അനാമിക തുടർക്കഥയുടെ പത്തൊൻപതാം ഭാഗം വായിക്കൂ……

രചന: ശിൽപ ലിന്റോ

അറിയാതെ അവളുടെ കൈകൾ കവിളിലേക്ക് നീങ്ങി… ആ സുഖമുള്ള നോവിനെ തടവിയ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു …. !!!

കാറിൽ ആകെ ഒരു നിശബ്ദതയായിരുന്നു….

അവിടുന്ന് തിരികെ പോരാൻ ആർക്കും മനസ്സ് വന്നില്ല എന്ന് പറയുന്നത് ആകും സത്യം…

എല്ലാവർക്കും നല്ല മൂഡ് ഓഫ് ആണെന്ന് മനസിലാക്കിയത് കൊണ്ട് ശ്രീ ഏട്ടനും ഒന്നും സംസാരിച്ചില്ല..

എന്തൊക്കെയോ ആലോചിച്ചു പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ട് ഇരുന്നപ്പോൾ ആണ് ശ്രീ ഏട്ടൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തത്….

പെട്ടെന്ന് മനസ്സിൽ ഒരു കുളിർമഴയായി ആ ഗാനം നെഞ്ചിലേക്ക് പെയ്തിറങ്ങി…

”””’ആരും കാണാതെ ആരോടും ചൊല്ലാതെ എന്നുള്ളിൽ പൂവിട്ടോരിഷ്ടം നീയേ…. പോകും വഴിയെല്ലാം ചങ്ങാതി കാറ്റായി പിന്നാലെ ഞാനെന്നും കൂടുന്നില്ലേ….

ചാരെ മൂളുന്ന സിന്ദൂര പ്രാവിന്റെ ഈണങ്ങൾ കാതോരം തേനാവുന്നില്ലേ ഓരോ നിമിഷത്തിൽ നീയെന്ന സ്വപ്നത്തിൻ ആനന്ദ തെരേറി പായുന്നെന്നോ കണ്ണേ കണ്ണേ………..”””’

ആ ഗാനം മനസ്സിനൊരു വല്ലാത്ത അനുഭൂതിയാണ് സൃഷ്ടിച്ചത്….

തുടക്കത്തിലേ വരികൾ വല്ലാതെ എന്നെ സ്വാധീനിച്ചത് പോലെ…

” ആരും കാണാതെ… ആരോടും ചൊല്ലാതെ…

എന്നുള്ളിൽ പൂവിട്ടൊരിഷ്ടം നീയേ…. ”

ഇങ്ങനെ ഒരു അനുഭൂതി എന്നെ തേടി ഒരിക്കലും വന്നിട്ടില്ല എന്നൊരു തോന്നൽ… ശരീരവും മനസ്സും നിറഞ്ഞുതുളുമ്പുന്നത് പോലെ…. ആ വരികളിൽ എനിക്ക് തോന്നിയ സന്തോഷം ആദിക്ക് ഒപ്പമുള്ള നിമിഷങ്ങളുടെ ഓർമയിലേക്ക് ആണ് എന്നെ കൂട്ടി കൊണ്ട് പോയത്….

ആ സാമീപ്യം ഞാൻ എപ്പോഴൊക്കെയോ ആഗ്രഹിച്ചത് പോലെ… ഒരിക്കലും ഞാൻ ആദിയെ സ്നേഹിച്ചിട്ടില്ല, വെറുത്തിട്ട് മാത്രമേ ഒള്ളൂ…

എവിടെയൊക്കെയോ വെറുപ്പ് സ്നേഹത്തിന് വഴി മാറി തുടങ്ങിയത് പോലെ….

ശ്രീ ഏട്ടൻ എന്റെ കയ്യിൽ മോതിരം ഇട്ടത് കണ്ടപ്പോൾ എന്തായിരുന്നിരിക്കും ആദിയുടെ മനസ്സിൽ കൂടി കടന്ന് പോയത്….

ഒന്ന് എനിക്ക് അറിയാം ഒരിക്കലും ആദി എന്നിൽ അവകാശം പറഞ്ഞ് ആരുടെ മുന്നിലും വരില്ല….

ആദിയുടെ വാശിക്ക് മുന്നിൽ ഞാൻ തോറ്റു പോകേണ്ടി വരുമോ… തോൽക്കാൻ ഞാൻ തയ്യാർ അല്ല…

എനിക്ക് അയാൾക്ക് മുന്നിൽ ജയിച്ചേ മതിയാകൂ…..

സന്ധ്യ മയങ്ങി തുടങ്ങിയപ്പോഴാണ് തിരികെ വീട്ടിൽ എത്തിയത്… നന്ദും, പൂജയും ഇറങ്ങി കഴിഞ്ഞിട്ടും ഞാൻ ഇറങ്ങാത്തത് കണ്ടപ്പോൾ ശ്രീ ഏട്ടൻ എന്നോടായി ചോദിച്ചു നിനക്ക് എന്നോട് എന്ത് എങ്കിലും സംസാരിക്കാൻ ഉണ്ടോ… പതിയെ ഡോർ തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ശ്രീ ഏട്ടനും പുറത്തേക്ക് ഇറങ്ങി..

ആമി : ശ്രീ ഏട്ടാ എനിക്ക് ഏട്ടനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…. ഇനിയും അത് ഒന്നും പറഞ്ഞില്ലെങ്കിൽ ശ്രീ ഏട്ടന് എന്നോട് ഒരിക്കലും ക്ഷമിക്കാൻ കഴിഞ്ഞെന്നുവരില്ല….

ശ്രീ : നിനക്ക് എന്തും എന്നോട് പറയാല്ലോ പിന്നെ എന്തിനാണ് ഈ മുഖവര ആമി….

ആമി : ശ്രീ ഏട്ടൻ ഇന്ന് വരെ എന്നോട് ചോദിച്ചില്ല എന്ത് കൊണ്ട് ഞാൻ ആരോടും പറയാതെ നമ്മുടെ കല്യാണത്തിന് രണ്ടു ദിവസം മുന്നേ അവിടെ നിന്നും പോയി എന്നുള്ളത്… പക്ഷെ ഇന്ന് ശ്രീ ഏട്ടൻ അത് അറിയണം.. എന്താണ് സംഭവിച്ചത് എന്നുള്ളത്…

ആമി അത് പറയാൻ തുടങ്ങിയപ്പോഴേക്കും ശ്രീയുടെ ഫോൺ ശബ്ദിച്ചു… ഒരു മിനിറ്റ് ആമി ഹോസ്പിറ്റലിൽ നിന്ന് ആണ് കാൾ എന്നും പറഞ്ഞ് ശ്രീ കാൾ എടുത്ത് സംസാരിച്ചു.. അഞ്ചു മിനുറ്റിൽ ഞാൻ എത്താം എന്നും പറഞ്ഞ് ആണ് ശ്രീ കാൾ കട്ട്‌ ചെയ്തത്…

തിരിഞ്ഞു നോക്കിയപ്പോൾ മുഖവും വീർപ്പിച്ചു നിൽക്കുന്ന ആമിയെ കണ്ട ശ്രീക്ക് പണി പാളിയല്ലോ എന്നൊരു അലാറം അടിച്ചു മനസ്സിൽ…

അവൾക്ക് അരികിലേക്ക് ചെന്ന് അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു സോറി മോളെ ഹോസ്പിറ്റലിൽ ഒരു എമർജൻസി എനിക്ക് പോകാതിരിക്കാൻ ആവില്ല.. നാളെ ഈവെനിംഗ് ഉറപ്പായും നമുക്ക് സംസാരിക്കാം… ഇപ്പോൾ ശ്രീ ഏട്ടന് പോകാതിരിക്കാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ട് അല്ലേ..

സാരമില്ല ശ്രീ ഏട്ടാ എനിക്ക് മനസിലാകും മനഃപൂർവം ഒന്നും അല്ലല്ലോ…. പോയിട്ട് വരാൻ പറഞ്ഞു അവന്റെ കൂടെ കാറിന് അരികിലേക്ക് ചെന്ന്…..

അവൻ പോകുന്നതും നോക്കി കുറച്ചു നേരം അവൾ അവിടെ തന്നെ നിന്നു.. എല്ലാം പറഞ്ഞ് നെഞ്ചിലെ ഭാരം ഇറക്കി വെക്കാൻ വിചാരിച്ചപ്പോൾ എവിടുന്ന് ഒക്കെയാണ് തടസങ്ങൾ വരുന്നത്…

ചിലപ്പോൾ എല്ലാം തുറന്ന് പറയാൻ സമയം ആയികാണില്ല… നാളെ ഈവെനിംഗ് വരെ അല്ലേ കാത്തിരിക്കാം…

റൂമിലേക്ക് കയറി ചെന്നപ്പോൾ പൂജ ആവേശത്തോടെ ദേവിനെ കുറിച്ചു സംസാരിക്കുന്നു… നന്ദുന്റെ മനസ്സിലും ദേവ് ഒരു വലിയ സ്ഥാനം നേടി കഴിഞ്ഞിരുന്നു….

എത്ര പെട്ടെന്ന് ആണ് ദേവ് എല്ലാവർക്കും പ്രിയപ്പെട്ടത് ആയത്… സത്യങ്ങളെല്ലാം എല്ലാരും തിരിച്ചറിയുമ്പോഴും ഈ സ്നേഹവും സ്ഥാനവും നിലനിൽക്കുമോ അവരുടെ ഉള്ളിൽ…

നാളെ മുതൽ വീണ്ടും ഓഫീസിൽ പോയി തുടങ്ങണം…. വേഗം പോയി ഫ്രഷ് ആയി വന്ന് നോക്കിയപ്പോൾ പൂജയും, നന്ദും അടുക്കളയിൽ പാചകത്തിലാണ്… നീ ഭക്ഷണം കഴിക്കുന്നില്ലേ എന്ന് നന്ദു അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചപ്പോൾ വേണ്ട ഞാൻ കിടക്കാൻ പോവുകയാണ് നല്ല യാത്ര ഷീണം എന്നും പറഞ്ഞ് കിടക്കാൻ ആയി പോയി..

കട്ടിലിലേക്ക് കിടന്നത് മാത്രം ഓർമ ഉണ്ട്… പിന്നെ രാവിലെ ആണ് കണ്ണ് തുറന്നത്… പതിവുപോലെ റെഡി ആയി ഓഫീസിലേക്ക് ഇറങ്ങി ഒരു തണുപ്പൻ അവസ്ഥ ആയിരുന്നു എനിക്ക്… ബാക്കി എല്ലാവരും പഴയ സന്തോഷത്തിലേക്ക് മടങ്ങി വന്നു കഴിഞ്ഞിരുന്നു…

എനിക്ക് എന്താണ് സംഭവിച്ചത് എന്ന് മാത്രം മനസിലായില്ല… എന്റെ മനസ്സ് എവിടെയോ നഷ്ടപ്പെട്ട് പോയത് പോലെ…

ഓഫീസിൽ എത്തിയപ്പോൾ അറിയാതെ കണ്ണുകൾ ദേവിനെ അനേഷിച്ചു പക്ഷെ നിരാശ ആയിരുന്നു ഫലം…

അർജുനും, കാർത്തിയും മാത്രമാണ് എത്തിയിരുന്നത്…

ജോലി തിരക്കുകളിലേക്ക് വഴുതി വീണപ്പോൾ സമയം പോയത് അറിഞ്ഞില്ല… ലഞ്ച് കഴിക്കാനായി എല്ലാരും പോയപ്പോൾ വെറുതെ ദേവിന്റെ ക്യാബിനിലേക്ക് പോകാൻ തോന്നി… ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ അറിയാതെ ആഗ്രഹിച്ചു ദേവ് ഉണ്ടായിരുന്നു എങ്കിൽ എന്ന്…

കുറച്ചു നേരം ചെയറിലേക്ക് നോക്കി നിന്നിട്ട് തിരികെ പോകാനായി തിരിഞ്ഞതും ഒരാൾ വന്ന് ഇടിച്ചതും ഒരുമിച്ചായിരുന്നു പെട്ടെന്നവൾ ബാലൻസ് തെറ്റി വീഴാൻ പോയി അതിനു മുന്നെ രണ്ട് കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റി അവളെ താങ്ങി നിർത്തി…

കണ്ണ് തുറന്ന് നോക്കിയപ്പോൾ അവൾ കാണാൻ ആഗ്രഹിച്ച മുഖം… ഇത്രെയും നേരം നഷ്ടപ്പെട്ട് പോയത് എന്തോ അവൾക്ക് തിരികെ കിട്ടിയത് പോലെയുള്ള സന്തോഷം…

പക്ഷെ അത് പുറത്ത് കാണിക്കാതെ അവൾ മുഖത്ത് ഗൗരവം വരുത്തി… അവനിൽ നിന്ന് അടർന്ന് മാറി ചോദിച്ചു…

നിങ്ങൾക്ക് കണ്ണ് കണ്ടു കൂടെ….

ദേവ് : എന്തോന്നാ ചോദിച്ചത്…. എന്റെ ക്യാബിനിൽ കയറി വന്നിട്ട് എന്നോട് ചോദിക്കുന്നോ എനിക്ക് കണ്ണ് കണ്ട് കൂടെന്ന്… നീ ആള് കൊള്ളാല്ലോ… അത് പോട്ടെ നീ എന്താണ് ഇവിടെ എന്റെ ക്യാബിനിൽ…??

ആമി : വെറുതെ വടി കൊടുത്ത് അടി വാങ്ങിച്ചു…

ഒന്നും ചോദിക്കണ്ടായിരുന്നു എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ…

ദേവ് : ഡീ…. നിന്നോട് ചോദിച്ചത് കേട്ടില്ലേ…

ആമി : കേൾക്കാതിരിക്കാൻ ഞാൻ പൊട്ടി ഒന്നും അല്ലല്ലോ… ഞാൻ ഒരു ഫയൽ അനേഷിച്ചു വന്നത് ആണ്…

ദേവ് : എന്നിട്ട് ഫയൽ കിട്ടിയോ മോൾക്ക്…

ആമി : അത് ഞാൻ വേറെ എവിടെയോ ആണ് വെച്ചത്…

എന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ അവൻ അവളുടെ മുന്നിൽ കയറി നിന്ന് കൊണ്ട് അവളെ അവനിലേക്ക് ചേർത്ത് പിടിച്ചിട്ട് ചോദിച്ചു…

നിനക്ക് എന്നെ മിസ്സ്‌ ചെയ്തില്ലേ…

ആമി : ഞാൻ എന്തിനാണ് നിങ്ങളെ മിസ്സ്‌ ചെയ്യുന്നത്…

ഓഹ്… അങ്ങനെ ആണോ… എന്നും ചോദിച്ചു അവന്റെ കൈകൾ അവളുടെ ശരീരത്തിനുമേൽ ഒന്നുകൂടെ മുറുക്കി…

തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ട് പറഞ്ഞു

പക്ഷെ എനിക്ക് മിസ്സ്‌ ചെയ്തു ഇത്…

എന്നും പറഞ്ഞു അവളുടെ കഴുത്തിലെ മറുകിലേക്ക് മുഖം പൂഴ്ത്തി.. അവന്റെ ചുണ്ടുകൾ ആ മറുകിനെ കവർന്നെടുത്തപ്പോൾ അറിയാതെ അവളുടെ കൈകൾ അവന്റെ ശരീരത്തിലേക്ക് പടർന്നു കയറി….

രണ്ടുപേരും ഒരു നിമിഷം ഓഫീസ് ആണെന്ന് പോലും മറന്നുപോയി… പെട്ടെന്ന് ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് രണ്ടിനും സ്ഥലകാലബോധം ഉണ്ടായത്…

വേഗം ദേവ് ഇൽ നിന്നും മാറി പുറത്തേക്ക് ഇറങ്ങാൻ ആയി പോയപ്പോൾ അവൻ അവളെ പിടിച്ചു ചെയറിൽ ഇരുത്തിട്ട് അവൻ പോയി അവന്റെ സീറ്റിലേക്ക് ഇരുന്ന് കൊണ്ട്…

ഡോറിൽ മുട്ടിയ ആൾക്ക് അകത്തേക്ക് വരാൻ അനുവാദം കൊടുത്തു….

പ്യൂൺ മധു ചേട്ടൻ ആയിരുന്നു…

സാറിന് ഒരു വിസിറ്റർ ഉണ്ട്… ശ്രീ ഹരിന്നാണ് പറഞ്ഞത്… കുറച്ചു നേരമായി കാത്തിരിക്കുന്നു..

ആ പേര് കേട്ടതും ആമി ചെയറിൽ നിന്നും ചാടി എഴുനേറ്റ് ശ്രീ ഏട്ടനോ എന്നും ചോദിച്ചു വായും പൊളിച്ചു നിന്നു….

ദേവ് : മധു ചേട്ടൻ പോക്കൊള്ളു ഞാൻ വരാം എന്നും പറഞ്ഞ് ദേവ് വിസിറ്റർസ് റൂമിലേക്ക് നടക്കാൻ ഒരുങ്ങി…

ആമിയും അവന് പിന്നാലെ ചെന്നു…

എന്നാൽ അവരെ ഞെട്ടിച്ചു കൊണ്ട് ലച്ചുവും ഒപ്പം ഉണ്ടായിരുന്നു…

ദേവ് : എന്താണ് രണ്ടാളും പതിവില്ലാതെ ഓഫീസിലേക്ക്….

ലച്ചു : അത് ഏട്ടാ ഇന്ന് ഈവെനിംഗ് ശ്രീ ഡോക്ടർ ഇന്റെ വക ട്രീറ്റ്‌ എവിടെ വെച്ച് നടത്തും എന്ന ആലോചനയിൽ ആയിരുന്നു ഞങ്ങൾ…

അപ്പോഴാണ് എനിക്ക് പെട്ടെന്ന് നമ്മുടെ ഇവിടുത്തെ ഗസ്റ്റ് ഹൗസ് ഓർമ വന്നത്.. ഏട്ടനോട് അനുവാദം ചോദിക്കാം എന്ന് കരുതി വന്നത് ആണ് ഞങ്ങൾ…

ദേവ് : ലച്ചുനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു അത് എന്റെ മോൾടെ കൂടി അല്ലേ… പിന്നെ എന്തിനാ അനുവാദം ഒക്കെയും…

ലച്ചു : അപ്പോൾ ഈവെനിംഗ് ഏഴു മണിക്ക് ഗസ്റ്റ് ഹൗസ് ഇൽ വെച്ച് നമ്മൾ എല്ലാരും കൂടുന്നു…

എല്ലാവരും സന്തോഷത്തോടെ ലച്ചൂന്റെ തീരുമാനത്തോട് യോജിച്ചു… ദേവും ആമിയും മാത്രം പരസ്പരം കണ്ണുകളിലേക്ക് നോക്കി എന്തോ പറയാൻ ആഗ്രഹിച്ചു…

ആമി ഫുഡ്‌ കഴിച്ചു തിരികെ വന്നപ്പോൾ പൂജ ബാഗ് എടുത്ത് ഇറങ്ങാനായി നിൽക്കുന്നു..

ആമി : എങ്ങോട്ടാ പൂജ നീ..

പൂജ : അത് ഒക്കെയും സർപ്രൈസ് ആണ് ഡിയർ..

നന്ദു : എന്റെ ആമി ഇവളുടെ തലയിൽ നല്ല നെല്ലിക്ക തളം വെക്കാൻ സമയം ആയി…

ആമി : എന്താ നന്ദു കാര്യം..?? ഇവൾ ഇത് എങ്ങോട്ടേക്ക് ആണ്…

നന്ദു : ഈവെനിംഗ് പ്രോഗ്രാം ഇന് റെഡി ആകാൻ ഉള്ള പോക്കാണ്.. ആമി : അതിന് ഇത്ര നേരത്തെ എന്തിനാ പോകുന്നത്… ഏഴു മണിക്ക് അല്ലേ…

പൂജ : എന്റെ സ്പെഷ്യൽ ഡേ ഞാൻ സ്പെഷ്യൽ ആക്കണ്ടേ മക്കൾസ്…

ആമി : സ്പെഷ്യൽ ഡേ… അത് എന്താ ഞങ്ങൾ അറിയാത്ത ഒരു സ്പെഷ്യൽ ഡേ…

നന്ദു : ഇവൾ ഇന്ന് ഈവെനിംഗ് ദേവ് സാർ ഇനെ പ്രൊപ്പോസ് ചെയ്യാൻ പോവാന്ന്…..

നന്ദു പറഞ്ഞത് കേട്ട് തലക്ക് എന്തോ അടി കിട്ടിയ അവസ്ഥയിലായി പോയി ആമി…

അഴിക്കും തോറും കുരുക്കുകൾ മുറുകി തുടങ്ങുന്നു എന്ന തിരിച്ചറിവ് ആമിയുടെ മനസ്സിൽ ഒരു സ്ഫോടനം തന്നെ സൃഷ്ടിക്കുന്നുണ്ടായിരുന്നു….

തുടരും…

പിന്നെ എല്ലാരും ശ്രീ ഏട്ടനോട് സത്യം പറയുന്നതിനെ കുറിച്ച് പറഞ്ഞു… തീർച്ചയായും പറയുന്നത് ആയിരിക്കും ശ്രീ ഏട്ടൻ മാത്രം അല്ല എല്ലാരും ഉടനെ അറിയും ആമി ദേവിന് മാത്രം സ്വന്തം ആണെന്ന്…

ഞാൻ ഇട്ട് വെച്ച ട്വിസ്റ്റ്‌ ഒക്കെയും അഴിക്കാതെ വേഗം ചാടി കയറി പറയാൻ പറ്റുമോ ആരോട് എങ്കിലും….

ഒന്ന് രണ്ട് ട്വിസ്റ്റ്‌ കൂടി ബാക്കി ഉണ്ട് അത് കഴിഞ്ഞു എല്ലാവരെയും അറിയിച്ചേക്കാം…. കാരണം എല്ലാത്തിനും അതിന്റെതായ സമയമില്ലേ ദാസാ….

അപ്പോൾ അഭിപ്രായങ്ങൾ പോന്നോട്ടെ… പിന്നെ ലൈക് ചെയ്യാൻ എന്താ എല്ലാർക്കും ഒരു മടി ഞാൻ ചാത്തന്മാരെ വിളിക്കേണ്ടി വരുമോ…? വേഗം വേഗം ലൈക് ഇട്ടേ…

രചന: ശിൽപ ലിന്റോ

Scroll to Top