ഏട്ടന് ശരിക്കും എന്നെ ഇഷ്ടായിട്ടാണോ കല്യാണം കഴിച്ചത്….

രചന: ഷൈനി വർഗീസ്

കല്യാണം കഴിഞ്ഞ രാത്രി അവളെയും പ്രതീക്ഷിച്ചിരുന്ന എൻ്റെ മുന്നിലേക്ക് അവൾ വന്നത് ഒട്ടും സന്തോഷമില്ലാതെയാണ്

എന്താ മാളു എന്ത് പറ്റി

ഒന്നും ഇല്ല

ഏയ്യ് കള്ളം പറയണ്ട എന്തോ ഉണ്ട്

തലവേദന ഉണ്ടോ ഉണ്ടങ്കിൽ ഉറങ്ങിക്കോളു നമുക്ക് നാളെ സംസാരിക്കാം

തലവേദനയില്ല

പിന്നെ എന്താ തൻ്റെ പ്രശ്നം.

രാവിലെ മുതൽ താൻ ടെൻഷനിലാണ്.ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താലികെട്ടിയ സമയത്ത് പോലും തൻ്റെ മുഖത്ത് ഒരു സന്തോഷം കണ്ടില്ല.

എന്താ തനിക്ക് പറ്റിയത്.

ഞാൻ ഒരു കാര്യം ചോദിച്ചാൽ ഏട്ടൻ സത്യം പറയോ

താൻ ചോദിക്ക് എനിക്ക് അറിയാവുന്ന കാര്യം ആണേൽ സത്യമേ പറയു

ഏട്ടന് അറിയാം ഏട്ടനെ അത് പറയാൻ പറ്റു.

നീ കാര്യം എന്താന്ന് വെച്ചാ ചോദിക്ക് വെറുതെ ഇന്നത്തെ മൂഡ് കളയാതെ

അത് ഏട്ടന് ശരിക്കും എന്നെ ഇഷ്ടായിട്ടാണോ കല്യാണം കഴിച്ചത്.

നീ എന്തേ അങ്ങനെ ചോദിച്ചത്.

ഞാൻ ചോദിച്ചതിന് മറുപടി പറ

എന്നാൽ നീ കേട്ടോ എനിക്ക് ശരിക്കും ഇഷ്ടമായിട്ട് തന്നെയാ വിവാഹം കഴിച്ചത്.

ഏട്ടൻ കള്ളം പറയുവാ ഏട്ടൻ എന്ത് കണ്ട് ഇഷ്ടപ്പെട്ടിട്ടാ എന്നെ കെട്ടിയത്.

ഞാൻ പറഞ്ഞത് കള്ളമല്ല. എനിക്ക് മാളൂനെ ഇഷ്ടമായിട്ട് തന്നെയാ വിവാഹം ചെയ്തത്.

ഏട്ടന് നല്ല ജോലി നല്ലൊരു വീട് കാറ്, പിന്നെ ആവശ്യത്തിലധികം പണം. അതിനാക്കാളുപരി കണാനും സുന്ദരൻ ഇതെല്ലാം ഉണ്ടായിട്ടും എട്ടെനെന്തിനാ പാവപ്പെട്ട വീട്ടിലെ ചട്ടുകാലിയെ കെട്ടിയത്.

അതിനൊരു കാരണമുണ്ട് മാളു

ആ കാരണമാ എനിക്ക് അറിയേണ്ടത് എൻ്റെ കൂട്ടുകാരൊക്കെ പറയുന്നു. ഏട്ടന് ആരേലും ആയിട്ട് ബന്ധം കാണും വീട്ടുകാർക്ക് വേണ്ടിയാ എന്നെ വിവാഹം ചെയ്തത് എന്ന് ശരിയാണോ.

ഞാൻ പറയാം മാളു ആ കാരണം.

ഞങ്ങൾ മൂന്നു മക്കൾ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബം വികലാംഗനായ എൻ്റെ അച്ഛനെ അമ്മ സ്നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു.പ്പെട്ടന്ന് ഒരു ദിവസം അച്ഛൻ മരിക്കുന്നു. അറ്റാക്കായിരുന്നു.

അന്ന് എനിക്ക് 5 വയസ് എനിക്ക് ഇളയവർ 2 പേർ എന്ത് ചെയ്യണം എന്നറിയാതെ അമ്മ. അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞ അന്ന് അച്ഛമ്മ ഞങ്ങളെ ആ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഞങ്ങൾ മൂന്നു മക്കളുടേയും കൈയ്യും പിടിച്ച് ആ വീട്ടിൽ നിന്നിറങ്ങിയ അമ്മ പിന്നെ ഞങ്ങളെ വളർത്താൻപ്പെട്ട പാട് ചെറുപ്പക്കാരിയും സുന്ദരിയും വിധവയുമായ അമ്മ ഈ സമൂഹത്തിനോട് പട വെട്ടിയാ ഞങ്ങളെ വളർത്തിയത്. ഒരു ഇടുങ്ങിയ വാടക മുറിയിൽ ആ മുറി തന്നെ ആയിരുന്നു.

ഞങ്ങൾടെ കിച്ചണും bed റൂമും എല്ലാം അവിടെ നിന്ന് ആരംഭിച്ച് ഇന്ന് ഇവിടെ വരെ എത്തിയതിന് പിന്നിൽ ഒത്തിരി കഷ്ടപാട് ഉണ്ട് കുട്ടി.

പിന്നെ തന്നെ വിവാഹം ചെയ്യാനുള്ള കാരണം എൻ്റെ അമ്മയെ പോലെ ചെറുപ്പത്തിലെ വിധവ ആയ ഒരമ്മുടെ മൂന്ന് പെൺമക്കളിലെ മൂത്ത കുട്ടി ആയതു കൊണ്ടു തന്നെയാ ഒരു ധനിക കുടുംബത്തിലെ സുന്ദരിയായ പെണ്ണിനെ കെട്ടുക എന്നത് എല്ലാവരും ചെയ്യുന്നതാണ്. അതേ പോലെ ചെയ്താൽ ഞാനും എൻ്റെ അമ്മയും കഷ്ടപ്പെട്ടത് മറന്ന് പോയതുപോലെ ആകില്ലെ

മാളുനെ ഞാൻ കെട്ടിയപ്പോ എനിക്ക് രണ്ട് അനിയത്തിമാരെ കിട്ടി. അവരെ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ച് വിടണം. അങ്ങനെ തൻ്റെ അമ്മയെ സഹായിക്കാനാവും എനിക്ക്

ഏട്ടാ സോറി ഞാൻ വെറുതെ ഏട്ടനെ തെറ്റിദ്ധരിച്ചു.

തെറ്റിദ്ധരിച്ചതിൽ തെറ്റില്ല കുട്ടി. അന്ന് ഞങ്ങളെ ഇറക്കിവിടാൻ അച്ഛമ്മയോടൊപ്പം കൂട്ടിയവരെല്ലാം എതിർത്തു ഈ വിവാഹത്തിന്. പണവും പ്രതാവവും ആയപ്പോ വന്ന ഉപദേശകരോട് ഞാൻ പറഞ്ഞു.

ഞാനാണ് ആ കുട്ടിയെ വിവാഹം കഴിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടിട്ടു തന്നെയാണ് വിവാഹം ചെയ്യുന്നതും.

അവൾ എൻ്റെ കൂടെയാണ് ജീവിക്കുന്നത്. ആ കുട്ടിയെ ഉൾകൊള്ളാൻ പറ്റാത്തവർ ആരേയും ഞാൻ ഇങ്ങോട് ക്ഷണിക്കുന്നില്ല .നാണക്കേടുള്ളവർ ആരും കല്യാണത്തിന് വരണ്ടാന്നും പറഞ്ഞു.

അതാണോ ആരേയും കാണാതിരുന്നത് കല്യാണത്തിന്. ഞാനോർത്തു ഏട്ടന് ചട്ടുകാലിയായ എന്നെ കെട്ടുന്നതിൻ്റെ നാണക്കേട് ഒഴിവാക്കാനാണ്.

ചെറിയ ഫംഗ്ഷൻ വെച്ചത് എന്ന്.

എൻ്റെ മാളു എന്തൊക്കെയാ ഈ ആലോചിച്ച് കൂട്ടിയിരിക്കുന്നത് വെറുതെയല്ല പെണ്ണിന് സന്തോഷമില്ലാതെ ഇരുന്നത്.

എല്ലാവരും അങ്ങനെ പറഞ്ഞപ്പോ

പലരും പലതും പറയും നമ്മളാണ് ഒരുമിച്ച് ജീവിക്കേണ്ടവർ പരസ്പരം സ്നേഹിച്ച് മനസ്സിലാക്കി പരസ്പരം തോറ്റു കൊടുത്ത് നമുക്ക് ജീവിക്കാം.പിന്നെ എൻ്റെ കൂട്ടീടെ.കാലിനെ വൈകല്യം ഉള്ളു. അത് നമ്മുടെ ജീവിതത്തെ ബാധിക്കില്ല. പക്ഷേ മനസ്സിനെ വൈകല്യം ബാധിച്ചാൽ പ്രശ്നമാണ്. അതുകൊണ്ട് എപ്പോഴും സന്തോഷമായിരിക്കുക

ഏട്ടാ എനിക്ക് എല്ലാം പറഞ്ഞ് തന്നാ മതി എല്ലാവരേയും സ്നേഹിക്കാനുള്ള മനസ്സ് ഉണ്ട് എനിക്ക്.

അതു മതി മാളു ബാക്കി എല്ലാം സ്ക്രീനിൽ

ഏട്ടാ I Love you . ഇപ്പോ ഹാപ്പി ആയോ ഏട്ടൻ്റെ മാളു കുട്ടിക്ക്

സന്തോഷമായി.

എന്നാൽ നമുക്ക് ആരംഭിച്ചാലോ പുതിയ ഒരു ജീവിതം

ഏട്ടൻ്റെ മാറോട് ചേർന്ന് പരസ്പരം പുണർന്ന് കിടക്കുമ്പോൾ മാളു ചിന്തിക്കുകയായിരുന്നു

മനസ്സിൽ വൈകല്യം ഇല്ലാത്ത ഒരു ഏട്ടനെയാണല്ലോ കിട്ടിയത് എന്ന്

രണ്ട് വാക്ക് പറയുമല്ലോ അല്ലേ എനിക്കായി…

ലൈക്ക് കമന്റ് ചെയ്യണേ

രചന: ഷൈനി വർഗീസ്