പരിണയം നോവൽ, ഭാഗം 16 വായിച്ചു നോക്കൂ…..

രചന : Jannaah 💓

യുവാന്റെ നെഞ്ചില് ചേർന്ന് കിടന്നപ്പോൾ ഉള്ള അതേ ഗന്ധം…. അവള് ഒന്ന് പുഞ്ചിരിച്ചു…..

ശേഷം മൃദുവായി അവളുടെ അധരങ്ങൾ ആ ഷർട്ടിൽ പതിപ്പിച്ചു….

“”സാത്താൻ……””

അവള് മെല്ലെ മൊഴിഞ്ഞു… അപ്പോഴും സാക്ഷിയെ കടന്നു പോയ കാറ്റിന് പോലും അവന്റെ ഗന്ധമാണെന്ന് അവൾക്ക് തോന്നി….

ഷാൾ കൊണ്ട് അവള് ഷർട്ട് മറച്ചു പിടിക്കാനായി ശ്രമിച്ചു… അവള് അതിൽ വിജയിച്ചു… കഴിഞ്ഞ നിമിഷങ്ങൾ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ആണ്… എന്നാല് അതിനിടയിൽ വന്ന മധുര നിമിഷങ്ങൾ അവളിൽ ചെറിയ ഒരു നാണം വിരിയിച്ചു…

യുവാന്റെ കൈ പതിഞ്ഞ ഉദരത്തിൽ അവള് തന്റെ കരങ്ങൾ ചേർത്തു… പെട്ടെന്ന് ഷോക്ക് അടിച്ചത്‌ പോലെ അവള് കൈകൾ പിൻവലിച്ചു….

“”സാക്ഷി… നിനക്ക് ഇതെന്താ പറ്റിയത്… നിന്റെ യോഗ്യത ഒന്ന് അളന്ന് നോക്ക്…… അവനെ നീ എന്തിനാണ് മനസ്സിൽ ഇട്ട് താലോലിക്കുന്നത്‌…. ഒരിക്കലും സഭലമാകാത്ത ഒരു സ്വപനം ആകും നീ ഇപ്പൊൾ അനുഭവിക്കുന്നത്… ഒരു പക്ഷെ നീ ഇപ്പോഴേ ഇത് പറിച്ചു എറിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ നിനക്ക് ഒന്നും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല….””

സാക്ഷിയുടെ ഉള്ളിൽ നിന്നും ആരോ അവളോട് അരുൾ ചെയ്തു ….. അവളുടെ മനസ്സ് ഒരു നിമിഷം വിങ്ങി… എങ്കിലും സമർഥമായി അവള് തനിക്ക് ഒന്നും പറ്റിയിട്ട്‌ ഇല്ലെന്ന് പറഞ്ഞു പഠിപ്പിച്ചു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഫങ്ഷൻ എല്ലാം കഴിഞ്ഞ് എല്ലാവരും വീട്ടിൽ എത്തിയപ്പോഴേക്കും വൈകുന്നേരം കഴിഞ്ഞു…..

മഹിമയും ഭർത്താവ് രവീന്ദ്രനും മകളും അവരുടെ വീട്ടിലേക്ക് ആയിരുന്നു വന്നത്… ഇനി യാദവിന്റെ വിവാഹം കഴിഞ്ഞിട്ട് മാത്രമേ തിരിച്ചു പോകുന്നുന്നുള്ളൂ എന്നൊരു തീരുമാനം എടുത്തിരുന്നു…

യാദവ് അന്നത്തെ ദിവസത്തിന്റെ മധുരമൂറന്ന നിമിഷങ്ങളിൽ അലിഞ്ഞു ചേരുന്ന തിരക്കിൽ ആയിരുന്നു… അവനും നിവേദിതയും ഒത്ത് ചേരാൻ പോകുന്ന ദിനങ്ങൾ അടുക്കുന്നത് അവൻ നേർത്ത ഒരു പുഞ്ചിരിയോടെ ആസ്വദിച്ചു…

തുടക്കത്തിൽ ഉണ്ടായിരുന്ന എതിർപ്പുകൾ എല്ലാം പതിയെ അവസാനിച്ചു… നിവിയെ കണ്ടതോടെ അച്ഛമ്മ ഉൾപ്പടെ എല്ലാവർക്കും അവളെ ഇഷ്ടം ആയി…. ഇതിൽ ഭദ്രക്കായിരുന്നൂ സന്തോഷം മുഴുവനും…

തന്റെ മകനെ മനസ്സിലാക്കാൻ കഴിയുന്ന ഒരു പെണ്ണ് തന്നെയാണ് നിവിയെന്ന് അവരുടെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു…. അവന്റെ സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും പാതിയാകാൻ അവള് കാണുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു… അത് ഒന്നൂടി ഊട്ടി ഉറപ്പിക്കാൻ ആകണം ഭദ്ര അവളുടെ മൂർദ്ധാവിൽ അമർത്തി ചുമ്പിച്ചത്… തനിക്ക് ഒരു കൂട്ടാകാൻ ഒരു മകൾ കൂടി വരുന്നു എന്ന സന്തോഷം….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

യുവാൻ അവന്റെതായ ലോകത്ത് ആയിരുന്നു…

ഇടക്കിടക്ക് അവന്റെ ചുണ്ടിൽ ഒരു മന്ദസ്മിതം തൂകും….. അതിന് കാരണം സാക്ഷി ആണെന്ന് ഉറപ്പായിരുന്നു…. യുവാൻ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കവർ പുറത്ത് എടുത്തു…

അതിൽ നിന്നും സാക്ഷിയിൽ നിന്നും വേർപെട്ട് പോയ സാരി യുവാൻ എടുത്തു… ശേഷം അതിലേക്ക് തന്നെ ദീർഘ നേരം നോക്കി ഇരുന്നു… മെല്ലെ അവന്റെ ചുണ്ടിൽ ഒരു ഗാനം അലയടിക്കാൻ തുടങ്ങി…

**ഒരു മെഴുത്തിരിയുടെ നെറുകയിൽ എരിയാൻ പ്രണയമേ…. അരികിൽ വന്നു നീ…. ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ.. വെറുതെ നിന്നു ഞാൻ …. തോഴീ ഒരു നോവുപോലേരിയുന്നിതാ തിരി….**

യുവാൻ പാടിയ ഓരോ വരികളും അവന്റെ ഹൃദയത്തില് തട്ടി ആയിരുന്നു…. അവളുടെ അഴകേറിയ മുഖം മനസ്സിൽ പതിഞ്ഞ നിമിഷം അവൻ സർവ്വവും മറന്ന് കൊണ്ട് പിന്നിലേക്ക് ആഞ്ഞു പോയി….

അതേ സമയം അവന്റെ കാതുകളിൽ ഒരു ശബ്ദം കേട്ടു…

“””സാത്താനെ…. നീ കണ്ടെത്തി നിന്റെ പെണ്ണിനെ… എന്നെക്കാൾ അവള് പ്രണയി്ക്കും എന്റെ സാത്താനെ… പക്ഷേ ആ നെഞ്ചില് എനിക്കുള്ള സ്ഥാനം ഒരിക്കലും പോകരുത്…

എനിക്ക് അദ ആവാനെ കഴിയൂ…അവൾക്ക് സാക്ഷി ആകാനും… നിന്നിൽ നിന്റെ മരണം വരെ ചെറിയ ഒരു ഓർമ്മയായി ഞാൻ ഉണ്ടാകണം…

യുവാൻ പെട്ടെന്ന് കണ്ണുകൾ തുറന്നു… അവന് ചുറ്റും വീണ്ടും ആ വാക്കുകൾ അലയടിക്കുന്നത്‌ പോലെ…

“അദാ….. ”

അവന്റെ ശബ്ദം നേർത്തു…. പെട്ടെന്ന് എന്തോ ഓർത്തത് പോലെ യുവാൻ തന്റെ ആൽബം തുറന്നു….. അതിൽ നിറയെ അവനും അവളും തമ്മിലുള്ള ഫോട്ടോസ്… അവസാനം അവൻ ഒരു ഫോട്ടോ എടുത്തു.. പരസ്പരം കേക്ക് കട്ട് ചെയ്യുന്ന ഒരു ഫോട്ടോ… അവളുടെ അവസാനത്തെ പിറന്നാള് ആഘോഷം… അതേ രണ്ടു ദിവസം കഴിഞ്ഞാൽ അവളുടെ പിറന്നാൽ ആണ്… സെപ്റ്റംബർ 9th…

യുവാൻ അവളുടെ പിറന്നാൽ ദിവസത്തിലേക്ക് കടന്നു പോയി…..

“”ടാ ചെക്കാ…. വേഗം വാ.. കേക്ക് കട്ട് ചെയ്യേണ്ടേ… കുറച്ചൂടെ കഴിഞ്ഞാൽ പപ്പ യും ഇച്ചായന്മാരും എന്നെ വന്നു കൊണ്ട് പോകും….””

അവള് അവനെ നോക്കി കണ്ണുരുട്ടി… ശേഷം ആ കൈകളിൽ പിടിച്ച് കൊണ്ട് ആ ഓർഫനേജിന്റെ അകത്തേക്ക് കയറിപ്പോയി….

അവിടെ ഒരുപാട് അനാഥകുട്ടികൾ അവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു…..

ഒരു മേശയോളം വലിപ്പത്തിൽ തയ്യാറാക്കിയിരിക്കുന്ന കേക്ക്‌ ആയിരുന്നൂ അത്… അവളുടെ മനോഹരമായ ഫോട്ടോസ് വച്ചു അത് മനോഹരം ആയി ഡക്കറേറ്റ് ചെയ്തിരുന്നു….. അദ കേക്ക് കട്ട് ചെയ്തു… അതോടൊപ്പം യുവാൻ തന്റെ വയലിൻ എടുത്ത് അത് പ്ലേ ചെയ്യാൻ തുടങ്ങി…

ആദ്യം ഒരു birthday song ആയിരുന്നു അവൻ പാടിയത്.. ഒടുവിൽ മനോഹരമായ ഒരു പാട്ട് അവൻ പാടാൻ തുടങ്ങി….

***മുല്ലപ്പൂവിതളോ… ഒളിമിന്നും പുഞ്ചിരിയായ്‌ ചിന്നും പൂമഴയോ നിൻ മൊഴിയോ… ചെല്ലക്കാറ്റല നീ പൊന്നില്ലിക്കാടായ് ഞാൻ ഒന്നായ് ചേർന്നിടുവാൻ ഉൾക്കൊതിയായ്‌….. അനുരാഗത്താലേ ഒരു മേഖത്തുണ്ടായ്‌ ഞാനും മഴകൊള്ളുവാനായ് വന്നവളേ… അഴകേ… അഴകേ.. എന്നിൽ നിന്നും പോകാതെ അഴകേ… അഴകേ… അഴകേ…..

അഴകേ… അഴകേ എന്നിൽ നിന്നും പോകാതെ അഴകേ.. അഴകേ.. അഴകേ..***

യുവാൻ മനോഹരമായി പാടി… ഒടുവിൽ അവളുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നു.. ശേഷം തന്റെ പോക്കറ്റിൽ നിന്നും ഒരു റിംഗ് എടുത്ത് അവളുടെ നേരെ നീട്ടി…

എടീ… കാഞ്ഞിരപ്പള്ളിക്കാരി അച്ചായത്തി…

പോരുന്നോ ഈ സാത്താന്റെ കൂടെ…. ?

ലാലേട്ടൻ സ്റ്റൈലിൽ അവൻ ഒരു തോൾ ചരിച്ചു അവളോട് ചോദിച്ചു…

അവള് നിറഞ്ഞ ചിരിയാലെ അവന് നേരെ തന്റെ വിരലുകൾ നീട്ടി… യുവാൻ ആ റിംഗ് അവളുടെ കൈകളിൽ അണിയിച്ചു….

അപ്പോഴേക്കും കൂടെ കൂടിയവർ മുഴുവൻ അവരുടെ പ്രണയത്തിന് സാക്ഷികൾ ആയിരുന്നു…

അവിടെ കുറച്ചു നേരം ചിലവഴിച്ചു രണ്ടാളും തിരികെ വന്നു… യുവാൻ അവളെയും കൂട്ടി വന്നത് ഒരു കടൽ തീരത്ത് ആണ്…. അവ എന്തിനോ വേണ്ടി എന്നപോലെ വന്യമായ ശബ്ദത്തോടെ കരയിലേക്ക് പാഞ്ഞ് അടുക്കുന്നുണ്ട്…

“”നീ എന്നെ വിട്ടുപോകുവോ പെണ്ണേ….?””

അവന്റെ കണ്ണുകൾ അപ്പോഴും ആ തിരമാലകളിൽ ആയിരുന്നു….

“”പോകും…..””

യുവാൻ ഒരു ഞെട്ടലോടെ അവളെ നോക്കി….

“”ആന്നെ… പോകും… ഈ ലോകത്ത് മുഴുവൻ ഉള്ള കടൽത്തിരമലകളും എന്ന് കരയെ ചുംബിക്കുന്നത് അവസാനിക്കുന്നുവോ അന്ന്… “”

യുവാൻ അവളെ തന്റെ നെഞ്ചോട് ചേർത്തു നിർത്തി…. ആ മിഴികളിൽ പെയ്യുന്ന പ്രണയം താങ്ങവയ്യാതെ അവള് മിഴികൾ താഴ്ത്തി…

“”നീയൊരു ദുഷ്ടനാ….””

അവന്റെ നെഞ്ചിൽ മുഖം അമർത്തി കൊണ്ട് അവള് പറഞ്ഞു…

ഞാനോ.. ദുഷ്ടനോ… കൊള്ളാല്ലോ പെണ്ണേ..

നിന്നെ ഒന്ന് നുള്ളിപോലും നോവിക്കാത്തത്‌ കൊണ്ട് ആണോ എന്നിൽ ഈ പരിവേഷങ്ങൾ വച്ചു ചാർത്തുന്നത്….

ഒരു കള്ള പരിഭവം പറഞ്ഞു കൊണ്ട് യുവാൻ അവളെ ഇടം കണ്ണിട്ട്‌ നോക്കി..

അദ അവന്റെ മുഖം ബലമായി അവളിലേക്ക് അടുപ്പിച്ചു…

“”ടാ സാത്താനെ… വേണ്ടാട്ടോ…””

അവന്റെ നെഞ്ചോളം മാത്രം ഉയരമുള്ള അവള് തന്റെ കാലുകൾ ഒന്ന് ഉയര്ത്തി… ശേഷം ആ നാസിക തുമ്പിൽ ഒന്ന് കടിച്ചു….

അവളിലെ പുഞ്ചിരി പോലും അവനെ വല്ലാതെ അവളിൽ ആകൃഷ്ടയാക്കിയിരുന്നൂ…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

യുവി…. ടാ വന്നെ… ഡാഡ തിരക്കുന്നു..

എന്തൊക്കെയോ കാര്യങ്ങൾ തീരുമാനിക്കാൻ ആണ്….

യാദവ് ഒന്ന് തലയെത്തിച്ചു നോക്കി പറഞ്ഞിട്ട് താഴേക്ക് ഇറങ്ങി പോയി…

നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് യുവാൻ താഴേക്ക് ഇറങ്ങി വന്നു…. എന്നാല് അവിടെ നടക്കുന്ന കാഴ്ചകൾ കണ്ടതും അവന്റെ രക്തം തിളച്ചു…

യുവാന്റെ അമ്മയുടെ ഫാമിലി മുഴുവൻ ഉണ്ട്…

എല്ലാവരും അവനിൽ തന്നെ ദൃഷ്ടി ഉറപ്പിച്ചു നിൽക്കുവാണ്…. അവന്റെ നോട്ടം ചെന്ന് നിന്നത് സഞ്ജുവിന്റെ മുഖത്ത് ആണ്…

ഇത് കണ്ടതും അവന്റെ നെഞ്ചിൽ ഒരു ആളൽ ഉണ്ടായി… അവൻ യാദവിന്റെ കൈയിൽ തോണ്ടി…

“”ഏട്ടാ….. ദേ ആ കാലൻ എന്നെ നോക്കി പീഡിപ്പിക്കുന്നു…””

സഞ്ജു ചുണ്ടുകൾ ചിളുക്കി നിഷ്‌കു ഭാവത്തിൽ പറയുന്നുണ്ട്…. യാദവ് അവനെ ഏതോ ഭീകര ജീവിയെ കണ്ട പോലെ നോക്കി…

“”ടാ തെണ്ടി… എന്റെ അനിയൻ അത്തരക്കാരൻ നഹി ഹേ…..😏””

“”ഓ… ആ തെണ്ടിയെ കണ്ടാൽ എല്ലാം തിരിഞ്ഞ് പോകും… പീ അല്ല… പേ… പേടിപ്പിക്കുന്നു എന്നാ പറഞ്ഞത്‌….””

“”ഓ… അങ്ങനെ… “‘

ഏട്ടാ…. ഇവന് വെറുതെ എങ്കിലും ഒന്ന് ചിരിച്ചൂടെ… എപ്പോഴും മസിൽ പിടിച്ചു നിക്കും…

ജാഡ പാക്കരൻ…

സഞ്ജു ചുണ്ട് കോട്ടി…

ഇതെല്ലാം തന്റെ കണ്ണുകളിൽ ഒപ്പി എടുക്കുവായിരുന്നൂ യുവാൻ… അവനിൽ തെല്ലും ഭാവമാറ്റം ഉണ്ടായില്ല… എല്ലാവരെയും ഒന്ന് ഇരുത്തി നോക്കി അവൻ മാറി നിന്നു… ശേഷം തന്റെ ഫോൺ കൈയിൽ എടുത്ത് അതിൽ കാര്യമായി എന്തോ നോക്കാൻ തുടങ്ങി…

“”അപ്പോ നാളെ നമ്മുക്ക് എല്ലാവർക്കും ഡ്രസ് എടുക്കാനായി പോകാം അല്ലേ….? ആഭരണങ്ങളും നാളെ തന്നെ ആകാം… അല്ലേ യദുക്കുട്ടാ …?””

“”എനിക്ക് ഓക്കെയാ മുത്തശ്ശി… അങ്കിൾസിനും ആന്റീസിനും ഒക്കെ ഓക്കേ ആണോ..?””

ആണെന്ന് എല്ലവരും ഒത്ത് പറഞ്ഞു….

“”കണ്ണനോ…?””

മുത്തശ്ശി യുവാനിലേക്ക്‌ നോട്ടം തെറ്റിച്ചു….

അവൻ ഫോണിൽ നിന്നും മിഴികൾ ഉയർത്തി…

ഞാനില്ല…. എനിക്ക് വേണ്ടത് ഞാൻ പിന്നീട് പോയി ചൂസ്‌ ചെയ്തോളാം…

“”മോനേ… അത് എല്ലാവരും ഒന്നിച്ചു….””

ആര് ഒന്നിച്ചുവെന്നാ….? ഇയാളും നിങ്ങളും ഒരുമിച്ചു… ഈ യുവാൻ മറക്കില്ല… ഒന്നും…

ഒന്നും…. കാരണം എന്റെ അമ്മയുടെ കരയുന്ന മുഖം മറക്കാൻ എനിക്ക് കഴിയില്ല… ഇവർ ഓരോരുത്തരും കണക്ക് പറയണം അതിന്… ആദ്യം ഇയാള്…

അവർക്ക് അരികിൽ ഇരുന്ന ഇന്ദ്രയുടെ അച്ഛനെ നോക്കി പറഞ്ഞു…. ആ വെള്ള വീണ കണ്ണുകൾ നിറഞ്ഞു… അയാള് ധയവോടെ അവനെ നോക്കി… അവനിൽ നിന്നും ഒരു നോട്ടം പോലും തന്നിലേക്ക് വീഴുന്നില്ല എന്നറിഞ്ഞതിൽ ആ ഹൃദയം നൊന്തു….

“”യുവി…. നീയിത് എന്താ പറയുന്നത്… നിന്റെ അമ്മക്ക് ഇതൊക്കെ ഇഷ്ടമാകോ….? അവള് അത്രയേറെ ഇവരെ സ്നേഹിച്ചിരുന്നു….. “”

യുവാന്റേ ഡാഡ സമാധാനപരമായി സംസാരിച്ചു… അവനിൽ തെല്ലും ഒരു മാറ്റവും ഉണ്ടായില്ല…

അവൻ എല്ലാവരെുയും ഒന്നൂടി ഇരുത്തി നോക്കി തിരികെ കയറി പോയി… ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തുന്നത്‌ അവൻ അറിഞ്ഞു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷി പതിവ് പോലെ തന്നെ കോളേജിൽ എത്തി… അവള് പോകുന്നതും നോക്കി ഗുൽമോഹറിന്റെ ചുവട്ടിൽ യുവാൻ ഉണ്ടായിരുന്നു…

പെട്ടെന്ന് സാക്ഷിയെ വഴിയിൽ തടഞ്ഞു നിർത്താനായി സഞ്ജു ഒന്ന് ശ്രമിച്ചു… അവള് അവനെ നോക്കി പുച്ഛിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു….

സാക്ഷി… ദേ ഒന്നവിടെ നിക്കെടി…

സഞ്ജു അവളുടെ കൈകളിൽ പിടിച്ചു…

സാക്ഷി രണ്ടു കൈകളും മാറിൽ പിണച്ചു കെട്ടി കൊണ്ട് നിന്നു…

“”എന്താണ് വേതാളം…വിക്രമാദിത്യൻ എവിടെ..?””

അവള് അവനെ കളിയാക്കി കൊണ്ട് ചോദിച്ചു…

“”വിക്രമാദിത്യന്റെ തലയിൽ തേങ്ങ വീഴാൻ സമയം ആയി… ലീവ് എടുത്തു…. “”

“”ആ… ഞാൻ അത് ഓർത്തില്ല…””

“”എടീ മോളെ… ഞാനൊരു കാര്യം പറയട്ടെ… “”

“”എന്താ സഞ്ജുവേട്ടാ…?””

“”നിന്റെ ആ ഫ്രണ്ട് ഇല്ലെ..?””

“”ഉണ്ടല്ലോ… അവള് വന്നില്ല… കല്യാണം അല്ലേ…””

സഞ്ജു ഒന്ന് ഞെട്ടി…

“”ആരുടെ ദക്ഷയുടെയോ…?””

“”ഓ… അല്ല… നിവി…””

“”അത്… ഞാൻ പേടിച്ച് പോയി…””

“”അതിന് ഏട്ടൻ എന്തിനാ പേടിക്കുന്നത്‌…?””

“”അതോ… അതേ… എനിക്ക്…””

“”ഏത്…? ഏട്ടന്…? “”

“”എടീ… എനിക്ക് അവളെ ഇഷ്ടം ആണ്.. പക്ഷേ ഞാൻ അത് പറയാൻ നമ്മുടെ ടോവിനോ മച്ചാനെ കൂട്ട് പിടിച്ചു…””

“”എന്താന്ന്….?””

“”ആടി മോളെ… ഒരു ദുർബല നിമിഷത്തിൽ ഞാൻ മായാനദിയിലെ മാത്തൻ ആയിപ്പോയി…. “”

“”എന്റെ ദൈവമേ….. ഇത്രക്ക് ചീപ്പ് ആയിരുന്നോ ആർട്ടിസ്റ്റ് ബേബി..””.

ഞാൻ പറഞ്ഞില്ലേ…. ഒരു കൈ അബദ്ധം….

നാറ്റിക്കരുത്…..

“”ഇനി ഞാൻ എന്ത് വേണമെന്നാ….””

നീ അവളോട് ഒന്ന് പറഞ്ഞു മനസ്സിലാക്ക്‌…

എനിക്ക് അവളെ ഇഷ്ടം ആണെന്നും…

അവളില്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണെന്നും… കേട്ടോ… ഞാൻ ഇപ്പൊ പോകുവാണെ… ഇന്റർവെല്ലിന് കാണാം..

അവൻ പെട്ടെന്ന് ഒന്ന് നിന്നു… ശേഷം തിരിഞ്ഞു നോക്കി പറഞ്ഞു…

“”ഞാൻ പറഞ്ഞതിന് ഒരു പോസിറ്റിവ് ആൻസർ മതി കേട്ടോ…. ദേ നീ വരുന്നതും കാത്ത് ഞാൻ ഒരു വേഴാമ്പലിനെ പോലെ ദോ ലവിടെ ഇരിക്കും. “”

സഞ്ജു അവസാനം പറഞ്ഞ ഡയലോഗ് മാത്രം യുവാൻ കേട്ടു… അവന്റെ കണ്ണുകൾ ചുവന്നു….

ഒരു വേള അത് സഞ്ജുവിനെ ഭസ്മം ആക്കാൻ തയ്യാറെടുക്കാൻ മാത്രം വന്യമായി തിളങ്ങി…..

“”ഇങ്ങനെ ഒരു വട്ടൻ….””

സാക്ഷി തലക്ക് കൈ വച്ചു കൊണ്ട് പിറുപിറുത്തു….

അവള് ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടന്നു…

പെട്ടെന്ന് അവളുടെ അരയിൽ ആരോ ചുറ്റി പിടിച്ചു…. സാക്ഷി ഒന്ന് പകച്ചു പോയി… അതേ സമയം യുവാൻ അവളെ ക്ലാസ്സ് റൂമിൽ ആക്കിയിട്ടു door കുറ്റിയിട്ടു…

ഒരു നിമിഷം സാക്ഷിക്ക് ഒന്നും മനസിലായില്ല….

“”എന്താ…. എനിക്ക് പോണം… വാതിൽ തുറക്ക്…””

യുവാൻ ഒന്നും മിണ്ടാതെ അവന്റെ ഷർട്ടിന്റെ കൈ മുകളിലേക്ക് ഉയർത്തി… അവന്റെ മീശ ഒന്ന് പിരിച്ചു…

ഇതെല്ലാം കണ്ടതും സാക്ഷിയുടെ നെഞ്ചില് ഒരു വെള്ളിടി വെട്ടി.. അവള് ഓരോ അടിയും പിന്നിലേക്ക് വച്ചതും അവൻ ഓരോ അടിയും മുന്നിലേക്ക് നടന്നു…

ഒടുവിൽ അവള് ഭിത്തിയിൽ തട്ടി നിന്നു… യുവാൻ തന്റെ രണ്ടു കൈകളും ഭിത്തിയിൽ ഊന്നി നിർത്തി അവളെ ലോക്ക് ആക്കി….

അവളുടെ കണ്ണുകൾ പേടിയോടെ ചുറ്റും പരതി….

“”ഇങ്ങോട്ട് നോക്കെടി…….””

യുവാൻ പതിയെ അവളുടെ കാതിൽ മൊഴിഞ്ഞു…

അവൾക്ക് അതിനുള്ള ധൈര്യം വന്നില്ല…

പേടിയോടെ വീണ്ടും നിലത്തേക്ക് നോക്കി നിന്നു…

അവന്റെ കൈകൾ അവളുടെ അരയിൽ മുറുകി…

സാക്ഷി ശ്വാസം ഒന്ന് നീട്ടി എടുത്തു… അവൻ അവളെ അരയിൽ ചുറ്റി എടുത്ത് അടുത്തുള്ള ഡെസ്കിൽ ഇരുത്തി…

സാക്ഷി ഒരു വിറയലോടെ അവനെ നോക്കി…

പേടിച്ചരണ്ട മിഴികൾ കണ്ടതും അവൻ ഒന്ന് ചിരിച്ചു…. ആ ചോടിയിൽ ആദ്യമായ് കാണുന്ന ഒരു പ്രതിഭാസം പോലെ അവള് അവന്റെ ചുണ്ടിലേക്ക് നോക്കി… അവന്റെ കണ്ണുകൾ അവളുടെ കരിനീല മിഴികളിൽ ആയിരുന്നു…… പരസ്പരം ഏറെ നേരം അവർ അങ്ങനെ നിന്നു… എന്തോ പ്രേരണയാൽ സാക്ഷി അവനിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചു….. പക്ഷേ വീണ്ടും അവളിൽ അവൻ ആധിപത്യം ഉറപ്പിച്ചു… അവളെ തന്റെ നെഞ്ചോട് ചേർത്തു നിർത്തി അവൻ പറഞ്ഞു…

“”നീ എന്റെ പെണ്ണാണ് …എന്റെ മാത്രം….””

സാക്ഷി അവനിലേക്ക് ഒരു വേള കണ്ണുകൾ നാട്ടി…

അവിടെ തെല്ലും ദേഷ്യമില്ല… പിണക്കമില്ല…

പരിഭവമില്ല… അവളോടുള്ള പ്രണയം മാത്രം….

എന്തിനോ വേണ്ടി എന്നപോലെ സാക്ഷി യുടെ കണ്ണുകൾ നിറഞ്ഞു…. അവൻ തന്റെ അധരങ്ങലാൽ അത് ഒപ്പി എടുത്തു….

മൗനാനുവാദം പോലെ അവള് ഒക്കെയും ഏറ്റുവാങ്ങി…..

തുടരും…….

ഈ പാർട്ട് എങ്ങനെ ഉണ്ട്… കൊള്ളാമോ…?

എല്ലാവരുടെയും വായനക്കും എന്റെ എഴുത്തിന് നൽകുന്ന അഭിപ്രായങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു… ഇനിയുള്ള എന്റെ മുന്നോട്ടുള്ള യാത്രയിലും എന്റെ കരുത്തായി നിങ്ങൾ ഓരോരുത്തരും ഉണ്ടാകണം….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Jannaah 💓

Scroll to Top