പരിണയം നോവലിൻ്റെ അവസാന ഭാഗം വായിച്ചു നോക്കൂ…..

രചന : Jannaah

ഒരിക്കൽ യുവാൻ ഓഫീസിൽ ഇരിക്കുക ആയിരുന്നു… പെട്ടെന്ന് വീട്ടിൽ നിന്നും കോൾ വന്നതും അവൻ അത് റിജെക്റ്റ് ചെയ്തു…. ഒരു മൾട്ടിനാഷണൽ കമ്പനിയുമായി കോൺട്രാക്റ്റ് സൈൻ ചെയ്യുന്നതിനുള്ള പ്രിപ്രേഷനിൽ ആയിരുന്നു അവൻ…. ഒരുപാട് തവണ കോൾ വന്നതും അവൻ ഫോൺ ഓഫ് ആക്കി വച്ചു…. ഒരു അര മണിക്കൂർ കഴിഞ്ഞതും സഞ്ജു അവന്റെ ക്യാബിനിലേക്ക് വന്നു..

“”ഫോൺ ആരെ കെട്ടിക്കാനാടാ ഓഫ് ആക്കി വച്ചത്…. എത്ര തവണ ഞാൻ വിളിച്ചു…. ..””

“”എന്താടാ….?””

“”സാക്ഷി പെട്ടെന്ന് കുഴഞ്ഞു വീണു…

ഹോസ്പിറ്റലിൽ കൊണ്ട് പോയി…””

“”എന്നിട്ട്….. “”

“”എന്നിട്ട് എന്താ വീട്ടിലേക്ക് കൊണ്ട് വന്നു.. ഷീ ഈസ് ഓക്കേ……””

“”ഞാൻ വരാം…..””

യുവാൻ ബാഗിലേക്ക്‌ തന്റെ ലാപ് എടുത്ത് വച്ച് കൊണ്ട് സഞ്ജുവിൻറെ കൂടെ നടന്നു….. വീടിന്റെ മുന്നിൽ കാർ നിർത്തി അവൻ അകത്തേക്ക് ഓടി ….. അവരുടെ മുറിയിലേക്ക് കയറുമ്പോൾ കട്ടിലിൽ കണ്ണടച്ച് കിടക്കുക ആയിരുന്നു സാക്ഷി…

“”സച്ചൂട്ടാ…. എന്താടാ…..? “”

അവൻ ആവലാതിയൊടെ അവളുടെ ചാരെ ചെന്നിരുന്നു… അവളുടെ നെറ്റിയിൽ മൃദുവായി തലോടി….

അവള് പണിപ്പെട്ട് എഴുന്നേറ്റ് ഇരുന്നു…… ശേഷം അവശതയോടെ അവനെ നോക്കി ചിരിച്ചു…..

“”അതേ എന്നോടുള്ള സ്നേഹം കുറയാതെ നോക്കിക്കോ കേട്ടോ….””

അവള് പറഞ്ഞതും അവന് ഒന്നും മനസ്സിലായില്ല….

സാക്ഷി തന്റെ സാരിയുടെ തലപ്പ് മാറ്റി അവളുടെ അണിവയറ് അവന് മുന്നിൽ അനാവൃതമാക്കി….

ശേഷം അവന്റെ കൈകൾ അവളുടെ വയറിൽ എടുത്ത് വെച്ച് നാണത്തോടെ അവനെ നോക്കി……

യുവാന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

“”സത്യാണോ…?””

അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു…

സാക്ഷി അവന്റെ നെഞ്ചിലേക്ക് വീണു…

“”സത്യാടാ കെട്ടിയോനെ…..””

അവന്റെ നെഞ്ചില് അവള് അമർത്തി ചുംബിച്ചു….

പെട്ടെന്ന് യുവാൻ അവളെ പൊക്കി എടുത്ത് വട്ടം കറക്കി…… അവന്റെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന് അതിരില്ലായിരുന്നു….

“”താഴെ ഇറക്ക് യുവി.. .. എനിക്ക് തല കറങ്ങുന്നു….””

അവള് വിളിച്ചു പറഞ്ഞതും അവൻ സാക്ഷിയെ തറയിൽ നിർത്തി….. ശേഷം അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു… അവളുടെ സാരിയുടെ തലപ്പ് മാറ്റി അവൻ മൃദുവായി അവളെ ചുംബിച്ചു…

അവന്റെ താടി രോമങ്ങൾ അവളുടെ വയറിൽ അമർന്നത്തും ഇക്കിളിയോടെ അവള് ചിരിച്ചു….

അവന്റെ തലമുടിയിൽ അവള് തഴുകി കൊണ്ടിരുന്നു…..

“”എന്റെ എയ്ഞ്ചൽ ഇങ്ങ് വരട്ടെ…. എന്നിട്ട് വേണം എനിക്ക് നിന്നെ ഒരു പാഠം പഠിപ്പിക്കാൻ…””

യുവാൻ അതും പറഞ്ഞു അവളെ നോക്കി….

സാക്ഷിയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു…. അത് കണ്ടതും യുവാനു ചിരി വന്നു…

അവനെ പിടിച്ചു തള്ളിയിട്ട് അവള് പുറത്തേക്ക് ഇറങ്ങി പോയി….

“”സച്ചൂട്ടാ…. പോകുവാണോ…?””

“”പോടാ… “*

അവള് കൊഞ്ഞനം കുത്തി പറഞ്ഞു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വീടിന്റെ പുറത്തുള്ള ഗാർഡനിൽ ചെന്ന് നില്ക്കുവായിരുന്നൂ സാക്ഷി…. പിന്നിൽ യുവാന്റെ സാനിദ്ധ്യം അറിഞ്ഞതും അവള് ചുണ്ട് കോട്ടി നിന്നു…. പിന്നിലൂടെ അവളെ പുണർന്നു സാക്ഷിയുടെ തോളിൽ തല ചായ്ച്ചു നിന്നു യുവാൻ…..

“”പിണക്കമാ…? “”

മൗനം……. അവളുടെ വയറിൽ പിച്ചി യുവാൻ വീണ്ടും അവളുടെ ചെവിയിൽ കടിച്ചു കൊണ്ട് ചോദിച്ചു….

“”പറയെടി പിണക്കമാണോന്ന്….””

മൗനം അവള് വീണ്ടും സ്വീകരിച്ചതും യുവാൻ അവളെ കഴുത്തിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു…

“”നിന്നെ എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയോടി കുശുമ്പിപ്പാറു….. ഇനി ആരൊക്കെ വന്നാലും എന്റെ സച്ചൂട്ടൻ കഴിഞ്ഞല്ലേ എനിക്ക് ആരും ഉള്ളൂ…. അതിനി നമ്മുടെ എയ്ഞ്ചൽ വന്നാലും അങ്ങനെ തന്നെയാ…. എന്തേ…?””

അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി മിന്നി മറയുന്നത് അവൻ കണ്ടു…..

“”ഒന്ന് ചിരിക്ക് സച്ചൂട്ടാ….””

അവൻ പറഞ്ഞതും യുവാന്റെ തോളിലൂടെ കയ്യിട്ടു..

അവള് പെരുവിരൽ നിലത്ത് ഊന്നി അവന്റെ മൂക്കിൻ തുമ്പത്ത് ഒരു കടി കൊടുത്തൂ….

“”ഇതേ നിനക്കുള്ള ശിക്ഷയാ… എന്നെ വിഷമിപ്പിച്ചതിന്….. “”

“”ആണോ….? എന്നാല് ഞാൻ ഒന്ന് സ്നേഹിക്കാൻ പോകുവാ…. “”

അവളുടെ വയറിൽ പിടിച്ചു അവൻ അവളെ ഉയർത്തി…. ശേഷം അവളുടെ കഴുത്തിൽ മെല്ലെ ഒന്ന് കടിച്ചു… പതിയെ അവയ്ക്ക് ശക്തി ഏറി…

അവ ഒഴുകി അവളുടെ മാറിന് മുകളിലായി സ്ഥാനം പിടിച്ചതും സാക്ഷി ഒന്ന് പിടഞ്ഞു….

സാക്ഷിയുടെ കൈകൾ അവന്റെ തോളിൽ അമർന്നതും അവൻ അവളെ താഴെ നിർത്തി…..

പരസ്പരം നെറ്റി മുട്ടിച്ചു അവർ നിന്നതും അവരുടെ പ്രണയത്തിന് മറ്റൊരു അർഥം പകരാൻ എന്നോണം ഒരു മഴ അവിടെ പെയ്തിറങ്ങി….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പിന്നെയുള്ള മാസങ്ങൾ ഓടി മറയുകയായിരുന്നു…… ആദ്യത്തെ മൂന്നു മാസം വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു….. നാലാം മാസം തുടങ്ങിയതും അവൾക്ക് ഓക്കാനവും ഛർദിയും ഒക്കെ തുടങ്ങി…

പാതി രാത്രി ആകുമ്പോൾ അവള് യുവാനെ തട്ടി വിളിക്കും പുറം തടവി കൊടുക്കാൻ വേണ്ടി….

അപ്പോഴെല്ലാം ഒരു വിഷമവും പറയാതെ അവൻ അവളുടെ ഒപ്പം ഇരിക്കും…. ഛർദ്ദിച്ചു തളർന്നു അവന്റെ മടിയിൽ ഒരു കുഞ്ഞിനെ പോലെ അവള് ഉറങ്ങും….. ആ നിമിഷം അവന് അവളോട് തോന്നുന്നത് ബഹുമാനം ആയിരുന്നു…. ഒരു ആണിന് ഒരിക്കലും ചെയ്യാൻ കഴിയാത്ത ജീവനും ജീവിതവും പണയപ്പെടുത്തിയുള്ള ഒരു പെണ്ണിന്റെ ത്യാഗം. . അതാണ് ഓരോ കുഞ്ഞുങ്ങളുടെയും പിറവിയില് കാണാൻ കഴിയുന്നത്…. ആ നെറ്റിയിൽ പലവുരു അവൻ അമർത്തി ചുംബിച്ചു… അവൾക്ക് കഴിക്കാൻ കൊതി തോന്നുമ്പോൾ ഒക്കെ യുവാനെ വിളിക്കും…. സാത്താനെ എനിക്ക് മസാല ദോശ വേണം… എനിക്ക് ബിരിയാണി വേണം… എനിക്ക് പാനി പൂരി വേണം അങ്ങനെ… അങ്ങനെ….

അത് എത്ര തിരക്കിൽ ആയാലും അവൻ അവിടെ എത്തിക്കുകയും ചെയ്യും… ഇതിനിടയിൽ ആറും ഏഴും മാസങ്ങൾ പോയി മറഞ്ഞു….. പതിയെ പതിയെ അവളുടെ മുഖത്തെ പ്രസരിപ്പ് മായാൻ തുടങ്ങി…

ഇഷ്ടപ്പെട്ടത് ഒന്നും കഴിക്കാൻ കഴിയാതെ ഒരിടത്തും ഒന്ന് സമാധാനത്തോടെ ഇരിക്കാൻ കഴിയാതെ അവള് ഉഴറുന്നത് യുവാൻ വേദനയോടെ നോക്കി കണ്ടിട്ട് ഉണ്ട്…. കുഞ്ഞ് അനങ്ങുമ്പോൾ അവള് വിളിക്കും….

“”യുവി ദേ നോക്കിയേ… നിന്റെ എയ്ഞ്ചൽ എനിക്കിട്ട് നല്ല ചവിട്ടു് തരുന്നുണ്ട് കേട്ടോ…””

“”അത് നീയെന്നെ കുറച്ചു കാലം തേച്ചിട്ട്‌ പോയില്ലേ…. അതിനുള്ള ശിക്ഷയാ… അല്ലെങ്കിൽ നിന്റെ വയറ്റിൽ കിടക്കുന്ന എന്റെ കൊച്ച് ഇപ്പൊ കട്ടിലിൽ കിടന്നനെ… “”

അവൻ പറയുമ്പോൾ അവള് കൊഞ്ഞനം കുത്തി കാണിക്കും… ചില രാത്രികളിൽ അവള് ഉറങ്ങാതെ കരയുന്നത് കാണാം… വയറ് അവള് അമർത്തി പിടിക്കുന്നുണ്ടാകും ആ സമയങ്ങളിൽ…. യുവാൻ അവളെ മടിയിൽ കിടത്തി അവളുടെ വീർത്ത വയറിൽ മെല്ലെ തടവി കൊടുക്കും….

അപ്പോഴേക്കും നിറയുന്ന കണ്ണുകൾ അവള് തളർച്ചയോടെ അടച്ചിട്ട് ഉണ്ടാകും…..

**ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ തുടിക്കാൻ തുടങ്ങുമ്പോഴേക്കും അത് അച്ഛന്റെ നെഞ്ചില് ജീവിച്ചു തുടങ്ങിക്കാണും….**

അതുപോലെ തന്നെ ആയിരുന്നു യുവാന്റെ മനസ്സും… തന്റെ കുഞ്ഞിന്റെ ചിരിയും ചിന്തയും കരച്ചിലും ഒക്കെ ഓരോ നിമിഷവും അവന്റെ മനസ്സ് ഓർത്ത് എടുക്കും….. എട്ടാം മാസവും കടന്നു പോയി…. നിറ വയറോടെ അവള് ഒൻപതിൽ എത്തി നിൽക്കുമ്പോൾ അതുവരെ തോന്നാത്ത പേടിയും ഭയവും അവളെ മൂടിയിരുന്നു…..

അതിനെല്ലാം ഒരു കൈ കൊണ്ട് അവളെ ചേർത്ത് നിർത്തി യുവാൻ ധൈര്യം പകർന്നു നൽകും… ഒരു ദിവസം രണ്ടാളും പതിവ് പോലെ രാത്രി ബാൽക്കണിയിൽ ഇരിക്കുക ആയിരുന്നു…. സാക്ഷി യുവാന്റെ തോളിൽ ചാരി ഇരുന്നു… അവന്റെ ഒരു കൈ അവളുടെ ഉദരത്തിന്റെ മേൽ ഉണ്ടായിരുന്നു…..

“”സാത്താനെ…. എനിക്ക് എന്തോ പേടി തോന്നുന്നു…””

“”എന്തിനാടി പേടി…?

“”അറിയില്ല…. മനസ്സ് ആകെ ഒരു സങ്കടം പോലെ….. “”

“അതൊക്കെ ശെരി ആകോടി… മറ്റന്നാൾ അല്ലേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടത്… രണ്ട് ദിവസം കഴിഞ്ഞാൽ നമ്മുടെ എയ്ഞ്ചൽ നമ്മുടേ അടുത്ത് വരില്ലേ… ”

അവൻ അവളുടെ വയറിനു മേൽ അരുമയായി തഴുകി കൊണ്ട് അവൻ പറഞ്ഞു….

“”വാ ഇനി ഇരിക്കണ്ട…. ഉറങ്ങാം പോകാം….””

അവൻ എഴുന്നേറ്റതും അവന്റെ കൈയിൽ താങ്ങി അവളും എഴുന്നേറ്റു… മുറിയിലെ അരണ്ട വെളിച്ചത്തിൽ അവള് യുവാന്റെ നെഞ്ചില് തല വച്ച് കിടന്നു…. നഗ്നമായ അവന്റെ മാറിലെ ടാറ്റൂ അവള് തലോടി…. അവന്റെ ആ ടാറ്റൂവിനോട് എന്നും ഒരു പ്രത്യേക പ്രണയം ആയിരുന്നു…. കണ്ടാലും കണ്ടാലും മതിവരാത്ത അത്ര പ്രണയം…. അവന്റെ നീല മിഴികളോട് ഉള്ളത് പോലെ….. അവള് നേർത്ത ചിരിയലെ കണ്ണുകൾ അടച്ചു….. പെട്ടെന്ന് അടിവയറ്റിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നിയതും അവള് കണ്ണുകൾ തുറന്നു…

മെല്ലെ ആ വേദന കൂടി വരുന്നത് അവള് അറിഞ്ഞു… അടിവയറിൽ താങ്ങി പിടിച്ച് അവള് എഴുന്നേറ്റു… കൈ എത്തിച്ചു റൂമിലെ ലൈറ്റ് ഇട്ടു…..

“”യു… യുവി… എനിക്ക്… എനിക്ക് വേദനിക്കുന്നു…..””

അവള് അവന്റെ പുറത്ത് തട്ടി വിളിച്ചു.. യുവാൻ പെട്ടെന്ന് ഞെട്ടി ഉണർന്നു…

“”എന്താ… എന്താടാ…?'”

“”വയ്യ…. എനിക്ക് വയ്യ യുവി….””

“”വാ… എഴുന്നേൽക്ക്… ഹോസ്പിറ്റലിൽ പോകാം…. “”

അവള് എഴുന്നേൽക്കാൻ കഴിയാതെ ഉഴറിയത് യുവാൻ അറിഞ്ഞു…. അവളെ അവൻ കൈകളിൽ കോരി എടുത്തു പുറത്തേക്ക് ഇറങ്ങി…. എല്ലാവരും ഉറക്കം ആയതിനാൽ ഇതൊന്നും ആരും അറിഞ്ഞില്ല…. യുവാൻ യാദവിന്റെ മുറിയുടെ വാതിലിൽ മുട്ടി… കുറച്ചു കഴിഞ്ഞതും അവൻ കതക് തുറന്നൂ….

“”ടാ… സാക്ഷിക്ക് ലേബർ പേയിൻ ആണെന്ന് തോന്നുന്നു…. നീ ഒന്ന് കാർ സ്റ്റാർട്ട് ആക്കിയെ….

വേഗം….””

ഒക്കെ കേട്ട് നിവിയും ഇറങ്ങി വന്നു…..

സാക്ഷിയുടെ അവസ്ഥ മനസ്സിലായത് പോലെ ഹൃഥ്യ മോളെ എടുത്ത് അവളും ഒപ്പം ഇറങ്ങി…. അവള് ഭദ്രയുടെ മുറിയിൽ ചെന്നു…

“”അമ്മാ… സാക്ഷിക്ക് തീരെ വയ്യ…

ഹോസ്പിറ്റലിൽ പോകുവാ… അമ്മ പുറകെ വായോ…. ഞങൾ ഇപ്പൊ പോകുവാ….

ഹർഷനെ നോക്കിക്കോണെ….””

അവള് പെട്ടെന്ന് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു….

അപ്പോഴേക്കും യാദവ് കാർ സ്റ്റാർട്ട് ചെയ്തു…

യുവാൻ സാക്ഷിയെയും കൊണ്ട് പിന്നിലേക്ക് ഇരുന്നു…. നിവി കയറിയതും അവൻ കാർ ഹോസ്പിറ്റലിലേക്ക് വിട്ടു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ലേബർ റൂമിന്റെ പുറത്ത് യുവാൻ ടെൻഷനോടെ നടന്നു…. അവൻ തന്റെ കൈയിലേക്ക് നോക്കി…

സാക്ഷി വേദന കാരണം അവന്റെ കൈകളിൽ വിരൽ അമർത്തിയിരുന്നു… അവന്റെ കണ്ണുകൾ നിറഞ്ഞു… എങ്കിലും അവ മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ അടുത്തുള്ള കസേരയിൽ ഇരുന്നു….. അപ്പോഴേക്കും യുവാന്റെ അച്ഛനും അമ്മയും ഒക്കെ അവിടെ എത്തി… അവന് ഒരു ആശ്വാസത്തിന് എന്നോണം ഭദ്ര അവന്റെ അടുത്ത് ഉണ്ടായിരുന്നു…. അവൻ ടെൻഷനോടെ കണ്ണുകൾ അടച്ച് നെറ്റിയിൽ രണ്ട് കൈപത്തികളും ഊന്നി ഇരുന്നു…. സമയങ്ങൾക്ക്‌ ഒക്കെ വല്ലാത്ത ദൈർഘ്യം ഏറുന്നത് പോലെ അവന് തോന്നി…..

പുലർച്ചെ ഒരു അഞ്ചു മണി ആയപ്പോഴേക്കും ലേബർ റൂമിന്റെ വാതിൽ തുറന്നു….

“”സാക്ഷിയുടെ ആരെങ്കിലും ഉണ്ടോ….?”‘

യുവാൻ പെട്ടെന്ന് എഴുന്നേറ്റു…

“”ഞാൻ….””

അവൻ അവർക്ക് അടുത്തേക്ക് നടന്നു…

“”കൺഗ്രാറ്റ്സ്‌…. നിങ്ങൾക്ക് ഒരു പെൺകുട്ടി ആണ്…. “”

അവർ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു മാലാഖയെ അവന്റെ കൈയിൽ കൊടുത്തു…..

യുവാൻ അവളെ കൈ നീട്ടി വാങ്ങി… ആ കുഞ്ഞ് മുഖത്ത് ചുംബനങ്ങൾ കൊണ്ട് മൂടി…. അവന്റെ ഒരു തുള്ളി കണ്ണുനീർ ആ കുഞ്ഞ് നെറ്റിയിൽ പതിച്ചു…

“”സാക്ഷി….? “”

അവൻ ചോദ്യ ഭാവത്തിൽ അവരെ നോക്കി…

“”കുഴപ്പം ഒന്നൂല്ല… കുറച്ചു കഴിഞ്ഞാൽ മുറിയിലേക്ക് കൊണ്ട് വരും… പിന്നെ കുഞ്ഞിനെ എല്ലാവരെയും കാണിച്ചിട്ട് തരണം… “”

യുവാൻ ഭദ്രയുടെ കൈയിൽ മോളെ കൊടുത്തു….

അവരുടെ കണ്ണുകൾ നിറയുന്നത് യുവാൻ അറിഞ്ഞു…. ആ കുഞ്ഞ് നെറ്റിയിൽ ഒരു മുത്തം കൊടുത്തു അവർ കുഞ്ഞിനെ തിരികെ നൽകി….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷി കണ്ണുകൾ തുറന്നു നോക്കിയതും മുറിയിലാണ് എന്നവൾ അറിഞ്ഞു…. അടുത്തായി മോള് ഉറങ്ങുന്നുണ്ട്… യുവാനും ബാക്കി ഉള്ളവരും അവളെ നോക്കി കൊണ്ട് ചുറ്റും ഉണ്ടായിരുന്നു…

സഞ്ജു അവളുടെ അടുത്ത് വന്നിരുന്നു…

“”കൺഗ്രാറ്റ്സ്‌ മോളൂസ്… ദേ ജൂനിയർ വന്നിട്ട് ഉണ്ട്… “”

അവൻ അവളുടെ അടുത്ത് കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി കൊണ്ട് പറഞ്ഞു…

സാക്ഷി ആയാസപ്പെട്ട്‌ ഒന്ന് ചിരിച്ചു…

അവളുടെ കണ്ണുകൾ യുവാനെ തിരഞ്ഞു…

ഭിത്തിയിൽ ചാരി നിന്നു നെഞ്ചില് കൈകൾ കെട്ടി നിൽക്കുന്ന അവനെ കണ്ടതും സാക്ഷിക്ക് ആശ്വാസം ആയി…

“”അതേ എല്ലാവരും ഒന്ന് പുറത്ത് ഇരങ്ങിയെ…

എന്റെ മോന് അവളോട് ഒന്ന് സംസാരിച്ചോട്ടെ….””

ഭാധ്രമ്മ അതും പറഞ്ഞു മുറിക്ക് പുറത്ത് ഇറങ്ങി…

ഇത് കേട്ട സഞ്ജു യാദവിന്റെ കാതിൽ പറഞ്ഞു…

“”ഇവന് സംസാരം കൂടുതൽ ആയിരുന്നെങ്കിൽ ഇപ്പൊ ഈ കൊച്ച് ഇങ്ങനെ കിടക്കേണ്ടി വരില്ലായിരുന്നു…””

“”ആ എല്ലാം വിധിയുടെ വിളയാട്ടം….””

യാദവ് പറഞ്ഞു….

“”ഓ പിന്നെ… നിങ്ങളുടെ അനിയന്റെ….”

സഞ്ജു പറഞ്ഞു തീരും മുന്നേ യാദവ് അവന്റെ വാ പൊത്തി പിടിച്ചു…

“”നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ സഞ്ജു…””.

“”അതന്നെ… ഞാൻ എപ്പോഴും സ്വീറ്റ് സെവന്റീൻ ആണ്…””

“”അയ്യ… പോടാ വതൂരി….**

അവന്റെ തലയ്ക്ക് ഒരു തട്ടും കൊടുത്ത് യദു അവനെ പുറത്ത് കൊണ്ട് പോയി…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അവർ എല്ലാവരും പോയതും യുവാൻ സാക്ഷിയുടെ അടുത്ത് വന്നിരുന്നു….

“”വേദനയുണ്ടോ….?””

“”ഇല്ല…. നിങ്ങളെ രണ്ടാലെയും കണ്ടപ്പോൾ ഒക്കെ പോയി….””

അവള് ചിരിച്ചു കൊണ്ട് പറഞ്ഞു…. യുവാൻ മോളെ കൈകളിൽ എടുത്ത് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു…

“”അതേ…. താൻ വാക്ക് പാലിക്കുന്നില്ലല്ലോ മനുഷ്യാ… “”

“”എന്താടി….? “”

അവൻ അവളോട് ചോദിച്ചു….

“”ഉമ്മ എനിക്ക് ഫസ്റ്റ് വേണം…. “”

അവള് ചിണുങ്ങിയതും യുവാൻ പൊട്ടിചിരിച്ചു…

അവളുടെ കവിളിൽ അമർത്തി ചുംബിച്ചു… ശേഷം ഒരു കടിയും കൊടുത്തു…

“”ഇത് ഇരുന്നോട്ടെ… **

അവൻ അവളെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു…. സാക്ഷി അവന്റെ ഒരു കൈ എടുത്ത് അവന്റെ വിരലുകളിൽ മുത്തമിട്ടു….

ഇരുവരും ഒരു നോട്ടം കൊണ്ട് പരസ്പരം കോർത്ത് വലിച്ചു…

അവനിൽ നിന്നും കണ്ണുകൾ മാറ്റാതെ അവളും അവളിൽ നിന്നും കണ്ണുകൾ ചലിപ്പിക്കാൻ കഴിയാതെ അവനും ഇരുന്നു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രണ്ടു ദിവസം കഴിഞ്ഞതും സാക്ഷിയെ വീട്ടിലേക്ക് വിട്ടു… പിന്നെയുള്ള സമയങ്ങളിൽ പ്രസവരക്ഷയൊക്കെ ചെയ്ത് ഭദ്ര അവൾക്ക് ഒപ്പം ഉണ്ടായിരുന്നു….. ദിവസങ്ങൾ കൊഴിഞ്ഞു പോയി…

മോൾക്ക് അഹല്യ എന്ന് പേരിട്ടു…. എല്ലാവരുടെയും അല്ലി ആയി അവള് വളർന്നു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മൂന്ന് വർഷങ്ങൾക്ക് ശേഷം……

പുറത്ത് ഇടവപ്പാതി തകർക്കുകയാണ്….

സാക്ഷിയും യുവാനും വീടിന്റെ ഉമ്മറത്ത് ഇരുന്നു…..

യുവാന്റെ കൈകൾ അവളുടെ കൈക്കുളിൽ അവൻ ചേർത്തു…

“”ഒന്ന് നനഞ്ഞാലോ…..? “”

അവളുടെ മിഴിയിൽ നോട്ടമെറിഞ്ഞ് അവൻ ചോദിച്ചു….

*”നനയണം… ഈ മഴ മാത്രമല്ല നിന്റെയുള്ളിലെ പ്രണയമഴ കൂടി….. “”

അവനിലേക്ക് ചേർന്ന് ഇരുന്നു കൊണ്ട് അവള് പറഞ്ഞു….

“”അപ്പേ…….?””

ഒരു കുഞ്ഞി സ്വരം അവന്റെ കാതിൽ പതിഞ്ഞു….

“”അപ്പേടെ പൊന്നു ഇങ്ങ് വന്നെ…. “”

കിലുങ്ങുന്ന പാദസരങ്ങൾ അണിഞ്ഞു യുവാന്റെ മടിയിൽ അവരുടെ അല്ലി സ്ഥാനം പിടിച്ചു….

“”അല്ലി…. “”

“”ഹമ്മ് ….””

“”മോളുടെ അമ്മക്കെ ഒന്ന് മഴ നനയണം എന്ന്…””

“”ആ … പനി വരില്ലേ അപ്പോ…?””

ആ കണ്ണുകൾ മിഴിഞ്ഞ് വരുന്നത് നോക്കി അവൻ ഇരുന്നു….

“”ഇല്ലാന്നെ… നമ്മുടെ സാക്ഷി സ്ട്രോങ്ങ് അല്ലേ…

അപ്പോ പനിയൊന്നും വരില്ല… അല്ലേ സച്ചൂട്ടാ…..?”*

അവളെ നോക്കി അവൻ ചോദിച്ചു…. അവള് തലകുലുക്കി ചിരിച്ചു….

“”അല്ലി…. ഇങ്ങു വന്നേ… “”

അകത്ത് നിന്നും ഭദ്രമ്മ വിളിച്ചതും അല്ലി അകത്തേക്ക് ഓടി…. അവളുടെ പാതസരത്തിന്റെ കിലുക്കം അവരിൽ നിന്നും അകന്നു പോയി…..

യുവാൻ സാക്ഷിയെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു….

“”അപ്പോ എങ്ങനാ… നനയാം അല്ലേ….””

അവൻ എഴുന്നേറ്റ് മുണ്ട് മടക്കി കുത്തി അവളെ കൈകളിൽ കോരി എടുത്തു… ശേഷം ആർത്തിരച്ച് പെയ്യുന്ന മഴയിലേക്ക് ഇറങ്ങി… അവന്റെ കൈയിൽ കിടന്നു അവള് ആകാശത്തേക്ക് നോക്കി….

തുള്ളിക്കൊരു കുടം എന്ന പോൽ അവരെ ഇരുവരെയും ആ പേമാരി നനച്ചു……

ഇന്നും എന്നിലെ ഓർമ്മപ്പെയ്ത്തുകൾക്ക് നിന്റെ ആദ്യ ചുംമ്പനത്തിന്റെ ലഹരിയാണ്….. (കടപ്പാട്)

അവന്റെ കാതോരം അവള് മൊഴിഞ്ഞു…. അതേ മഴിയില് തന്നെ അവന്റെ പ്രണയം ഒരു ചുംബനമായി അവളുടെ ചുണ്ടുകളെ തലോടുമ്പൊൾ തന്റെ പ്രാണന്റെ പ്രണയമഴ അവള് ആവോളം നുകരുകയായിരുന്നു….

ഒരുവേള ഈ നിമിഷം തീരാതെ പോയിരുന്നെങ്കിൽ എന്നവൾ നിനച്ചു പോയി….

അവസാനിച്ചു……

എങ്ങനെ എഴുതി തീർക്കണം എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു… നിങ്ങൾക്ക് ഇഷ്ടം ആകുമോ എന്നറിയില്ല…. അവസാന ഭാഗം അല്ലേ…. ഇനി നിങ്ങൾക്ക് മുന്നിൽ യുവാനോ സാക്ഷിയോ ഇല്ലല്ലോ…. സോ… എല്ലാവരും ഇന്നത്തെ ദിവസം അഭിപ്രായങ്ങൾ പറയേണേ…

ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി…

രചന : Jannaah

Scroll to Top