ഇങ്ങനെയും ഒരു ആദ്യരാത്രി, ചെറുകഥ വായിക്കൂ…

രചന: Vijay Lalitwilloli Sathya

“മീനൂട്ടിക്ക് ആ ശീലം നിനക്ക് ഇപ്പോഴും ഉണ്ടോ?”

മനു തമാശയ്ക്ക് ചോദിച്ചു

“ഛീ പോടാ ”

മീനൂട്ടി മനുവിനെ ബെഡിൽ നിന്നും തള്ളിമാറ്റി

” നീ പട്ടുസാരിയും ആഭരണങ്ങൾ ഒക്കെ മാറി ഫ്രഷ് ആവുന്നില്ല? ”

ഞാൻ പറഞ്ഞതാണല്ലോ ഈ വേഷത്തിൽ എനിക്ക് മനുവിനെ കൂടെ കുറെ നേരം ഇങ്ങനെ ഇന്ന് രാത്രി മുഴുവൻ കിടക്കണമെന്ന്.

എന്താ പേടിയാകുന്നോ എങ്കിൽ മോൻ താഴെ തറയിൽ കിടന്നോ

“ഹേയ് ഞാൻ ചുമ്മാ ചോദിച്ചതാ അപ്പോൾ ഫ്രഷാവേണ്ടേ”?”

അവനത് ചോദിച്ചുകൊണ്ട് അവളെ തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു.

“വേണ്ട… എന്നെ കളിയാക്കിയില്ലേ. അതുകൊണ്ട് തറയിൽ കിടന്ന മതി ”

കൃത്രിമ ദേഷ്യം നടിച്ചു മീനൂട്ടി മനുവിനെ പിടിച്ച് ബെഡിൽ നിന്നും ശക്തമായി തള്ളി മാറ്റി. മനു ബലം പിടിച്ചു കിടന്നതിനാൽ പകരം മീനൂട്ടി ബെഡിൽ നിന്നും പട്ടുസാരി വഴുതി താഴെ നടു തല്ലി വീണു.

അത് കണ്ടും മനു പൊട്ടിചിരിച്ചു.

അന്നവരുടെ ആദ്യരാത്രി ആയിരുന്നു. എല്ലാ വിവാഹവും പോലെ ആനന്ദദായകമായ സുന്ദര സുരഭില മുഹൂർത്തങ്ങളും അനർഘ നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് പകൽ കടന്നുപോയി.

സ്വപ്നങ്ങളിൽ മാത്രം താലോലിച്ചിരുന്ന ആ അനുഗ്രഹീത രാത്രി കടന്നു വന്നതാണ് ഇരുവർക്കും.

വിവാഹ നിശ്ചയത്തിനു ശേഷം ഒരു മാസക്കാലം ഫോണിലൂടെ ഇരുവരും സംസാരിക്കാത്ത പലകാര്യങ്ങളും ആദ്യരാത്രിയിൽ വിഷയമായി.

കൊച്ചു കൊച്ചു തമാശകളും ചില നൊമ്പരങ്ങളും പരസ്പരം ഇരുവരും പങ്കുവച്ചു. അങ്ങനെ ഉറങ്ങാൻ കിടന്ന അപ്പോഴാണ് മനുവിനെ ആ ചോദ്യം അപ്പോഴാണ് അവൾ തമാശയ്ക്ക് അവനെ പിടിച്ച് തള്ളിയതും അവൾ സ്വയം താഴെ വീണതും.

അല്പം ചമ്മി അവൾ വീണ്ടും കയറി കിടന്നു.

അവളുടെ സ്മരണകൾ മനുവിനോട് പറഞ്ഞ ആ കുട്ടിക്കാല സംഭവത്തിലേക്കോടി പോയി.

മീനൂട്ടി രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലം. ബർത്ത് ഡേ അണിയാൻ അവൾക്കൊരു പുത്തൻ ഉടുപ്പ് എടുക്കാൻ വേണ്ടി അച്ഛനും അമ്മയും അവളെയും കൂട്ടി റെഡിമെയ്ഡ് ഷോപ്പിൽ ചെന്നു.

മിഡിയും സ്‌ക്കർട്ടും, ഫ്രോക്ക്,ജിൻസ് ആൻഡ് ഷർട്ട്‌ അങ്ങനെ ഒരുപാട് കോമ്പിനേഷനുകളിൽ നിന്നും കുഞ്ഞു മീനുട്ടി ഒരു ഫ്രോക്ക് ആണ് തെരഞ്ഞെടുത്തത്. അവൾക്ക് നന്നായി ചേരും അച്ഛനും അമ്മയും അത് തന്നെ സെലക്ട് ചെയ്തു വാങ്ങിച്ചു വീട്ടിലേക്ക് തിരിച്ചു. നാളെയാണ് അവളുടെ ബർത്ത് ഡേ

” അപ്പോൾ എനിക്ക് ബെഡേ ഗിഫ്റ്റ് ഒന്നും ഇല്ലേ മമ്മി?”

“അത് സർപ്രൈസാ മോൾക്ക് പപ്പ രാത്രി തരും കേട്ടോ”

“ഓക്കേ മമ്മി” അവൾ സമ്മതിച്ചു

അന്നു രാത്രി കൃത്യം പന്ത്രണ്ടു മണി ആയപ്പോഴാണ് മീനൂട്ടി ഒരു ശബ്ദം കേട്ടുണർന്നത്. തന്റെ കയ്യിൽ നിന്നാണ്. ഒരു വാച്ച് ആണ് സംസാരിക്കുന്നത് ‘സമയം 12 മണി ആയിരിക്കുന്നു

“ഹായ് സംസാരിക്കുന്ന വാച്ച് ” .അവൾക്ക് സന്തോഷമായി.

അവൾ ചുറ്റും നോക്കുമ്പോൾ ഒരുപാട് ബലൂണുകളും കളിപ്പാട്ടങ്ങളും വർണ്ണതോരണങ്ങളും കൊണ്ട് റൂം അലങ്കരിച്ചിരുന്നു.

“ഹാപ്പി ബർത്ത് ഡേ ടു യൂ” അച്ഛനുമമ്മയും മീനുമോൾക്ക് ബർത്ത് ഡേ ആശംസിച്ചു

“മോള് കിടന്നോ നാളെ രാവിലെആണ് ആഘോഷം”

“താങ്ക്യൂ പപ്പാ മമ്മി. എനിക്ക് എന്റെ ഉടുപ്പ് ഫ്രോക്ക് ഇപ്പൊ ഇടണം”

“അതിനെന്താ ഇട്ടോളൂ” അച്ഛനും അമ്മയും സമ്മതിച്ചു. അങ്ങനെ പുതുതായി വാങ്ങിച്ച് ഫ്രോക്കു ഇട്ട് അവൾ കിടന്നു ഉറങ്ങി.

നാളത്തെ ബർത്ത് ഡേ ആഘോഷ സ്മരണയിൽ അവൾ ഒരു സുന്ദര സ്വപ്നത്തിലേക്ക് വഴുതി വീണു.

മീനൂട്ടിയും അമ്മയും ഒന്നിച്ചൊരു പാടവരമ്പിലൂടെ നടക്കുകയാണ്. കുറേ നടന്നു നടന്നു. ധാരാളം ചിത്രശലഭങ്ങളും കിളികളും പാറിനടക്കുന്ന ഒരു പൂക്കളുള്ള കുന്നിൻ ചെരിവിൽ എത്തി. കുറെ നേരം അവയോടൊപ്പം ചെലവഴിച്ചിട്ടും തിരിച്ചു പോരാൻ മനസ്സ് വന്നില്ല. പൂക്കളൊക്കെ കുടയിൽ ശേഖരിച്ചു.

വരാൻ കൂട്ടാക്കാത്ത അവളെ അമ്മ പിടിച്ചു വലിച്ചു കൊണ്ടു വന്നു.

വീട്ടിൽ തിരിച്ചു എത്തിയപ്പോൾ ശു ശു മുള്ളാൻ മുട്ടി.

ബാത്റൂമിൽ കയറി. സ്വപ്നത്തിൽ ആണ് ബാത്റൂമിൽ കയറിതെങ്കിലും പുത്തനുടുപ്പും ശരീരവും ബെഡും ആകെ നനഞ്ഞു ചൂട് പടർന്നപ്പോൾ ഉണർന്നു. നേരം പരപരാ വെളുത്തിരിക്കുന്നു.

അവർക്കു ബോധ്യമായി. താൻ വീണ്ടും പഴയതുപോലെ കിടക്കയിൽ മുള്ളി ഇരിക്കുന്നു.

അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി അച്ഛൻ അമ്മ ഉണർന്നു നോക്കുമ്പോൾ ആകെ നനഞ്ഞു കിടക്കുന്നു.

“നീ ഇനിയും നിർത്തിയിട്ടില്ലാ അല്ലെ നിന്റെ ഈ ശീലം. വസ്ത്രവും ബെഡും ആകെ നാശമായി…”

അമ്മ ശകാരം തുടങ്ങി

“നീ ചുമ്മാതിരി..” പപ്പാ മമ്മയെ കൂൾ ആക്കി. ”

സാരമില്ല മോൾക്ക് ഇടയ്ക്കു ഈ ശീലം നിന്നതാണല്ലോ” പപ്പ സമാധാനിപ്പിച്ച് പറഞ്ഞു അവൾക്ക് ഇത്തിരി ആശ്വാസമായി. “ഞാൻ രണ്ടാം ക്ലാസ്സിൽ പോയ ശേഷം പിന്നെ ബെഡിൽ മൂത്രം ഒഴിച്ചിട്ടില്ലല്ലോ ഇന്നാ ആദ്യായിട്ടാ പപ്പാ”

അവൾ സങ്കടപ്പെട്ടു പറഞ്ഞു

“സാരമില്ല മോളെ. നമുക്ക് വേറെ വസ്ത്രം വാങ്ങിക്കാം കേട്ടോ”

പപ്പ ധൈര്യം നൽകി പറഞ്ഞു അങ്ങനെ അന്നത്തെ ബർത്ഡേ കൊളമായി.

ഈ സംഭവം മനുവിനോട് പറഞ്ഞതാണ് മനുവിനെ വക കിട്ടിയ ഈ കളിയാക്കൽ.

നീ പേടിക്കണ്ട കേട്ടോ ഇനി ഞാൻ കളിയാക്കില്ല

ഉം അവൾ മൂളി

ആ കൊച്ചു കുഞ്ഞിനെ ഇതുപോലുള്ള മൂളലിൽ നിന്നും അവൻ മനസ്സിലാക്കി എടുത്തു അന്നത്തെ ഷോക്കും നാണക്കേടും ഇപ്പോഴും അവളിൽ ഉണ്ട്.

“നീ ധൈര്യായിട്ട് കിടന്നോ ഞാനില്ലേ നിന്റെ കൂടെ”

“ഉം ”

അവൾ കാതരമായി മൂളി

ഞാൻ എന്റെ കാലു കട്ടിലിൽ പിടിച്ചു കെട്ടിയിട്ടോളം അവൻ സ്നേഹാർദ്രമായി പറഞ്ഞു

“എന്തിനു?”

“ഒഴുകി പോകാതിരിക്കാൻ!!”

“എടോ നിന്നെ ഞാൻ…” ഇപ്രാവശ്യം രണ്ടു കാലും കൊണ്ട് അവൾ മനുവിനെ ചവുട്ടി തെറിപ്പിച്ചു ബെഡിൽ നിന്നും. ❤❤

രണ്ടു വാക്ക് പറഞ്ഞിട്ട് പോകാൻ മടിക്കല്ലേ

രചന: Vijay Lalitwilloli Sathya

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top