അനാമിക തുടർക്കഥ, ഇരുപതാം ഭാഗം വായിക്കൂ…

രചന: ശിൽപ്പ ലിന്റോ

അഴിക്കും തോറും കുരുക്കുകൾ മുറുകി തുടങ്ങുന്നു എന്ന തിരിച്ചറിവ് ആമിയുടെ മനസ്സിൽ ഒരു സ്ഫോടനം തന്നെ സൃഷ്ടിക്കുന്നുണ്ടായിരുന്നു….

ആമി : പൂജ… നീ ഇത് എന്ത് ഭാവിച്ചാ… ഞാൻ ഇത്രെയും നാൾ നിന്റെ കുസൃതി ആയിട്ടേ ഇത് ഒക്കെയും കണ്ടിട്ട് ഒള്ളൂ….. വേണ്ട… പൂജ….

നിന്നെ സങ്കടപെടുത്താൻ നീ തന്നെ ഓരോ കാരണങ്ങൾ ഉണ്ടാക്കണോ….

പൂജ : സങ്കടമോ…. ചിലപ്പോൾ എനിക്ക് ലോട്ടറി അടിച്ചെങ്കിലോ…

ആമി : ദേവ് ഒരിക്കലും നിന്റെ പ്രൊപോസൽ സ്വീകരിക്കില്ല… നിന്നെ ആ അവഗണന വേദനിപ്പിക്കുകയെ ഒള്ളൂ..

പൂജ : നിനക്ക് എങ്ങനെ അറിയാം എന്റെ പ്രൊപോസൽ റിജെക്ട് ചെയ്യും എന്ന്… നീ നേരത്തെ പ്രൊപ്പോസ് ചെയ്തു നോക്കിട്ട് ഉണ്ടോ…

ആമി : എനിക്ക് ദേവിനെ പ്രൊപ്പോസ് ചെയ്യണ്ട ആവിശ്യം ഇത് വരെ വന്നിട്ടില്ല… ഇനി ഒരിക്കലും വരുകയും ഇല്ലാ…..

നന്ദു : ഇനി ഇതിന്റെ പേരിൽ രണ്ടും കൂടി തല്ല് പിടിക്കേണ്ട…. അവൾ പോയി പറയട്ടെ അതോടെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാകുമല്ലോ…

പൂജ : അങ്ങനെ പറഞ്ഞ് കൊടുക്ക് നന്ദു…

അവളുടെ ഭർത്താവിനെ പോയി ഞാൻ പ്രൊപ്പോസ് ചെയ്യുന്ന റിയാക്ഷൻ ആണ് ആമിക്ക്…

പൂജയുടെ വാക്കുകൾ ആമിയുടെ ഹൃദയത്തിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടാക്കി… പിന്നെ അവൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല തിരികെ സീറ്റിലേക്ക് പോകാനായി തിരിഞ്ഞപ്പോൾ എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന അർജുനും, കാർത്തിയും…..

പരിസരം പോലും നോക്കാതെ അർജുൻ എന്റെ കയ്യിൽ പിടിച്ച് എന്നെ കോൺഫറൻസ് റൂമിലേക്ക് കൊണ്ട് പോയി…. എല്ലാവരും ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

അർജുന്റെ ഓർക്കാപ്പുറത്ത് ഉള്ള പ്രവർത്തിയിൽ ഞാനും ആകെ പകച്ചു പോയി…. ഞങ്ങൾക്ക് പുറകെ കാർത്തിയും അവിടേക്ക് വന്ന്…

കാർത്തി : അജു… നീ എന്താ ഈ കാണിക്കുന്നത് അവളെ വിട്….

പെട്ടെന്ന് തന്നെ അജു എന്റെ കൈകൾ സ്വതന്ത്രമാക്കി കൊണ്ട് എന്നോട് ചോദിച്ചു എന്താ നിന്റെ ഉദ്ദേശം….?? ചോദ്യം മനസ്സിലാകാത്തത് പോലെ അവനെ തന്നെ നോക്കി നിന്ന എന്നോട് അടുത്ത ചോദ്യം ചോദിച്ചത് കാർത്തി ആയിരുന്നു…

കാർത്തി : ആമി…. പൂജ നിന്റെ സുഹൃത്തല്ലേ….

അവളോട്‌ എങ്കിലും നിനക്ക് സത്യങ്ങൾ തുറന്ന് പറഞ്ഞു കൂടെ…. കാര്യങ്ങൾ കൈവിട്ടു പോകുന്നത് കണ്ടിട്ടും നീ ഇങ്ങനെ അനങ്ങാപ്പാറ പോലെ നിൽക്കുന്നതിന്റെ ഉദ്ദേശം എന്താണ്…

ആമി : ഞാൻ എന്താണ് അവളോട്‌ പറയേണ്ടത്…

എന്റെ ഭർത്താവിനെയാണ് നീ ആഗ്രഹിക്കുന്നത് എന്നോ…

അർജുൻ : അത് ഒരു സത്യം അല്ലേ ആമി…

അവൻ കെട്ടിയ താലിയല്ലേ നിന്റെ കഴുത്തിൽ കിടക്കുന്നത് നീ ആ സത്യം എത്രകാലം ഉൾക്കൊള്ളാതെ ജീവിക്കും…..

ആമി : താലി ഒരു സത്യമാണ്….. ആ സത്യത്തിലാണ് ഏത് ഒരു പെണ്ണും തന്റെ ജീവിതം സ്വപ്നം കണ്ട് തുടങ്ങുന്നത്…… ഒരു പെണ്ണിന്റെ പൂർണ്ണ സമ്മതത്തോടുകൂടി അവളെ സ്നേഹിക്കുന്ന പുരുഷൻ അവളുടെ കഴുത്തിൽ അത് ചാർത്തുമ്പോഴാണ് താലി എന്നതിന് ഒരു അർത്ഥം ഉണ്ടാകുന്നത്…

എന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്… എന്റെ സമ്മതത്തോടെ ആയിരുന്നോ ഈ താലികെട്ട്….??

എന്ത് അർത്ഥം ആണ് എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിക്ക് ഞാൻ കാണണ്ടത്….

സ്നേഹത്തിന്റെയോ, സമ്മതത്തിന്റെയോ, കരുതലിന്റെയോ എന്തിന്റെ എങ്കിലും ഒരു നിഴൽ വെട്ടം എങ്കിലും ഉണ്ടായിരുന്നോ എനിക്ക് അയാൾ ഇത് സമ്മാനിച്ചപ്പോൾ…. എല്ലാം അറിയുന്ന നിങ്ങൾക്ക് ഈ ചോദ്യത്തിന് മറുപടി ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം…

കാർത്തി : എല്ലാം സംഭവിച്ചു പോയില്ലേ ആമി…. എല്ലാം മറന്ന് നിങ്ങൾക്ക് പുതിയ ഒരു ജീവിതം ആരംഭിച്ചു കൂടെ…

ആമി : എന്താണ് ഞാൻ മറക്കണ്ടത് അയാൾ കാരണം എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ട എന്റെ അച്ഛന്റെയും, അമ്മയുടെയും മുഖമോ…

അതോ എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ശ്രീ ഏട്ടനെയോ… എന്റെ ജീവിതം തന്നെ ഇല്ലാതാക്കിട്ട് ഞാൻ പുതിയ ഒരു ജീവിതം ചിന്തിക്കണം പോലും…

അർജുൻ : നിന്റെ മനസ്സിൽ ഇപ്പോഴും ശ്രീ ഹരി ഉണ്ടെന്ന് ആണോ നീ പറഞ്ഞ് വരുന്നത്…..??

ആമി : ഇപ്പോഴും ഉണ്ടോ എന്നല്ല… എന്നും ശ്രീ ഏട്ടൻ മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ ഇനി അങ്ങോട്ടും ഉണ്ടാവുകയുള്ളു…..

കാർത്തി : അവിടെ ആണ് ആമി നീ തോൽക്കാൻ പോകുന്നത്… നിന്റെ മനസ്സിൽ ഇപ്പോൾ ശ്രീ ഹരി ഇല്ലാ… പകരം നിന്റെ താലിയുടെയും, ജീവിതത്തിന്റെയും യഥാർത്ഥ അവകാശിയാണ് നിന്റെ മനസ്സ് നിറയെ… അത് നീ സ്വയം മനസ്സിലാക്കുന്ന ദിവസം വിദൂരമല്ല…

അർജുൻ : നിന്റെ വാശിയുടെയും, ദേഷ്യത്തിന്റെയും മുന്നിൽ നിന്റെ ഉള്ളിലെ യഥാർത്ഥ പ്രണയം നീ തിരിച്ചറിയാതെ പോവുകയാണ്….

അർജുന്റെ വാക്കുകൾ കേട്ടപ്പോൾ ആമിക്ക് പുച്ഛമാണ് തോന്നിയത് പ്രണയം പോലും…. പ്രണയം എന്ന വാക്ക് പോലും അവളിൽ നിന്ന് അകന്ന് പോയിരിക്കുന്നു…

അപ്പോഴേക്കും കാർത്തിയുടെ ഫോൺ ശബ്ദിച്ചു…

അത്യാവശ്യം ഉള്ള കാൾ ആയത് കൊണ്ട് അതുമായി കാർത്തി പുറത്തേക്ക് പോയി… ആമിയും ഒപ്പം ഇറങ്ങാൻ തുടങ്ങിയപ്പോൾ അർജുൻ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു…

ആമി…. ദേവ് പാവമാണ്… ഒരുപാട് നന്മ ഉണ്ട് അവന്റെ ഹൃദയത്തിൽ… നിന്റെ മുൻജന്മ സുകൃതമാണ് അവനെ നിന്റെ ജീവന്റെ പാതിയായി കിട്ടിയത്… അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ… അവൻ അറിഞ്ഞോ അറിയാതെയോ ഈ ജീവിതത്തിൽ ചെയ്ത ഒരേ ഒരു തെറ്റ് നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി മാത്രമാണ്…

പതിയെ ആമിയുടെ തോളിലേക്ക് രണ്ടു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് അർജുൻ പറഞ്ഞു…

ഞാൻ ചെയ്ത തെറ്റിന് ഒരിക്കലും നീ അവനെ ശിക്ഷിക്കരുത്….

അപ്രതീക്ഷിതമായി കോൺഫറൻസ് റൂമിന്റെ ഡോർ തുറന്ന് അഞ്ജലിയും, കാവ്യയും ഉള്ളിലേക്ക് വന്നു…

അർജുനെയും, ആമിയെയും അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ട അവർക്ക് മനസ്സിൽ സംശയങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചു… പക്ഷെ ഒന്നും കണ്ടില്ല എന്ന് ഭാവിച്ചു രണ്ടുപേർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു അവർ പുറത്തേക്ക് ഇറങ്ങി പോയി….

അവരെ കണ്ടപ്പോൾ തന്നെ ആമി അർജുന്റെ കൈകൾ തട്ടി മാറ്റിയിരുന്നു… അവർ ഇറങ്ങി കഴിഞ്ഞപ്പോൾ അർജുനോട് ആയി ആമി പറഞ്ഞു..

ഒരിക്കൽ എന്റെ മനസ്സിൽ നീ ഉണ്ടായിരുന്നതിന്റെ പേരിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പോവുകയാണ്… ദേവിനെ വെറുക്കുന്നതിന്റെ നൂറുമടങ്ങ് ഞാൻ നിന്നെ വെറുക്കുന്നു അർജുൻ….

എന്റെ ജീവിതം അതെങ്ങനെ ആയാലും നിന്നെ ബാധിക്കുന്ന പ്രശ്നമല്ല…

ഇനി ചീത്തപ്പേരു കൂടി മാത്രമേ നീ എനിക്ക് വാങ്ങിച്ചു തരാൻ ബാക്കിയുള്ളൂ… അത് കൂടി താങ്ങാൻ വയ്യ എനിക്ക്… മേലിൽ നീ ഒരു അധികാരങ്ങളുടെ പുറത്തും എന്നോട് സംസാരിക്കാൻ ശ്രമിക്കരുത്…

ചിരിച്ചു കൊണ്ട് അർജുൻ ആമിയോട് പറഞ്ഞു എങ്കിൽ നീ ഇത് കൂടി കേട്ടോ…. നിന്നെ എന്റെ പഴയ ആമി ആയി ഞാൻ തിരികെ കൊണ്ട് വന്നിരിക്കും… ഇത് അർജുന്റെ വാക്ക് ആണ്….

എന്നും പറഞ്ഞ് അവൻ പുറത്തേക്ക് പോയി…

ഒരിക്കലും ആ പഴയ ആമിയെ നിനക്ക് തിരികെ കൊണ്ട് വരാൻ കഴിയില്ല അർജുൻ… ” മനസ്സിൽ അത് പറഞ്ഞു ഊട്ടി ഉറപ്പിക്കുമ്പോഴും അവൾ പോലുമറിയാതെ എപ്പോഴൊക്കെയോ ആഗ്രഹിച്ചുപോകുന്നു പഴയ ആമിയിലേക്ക് ഒരു തിരിച്ചുവരവ്…..

പതിവിലും നേരത്തെ എല്ലാരും ഓഫീസിൽ നിന്ന് ഇറങ്ങി… കാവ്യയിൽനിന്നും, അഞ്ജലിയിൽനിന്നും ഏത് നിമിഷവും ആമി ചോദ്യങ്ങൾ പ്രതീക്ഷിച്ചിരുന്നു… പക്ഷെ നേരെ വിപരീതമായാണ് സംഭവിച്ചത്… അവർ ഒരു രീതിയിലും ഒന്നും അനേഷിക്കുകയോ, അതിനെ കുറിച്ചു സംസാരിക്കാൻ ശ്രെമിക്കുകയോ ചെയ്തില്ല… പിന്നെ ആമിയും കൂടുതൽ ഒന്നും അതിനെ കുറിച്ചു ആലോചിക്കാൻ പോയില്ല….

വാട്സ്ആപ്പ് ഇൽ എല്ലാവർക്കും ലച്ചു ലൊക്കേഷൻ ഷെയർ ചെയ്തിരുന്നു… വീട്ടിൽ എത്തി പൂജയെ കണ്ടപ്പോൾ ശെരിക്കും കണ്ണ് തള്ളി പോയന്ന് പറഞ്ഞാൽ മതിയല്ലോ… ദേവിന് ഏറ്റവും പ്രിയപ്പെട്ട ലാവെൻഡർ നിറത്തിൽ ഉള്ള ഗൗൺ അണിഞ്ഞു സുന്ദരി ആയിരിക്കുന്നു അവൾ….. പക്ഷെ അവളുടെ മുഖത്തെ സന്തോഷത്തിന് നീർക്കുമിളയുടെ ആയുസ്സ് പോലുമില്ലല്ലോ എന്നോർത്തപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞു…

പൂജ : എന്താഡി രണ്ടും കണ്ണും തള്ളി നിൽക്കുന്നത്..

നന്ദു : നിനക്ക് ഇത്രെയും സൗന്ദര്യം ഉണ്ടായിരുന്നോ പൂജ… ഇത് ഒക്കെയും എവിടെ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ചേക്കുക ആയിരുന്നു….

പൂജ : എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ മോളെ നന്ദു….

(ആമി പെട്ടെന്ന് പൂജയെ ഓടി പോയി കെട്ടിപിടിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു എല്ലാം അറിഞ്ഞു കഴിയുമ്പോൾ എന്നോട് ക്ഷമിക്കാൻ കഴിയുമോ നിനക്ക്…)

നന്ദു : നിനക്ക് ഇത് എന്ത് പറ്റി ആമി??

ആമി : പൂജയെ കണ്ട സന്തോഷത്തിൽ അറിയാതെ കെട്ടിപിടിച്ചു പോയി എന്റെ നന്ദു…. എന്തേ നിനക്ക് ഒരു അസൂയ…

നന്ദു : എനിക്ക് അസൂയ… അതും ഇവളോട്..

പൂജ : മതി മതി…. രണ്ടും വേഗം പോയി റെഡി ആയി വന്നേ… സമയം പോകുന്നു…

പൂജ പറഞ്ഞപ്പോൾ ആണ് സമയത്തിനെ കുറിച്ച് ബോധം വന്നത്… പിന്നെ ഒട്ടും താമസിച്ചില്ല…

വേഗം തന്നെ ഞങ്ങൾ പോയി റെഡി ആയി… ഒരു വയലറ്റ് കളർ ഷിഫോൺ സാരി ആണ് ആമി ഉടുത്തത്… നന്ദു ചുരിദാർ ആയിരുന്നു… സമയം വൈകിയത് കൊണ്ട് അത്യാവശ്യം സ്പീഡിൽ തന്നെയാണ് നന്ദു കാർ ഓടിച്ചത്…

ഞങ്ങൾ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ എല്ലാവരും എത്തിയിരുന്നു… പരിജയം ഇല്ലാത്ത ചില മുഖങ്ങൾ കൂടി അവിടെ ഉണ്ടായിരുന്നു…

അകത്തേക്ക് കയറാനായി ഒരുങ്ങിയപ്പോൾ പെട്ടെന്ന് എന്റെ തോളിൽ കൈയിട്ട് എന്നെ ആരോ ചേർത്ത് പിടിച്ചു നോക്കിയപ്പോൾ ശ്രീ ഏട്ടൻ…

അപ്പോഴേക്കും പുറകിൽ നിന്ന് പൂജയുടെ കമന്റും വന്നു… രണ്ടും മാച്ചിങ് മാച്ചിങ് ആണെല്ലോ എന്ന്…

അന്നേരമാണ് സത്യം പറഞ്ഞാൽ ഞാനും ശ്രദ്ധിക്കുന്നത്…. ഒരേ നിറമുള്ള വേഷം ആണെല്ലോ ഞാനും ശ്രീ ഏട്ടനും ഇട്ടിരിക്കുന്നത് എന്ന്….

അറിയാതെ കണ്ണുകൾ അനേഷിച്ചത് ദേവിന്റെ പ്രതികരണം കാണാനാണ്… മുഖത്ത് ഒരു ചിരിയും തേച്ച് നിൽക്കുന്നുണ്ടെങ്കിലും ആ കണ്ണിൽ എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്ന് എനിക്ക് മനസ്സിലായി….

ശ്രീ ഏട്ടന് ഒപ്പം അകത്തേക്ക് കയറിയപ്പോൾ എന്തെന്നില്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു…..

പരിചിതമല്ലാത്ത ചില പുതിയ മുഖങ്ങൾ വന്ന് പരിചയപ്പെട്ട് എങ്കിലും യാന്ത്രികമായ ഒരു ചിരി സമ്മാനിച്ച് മറ്റേതോ ലോകത്തായിരുന്നു ഞാൻ… ദേവിന്റെ മുഖത്തെ അസ്വസ്ഥത എന്നു തൊട്ടാണ് എന്നെ ബാധിച്ചു തുടങ്ങിയത്…. മനസ്സ് വല്ലാതെ കലുഷിതമായി തുടങ്ങിയപ്പോഴാണ് പൂജക്കും, നന്ദുനും അരികിലേക്ക് പോയത്…

നന്ദു : എന്ത് പറ്റി ആമി മുഖം വല്ലാതെ ഇരിക്കുന്നത്…

ആമി : ചെറിയ ഒരു തലവേദന… അത് പോട്ടെ എന്ത് പറ്റി പൂജയുടെ മുഖം കടന്തൽ കുത്തിയത് പോലെ ഇരിക്കുന്നത്….

നന്ദു : ധാരിണിയെ ദേവിന്റെ കൂടെ കണ്ടതിൽ ഉള്ള കുശുമ്പ് മൂത്ത് പ്രാന്ത് ആയി നിൽകുവാ.. നീ അത് കാര്യമാക്കണ്ട…

നന്ദു പറഞ്ഞ് തീർന്നതും ധാരിണി അവർക്ക് അരികിലേക്ക് വന്ന്… കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു…

ധാരിണി : ഇത് എന്താണ് മൂന്നുപേരും കൂടി മാറി നിന്ന് ഒരു ചർച്ച…

പൂജ : ഞങ്ങൾ ഈ വീട് നല്ല ഭംഗി ഉണ്ടല്ലോ എന്ന് പറയുക ആയിരുന്നു…. ഇതാരാണ് പുതിയ ഒരു കക്ഷി ധാരിണിയുടെ സഹോദരി ആണോ..

കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ ചേർത്ത് നിർത്തി കൊണ്ട് ധാരിണി പറഞ്ഞു ഇത് എന്റെയും, ദേവിന്റെയും ഏറ്റവും അടുത്ത സുഹൃത്താണ് ദക്ഷ..

ദക്ഷ എല്ലാവർക്കും നേരെ ചിരിച്ചു കൊണ്ട് ഷേക്ക്‌ ഹാൻഡ് ചെയ്ത് അവർ പരസ്പരം പരിചയപെട്ടു….

ദേവിനെ കണ്ട ഉടനെ ദക്ഷ അവന് അരികിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു എപ്പോഴാണ് ഞങ്ങൾക്ക് ഇത് പോലെ നിന്റെ ഫങ്ക്ഷൻ കൂടാൻ സാധിക്കുക…

ആമിയുടെ കണ്ണുകളിൽ നോക്കിയാണ് ദക്ഷക്ക് ഉള്ള മറുപടി ദേവ് പറഞ്ഞത് ഇങ്ങനെ തുടരുക ആണെങ്കിൽ ഉടനെ തന്നെ പല ചടങ്ങും ഒരുമിച്ചു നടത്തേണ്ടി വരും….

ഇതും പറഞ്ഞ് ദേവ് നടന്ന് അകന്നപ്പോൾ ദക്ഷ അത്ഭുതത്തോടെ ധാരിണിയോട് ചോദിച്ചു ദേവിൽ എന്തൊക്കെയോ മാറ്റങ്ങൾ ഇല്ലേ ധനൂ… ദക്ഷ ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് ദേവ് എന്നെ അംഗീകരിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന ദിവസം വരുമെന്ന്… എന്ത് കൊണ്ടോ ദേവിന്റെ മാറ്റം ധാരിണി കാരണം ആണെന്ന് വിശ്വസിക്കാൻ ദക്ഷക്ക് കഴിഞ്ഞില്ല…

പക്ഷെ കുറച്ചു മണിക്കൂറിനുള്ളിൽ തന്നെ ദക്ഷക്ക് മനസിലായി…. ദേവിന്റെ മാറ്റങ്ങൾക്ക് കാരണം ധാരിണി അല്ല പകരം ആമിയാണെന്ന്… പക്ഷെ മറ്റൊരാളുടെ ഭാര്യ ആകാൻ പോകുന്നവളെ ദേവ് എന്തിന് സ്നേഹിക്കണം എന്ന ചോദ്യം ദക്ഷയെ വല്ലാതെ കുഴപ്പിച്ചു……

മറ്റുള്ളവർ എല്ലാം ആഘോഷത്തിമിർപ്പിൽ ആ രാവ് കൂടുതൽ സന്തോഷം ഉള്ളതാക്കാൻ ശ്രമിച്ചപ്പോൾ തിരക്കുകൾക്കിടയിൽ നിന്ന് മാറി ആമി പതിയെ ടെറസ്സിലേക്ക് നടന്നു… ഇതേ സമയം പൂജ ദേവിനെ അനേഷിച്ചു നടക്കുക ആയിരുന്നു അവളുടെ മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ വേണ്ടി….

ആമി ടെറസിലേക്ക് ചെന്നപ്പോൾ അവിടെ നിൽക്കുന്ന ദേവിനെ കണ്ട് ഒരു നിമിഷമവൾ സ്തംഭിച്ചു പോയി…. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ….

പെട്ടെന്ന് അവൻ അവളുടെ കൈയിൽ ബലമായി പിടിച്ചു കൊണ്ട് അവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി….

അവളുടെ കൈ വിരലുകൾ സ്വന്തം കൈക്കുള്ളിൽ കോർത്തെടുത്തു… അവൻ ആ കൈ അവന്റെ ചുണ്ടിലേക്കടുപ്പിച്ചു… അവൻ യാന്ത്രികമായി അവളുടെ വിരലുകളിൽ ചുംബിച്ചു…

അവനെ തള്ളി മാറ്റി ദേഷ്യത്തോടെ അവൾ അവനോട് ചോദിച്ചു… എന്നെ തൊടാൻ നിങ്ങൾക്ക് എന്ത് അവകാശമാണ് ഉള്ളത്…

ദേവ് : മാച്ചിങ് മാച്ചിങ് ആയി നിൽക്കുന്നവർ ഉള്ളപ്പോൾ നമുക്ക് എന്ത് അവകാശം ആണ്…

ദേവിന്റെ മറുപടിയിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി, അവന് അത് തീരെ ഇഷ്ടമായില്ല എന്നത്…

ആമി : ഞങ്ങൾ മനഃപൂർവം നേരത്തെ മുൻകൂട്ടി ഇട്ടത് ഒന്നും അല്ല… അറിയാതെ സംഭവിച്ചത് ആണ്..

ദേവ് : ആണോ അറിയാതെ സംഭവിച്ചത് ആണോ എങ്കിൽ ഇതും അറിയാതെ സംഭവിച്ചത് ആണെന്ന് അങ്ങ് കരുതിയാൽ മതി എന്നും പറഞ്ഞ്…

അവളെ അടുത്തേക്ക് വലിച്ചടുപ്പിച്ച് ചുണ്ടിൽ ഗാഢമായി ചുംബിച്ചു.. പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് അവൾക്കൊന്നും ചെയ്യാനായില്ല…

ദീർഘ നേരത്തിനു ശേഷം അവൻ അവളിൽ നിന്നും അകന്നു മാറി… അവളുടെ ഹൃദയമിടിപ്പ് ധ്രുത വേഗതയിൽ കൂടി…

അവൾ അറിയാതെ തന്നെ അവനോട് ചേർന്ന് നിന്നു… അവന്റെ കൈകൾ അവളുടെ ശരീരത്തിനു മേലൊന്നുകൂടെ മുറുകി….

പെട്ടെന്ന് ടെറസ്സിൽ വെളിച്ചം വീണു… രണ്ടുപേരും വെപ്രാളത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ….

പരിചിതമായ രണ്ടു കണ്ണുകൾ…. ഈ കണ്ടത് ഒന്നും വിശ്വസിക്കാനാകാതെ അവരെ തന്നെ ഉറ്റു നോക്കി നിൽക്കുന്നു….

ദേവിന്റെ കൈകളിൽ മേലുള്ള ആമിയുടെ പിടി മുറുകി വന്നു….

തുടരും…….

ലെങ്ത് ഇല്ലെന്ന് പറഞ്ഞവർക്ക് വേണ്ടി ലെങ്ത് കൂട്ടിയല്ലോ… ഇനി വെറും 9 പാർട്ട്‌ കൂടിയേ ഒള്ളൂ അനാമിക….. അപ്പോൾ മടിച്ചു നിൽക്കാതെ അറച്ചു നിൽക്കാതെ കടന്നു വന്ന് ഇനിയുള്ള പാർട്ടുകൾ ആഘോഷമാക്കുക…

ലൈക് ചെയ്യാൻ മടി കാണിക്കുന്നവർക്ക് ഇന്ന് മുതൽ ഹോർലിക്സ് തരുന്നത് ആണ് അപ്പോൾ ബേഗം ലൈക് ചെയ്ത് അഭിപ്രായം പറഞ്ഞേ…

ഇന്ന് കട്ട സപ്പോർട്ട് തന്നാൽ നാളെ വാരി കോരി സ്പെഷ്യൽ റൊമാൻസ് തന്നേക്കാം… അപ്പോൾ സ്റ്റാർട്ട്‌ ആക്ഷൻ…..

രചന: ശിൽപ്പ ലിന്റോ