എന്നാലും അ, ച്ഛനില്ലാത്ത ഒരു കു, ട്ടിയെ പ്ര, സവിക്കുക എന്നൊക്കെ പറയുമ്പോൾ…

രചന: സനൽ SBT

ഗർഭിണിയായ തൻ്റെ പതിനാലു വയസ്സ് മാത്രം പ്രായമുള്ള മകളെയും കൊണ്ട് ആ ആശുപത്രി വരാന്തയിലൂടെ പെരുമഴത്ത് നടക്കുമ്പോഴും അയാളുടെ നെഞ്ചിലെ തീ അണഞ്ഞിട്ടുണ്ടായിരുന്നില്ല. അയാൾ അവളുടെ കൈയ്യും പിടിച്ച് റോഡ് ക്രോസ് ചെയ്ത് അടുത്തുള്ള ചായക്കടയിലേക്ക് കയറി നിന്നു. പാതി നനഞ്ഞൊട്ടിയ അവളുടെ ശരീരം ആക്രാന്തത്തോടെ ഒരു നാൽപത്തു വയസ്സുള്ള ഓട്ടോക്കാരൻ ചേട്ടൻ നോക്കുന്നത് കണ്ടപ്പോൾ അവളെ അയാൾ പുറകിലേക്ക് മാറ്റി നിർത്തി. പെണ്ണിന് വയസ്സ് നാലെന്നോ നാൽപതെന്നോ നോക്കാത്ത കാലഘട്ടം ആണ് ഇതെത് അയാൾക്ക് നന്നായി അറിയാമായിരുന്നു.

“ചേട്ടാ രണ്ട് ചായ . ”

“ഉം. കഴിക്കാൻ വല്ലതും എടുക്കണോ? ”

“മോളെ നിനക്ക് കഴിക്കാൻ വേണോ? ”

വേണ്ടെന്ന ഭാവത്തിൽ അവൾ തലയാട്ടി. ആവി പറക്കുന്ന ചൂടു ചായ ഊതി ഊതി കുടിക്കുമ്പോഴും അയാളുടെ മനസ്സ് നിറയെ ശൂന്യമായിരുന്നു. പ്രായം തികയാത്ത തൻ്റെ മകൾ അച്ഛനില്ലാത്ത ഒരു കുട്ടിയെ പ്രസവിക്കുക എന്നോർത്തപ്പോൾ തന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. ചായയുടെ പൈസയും കൊടുത്ത് ഓട്ടോയിൽ കയറി ഇരുവരും വീട്ടിലേക്ക് യാത്രയായി. ഇരുവരും വരുന്നത് കാത്ത് നിറകണ്ണുകളോടെ രമ പൂമുഖ പടിയിൽ ഇരിപ്പുണ്ടായിരുന്നു.

“എന്തായി രവിയേട്ടാ പോയിട്ട്. ”

അമ്മയുടെ മുഖത്തോട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ഓട്ടോയിൽ നിന്ന് ഇറങ്ങി വീടിനകത്തേക്ക് കയറി. രവി രമയെ ഒന്ന് നോക്കിക്കൊണ്ട് നിസ്സാഹായ ഭാവത്തിൽ തലയാട്ടി.

“ഡോക്ടർ എന്ത് പറഞ്ഞു രവിയേട്ടാ ഒന്ന് തെളിച്ച് പറ.”

“അബോർഷൻ ചെയാൻ പറ്റില്ലെടോ .അവളുടെ പ്രായം പിന്നെ ഇതിപ്പം മാസം 4 കഴിഞ്ഞില്ലേ ഇനി അഥവാ അങ്ങിനെ ചെയ്യണമെങ്കിൽ തന്നെ ഒരു പാട് നൂലാമാലകൾ ഉണ്ട് എന്നാലും അത് മോളുടെ ജീവനെ തന്നെ ആപത്താണെന്നാ ഡോക്ടർ പറയണേ.”

“എൻ്റെ ഈശ്വരൻന്മാരെ ഇനി നമ്മൾ എന്ത് ചെയ്യും”.

രമ നെഞ്ചത്ത് കൈ വെച്ച് ഉമ്മറപ്പടിയിൽ ഇരുന്ന് കരഞ്ഞു. ” ഇനി എന്ത് ചെയ്യാൻ വരുന്നടത്ത് വെച്ച് കാണാം പ്രസവം കഴിഞ്ഞ് കുട്ടിയെ വല്ല അമ്മത്തൊട്ടിലിലോ അനാഥാലയത്തിലോ കൊടുക്കാം അല്ലാതെ എന്ത് ചെയ്യാനാ. ഇല്ലേങ്കിൽ ഇത്രം കാലം അതിനെ വയറ്റിലും ഇട്ടോണ്ട് നടന്ന് ഈ അവസാന നിമിഷത്തിലാണ് നന്മള് അറിയണേ കുറച്ച് മുൻപ് ആയിരുന്നേൽ എന്തേലും നോക്കാമായിരുന്നു. ”

” എന്നാലും അച്ഛനില്ലാത്ത ഒരു കുട്ടിയെ പ്രസവിക്കുക എന്നൊക്കെ പറയുമ്പോൾ .?”

” കഴിഞ്ഞ രണ്ട് ദിവസം ആയിട്ട് തല്ലാവുന്നതിൻ്റെയും കുത്താവുന്നതിൻ്റെയും ഒക്കെ പരമാവധി ചെയ്തില്ലേ

എന്നിട്ടും അവൾ ക മ എന്നൊരക്ഷരം മിണ്ടിയോ ഇനി വെറെ എന്താ ഞാൻ ചെയ്യേണ്ടത്? തല്ലാവുന്നതിനും ഒരു പരിധി ഇല്ലേ .ഒന്നും ഇല്ലേലും അതിൻ്റെ വയറ്റിനകത്തും കിടപ്പില്ലേ ഒരു ജീവൻ നന്മൾ അത് കൂടി ചിന്തിക്കണ്ടേ. ?”

” രവിയേട്ടാ നമ്മുക്ക് പോലീസിൽ ഒരു പരാതി കൊടുത്താലോ?”

” എന്നിട്ട് പോലീസിൽ ചെന്ന് എന്ത് പരാതി പറയാനാണ് എൻ്റെ മോളുടെ കൊച്ചിൻ്റെ അച്ഛൻ ആരാന്ന് അറിയില്ല കണ്ടു പിടിച്ച് തരണം എന്നോ?

പരാതിപ്പെടാൻ ഇത് പീഢനം ഒന്നും അല്ലല്ലോ ഇവളുടെ സമ്മതത്തോടു കൂടി ആയിരുന്നില്ലേ അങ്ങിനെ അല്ലെങ്കിൽ ആ നിമിഷം അവൾ അത് നന്മളോട് പറയുമായിരുന്നില്ല.?

അവളുടെ കൂടെ പഠിക്കുന്ന വല്ല പയ്യന്മാരും ആയിരിക്കും അതാ അവള് പറയാത്തെ നീ കുറച്ച് സ്നേഹത്തോടെ ഒന്ന് കൂടി ഒന്ന് ചോദിച്ച് നോക്ക് ഇനി വല്ല പ്രണമോ എന്ത് പണ്ടാരം ആണേലും ആള് അറിഞ്ഞാൽ അതിനൊരു പരിഹാരം കാണാല്ലോ.

പോലീസിൽ ഒക്കെ പരാതി കൊടുത്ത് നാട്ടുകാര് മൊത്തം അറിഞ്ഞാൽ പിന്നെ ഇവിടെ ജീവിച്ച് ഇരുന്നിട്ട് കാര്യം ഇല്ല. ”

” അല്ലേലും ഇപ്പോ ഇനി ആരാ അറിയാൻ ബാക്കിയുള്ളത്.”

” ഹും ഇത് വല്ല നിധി ഒന്നും അല്ലല്ലോ മൂടിക്കെട്ടി വെക്കാൻ എല്ലാവരും അങ്ങട് അറിയട്ടെ കുടുംബ മഹിമ .”

” രവിയേട്ടാ നന്മുടെ മനൂ അവനോട് പറയട്ടെ.”

” പറയണം ഇനി പറയാതിരുന്നിട്ടെന്താ .ഇവിടം കൊണ്ട് എല്ലാം തീരും എന്നാ ഞാൻ കരുതിയത് എവിടെ തുടങ്ങാൻ പോണല്ലേ ഉള്ളൂ അത്രം ദിവസം കൂടി അതാ മരുഭൂമിയിൽ കിടന്ന് തീ തിന്നണ്ടല്ലോ? അതാ ഇത്ര നാളായിട്ടൊന്നും അവനോട് വിളിച്ച് പറയാതിരുന്നത്. ”

” അവൻ അറിഞ്ഞാൽ ഇനി എന്തൊക്കെ കോലാഹലങ്ങളാണ് ഇവിടെ ഉണ്ടാവാൻ പോകണേന്ന് ഓർക്കുമ്പോഴാ എനിക്ക് പേടി. ”

” എന്ത് വെച്ച് പറയാതിരിക്കാൻ പറ്റോ? അതിന് ആകെക്കൂടി ഉള്ള ഒരു പെങ്ങൾ അല്ലേ ഇത്. ഹും മൂത്തത് ഒന്ന് ഉണ്ടായി കഴിഞ്ഞിട്ട് പത്ത് പന്ത്രണ്ട് വർഷം കഴിഞ്ഞ് കിട്ടിയ നിധി എന്തൊക്കെയായിരുന്നു കുടുംബം മുടിക്കാൻ പിറന്ന മൂധേവിയാണ് ഇതെന്ന് ഇപ്പോഴല്ലേ മനസ്സിലായത്. അതിനെ അന്ന് തന്നെ അങ്ങ് വേണ്ടാന്ന് വെച്ചാൽ മതിയായിരുന്നു എന്നാൽ ഇന്ന് ഈ തലവേദന വരില്ലായിരുന്നു എല്ലാം നിന്നെ ഒറ്റൊരുത്തിയെ പറഞ്ഞാൽ മതിയല്ലോ.”

” എൻ്റെ കുഞ്ഞ് അറിഞ്ഞാൽ അവന് ഇത് താങ്ങാൻ പറ്റില്ല അവന് മാളൂന്ന് എന്ന് വെച്ചാൽ ജീവനല്ലേ. ?”

” ഒക്കെ വിധി അല്ലാതെ എന്ത് പറയാനാ. ഓരോന്ന് വരുത്തി വെയ്ക്കുമ്പോൾ ആലോചിക്കണം’”

രവി വെള്ളമുണ്ട് മാറി കട്ടിലിൽ കിടന്ന കൈലിയും എടുത്ത് പുറത്തോട്ട് ഇറങ്ങി. മാളൂ അപ്പോഴും റൂമിൽ തന്നെ കതകടച്ച് ഒരേ കിടപ്പായിരുന്നു. നേരം ഒരു പാട് ഇരുട്ടിയാണ് മനുവിൻ്റെ ഫോൺ കോൾ വന്നത്

” അമ്മേ ഞാനാ മനൂ.”

” ആ പറ മോനെ നിനക്കവിടെ സുഖമല്ലേ. ?”

” ഉവ്വ് എന്താ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നത്. ”

“അത് അത് പിന്നെ ഫോൺ കേടായിരുന്നു അതാ ”

“ഉം. എവിടെ മാളൂ. ”

“അവൾ ഇറങ്ങി ”

“ഇത്ര നേരത്തെയോ സാധാരണ ഈ സമയത്ത് അവൾ കിടക്കാറിലല്ലോ ഞാൻ വിളിക്കും എന്ന് അവൾക്ക് അറിയാലോ?”

” എന്തോ തലവേദനയാന്ന് പറയണ കേട്ടു .”

” ആ അഛൻ എവിടെ”

” എൻ്റെ അടുത്തുണ്ട് ഞാൻ കൊടുക്കാം. ”

” ഡാ മനൂ.”

” ആ പറ അഛാ”

” നീ എന്നാ ഇങ്ങോട്ട് വരുന്നത് . പിന്നെ എനിക്ക് അത്യാവശ്യമായി നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.”

” എന്താ പറഞ്ഞോ അഛാ ഞാൻ വരുമ്പോൾ എന്തേലും കൊണ്ടുവരണോ ? അതോ പൈസയ്ക്ക് ഇപ്പം വല്ല അത്യാവശ്യവും ഉണ്ടോ?”

” ഇത് അതൊന്നും അല്ലെടാ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം ബഹളം ഒന്നും ഉണ്ടാക്കരുത്. ”

” അഛൻ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ”

” അത് പിന്നെ നമ്മുടെ മാളൂവിന് ഒരു അബന്ധം പറ്റിയെടാ.”

” എന്ന് വെച്ചാൽ .”

” അവൾക്ക് ആരോടോ ഒരു അടുപ്പം ഉണ്ടായിരുന്നു.

പക്ഷേ അത് ഞങ്ങൾക്ക് അറിയില്ലായിരുന്നു.

അവൾ നമ്മളെയെല്ലാം ചതിച്ച് കളഞ്ഞെടാ.”

” അച്ഛൻ എന്തൊക്കെയാണ് ഈ പറയണേ.”

“മാളൂ അവൾ 4 മാസം ഗർഭിണിയാടാ’”

കേട്ടതൊന്നും വിശ്വസിക്കാനാവാതെ മറുതലക്കൽ മനൂ ഇടിവെട്ടേറ്റ പൊലെ തരിച്ച് നിന്നു.

“മാളൂ നന്മടെ മാളുവോ. അവൾ അങ്ങനെ നമ്മളോട് ചെയ്യിലല്ലോ എന്താ പറ്റി അവൾക്ക്. അവൾ എല്ലാം എന്നോട് പറയുന്നതാണല്ലോ ?”

മനു എന്തൊക്കെയോ കിടന്ന് പുലമ്പി.

” മനൂ മനൂ. ഡാ”

” ഹാ ഹാ പറ അച്ഛാ ” അവൻ്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി.

“നീ എന്നാ ഇങ്ങോട്ട് വരുന്നത് എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലെടാ .”

” ഞാൻ അടുത്ത ആഴ്ച വരാം അഛാ” അവൻ കോൾ കട്ട് ചെയ്ത് ബെഡിൽ ഇരുന്നു.

കൂട്ടുകാരെല്ലാവരും എന്ത് പറ്റിയെന്ന് ചോദിച്ചപ്പോഴെല്ലാം മൗനമായിരുന്നു അവൻ്റെ മറുപടി

ഇതിനിടയ്ക്ക് മാളൂ ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മനൂ തിരിച്ച് നാട്ടിലെത്തി. വീടിനകത്തേക്ക് കയറിയതും അവൻ ഉറക്കെ വിളിച്ചു “മാളൂ. ” രവിയും രമയും മനുവിനെ തടഞ്ഞു.

“ഡാ തല്ലാവുന്നതിൻ്റെയൊക്കെ പരമാവധി അതിനെ ഞങ്ങൾ തല്ലിയതാ ഇനി നീ എന്തേലും ചെയ്താൽ പിന്നെ അത് ചത്ത് പോകും വേണ്ടെടാ. ”

“ഹേയ് അമ്മ കൈ വിട്ടേ ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ അല്ലാതെ അവളെ ഒന്നും ചെയ്യാനല്ല.”

മനു റൂമിൻ്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി.

കട്ടിലിൻ്റെ ഒരു മൂലയിൽ ചൂളി പിടച്ച് ഇരുന്ന് കരയുന്ന മാളുവിനെയാണ് അവൻ കണ്ടത്.

” മാളൂ”

” ഏട്ടാ” ” അവളുടെ തൊണ്ടയിടറി.”

“എന്നാ ൻ്റെ മാളൂന് പറ്റിയത്.”

അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. മാളു അവൻ്റെ നെഞ്ചിലേക്ക് വീണുകൊണ്ട് പൊട്ടിക്കരഞ്ഞു.

“അച്ഛനും അമ്മയും പറയുന്ന പോലെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടാ ”

മാളു വീണ്ടും അവൻ്റെ നെഞ്ചിൽ കിടന്ന് തേങ്ങി.

” പിന്നെ എന്താ എൻ്റെ മോൾക്ക് പറ്റിയത്.”

” എല്ലാവരും വിചാരിക്കുന്ന പോലെ മാളു ഒരു ചീത്തക്കുട്ടിയല്ല ഏട്ടാ എനിക്ക് ഇത് എൻ്റെ മനുവേട്ടനോടല്ലാതെ വെറെ ആരോടും പറയാൻ പറ്റില്ല

നാലു മാസം മുൻപായിരുന്നു ഞങ്ങളുടെ സ്ക്കൂളിൽ നിന്ന് ജില്ലാ കലോൽസവത്തിന് പാലക്കാട് ഉള്ള മോഡേൺ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്ക് പോയത്. അവിടെ വെച്ച് ഞാൻ സ്റ്റേജിൽ തല കറങ്ങി വീണപ്പോൾ ടീച്ചേഴ്സ് എന്നെ അടുത്തുള്ള ഒരു ക്ലാസ് മുറിയിൽ കൊണ്ടുപോയി കിടത്തി

കുറച്ച് നേരം കഴിഞ്ഞപ്പോൾ ക്ഷീണം ഉണ്ടെങ്കിൽ ഇതാ ഈ ജ്യൂസ് കുടിച്ചോ എന്ന് പറഞ്ഞ് കുറച്ച് ചേട്ടൻന്മാർ എനിക്ക് ഒരു ബോട്ടിൽ ജ്യൂസ് തന്നു

പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല

പിന്നീട് ഞാൻ കണ്ണു തുറക്കുമ്പോൾ ദേഹത്ത് വസ്ത്രം ഒന്നും ഇല്ലാത്ത അവസ്ഥയിൽ മറ്റൊരു ക്ലാസ് മുറിയിൽ നിന്നാണ് ഉണർന്ന് എഴുന്നേറ്റത്.

അപ്പോഴത്തെ പേടി കാരണം ഞാൻ ആരോടും ഒന്നും പറഞ്ഞില്ല ഏട്ടാ .ഇത് ആരടെ ആണെന്ന് ചോദിച്ചാൽ മുഖം പോലും അറിയാത്ത ഒരു നാലഞ്ച് പേര് ഉണ്ടായിരുന്നു ആ കൂട്ടത്തിൽ അതിൽ ഞാൻ ആരുടെ പേരാ പറയേണ്ടത് ഏട്ടൻ പറ .

” അവൻ മാളുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു. ,”

ഇല്ല എൻ്റെ മോൾക്ക് ഒന്നും പറ്റിയിട്ടില്ല. എന്ത് സംഭവിച്ചാലും ഈ ഏട്ടൻ ഇല്ലേ നിൻ്റെ കൂടെ എൻ്റെ മാളു ചീത്ത കുട്ടിയല്ലാന്ന് ഈ ഏട്ടന് അറിയാലോ ?

മോള് ആ കണ്ണുകൾ രണ്ടും തുടച്ചേ. ബാ ഏട്ടൻ പറയട്ടെ.” മാളു ഇരു കരങ്ങൾ കൊണ്ടും മിഴികൾ തുടച്ചു.

“മാളു ഇപ്പോ പഠിക്കേണ്ട പ്രായം അല്ലേ അപ്പോ ഈ സമയത്ത് ഇതുപൊലുള്ള ഒരു കൊച്ചിനേയും ചുമന്നോണ്ട് നടക്കണോ? അത് കൊണ്ട് ഇത് നന്മുക്ക് വേണ്ട ഏട്ടൻ്റെ ഒരു ഫ്രണ്ടിൻ്റെ ഒരു ഹോസ്പിറ്റൽ ഉണ്ട് മംഗലാപുരത്ത് നമ്മുക്ക് അവിടം വരെ ഒന്ന് പോയി മാളൂൻ്റെ ഇപ്പോഴത്തെ എല്ലാം പ്രശ്നങ്ങളും തീർക്കാം എന്താ അത് പോരെ”.

ശരിയെന്ന ഭാവത്തിൽ അവൾ തലയാട്ടി. ആഴ്ചകൾ കഴിഞ്ഞു പോയി പതിയെ മാളുവും അച്ഛനും അമ്മയുമെല്ലാം പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. മനു തിരിച്ച് ഗൾഫിലേക്ക് പോകാൻ തയ്യാറായി

അങ്ങിനെ ഇരിക്കെ ഒരു നാൾ

” ഇന്ന് എന്താ അച്ഛാ പത്രത്തില് വിശേഷം കുറെ നേരം ആയല്ലോ ഇതും പിടിച്ച് കൊണ്ട് ഇവിടെ ഇരിക്കുന്നു. ”

“ഹേയ് ഞാൻ ഒരു വാർത്ത വായിച്ച് ഇരുന്നതാ ”

“മൂന്നാറിൽ ടൂർ പോയ അഞ്ച് വിദ്യാർത്ഥികൾ വാഹനം ഇടിച്ച് മരിച്ചു. ”

“ആഹാ എവിടെ .”

“പാലക്കാട് സ്ക്കൂളിൽ പ്ലടുവിന് പഠിക്കുന്ന ഏതോ പിള്ളാരാ പാവങ്ങൾ ജീവിച്ചു തുടങ്ങിയിട്ടൊള്ളൂ ആയുസ്സ് ഇല്ല എന്ത് പറയാൻ.”

മനു മാളുവിൻ്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ” അതെ ആയുസ്സ് ഇല്ല എന്ത് ചെയ്യാൻ.”

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന: സനൽ SBT


Comments

Leave a Reply

Your email address will not be published. Required fields are marked *