പരിണയം നോവലിൻ്റെ ഭാഗം 31 ഒന്ന് വായിക്കൂ….

രചന : Jannaah

“”ഇങ്ങനെ വാക്ക് തരാനെ എനിക്ക് അറിയൂ…..””

യുവാൻ അത് കേട്ടതും പൊട്ടിച്ചിരിച്ചു…

“”എന്തിനാ ഈ കൊലച്ചിരി…..””

അവള് ചുണ്ട് കൂർപ്പിച്ചു ചോദിച്ചു…..

“”ഒന്നൂല്ല എന്റെ സച്ചൂട്ടാ…..””

അവളെ തോളിൽ കൈ ഇട്ടു തന്നിലേക്ക് അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു….

“”ഈ പത്തുവർഷം നീ ഒരിക്കലെങ്കിലും എന്നെ ഓർത്തിട്ട്‌ ഉണ്ടോ സാക്ഷി…. ,?””

യുവാന്റെ മുഖം ഗൗരവപൂർണ്ണമായി… “”നിന്റെ ഓർമ്മകളിൽ ആയിരുന്നു സാത്താനെ എന്റെ ജീവനും ജീവിതവും… ഒരിക്കൽ പോലും നിന്നെ മറന്നെന്ന് കരുതാൻ എനിക്ക് കഴിഞ്ഞിരുന്നില്ല… അത്രമേൽ നിന്നിൽ അടിമപ്പെട്ടു പോയിരുന്നു ഞാൻ…

“” “”എന്നിട്ടും എന്ത് കൊണ്ട് നീ ഒരിക്കൽ പോലും എന്നെ തേടി വന്നില്ല…?””

“”നീ ഒരുപക്ഷേ എന്നോടൊപ്പം ജീവിക്കുന്നതിനെക്കാൾ മനോഹരമായി ഇവിടെ ജീവിക്കുവായിരിക്കും എന്ന് ഞാൻ കരുതി യുവി….

നീ ഒരിക്കലെങ്കിലും എന്നെ തേടി വന്നിരുന്നെങ്കിൽ……””

അവള് ഒന്ന് നിർത്തി…. ശേഷം അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

“”ആര് പറഞ്ഞു ഞാൻ വന്നില്ലെന്ന്…? നീ വയ്യാതെ ഹോസ്പിറ്റലിൽ കിടന്ന ഓരോ നിമിഷവും ഞാൻ നിനക്ക് ഒപ്പം ഉണ്ടായിരന്നു…. നിന്നെ കാണും…നിന്നോട് സംസാരിക്കും… എന്റെ വിശേഷങ്ങൾ പറയും… ഒരിക്കൽ പതിവ് പോലെ ഞാൻ വന്നപ്പോൾ ആണ് അറിഞ്ഞത് നിന്നെ അവിടെ നിന്നും കൊണ്ട് പോയെന്ന്… ഒരുപാട് അന്വേഷിച്ചു… പക്ഷേ നിരാശ ആയിരുന്നു ഭലം…

അത് കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് നീ വന്നത് ….. എന്നെ തേടി… പക്ഷേ അപ്പോഴേക്കും…””

യുവാൻ പിന്നിലേക്ക് ചാഞ്ഞു കിടന്നു….

“” പിന്നെ …..?””

സാക്ഷി ഒരു ചോദ്യ ഭാവത്തിൽ ചോദിച്ചു…

“”പിന്നെ … എനിക്കും വാശി ആയിരുന്നൂ….

എന്നെ നീ എന്ന് മനസ്സിലാക്കുന്നുവോ അന്ന് എന്നെ തേടി വരട്ടെ എന്ന് ഞാൻ കരുതി…. “”

“”ഞാൻ നഷ്ടപ്പെട്ട് പോകുമെന്ന് ഒരിക്കലും തോന്നിയില്ലേ…?””

“”ഇല്ല…. കാരണം ഇന്ന് ഈ നിമിഷം വരെയും ഞാനെന്റെ പ്രണയത്തിൽ വിശ്വസിക്കുന്നു…. “”

സാക്ഷിയുടെ മുഖം വാടി… തന്റെ ചെറിയൊരു തെറ്റിദ്ധാരണ മാറാൻ ഇത്രയും കാലം വേണ്ടി വന്നില്ലേ എന്നവൾ ഓർത്തു….

“”എന്താടി ആലോചിച്ചു കൂട്ടുന്നെ…? “”

“”ഞാൻ നിന്നിൽ നിന്നും ഒരുപാട് അകന്നു പോയോ യുവി…?””

“”ഇല്ല… ഒരുപാട് അടുത്തു….. ഈ കഴിഞ്ഞ വർഷങ്ങളിൽ അകൽച്ച എന്നെ നിന്നിലേക്ക് കൂടുതൽ ആകർഷിക്കുക ആയിരുന്നു ചെയ്തത്….. നിന്റെ പ്രണയ മാധുര്യം ഞാൻ രുചിച്ചത് ഈ വിരഹ നാളുകളിൽ ആയിരുന്നു…..

നിന്റെ ആത്മാവ് എന്നോ എന്നിൽ കുടിയേറി സാക്ഷി…. പിന്നെ ഈ കൂടിച്ചേരൽ… അത് തന്നെയാണ് നിനക്ക് എന്നോടുള്ള സ്നേഹത്തിന്റെ യാഥാർഥ്യം…… ഒരുപക്ഷേ നിന്റെ മനസ്സിൽ അന്ന് പതിഞ്ഞ മിഥ്യാ ധാരണകൾ ഉൾക്കൊണ്ട് നിനക്ക് സുദീപിന്റെ ഭാര്യ ആയി ജീവിക്കാം ആയിരുന്നു…അതിനുള്ള എല്ലാ അവസരങ്ങളും നിനക്ക് ഉണ്ടായിരുന്നില്ലേ…? എന്നിട്ടും നീ എന്റെ ഭാര്യ ആയി തന്നെ ജീവിച്ചു…. ആ നീ എങ്ങനെയാ പെണ്ണേ എന്നിൽ നിന്നും അകന്നു പോകുന്നത്…..എന്നോ എന്റെ ആത്മാവിന്റെ പാതി ആയിക്കഴിഞ്ഞു നീ….””

സാക്ഷി അവന്റെ ചോദ്യത്തിന് മറുപടി നൽകിയത് അവന്റെ മാറിൽ കൂടിയിട്ട്‌ ആയിരുന്നു…. ആ നെഞ്ചിലെ സാത്താന്റെ ടാറ്റൂ നോക്കി അവള് ഇരുന്നു…..ശേഷം മൃദുവായി അതിൽ തലോടി….

“”അകന്നു പോകാൻ തോന്നുന്നില്ല… എന്നെ കൂടെ കൊണ്ട് പോകോ വീട്ടിലേക്ക്…. ഇനിയും ഒറ്റപ്പെടാൻ വയ്യ…. അതാ….””

സാക്ഷി കണ്ണുകൾ നിറച്ചു അവനെ നോക്കി…….

അവളെ അവൻ മുറുകെ കെട്ടിപിടിച്ചു… ആ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു…. യുവാന്റെ ഒരു തുള്ളി കണ്ണുനീർ അവളുടെ നെറ്റിയിൽ പതിഞ്ഞു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“”സാക്ഷി പോയിട്ട് കണ്ടില്ലല്ലോ… നമുക്ക് പോയി നോക്കിയാലോ സഞ്ജു….””

“”വേണ്ട അലോഷി….. സമയം ആയിട്ടില്ല..

അവൾക്ക് അറിയാം യുവാൻ ഇപ്പൊൾ എവിടെ ആകുമെന്ന്…. അത് പോലെ അവനും അറിയാം അവള് തന്നെ തേടി വരുമെന്ന്….””

അവൻ പറഞ്ഞു തീർന്നതും യുവാന്റെ കൈയും പിടിച്ച് സാക്ഷി പടി കടന്നു വന്നു…

“”ഭദ്രമ്മേ…. നിലവിളക്ക് കൊളുത്തി എടുത്തോ….””

സഞ്ജു അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…

അത് കേൾക്കേണ്ട താമസം ഭദ്ര വിളക്ക് കൊളുത്തി കൊണ്ട് വന്നു…

സാക്ഷിയുടെ മേൽ ആരതി ഉഴിഞ്ഞു അവർ അവളുടെ കൈയിൽ നിലവിളക്ക് കൊടുത്തു…

ആ നിമിഷം സാക്ഷി യുവാനെ നോക്കി… കണ്ണുകൾ ചിമ്മി ഒന്നുമില്ലെന്ന് അവൻ പറഞ്ഞു…. അവളിൽ അത് നേരിയ ഒരു ആശ്വാസം പടർത്തി…..

വലത് കാൽ വെച്ച് വീടിന്റെ പടവ് കയറുമ്പോൾ ഇനിയെങ്കിലും സമാധാനം ജീവിതത്തിൽ ഉണ്ടാകാൻ അവള് പ്രാർത്ഥിക്കുക ആയിരുന്നു…

നിലവിളക്ക് പൂജാമുറിയുടെ ഉള്ളിൽ കൊണ്ട് വച്ച് അവള് കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു…. നെറ്റിയിൽ ഒരു സ്പർശം അറിഞ്ഞതും സാക്ഷി കണ്ണുകൾ തുറന്നു…

തന്റെ സീമന്ത രേഖ യുവാൻ വീണ്ടും ചുമപ്പിച്ചത് അവള് അറിഞ്ഞു…. നേർത്ത ഒരു പുഞ്ചിരി അവളിൽ വിരിഞ്ഞു….

ഹൃദ്യ മോളും ഹർഷനും അമ്മാളുവും ഒക്കെ അവളുടെ ജീവിതത്തിൽ ആരൊക്കെയോ ആയി കഴിഞ്ഞിരുന്നു….. കൂടെ കൂടാൻ തെന്നലും അലോഷിയും പല്ലവിയും ഉണ്ടായിരുന്നത് കൊണ്ട് സമയം പോയത് അവള് അറിഞ്ഞിരുന്നില്ല….. എന്നാല് അപ്പോഴും അവളെ മൈൻഡ് ചെയ്യാതെ മറുവശത്ത് ആയി സഞ്ജു ഇരിക്കുന്നത് സാക്ഷി ശ്രദ്ധിച്ചു… അവന്റെ മനസ്സിലെ തന്നോടുള്ള ദേഷ്യം മാറ്റാൻ അവള് തീരുമാനിച്ചു…. അവന്റെ മുന്നിൽ സാക്ഷി ചെന്ന് നിന്നു…

“”സഞ്ജുവേട്ടാ…… “””

അവിടം മൗനം തളം കെട്ടി നിന്നിരുന്നൂ…

സാക്ഷി വീണ്ടും വിളിച്ചു….

“”സഞ്ജുവേട്ടാ……””

വീണ്ടും പഴയത് ആവർത്തിച്ചപ്പോൾ സാക്ഷി അവന്റെ താടിയിൽ പിടിച്ചു ഒരു വലി കൊടുത്തു…

“”ആ…..””

ഒരു അലറലോടെ സഞ്ജു എഴുന്നേറ്റതും സാക്ഷി ജില്ല വിട്ടു…

“”ഡീ… നിക്കേടി മരംകൊത്തി മോറി…. ഇന്ന് നിന്റെ അവസാനമാണ്…””

സഞ്ജു അടുത്തിരുന്ന റിമോർട്ടും എടുത്തോണ്ട് അവളുടെ പിന്നാലെ ഓടി… ഇത് കണ്ടതും യുവാനും യാദവും പൊട്ടിച്ചിരിക്കാൻ തുടങ്ങി….

“”ടാ… കാത്തിരുന്ന കസ്തൂരിമാമ്പഴം പെട്ടിയിൽ ആകണ്ടെങ്കിൽ അവളെ പോയി രക്ഷിക്ക്…

അല്ലെങ്കിൽ ലവൻ ഇപ്പൊ അവളെ പപ്പടം പോലെ പോടിക്കും…””

“”അവൾക്ക് ഒന്നിന്റെ കുറവ് ഉണ്ട് യദു.. എനിക്ക് കൊടുക്കാൻ കഴിയില്ല.. അവനെങ്കിലും കൊടുത്ത് നന്നാവുന്നെങ്കിൽ നന്നാവട്ടെ…… അല്ലേ..””.

“”ഉവ്വാ…..””

യാദവ് അവനെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷി ബാൽക്കണിയിലേക്ക് ഇറങ്ങിയ തും അവളുടെ ഒപ്പം സഞ്ജുവും ഇറങ്ങി…

“”എന്താ ഉദ്ദേശം….?””

അവൻ പുരികം ഉയർത്തി അവളെ നോക്കി ചോദിച്ചു…

“”എന്ത് ഉദ്ദേശം… എനിക്ക് ഒരു പരട്ട ചേട്ടൻ ഉണ്ടായിരുന്നു… കുറച്ചു കാലമായി പുള്ളി മിസ്സിങ് ആണ്… മൂപ്പരെ തപ്പി ഇറങ്ങിയത് ആണ്…

എന്തേ…?””

സഞ്ജു കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു.. ചുണ്ട് ചിളുക്കി അവള് അവനെ നോക്കി നിന്നു…. പെട്ടെന്ന് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അധികം വൈകാതെ അത് പൊട്ടിച്ചിരിയിലേക്ക് വഴിമാറി… അവന്റെ കൂടെ അവളും ചിരിച്ചു… സാക്ഷിയെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു അവൻ പറഞ്ഞു…

“”നിന്നോട് ഞങൾ എങ്ങനെയാടി പിണങ്ങുന്നത്….

നിന്നെ കണ്ട നിമിഷം തന്നെ ഉള്ളിൽ കോറി ഇട്ടതാ..

എന്റെ യുവിയുടെ പെണ്ണ് ആയി നിന്നെ കൂടെ കൂട്ടണം എന്ന്…അതൊക്കെ സത്യമായി വന്ന സാഹചര്യത്തിൽ പെട്ടെന്ന് ഒരു ദിവസം ആരോടും ഒന്നും പറയാതെ നീ പോകുക… പിന്നെ ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത നേരത്ത് തിരിച്ചു വരുക…

കണ്ടത് ആണ് സത്യം എന്ന പേരിൽ അവനെ ഒന്ന് കേൾക്കാൻ പോലും തയ്യാർ ആകാതെ വീണ്ടും ഞങ്ങളിൽ നിന്നും അകന്നു പോകുക…

ഒന്നും… ഒന്നും സഹിക്കാൻ കഴിഞ്ഞില്ല…. ഓരോ ദിവസവും നിന്റെ പേര് പറഞ്ഞു യുവാൻ എന്റെ തോളിൽ ചാഞ്ഞു കരഞ്ഞിട്ട്‌ ഉണ്ട്… അദ മരിച്ചപ്പോൾ പോലും അവനെ ഞാൻ ഇങ്ങനെ തളർന്നു കണ്ടിട്ട് ഉണ്ടായിരുന്നില്ല…. അതായിരുന്നു എനിക്ക് നിന്നോടുള്ള ദേഷ്യം മുഴുവനും….. ഇപ്പൊ എവിടെയൊക്കെയോ നീ ഞങളുടെ സാക്ഷി ആകുന്നുണ്ട്…””

സഞ്ജു പറഞ്ഞു നിർത്തി….

ഇതെല്ലാം കേട്ട് കൊണ്ടാണ് ദച്ചൂ കയറി വന്നത്…

“”ദാ ചേട്ടനും പെങ്ങളും ഇപ്പൊ ഇൗ പായസം കുടിക്ക്‌… ഭദ്രമ്മയുടെ സ്പേഷ്യലാണ്…. “”

അതും പറഞ്ഞു അവള് അവർക്ക് നേരെ പായസം നീട്ടി….

സാക്ഷി അതും വാങ്ങി കഴിക്കാൻ തുടങ്ങി…

“”ഡീ രാവിലെ ഇങ്ങനെ കിളി പോയി നിൽക്കുവല്ലെ.. യുവി ഏട്ടന്റെ മുറിയിൽ നിനക്ക് വേണ്ട ഡ്രസ്സ് ഞാൻ കൊണ്ട് വച്ചിട്ട് ഉണ്ട്… പോ…

പോയി ഫ്രഷ് ആയിക്കെ…””

ദക്ഷ അവളെ ഉന്തി തള്ളി വിട്ടു…. അവള് പോയതും സഞ്ജു ദക്ഷയെ ചേർത്ത് നിർത്തി..

“”ഡീ ഞാൻ ആലോചിക്കുവായിരുന്നൂ…’”

“”എന്ത്….?””

“”അല്ല… നമ്മുടെ അമ്മാളു ഇല്ലെ….?””

“”ഉണ്ടല്ലോ.. അതിന്…””

“”അല്ല… അവൾക്ക് ഒരു കൂട്ട് കൂടി….””

സഞ്ജു കാല് കൊണ്ട് നിലത്ത് കളം വരക്കാൻ തുടങ്ങി…. ദക്ഷ അവനെ ഒന്ന് ഇരുത്തി നോക്കി…

“”എന്റെ പൊന്നു സഞ്ജു വേട്ടാ…. ഇത്രയും കാലം ഇല്ലാത്ത മസിലും പെരുപ്പിച്ച് നടന്നില്ലെ…. അത് മതി…. നിങ്ങള് ദയവ് ചെയ്ത് ആ പഴയ ഒലിപ്പീര് വാസു ആകല്ലേ….””

“”അതെന്താടി ഞാൻ അങ്ങനെ ആയാൽ…””

“”എങ്കി എനിക്ക് പെറാനെ നേരം കാണൂ… “”

അവള് അവനെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു… അതിന് അവൻ വശ്യ മനോഹരമായി ഒന്നു ചിരി്ച്ചു കൊടുത്തു… ദാ ദിത് പോലെ…😁

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷി അലമാര തുറന്നു തിരിഞ്ഞതും അവള് നോക്കിയത് യുവാന്റെ മുഖത്ത് ആണ്…

“”എന്തേ….? “”

അവള് അവനോട് കാര്യം തിരക്കി…

“”ഒന്നൂല്ലെ…. താഴെ നിന്ന് കാൽ വേദനിച്ചപ്പോൾ വെറുതെ വന്നത് ആണ്…””

അവൻ സീലിങ്ങിലേക്ക്‌ നോക്കി കൊണ്ട് പറഞ്ഞു……

സാക്ഷി ഒന്ന് അമർത്തി മൂളിയിട്ട്‌ നേരെ ബാത്ത് റൂമിലേക്ക് കയറി…. പെട്ടെന്ന് ആരോ അവളെ പിന്നിലെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി….

അവള് പേടിയോടെ കണ്ണുകൾ തുറന്നതും മുന്നിൽ യുവാൻ ഉണ്ടായിരുന്നു… തെളിഞ്ഞ പുഞ്ചിരി അവൻ അവൾക്കായി നൽകി….

“”എ… എന്താ…?””

അവള് വിക്കി വിക്കി ചോദിച്ചു…. യുവാൻ അതിന് മറുപടി പറയാതെ ഷവർ ഓൺ ആക്കി…. ഒരു മഴ കണക്കെ സാക്ഷിയുടെ മുഖത്ത് വെള്ളത്തുള്ളികൾ പതിച്ചു….

ഒരു നിമിഷം അവള് കണ്ണുകൾ ചിമ്മി അടച്ചു…..

യുവാൻ അവന്റെ ചൂണ്ടു വിരൽ അവളുടെ നെറ്റി യിലൂടെ ഉരസി അവളുടെ മൂക്കിന്റെ തുമ്പത്ത് കൊണ്ട് നിർത്തി….

മെല്ലെ അവ അവളുടെ അധരത്തെ തൊട്ട് തലോടി അവളുടെ കഴുത്തിലൂടെ താഴേക്ക് അരിച്ച് ഇറങ്ങി…

ഒരു നിമിഷം സാക്ഷി ശ്വാസം ഒന്ന് വലിച്ചു വിട്ടു….

ശേഷം അവന്റെ കൈകൾ ശാസനയോടെ തടഞ്ഞു…..

യുവാന്റെ നീല മിഴികളിലെ പ്രണയം കണ്ടതും സാക്ഷി യുടെ മുഖം കുനിഞ്ഞു പോയി…..

അവളുടെ മുഖത്തൂടെ ഒഴുകി ഇറങ്ങുന്ന വെള്ളത്തുള്ളികൾ അവളുടെ മാറിലേക്ക് ഒളിക്കുന്നത് അവൻ നോക്കി നിന്നു….

അവയോട് അവന് ശെരിക്കും അസൂയ തോന്നി…

യുവാൻ മുഖം മെല്ലെ അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചതും സാക്ഷി ഒന്ന് പിന്നോക്കം വലിഞ്ഞു…

അതിന് അനുവദിക്കാതെ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി യുവാൻ അവളുടെ സാരിയുടെ തലപ്പ് അവളിൽ നിന്നും മാറ്റി…..

അവളുടെ മുഖത്തേക്ക് നോക്കിയതും അവള് ഭയത്തോടെ അവനെ നോക്കുന്നുണ്ടായിരുന്നു….

യുവാൻ ഒരു ചിരിയോടെ അവളെ ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ചു…..

“””ഭയം ആണോ എന്നോട്..?””

മൃദുവായി അവൻ ചോദിച്ചതും സാക്ഷി അല്ലെന്ന് തലയാട്ടി……

“”പിന്നെ…..””

അവള് മൗനി ആയി തുടർന്നൂ…

യുവാൻ അവളിൽ നിന്നും അകന്നു മാറി… ശേഷം വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി….

സാക്ഷിയിൽ അപ്പോഴും ഒരു തരം മരവിപ്പ് ആയിരുന്നു… അവൻ അകന്നു പോയിട്ടും അവന്റെ സാനിദ്ധ്യം അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നൂ…..

വേഗം കുളിച്ച് വസ്ത്രം മാറി അവള് ഇറങ്ങി….

യുവാൻ എന്തോ കാര്യമായി ലാപ്പിൽ നോക്കി ഇരിക്കുകയാണ്…. തന്നെ കണ്ടതും അവൻ മുഖം ഉയർത്തി നോക്കി… ശേഷം അവൾക്കായി ഒരു പുഞ്ചിരി നൽകി…. അവള് തിരിച്ചും…..

അവന്റെ അരികിലേക്ക് ചെന്ന് ഇരിക്കുമ്പോൾ യുവാൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിക്കുകയും മറുകൈ കൊണ്ട് എന്തോ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു….

അല്പ സമയം കഴിഞ്ഞതും സാക്ഷി മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു…

തന്റെ ജോലി കഴിഞ്ഞതും യുവാൻ ലാപ് മാറ്റി വച്ച് അവളെ കിടക്കയിലേക്ക് കിടത്തി… അവനും ഒപ്പം കിടന്നു…

ഒരു പൂച്ചയെ പോലെ അവള് ഉറങ്ങുന്നത് കണ്ടതും അവന്റെ ഉള്ളിൽ വാത്സല്യം ഉടലെടുത്തു…

അവളുടെ കവിളിൽ മുഖം ചേർത്ത് അവനും ഉറങ്ങാൻ കിടന്നു…….

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Jannaah


Comments

Leave a Reply

Your email address will not be published. Required fields are marked *