അനാമിക തുടർക്കഥ, ഭാഗം 17 വായിച്ചു നോക്കൂ…

രചന: ശിൽപ്പ ലിന്റോ

പതിയെ അവളുടെ കാതുകളിൽ അവൻ മന്ത്രിച്ചു..

” നിന്റെ ഇഷ്ടങ്ങൾ എന്റെ ഇഷ്ടങ്ങൾ ആക്കുവാൻ നീ ശ്രമിക്കുന്നിടതാണ് നീയും ഞാനും നമ്മളായി മാറുന്നത്….. !!! ”

ആ വാക്കുകൾ അവളെ പഴയ ഓർമകളിലേക്ക് കൊണ്ട് പോയി… പെട്ടെന്ന് അവൾ അവനിൽ നിന്ന് അടർന്നു മാറി… ഈശ്വര എന്താണ് ഇപ്പോൾ ഇവിടെ സംഭവിച്ചത് എന്റെ ഉള്ളിലെ വെറുപ്പ് പ്രണയത്തിന് വഴി മാറുന്നുന്നുവോ….

എനിക്ക് ഒരിക്കലും ഇയാളെ സ്നേഹിക്കാൻ കഴിയില്ല… എന്റെ ജീവിതം തകർത്ത ഇയാളോട് എനിക്ക് പ്രണയമോ??

ആമി എന്ന വിളിയാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…. തിരിഞ്ഞു നോക്കിയപ്പോൾ അർജുനും, കാർത്തിയും… ഇവർ വല്ലതും കണ്ട് കാണുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി…

കാർത്തിയാണ് സംസാരത്തിന് തുടക്കം കുറിച്ചത്…

നിങ്ങളെ കാണാതായപ്പോൾ തോന്നി ഇവിടെ കാണും എന്ന് എന്തായാലും നന്നായി രണ്ടുപേരെയും ഒരുമിച്ച് കണ്ടത്…….

ചോദിക്കാൻ ഉള്ളത് രണ്ടിനോടും ഒറ്റ അടിക്ക് ചോദിക്കാല്ലോ…. ശ്രീഹരി ഡേറ്റ് ഫിക്സ് ചെയ്തു….

എന്നിട്ടും ഒരു കുലുക്കവും ഇല്ലാതെ നിങ്ങൾ രണ്ടും നിൽക്കുന്നത് കാണുമ്പോൾ അറിയാൻ വേണ്ടിട്ട് ചോദിക്കുവാ…

” അടുത്ത കല്യാണം കഴിക്കാൻ ഉള്ള വല്ല പ്ലാനും ഉണ്ടോ രണ്ടിനും…. ”

വേണമെങ്കിൽ ആലോചിക്കാവുന്നതേ ഒള്ളൂ… എന്ന ദേവിന്റെ മറുപടി എല്ലാവരെയും ഒരു നിമിഷം അമ്പരപ്പിച്ചു…

അർജുൻ : ദേവ് നീ തമാശ കളയ്, കാര്യങ്ങൾ കൈ വിട്ട് പോകുന്നു…

ദേവ് : ഞാൻ പോയി ശ്രീ ഹരിയോട് പറയണോ…

ഇവളെ ഞാൻ കെട്ടിന്ന്…

ദേവിന്റെ വാക്കുകൾ ആമിയുടെ മനസ്സിനെ വല്ലാതെ പ്രകോപിപ്പിച്ചു…

മതി നിർത്ത്….. എന്റെ പ്രശ്നം അല്ലേ അത് എങ്ങനെ പരിഹരിക്കണം എന്ന് എനിക്ക് അറിയാം…

അത് ആലോചിച്ചു ആരും ബുദ്ധിമുട്ടണം എന്നില്ല…

എന്നും പറഞ്ഞ് ആമി നടക്കാൻ ഒരുങ്ങിയപ്പോൾ ദേവ് അവളുടെ കൈകളിൽ പിടിച്ചു…

തിരിഞ്ഞു നോക്കി ആമി ദേവിനോട് പറഞ്ഞു…

കൈ വിട്…

ദേവ് : വിട്ടില്ലെങ്കിലോ…

ആമി : എന്ത് അധികാരത്തിന്റെ പുറത്ത് ആണ് നിങ്ങൾ എന്റെ കയ്യിൽ പിടിച്ചത്… ഈ താലി എന്റെ കഴുത്തിൽ കിടക്കുന്നതിന്റെയോ…

ദേവ് പതിയെ ആമിയുടെ കൈകളിൽ പിടിച്ച തന്റെ കൈകൾ അയച്ചു കൊണ്ട് അവളുടെ നേർക്ക് നടന്ന് ചെന്ന് അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് പറഞ്ഞു…..

” ഈ താലിയുടെ പുറത്ത് ഒരിക്കലും ഒരു അവകാശവും പറഞ്ഞ് ഈ ദേവ് പദ്മനാഭൻ വരില്ല… ”

എന്ത് സാഹചര്യം വന്നാലും…. ഞാനായിട്ട് ഈ ലോകത്തോട് ഒരിക്കലും പറയില്ല… ഈ താലിയുടെ അവകാശി ഞാൻ ആണെന്ന്…

പക്ഷെ നീ കുറിച്ചു വെച്ചോ അനൂ … നീ തന്നെ ഈ ലോകത്തോട് വിളിച്ചു പറയും… ഈ താലിയുടെ അവകാശി ഞാൻ ആണെന്ന്….

ആമി : വെല്ലുവിളി ആണോ…? എങ്കിൽ കേട്ടോ ഞാൻ ആയി ആരോടും പറയാൻ പോകുന്നില്ല…

പിന്നെ ശ്രീ ഏട്ടന്റെ കാര്യം അത് എങ്ങനെ പരിഹരിക്കണം എന്ന് എനിക്ക് അറിയാം… അതിനു ഒരിക്കലും നിങ്ങളുടെ സഹായം എനിക്ക് ആവിശ്യമില്ല….

ദേവ് : ഞാൻ ഒരു വെല്ലുവിളിയും നടത്തിയില്ല…

നടക്കാൻ പോകുന്ന ഒരു കാര്യം ഒന്ന് മുൻകൂട്ടി പറഞ്ഞു അത്രേയുള്ളു….

ആമി : നിങ്ങൾ ദൈവം ഒന്നും അല്ലല്ലോ നടക്കാൻ പോകുന്നത് മുൻകൂട്ടി പറയാൻ…. എന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം…. എനിക്ക് ആരുടെയും സഹായത്തിന്റെ ആവിശ്യമില്ല… ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല…

ഇതും പറഞ്ഞ് ആമി നടന്ന് അകന്നു…. ദേവിന്റെ മുഖത്ത് അപ്പോഴും ആ പുഞ്ചിരി മായാതെ നിന്നു…

പാവം കാർത്തിക്കും, അർജുനും വെല്ലുവിളികൾ എല്ലാം കേട്ട് കിളി പോയ നിൽപ്പാണ്… അറിയാതെ അർജുൻ ചോദിച്ചു പോയി…. എന്താണ് രണ്ടിന്റെയും ഉദ്ദേശം…??

ദേവ് : ഞാൻ പറഞ്ഞില്ലേ നിങ്ങളോട്…. ഇവളുടെ സ്വഭാവം വെച്ച് ഇവൾ അടി ചോദിച്ചു വാങ്ങിക്കും എന്ന്….

കാർത്തി : നീ അവളെ വീണ്ടും തല്ലാൻ പോവാണോ..??

ദേവ് : ഇനി അങ്ങോട്ട് ഉള്ളത് ഒക്കെയും കണ്ട് തന്നെ അറിയാൻ ഉള്ളത് ആണ്… വെറുതെ പറഞ്ഞ് അതിന്റെ ഒരു പഞ്ച് കളയണോ…??

നിങ്ങൾ കണ്ടോ ഞാൻ ഇവളെ മെരുക്കി എടുത്തിരിക്കും… ഇപ്പോൾ ഇത് ദേവ് പദ്മനാഭന്റെ ഒരു വാശി കൂടിയാണെന്ന് കൂട്ടിക്കോ….. അവളെ കൊണ്ട് തന്നെ ഞാൻ പറയിക്കും അവളുടെ കഴുത്തിൽ കിടക്കുന്നത് ഞാൻ കെട്ടിയ താലി ആണെന്ന്… ഇപ്പോൾ ചീറിയിട്ട് പോയവൾ പൂച്ചകുട്ടിയെ പോലെ നിൽക്കുന്നത് ഒട്ടും താമസിക്കാതെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം…

മനസ്സിൽ എന്തൊക്കെയോ ദേവും കണക്ക് കൂട്ടി നിൽക്കുകയാണെന്ന് അവന്റെ സംസാരത്തിൽ നിന്ന് തന്നെ അവർക്ക് ബോധ്യമായി…

ഇനി എന്തൊക്കെ കാണേണ്ടി വരുമെന്ന ആശങ്ക കാർത്തിയിലും, അർജുനിലും നിറഞ്ഞു നിന്ന്…

കാരണം അവർക്ക് അറിയാം വാശിയുടെ കാര്യത്തിൽ ദേവും, ആമിയും ഒട്ടും മോശക്കാരല്ല എന്ന്…..

ആമി റൂമിലേക്ക് എത്തിയപ്പോൾ നന്ദും പൂജയും പാക്കിങ്ങിൽ ആയിരുന്നു…. ആരുടെ മുഖത്തും ഒരു സന്തോഷവും ഉണ്ടായിരുന്നില്ല… ഈ സ്ഥലവുമായി പെട്ടെന്ന് തന്നെ എല്ലാവരും വല്ലാതെ അടുത്തു പോയിരുന്നു….. എന്ത് ചെയ്യാൻ ആണ് ദേശാടന പക്ഷിയെ പോലെ തിരികെ പോയല്ലേ മതിയാവു….

പരസ്പരം ആരും ഒന്നും സംസാരിച്ചില്ല… ആകെ നിശബ്ദത തളംകെട്ടി നിന്നത് പോലെ… പതിയെ ആമിയും പാക്കിങ്ങിലേക്ക് കടന്ന്…

മായ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും ആരും പോയില്ല… വിശപ്പില്ല എന്നും പറഞ്ഞ് മായയെ മടക്കി അയച്ചു… ആമി ഫ്രഷ് ആയി വന്നപ്പോഴേക്കും പൂജയും, നന്ദും കിടന്നിരുന്നു…

അവളും അവർക്ക് ഒപ്പം കിടന്നെങ്കിലും നിദ്രാദേവി അവളെ കടാക്ഷിച്ചില്ല… തിരിഞ്ഞും മറിഞ്ഞും എല്ലാം കിടന്നിട്ടും ഒരു രക്ഷയുണ്ടായില്ല… എങ്ങനെ ഉറങ്ങാൻ ആണ് നാളെ നടക്കാൻ പോകുന്ന സ്പോടനം ആലോചിക്കുമ്പോൾ നെഞ്ചിലൊരു പിടച്ചിലാണ്…

ആരെയും ഉണർത്താതെ പതിയെ എഴുനേറ്റ് മുറിക്കുള്ളിലെ ജനാലക്ക് അരികിലേക്ക് നടന്ന്… ജനൽ പാളികൾ തുറന്നപ്പോൾ ഇളംകാറ്റ് വന്ന് തഴുകി പുണർന്നു… എന്നെ പുണർന്ന കാറ്റിന് വല്ലാത്ത ഒരു സുഗന്ധം തോന്നി… പുറത്തേക്ക് ഇറങ്ങാൻ മനസ്സ് വെമ്പൽ കൊണ്ട്….

ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ…. നിലാ വെളിച്ചത്തിൽ ആ രാത്രിയും ആ സ്ഥലവും കൂടുതൽ സുന്ദരമായിരിക്കുന്നു…. നല്ല മഞ്ഞുണ്ട്…. രാത്രിയെ കൂടുതൽ സുന്ദരമാക്കാൻ നക്ഷത്രങ്ങളും, മിന്നാമിനുങ്ങും മത്സരിക്കുന്നുണ്ടായിരുന്നു… ഓരോ നിമിഷവും ഇളം കാറ്റ് പുൽകി തഴുകികൊണ്ടേയിരുന്നു….

പെട്ടെന്ന് ആരുടെയോ കൈകൾ എന്റെ തോളിലേക്ക് വീണ് അയാളിലേക്ക് എന്നെ ചേർത്ത് നിർത്തി കൊണ്ട് എന്റെ മേലേക്ക് ജാക്കറ്റ് ഇട്ട്…. ഞാൻ പോലും അറിയാതെ എന്റെ ഉള്ളം മന്ത്രിച്ചു ആദി…

ആ സാമീപ്യം എനിക്ക് എത്ര അകലത്തിൽ ആണെങ്കിലും തിരിച്ചറിയാൻ സാധിക്കും…. എന്നെ ചേർത്ത് പിടിച്ച് ആദി നടന്നപ്പോൾ ആ കരുതൽ എനിക്ക് ഒരു കൗതുകം നിറഞ്ഞ അനുഭവം ആയിരുന്നു…. ഒരു നിമിഷം ഞാനും അതിൽ അലിഞ്ഞില്ലാതായത് പോലെ തോന്നി…

ആദിയുടെ മുഖത്തേക്ക് എന്റെ നോട്ടം പാളി വീണപ്പോൾ.. എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയതുപോലെ നിറഞ്ഞ പുഞ്ചിരിയോടെ എന്നോട് പറഞ്ഞു….

“നീ എന്നിൽ അലിഞ്ഞു ചേരുമ്പോൾ എന്നിലെ നിന്നെ തിരഞ്ഞു പോകുന്നു ഞാൻ…”

ആദിയുടെ വരികളിൽ അവൻ ഇത്രയും കാലം ഒളിപ്പിച്ചുവെച്ച പ്രണയം നിറഞ്ഞു തുളുമ്പിയിരുന്നു…

ഓരോ നിമിഷവും അവന്റെ പ്രണയം എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു…. അവനായി ഒരിക്കൽ പണിതീർത്ത അതിർവരമ്പുകളിൽ അവൻ പോലുമറിയാതെ വിള്ളലുകൾ വീണു തുടങ്ങിയിരിക്കുന്നു….

പൂന്തോട്ടത്തിന് ചേർന്നുള്ള ബെഞ്ചിൽ എന്നെ ഇരുത്തിയിട്ട് പറഞ്ഞു….. എന്നോട് ഉള്ള ദേഷ്യം ഈ ജാക്കറ്റിനോട് തീർക്കണ്ട…. നല്ല മഞ്ഞ് ഉണ്ട് വെറുതെ അസുഖം വരുത്തി വെക്കണ്ട… എന്നോട് യുദ്ധം ചെയ്യാൻ ആരോഗ്യം വേണ്ടായോ…

അവന്റെ വാക്കുകൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തിയെങ്കിലും അത് അവൻ കാണാതെ മറച്ച് കൊണ്ട് അവനെ കണ്ണുരുട്ടി കാണിച്ചു….

തിരികെ ഒരു കള്ള ചിരി സമ്മാനിച്ച് അവനും തൊട്ടരികിൽ ഇരുന്ന് ഫോണിൽ എന്തൊക്കെയോ ചെയ്യുന്ന തിരക്കിൽ ആയിരുന്നു…

എത്രനേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല…

എപ്പോഴോ നിദ്ര ദേവി കടാക്ഷിച്ചപ്പോൾ അറിയാതെ അവന്റെ തോളിലേക്ക് തല ചായിച്ചു…. നിറഞ്ഞ സ്നേഹത്തോടെ അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചപ്പോൾ… അവന്റെ സ്നേഹവും, കരുതലും മാത്രമല്ല അവളോട്‌ ഉള്ള അടങ്ങാത്ത പ്രണയമാണ് ഇത് എന്ന് അവൻ പോലും തിരിച്ചറിയുന്നുണ്ടായിരുന്നില്ല…. എന്തോ ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച അവൾക്ക് വിശ്വസിക്കാവുത്തിലും അപ്പുറത്തായിരുന്നു…

ഒരിക്കലും സ്നേഹിക്കില്ല എന്ന് കരുതിയ ആദിയുടെ നെഞ്ചിന്റെ ചൂട് പറ്റി ഉറങ്ങിയ രാത്രി…

അവന്റെ കരവലയത്തിനുള്ളിൽ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച ആദിയുടെ മുഖം ഒരു ആശ്ചര്യത്തോടെ അവൾ നോക്കി.. പെട്ടെന്ന് അവൻ കണ്ണ് തുറന്നപ്പോൾ അവനെ കണ്ണും തള്ളി നോക്കി നിൽക്കുന്ന അവന്റെ അനുനെ ആണ് കണ്ടത്…

അവളും ഒന്ന് ചമ്മി ആ നോട്ടത്തിൽ ശേ..

നാണക്കേടായല്ലോ എന്ന് മനസ്സിൽ കരുതിയപ്പോൾ ആണ്… അവൻ ചോദിച്ചത് എന്നെ എങ്ങനെ കൊല്ലാം എന്ന് ആണോ ഡി.. നീ ഈ ആലോചിക്കുന്നത്..

പിന്നെ നിങ്ങളെ കൊന്നിട്ട് എനിക്ക് ജയിലിൽ പോകാൻ ഭ്രാന്ത് അല്ലേ എന്നും പറഞ്ഞ് ആമി അവനിൽ നിന്ന് അടർന്ന് മാറി…

ഇരുട്ട് മാറി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ….

ഇവിടെ സ്ഥിരതാമസം ആക്കാൻ ആണോ പരുപാടി എന്നും ചോദിച്ചു അവൻ അവൾക്ക് അരികിലേക്ക് വന്ന്…

വേഗം പോയി റെഡി ആകാൻ നോക്ക് സമയം വൈകുന്നു എന്നും പറഞ്ഞ് അവൻ അകത്തേക്ക് നടന്ന് അകന്നു…

അവൾ റൂമിൽ ചെന്നപ്പോൾ എല്ലാരും നല്ല ഉറക്കം, അവൾ പോയി ഫ്രഷ് ആയി ഒരു പിങ്ക് കളർ സാരിയും ഉടുത്ത് റെഡി ആയി വന്ന്.. പൂജയും, നന്ദുനേം വിളിച്ചുണർത്തി റെഡി ആകാൻ പറഞ്ഞു..

എല്ലാവരും luggage ഒക്കെയും എടുത്ത് കാറിലേക്ക് വെക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു…

പെട്ടെന്ന് മനസ്സിൽ തോന്നി അമ്പലത്തിൽ പോകണം എന്ന്…. എല്ലാം തുറന്നു പറയാനുള്ള ധൈര്യം അതിനുവേണ്ടിയാണ് അമ്പലത്തിലേക്ക് പോകാൻ തീരുമാനിച്ചത്… ഞാൻ പോകുന്നത് അമ്പലത്തിലേക്ക് ആണെന്ന് മനസ്സിലാക്കി ത്രിമൂർത്തികളും എനിക്കൊപ്പം അമ്പലത്തിലേക്ക് നടന്നു….

അമ്പല നടയിൽ നിന്ന് മനം ഉരുകി പ്രാർത്ഥിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യം ഉണ്ടായതുപോലെ….

കണ്ണുതുറന്നു നോക്കിയപ്പോൾ എനിക്ക് അടുത്ത് നിന്ന് തൊഴുന്ന ആദിയിലേക്ക് എന്റെ കണ്ണുകൾ ഉടക്കി…

മതി എന്റെ ആമി നോക്കിയത് അത് നിന്റെ ഭർത്താവ് തന്നെയാണ് എന്ന കാർത്തിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരൊറ്റ ഇടി വെച്ചു കൊടുക്കാനാണ് തോന്നിയത്.. അമ്പലമായി പോയതുകൊണ്ട് ഞാൻ എന്നെ തന്നെ അങ്ങ് നിയന്ത്രിച്ച്….

അപ്പോഴേക്കും തിരുമേനി പ്രസാദവുമായി വന്ന്…

പ്രസാദം വാങ്ങി ചന്ദനം നെറ്റിയിൽ തൊടാൻ ഇല ചീന്തിലേക്ക് കൈ തൊടാൻ പോയപ്പോൾ തന്നെ ആദി എന്റെ നെറ്റിയിൽ ചന്ദനം ചാർത്തി തന്ന്…

പെട്ടെന്നുള്ള ദേവിന്റെ പ്രവർത്തിയിൽ ആകെ കണ്ണ് തള്ളി ഉള്ള നിൽപ്പാണ് അർജുനും, കാർത്തിയും…

എന്റെ അവസ്ഥയും മറിച്ചല്ല…

പക്ഷേ എന്തെങ്കിലും പറയുന്നതിനു മുമ്പ് മായയുടെ അവിടേക്കുള്ള അപ്രതീക്ഷിതമായ വരവ് ഞങ്ങളെ അത്ഭുതപ്പെടുത്തി… വേഗം വായോ ആമി ഒരു സർപ്രൈസ് ഉണ്ട് നിനക്ക് എന്നും പറഞ്ഞ് എന്റെ കയ്യിൽ വന്ന് പിടിച്ചു…

സർപ്രൈസ്.. ഓഹ്… എന്ന് ഞാൻ ചോദിക്കുമ്പോഴേക്കും അവൾ എന്നെ വലിച്ചു കൊണ്ട് ആൽത്തറക്ക് അടുത്ത് എത്തി കഴിഞ്ഞിരുന്നു…

നോക്കിയപ്പോൾ പെൺപടയും ശ്രീ ഏട്ടനും എല്ലാരും ഉണ്ട്….

ശ്രീ ഏട്ടന്റെ കയ്യിലെ മോതിരത്തിന്റെ ആ ചെറിയ ബോക്സ്‌ കണ്ടപ്പോൾ തന്നെ എനിക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി…

അറിയാതെ ഞാൻ ദേവിലേക്ക് നോക്കി പോയി…

ആ മുഖത്തെ വികാരം എന്താണ് എന്ന് പോലും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല…

എനിക്ക് അടുത്തേക്ക് ശ്രീ ഏട്ടൻ ഓരോ അടി നടക്കുമ്പോഴും…. എനിക്ക് എങ്ങോട്ട് എങ്കിലും ഓടി പോകാൻ ആണ് തോന്നിയത്…

ശ്രീ ഏട്ടന്റെ കയ്യിൽ പിടിച്ചിരിക്കുന്ന മോതിരം എന്റെ നെഞ്ചിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു…

ഈശ്വര എല്ലാം എല്ലാരും അറിയാൻ പോവുക ആണോ… !!!

തുടരും…..

ഇന്നലത്തെ പാർട്ടിന് നിങ്ങൾ ഓരോ വായനക്കാരും തന്ന സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി…. ആ സപ്പോർട്ട് തരുന്ന കോൺഫിഡൻസ് ഉണ്ടല്ലോ അത് വേറെ ലെവലാണ്…. ഈ പിന്തുണ ആട്ടോ എന്നെ പോലുള്ളവരെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്…

എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ വായിക്കും പക്ഷേ ലൈക് ചെയ്യില്ല എന്ന് വാശിപിടിക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ നിങ്ങളോടും ഒരുപാട് സ്നേഹം മാത്രം… എഴുതി പോയ സ്റ്റോറിയിൽ ലെങ്ത് കൂട്ടാൻ നിർവാഹമില്ലാത്തത് കൊണ്ടാട്ടോ ലെങ്ത് ഇഷ്യൂ വരുന്നത്…

രചന: ശിൽപ്പ ലിന്റോ