ഒരു പുഞ്ചിരിയോടെ അവന്റെ മുന്നിൽ മിന്നുവിന്റെ മുഖം തെളിഞ്ഞു നിന്നു മനസ്സിലും…..

രണ്ടാംപ്രണയം…❤❤

രചന: സൂര്യ ഗായത്രി

“”രാജേഷേ…നീ എങ്ങനെ കുടിച്ച് നശിക്കാൻ ആണോ….ഉദ്ദേശ്യം…???”””

അമ്മ യുടെ ചോദ്യത്തിനെ മറുപടി ഒന്നും പറയാതെ ഉറയ്ക്കാത്ത കാലുകളോടെ അവൻ അകത്തേക്ക് നടന്നു…. ഉമ്മറത്ത് തലയ്ക്ക് കയ്യും വെച്ചു ഉഷ ഏന്തൊക്കെയൊ പതം പറഞ്ഞു കരഞ്ഞു…

അപ്പോൾ ആണ് അയൽക്കാരി രമ അങ്ങോട്ട് വന്നത്..

“”എന്താ ചേച്ചി…. അവൻ എന്നും കുടിച്ചിട്ടു വന്നു അല്ലേ….???.

ചേച്ചി വിഷമിക്കണ്ട ഒക്കെ മാറും.. അവന്റെ സങ്കടം കൊണ്ട് അല്ലേ….”” ഉഷ അത് കേട്ട് പറഞ്ഞു..

എന്ത് വിഷമം ?? ഒക്കെ അവൻ വരുത്തി വെച്ചത് അല്ലേ…?? പഠിക്കാൻ പോകണ്ട നേരത്ത് പ്രേമിച്ച് നടന്നു..അവസാനം അവളെ വിളിച്ചു കൊണ്ട് വന്നപ്പോൾ ഞാൻ അവനോട് കാല് പിടിച്ചു പറഞ്ഞതാ., കൊണ്ട് ആക്കു മോനെ ആ പെങ്കൊച്ചിനെ… അവളുടെ വീട്ടിൽ എന്ന്… നിനക്ക് ഒരു ജോലി പോലും ആയില്ല.. ജോലി കിട്ടിയിട്ട് നമുക്ക് ആലൊചിക്കാം എന്ന് എന്നിട്ട് അവൻ കേട്ടോ…ഇല്ല… അവളും കേട്ടില്ല… ഒടുക്കം എന്തായി…??…. പഠിത്തം നിർത്തി.. പിന്നെ ജോലി തെണ്ടി നടപ്പ് ആയി…

അവസാനം കഷ്ട്ടപ്പാട് കണ്ട് നിൽക്കാൻ എനിക്ക് പറ്റോ??

എവിടെ നിന്ന് ഒക്കെയോ കള്ള കടം വാങ്ങിയും ഉള്ള പശുവിനെ വിറ്റു മറ്റും ഒരു ആട്ടോ ഞാൻ വാങ്ങി നൽകി… അങ്ങെനെ എങ്കിലും അല്ലൽ ഇല്ലാതെ ജീവിക്കട്ടെ എന്ന് കരുതി…

എന്നിട്ട് എന്തായി… രമേ… പോയില്ലേ.. അവനെ ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ പോയില്ലേ……

അതും പറഞ്ഞു അവർ കരഞ്ഞു..

അത് കണ്ട് രമ പറഞ്ഞു..

“”ചേച്ചി വിഷമിക്കണ്ട വേലി ചാടിയ പശുവിനെ കോലു കൊണ്ട് മരണം..എന്ന് കേട്ടിട്ടില്ലേ… അവൾ അനുഭവിക്കും ചേച്ചി… നമ്മുടെ ചെക്കൻ അവളെ പൊന്നു പോലെ അല്ലെ നോക്കിയത്….അവളുടെ എന്ത് അവശ്യമാ അവൻ നടത്തി കൊടുക്കാഞ്ഞത്..

എന്നിട്ട് ചേച്ചി ഉള്ള ഇടത്തേ താമസിക്കാൻ പറ്റില്ല എന്നു പറഞ്ഞു വാടകയ്ക്കും പോയി…

ഉഷ പറഞ്ഞു.. അതാ കുഴപ്പം ആയത്.. വാടക ക്യാഷും.. വണ്ടീയുടെ c.c…യും മുടങ്ങിയപ്പോൾ…കടം പെരുകിയപ്പൊള്‍ ഏതോ സൂപ്പർ മാർക്കെറ്റിൽ ജോലിക്ക് പോയതാ..അവൾ..

പിന്നെ അറിയുന്നു.. അവിടെ പരിചയപെട്ട ഒരുത്തനും ആയി സ്നേഹം ആണെന്ന്….

അതൊക്കെ പോട്ടെ ചേച്ചി. ഞാൻ വേറെ ഒരു കാര്യം സംസാരിക്കാനാ വന്നത്…രമ അവരുടെ അടുത്തേക്ക് ഇരുന്നു…,

“”എന്താ ഡീ… എന്താ…””

ഉഷ സംശയത്തോടെ നോക്കി..

അത് ഒരു ആലോചന ആണ്… പാവപെട്ട ഒരു കൊച്ചു…നല്ല സ്വഭാവം.. കാണാനും കൊള്ളാം…

ഉഷ അത് കേട്ട്… അവൻ സമ്മ്തിക്കുമൊ?..

അതും അല്ല അവൻ രണ്ടാംകെട്ട് അല്ലെ..????….

അത് ഒന്നും സാരല്യ… പെങ്കൊച്ചും രണ്ടാം കെട്ട് ആണ്…. മൂന്ന് വർഷം മുന്നേ വിവാഹം കഴിഞ്ഞു…

പക്ഷേ എന്ത് ചെയ്യാൻ. ഏറിയാൽ.. ഒരു ആറു മാസം.. അതിൽ കൂടുതൽ ജീവിച്ചില്ല…

ആക്‌സിഡന്റ് ആയിരുന്നു… വീട്ടിൽ അച്ചനും അമ്മയും അനിയത്തിയും ഉണ്ട്… നല്ല കുടുംബം..

അവർ പറഞ്ഞു നിർത്തി…

കേട്ടിരുന്ന ഉഷ പറഞ്ഞു… അതിന് അവൻ സമ്മതിക്കും എന്നു നിനക്ക് തോന്നുന്നോ..??.

നീതുവിനെ അവൻ പ്രാണനെ പോലെ ആണ് സ്നേഹിച്ചത്…… എന്നിട്ടും അവൾ പോയി..

അതിൽ പിന്നെ അവൻ കള്ള് കുടിച്ച് നശിക്കുവാ..ആ ഓർമ്മകൾ വേട്ടയാടുന്ന അവൻ പെട്ടെന്ന് ഒരു വിവാഹത്തിനെ സമ്മതിക്കുമോ എന്ന് അറിയില്ല…

രമ പറഞ്ഞു.

“”സമ്മതിപ്പിക്കണം ചേച്ചി… ഇത് പോലെ ഒന്ന് ഇനി ഒത്തു വരുമോ എന്നു ആർക്കറിയാം.. അതും അല്ല അവനെ വേണ്ടന്ന് വെച്ചു പോയവൾക്ക് വേണ്ടി എന്തിനാ ജീവിതം തുലയ്ക്കുന്നത്…???””

ഉഷ കണ്ണ് തുടച്ച് കൊണ്ടു എണിറ്റു .. ഞാൻ പറഞ്ഞു നോക്കാം.. അല്ലാതെ എന്ത് ചെയ്യാനാ..

എന്റെ വിധി…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാജേഷ് കണ്ണ് തുറന്നപ്പൊള്‍.. ഹോ…വല്ലാത്ത തലവേദന.. ഇന്നലെ ഇച്ചിരി ഓവർ ആയിരുന്നു..

ഓർമ്മകൾ വേട്ട ആടിയപ്പൊള്‍ ഒരു രക്ഷ്പെടെൽ… അല്ലാതെ താൻ വലിയ കള്ള് കുടിയൻ ഒന്നും അല്ലായിരുന്നു… പക്ഷേ അന്ന് ആ കോടതി വരാന്തയിൽ വെച്ച്..

എനിക്ക് അറിയാം ..

രാജേഷിനെ എന്നെ മറക്കാൻ പ്രയാസം അന്നെന്ന്..

പക്ഷെ മനു അതിലും ഏറെ എന്നെ സ്നേഹിക്കുന്നു… ഞാനും… അവൻ തരുന്ന പോലെ നല്ല ഒരു ലൈഫ് എനിക്ക് തരാൻ നിനക്ക് പറ്റില്ല.. ഈ കഷ്ട്ടപാടും അലച്ചിലും ഒക്കെ എനിക്ക് മടുത്തു…. അതും അല്ല.. അവൻ കുറച്ചു കൂടി update ആണ്.. അല്ലാതെ നിന്നെ പോലെ പഴഞ്ചൻ അല്ല… സൊ …

ഇനി എന്റെ വഴിയിൽ ഒരു തടസം ആകരുത്.. കോടതി വരാന്തയിൽ അവന്റെ കയ്യും പിടിച്ചു നടന്നു അകലുന്ന അവളെ നോക്കിയപ്പൊള്‍ ചങ്ക് പിടഞ്ഞു പോയി…

ഓർമ്മകൾ ഹൃദയത്തെ കുത്തികീറിയപ്പോൾ രാജേഷ് അലമാര തുറന്നു… തലേന്ന് കൊണ്ട് വെച്ച മദ്യകുപ്പി കയ്യിൽ എടുത്തു… അപ്പോൾ ആണ് വാതിൽ തുറന്ന് ഒരു ഗ്ലാസ് ചായയും ആയി ഉഷഅമ്മ വന്നത്..

“”ആഹാ.. എന്റെ മോൻ വീട്ടിലും തുടങ്ങിയല്ലോ..

കള്ളുകുടി.. നീ എന്തിനാ ഡാ.. ഇങ്ങനെ കുടിച്ച് നശിക്കുന്നെ…””???? നിനക്ക് നല്ലോണം ജീവിക്കാൻ പറ്റില്ലേ.. നിന്നെ വേണ്ടാതായവളെ ഓർത്തു …..ങ്ങെനെ കുടിക്കുന്നത്…എന്തിനാ…???

രാജേഷ് ദേഷ്യത്തോടെ..

“”നിങ്ങളോട് ആര് പറഞ്ഞു.. തള്ളേ… ഇപ്പോൾ എങ്ങോട്ട് കെട്ടി എടുക്കാൻ…

ഉഷ ദേഷ്യത്തിൽ.. പിന്നെ ഞാൻ എന്ത് വേണം..

നീ എങ്ങനെ ജീവിതം പാഴായി കളയുന്നത്..കണ്ട് വെറുതെ ഇരിക്കണോ..??? അതും പറഞ്ഞു ഉഷ അവ്ന്റെ അടുത്ത് വന്നു ഇരുന്നു…

“”മോനെ…””” അവന്റെ ചുമലിൽ കൈ വെച്ച് വിളിച്ചു.. എന്നിട്ട് പറഞ്ഞു. വടക്കേതിലെ രമ എന്നോട് ഒരു കാര്യം പറഞ്ഞു.. അവൻ തല ഉയർത്തി നോക്കി ..

എന്ത് പറഞ്ഞു…????

ഉഷ പറഞ്ഞു. .. “”നീ വീണ്ടും ഒരു വിവാഹം കഴിക്കണം എന്ന്..അവൾ ഒരു നല്ല ആലോചനയും കൊണ്ട് വന്നു..”” അത് നടന്നാൽ എന്റെ മോന്റെ ജീവിതം നേരെ ആകും എന്നും നിനക്ക് സമാധാനം കിട്ടും .. അമ്മയ്ക്ക് അങ്ങനെയാ തോന്നുന്നേ…

അത് കേട്ട് ക്രുദ്ധനായ രാജേഷ്…

എനിക്ക് ഇനി ഒരു വിവാഹം വേണ്ട… എന്റെ ജീവിതം ഇനി നല്ലത് ആകാൻ അഗ്രഹവും ഇല്ല.. ഇങ്ങനെ ഒക്കെ അങ്ങ് മുന്നോട്ട് പോയാ മതി….

അവൻ എഴുന്നേറ്റ്.. ബാത്ത് റൂം ലക്ഷ്യമാക്കി നടന്നു… പെട്ടന്ന് തിരിഞ്ഞ് നിന്ന് പറഞ്ഞു.. പിന്നെ ഇനി ഇത് പോലെ ഓരോന്നും പറഞ്ഞു എന്റെ മുന്നിൽ കണ്ട് പോകരുത്…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കുളിച്ച് ഒരുങ്ങി പതിവ് പോലെ.. ഇറങ്ങാൻ തുടങ്ങിയപ്പോൾ ഉഷ മുന്നിൽ വന്നു നിന്ന് എന്നിട്ട് പറഞ്ഞു.

നീ ഈ വിവാഹത്തിനെ സമ്മതിക്കണം.. രാജേഷ് പറഞ്ഞു. ഇല്ല… ഇനി എനിക്ക് ഒരു ജീവിതം വേണ്ട… നശിക്കട്ടെ ഇത് ഇങ്ങനെ ഒക്കെ…

പറഞ്ഞു തീർന്നതും അവന്റെ കവിളിൽ അടി വീണു..

തള്ളേ…. നിങ്ങൾക്ക് എന്താ ഭ്രാന്ത് പിടിച്ചോ????

മ്ഹ്..

അവൻ കവിളിൽ കൈ പൊത്തി ചോദിച്ചു..

ഉഷ പറഞ്ഞു.

“”അതെ ടാ ഭ്രാന്ത്.. എനിക്ക് ഭ്രാന്ത്..ആണ്..

ഇന്നലെ കണ്ട ഒരുത്തി ഇട്ടേച്ച് പോയപ്പോള്‍ അവളുടെ സ്നേഹം പോയി എന്ന് പറഞ്ഞു നിനക്ക് ഭ്രാന്ത് പിടിച്ചു എങ്കിൽ വയറ്റില്‍ കുരുത്ത അന്ന് തൊട്ട് ഇന്നോളം നിന്നെ സ്നേഹിച്ച എനിക്കും ഭ്രാന്ത് ആണ്…

നീ ഇങ്ങനെ നശിക്കുന്ന കണ്ടിട്ട് ഇളകിയ ഭ്രാന്ത്… “”

അവര് ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും കിതച്ചു… താഴേക്ക് ഉർന്ന് വീണു..

രാജേഷ് ” “അമ്മേ “” എന്ന് പറഞ്ഞു ഓടി വന്നു അവരുടെ തോളില്‍ പിടിച്ചു…. ഉഷ ദേഷ്യത്തോടെ.. കൈ തട്ടി മാറ്റി.. “”വേണ്ട തൊടണ്ട നീ എന്നെ.. അവള് പോയി എന്നു പറഞ്ഞു നീ നശിക്കുന്നു.. അപ്പോൾ ഞാൻ ചത്താലും കെട്ടാലും നിനക്ക് ഒന്നുല്ല… നിനക്ക് ഒരു ജീവിതം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു…മോനെ..””

അതും പറഞ്ഞു അവർ അവനെ കെട്ടി പിടിച്ചു..

“”ചാവണേന് മുന്നേ നീ സന്തോഷായി ജീവിക്കുന്നത് എനിക്ക് കാണണം…

അവന്റെയും കണ്ണ് നിറഞ്ഞു…തൂകി.. ഉഷ അമ്മയുടെ തോൾ നനഞ്ഞു…..”” അമ്മ എന്താന്ന് വെച്ചാ തീരുമാനിക്ക്.. അതും പറഞ്ഞു അവൻ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി.. അങ്ങനെ രാജേഷ് കല്യാണത്തിനെ സമ്മത്ം മൂളി.. പിന്നെ പെട്ടെന്നു ആയിരുന്നു,..കല്യാണം..

കല്യാണം കഴിഞ്ഞ്.. മീനു വലതുകാൽ വെച്ച് കയറി… ആ അമ്മേടേം മോന്റെം ലോകത്തേക്ക്…..

രാത്രി അവൾ റൂമിൽ എത്തിയപ്പോൾ രാജേഷ് ഇറങ്ങി പോയി.. മീനു നിറകണ്ണുകൾ കൊണ്ട് നോക്കി നിന്നൂ..

അച്ന്റെയും അമ്മയുടെയും ഒറ്റ നിർബന്ധം കൊണ്ട് ആണ് ഈ വിവാഹത്തിനെ സമ്മതിച്ചത്…. ഞാൻ എവടെ നിന്നോളം എന്ന് പറഞ്ഞപ്പോൾ. അനിയത്തിയുടെ ഭാവിയെ കരുതി .. ഞങ്ങളുടെ കാലശേഷം നീ ഒറ്റയക്ക് ആകും എന്നൊക്കെ പറഞ്ഞു അവർ എന്റെ സമ്മത്ം വാങ്ങി..

ആറു മാസം കൊണ്ട് ഒരു അയുസിന്റെ സ്നേഹം തന്നിട്ട് ആണ് ഹരി ഏട്ടൻ പോയത്… അത് കൊണ്ട് തന്നെ ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാന്‍ സമയം എടുക്കും…… എങ്കിലും പെട്ടെന്നു ഉള്ള അവഗണന. എന്തോ.. വിഷമം തോന്നി…

വലിഞ്ഞു കയറി വന്നപോലെ…

ഇഷ്ട്ടം ഇല്ലാത്തപോലെ പെരുമാറിയപ്പോൾ ഏറെ മീനു കരഞ്ഞു എങ്ങെനെയോ ഉറങ്ങി പോയി…

രാവിലെ എണീറ്റപ്പോൾ രാജേഷ് ഏട്ടനെ അവിടെ എങ്ങും കണ്ടില്ല.. കുളിച്ച് അടുക്കളയിൽ ചെന്നപ്പോൾ അമ്മ അടുക്കളയിൽ ചായ ഇടുന്നു. .

“”ങാ.. മോൾ എണീറ്റോ .???”

ഒരു ഗ്ലാസ് ചായ കയ്യിൽ വെച്ച് തന്നൂ..

“”രാജേഷ് ഏട്ടൻ…….””

എന്ന് വിക്കി വിക്കി ചോദിച്ചു.. അപ്പോൾ അമ്മ പറഞ്ഞു.

ഇന്നലെ രാത്രി പോയതാ… മോൾ വിഷമിക്കണ്ട….

ഓർമ്മകൾ മനസ്സ് വേദനിപ്പിച്ചപ്പോൾ ഇറങ്ങി പോയതാകും.. സ്നേഹം ഉള്ളവനാ… അവൻ അവളെ അത്രേ ഏറെ സ്നേഹിച്ചിരുന്നു… അതാ മോളെ നീ വേണം അവനെ ഈ വിഷാദത്തിൽ നിന്നും കര കയറ്റണ്ടത്…

മീനു പറഞ്ഞു. എനിക്ക് എല്ലാം അറിയാം അമ്മേ…

പഴേ കാര്യങ്ങൾ ഒക്കെ…. എല്ലാം രാജേഷ് ഏട്ടൻ തന്നെ വിവാഹത്തിനെ മുന്നേ വന്നു പറഞ്ഞിരുന്നു…

സമയം വേണം എന്നും.എന്നെ ഉൾക്കൊള്ളാന്‍..

എനിക്ക് മനസിലാക്കാൻ പറ്റും .. ഏട്ടന്റെ മനസിന്റെ വേദന.. അവസ്ഥ… സ്നേഹിച്ചു ചതിക്കപെട്ടതിന്റെ…നിരാശ. വേദന.. അതൊക്കെ കൊണ്ടു തകർന്ന മനസ്സ് ആണ് ഏട്ടന്റേത്…..

സ്നേഹം കൊണ്ട് മുറിവേറ്റ മനസ്സും അത് അകന്നു പോകുന്ന വേദനയും എന്റെ ഹരി ഏട്ടൻ പോയപ്പോൾ ഞാൻ മനസ്സിൽ ആക്കിയതാ… അത് കൊണ്ട് ഞാൻ കാത്തിരിന്നോളാം… രാജേഷേട്ടനു വേണ്ടി….

വാതിൽക്കൽ നിന്ന് എല്ലാം കേട്ട് രാജേഷിന്റെ മിഴികൾ നിറഞ്ഞു തൂകി.. അവർ കാണാതെ അവൻ റൂമിൽ കയറി വാതിൽ അടെച്ചു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പിന്നീട് അങ്ങോട്ട് അവൾ ഉറങ്ങി കഴിഞ്ഞ് അവൻ റൂംമിൽ വരും…. കട്ടിലിൽ ഒാരത്ത് മാറി കിടക്കും… മൂകമായി കിടന്ന ആ വീട് സന്തോഷത്താൽ നിറഞ്ഞു… അമ്മയുടെയും മോളുടെയും കളിചിരികള്‍ ആ വീട്ടിൽ നിറഞ്ഞു..

സീരിയൽ കഥ പറഞ്ഞു… ഉഷയുടെ മടിയിൽ കിടക്കുന്ന മീനുവിനെ കണ്ട് കൊണ്ട് ആണ്..

രാജേഷ് വന്നത്……

അവൻ വന്നത് ഒന്നും അറിയാതെ അവരുടെ ലോകത്ത് ആയിരുന്നു..രണ്ടാളും… അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവനെ കുറ്റബോധം തോന്നി…നീതുവിന്റെ വാക്ക് കേട്ട് അമ്മെയെ ഒറ്റയ്ക്ക് ആക്കി വാടക വീട് തേടി പോയ നിമിഷം ഓർത്തു… അമ്മയും മോളും എന്തോ പറഞ്ഞു ചിരിക്കുവാന്നെ.. അത് കണ്ട് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…

“”വീട്ടിൽ കള്ളൻ കയറിയാൽ പോലും അറിയില്ല അമ്മേം മോളും… “”

രാജേഷ് ന്റെ സൗണ്ട് കേട്ടതും മീനു.. ചാടി എഴുന്നെറ്റ്.

“ഞാൻ ഇപ്പോൾ ചായ എടുക്കാം രാജേഷ് ഏട്ടാ…”

പതിവായി ഈ ചോദ്യത്തിനെ വേണ്ട എന്ന് പറഞ്ഞു പോകുന്ന രാജേഷ്..ഇത്തവണ.. പറഞ്ഞു.

“”മ്ഹ്.. എടുക്ക്..””

അത് കേട്ട് ഞെട്ടി ഉഷയും മീനുവും പരസ്പ്പരം നോക്കി… ഉഷ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് എഴുന്നേറ്റ്…

ചെല്ല് അവനെ ചായ എടുത്ത് കൊടുക്ക്.. അതും പറഞ്ഞ അവർ റൂമിൽ പോയി..

അടുക്കളയിൽ ചായ എടുത്ത് അവന്റെ കയ്യിൽ കൊടുത്തപ്പോൾ… അവൻ ദൂരെക്ക് നോക്കി അവളോട് തിരക്കി.. എന്നും ഞാൻ ചായ വേണ്ട എന്ന് പറഞ്ഞിട്ടും നീ ദിവസ്വും ഈ ചോദ്യം വീണ്ടും ചോദിക്കുന്നു..

അത് കേട്ട് മീനു ഒന്ന് പുഞ്ചിരിച്ചു..

“‘മാറ്റങ്ങൾ ഉണ്ടാകാൻ വല്ല്യ താമസം വേണ്ടല്ലൊ…

എനിക്ക് വിശ്വാസം ഉണ്ട് ആയിരിന്നു… രാജേഷ് ഏട്ടൻ മാറും എന്ന്.. അത് വരെ നിരാശ പെടാതെ കാത്തിരിക്കാൻ ഞാൻ തയ്യാർ ആയിരുന്നു…

മുറിവേറ്റ ഈ മനസ്സിനെ സ്നേഹം കൊണ്ട് തന്നെ മാറ്റാൻ കഴിയും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു..!!!

അത് പറഞ്ഞു അവൾ കാലി ആയ ചായ ഗ്ലാസ് വാങ്ങി അടുക്കളയിലേക്ക് നടന്നു .

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പിറ്റേന്ന് വയ്ക്കിട്ട് രാജേഷ് വന്നപ്പൊള്‍ മീനു അവിടെ ഇല്ലായിരുന്നു..

അമ്മേ അവൾ എവിടെ???

അന്ന് ആദ്യമായി അവൻ അവളെ തിരക്കി… ഉഷ പറഞ്ഞു.. അവളുടെ വീട്ടിൽ നിന്ന് വിളിച്ചു..

അച്ചനു സുഖം ഇല്ല. എന്ന്.. കുറേ നേരം നിന്നെ എവിടെ കാത്തിരിന്ന്.. വിളിച്ചിട്ട് കിട്ടിയതും ഇല്ല…

അപ്പോൾ ഞാൻ ആണ് പറഞ്ഞത്… മോൾ ബസിൽ പൊയക്കൊ അവൻ വരുമ്പോൾ ഞാൻ പറയാം എന്നു. അവൻ ഒന്നും മിണ്ടാതെ റൂമിൽ പോയി… രാത്രി കഴിക്കാൻ ഇരുന്നപ്പോൾ അവൻ ചോദിച്ചു..

എന്നിട്ട് എപ്പോ എങ്ങനെ ഉണ്ട്????

ഉഷ നെറ്റി ചുളിച്ച് ചോദിച്ചു..

“”എന്ത്????””

അല്ല അവളുടെ അച്ഛനെ.. അവൻ പറഞ്ഞു.

അപ്പോള്‍ ഉഷ പറഞ്ഞു..

“നിനക്ക് ഫോൺ വിളിച്ചു ചോദിക്കാൻ പാടില്ലാരുന്നോ…????””

അവൻ മടിച്ച് മടിച്ച് പറഞ്ഞു..

“”എന്റെ കയ്യിൽ അവളുടെ നബർ ഇല്ല..””

ഉഷ ചിരിച്ചു.

“”കൊള്ളാം നല്ല കെട്ടിയോൻ…””

സ്വന്തം ഭാര്യയുടെ ഫോൺ നമ്പർ അറിയില്ല പോലും.. കുഴപ്പ്ം ഒന്നുമില്ല.. പ്രേഷ൪ ഒന്ന് കുറഞ്ഞു..

അത്രേ തന്നെ…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാത്രി ഉറക്കം വരാതെ തിരിഞ്ഞ് മറിഞ്ഞും കിടന്നു.. എന്തൊ കട്ടിലിൽ ഒരു ഒാരത്ത് അവൾ വേണം എന്ന് തോന്നി… അവൻ എഴുന്നേറ്റ്.. ജെന്നൽ തുറന്നു…നിലാ വെളിച്ചത്തിൽ. മുറ്റത്തു കോതി നിർത്തിയിരുന്ന ഗുൽമോഹർ.. വീണ്ടും തളിർത്തു പൂവിട്ട് നിൽക്കുന്നു…. ചുവന്ന് ആ പ്രണയ പുഷ്പ്പങ്ങള്‍ അവന്റെ മനസ്സിലെ മരിച്ച പ്രണയത്തെ ഉണർത്തി… മനസ്സിൽ കരിന്തിരി കയറി കെട്ട് പോയ അവനിലെ പ്രണയം വീണ്ടും തെളിഞ്ഞു..

കൂടുതൽ മിഴിവോടെ

ഒരു പുഞ്ചിരിയോടെ അവന്റെ മുന്നിൽ മിന്നുവിന്റെ മുഖം തെളിഞ്ഞു നിന്നു മനസ്സിലും…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാവിലെ കുളിച് ഒരുങ്ങി എങ്ങോട്ടാ… അമ്മയുടെ ചോദ്യം കേട്ട് അവൻ ഇച്ചിരി ഗ്വ്രവ്ം നടിച്ച് പറഞ്ഞു..

“”മീനു വിനെ വിളിക്കാന്‍”””

അതും പറഞ്ഞു അവൻ പുറത്തെക്ക് ഇറങ്ങി..

ഓട്ടോ.. സ്റ്റാർട്ട്‌ ചെയ്ത് പോകുമ്പോൾ ആ അമ്മ മനസ്സ് സന്തോഷം കൊണ്ട് തുടി കൊട്ടൂവായിരുന്നു..

മകനിലെ മാറ്റം കണ്ടു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഹോ.. നിനക്ക് എന്താ കൊച്ചേ വീട്ടിൽ ഇരുന്ന് കു‌ടെ ഈ നിറവയറും വെച്ചു ..ഷോപ്പിൽ വന്ന ആരോ പറയുന്ന കേട്ട് നീതു തിരിഞ്ഞ് നൊക്കി.എന്നിട് വീണ്ടും ജോലികളിൽ തന്റെ മുഴുകി.. അത് കേട്ട് ഷോപ്പ് ഉടമ പറഞ്ഞു.

എന്ത് ചെയ്യാനാ കെട്ടിയോൻ നല്ലത് ആണേൽ ഈ അവസ്ഥയിൽ ജോലിക്ക് വിടുമോ..????

പാവം കഷ്ട്ടപാട് കണ്ടാ ഞാൻ എവിടെ ജോലിക്ക് എടുത്തത്…

നീതു ഒന്ന് പുഞ്ചിരിച്ചു വേദന നിറഞ്ഞ ചിരി..

അപ്പോൾ ആണ് അവൾ കണ്ടത് മീനുവിന്റെ കയ്യും പിടിച്ചു തന്റെ മുന്നിൽ കൂടി ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്ന രാജേഷിനെ…

നിറഞ്ഞു വന്ന് മിഴി അമർത്തി തുടച്ചു… രാജേഷ് അവളെ കണ്ടതേ ഇല്ല.. നിറ വയറും താങ്ങി നടക്കുന്ന മീനുവിനെ ചേർത്തു പിടിച്ച് രാജേഷ് നടന്നകന്നു…

“”””അവന്റെ കണ്ണിലും മനസീലും പ്രണയത്തിന്റെ രണ്ടാംഭാവങ്ങള്‍ ആയിരുന്നു….ആ പ്രണയത്തിൽ മൊട്ടിട്ട ജീവ്ന്റെ തുടിപ്പുകള്‍ ആയിരുന്നു …..”””

(അവസാനിച്ചു)

എന്റെ കുഞ്ഞ് കഥ ഇഷ്ട്ടായോ…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: സൂര്യ ഗായത്രി