പരിണയം നോവലിൻ്റെ പതിനഞ്ചാം ഭാഗം വായിക്കുക…

രചന : Jannaah

ജനാല വഴിയുള്ള ഇളം കാറ്റിൽ അവന്റെ നീളമേറിയ മുടിയിഴകൾ പാറി നടന്നു…. അവയെല്ലാം ഒരു കൈ കൊണ്ട് മാടി ഒതുക്കി അവൻ ഉറക്കത്തിലേക്ക് എന്നപോലെ വീണു…

എന്നിരുന്നാലും ഒരു പോള കണ്ണടക്കാൻ കഴിയാതെ അവൻ ഉഴറി… അവളുടെ മുഖം മനസ്സിൽ വരുംതോറും യുവാൻ മറ്റേതോ ലോകത്ത് എന്നത് പോലെ ആ മാന്ത്രിക വലയത്തിൽ അകപ്പെട്ടു….

എന്തെന്നില്ലാത്ത അവന്റെ മനസ്സ് അവളിലേക്ക് ചാഞ്ഞു പോകുന്നത് ഒരു ഞെട്ടലോടെ അവൻ അറിയുന്നുണ്ടായിരുന്നു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷി ഉണർന്നു നോക്കുമ്പോൾ ചുറ്റും അരുണകിരണങ്ങൾ അവളെ തഴുകുന്നുണ്ടായിരുന്നൂ…. ഇന്നലെ യുവാന്റെ മുഖം മനസ്സിൽ ഓർത്ത് എപ്പോഴോ അവള് മയങ്ങി പോയിരുന്നു….

ഒരു നടുക്കത്തോടെ സുധി പറഞ്ഞ കാര്യങ്ങൾ അവളിൽ ഓർമ്മ വച്ചു തുടങ്ങിയിരുന്നു….. ഇനി അവന്റെ ശല്യം ജീവിതത്തിൽ ഉണ്ടാകരുത് എന്നവൾ ദൃഢനിശ്ചയം ചെയ്തു….

ശരീരം ശുദ്ധി വരുത്തി സാക്ഷി താഴേക്ക് ഇറങ്ങി….. അവള് ഒരു ബാഗ് എടുത്തു…

അതിൽ കുറച്ച് ഗോൾഡ് ഒക്കെ എടുത്ത് വച്ചു…..

അത് കൈയിൽ എടുക്കുമ്പോൾ അവളുടെ ഉള്ളം നിറഞ്ഞിരുന്നു…. തനിക്ക് പ്രിയപ്പെട്ടവളെ സഹായിക്കാൻ തനിക്ക് മാത്രമേ കഴിയൂ എന്നുള്ള അവളുടെ മനസ്സ്…

വീട് കടന്നു മുന്നിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി ഉയർന്നത് കേട്ടിട്ടും കേട്ടില്ലെന്ന മട്ടിൽ സാക്ഷി മുന്നിലേക്ക് നടന്നു …

“സാക്ഷി…. സ്റ്റോപ്പ് ദെയർ…. ”

സുധീപ് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു…

അവള് ദേഷ്യം നിയന്ത്രിച്ചു കൊണ്ട് അവിടെ നിന്നു…

“എന്താ?…”

“നീ വരുന്നില്ലെ? ”

“എവിടേക്ക്..?”

“രജിസ്റ്റർ ഓഫീസിൽ…..”

അതിന്റെ ആവശ്യം ഇല്ല… തന്റെ വീട്ടിൽ വിളിച്ചു പറഞ്ഞ്ട്ട്‌ ഉണ്ട്.. എന്റെ പേരിലുള്ള സ്വത്ത് മുഴുവൻ ഇപ്പൊ തന്റെ അമ്മയുടെ കൈയിൽ ആണ്..

തരുവാണെൽ പോയി വാങ്ങിക്കോ.. ഞാനും നീയും തമ്മിൽ ഒരു കരാറും നടന്നിട്ട് ഇല്ലാലോ… ഇനി എന്റെ മുന്നിൽ വരരുത്… നിങ്ങളോട് എനിക്ക് അല്ലെങ്കിൽ തന്നെ ഒന്നും സംസാരിക്കാൻ ഇല്ലാ….

സാക്ഷി പറഞ്ഞത് കേട്ട് ഒരു നിമിഷം അവൻ പകച്ചു പോയി…

സാക്ഷി തിരിഞ്ഞ് നോക്കാതെ മുന്നിലേക്ക് നടന്നു… ഇനിയും നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് ആകണം സുധീപ് വേഗം സ്ഥലം വിട്ടു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാവിലെ തന്നെ അമ്പലത്തിൽ പോയിട്ട് നിവി വീട്ടിലേക്ക് കയറി വന്നു… അമ്മയും അച്ചനും ഗോൾഡ് എടുക്കാൻ പോകുന്ന തിരക്കിൽ ആണ്….

അത് കണ്ടപ്പോൾ തന്നെ അവളുടെ മനസ്സില് എന്തോ ഒരു നീറ്റൽ തോന്നി… അർഹിക്കാത്തത് എന്തോ ആഗ്രഹിക്കുന്നത് പോലെ….

“നീ വരുന്നില്ലേ പെണ്ണേ……..”

അമ്മ അവളോട് ചോദിച്ചതും അവള് ഒഴിഞ്ഞു മാറി…

“ഇല്ലമ്മാ…. നിങ്ങള് രണ്ടാളും പോയി എടുത്താൽ മതി…”

നിവേദിത ബെഡിലെക്ക്‌ വീണു കൊണ്ട് പറഞ്ഞു….. പെട്ടെന്നാണ് അവർക്ക് അരികിലേക്ക് സാക്ഷി കയറി വന്നത്..

“നമസ്ക്കാരം ആന്റി…. നിവി ഇല്ലെ….? ”

“ഉണ്ട് … ആരാ..?”

“ആന്റി ഞാൻ സാക്ഷി… അവളുടെ ഫ്രണ്ട് ആണ്….”

“എന്റെ ദൈവമേ മോളോ..? എപ്പോഴും പറയും നിന്റെയും ദക്ഷ യുടേയും കാര്യം… കയറി വാ മോളെ….”

അവരുടെ സ്നേഹം കണ്ട് സാക്ഷി ഒന്ന് അമ്പരന്നു…. ശേഷം അവരുടെ സ്വീകരണം ഏറ്റുവാങ്ങി വീട്ടിലേക്ക് കയറി…

“ചായ എടുക്കട്ടെ…..”

“വേണ്ട ആന്റി… എനിക്ക് ഒന്നും ഇപ്പൊ വേണ്ട…

നിവി എവിടെ..?

അവര് ധൃതിയിൽ അകത്തേക്ക് നോക്കി വിളിച്ചു…

“നിവി…. ഒന്ന് ഇറങ്ങി വാ മോളെ… ദേ നിന്റെ സാക്ഷി വന്നിരിക്കുന്നു…”

അകത്ത് നിന്നും നിവിയുടെ പാദസരത്തിന്റെ ഒച്ച അവള് കേട്ടു…

“എടീ …. എപ്പോഴാ വന്നെ…”

അവള് സാക്ഷിയുടെ കരം ഗ്രഹിച്ചു…

“ഇപ്പൊ വന്നതെ ഉള്ളെടാ…..”

അമ്മാ നോക്കിക്കൊണ്ട് നിക്കാതെ ചായ എടുക്ക്…

അയ്യോടാ…. ഇത്രക്ക് ഫോർമാലിറ്റി ഒന്നും വേണ്ട….. ഇത് എന്റെ വീട് പോലെ തന്നെയാ…

ഞാൻ ചായ ഉണ്ടാക്കി കുടിച്ചോളാം…

സാക്ഷി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…. അല്പ സമയം കൊണ്ട് തന്നെ സാക്ഷി എല്ലാവർക്കും പ്രിയങ്കരി ആയി തീർന്നിരുന്നു….. നിവേദിതയുടെ അച്ഛന് സാക്ഷി സ്വന്തം മകളെ പോലെ ആയി …

പരസ്പരം തമാശകൾ പങ്ക് വച്ചും സമയം ഇഴഞ്ഞ് നീങ്ങി…. പെട്ടെന്ന് സാക്ഷി തലയിൽ കൈ വച്ചു..

“ദേവി…. മറന്നു പോയനെ ഇപ്പൊ…”

“എന്താടാ..?”

സാക്ഷി ഒരു ബോക്സ് എടുത്ത് നിവേദിതക്ക് കൊടുത്തു….

“ഇതെന്താ മോളെ….?”

“”അത് എന്റെ ചെറിയ ഒരു ഗിഫ്റ്റ് ആണ് ആന്റീ….””

നിവി അത് തുറന്നു നോക്കിയതും ഒരു പകപ്പൊടെ അവളെ നോക്കി….

“”ഡീ.. എന്താ ഇത്…. ഇത്രയും സ്വർണ്ണം എനിക്ക് ഇപ്പൊ എന്തിനാ…?””

“ഓ പിന്നെ… അടുത്ത ആഴ്ച എന്റെ കല്യാണം ആണല്ലോ…. ദേ പെണ്ണേ അത് കൊണ്ട് പോയി അങ്ങ് വയ്ക്ക്‌… ”

സാക്ഷി അവളെ നോക്കി കണ്ണുരുട്ടി… നിവിയുടെ അമ്മ അവളെ നോക്കി….

“മോളെ ഇതെന്താ.? ഇതൊക്കെ ഇവിടെ തന്നാൽ മോൾക്ക് പിന്നെ എന്താ ഉള്ളത്.. ഇതൊക്കെ മോളുടെ അച്ഛൻ മോൾക്ക് കഷ്ടപ്പെട്ട് സമ്പാദിചത്‌ അല്ലേ…”

“അതേ ആന്റി… ഒത്തിരി കഷ്ടപ്പെട്ട് സമ്പാദിച്ച സ്വർണ്ണം തന്നെയാ.. പക്ഷേ ഒരു കാട്ടാളന്റെ കൂടെ ജീവിക്കാൻ എന്നെ വിറ്റത് ആണെന്ന് മാത്രം…. ”

മറ്റെങ്ങോ നോക്കി കൊണ്ട് സാക്ഷി പറഞ്ഞു…

അവർ ഓരോരുത്തരുടേയും മനസ്സിൽ വലിയ കനലായി ആ വാക്കുകൾ മാറി… അത് മനസ്സിലാക്കി എന്നോണം സാക്ഷി പറഞ്ഞു…

“ഓക്കേ ലീവ് ഇറ്റ് ആന്റി… നിങ്ങള് ഇനി സ്വർണ്ണം വാങ്ങേണ്ടി വരില്ല…. ഒരു എൺപത് പവൻ എങ്കിലും അതിൽ കാണും…. ഡ്രസ് മാത്രം എടുത്താൽ മതി… യാദവ് സാറിന്റെ വീട്ടുകാര് ആവശ്യം ഇല്ലാതെ ഇവളെ പഴിക്കില്ല…. അത് ഉറപ്പാ….”

“സാക്ഷി ….. എന്നാലും ഇതൊന്നും എനിക്ക് വേണ്ട…. നിനക്ക് ഉള്ളത് ഒക്കെ ഞാൻ…..”

നിവിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി…..

സാക്ഷി അവളെ നോക്കി ദഹിപ്പിച്ചു….

“ആന്റി… അങ്കിളേ ഞാൻ പോകുവാ…. ഈ പെണ്ണ് ശെരി ആകില്ല… അപ്പോ ശെരി ഞായരാഴ്ച രാവിലെ ഞാനും ദച്ചുവും ഇങ്ങ് പൊരും..”

സാക്ഷി അവരോട് യാത്ര പറഞ്ഞിട്ട് ഇറങ്ങി… നിവിയുടെ അച്ഛനും അമ്മയും അവളെ കരുണയോടെ നോക്കി…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷി വീട്ടിലേക്ക് കയറി ചെന്നതും അവളെ നോക്കി കണ്ണുരുട്ടി മുത്തശ്ശി ഉമ്മറത്ത് ഉണ്ടായിരുന്നു….

സാക്ഷി അത് മൈൻഡ് ചെയ്യാതെ വീട്ടിലേക്ക് കയറി…

“നിക്ക് കുട്ടീ….. ഇവിടെ ഇരുന്ന സ്വർണ്ണങ്ങൾ ഒക്കെ നീ എങ്ങോട്ടാ കൊണ്ട് പോയത്..?”

“ആവശ്യം ഉള്ളവർക്ക് കൊടുക്കാൻ..”

“അപ്പോ നിനക്ക് വേണ്ടെ അതൊന്നും…?”

“വേണ്ട…. ഇതൊക്കെ ഈ സാക്ഷി ദാ ആ പടിപ്പുരക്ക് പുറത്തേക്ക് വലിച്ചു എറിഞ്ഞിട്ടു നാളുകൾ ആയി മുത്തശ്ശി..”

അവള് അവരുടെ താടിയിൽ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു….

“വിട് എന്നെ… ”

അവര് കൈകൾ തട്ടി മാറ്റി കൊണ്ട് പറഞ്ഞു….

പിണങ്ങല്ലെ എന്റെ മുത്തശി കുട്ടീ…. ദേ എന്നെ ഒന്ന് നോക്കിക്കേ.. ഈ പൊന്നിൻ കുടത്തിന് എന്തിനാ പൊട്ട്‌… ഞാൻ അത് കൊടുത്തത് എന്റെ കൂട്ടുകാരിക്ക് ആണ്… ഇവിടെ അത് ഉപയോഗ ശൂന്യമായി ഇരിക്കുന്നതിലും എത്രയോ നല്ലത് ആണ് അത് ഉപയോഗിക്കുന്നവർക്ക് കൊടുക്കുന്നത്…

ഞാൻ അത് കൊടുത്തില്ലായിരുന്നെങ്കിൽ ഒരു പക്ഷെ അവളുടെ വീട് അവരുടെ കൈയിൽ നിന്നും പോകുമായിരുന്നു…

“നിന്നെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ കുട്ടീ….”

അവര് അരുമയായി അവളെ തഴുകി…. ആ കണ്ണുകൾ നിറയുന്നത് സാക്ഷി ശ്രദ്ധിച്ചു….

അടുത്തത് തന്റെ വിവാഹക്കാര്യം ആകും പറയുന്നത് എന്നവൽക്ക്‌ ഉറപ്പ് ആയിരുന്നു… അതുകൊണ്ട് ആകണം പെട്ടെന്ന് തന്നെ അവള് മുറിയിലേക്ക് കയറി പോയത്…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

യുവാൻ എന്തോ ഓർത്ത് കൊണ്ട് കോളേജിന്റെ വരാന്തയിൽ നിൽക്കുവായിരുന്നൂ…. അവന്റെ നീല മിഴികൾ ഇടക്കിടക്ക് സാക്ഷിയുടെ ക്ലാസ്സിലേക്ക് പോകുന്നുണ്ട്… അവളെ കാണാതെ ഒരേ സമയം അവന് ദേഷ്യവും സങ്കടവും വരുന്നത് പോലെ തോന്നി….

ഇതെല്ലാം സഞ്ജു മറഞ്ഞു നിന്നു കാണുകയായിരുന്നു….. എന്തൊക്കെ ആയിരുന്നു…. മലപ്പുറം കത്തി , അമ്പും വില്ലും..

ദേ പവനായി ശവമായി… 🙄 ചുണ്ട് കോട്ടി അവൻ സ്വയം പറഞ്ഞു…

“എന്താണ് സഞ്ജു ഒറ്റക്ക്‌ നിന്നൊരു സംസാരം…”

“”നോക്ക് വല്യെട്ട… നിങ്ങളുടെ അനിയൻ വീണു…””

“”എടാ ദുഷ്ടാ… എന്നിട്ട് നീ അവനെ പിടിച്ചു എണീപ്പിക്കാതെ എന്ത് എടുക്കുവാ ….””

“ഓ… ഇങ്ങനെ ഒരു കിഴങ്ങൻ… മനുഷ്യാ നിങ്ങളുടെ അനിയൻ പ്രേമത്തിൽ ആയെന്ന്…. 🤦”

ഓ അങ്ങനെ പണ… ആരാടാ ആ ഭാഗ്യവതി…?

നിന്റെ പെങ്ങളാ….😜

‘”അതിലും ഭേദം അവളെ അങ്ങ് മുകളിലേക്ക് ഞാൻ പറഞ്ഞു അയക്കുന്നത് അല്ലേ…☹️. ഇത് അവള് അല്ല… പക്ഷേ എന്റെ ഒരു പെങ്ങൾ ആയി വരും…സാക്ഷി… 😁””

“”വാട്ട്…? സാക്ഷിയോ…? ഒന്ന് പോടാപ്പാ…

ഇവനെ ഒരു പെണ്ണ് വീഴ്ത്തണം എങ്കിൽ വല്ല പഴത്തൊലിയും വാങ്ങി തറയിൽ ഇടേണ്ടി വരും….

വീഴാൻ അതിലും നല്ലത് എണ്ണയാ….

തറയിൽ ഒഴിച്ച് ഇടുക, ഇവനെ അതുവഴി നടത്തിപ്പിക്കുക, ഒരു മിനിറ്റ് കണ്ണ്ടക്കുക…

ശുഭം…. 😌

സഞ്ജു മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…

യാദവ് അവനെ അടിമുടി ഉഴിഞ്ഞു നോക്കി….

“”എന്നെ നോക്കി പേടിപ്പിക്കാൻ നോക്കണ്ട… ഞാൻ ഒരു സത്യം പറഞ്ഞപ്പോ ഭൂലോക ചളിയും കൊണ്ട് നടക്കുവാ… പിന്നെ ഞാനും നിങ്ങളെ ലെവലിൽ വന്നന്നേ ഉള്ളൂ… 🙄””

“”എടാ പൊട്ടാ… നീ പറയുന്നത് ഞാൻ എങ്ങനെ വിശ്വസിക്കാനാണ്… അവൻ ഒരു പെണ്ണിനെയും സ്നേഹിക്കില്ല… അത് ആരെക്കാളും നന്നായി എനിക്ക് അറിയാം… “”

“”അതെന്താ അവൻ ആണല്ലേ… എന്റെ പൊന്നു വല്യെട്ടാ… ഒരു പെണ്ണ് വിചാരിച്ചാൽ എന്താ നടക്കാത്തത്… അവളുടെ ഒരു നോട്ടം മതി നമ്മള് ആണുങ്ങൾ വീണു പോകാൻ… എന്തിന് പറയുന്നു നമ്മുടെ ഋഷ്യസൃംഗൻ… മൂപ്പരെ കൊണ്ട് ആരാ മഴ പെയ്യിക്കാനുള്ള യാഗം നടത്തിപ്പിച്ചത്….?

“”ആരാ…?””

“”വൈശാലി…. “”😎

“”അതാരാ..?””

എന്റെ അമ്മായിയുടെ മോൾ… ഇങ്ങേരെ ഞാനിന്ന്…🤐 എന്റെ പൊന്നു വല്യേട്ടാ നിങ്ങള് ഇതൊന്നു കേൾക്കൂ….😬 ആ പണ…😏

അതുപോലെ എത്ര എത്ര ഉദാഹരണങ്ങൾ…

പിന്നെ നിങ്ങളുടെ പൊന്നനിയൻ ഋഷ്യസൃംഗനേ പോലെ ഒന്നും അറിയാത്ത കുഞ്ഞ് ഒന്നും അല്ലല്ലോ…

അവൻ വീണു… എനിക്കറിയാം….

സഞ്ജു നഖം കടിച്ചു കൊണ്ട് പറഞ്ഞു… യാദവ് അവന്റെ തലക്ക് ഇട്ടൊരു കോട്ട്‌ കൊടുത്തിട്ട് പ്രിൻസിയുടെ അടുത്തേക്ക് പോയി…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇന്നാണ് നിവിയുടെ എൻഗേജ്മെന്റ്…. നിവി രാവിലെ തന്നെ അമ്പലത്തിൽ പോയി തൊഴുതു…

കണ്ണുകൾ പൂട്ടി മഹാദേവന്റെ മുന്നിൽ നിൽക്കുമ്പോൾ ഒന്ന് മാത്രമേ അവള് ആഗ്രഹിച്ചിരുന്നുള്ളൂ…

താനില്ലെങ്കിൽ അവളോ അവളില്ലെങ്കിൽ താനോ ഇല്ലെന്ന് മനസ്സിലാക്കി തന്റെ പ്രണയത്തെ തന്റെ ശരീരത്തോട് ചേർത്ത മഹാദേവനെ പോലെ പ്രണയിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭർത്താവിനെ ആയിരിക്കണം തനിക്ക് കിട്ടേണ്ടത് എന്ന്….. യാദവിന്റെ മുഖം മനസ്സിൽ ഓർക്കും തോറും അവളുടെ മനസ്സ് സന്തോഷത്താൽ പെരുമ്പറ കൊട്ടി….

അമ്പലത്തിൽ നിന്നും വീട്ടിൽ എത്തി…

ഒരുക്കാനായി വന്നത് സാക്ഷിയും ദക്ഷയും ആയിരുന്നു….. വലിയ ആർഭാടങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല… നിവിക്ക് വേണ്ടി രണ്ടു കൈകളിലും ആയി നാല് വളകളും കഴുത്തിൽ ഒരു പാലക്കാ മാലയും ചെവിയിൽ അതിന്റെ തന്നെ ഒരു കമ്മലും കാലിൽ സ്വർണ്ണ പാദസരവും ഇട്ടു കൊടുത്ത് അവള് ഒരുക്കി… നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും കുത്തി … ഒരു സെറ്റ് സാരിയും ഉടുപ്പിച്ച് അവളെ രണ്ടാളും അണിയിച്ചു ഒരുക്കി….

“”ദേ നോക്ക് ദച്ചൂ…. സുന്ദരി ആയിട്ടുണ്ടല്ലെ നിവി…””

സാക്ഷി പറഞ്ഞത് കേട്ട് നിവി സ്വയം ഒന്ന് വിലയിരുത്തി… അത്യാവശ്യം കുഴപ്പമില്ല… അവള് ഒന്ന് ചിരിച്ചു…

“”ഇറങ്ങാറായോ…?””

പുറത്ത് നിന്നും അച്ഛന്റെ ചോദ്യം കേട്ടതും മൂന്നാളും കൂടി അവളെ പുറത്തേക്ക് കൊണ്ട് പോയി…

യാദവിന്റെ കുടുംബ ക്ഷേത്രത്തിന്റെ അടുത്തുള്ള ഹാളിൽ വച്ചായിരുന്നൂ നിശ്ചയം എന്ന് പറഞ്ഞിരുന്നു….

പ്രൗഡിയോടെ ഒരുങ്ങി നിന്ന അമ്പലത്തിന്റെ മുന്നിലേക്ക് അവർ വന്നിറങ്ങി….

അപ്പോഴേക്കും അവരുടെ ഫാമിലിയും അവിടെ ഉണ്ടായിരുന്നു…. സാക്ഷി അവരെ ഓരോരുത്തരെയും നോക്കി… എല്ലാവരിലും സന്തോഷം ഉണർന്നൂ നിൽക്കുന്നുണ്ട്… അത് കണ്ടതും നിവേദിത ഒന്ന് ആശ്വസിച്ചു….

ദക്ഷ പുറത്തേക്ക് ഇറങ്ങിയതും അവളെ തന്നെ മിഴി ചിമ്മാതെ നോക്കി നിൽക്കുന്ന സഞ്ജുവിനെ യാണ് കണ്ടത്… അവള് അത് കണ്ടിട്ടും കാണാത്തത് പോലെ നടിച്ചു…

അവളുടെ കണ്ണുകൾ തന്നിൽ നിന്നും പരമാവധി അകലാൻ വേണ്ടി മുറവിളി കൂട്ടുന്നത് അവൻ ഒരു കുസൃതയോടെ അറിയുന്നുണ്ടായിരുന്നു… ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു കൊണ്ട് സഞ്ജു അവളെ തന്നെ നോക്കി നിന്നു….

സാക്ഷിയുടെ കണ്ണുകൾ അവിടെ മുഴുവൻ പരതി നടന്നു …. അവള് എന്തിനെയോ വളരെ നല്ലത് പോലെ മിസ്സ് ചെയ്യുന്നു എന്നത് അവളുടെ മിഴികൾ എടുത്തു പറയന്നുണ്ടായിരുന്നൂ…. തേടിയ ത് കിട്ടാതെ അവള് നിരാശയോടെ തല താഴ്ത്തി….

പെട്ടെന്ന് അവളുടെ മുടിയിഴകളെ തഴുകി തലോടി ഒരു കാറ്റ് അവളെ കടന്നു പോയി…

“”യുവാൻ….. “”

അവള് മെല്ലെ മന്ത്രിച്ചു…. കണ്ണുകൾ അവന് നേരെ പായിക്കുമ്പോൾ മനസ്സിൽ ഇതുവരെ ഇല്ലാത്ത ഒരു സന്തോഷം അവളെ മൂടുന്നത്‌ സാക്ഷി അറിഞ്ഞു….

അവന്റെ നീല മിഴികൾക്ക്‌ വല്ലാത്ത കാന്തിക ശക്തി ഉണ്ടെന്നു അവൾക്ക് തോന്നി….. തികഞ്ഞ പൗരുഷത്തോടെ അവൻ അവിടെ നിൽക്കുന്നത് കണ്ണിമ ചിമ്മാതെ അവൾ നോക്കി നിന്നു… ഡാർക്ക് ബ്ലൂ കളർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് നെറ്റിയിൽ ഒരു ചന്ദനക്കുറി അണിഞ്ഞു നിന്ന യുവാനെ അവള് ആദ്യമായി കാണുകയായിരുന്നു.. അവൻ സാധാരണ ധരിക്കുന്നത് മോഡേൺ ഡ്രസ് ആയിരിക്കും…

അതിൽ ഒരിക്കൽ പോലും അവനിൽ ഒരു മലയാള തനിമ കാണാൻ കഴിയില്ല… ശെരിക്കും ഒരു നോർത്ത് ഇന്ത്യൻ ലൂക്ക് ആണ്…. അവനിൽ നിറയുന്ന ഭാവങ്ങൾ ഒന്നും സാക്ഷി കണ്ടില്ല…..

അവൻറെ ആ കണ്ണുകളിൽ അത്രയേറെ അവള് അടിമപ്പെട്ടു പോയിരുന്നു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

നിവിയുടെ വിരലുകളിൽ തന്റെ പേര് കൊത്തിയ മോതിരം യാദവ് ഇട്ടുകൊടുത്തു.. തിരികെ അവളും..

രണ്ടാളും പരസ്പരം കണ്ണുകൾ കൊണ്ട് എന്തൊക്കെയോ കൈമാറുന്നുണ്ടായിരുന്നൂ…

ഇതൊന്നും ഇഷ്ടപ്പെടാതെ അവന്റെ അച്ഛമ്മയും…

അവര് അടുത്ത് നിന്ന തന്റെ കൊച്ചുമോളെ നോക്കി…

“”പല്ലവി…. നിനക്ക് വിഷമം ഉണ്ടോ..? “”

“”ഉണ്ടൊന്ന് ചോദിച്ചാൽ ഉണ്ട്.. ഇല്ലെന്ന് ചോദിച്ചാൽ ഇല്ല….””

“”അതെന്താ കുട്ടീ അങ്ങനെ….?””

മുത്തശി.. ഇപ്പൊ നിങ്ങളുടെ ഇഷ്ടപ്രകാരം യദുവേട്ടൻ എന്നെ വിവാഹം ചെയ്തു എന്ന് വയ്ക്കുക…

എന്നെ ഒരിക്കലും അദ്ദേഹം അംഗീകരിക്കില്ല… ഇനി അദ്ദേഹം അംഗീകരിച്ചാൽ തന്നെ മനസ്സിൽ എന്നോടുള്ള സ്നേഹം ആകില്ല..

മറിച്ചു ഒരു കടമ നിർവഹിക്കൽ ആകും… ഞാൻ അതിനോട് യോജീക്കുന്നില്ല…. എനിക്ക് വേണ്ടത് എന്നെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന ഒരാളെ ആണ്… അത് എന്നായാലും എന്നെ തേടി വരുമെന്ന് എനിക്ക് ഉറപ്പ് ഉണ്ട്….””

അവളിലെ പക്വത നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അതിലും കാര്യം ഉണ്ടെന്ന് അച്ഛമ്മക്ക്‌ തോന്നി….

എല്ലാവരും സദ്യ കഴിക്കാനായി ഇരുന്നു… യാദവും നിവിയും അങ്ങും ഇങ്ങും ഇരുന്നും നിന്നും ഒക്കെ ഫോട്ടോക്ക്‌ പോസ് ചെയ്യുന്ന തിരക്കിലാണ്…

സാക്ഷിയും ദക്ഷയും സദ്യ കഴിച്ചിട്ട് കസേരയിൽ പോയി ഇരുന്നു സെൽഫി എടുക്കുന്നു…. കൂട്ടത്തിൽ കുറച്ചു തരുണീ മണികൾ അവരെ പരിചയപ്പെടുത്തുന്നുണ്ട്… കാര്യം വിവാഹാലോചനയാണ്…

സാക്ഷിയും ദക്ഷയും വളരെ തന്ത്രൂർവ്വം അതിൽ നിന്നും ഊരി പോരുന്ന പെടാപാടിലും… ഒടുവിൽ ദക്ഷ ചോദിക്കുന്നവരോട് ഒക്കെ എന്റെ വിവാഹം കഴിഞ്ഞു ഒരു കുഞ്ഞ് ഉണ്ടെന്നും വച്ചു കാച്ചി.. അതോടെ പരിപാടി ക്ലോസ്… ഇതിനിടെ കുറച്ചു പുരുഷകേസരികൾ സാക്ഷിയെ നോക്കി വെളളം ഇറക്കുന്ന തിരക്കിൽ ഏർപ്പെട്ടു കഴിഞ്ഞിരുന്നു…

ഒരു പിങ്ക് കളർ സാരിയും ബ്ലാക്ക് കളർ ബ്ലൗസും ആയിരുന്നു വേഷം…. ആ വസ്ത്രത്തിൽ അവള് അതീവ സുന്ദരി ആയി കാണപ്പെട്ടു…..

ഓരോരുത്തരും അവരുടെ മിഴികൾ കൊണ്ട് അവളുടെ സർപ്പ സൗന്ദര്യം ഒപ്പി എടുത്തു….

“”സാക്ഷി… നമുക്ക് അമ്പലകുളത്തിൽ ഒന്ന് പോയി നോക്കിയാലോ… അവിടെ നിറയെ ആമ്പൽ ഉണ്ടെടി…. “”

ദക്ഷ കണ്ണുകള് ചിമ്മി കൊണ്ട് പറഞ്ഞു…

സാക്ഷിക്കും ആമ്പൽ ഒരുപാട് ഇഷ്ടം ആണ്…

“”എന്നാല് വാ പോയിട്ട് വരാം….. “”

സാക്ഷി അവളെയും കൂട്ടി കുളത്തിലേക്ക് നടന്നു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷിയുടെ ഓരോ ചലനവും യുവാൻ വീക്ഷിക്കുന്നുണ്ടായിരുന്നൂ…. യുവാനെ വീക്ഷിച്ചു കൊണ്ട് സഞ്ജുവും….

(സഞ്ജുവിനെയും ഫാമിലിയെയും യുവാന്റെ ഡാഡയാണ് ക്ഷണിച്ചത്… അവൻ നന്നായി എതിർത്തു എങ്കിലും തെല്ലും അത് ഗൗനിക്കാതെ യാദവിന്റെ എല്ലാ കാര്യങ്ങൾക്കും ഇന്ദ്രയുടെ ഫാമിലി വേണമെന്ന് അദ്ദേഹം കാട്ടായം പറഞ്ഞു… അത് യാദവിന്റെ താല്പര്യ പ്രകാരം കൂടി ആയിരുന്നൂ…)

(യുവാന്റെ ഡാഡ എല്ലാവരോടും നല്ല അടുപ്പം പുലർത്താൻ ആഗ്രഹിക്കുന്ന ആൾ ആണ്… )

(അതുകൊണ്ട് തന്നെ ദേഷ്യവും വാശിയും കൂടെ കൊണ്ട് നടക്കാൻ അദ്ദേഹത്തിന് ഇഷ്ടം ആയിരുന്നില്ല…… )

യുവാൻ അവളുടെ മുഖത്ത് തന്നെ നോക്കി നിന്നു….

എന്തൊരു പെണ്ണാണ് ഭായ് അത്….. കെട്ടുന്നവന്റെ യോഗം.. അല്ലാതെ എന്താ…

യുവാന്റെ അടുത്ത് നിന്ന ഒരു ചെറുപ്പക്കാരൻ അവന്റെ ഫ്രണ്ട് ആണെന്ന് തോന്നിക്കുന്ന ഒരുത്തനോട് പറഞ്ഞു…..

യുവാൻ ഞരമ്പുകൾ വലിഞ്ഞു മുറുകി… അവൻ ദേഷ്യത്തോടെ അവനെ അടിമുടി ഉഴിഞ്ഞു നോക്കി….. യുവാന്റെ നോട്ടം കണ്ട് പെടിച്ചിട്ട്‌ ആയിരിക്കണം അയാള് പിന്നെ അങ്ങോട്ടേക്ക് നോക്കാനെ നിന്നില്ല…..

അവൻ സാക്ഷിയുടെ പിന്നാലെ നടന്നു… അവള് കുളത്തിന്റെ പടവുകൾ താഴേക്ക് ഇറങ്ങി… ദക്ഷ ആണെങ്കിൽ മുകളിൽ ആണ് നിൽക്കുന്നത്…

അവൾക്ക് താഴേക്ക് ഇറങ്ങാൻ പേടി ആയിരുന്നു….

സാക്ഷി… ദേ അവിടെ നോക്ക്… ആ…

അതന്നെ.. അപ്പുറത്തും ഉണ്ട്…. നോക്കെടി അങ്ങോട്ട്….

ദക്ഷ അവളോട് ഓരോ ആമ്പൽ പൂക്കളും കാണിച്ചു കൊടുത്തു…

സാക്ഷി തന്റെ സാരി ഒന്ന് ഉയർത്തി അരയിൽ ചുറ്റി വച്ചു…. കുളത്തിൽ അൽപം വഴുക്കൽ ഉണ്ടായിരുന്നു…. കുറച്ചു പൂക്കൾ കിട്ടിയതും അവള് അതെടുത്ത് പടവിലേക്ക് വച്ചു….

തിരികെ കയറാൻ നേരമാണ് അവള് കണ്ടത്..

കുളത്തിന്റെ അൽപം ദൂരെ ഒരു താമര…

സാക്ഷിയുടെ മനസ്സിൽ അത് എങ്ങനെയും എടുക്കണം എന്നുണ്ടായിരുന്നു…. പതിയെ വെള്ളത്തിലേക്ക് അവള് ഇറങ്ങി… അരയോളം വെളളം മുങ്ങി…. സാക്ഷി ഒന്നൂടി എത്തിയതും അവളുടെ കാലുകൾ വഴുക്കി വെള്ളത്തിലേക്ക് വീണു…

സാക്ഷി മുങ്ങാൻ തുടങ്ങിയതും ദക്ഷ ആകെ കിടന്നു വിറക്കാൻ തുടങ്ങി…

ആന്റീ…… അവള് വേഗം മുകളിലേക്ക് കയറി പോയി……

ഇതെല്ലാം കണ്ട് കൊണ്ട് പിന്നിൽ യുവാൻ ഉണ്ടായിരുന്നു… ദക്ഷ ഓടി അവരുടെ അടുത്തേക്ക് പോയതും അവൻ കുളത്തിലേക്ക് എടുത്ത് ചാടി…

കുളത്തിന്റെ ആഴ്ത്തിലേക്ക്‌ ഊളി ഇട്ടുപോകുന്ന സാക്ഷിയുടെ സാരിയുടെ തലപ്പിൽ ആണ് അവന് പിടി കിട്ടിയത്… അത് വലിച്ചു പിടിച്ചു കൊണ്ട് അവൻ മുകളിലേക്ക് ഒന്ന് ഉയർന്നു… അവളിൽ നിന്നും സാരി പകുതിയും വേർപെട്ട് പോയത് ഞെട്ടലോടെ അവൻ അറിഞ്ഞു…..

മിടിക്കുന്ന ഹൃദയത്തോടെ അവൻ വീണ്ടും കുളത്തിലേക്ക് മുങ്ങി…. അവളുടെ കൈകൾ മുകളിലേക്ക് ഉയരുന്നത് അവൻ കണ്ടു…. മെല്ലെ അവളുടെ കൈകളിൽ അവൻ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു… പിന്നെ മുന്നിലേക്ക് നീങ്ങി അവളെ കൽപ്പടവിലേക്ക്‌ കിടത്തി…. അവളിൽ ശ്വാസത്തിന്റെ നേരിയ തുടിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ….

അവളുടെ വയറിൽ അവൻ കൈകൾ അമർത്തി …

ഒന്ന് രണ്ടു തവണ അങ്ങനെ ചെയ്തതും കുറച്ച് വെള്ളം അവള് മുന്നിലേക്ക് തുപ്പി…. അവളെ കൈകളിൽ എടുത്തു കൊണ്ട് അവൻ മറപ്പുരയിൽ കിടത്തി…. അവളുടെ ശരീരത്തിൽ അവന്റെ ഷർട്ട് അഴിച്ചു ഇട്ടു കൊടുത്തു….. അവൻ മൂക്കിലേക്ക് വിരൽ വച്ചു നോക്കിയതും നേരിയ തോതിൽ മാത്രമേ ശ്വാസഗതി ഉണ്ടായിരുന്നുളൂ….

യുവാൻ ഒന്ന് ആലോചിച്ചതിന് ശേഷം അവളുടെ വായ മെല്ലെ തുറന്നു… ശേഷം തന്റെ ശ്വാസം അവളിലേക്ക് പകർന്നു നൽകി…… കുറച്ചു നേരം കഴിഞ്ഞതും സാക്ഷി ചുമച്ചു കൊണ്ട് കണ്ണുകള് തുറന്നു….

നെഞ്ചില് കൈ വച്ചു കൊണ്ട് സാക്ഷി എഴുന്നേറ്റ് ഇരുന്നു… ശേഷം ആഞ്ഞ് ചുമക്കാൻ തുടങ്ങി…..

തനിക്ക് അരികിൽ യുവാൻ ഇരിക്കുന്നത് കണ്ടതും അവൾക്ക് പഴയ കാര്യങ്ങൽ ഓർമ്മ വരാൻ തുടങ്ങി…. പേടിയോടെ അവന്റെ മുഖത്ത് അവള് നോക്കി… എന്നാല് അവൻ യാതൊരു ഭാവവ്യത്യാസവും കൂടാതെ അവിടെ നിന്നും എഴുന്നേറ്റു…. സാക്ഷി ഒരു പേടിയോടെ ചുറ്റും നോക്കി……

അവന്റെ ഷർട്ട് ആണ് തന്റെ ശരീരത്തിൽ ഉള്ളത് എന്നറിഞ്ഞതും അവള് ദയവോടെ അവനെ നോക്കി….

പെട്ടെന്ന് ആരൊക്കെയോ കുളത്തിന്റെ അടുത്തേക്ക് ഓടി വരുന്നത് അവർ അറിഞ്ഞു…

യുവാൻ മറപ്പുരയിൽ നിന്നും പുറത്തേക്ക് ഇറങ്ങി……

അവനെ കണ്ടതും ദക്ഷ ഒരു നിമിഷം പകച്ചു നിന്നു… അവള് മെല്ലെ സഞ്ജുവിനെ നോക്കി….

അവൻ” ഞാൻ ഇതൊക്കെ പണ്ടെ വിട്ടതാ” എന്നുള്ള മട്ടിൽ അവളെ നോക്കി ഒന്ന് ചിരിച്ചു… ദക്ഷ ദേഷ്യത്തോടെ അവനിൽ നിന്നും മുഖം തിരിച്ചു…

“”മോനേ… സാക്ഷി എവിടെ….?””

നിവിയുടെ അമ്മ വേപദു പൂണ്ടു അവനോട് ചോദിച്ചു…

ആന്റി അവളുടെ സാരി കുളത്തിൽ അഴിഞ്ഞു പോയി…. സോ എന്തേലും ഡ്രസ് കൊണ്ട് കൊടുക്കണം… അവള് മറപ്പുറയിൽ കാണും…..

യുവാൻ പറഞ്ഞതും അവർ ദക്ഷയെ നോക്കി….

അവള് മനസ്സിലായി എന്ന് തലയാട്ടി കൊണ്ട് ഹാളിലേക്ക് നടന്നു….

“”ഡാ…. അവളെ ഒറ്റക്ക് വിടണ്ട…. നീ കൂടെ ചെല്ല്….””

സഞ്ജുവിന്റെ അമ്മ അവനെ നോക്കി പറഞ്ഞു….

അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ അവളുടെ കൂടെ നടന്നു…. കാറിന്റെ അടുത്തേക്ക് സഞ്ജുവും ദക്ഷയും ചെന്നു… അവള് എന്താന്നുള്ള രീതിയിൽ അവനെ നോക്കി…

“”കയറ്… പോകണ്ടേ….?””

“”എവിടെ..? 🙄””

“”ഡ്രസ് വാങ്ങാൻ… അല്ലാതെ ആ കൊച്ചു എങ്ങനെ അവിടെ നിന്നും ഇറങ്ങും……””

പിന്നെ ദക്ഷ ഒന്നും പറയാൻ പോയില്ല .. അവന്റെ ഒപ്പം കയറി… അടുത്തുള്ള ഒരു ഷോപ്പിൽ നിന്നും ഒരു ടോപ്പും പാന്റും ഷാളും അവള് വാങ്ങിച്ചു…

ബിൽ പേ ചെയ്യാൻ നേരം സഞ്ജുവിനെ നോക്കി….

“”എന്താ..?””

അവൻ അവളെ നോക്കി ചോദിച്ചു…

“”ബിൽ…””

“”നീ അടച്ചിട്ട്‌ വാ ഞാൻ താഴെ കാണും….””

“”അയ്യോ… എന്‍റെല്‌ പൈസ ഇല്ല….””

“”ഇല്ലെ.. പിന്നെ എന്തിനാ ചാടി തുള്ളി വന്നത്….?””

“”നിവിയുടെ അടുത്ത് പോയി ഡ്രസ് വാങ്ങാനാ ആന്റി പറഞത്… നിങ്ങള് അല്ലേ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്..'”

അവള് ചുണ്ട് കോട്ടി പറഞ്ഞു… സഞ്ജു പല്ല് ഞെരിച്ചു കൊണ്ട് ബിൽ അടച്ചിട്ട് താഴേക്ക് പോയി…

അവൻ പോകുന്നത് കണ്ട് ദക്ഷ വാ പൊത്തി ചിരിച്ചു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷി ഡ്രസ് മാറ്റി തിരികെ വന്നു… അവളുടെ ഒപ്പം ദക്ഷയും നിവിയും ഉണ്ടായിരുന്നു…

സാക്ഷി മറ്റേതോ ലോകത്ത് എന്നപോലെ യാന്ത്രികമായി നടന്നു…. പെട്ടെന്ന് അവള് നിന്നു….

“”എന്താടി…..?”” നിവി ആരാഞ്ഞു…..

“”ടാ നിങ്ങള് ഇവിടെ നില്ല്‌….. എനിക്ക് പ്രിയപ്പെട്ട ഒന്ന് നഷ്ടമായി… ഞാൻ പോയി എടുത്തിട്ട് വരാം…””.

സാക്ഷി തിരികെ ഓടുന്നത് കണ്ട് അവർ പരസ്പരം മുഖത്ത് നോക്കി…

അവള് വീണ്ടും മറപ്പുരയുടെ അടുത്ത് വന്നൂ….

മെല്ലെ അത് തുറന്നു അകത്തേക്ക് കയറി….

അവിടെയുള്ള അയയിൽ അവള് കണ്ടു… യുവാന്റെ ഷർട്ട്….. അവള് മെല്ലെ അത് എടുത്തു.. ശേഷം അതിനെ തന്റെ നാസികയിലേക്ക്‌ അടുപ്പിച്ചു…

യുവാന്റെ നെഞ്ചില് ചേർന്ന് കിടന്നപ്പോൾ ഉള്ള അതേ ഗന്ധം…. അവള് ഒന്ന് പുഞ്ചിരിച്ചു…..

ശേഷം മൃദുവായി അവളുടെ അധരങ്ങൾ ആ ഷർട്ടിൽ പതിപ്പിച്ചു….

“”സാത്താൻ……””

അവള് മെല്ലെ മൊഴിഞ്ഞു… അപ്പോഴും സാക്ഷിയെ കടന്നു പോയ കാറ്റിന് പോലും അവന്റെ ഗന്ധമാണെന്ന് അവൾക്ക് തോന്നി….

തുടരും…..

എല്ലാവരുടെയും അഭിപ്രായങ്ങൾ കണ്ടു… ഒത്തിരി ഒത്തിരി സന്തോഷം…. എന്റെ ഈ കുഞ്ഞ് കഥ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും നന്ദി ഉണ്ട് കേട്ടോ….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Jannaah

Scroll to Top