താൻ ആയിരുന്നു എന്റെ എഴുത്തിന്റെ ജീ, വൻ.. താൻ ഇ, ല്ലെങ്കിൽ പിന്നെ ഞാൻ ഇ, ല്ലെടോ….

രചന : Sandra (Gulmohar)

അവനൊരു കത്ത് എഴുതണം..

അവസാനമായി ഒരു കത്ത്..

ഇനിയും ബാക്കിയുളള പ്രണയത്തിന്റെ അവശേഷിപ്പുകൾ അടക്കം ചെയ്യ്ത ആ കത്ത് വായിക്കുമ്പോളെങ്കിലും അവന് ഓർമ വരണം ഞങ്ങളുടെ ആ പഴയ പ്രണയകാലം…

എന്താണ് എഴുതണ്ടേത്..??

എങ്ങനെയാണ് തുടങ്ങേണ്ടത്..??

ഒന്നും മനസ്സിൽ കിട്ടുന്നില്ലലോ..??

അല്ലെങ്കിലും പണ്ടും അങ്ങനെയാണല്ലോ??

പറയേണ്ട സമയത്ത് ഒരു വാക്ക് പോലും ഓർമയിൽ വരില്ല..

അവസരങ്ങളെല്ലാം കെെവിട്ട് കഴിയുമ്പോൾ ഒരു മഴവെളള പാച്ചിൽ പോലെ പറയാനുളള വാക്കുകളുടെ കുത്തൊഴക്ക് മനസ്സിനെ വീർപ്പുമുട്ടിക്കും..

വേണ്ട…

ഒന്നും ഓർക്കണ്ട …

വെറുതെ അങ്ങ് എഴുതാം..

“പ്രിയമുളള സ്നേഹിതാ.. ഓർക്കുന്നുണ്ടോ ഈ പഴയ കൂട്ടുക്കാരിയെ..???

ഇല്ലെങ്കിൽ ഇത് ഞാനാണ്….

നിന്റെ ഗുൽമോഹർ❤……

സ്നേഹിതാ എന്ന് തുടങ്ങിയത് മനപൂർവ്വമാണ്, കാരണം സൗഹൃദമായിരുന്നല്ലോ എല്ലാത്തിന്റെയും തുടക്കം..?? ഒടുക്കം ഒന്നുമില്ലാതെയായപ്പോളും ഞാൻ ആഗ്രഹിച്ചു ആ പഴയ കൂട്ടെങ്കിലും നീ എനിക്ക് തിരിച്ചു തന്നെങ്കിലെന്ന്….

സാരമില്ല…. വർഷങ്ങൾ എത്ര കഴിഞ്ഞു പോയി..

മനസ്സിൽ ഒരു പ്രണയം മാത്രം വന്നു പോയത് കൊണ്ട് പിന്നീട് ഒരാണിനെയും എനിക്ക് സ്നേഹിക്കാൻ സാധിച്ചില്ല.. അതുക്കൊണ്ട് തന്നെ ഒരു വിവാഹവുമുണ്ടായില്ല… ആരുടെയോ ഭാഗ്യം കൊണ്ട് കിട്ടിയ ഒരു സർക്കാർ ജോലി കൊണ്ട് ജീവിതം മുന്നോട്ട് പോയി.. ആ യാത്രയിൽ എവിടെയോ വെച്ച് അച്ഛനും അമ്മയും എന്നെ വിട്ട് പോയി.. പിന്നെ അനിയത്തി മാത്രം ഇന്നും കൂടെയുണ്ട്…

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഞാൻ ജോലിയിൽ നിന്നും വിരമിച്ചത്.. തിരിഞ്ഞു നോക്കുമ്പോൾ ജീവിതം ഒന്നുമില്ലെന്ന് തോന്നി പോയ ദിവസങ്ങളിലാണ് വീണ്ടും എന്നിൽ ആ കൗമാരക്കാലം നോവുണർത്തിയത്..

പിന്നെ എന്നും..ഓരോ നിമിഷവും.. ആ ഓർമകൾ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു..

അതിൽ നിന്നൊരു മോചനമില്ലെന്ന് എനിക്ക് മനസ്സിലായി.. അത് അംഗീകരിച്ചു ഇനി മുന്നോട്ട് പോകാനും വയ്യാ.. പ്രായത്തിന്റെ അവശതകൾ അത്രത്തോളം എന്നെ അലട്ടുന്നുണ്ട്.. വല്ലാതെ വയസ്സായത് പോലെ തോന്നുന്നു..

ഒന്നു കാണണമെന്നുണ്ടായിരുന്നു.. നേരീട്ട് ഒന്നു സംസാരിക്കണമെന്നും.. പക്ഷേ,വേണ്ട….. തനിക്ക് പറയാനുളളത് തന്റെ പുതിയ ജീവിതത്തിന്റെ സന്തോഷങ്ങളാണെങ്കിൽ അതെനിക്ക് താങ്ങാൻ പറ്റില്ല..

അസൂയ കൊണ്ടല്ലടോ.. എന്റെ സ്ഥാനത്ത് മറ്റൊരാൾ തന്റെ ഒപ്പം.. ഇന്നും ആ യാഥാർത്ഥ്യം ഉൾക്കൊളളാൻ എനിക്ക് വയ്യാ… കാരണം,ഇന്നും താൻ മാത്രമെ എന്റെ മനസ്സിലുളളൂ.. അതുക്കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു കത്തെഴുതുന്നത്.

ഫെയ്സ്ബൂക്കിലോ മറ്റു സോഷ്യൽ മീഡിയയിലോ തന്നെ തിരയാൻ മുതിരാത്തതും അതാണ്..

ചിലപ്പോൾ താൻ മറ്റൊരു പെണ്ണിന്റെ ഒപ്പമുളള ചിത്രം ഈ അറുപതാം വയസ്സിലും എന്നെ ഭ്രാന്തിയാക്കും..

തനിക്ക് ചിരി വരുന്നുണ്ടോ…??

എങ്കിൽ തനിക്ക് ഓർത്തു ചിരിക്കാൻ ഞാൻ മറ്റൊരു കാര്യം കൂടി പറയാം..

തന്നെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തിയ എന്റെ എഴുത്ത്..? അത് ഞാൻ ഉപേക്ഷിച്ചടോ..

ഇന്നോ ഇന്നലെയോ അല്ല, താൻ എന്നെ വിട്ട് പിരിഞ്ഞ ആ ദിനം തൊട്ട് എന്റെ തൂലിക ചലിച്ചിട്ടില്ല..

കാരണം,എന്റെ ഓരോ വരിയിലും നിറഞ്ഞു നിന്നത് താൻ മാത്രമായിരുന്നു.. താൻ ആയിരുന്നു എന്റെ എഴുത്തിന്റെ ജീവൻ.. താൻ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇല്ലെടോ..

ഇപ്പോൾ തനിക്ക് സന്തോഷമായോ..?

ഇപ്പോളെങ്കിലും തോന്നുന്നുണ്ടോ എന്നെ ഒന്നു തിരക്കി വരാമായിരുന്നെന്ന്…??? ഒരു കുറ്റബോധം അല്ലെങ്കിൽ ഒരു നഷ്ട്ടബോധമെങ്കിലും..??

എനിക്കറിയാം താൻ എന്നെ തിരക്കിയിട്ടുണ്ടാകാം..

എന്നെ കാണാതെ ഭ്രാന്തനെ പോലെ അലഞ്ഞിട്ടുണ്ടാവാം.. എന്നെ കാണാതെ ചങ്കു പൊട്ടി കരഞ്ഞിട്ടുണ്ടാകാം.. ഇങ്ങനെ ഒന്നുമല്ലെങ്കിലും അങ്ങനെ ഒക്കെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം..

പിന്നെ ഈ കത്ത് കാണുമ്പോഴേ എന്നെ കാണാൻ ഇറങ്ങി പുറപ്പെടാൻ നിൽക്കണ്ടാട്ടോ…

കാരണം,അപ്പോഴേക്കും ഞാൻ ഈ ലോകം വിട്ടിരിക്കും.. ഇനിയും അനിയത്തിയ്ക്ക് ഒരു ബാധ്യതയാവാൻ വയ്യെടോ.. കഴിക്കുന്ന അന്നത്തിന്റെ വറ്റിന് വരെ കണക്ക് കേട്ട് മടുത്തൂ..

അതുക്കൊണ്ട് ബാധ്യതകളില്ലാത്ത ലോകത്തേക്ക് പോകുകയാണ് ഞാൻ..

മരണത്തിന് മുൻപ് തന്നോട് ഒന്ന് മിണ്ടണമെന്ന് തോന്നി.. അത്രമാത്രം..

കാരണം,ഈ ജീവിതത്തിൽ താൻ മാത്രയെ ഉളളൂ…

ചിലപ്പോൾ ഈ കത്ത് കിട്ടുമ്പോൾ തനിക്ക് എന്നെ ഓർമ കിട്ടിയെന്ന് കൂടി വരില്ല,ദിവസങ്ങളോളം ചിന്തിച്ചെടുത്ത് ഓർത്തെടുക്കേണ്ടി വരാം..

എങ്കിലും സാരമില്ല,ഓർമ വരുമ്പോൾ ആ കണ്ണുകളിൽ പൊടിയുന്ന ഒരു തുളളി കണ്ണുനീരിനെ സ്വയം സിന്ദൂരമായി സങ്കൽപ്പിച്ച് സീമന്തത്തിൽ അണിയിച്ചു വേണം എനിക്ക് മോക്ഷം നേടാൻ…

ആ ഒരു ആഗ്രഹമെങ്കിലും സഫലമായിരുന്നെങ്കിൽ…!!!!!!!!!

ഇനിയും എഴുതി എന്റെ കത്തിന്റെ ഭാരം കൂട്ടുന്നില്ല,ഓർമകൾക്ക് മാത്രം മതി കനം..

പോകുകയാണ്.. ചിലപ്പോളെങ്കിലും എന്നെ ഓർക്കണം..

അങ്ങു ദൂരെ ഒരു നക്ഷത്രമായി മിന്നാൻ വേണ്ടി മാത്രം,കാരണം ഇന്ന് എന്നെ ഓർക്കാൻ വെറുതെയാണെങ്കിലും താൻ മാത്രമെ ഉളളൂ..

ഇനിയൊരു യാത്ര പറച്ചിൽ ഇല്ല… അടുത്ത ജന്മമെങ്കിലും നിന്റേതാകാൻ കൊതിക്കുന്ന.. നിന്റെ മാത്രം, ഞാൻ..

കണ്ണുനീരാൽ കുതിർന്ന ആ കത്തു നാലായി മടക്കി,നെഞ്ചോട് ചേർത്തു ഒരുപിടി ഉറക്ക ഗുളികൾ ഒന്നിച്ചു വിഴുങ്ങി ഞാൻ പതിയെ ഉറങ്ങാൻ കിടന്നു…

ഇനിയൊരു സ്വപ്നമായെങ്കിലും അവനെന്നെ തേടി വന്നാലോ…??? അപ്പോൾ കൊടുക്കാനായി ആ കത്ത് മുറുകെ പിടിച്ച്,ആ ഒരു പ്രതീക്ഷയോടെ മാത്രം ഞാൻ ഉറങ്ങി…..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Sandra (Gulmohar)


Comments

Leave a Reply

Your email address will not be published. Required fields are marked *