പരിണയം നോവൽ, ഭാഗം 26 വായിക്കുക…

രചന : Jannaah

“”സാക്ഷി…. താനെന്താ ഇവിടെ ഇരുന്ന് ഉറക്കം തൂങ്ങുവാ….? “”

സുദീപ് അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു….

“”ഇല്യാ… പഴയത് ഒക്കെ വീണ്ടും….””

അവള് പറഞ്ഞു നിർത്തി….

അയാൾക്ക് കാര്യം മനസ്സിലായി…അവളെ നോക്കി ചിരിച്ചിട്ട് അവൻ തന്റെ കാര്യങ്ങളിലേക്ക് തിരിഞ്ഞു…..

ദിവസങ്ങൾ വീണ്ടും പോയ്മറഞ്ഞു കൊണ്ടിരുന്നു….

തന്റെ ആത്മാവ് തൊട്ടറിഞ്ഞവനെ മറക്കാൻ മാത്രം കഴിയാതെ ഓരോ ദിവസവും സാക്ഷി തള്ളി നീക്കി…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കോളേജിൽ നിന്നും ഒരു ടൂർ പ്ലാൻ ചെയ്തിരുന്നു…

മൂന്നാറിലേക്ക്‌… അതിന്റെ ഡ്യൂട്ടി വന്നപ്പോൾ അത് സാക്ഷിയുടെ തലയിലേക്ക് ആയി… കൂടെ റൂബിയും ഉണ്ടായിരുന്നു….. ഒഴിയാൻ അവള് ഒരായിരം തവണ നോക്കി…. പക്ഷേ കഴിഞ്ഞില്ല…

മൂന്ന് ടൂർ ബസ്സുകളിൽ ആയി ആറോളം അധ്യാപകരുടെ കൂടെ കുട്ടികൾ യാത്ര തിരിച്ചു…

ബസ്സിൽ ഇരിക്കുമ്പോഴും മനസ്സ് കടിഞ്ഞാൺ ഇല്ലാത്ത നൂൽ പട്ടം പോലെ സഞ്ചരിച്ചു…. യുവാനെ കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിൽ ഇല്ലെന്ന് അവള് ഞെട്ടലോടെ ഓർത്തു….

“”അവൻ എന്നെ ഓർക്കുന്നുണ്ടാകോ? ഓർക്കും…

എനിക്ക് അറിയില്ലേ… എന്റെ സാത്താനെ ….””

അവള് മനസ്സിൽ പറഞ്ഞു…. അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. അത് ശ്രദ്ധിച്ചത് കൊണ്ട് ആകണം റൂബി അവളെ തോണ്ടി….

“”എന്താടി…. ഒരു ചിരിയോക്കെ….? “”

“”ഒന്നൂല്ലാ … പഴയത് ഒക്കെ ആലോചിച്ചു നോക്കിയത് ആണ് ….””

“”ആ… എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് … കേട്ടോ….?””

“”പോടീ … പെണ്ണേ…. “”

കൈയിൽ ഒരു തട്ട് കൊടുത്തു കൊണ്ട് സാക്ഷി പറഞ്ഞു…

മൂന്നാറിലേക്ക് അവർ മണിക്കൂർ നേരം കഴിഞ്ഞതും എത്തി…

“”തെക്കിന്റെ കാശ്മീർ എന്ത് ഭംഗി ആണല്ലേ സാക്ഷി…. “”

റൂബി സ്വേറ്റർ ഒന്നൂടി ദേഹത്തേക്ക് വലിച്ച് ഇട്ടു കൊണ്ട് പറഞ്ഞു….

തണുപ്പ് കൊണ്ട് അവള് കൈകൾ കൂട്ടി ഉരസി മുഖത്തേക്ക് ചേർക്കുന്നത് കണ്ടതും സാക്ഷി ചിരിച്ചു…..

അവർ മുന്നിലേക്ക് നടന്നു… അവിടെയുള്ള പ്രസിദ്ധമായ ഒരു ഹോട്ടലിൽ ചെന്ന് റൂം എടുത്തു…

ഓൺലൈൻ വഴി ബുക്ക് ചെയ്തത് കൊണ്ട് തന്നെ ഒന്നിനും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല…. റൂബിയും സാക്ഷിയും ഒരു മുറിയിൽ ആയിരുന്നു… രണ്ടാളും ഒന്ന് ഫ്രഷ് ആയിട്ടു മയങ്ങി… അല്പ സമയം കഴിഞ്ഞതും മുറിയിലേക്ക് കോഫീ കൊണ്ട് വരാൻ റൂബി വിളിച്ചു പറഞ്ഞു…. കുറച്ചു കഴിഞ്ഞപ്പോൾ ഒരു റൂം ബോയ് വന്നു അവർക്ക് വേണ്ട ഫുഡ് നൽകി പോയി..

അതെല്ലാം കഴിഞ്ഞ് അവർ അവിടം മുഴുവൻ ചുറ്റി കറങ്ങാൻ ആയിരുന്നു പോയത്…… ഓരോന്നും ആസ്വദിച്ചു കാണുന്നതിന്റെ ഇടയിൽ സാക്ഷി ഒരാളെ കണ്ടു…. ദൂരെ നിന്നും തന്നെ നോക്കുന്ന തന്റെ പ്രിയ സൗഹൃദത്തെ…

ഒരു നിമിഷം സാക്ഷി നിന്ന നില്പിൽ ഉരുകി പോയി…. അവരെ ഫേസ് ചെയ്യാൻ അവൾക്ക് കഴിയുമായിരുന്നില്ല….

“”ദച്ചൂ…..””

സാക്ഷി മെല്ലെ മൊഴിഞ്ഞു….

ദക്ഷ അവൾക്ക് അരികിലേക്ക് ഓടി വന്നു….

അവളെ മുറുകെ കെട്ടിപ്പിടിച്ചു…

“”എവിടെ ആയിരുന്നു എന്റെ മോളെ നീ…?

എവിടെ ചെന്നാലും നിന്നെ തിരയും എന്റെ കണ്ണുകൾ…. ഇപ്പൊ ഇവിടെ….. വിശ്വസിക്കാൻ കഴിയുന്നില്ല….. “”

ദക്ഷ അവളുടെ കൈയിൽ മുറുകെ പിടിച്ചു….

അലപ സമയം രണ്ടാളും മൗനം പാലിച്ചു…..

എന്തൊക്കെയോ പറയാൻ ദക്ഷക്കും മറ്റെന്തൊക്കെയോ ചോദിക്കാൻ സാക്ഷിക്കും ഉണ്ടായിരുന്നു….

“”സുഖാണോ നിനക്ക്…?””

സാക്ഷി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു….

ആണെന്ന് അവള് തലയാട്ടി….

“”സഞ്ജുവേട്ടൻ….?””

സാക്ഷി അൽപം ഒന്ന് നിർത്തി….

“”വന്നിട്ട് ഉണ്ട്… ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം ആകുന്നു… ഒരു മോള് ഉണ്ട്….

മൂന്ന് വയസ്സ്….. ആർദ്ര…””

“”യുവാൻ….. സുഖല്ലെ..? പല്ലവിക്കോ…?

മക്കൾ ഉണ്ടോ…? ആണോ ?പെണ്ണോ…?

പേരെന്താ അവരുടെ…? “”

ഒരായിരം ചോദ്യങ്ങൾ കൊണ്ട് അവള് ദക്ഷയെ വീർപ്പ് മുട്ടിച്ചു…. യുവാനെന്ന പേര് കേട്ടതും അവളുടെ മുഖം മങ്ങി…. ദക്ഷ എന്തോ പറയാൻ ആഞ്ഞതും അവളുടെ കൈയിൽ ആരുടെയോ കൈകൾ മുറുകി…..

ദക്ഷ ഞെട്ടി തിരിഞ്ഞു നോക്കി…..

“”സഞ്ജുവേട്ടൻ ……””

അവളുടെ മുഖം വിടർന്നു….

“”ഏട്ടാ…. ദേ സാക്ഷി…. കണ്ടില്ലേ…””

സന്തോഷം കെട്ടി ആടുന്ന മുഖത്തോടെ ദക്ഷ പറഞ്ഞു…..

“”ഏത് സാക്ഷി….? “””

തെല്ലും ഭാവമാറ്റം ഇല്ലാതെ സഞ്ജു ചോദിച്ചു….

അത് കേട്ടതും സാക്ഷിയുടെ മുഖം മങ്ങി…

കണ്ണുകൾ ഈറനണിഞ്ഞു…. അവളുടെ അധരങ്ങൾ വിറക്കാൻ തുടങ്ങി….

“”ഇവള് സാക്ഷി അല്ല…. എ സാടിസ്റ്റ്….

മറ്റുള്ളവരുടെ വേദന ആനന്ദമായി കൊണ്ട് നടക്കുന്ന എ ബ്ലഡി സാടിസ്റ്റ്…. “”

സഞ്ജുവിന്റെ വാക്കുകൾ അവളുടെ ഹൃദയം കീറി മുറിച്ചു കളയാൻ മാത്രം ശേഷി ഉള്ളത് ആയിരുന്നു…..

“”സഞ്ജു… വേട്ടാ….”””

അവളുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി….

“”വിളിക്കരുത് എന്നെ…. എന്റെ അനിയത്തി തന്നെ ആയിരുന്നു നീ എനിക്ക് എന്നും… പക്ഷേ… ഒരു വാക്ക് പോലും പറയാതെ നിന്റെ ….””

അവൻ പറഞ്ഞു നിർത്തി… ശേഷം കത്തുന്ന കണ്ണുകളോടെ അവളെ നോക്കി…

“”ഒരിടത്ത് വച്ചു കണ്ടാലും മിണ്ടാൻ വരരുത്…

കാണാനും ശ്രമിക്കരുത്…. അപേക്ഷയാണ്…..””

കൈകൾ കൂപ്പി കൊണ്ട് സഞ്ജു തിരികെ നടന്നു…

അവന്റെ കൈകൾ ദക്ഷയിൽ പിടി മുറുക്കി….

സാക്ഷി മുഖം പൊത്തി നിലത്തേക്ക് ഊർന്നു വീണു….അവൾക്ക് താങ്ങായി കൂടെ റൂബിയും…

“”സാക്ഷി… നീ കരയല്ലേ.. പോട്ടെ ടാ….””

റൂബി അവളെ സമാധാനിപ്പിച്ചു…

അവൾക്ക് അങ്ങനെ സമാധാനിക്കാൻ ആകുമായിരുന്നില്ല… അത്രയേറെ പ്രിയപ്പെട്ടവർ ആണ് സഞ്ജുവും ദക്ഷയും .. സഞ്ജുവിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം അവള് ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു….

ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നത് അറിഞ്ഞതും സാക്ഷി ഒരു വിധം എഴുന്നേറ്റു മുറിയിലേക്ക് ഓടി…..

ബെഡിലേക്ക് വീണു പൊട്ടിക്കരഞ്ഞു…

മൂന്ന് ദിവസത്തെ അവിടത്തെ യാത്ര അവളിൽ ഒരു തരം മുഷിച്ചിൽ ഉടലെടുത്തിരുന്നു…. എങ്ങനെ എങ്കിലും വീട്ടിലേക്ക് എത്തിയാൽ മതിയെന്ന് ആയിരുന്നു അവൾക്ക് .. അത് മനസ്സിലാക്കി എന്നോണം റൂബി അവളെ ഒന്നിനും ബുദ്ധിമുട്ടിചില്ല…. തിരികെ വരുമ്പോൾ ബസ്സിന്റെ ഒാരത്ത് അവള് ചടഞ്ഞു കൂടി….

കണ്ണുകൾ ഇടക്കൊക്കെ നിറയുന്നത് അവള് തുടച്ചു നീക്കാൻ പാട് പെട്ടു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വീട്ടിലേക്ക് വന്നപാടെ അവള് കിടന്നു…. ഇതെല്ലാം സുധി ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അവളുടെ അടുത്തായി അവൻ വന്നിരുന്നു….

“”സാക്ഷി… എന്ത് പറ്റി?””

“”ഒന്നൂല്ല….””

“”എനിക്ക് എന്തോ താൻ ആകെ ഡിസ്റ്റർബ് ആണെന്ന് തോന്നി….എന്നോട് പറയ്….””

“”ഒന്നൂല്ലാ എന്നല്ലേ പറഞ്ഞത്…. എന്തിനാ എന്നെ പുറകെ നടന്നു ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യുന്നത്…..””

സാക്ഷി അലറി ….. ഒരുവേള അവനും ഭയന്നു പോയി….. അവളിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം അവൻ പ്രതീക്ഷിച്ചിരുന്നില്ല…

കൂടുതൽ ഒന്നും ചോദിക്കാതെ സുധി പുറത്തേക്ക് ഇറങ്ങി പോയി…..

കണ്ണുനീർ കവിളിന്റെ ചുംബിച്ചു കൊണ്ടിരുന്നു….

സാക്ഷി മെല്ലെ ഉറക്കത്തിലേക്ക് വീണു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വിശാലമായ ഒരു പൂന്തോട്ടത്തിന്റെ ഒത്ത നടുവിൽ ആയി യുവാൻ ഇരിക്കുന്നുണ്ടായിരുന്നു…..

അവന്റെ കണ്ണുകൾ പ്രണയാതുരമായി ആരെയോ തിരഞ്ഞു….

അവൻ അടുത്ത് കണ്ട പൂന്തോട്ടത്തിൽ നിന്നും ഒരു റോസാ പൂവ് ഇറുത്ത് എടുത്തൂ….. അവന് ചുറ്റും ആരുടെയോ സാനിദ്ധ്യം അറിഞ്ഞതും യുവാന്റെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു….

അവൻ തിരിഞ്ഞു നോക്കിയതും മനോഹരമായി ഒരുങ്ങി നിന്നിരുന്ന സാക്ഷിയെ ആണ് കണ്ടത്….

അവളുടെ കണ്ണുകൾ പ്രണയത്തോടെ അവനെ നോക്കി…..

യുവാൻ അവളെ അരയിലൂടെ ചേർത്ത് പിടിച്ചു…

ശേഷം തന്റെ കൈയിലെ റോസ് എടുത്ത് അവളുടെ തലയിൽ ചൂടി കൊടുത്തു…. അവളുടെ കവിളിൽ അവൻ മൃതുവായി ചുംബനം നൽകി….

നാണത്താൽ അവളുടെ മുഖം കുനിഞ്ഞു പോയി…

“”എന്നെ വിട്ടു പോകുവോ സച്ചൂട്ടാ….. “”

“”പോയാൽ അതെന്റെ മരണം ആകില്ലേ യുവി……””

സാക്ഷി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..

പെട്ടെന്ന് അവന്റെ സാനിദ്ധ്യം അവളിൽ നിന്നും അകന്നു പോകുന്നത് സാക്ഷി അറിഞ്ഞു.. തല ഉയര്ത്തി നോക്കുമ്പോൾ താൻ നിൽക്കുന്ന സ്ഥലം ശൂന്യം ആണെന്ന് അവൾക്ക് മനസ്സിലായി….

“”യുവി….. യുവി….. എവിടെയാ…?””

”’സാക്ഷി……””

അവന്റെ അലർച്ച അവളുടെ ചെവിയിൽ മുഴങ്ങി…..

“”യുവാൻ……….””

ഒരു ആന്തലോടെ അവള് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു…. താൻ ഇതുവരെ കണ്ടത് ഒരു സ്വപനം ആണെന്ന് തോന്നിയതും അവള് നെഞ്ചില് കൈ വച്ചു…. ശേഷം ശ്വാസം വലിച്ച് വിട്ടു……

അവന്റെ അലർച്ച അവളുടെ കർണ്ണപടത്തിന് ചുറ്റും അലയടിക്കുന്നതായി അവൾക്ക് തോന്നി…

വീടിന്റെ കതക് തുറന്ന് അവള് പുറത്തേക്ക് ഇറങ്ങി…. ഇരുട്ടിന് കനം വച്ചിരുന്നു….. അവള് മാവിന്റെ ചുവട്ടിൽ ആയി ഇട്ടിരുന്ന കസേരയുടെ അടുത്തേക്ക് നടന്നു ചെന്നു….

അവിടെ ഇരുന്നു കൊണ്ട് തല മെല്ലെ തടവി…..

യുവാന്റെ മുഖം മനസ്സിൽ ഓർമ്മ വന്നതും അവൾക്ക് സ്വയം ഒന്ന് മരിക്കാൻ ആണ് തോന്നിയത്….

പക്ഷേ ധൈര്യം ഇല്ലാ എന്ന ഒറ്റക്കാരണം കൊണ്ട് അവൾക്ക് അതിന് കഴിഞ്ഞില്ല…. കണ്ണുകൾ പൂട്ടി അവള് അന്തരീക്ഷത്തിലെ തണുപ്പ് മനസ്സിലേക്ക് ആവാഹിച്ചു… നേരിയ ഒരു ആശ്വാസം തോന്നിയതും അവള് തിരികെ മുറിയിലേക്ക് കയറി….. കണ്ണുകൾ അടച്ച് കിടക്കുമ്പോൾ തൊട്ട് അടുത്ത് കിടക്കുന്ന സുധിയെ കണ്ടതും നേരത്തെ താൻ ദേഷ്യപ്പെട്ട കാര്യം അവൾക്ക് ഓർമ്മ വന്നു…… നേരിയ ഒരു വിഷമം അവളിൽ അലയടിച്ചു……

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാധാരണ പോലെ തന്നെ അടുത്തുള്ള ദിവസങ്ങളിലും സുധി പെരുമാറി.. താൻ എന്തൊക്കെ പറഞ്ഞാലും അവൻ ഒരിക്കൽ പോലും ഒന്നും എതിർത്തു കണ്ടിട്ടില്ല എന്നവൾ ഓർത്തു….

മുത്തശ്ശി മരിച്ചു ഇന്ന് ഒരുമാസം തികയുകയാണ്….. കഴിഞ്ഞ കാലങ്ങളിലേക്ക് ഊളി ഇടുമ്പോൾ തനിക്ക് എന്നും നഷ്ടങ്ങൾ മാത്രമേ ഉള്ളൂ എന്നവൾ ഓർത്തു….. അന്നൊരു തിങ്കളാഴ്ച ദിവസം ആയിരുന്നു…. എന്തുകൊണ്ടോ അവൾക്ക് കോളേജിലേക്ക് പോകാൻ തോന്നിയില്ല…. ലീവ് വിളിച്ചു പറഞ്ഞു അവള് തന്റെ വായനയുടെ ലോകത്തേക്ക് ചേക്കേറി… അവളെ വിഷമിപ്പിക്കാതെ ഒരിടത്തായി പതിവ് ദിന ചര്യകളിലൂടെ വാസുകി കടന്നു പോയി…..

ഉച്ച ആയപ്പോഴേക്കും സുധീപ് കടന്നു വന്നു…

പതിവില്ലാതെ ഉള്ള അവന്റെ വരവും മുഖത്തെ വിഷമവും എന്തോ പ്രശ്നം ഉള്ളതായി എടുത്ത് അറിയിച്ചിരുന്നു…

ബെഡിൽ കിടന്നു വായിക്കുന്ന സാക്ഷിയെ അവൻ ആദരവോടെ നോക്കി….. ശേഷം തന്റെ ബാഗ് ബെഡിൽ വച്ചു കൊണ്ട് അവൻ പറഞ്ഞു…..

“”നാളെ നമുക്ക് ഒരിടം വരെ പോകണം…””

”’എവിടേക്കാ…?””

അതൊക്കെ ഉണ്ട്…. താൻ റെഡി ആയി നിന്നോ… നാളെ തനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസം ആയിരിക്കും….

അതും പറഞ്ഞു കൊണ്ട് സുധീപ് മുറിക്ക് പുറത്തേക്ക് ഇറങ്ങി….. കാര്യം മനസ്സിലാകാതെ സാക്ഷിയും……

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കോടതി വരാന്തയുടെ ബെഞ്ചിൽ അവനും അവളും സ്ഥാനം പിടിച്ചു… അല്പ സമയത്തിനകം വിധി അവർക്ക് അനുകൂലമായി പ്രഖ്യാപിച്ചു…..

സുദീപും സാക്ഷിയും ലീഗലി ബന്ധം വേർപിരിഞ്ഞു…. സാക്ഷിയുടെ മനസ്സിൽ സന്തോഷവും സങ്കടവും കൂടി കലർന്ന ഒരു വികാരം ആയിരുന്നു ഉണ്ടായിരുന്നത്…

അങ്ങനെ…. നമ്മുടെ വിവാഹ നാടകത്തിന് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം ഇതാ ഒരു അന്ത്യം ഉണ്ടായിരുന്നു…..

സുധീപ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു… അവന്റെ ചിരിക്കുന്ന മുഖത്തിന്റെ ഇടയിലും നിറയുന്ന കണ്ണുകൾ സാക്ഷി ശ്രദ്ധിച്ചു….. കഴിഞ്ഞ പത്ത് വർഷമായി ഒരു മുറിയിൽ കഴിഞ്ഞതിനു അപ്പുറം ഒരു ഭാര്യാ ഭർതൃ ബന്ധം അവരിൽ ഉണ്ടായിരുന്നില്ല….

എങ്കിലും സാക്ഷിയുടെ ഉറ്റ സുഹൃത്ത് എന്ന നിലയിലേക്ക്‌ അവന്റെ സ്ഥാനം ഉയർത്തപ്പെട്ടിരുന്നൂ….

സാക്ഷി നിറ കണ്ണുകളോടെ അത് ഏറ്റു വാങ്ങി….

ശേഷം അവന്റെ മുന്നിൽ കൈകൾ കൂപ്പി…

“”അറിയാം…. ഒരുപാട് വിഷമിപ്പിച്ചു… എന്നെ ഒത്തിരി ഇഷ്ടം ആണെന്ന് പറയാതെ ആ കണ്ണുകൾ പറയുന്നുണ്ട്…. കഴിയില്ല എനിക്ക്…. മനസ്സും ആത്മാവും ഒരാളിൽ കുടി ഇരിക്കുകയാണ്…. ആ ബന്ധനത്തിൽ നിന്നും പുറത്ത് കടക്കാൻ എനിക്ക് സാധിക്കില്ല… കാരണം ആ ബന്ധനത്തിൽ ആണ് ഇന്നെന്റെ ജീവിതം…. അവന്റെ ഓർമ്മകൾ , അവന്റെ മുഖം അത് മാത്രമേ ഉള്ളൂ മുതൽക്കൂട്ട് ആയിട്ട്…. “”

സുദീപ് അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു….

“”പോട്ടെ സാക്ഷി…. കഴിഞ്ഞത് കഴിഞ്ഞു….

ഇനി എന്റെ ഭാര്യാ പദവി അലങ്കരിക്കുന്നുവെന്ന വിഷമം വേണ്ട…. വിട്ടേക്ക്… ട്ടോ… “”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..

“”സുധി ഏട്ടാ എനിക്കായി ഒരു കാര്യം കൂടി ചെയ്തു തരണം… “”

“”എന്താ സാക്ഷി…?””

“”ഒരു ദിവസം തിരികെ പോകണം…. അച്ഛന്റെയും അമ്മയുടെയും അടുത്ത്… ഒന്ന് കാണണം…

തിരികെ വരണം…… പറ്റുമെങ്കിൽ എനിക്ക് ഒരു അപ്പാർട്ട്മെന്റ് എടുത്ത് തരണം… ഇവിടെ.. തിരിച്ചു വരുമ്പോൾ താമസിക്കാൻ ആണ്…””

“”ആദ്യത്തെ കാര്യം ഓക്കേ…. രണ്ടാമത്തത് എനിക്ക് താല്പര്യമില്ല…. “”

“”വേണം സുധി ഏട്ടാ…. ഇനിയും എനിക്കായി ഈ ജീവിതം നശിപ്പിക്കരുത്…. അതോർത്ത് ഇനിയുള്ള കാലം എനിക്ക് സ്വസ്ഥത ഉണ്ടാകില്ല… അത് കൊണ്ട് ഈ പറിച്ചു മാറ്റൽ ആവശ്യം ആണ്….

എനിക്കും സുധി ഏട്ടനും…. “”

സുധി മറ്റെങ്ങോ നോട്ടം ഉറപ്പിച്ചു….. സാക്ഷിയുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൻ ഉഴറി…

ഉള്ളിൽ ഇടക്കെപ്പോഴോ കയറിക്കൂടിയിരുന്നൂ സാക്ഷി…. പഴയ സാക്ഷിയെ തിരികെ കിട്ടാൻ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു….കിട്ടില്ലെന്ന് ഉറപ്പ് ഉണ്ടായിരുന്നിട്ട്‌ കൂടി…. അവളുടെ മനസ്സിൽ മറ്റൊരാൾക്കും യുവാന്റെ സ്ഥാനം തട്ടി എടുക്കാൻ കഴിയില്ല എന്നവൻ മനസ്സിലാക്കി…..

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ സാക്ഷി മൗനമായിരുന്നു…. അവളുടെ ചിന്തകള് മറ്റെങ്ങോ ആയിരുന്നെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവന് മനസ്സിലായി…… കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ അവൻ അവളെ വീട്ടിലേക്ക് കൊണ്ട് പോയി…

വാസുകിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു…. സാഹചര്യം അതല്ല എന്ന് തോന്നിയതും അവരും പിൻവലിഞ്ഞു…..

മുറിയിലേക്ക് കയറിയ സാക്ഷിയോഡായി സുധി ചോദിച്ചു….

താൻ ഇനി എന്നാ നാട്ടിലേക്ക്….?

കഴിവതും നാളെ തന്നെ…..

സുധി ഒന്ന് മൂളി …. ശേഷം അവൻ ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു…….

താൻ ഡ്രസ്സ് ഒക്കേ പാക്ക് ചെയ്തു വക്ക്‌… നാളെ വൈകുന്നേരം 5.00 മണിക്ക് ആണ് ട്രെയിൻ.,..

സാക്ഷി ഒന്ന് തലയാട്ടി… ആ കണ്ണുകളിലെ വേദന അവനും കാണാൻ കഴിഞ്ഞു….

ഞാൻ വരണോ കൂടെ….?

വേണ്ട….. ഒറ്റക്ക് പോകണം…. ഇനി മുതൽ ഒറ്റക്കാണ്…. ജീവിതത്തിൽ ഉടനീളം…. മനസ്സിനെ പറഞ്ഞു അത് പഠിപ്പിക്കണം… അതിനുള്ള നല്ല വഴി ഇതുപോലുള്ള യാത്രകൾ ആണ്…..

സാക്ഷി കുളിക്കാനായി കയറി….. മനസ്സിലെ വിഷമങ്ങൾ ഒഴുക്കി കളഞ്ഞില്ലെങ്കിലും ശരീരത്തിന്റെ ക്ഷീണം ആ തണുത്ത വെള്ളം മാറ്റി കൊടുത്തു…..

ഭക്ഷണം കഴിച്ച് അവള് പതിവ് പോലെ കിടക്കാനായി കയറി…. പക്ഷേ പതിവിന് വിപരീതമായി സുദി അവിടെ ഉണ്ടായിരുന്നില്ല…..

സാക്ഷി ചുറ്റും നോക്കി… അവൻ പുറത്ത് നിൽക്കുന്നത് ജാലകം വഴി അവള് കണ്ടു… എന്തോ ഗഹനമായി ചിന്തിക്കുകയാണ് സുധി….

ഇടക്കൊക്കെ സിഗരറ്റ് കത്തിച്ചു ഉള്ളിലേക്ക് വലിക്കുന്നുണ്ട്….. അവന് അടുത്തേക്ക് പോകാൻ അവൾക്ക് തോന്നിയില്ല…. കട്ടിലിലേക്ക് ചുരുണ്ട് കൂടി കിടക്കുമ്പോൾ മനസ്സിൽ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ…

അച്ഛൻ…. അമ്മാ……

തുടരും…

ഹലോ ഫ്രണ്ട്സ്,,, ആരോടും ദേഷ്യമോ പിണക്കമൊ ഒന്നൂല്ലാട്ടോ…. മറിച്ച് നന്ദി മാത്രമേ ഉള്ളൂ….

നിങ്ങളുടെ മനസ്സിൽ ഇത്രമേൽ ആഴത്തിൽ എന്റെ കഥ പകർത്തിയതിന്….. ഇനിയും സാക്ഷിയുഡെയും യുവാന്റെയും ജീവിതത്തിൽ കഥകൾ ഏറെയാണ് പറയാൻ… കാരണം ഇല്ലാതെ രണ്ടാളും ഒരിക്കലും പിരിയില്ല.. അതൊക്കെ കേൾക്കാൻ നിങ്ങള് തയ്യാറാണോ…? എല്ലാവരും അഭിപ്രായങ്ങൾ പറയുക….

എന്ത് പറഞ്ഞാലും കേൾക്കാൻ ഞാൻ തയ്യാർ ആണ്… നിങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞാല് പിന്നെ എഴുതാൻ കഥ കാണില്ല….. 😁 അതുമല്ല ട്വിസ്റ്റ് ഇനിയും വേണ്ടെ…?

രചന : Jannaah

Scroll to Top