അനാമിക തുടർക്കഥ, ഭാഗം 18 വായിച്ചു നോക്കൂ…

രചന: ശിൽപ്പ ലിന്റോ

ശ്രീ ഏട്ടന്റെ കയ്യിൽ പിടിച്ചിരിക്കുന്ന മോതിരം എന്റെ നെഞ്ചിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു…

ഈശ്വര എല്ലാം എല്ലാരും അറിയാൻ പോവുക ആണോ…

അപ്രതീക്ഷിതമായ ഒരു സാഹചര്യത്തെ ഉൾക്കൊള്ളാനാകാതെ നിന്ന ആമിക്ക് പെട്ടെന്ന് തന്റെ ശരീരതിനെയും, മനസ്സിനെയും നിയന്ത്രിക്കാനായില്ല….

കണ്ണിലേക്ക് ഇരുട്ട് കയറി അവൾ താഴേക്ക് വീഴാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് രണ്ട് കൈകൾ അവളെ താങ്ങി പിടിച്ചതുപോലെ തോന്നി….

കണ്ണിലേ കാഴ്ച മറയും മുന്നേ അവൾ തിരിച്ചറിഞ്ഞു…. ഏറ്റവും സുരക്ഷിതമായ കൈകൾ ആണ് അവളെ താങ്ങി പിടിച്ചത് എന്ന്…

അവൾക്ക് ചുറ്റും എല്ലാരും ഓടി കൂടി… നന്ദും, പൂജയും വല്ലാതെ പേടിച്ചു പോയി…

ആമിയെ ചേർത്ത് പിടിച്ച ദേവിനെ കണ്ടപ്പോൾ ധാരിണിയുടെ ഉള്ളിൽ കനൽ എരിയാൻ തുടങ്ങി…

ഏത് സാഹചര്യത്തിൽ ആണെന്ന് പറഞ്ഞാലും താൻ സ്നേഹിക്കുന്നവൻ മറ്റൊരു പെണ്ണിനെ ചേർത്തു പിടിക്കുന്നത് ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല…

പക്ഷെ അവൾ അറിയുന്നില്ലല്ലോ അവന്റെ മാത്രം പെണ്ണിനെയാണ് അവൻ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നത് എന്ന്…

ശ്രീ ആമിയുടെ കവിളിൽ തട്ടി അവളെ വിളിച്ചെങ്കിലും അവൾക്ക് അനക്കം ഒന്നും ഉണ്ടായില്ല… വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞു അർജുൻ കാറിന് അരികിലേക്ക് നടന്ന്….

ആമിയെ രണ്ട് കൈകളിലും കോരി എടുത്ത് കാറിന് അരികിലേക്ക് നടക്കുമ്പോൾ ദേവിന്റെ മനസ്സിൽ എവിടെയോ ഒരു പിടച്ചിൽ അനുഭവപെട്ടു… ശ്രീയും അവർക്ക് ഒപ്പം കാറിലേക്ക് കയറി…

തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് ആണ് ആമിയെ കൊണ്ട് പോയത്…. പെട്ടെന്ന് ഉണ്ടായ ഷോക്ക്, അല്ലെങ്കിൽ ടെൻഷൻ കാരണമോ ചിലർക്ക് ഇങ്ങിനെ മോഹാലസ്യം സംഭവിക്കാം ഇതിൽ പേടിക്കാനൊന്നുമില്ല……. ഈ ട്രിപ്പ്‌ തീരുമ്പോൾ നിങ്ങൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞ് ഡോക്ടർ പുറത്തേക്ക് പോയി…..

അവൾക്കരികിൽ തന്നെ ഇരിക്കുക ആയിരുന്നു ശ്രീഹരി… അബോധാവസ്ഥയിൽ അവൾ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു… അതിൽ എപ്പോഴോ അവൾ ആദി എന്ന് വിളിച്ചപ്പോൾ… ആ വിളി ദേവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി…

പക്ഷെ അവളുടെ നെറുകയിൽ കൈവെച്ച് തലോടി കൊണ്ടിരുന്ന ശ്രീഹരി, ത്രിമൂർത്തികൾക്ക് മനസ്സിൽ ഒരു വിങ്ങൽ ആയി മാറി…

രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് ആമിക്ക് ബോധം തെളിയുന്നത്… അവൾ പതിയെ കണ്ണുകൾ തുറന്നപ്പോൾ തനിക്ക് അരികിൽ ഇരിക്കുന്ന ശ്രീ ഏട്ടനെ ആണ് കണ്ടത്….

പതിയെ അവളുടെ ബെഡിലേക്ക് കയറി ഇരുന്ന് കൊണ്ട് അവൻ അവളുടെ കൈകൾ എടുത്ത് തന്റെ കൈക്കുള്ളിലേക്ക് വെച്ച് പോക്കറ്റിൽ നിന്ന് മോതിരം എടുത്ത് അവളുടെ മോതിരവിരളിൽ അണിയിച്ചു….

അപ്രതീക്ഷിതമായ പ്രവർത്തി ആയത് കാരണം എതിർക്കാനോ തടയാനോ ഒന്നിനും ആമിക്ക് സാധിച്ചില്ല…..

ഇത് കണ്ട് കൊണ്ട് കയറി വന്ന ത്രിമൂർത്തികൾ ഒരു നിമിഷം സ്തബ്ദരായി നിന്നുപോയി….

പുറകെ വന്ന പെൺപട ഹാപ്പി ആയി എന്ന് പറഞ്ഞാൽ മതിയല്ലോ…

ദേവിനെ കണ്ട ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…. എന്നാൽ ഒരു ഭാവ വ്യത്യാസങ്ങളില്ലാതെ നിൽക്കുന്ന ദേവിനെ കണ്ടപ്പോൾ അർജുനും, കാർത്തിക്കും ഒരേപോലെ അത്ഭുതവും ആശങ്കയുമാണ് ഉണ്ടായത്…

പൂജ : ആശുപത്രിക്കിടക്കയിൽ മോതിരം ഇട്ട് ഡോക്ടർ ചിലവ് ചുരുക്കിയത് ആണോ…

ധാരിണി : ഡോക്ടർ ആയത് കൊണ്ട് ആണോ ആശുപത്രിയിൽ മോതിരം ഇട്ടത്…

ശ്രീ : ഒന്നിന്റെ പേരിലും ഇനി ഇവളെ നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല… അതുകൊണ്ട് ആശുപത്രി ആണോ എന്നൊന്നും ഞാൻ നോക്കിയില്ല… എന്തായാലും ആരും വിഷമിക്കണ്ട നാളെ ഈവനിംഗ് എന്റെ വക ട്രീറ്റ്… പോരേ എല്ലാരും ഹാപ്പി ആയില്ലേ….

പൂജ : ശ്രീ ഏട്ടൻ അല്ലെങ്കിലും കിടു അല്ലേ…

അപ്രതീക്ഷിതമായ ശ്രീഹരിയുടെ നീക്കത്തിൽ ആദർശ് ആകെ പെട്ടു നിൽക്കുകയാണ്… അവന്റെ ഉള്ളിൽ ശ്രീ ഹരിയോടുള്ള പക കൂടിക്കൂടി വന്നുകൊണ്ടിരുന്നു…. ശ്രീഹരിയെ ഒഴിവാക്കാൻ നല്ലൊരു അവസരത്തിനായി അവൻ കാത്തിരിക്കാൻ തീരുമാനിച്ചു….

പുറമേ ഒരു പുഞ്ചിരി തൂകി അവനും അവർക്കൊപ്പം ആ നിമിഷത്തിൽ പങ്കുചേർന്നു….

ആമിയുടെ ഉള്ളിൽ കാര്യങ്ങൾ കൈവിട്ടു പോയത്തിന്റെ പേടി ആയിരുന്നു… ഇനി എന്താണ് ചെയ്യുക എന്ന് ചിന്തിക്കുമ്പോഴും അവളുടെ കണ്ണുകൾ തേടിയത് ദേവിനെ ആയിരുന്നു…. പക്ഷെ ദേവ് അപ്പോഴേക്കും അവിടുന്ന് പോയി കഴിഞ്ഞിരുന്നു…

നിമിഷങ്ങൾക്കകം അവരും ആശുപത്രി വിട്ടിറങ്ങി…

നേരെ ട്രസ്റ്റ്‌ ഇലേക്ക് ആണ് എല്ലാരും പോയത്…

ആമി പുറത്തേക്ക് ഇറങ്ങാതെ കാറിൽ തന്നെ ഇരുന്നു… എല്ലാവരും എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങാറായപ്പോൾ ആണ് ആമി ഓർത്തത് ഫോൺ എടുത്തില്ല എന്നത്… ശ്രീ ഏട്ടാ ഞാൻ ഫോൺ എടുത്തില്ല ഇപ്പോൾ വരാം എന്നും പറഞ്ഞ് അവൾ ഫോൺ എടുക്കാനായി റൂമിലേക്ക് പോയി…

റൂമിൽ എത്തി വാഷ്‌റൂമിലേക്ക് പോയി ഒന്ന് മുഖം കഴുകി തിരികെ ഇറങ്ങിയപ്പോൾ കണ്ട കാഴ്ച അവളെ അത്ഭുതപ്പെടുത്തി….. ബെഡിൽ അവളെ വെയിറ്റ് ചെയ്തിരിക്കുന്ന ദേവ്… ഒരു നിമിഷം എന്തോ ആലോചിച്ചതിന് ശേഷം അവൾ പതിയെ അവനരികിലേക്ക് ചെന്ന് എന്തോ ചോദിക്കാൻ തുടങ്ങുകയും പെട്ടെന്ന് അവൻ അവളെ കയ്യിൽ പിടിച്ച് അവന്റെ മടിയിലേക്ക് ഇരുത്തി… രണ്ടു കൈകൾ കൊണ്ട് അവളുടെ വയറിലൂടെ കെട്ടിപിടിച്ചു അവന്റെ താടി അവളുടെ തോളിന് മേൽ വെച്ച് കൊണ്ട് അവളോട്‌ പറഞ്ഞു…

എന്റെ ഭാര്യയുടെ എൻഗേജ്മെന്റ് ഒക്കെയും കഴിഞ്ഞതല്ലേ ഭർത്താവ് എന്ന നിലയിൽ ഞാനെന്തെങ്കിലും സമ്മാനം തരണ്ടേ എന്നും പറഞ്ഞ് അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു…

ആമിയുടെ നെറ്റിയിൽ നിന്നും കഴുത്തിൽ നിന്നുമൊക്കെ ഒഴുകി ഇറങ്ങുന്ന വിയർപ്പു തുള്ളികളിലേക്ക് അവന്റെ കണ്ണുകൾ ചലിച്ചു…..

പതിയെ അവൻ കഴുത്തിലൂടെ ഒഴുകുന്ന വിയർപ്പുകണങ്ങൾ അവന്റെ ചൂണ്ടു വിരലിനാൽ തുടച്ചുനീക്കി…. അവന്റെ കൈ വിരൽ പതിഞ്ഞപ്പോൾ തന്നെ അവളിൽ എന്തൊക്കെയോ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത അനുഭൂതികൾ വന്ന് പെയ്തിറങ്ങി…… അവൻ അവളുടെ കവിളിനെ ലക്ഷ്യമാക്കി മുഖം അടുപ്പിച്ചു….

അവന്റെ നിശ്വാസം അവളിലേക്ക് അടുക്കും തോറും കണ്ണുകൾ പതിയെ അവൾ ഇറുക്കി അടച്ചു….

അവളുടെ വലത് കവിളിലേക്ക് അവന്റെ ചുണ്ടുകൾ അടുപ്പിച്ചു കൊണ്ട് വന്ന് ഒരു കടി കൊടുത്തു…

പെട്ടെന്ന് ഞെട്ടി അവൾ കണ്ണ് തുറന്ന് കാരണം അത്യാവശ്യം നല്ലൊരു കടി ആണേ ആശാൻ കടിച്ചത്…

വേഗം അവളിൽ നിന്ന് അവൻ അടർന്ന് മാറി… അവൾ നോക്കിയപ്പോൾ ഒരു കള്ള ചിരിയുമായി രണ്ടു കയ്യും മാറോട് കെട്ടി അവളെ നോക്കി നിൽക്കുവാ….

ബെഡിൽ നിന്ന് ചാടി എഴുനേറ്റ് അവന്റെ നേർക്ക് ചെന്ന്… കടി കിട്ടിയ കവിളിൽ കൈവെച്ചു അവൾ ചോദിച്ചു…

” എന്ത് കടിയാടോ കടിച്ചത്…. ”

ആമിയുടെ നിഷ്കളങ്കമായ ചോദ്യം അവനിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി…

ശെരിക്കും വേദനിച്ചോ… എന്നും ചോദിച്ചു അവൻ അവളെ അവനിലേക്ക് അടുപ്പിച്ചു…

മ്മ്… എന്ന ആമിയുടെ മൂളലിൽ ദേവിന്റെ മുഖത്തു നൂറു വാട്ട് ബൾബ് കത്തിച്ച പ്രകാശം ഉണ്ടായിരുന്നു..

നോവിക്കാൻ വേണ്ടി അല്ലേ കടിച്ചത്….. എന്നും പറഞ്ഞ് അവളെ കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്ന് അകന്നു…

പതിയെ കവിളും തടവി മൊബൈൽ ഉം എടുത്ത് കാറിന് അരികിലേക്ക് ചെന്നപ്പോൾ എല്ലാവരും ഇറങ്ങാൻ കാത്ത് നിൽക്കുക ആയിരുന്നു…

മായയോടും അവിടുത്തെ കുട്ടികളോടും യാത്ര പറഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി….

കുറച്ചു ദിവസത്തെ നല്ല ഓർമ്മകളുമായി തിരികെയുള്ള യാത്ര…

ഞാനും, പൂജയും, നന്ദും ശ്രീ ഏട്ടന്റെ കൂടെ ആണ് തിരികെ പോന്നത്… ആദർശിന് ഒപ്പം ആയിരുന്നു അഞ്ജലിയും, കാവ്യയും… ത്രിമൂർത്തികൾക്ക് ഒപ്പം ധാരിണിയും മടങ്ങി….

ഇറങ്ങാൻ നേരം പരസ്പരം ഒന്ന് നോക്കുക പോലും ചെയ്യാഞ്ഞത് മനസ്സിൽ എവിടെയോ ഒരു വിഷമം ഉണ്ടാക്കിയതുപോലെ… അതിനേക്കാൾ വിഷമം കൈയിൽ കിടക്കുന്ന ഈ മോതിരം കാണുമ്പോൾ ആണ്…

എങ്ങനെ ആണ് എല്ലാം ഒന്ന് അവസാനിപ്പിക്കുക…

ഈശ്വര എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ…

മനസ്സ് ആകെ അസ്വസ്ഥമായിരുന്നു…..

കാറിൽ ചാരി ഇരുന്ന് പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരുന്നപ്പോഴാണ് മൊബൈൽ വൈബ്രേറ്റ് ചെയ്തത് നോക്കിയപ്പോൾ മെസ്സേജ്… പതിവ് സ്മൈലി തന്നെ…. അത് കണ്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

പക്ഷെ വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് ആദ്യമായി സ്മൈലിക്ക് പകരം ഒരു മെസ്സേജ്…

” ആ നോവിന്റെ ഒടുവിൽ ഒരു സുഖം സമ്മാനിക്കുമെങ്കിൽ അതും ഒരു രസം അല്ലേ….”

അറിയാതെ അവളുടെ കൈകൾ കവിളിലേക്ക് നീങ്ങി… ആ സുഖമുള്ള നോവിനെ തടവിയ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു …. !!!

തുടരും….

അങ്ങനെ ആശുപത്രി കിടക്കയിൽ വെച്ച് ശ്രീയെ കൊണ്ട് മോതിരം ഇടിയിപിച്ച എന്നെ സമ്മതിക്കണം അല്ലേ…. എന്നെ കൊണ്ട് ഞാൻ അങ്ങ് തോറ്റു…

എന്നെ തല്ലാൻ അനേഷിക്കുന്നവരോട് ഞാൻ നാട് വിട്ടു എന്ന് പറഞ്ഞേക്ക്… പിന്നെ ആ മെസ്സേജ് ഇൽ പറഞ്ഞത് പോലെ നോവിന് ഒടുവിൽ ഒരു സുഖം ഉണ്ടാവുമെന്ന് കരുതി നമുക്കും കാത്തിരിക്കാം അല്ലേ…

കാത്തിരിപ്പിന്റെ കൂട്ടത്തിൽ വേഗം ഓരോ ലൈക് കൂടി ചെയ്തേക്ക്…

രചന: ശിൽപ്പ ലിന്റോ

Scroll to Top