കാറിൽ വച്ച് പെണ്ണുകാണൽ ചടങ്ങ് നടത്തി…പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടമായി

ഒരു മൊബൈൽ കല്യാണം

രചന: Vijay Lalitwilloli Sathya

കുളികഴിഞ്ഞു വന്നു കണ്ണാടിയിൽ നോക്കിയ നീലിമയ്ക്ക് ഒരു കാര്യം സത്യമാണെന്ന് ബോധ്യമായി.

നാൽപത് കഴിയുമ്പോഴാണ് സ്ത്രീകൾക്ക് സൗന്ദര്യം വളരെ കൂടുകയെന്ന് പല വിദ്വാന്മാരും നവമാധ്യമ പോസ്റ്റുകളിലും പല ഓൺലൈൻ കഥകളിലും പ്രതിപാദ്യവിഷയം ആക്കിയത് അവൾ വായിച്ചിരുന്നു.

തന്നെ സംബന്ധിച്ചിടത്തോളം മുഖസൗന്ദര്യം മാത്രമല്ല ആകാരവടിവും ഒത്ത ഒരു സ്ത്രീയുടെ ശരീരപുഷ്ടിയും ഒക്കെ വന്നത് ഈ നാൽപത് കഴിഞ്ഞപ്പോഴാണ്.

സ്കൂളിലും കോളേജിൽ ഒക്കെ പഠിക്കുമ്പോൾ മെലിഞ്ഞുണങ്ങി വല്ലാത്ത കോലം ആയിരുന്നു.

കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പാരലൽ കോളേജ് അധ്യാപകനായിരുന്നു ഭർത്താവ് ശേഖരേട്ടൻ.

ആ സമയത്ത് ഗവൺമെന്റ് കോളജിലാണ് അവൾ പഠിച്ചത് അതുകൊണ്ടുതന്നെ ഗുരുനാഥനെ പ്രേമിച്ച ശാപം ഒന്നും തനിക്ക് വന്നിരൂന്നില്ല.

പ്രേമം അങ്ങനെ തുടരവേ അവൾക്ക് താൻ പഠിച്ച അതേ കോളേജിൽ ലക്ചററായി ജോലി കിട്ടി.

ഭാഗ്യം അല്ലാതെന്തു പറയാൻ അപ്പോഴേക്കും ശേഖരേട്ടൻ പാരൽ കോളേജ് ഒക്കെ വിട്ട് പ്രൊഫസർ ആയി അതേ കോളേജിൽ എത്തിയിരുന്നു.

കുട്ടികളുടെ ക്യാമ്പസ് പ്രണയത്തിൽ അധ്യാപകരായ ഞങ്ങളുടെ ഒരു പ്രണയം ഏടും തുന്നിച്ചേർത്തു കൊണ്ട് ആ പ്രണയം അങ്ങനെ പൂത്തുലഞ്ഞു.

ഒരുനാൾ ക്ലാസ് കഴിഞ്ഞിട്ടും ആ കോളേജുക്ലാസ് മുറിയിൽ ഒന്നിച്ച് സമയം ചെലവഴിച്ച തങ്ങളെ പ്യൂണിന്റെ ഒറ്റു കാരണം പ്രിൻസിപ്പൽ കൈയോടെ പിടികൂടി.

നാളെ ടീച്ചർ അസോസിയേഷൻ മീറ്റിംഗ് വിളിച്ചുകൂട്ടി തങ്ങളുടെ പ്രവർത്തിയെ ചോദ്യംചെയ്തു അപമാനിക്കാൻ ശ്രമം നടത്തുന്ന പ്രിൻസിപ്പലിന്റെ ഗൂഢ നീക്കത്തെ തടയാൻ പിറ്റേന്ന് രാവിലെ ഒരു ക്ഷേത്രത്തിൽ പോയി പരസ്പരം വരേണ്യ മാല്യം ചാർത്തുകയും വിവാഹം കഴിച്ച അതേ വേഷത്തിൽ കോളേജിൽ കയറിവന്നു പ്ലിംഗ് ആക്കിയ പാരമ്പര്യം ഉള്ളതാണ് ഈ നീലിമയും ഭർത്താവ് ശേഖരനും.

“അമ്മേ ഒരുങ്ങിയില്ലേ ഇത് വരെ..വാതിൽ തുറക്കൂ…”

മകളുടെ ജീനയുടെ വാതിലിനു തട്ടിയുള്ള വിളി കേട്ടപ്പോഴാണ് താൻ കണ്ണാടിക്കു മുമ്പിൽ നിന്ന് ചിന്തിക്കുകയായിരുന്നു എന്ന് അവൾ അറിഞ്ഞത്.

ഞെട്ടിത്തരിച്ച് ആ നിമിഷം കൈ കൊണ്ട് എവിടെയാണ് പൊത്തി പിടിക്കേണ്ടത് എന്നറിയാതെ പരുങ്ങവേ.

ഭാഗ്യത്തിന് താൻ ഡോർ ലോക്ക് ചെയ്തിരുന്നുവെന്ന ആശ്വാസം ഉള്ളിലെ കാളൽ അടക്കി.

സാധാരണപോലെ ഡോർ ലോക്ക് ചെയ്തില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.

കുറച്ചുനേരം താൻ തന്നെ തന്നെ മാറുന്നു എന്ന ബോധം കുറ്റബോധത്തോടെ അവൾ തിരിച്ചറിഞ്ഞു.

” മോളെ ജീന ഞാനിപ്പോൾ കുളിച്ചു കഴിഞ്ഞു വന്നതേയുള്ളൂ ഒരുങ്ങിയിട്ട് ഇപ്പൊ വരാം”

“ശോ…. ഈ അമ്മ ഇത്ര നേരമായിട്ടും ഒരുങ്ങിയില്ലേ? അച്ഛനും ഞാനും വല്യമ്മയും എപ്പോഴേ റെഡി ആയി..അമ്മയുടെ ഒരു കാര്യം”

“നീ ഒന്നടങ്ങു ഞാനിപ്പോ റെഡി വരാമെടി…”

പിന്നെ ചടപടാന്ന് ഒന്നേന്ന് തുടങ്ങി വസ്ത്രങ്ങൾ ഓരോന്നും ധരിച്ചു. അര മണിക്കൂറിനുള്ളിൽ സുന്ദരി കുട്ടിയായി നീലിമ പുറത്തിറങ്ങി

“ങേ അമ്മയ്ക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ?”

മകൾ ജീന അത്ഭുതത്തോടെ അമ്മയെ നോക്കി ചോദിച്ചു

“ഒന്ന് പോടീ”

മകളുടെ കമന്റ് ഉള്ളിനെ ത്രസിപ്പിച്ചു എങ്കിലും പുറത്തുകാണിക്കാതെ അങ്ങനെ പറഞ്ഞു

നീലിമയും ഭർത്താവ് ശേഖരനും മകൾ ജീനയും പിന്നെ ശേഖരൻറെ അമ്മ പത്മാവതി അമ്മയും കൂടി മധുരമീനാക്ഷി ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് പോവാൻ ഒരുങ്ങുകയാണ് ആ കൊച്ചു വെളുപ്പാൻ കാലത്ത്.

ഡ്രൈവർ ഇന്നോവ കാർ പോർച്ചിൽ നിന്നും സ്റ്റാർട്ട് ചെയ്തു സിറ്റൗട്ട് പഠിക്കലേക്ക് എടുത്തു.

വീടൊക്കെ ഭദ്രമായി പൂട്ടി ശേഖരനും നീലിമയും കാറിൽ കയറി. വല്യമ്മയുടെ കൈപിടിച്ചു കാറിനകത്തു കയറ്റി ശേഷം ജിനയും കാറിൽ കയറി ഡോർ ക്ലോസ് ചെയ്തു.

കാറ് കോമ്പൗണ്ട് ഗേറ്റ് കടന്നപ്പോൾ,ഗേറ്റും ലോക്ക് ചെയ്തു അവർ ആ യാത്ര പുറപ്പെട്ടു.

കോയമ്പത്തൂർ എത്തുന്നതിനു മുമ്പ് അവർ സഞ്ചരിച്ച ഇന്നോവയുടെ ഒരു ടയർ പഞ്ചർ ആയിരുന്നു.

അത് ഡ്രൈവർമാറ്റിയിട്ടു യാത്ര തുടരവെ അടുത്ത ടയർ പഞ്ചർ ആയത്.

ആകെ ഒരു സ്റ്റെപ്പിനി ഉണ്ടായിരുന്നുള്ളൂ അതു നന്നാക്കി എടുക്കാൻ ടൗണിൽ എത്തവേ ആണ് ഈ രണ്ടാമത്തെ ടയറും പഞ്ചറായത്.

ഡ്രൈവർ റോഡ് ഓരം ചേർന്നു വണ്ടി നിർത്തി.

സമയം ഉച്ചയോടു അടുത്തു.

ഭാഗ്യത്തിന് വേറൊരു ഇന്നോവകാർ അവിടെ വന്നു നിന്നു.

“ശേഖരൻ സാർ അല്ലേ അത്..?”

ആ കാറിനുള്ളിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു.

കാറിന് പുറത്തിറങ്ങി നിൽക്കുകയായിരുന്ന ശേഖരനും കുടുംബവും.

“അതേലോ ആരാ..?”

ശേഖരൻ ചോദിച്ചു

“ഞാനാ അച്യുതൻ മാഷ്”

“ആഹാ അച്യുതൻ സാറായിരുന്നോ?”

” ഞങ്ങൾ മധുരമീനാക്ഷിയ്ക്കു പോവുകയായിരുന്നു”

“ഞങ്ങളും അങ്ങോട്ടാണ് കാറിന് എന്തുപറ്റി?”

“ടയർ പഞ്ചറായി”

“സ്റ്റെപ്പിനി ഇല്ലേ”

“അത് ഇത്തിരിമുൻപ് പഞ്ചർ ആയപ്പോൾ മാറ്റിയിട്ടു”

“ഹോ കഷ്ടം… മോനെ അരുണേ നമ്മുടെ കാറിന് സ്റ്റെപ്പിനി ഇല്ലെടാ”

“ഉണ്ട് അപ്പാ”

“എന്നാൽ അത് നമ്മുടെ ശേഖരന് കാറിനു മാറ്റിയിടാൻ കൊടുക്കൂ”

“ശരി അപ്പാ”

അച്യുതൻ സാറിന്റെ മകൻ അരുൺ ഇന്നോവയുടെ ബാക്ക് ഡോർ തുറന്നു അവരുടെ സ്റ്റെപ്പിനി എടുത്തു ശേഖരന്റെ ഡ്രൈവർക്ക് നൽകി.

“വളരെ നന്ദി ടൗൺ എത്തുമ്പോൾ നമുക്ക് നന്നാക്കി എടുക്കാം”

ശേഖരൻ അച്യുതനോട് തൊഴുതു പറഞ്ഞു

“അതിനെന്താ ശേഖര സാർ നമ്മൾ പഴയ ഫ്രണ്ട് അല്ലേ”

കുശലം പറഞ്ഞ് കാറ് നന്നായ ശേഷം രണ്ടു കാറും ഒന്നിച്ച് യാത്ര തുടർന്നു.

അരുണിനു ജീനയെ മുമ്പേ അറിയാം. ജീനയ്ക്ക് അരുണിനെയും.

തന്റെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും ചങ്ങനാശ്ശേരി കോളജിലായിരുന്നപ്പോൾ അവിടെ തങ്ങളുടെ കോർട്ടേസിനടുത്തുണ്ടായിരുന്ന വീട്ടുകാർ.

അച്യുതൻ സാർ അവിടുത്തെ യുപി സ്കൂളിലെ ഹെഡ് മാസ്റ്റർ ആണ്. പിന്നെ മാലിനിയമ്മയും അമ്മയും അരുണും ആ സമയങ്ങളിൽ സ്കൂൾ കുട്ടികൾ ആയിരുന്നു ജീനയും അരുണും..

അരുണിനെ ഒരുപാട് ഇഷ്ടമാണ് ജിനക്ക്.

അരുണിനും ജീന യോട് അങ്ങനെതന്നെ കുഞ്ഞു കുഞ്ഞു മോഹങ്ങൾ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു.

എട്ടാം ക്ലാസിൽ എത്തിയപ്പോഴാണ് ജീന യ്ക്ക് തിരിച്ചറിയാൻ പറ്റിയത്.

മുളയിലെ നുള്ള പെട്ടുപോയ പ്രണയം.

ആറു വർഷത്തോളം അവർ ആ നാട്ടിൽ ഉണ്ടായിരുന്നു.

ജീന എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ആണ് അച്ഛനും അമ്മയും സ്വദേശത്ത് ട്രാൻസ്ഫർ കിട്ടി തിരിച്ചു പോകുന്നത്.

അരുൺ എന്ന പത്താം ക്ലാസുകാരന്റെ പ്രണയം അന്ന് കരിഞ്ഞുണങ്ങി. അരുണിനെ കാറും ജീനയുടെ കാർ പരസ്പരം ചെറിയ വേഗതയിൽ മത്സരിച്ച ഓടി. ഓവർടേക്ക് ചെയ്യുമ്പോൾ അരുൺ ജീനയെ നോക്കും. ജീനയുടെ കാറ് കടന്നു പോകാൻ അവസരം കൊടുക്കും അപ്പോൾ ജീന അരുണിനെ നോക്കും.

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കരിഞ്ഞുണങ്ങി എന്ന് കരുതിയിരുന്ന ആ പ്രണയ നാമ്പ് വീണ്ടും തളിർത്തു തുടങ്ങി.

കാർ അങ്ങനെ ഓടിക്കൊണ്ടിരിക്കെ രണ്ട് കാറിനുള്ളിൽ ഉള്ളവർക്കും ഒരാഗ്രഹം.

ശേഖരനും അച്യുതനും സംസാരിക്കാനും ഒരു കാറിൽ കയറുക. അച്ചുതന്റെ ഭാര്യ മാലിനിക്കും നീലിമയും പിന്നെ ജിനയ്ക്കും അമ്മുമ്മയ്ക്കും സംസാരിക്കാൻ മറ്റേ കാറിൽ കയറുക

ഒരിടത്ത് കാർ നിർത്തി അവർ അങ്ങനെ തന്നെ ചെയ്തു.

വേണ്ടുവോളം സംസാരിച്ചു. അസമയത്ത് അരുണിന് ജീനയോടും സംസാരിക്കാൻ പറ്റി ആ ചെറിയ സമയം കൊണ്ടു അവർ പരസ്പരം ഹൃദയം കൈമാറി.

പഴയതുപോലെ വീണ്ടും സ്വന്തം കാറിൽ തന്നെ കയറി യാത്ര തുടരവേ ജീനയെയും അരുണിനെയും വിവാഹം വഴി പരസ്പരം ചേർത്താൽ എന്തെന്ന് ഇരു കാറിൽ നിന്നും ഇരു കുടുംബക്കാരും ഒരേ സമയത്ത് ചിന്തിക്കുന്നു.

അങ്ങനെ ഒരു ബന്ധം ഇരു കുടുംബക്കാർക്ക് വളരെ സ്വീകാര്യമായി തോന്നി.

കാർ ഒരിടത്ത് നിർത്തി അവർ ആ കാര്യം സംസാരിച്ചു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു

കാറിൽ വച്ച് പെണ്ണുകാണൽ ചടങ്ങ് നടത്തി.

പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടമായി കുടുംബക്കാർക്കും ഇഷ്ടമായി.

കാർ മുന്നോട്ടു പോകാതെ മുന്നിൽ കണ്ട ഒരു ജ്വല്ലറിയിൽ നിന്നും ഇരുവർക്കും യോജിച്ച മോതിരം വാങ്ങി.

ഒരിടത്ത് നിർത്തിയ കാറിൽ വച്ച് തന്നെ മോതിര കൈമാറ്റം നടന്നു.

വിവാഹനിശ്ചയവും തീരുമാനിച്ചു.

അതിന്റെ ഭാഗമായി എല്ലാവരും ഒരു നല്ല ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു.

അങ്ങനെ വിവാഹനിശ്ചയം കഴിഞ്ഞു.

വിവാഹ നിശ്ചയത്തിനു ശേഷം അരുണും ജീനയും ഒരു കാറിൽ സഞ്ചരിച്ചു യാത്ര തുടർന്നു.

ക്ഷേത്രത്തിലെത്തിയ അവർ തീർത്ഥാടനതിനോടൊപ്പം വിവാഹത്തിനുള്ള ഏർപ്പാടും തുടങ്ങി.

പിറ്റേന്ന് പ്രഭാതത്തിൽ ഉള്ള ശുഭമുഹൂർത്തത്തിൽ ആടയാഭരണങ്ങളണിഞ്ഞ് വിവാഹ വേഷത്തിൽ മധുര മീനാക്ഷി ക്ഷേത്രത്തിൽ വച്ച് അരുണും ജിനയും താലികെട്ടി,മാല ചാർത്തി വിവാഹിതരായി.

ഇത്രയും നല്ല പരിപാവനമായ സ്ഥലത്ത് വെച്ച് ഒരു വിവാഹം കഴിക്കുക എന്നത് മറ്റെല്ലാ സൗകര്യത്തെക്കാളും, സമയത്തെക്കാളും, ബന്ധുക്കളുടെ സാന്നിധ്യത്തെക്കാളും മികച്ചതാണെന്ന് ഇരു കുടുംബക്കാർക്കും തോന്നിയതുകൊണ്ടാണ് വിവാഹം ഇത്രപെട്ടെന്ന് തന്നെ നടന്നത്.

അങ്ങനെ ലോകത്തിലാദ്യമായി ഒരു മൊബൈൽ വിവാഹം നടന്നു.

തീർത്ഥാടനത്തിൽ ശേഷം ഇരു കുടുംബക്കാരും നാട്ടിലേക്ക് വെച്ചു പിടിച്ചു

മകളെ വരുണിനു ഒപ്പം അവന്റെ വീട്ടിൽ കൊണ്ടുവിട്ടു. വീട്ടിലെത്തിയ പ്രൊഫസർ ശേഖരനോട്‌ നീലിമ പറഞ്ഞു “ഇപ്പം മനസ്സിലായോ പ്രൊഫസറെ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന്..”

“ഏയ് അങ്ങനെ അല്ലേടി മാഡം അമ്മ വേലി ചാടിയാല് മോള് മതില് ചാടും എന്നാണ്…..”

“ങേ ” ❤❤

വായിച്ചുകഴിഞ്ഞാൽ ലൈക്ക് ചെയ്ത് രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ……….

ശുഭം…

രചന: Vijay Lalitwilloli Sathya

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top