അനാമിക തുടർക്കഥ, ഭാഗം 13 വായിക്കുക…

രചന : ശിൽപ ലിന്റോ

ഇത് എല്ലാം കേട്ട് വെള്ളിടി വെട്ടിയത് പോലെ ഉള്ള നിൽപ്പാണ് ആമി… ഭൂമി പിളർന്നു താഴേക്ക് പോയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് അവൾ…..

ആമിയുടെ തീഷ്ണമായ നോട്ടം നേരിടാനാകാതെ നില്കുകയാണ് അർജുൻ… ഈശ്വര ഏത് കഷ്ടകാല സമയത്ത് ആണ് എനിക്ക് ശ്രീഹരിയെ ഇങ്ങോട്ട് ക്ഷണിക്കാൻ തോന്നിയത്… അർജുൻ അറിയാതെ മനസ്സിൽ ആത്മഗതം പറഞ്ഞു പോയി…

ശ്രീ : ഇല്ലാ.. പൂജ… ഞാൻ ആമിയോട് പോലും ഇത് പറഞ്ഞില്ല അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി..

നന്ദു : എന്നാലും ശ്രീ ഏട്ടാ ഇത് ഒരു ഒന്ന് ഒന്നര സർപ്രൈസ് ആയി പോയിട്ടോ….

ശ്രീ : ഇനി ഇവൾ എങ്ങോട്ട് എങ്കിലും മുങ്ങുന്നതിന് മുന്നേ ഞാൻ അങ്ങ് പൊക്കിയേക്കാം എന്ന് കരുതി…

പൂജ : അത് എന്തായാലും നന്നായി ശ്രീ ഏട്ടാ….

എത്ര കാലമായി ശ്രീ ഏട്ടന്റെ ഈ കാത്തിരിപ്പ്….

ഇനി ഒരു നിമിഷം പോലും വൈകി കൂടാ… നിങ്ങൾ ആണ് ഒരുമിച്ച് ജീവിക്കേണ്ടത്.. അവൾക്ക് ഇനി ശ്രീ ഏട്ടൻ മാത്രമേ ഒള്ളൂ…

ശ്രീ : അവൾക്ക് എന്നും ഞാൻ ഉണ്ടാകും… ഒരു നിഴൽ പോലെ… എന്റെ അവസാന ശ്വാസം വരെ..

(ഈശ്വര ഞാൻ എന്താണ് ശ്രീ ഏട്ടനോട് പറയുക.. ഒരിക്കൽ കൂടി ഞാൻ ആ മനുഷ്യനെ തകർത്തു കളയാൻ പോകുകയാണല്ലോ… ഇവിടുന്ന് തിരികെ എത്തി എല്ലാം തുറന്നു പറയാൻ കാത്തിരിക്കുക ആയിരുന്നു ഞാൻ…. കാര്യങ്ങൾ എല്ലാം കൈ വിട്ടു പോവുകയാണല്ലോ…. ശ്രീ ഏട്ടനോട് എത്രെയും പെട്ടെന്ന് കാര്യങ്ങൾ തുറന്ന് പറയണം… ഇനി ഒരു നിമിഷം പോലും വൈകി കൂടാ.. )

പൂജയുടെ ആമി എന്ന വിളി ആണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്… മുന്നിൽ മധുരവുമായി നിൽക്കുന്ന മായയെ കണ്ട് ഒരു നിമിഷം എന്താ ഇവിടെ സംഭവിക്കുന്നത് എന്ന് അറിയാതെ പകച്ച് നിന്ന് പോയി.. കാര്യങ്ങൾ എല്ലാം കൈ വിട്ട് പോവുകയാണ് എന്ന് മനസിലാകാഞ്ഞിട്ടല്ല എന്താണ് ചെയ്യുക എന്ന് ഒരു രൂപവും ഉണ്ടായില്ല എന്നതാണ് സത്യം…

മായ മധുരം നൽകിയപ്പോൾ ഒരു എതിർപ്പും കാണിക്കാതെ അത് വാങ്ങുക അല്ലാതെ മറ്റ് ഒരു നിവർത്തിയും എനിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല…

ഈ വാർത്തയിൽ ഏറ്റവും കൂടുതൽ സന്തോഷം അഞ്ജലിക്കും, കാവ്യക്കും ആയിരുന്നു… ഒരു എതിരാളി ഒഴിഞ്ഞു പോകുന്ന എല്ലാ സന്തോഷവും അവരുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു..

എന്നാൽ നന്ദുന്റെയും, പൂജയുടെയും സന്തോഷത്തിന് സ്നേഹത്തിന്റെയും, കരുതലിന്റെയും മുഖം ആയിരുന്നു….. അവരുടെ കൂട്ടുകാരി ഏറ്റവും സുരക്ഷിതമായ കൈകളിൽ എത്തി ചേരുന്നതിന്റെ നിർവൃതി ആ മുഖങ്ങളിൽ തെളിഞ്ഞു കാണാമായിരുന്നു…..

കാർത്തിയുടെ ദയനീയമായ നോട്ടത്തിൽ എനിക്ക് മനസിലായി എന്നെക്കാളും ആ നെഞ്ചിന് ആണ് പിടച്ചിൽ എന്ന്.. എന്നെ ചേർത്ത് പിടിച്ച് നീ ഒറ്റക്കല്ല ഞാൻ ഉണ്ട് നിന്റെ കൂടെ എന്ന് പറയാൻ ആ മനസ്സ് വെമ്പുന്നത് എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്……

അർജുൻ നീ ഒരിക്കൽ കൂടി എന്നെ തകർത്ത് കളഞ്ഞു… പാവം ശ്രീ ഏട്ടനെ കൂടി നീ ഇതിലേക്ക് വലിച്ചിഴക്കണ്ടായിരുന്നു… ഒരിക്കലും നിന്നോട് ഞാൻ ക്ഷമിക്കില്ല…

ദേവിനെ അനേഷിച്ച കണ്ണുകൾക്ക് നിരാശ ആയിരുന്നു ഫലം….. പോയത് പോലും അറിഞ്ഞില്ലല്ലോ ഞാൻ… എന്തായിരിക്കും ആ മനസ്സിൽ ഇപ്പോൾ സന്തോഷം ആകുമോ..??

എവിടേക്ക് ആയിരിക്കും പോയിട്ടുണ്ടാവുക…..

ആദർശ് ആണെങ്കിൽ അപ്രതീക്ഷിതമായി കേട്ട വാർത്തയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ഉള്ള നിൽപ്പാണ്… പക്ഷെ അവന്റെ മനസ്സിൽ എങ്ങനെയും അവളെ സ്വന്തമാക്കുക എന്ന ലക്ഷ്യം കുറച്ചു കൂടി ആഴത്തിൽ നില ഉറക്കുകയാണ് ചെയ്തത്…

മറ്റെന്നാൾ ആണ് കല്യാണം… അതിന്റെ ഒരുക്കങ്ങളിലേക്കും, തിരക്കിലേക്കും പെട്ടെന്ന് തന്നെ എല്ലാവരും തെന്നി മാറി…. അർജുൻനോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു…. എന്താണ് അവന്റെ ഉദ്ദേശം…

അത് അറിഞ്ഞേ തീരു…

അതിന് വേണ്ടി ഒരു അവസരത്തിന് കാത്തിരിക്കുക ആയിരുന്നു ഞാൻ….

അഞ്ചു പെൺകുട്ടികൾക്കും ഒരേ പോലത്തെ കല്യാണ സാരിയും, ആഭരണവും ആണ് വാങ്ങിയത് സാരിയും ആഭരണവും മായ ഏല്പിച്ചു തിരികെ നടക്കുമ്പോൾ ആണ്… ഞാൻ ലച്ചൂനെ കാണുന്നത്..

ആമി : എന്താണ് ലച്ചു ഇവിടെ ഒറ്റക്ക് നിൽക്കുന്നത്??

ലച്ചു : എന്നെ എന്താ വിളിച്ചത്…. എനിക്ക് വളരെ വേണ്ടപ്പെട്ടവർ മാത്രമേ അങ്ങനെ വിളിക്കാറുള്ളു..

എന്റെ പേര് എങ്ങനെ അറിയാം…

ആമി : സോറി… ഞാൻ എളുപ്പത്തിന് അങ്ങ് വിളിച്ചതാണ്… അർജുൻ കുറച്ചു മുൻപ് വിളിച്ചില്ലേ അങ്ങനെ അറിഞ്ഞതാണ്..

ലച്ചു : അയ്യേ… അതിന് ചേച്ചി സോറി ഒന്നും പറയണ്ട… ചേച്ചിയും എന്നെ ഇനി അങ്ങനെ തന്നെ വിളിച്ചാൽ മതി… ഞാൻ ചേച്ചി ഫ്രീ ആയിട്ട് ഒന്ന് സംസാരിക്കാൻ കാത്തിരിക്കുക ആയിരുന്നു…

ആമി : എന്നോടോ… എന്ത് പറ്റി ലച്ചു…

ലച്ചു : ശ്രീ ഡോക്ടറുമായി കുറച്ചു ദിവസത്തെ പരിചയമേ ഒള്ളൂ… ഞാൻ ഏറ്റവും കൂടുതൽ കേട്ടത് ശ്രീ ഏട്ടന്റെ സ്വന്തം ആമിയെ കുറിച്ചാണ്….

ഇത്രയും ഒക്കെയും ഒരു മനുഷ്യന് ഒരാളെ സ്നേഹിക്കാൻ കഴിയുമോ… കാത്തിരിക്കാൻ കഴിയുമോ…

Chechi… You are so lucky…

ചെറിയ അസൂയ വരെ തോന്നി പോയി എനിക്ക് ചേച്ചിയോട്…

ആമി : ലച്ചു… ആ അസൂയക്ക് പോലും അർഹത ഇല്ലാത്ത ഒരാൾ ആണ് ഞാൻ ഇപ്പോൾ…. എല്ലാ സ്നേഹവും ആഗ്രഹിച്ചത് പോലെ സംഭവിക്കണം എന്നില്ല… വിധിയെ വെല്ലുവിളിക്കാൻ നമുക്ക് ആവില്ലല്ലോ….

ലച്ചു : ആമിയേച്ചി പറഞ്ഞത് ഒന്നും എനിക്ക് മനസിലായില്ല… ഒരു കടങ്കഥ കേട്ടത് പോലെ ആണ് തോന്നിയത്…

ആമി എന്തോ പറയാൻ തുടങ്ങിയപ്പോൾ തന്നെ പൂജയും നന്ദുവും കൂടി വന്നു…

പൂജ : കല്യാണ പെണ്ണ് ഇവിടെ നില്കുവാണോ…

ആ തല കറങ്ങി വീണ അന്ന് തൊട്ട് നിന്റെ മാറ്റം ശ്രെദ്ദിക്കുക ആയിരുന്നു ഞങ്ങൾ… ആ വീഴ്ചയിൽ നിന്റെ നട്ട് ഉം ബോൾട്ടും ഇളക്കിയത് ആയിരിക്കും എന്നാ കരുതിയത്… ഇപ്പോഴല്ലേ മനസിലായത് അണ്ടർ ഗ്രൗണ്ടിൽ കൂടി ലൈൻ വലിക്കുക ആയിരുന്നു എന്ന്…

ആമി : പൂജ…. നീ വെറുതെ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കൂട്ടരുത്….

ലച്ചു : ഓഹ്… അന്ന് ചേച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ട് അവിടെ എന്തൊക്കെയാ കാട്ടി കൂട്ടിയത് എന്ന് അറിയുമോ… അജു ഏട്ടനും, ദേവേട്ടനും കൂടി… അവർ ഹോസ്പിറ്റൽ തിരിച്ചു വെച്ചില്ല എന്നേ ഒള്ളൂ… രണ്ടും ശെരിക്കും പേടിച്ചു പോയി…

ആമി : അവരാണോ എന്നേ അന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയത്… നീ എന്താ പൂജ ഇത് വരെ പറയാഞ്ഞത്…

നന്ദു : എങ്ങനെ പറയാനാ… കണ്ടാൽ നീയും ദേവ് സാറും കൂടി യുദ്ധം അല്ലേ… കക്ഷിയുടെ പേര് കേട്ടാൽ തന്നെ നീ ഉറഞ്ഞു തുള്ളാൻ തുടങ്ങില്ലേ…

അപ്പോഴാണ് ഇത് പറയുന്നത്…

പൂജ : കണ്ണിൽ കണ്ടാൽ രണ്ടും കൂടി ഒരുമാതിരി ചന്ത പിള്ളേരെ പോലെ തല്ല് കൂടിക്കോളും…

മുന്നാള് ആണ് രണ്ടും എന്നാ തോന്നുന്നത്…

പരസ്പരം കളിയാക്കിയും, തമാശ പറഞ്ഞും, പൂജക്കും, നന്ദുവിനും, ആമിക്കും ഒപ്പം ലച്ചും അവരിൽ ഒരാളായി മാറി…

അവർക്ക് ഒപ്പം ആയിരുന്നു എങ്കിലും ആമിയുടെ മനസ്സിൽ മറ്റ് പല ചിന്തകളുമായിരുന്നു…

ആമിക്ക് അത് ഒരു പുതിയ തിരിച്ചറിവായിരുന്നു…

അവർ ആണ് അവളെ ആശുപത്രിയിൽ എത്തിച്ചത് എന്നുള്ളത്…. എന്ത് വന്നാലും ഇന്ന് രാത്രിക്ക് ഉള്ളിൽ അർജുനുമായി സംസാരിച്ചേ മതി ആകു..

അവർക്ക് ഇടയിൽ നിന്ന് കുട്ടികളുടെ അടുത്തേക്ക് പോകുവാ എന്ന് കള്ളം പറഞ്ഞ് ആമി അർജുനെ അനേഷിച്ചിറങ്ങി…

പ്രയർ ഹാളിന് അടുത്ത് ശ്രീ ഏട്ടനോട് സംസാരിക്കുന്ന അർജുനെ അവൾ ദൂരെ നിന്നും കണ്ടു… പതിയെ അവർക്ക് അടുക്കലേക്ക് നടന്ന ആമിയുടെ കാതുകളിൽ ഇടി വെട്ട് പോലെ ആയിരുന്നു ശ്രീ ഏട്ടന്റെ വാക്കുകൾ വന്ന് വീണത്…

” അർജുൻ തന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല… ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നതിന്…. ”

ആമിയെ കണ്ട അർജുനും ആകെ അമ്പരന്ന് നിൽക്കുകയാണ്…

ഒന്നും പറയാതെ ആമി വന്ന വഴി തിരികെ പോയി…

കേട്ടത് ഒന്നും വിശ്വസിക്കാനാകാതെ ആമി നേരെ പോയത് കുന്നിന്റെ അടുത്ത് ഉള്ള വാക മര ചുവട്ടിലേക്ക് ആയിരുന്നു… ഒന്ന് ഉറക്കെ കരയാൻ അവൾ ആഗ്രഹിച്ചു… ആമിയുടെ ഉള്ളിലെ തെറ്റിദ്ധാരണ മാറ്റാനും അവളോട്‌ ഒന്ന് സംസാരിക്കാനും അർജുനും ആഗ്രഹിച്ചു…

സങ്കടപ്പെട്ട് പോയ അവൾ എവിടെ ഉണ്ടാകും എന്ന് അവന് ഒരുപാട് ആലോചിക്കേണ്ടി വന്നില്ല…

അവനും നേരെ കുന്നിൻ ചരുവിലേക്ക് പോയി…

അവന്റെ പ്രതീക്ഷ തെറ്റിയില്ല അവൾ അവിടെ ആ വാക മര ചോട്ടിൽ നിൽക്കുന്നത് കണ്ടപ്പോൾ, അവന് മനസ്സിൽ എന്തോ ഒരു ആശ്വാസം പോലെ തോന്നി…

പെട്ടെന്ന് ആരുടെയോ കൈകൾ തോളിൽ അമർന്നപ്പോൾ ആണ് അവൾ ഞെട്ടി തിരിഞ്ഞു നോക്കിയത്…

ആമി : അർജുൻ…….. നീയോ……

അജു : ആമി എനിക്ക് നിന്നോട് സംസാരിക്കണം…..

ആമി : എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല..

ഞാൻ എല്ലാം കണ്ടു കേട്ടു… ഇതിൽ കൂടുതൽ എന്താ അറിയാൻ ഉള്ളത്….. നീ ഇത്ര അധഃപതിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…

അജു : ആമി… എല്ലാം നിന്റെ തെറ്റിദ്ധാരണ ആണ്… നീ ശ്രീ ഏട്ടൻ സംസാരിച്ച പകുതിയേ കേട്ടോളു…

ആമി : കേട്ടെടുത്തോളം മതി… ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയാണ്…

എന്റെ കണ്മുൻപിൽ പോലും വന്നു പോകരുത് നീ…

ഇതും പറഞ്ഞ് നടക്കാൻ തുടങ്ങിയ ആമിയുടെ കൈകളിൽ കയറി അർജുൻ പിടിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു….. എനിക്ക് പറയാൻ ഉള്ളത് മുഴുവൻ കേൾക്കാതെ ഇവിടുന്ന് നിന്നെ ഞാൻ വിടില്ല….

ആമി : അർജുൻ കൈ വിട്…

അജു : ഇല്ലാ… ആമി… നീ ഇത് കേട്ടെ മതിയാകൂ…

പെട്ടെന്ന് ആയിരുന്നു ആമിയുടെ കൈകൾ അർജുന്റെ കവിളിൽ പതിഞ്ഞത്…

” അതെ നിമിഷം ആമിയുടെ കവിളിലും ആരുടെയോ കൈകൾ പതിഞ്ഞു….”

ആ അടിയുടെ പ്രഹരത്തിൽ അവൾ മണ്ണിലേക്ക് വീണു പോയി…

എന്താ ഇവിടെ സംഭവിച്ചത് എന്ന് മനസിലാകാതെ നിൽക്കുക ആണ് അർജുൻ…

പതിയെ അയാൾ അവളുടെ അടുത്തേക്ക് വന്ന് അവളെ എഴുന്നേൽപ്പിച്ചു നിർത്തി…

അയാളോട് ഉള്ള ദേഷ്യം പൊന്തി വന്നപ്പോൾ അവൾ അവനോട് ചോദിച്ചു…..

” എന്ത് അധികാരത്തിന്റെ പേരിൽ ആണ് നിങ്ങൾ എന്നേ തല്ലിയത്…. ”

പെട്ടെന്ന് അയാൾ അവളുടെ രണ്ടു തോളുകളിലും കൈ വെച്ച് അവളെ കുലുക്കി കൊണ്ട് ചോദിച്ചു…

നിനക്ക് അറിയണോ എന്ത് അധികാരത്തിന്റെ പുറത്താണ് ഞാൻ നിന്നെ തല്ലിയത് എന്ന്…

അറിയണോ…. ഡി…

പതിയെ അവളുടെ കഴുത്തിൽ കിടന്ന ചെയിൻ പുറത്തേക്ക് എടുത്ത് അത് പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു…

ഈ കിടക്കുന്ന താലി ഞാൻ കെട്ടിയത് ആയത് കൊണ്ട്….

അതും പറഞ്ഞവൻ താലി അവളുടെ നെഞ്ചിലേക്ക് തന്നെ ഇട്ട്….

ആ താലിയിൽ കൊത്തിയിരുന്ന അക്ഷരങ്ങൾ അസ്തമയ സൂര്യൻന്റെ കിരണങ്ങളിൽ തട്ടി തിളങ്ങി നിന്നു…..

” ആദിദേവ്……. ” !!!!

(അങ്ങനെ ഞാൻ പറഞ്ഞ വാക്ക് പാലിച്ചു…. നായകനെ ദേ മുന്നിൽ കൊണ്ട് വന്ന് നിർത്തിയേക്കുന്നു…. എല്ലാരും ഹാപ്പി ആയില്ലേ… നായകനെ കണ്ട സന്തോഷത്തിൽ എല്ലാവരും എനിക്ക് ലഡ്ഡു തന്നോളൂ, ജിലേബി ആയാലും നോ പ്രോബ്ലം ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം… ആ പിന്നെ ഈ സന്തോഷത്തിൽ ചറ പറ ലൈക് ആൻഡ് കമന്റ് ഇട്ട് നിങ്ങളുടെ സന്തോഷം പങ്കുവെക്കു ബേഗം വന്നോളൂ 😜😜)

തുടരും……..

രചന : ശിൽപ ലിന്റോ

Scroll to Top