പ്രണയമഴ നോവലിൻ്റെ അവസാന ഭാഗം വായിക്കൂ…..

രചന : Thasal

“ടാ അമ്പു,,,, എഴുന്നേറ്റോ നീ,,, ”

അടുക്കളയിൽ അപ്പം ചുടുന്നതിനോടൊപ്പം തുമ്പി വിളിച്ചു ചോദിച്ചു,,, അപ്പോഴും റൂമിൽ പുതച്ചു മൂടി കിടക്കുന്ന അമ്പുവിന്റെ കാലുകൾ മാത്രം വ്യക്തമായി,,,

“അമ്പു,,, ”

“ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് അമ്മാ,,, ഐ ആം ആദി ദേവ്,,,, നോട്ട് അമ്പു,,, ”

അവൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് ഇരുന്നു കൊണ്ട് പറഞ്ഞതും അടുക്കളയിൽ അമ്മയും തുമ്പിയും ചിരിക്കുകയായിരുന്നു,,,

“എന്ന മോനെ ആദി ദേവേ,,,, നീ ആദ്യം ബെഡിൽ നിന്നും എഴുന്നേൽക്ക്,,, ”

“എഴുന്നേറ്റു അമ്മാ,,, ”

“ടാ ചെക്കാ,,, എഴുന്നേൽക്ക്,,, ”

എല്ലാം കാണും വിധം അടുക്കളയിൽ നിന്നും തുമ്പി വിളിച്ചു പറഞ്ഞതും അവൻ അത്ര താല്പര്യം ഇല്ലാത്ത മട്ടെ എഴുന്നേറ്റു,,,

“ഇനി പോയി കുളിക്ക്,,,, ”

“ആ അമ്മ,,,അല്ല ഇന്ന് ഏതാ ഡേറ്റ്,,, ”

“നിനക്കെന്തിനാട,,, ഈ രാവിലെ തന്നെ,,, ”

“പറ അമ്മ,,, ”

“24”

“എന്റെ ഹാൾ ടിക്കറ്റ് എവിടെ അമ്മാ,,, ”

പിന്നെ കേട്ടത് അമ്പുവിന്റെ വിളിയായിരുന്നു,,, തുമ്പി ഒന്ന് ഞെട്ടി കൊണ്ട് അമ്മയുടെ കയ്യിലേക്ക് ചട്ടുകം കൊടുത്തു കൊണ്ട് വേഗം റൂമിലേക്ക്‌ നടന്നു,,,അവളുടെ പോക്ക് കണ്ട് ഹാളിൽ ഇരിക്കുന്ന അച്ഛനും സഖാവും ഒരുപോലെ തലയിൽ കൈ വെച്ച് പോയി,,,

“ഇന്ന് അവന്റെ അവസാനം ആകും,,, ”

സഖാവ് അച്ഛനോടായി പറയുന്നുണ്ട്,,,

“ടാ നിനക്ക് ഇന്നാണോ എക്സാം,,, ”

അവൻ അല്പം പേടിയിൽ ഒന്ന് പിറകിലെക്ക് മാറി കൊണ്ട് ആ എന്നർത്ഥത്തിൽ തലയാട്ടിയതും തുമ്പി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി,,,

“ടാ അമ്പു,,, ”

“നോട്ട് അമ്പു അമ്മ,,, ആദി ദേവ്,,,, ”

“ടാ പോത്തേ,,,,നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എക്സാമിന് തലേന്ന് എങ്കിലും ഈ ഹാൾ ടിക്കറ്റ് എടുത്ത് വെക്കണം എന്ന്,,, അതിന് എങ്ങനെയാ പഠിക്കുന്നവർക്ക് അല്ലെ ആ വിധ ബോധം ഉണ്ടാകൂ,,, ഒരക്ഷരം പഠിക്കുകയും ഇല്ല,,,, ”

അവൾ ഓരോന്ന് പറഞ്ഞു ഹാൾ ടിക്കറ്റ് തിരയാൻ തുടങ്ങിയതും അമ്പുവും കൂടെ കൂടി,,

“നീ പോയി കുളിക്കാൻ നോക്കടാ ചെക്കാ,,, ഞാൻ നോക്കിക്കോളാം,,, ഇനി നേരം വൈകി എന്നും പറഞ്ഞു പോകാതിരിക്കേണ്ട,, ചെല്ല്,,, ”

തുമ്പി പറഞ്ഞതും അവൻ കയ്യിലെ മസ്സിൽ എല്ലാം നോക്കി കൊണ്ട് ബാത്‌റൂമിലേക്ക് നോക്കാൻ പോകാൻ നിന്നതും പെട്ടെന്നുള്ള ഓർമയിൽ ഒന്ന് തുമ്പിയെ ഒന്ന് നോക്കി,,

“അമ്മ അമ്മു എവിടെ,,, ”

അവന്റെ ചോദ്യം കേട്ടതോടെ തുമ്പി അവനെ ഒന്ന് നോക്കി,,,

“സോറി ചേച്ചി,,,, ”

“അവൾ നിന്റെ കൂടെയല്ലേ കിടക്കാറ്,,, അതാ കിടക്കുന്നു ബോധം ഇല്ലാതെ,, ”

ബെഡിലേക്ക് ചൂണ്ടി കൊണ്ട് തുമ്പി പറഞ്ഞു,,,

“എന്റെ അമ്മേ അത് തലയണയാണ്,,

അമ്മുവൊന്നും അല്ല അത്,,, ”

അവൻ അത് പറഞ്ഞു കൊണ്ട് ബാത്‌റൂമിലേക്ക് കയറിയതും തുമ്പി കയ്യിൽ കിട്ടിയ ഹാൾ ടിക്കറ്റ് ടേബിളിൽ വെച്ച് കൊണ്ട് ബെഡിലേക്ക് പോയി ബ്ലാങ്കറ്റ് ഒന്ന് തട്ടി മാറ്റിയതും അവിടെ അടുക്കി വെച്ച തലയണ കണ്ട് അവൾ ഒന്ന് നെറ്റി ചുളിച്ചു,,,

പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ പെട്ടെന്ന് മുഖം കയറ്റി കൊണ്ട് പുറത്തേക്ക് നടന്നതും അവളുടെ വരവ് കണ്ട് സഖാവ് മെല്ലെ എഴുന്നേറ്റ് പോകാൻ നിന്നു,,,

“സഖാവെ ”

അവളുടെ വിളി മാത്രം മതിയായിരുന്നു അവൻ അവിടെ നിന്നു,,,

“ഇന്ന് മോളെ എവിടെ തെണ്ടാൻ വിട്ടതാ,,,,

സഖാവിനോട് പല തവണ പറഞ്ഞിട്ടുണ്ട് എന്നോട് ചോദിക്കാതെ വിടരുത് എന്ന്,,,,, എന്റെ കൃഷ്ണ ഇന്ന് എന്ത് പൊല്ലാപ്പും കൊണ്ടാണാവോ വരാൻ പോകുന്നത്,,, കഴിഞ്ഞ ആഴ്ച സമരം എന്നും പറഞ്ഞു മോള് എറിഞ്ഞുടച്ചതിന്റെ പൈസ ഇന്നലെ കെട്ടി വന്നതേയൊള്ളു,,, ഇന്നും വിട്ടേക്കുന്നു,,,ഇന്ന് അവളുടെ പിറന്നാൾ ആണ് എന്നെങ്കിലും ഓർത്തുടെ മനുഷ്യ,,, എല്ലാത്തിനെയും ഞാൻ കാണിച്ചു തരാം,,, ”

“അമ്മാ ആ ടവ്വൽ എടുത്ത് തരോ,,, ”

“വേണേൽ ഇറങ്ങിയിട്ട് എടുത്തോ,,, അല്ലേൽ വേണ്ടാ മക്കളുടെ എല്ലാ പോക്കിരിതരത്തിനും കൂടെ നിൽക്കുന്ന ഒരു അച്ഛൻ ഉണ്ടല്ലോ,, എടുത്ത് കൊടുക്ക്,,, ”

തുമ്പി എല്ലാ ദേഷ്യവും തീർത്തു കൊണ്ട് അവിടെ നിന്നും പോയതും അച്ഛൻ സഖാവിനെ നോക്കി കളിയാക്കി ചിരിച്ചു,,

“അച്ഛാ വയസ്സാകാലത്ത് ഇമ്മാതിരി പോക്കിരിതരം കാണിക്കരുത്,,, അച്ഛൻ പറഞ്ഞിട്ടല്ലേ ഞാൻ സമ്മതിച്ചത്,, എന്നിട്ട് കേട്ടത് മുഴുവൻ എനിക്കും,,,,”

അവൻ ഒന്ന് കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും വീണ്ടും ബാത്‌റൂമിൽ നിന്നും അമ്പുവിന്റെ വിളി വന്നു,,

അവൻ പെട്ടെന്ന് തന്നെ ടവ്വൽ എടുക്കാനായി പോയി,,,

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

*ഇങ്കുലാബ് സിന്ദാബാദ്,,,, വിദ്യാർത്ഥി ഐക്യം സിന്ദാബാദ്,,,, *

കോളേജ് ഗേറ്റ് കടന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ മുദ്രവാക്യത്തോടെ മുന്നോട്ട് വന്നു,,, കോളേജ് മുഴുവൻ ഒരു തരിപ്പിൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു,,, കോളേജ് മുറ്റത്തെ പൊഴിഞ്ഞു വീണ വാക പൂക്കളെ ചതച്ചരച്ചു കൊണ്ട് കടന്നു വരുന്നവറുടെ കൈകൾ ചെഞ്ചുവപ്പിൻ കൊടികൾ ആയിരുന്നു,,, അവർക്ക് മുന്നിൽ ആയി സഖാവിന്റെയും തുമ്പിയുടെയും സ്വന്തം അമ്മൂട്ടിയും,,,

*ഇങ്കുലാബ് സിന്ദാബാദ്,,,, മാനേജ്മെന്റ് നീതി പാലിക്കുക,,,,, *

വീണ്ടും വീണ്ടും മുദ്രവാക്യം ഉയർന്നു കൊണ്ടിരുന്നു,,

അവർ കോളേജിന് മുന്നിൽ എത്തിയതും അവരെ തടയാൻ എന്ന പോലെ അവിടെ സാർമാർ എത്തിയിരുന്നു,,,

“പ്ലീസ് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം,,, ദയവു ചെയ്തു മുദ്രവാക്യം നിർത്തണം,,, ”

ആവർത്തിച്ചുള്ള പ്രിൻസിപ്പാളിന്റെ ആവശ്യം കേട്ടതും അമ്മു കൈ ഉയർത്തി നിർത്താൻ എന്ന പോലെ കാണിച്ചതും ആ നിമിഷം മുദ്രവാക്യം നിന്നു,,,

“നിങ്ങൾ ക്ഷമ കാണിക്കേണ്ടതാണ്,,, ഞങ്ങൾ എല്ലാത്തിനും പരിഹാരം കാണും,,, ”

“എന്ത് കാണും എന്നാണ് നിങ്ങൾ ഈ പറയുന്നത്,,,

ഒരിക്കൽ നിങ്ങളുടെ വാക്ക് വിശ്വസിച്ചു ഞങ്ങൾ ഈ സമരം ഇവിടെ നിർത്തിയത് ആയിരുന്നു,,, ഫീസ് തരില്ല എന്ന് ഞങ്ങൾ പറയുന്നില്ല,, എങ്കിലും ന്യായമായ ഫീസ് അത് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്,,,,തുടക്കത്തിൽ ഞങ്ങൾ അടക്കേണ്ട 60%ൽ കൂടുതൽ ഇനി തരണം എന്ന് പറഞ്ഞാൽ അത് എങ്ങനെ ശരിയാകും,,,, വീ വാണ്ട്‌ ജസ്റ്റിസ്,,,,”

അതോടെ എല്ലാവരും വീണ്ടും മുദ്രവാക്യം വിളി പിന്നെയും തുടങ്ങിയതും കുറച്ച് അപ്പുറം ആയി അമ്മുവിനെ നോക്കി കയ്യും കണ്ണും കാണിക്കുന്ന ശ്രേയയെ കണ്ട് അമ്മു അവളെ ഒന്ന് നോക്കി,,

ശ്രേയ അവൾക്ക് നേരെ ഫോൺ നീട്ടി കാണിച്ചതും അവൾ പിന്നിൽ നിന്നിരുന്ന സനൂപിനെ നോക്കി എന്തോ പറഞ്ഞു കൊണ്ട് ശ്രേയയുടെ അടുത്തേക്ക് പോയി,,, ശ്രേയ അവൾക്ക് നേരെ ഫോൺ നീട്ടിയതും ഫോണിൽ തെളിഞ്ഞു നിൽക്കുന്ന സഖാവ് എന്ന പേര് കണ്ട് ഒരു നിമിഷം പോലും ചിലവാക്കാതെ അവൾ ഫോൺ അറ്റൻഡ് ചെയ്തു,,,

“വരാൻ ആയില്ലേ,,, ”

തുടക്കത്തിൽ തന്നെ അവന്റെ സംസാരം അങ്ങനെയായിരുന്നു,,,

“സഖാവെ കഴിഞ്ഞിട്ടില്ല,,, ”

“അവർ സമ്മതിച്ചില്ലെ,,, ”

“അനുകൂലമായി ഒന്നും പറയുന്നില്ല,,, ”

“കോളജിന്റെ ഉള്ളിലേക്ക് കയറ്,,, ”

സഖാവിന്റെ പെട്ടെന്നുള്ള സംസാരം കേട്ടു അവൾ ഒന്ന് നെറ്റി ചുളിച്ചു,,,

“ആർ യു ഷുവർ,,, ”

“യെസ്,,, നീ കയറ്,,,, ”

“സസ്പെൻഷൻ പ്രതീക്ഷിക്കാം,,, ”

“കിട്ടിയാൽ വാങ്ങി ഇങ് പോര്,,,, ”

അവന്റെ സംസാരം അമ്മുവിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ജനിപ്പിച്ചു,,, അവൾ വേറൊന്നും ചിന്തിക്കാതെ പെട്ടെന്ന് തന്നെ സമരത്തിനിടയിലേക്ക് പോയി കോളേജിലേക്ക് കടക്കാൻ ശ്രമിച്ചു,,, ഒരു വിധം പ്രിൻസിപ്പാൾ ഇടപെട്ടു എല്ലാ ആവശ്യവും അംഗീകരിക്കപ്പെട്ടതോടെയാണ് അവർ നിർത്തിയത്,,,

“ഇന്ന് നീ പ്രാക്ടീസിന് വരുന്നില്ലേ,,, ”

“ഇല്ല മോനെ,,, ഇന്ന് വീട്ടിൽ ആണ്,,,, ”

കിരൺ ചോദിച്ചതും അവൾ വെള്ളം കുടിച്ചു ബോട്ടിൽ ബാഗിൽ വെച്ച് കൊണ്ട് ബാഗ് തോളിലൂടെ ഇട്ടു,,,

“അല്ല ഒരു സംശയം,,, നീ ഇവിടെ വന്നതിന് ശേഷം പല വട്ടം കേൾക്കുന്ന പേരാണ് സഖാവ്,,, അത് ആരാ,, നിന്റെ ലൈഫിലെ ഹീറോ ആണൊ,,, ”

കിരൺ ചെറു ചിരിയോടെ ചോദിച്ചതും അമ്മു ഒന്ന് ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി,,

“ഹീറോയാണ്,, ബട്ട്‌ അത് എന്റെ ലൈഫിന്റെയല്ല,,,

എന്റെ അമ്മയുടെ ലൈഫിന്റെ,,, ”

അതും പറഞ്ഞു കൊണ്ട് അവൾ പോകുന്നതും നോക്കി ഒന്നും മനസ്സിലാകാതെ കിരൺ ഇരുന്നു,,,

“അവൾ എന്താ ഉദേശിച്ചേ,,, ”

“ടാ പൊട്ട സഖാവ് അവളുടെ അച്ഛൻ ആട,,, ”

ശ്രേയ പറഞ്ഞപ്പോൾ ആണ് അവനും കത്തിയത്,,,,

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ഗുഡ് ആഫ്റ്റർനൂൺ മുത്തശ്ശ,,,”

സ്കൂട്ടി മുറ്റത്ത്‌ നിർത്തി കൊണ്ട് ഉള്ളിലേക്ക് കയറുന്നതിനിടയിൽ അവൾ പറഞ്ഞതും അച്ഛൻ പത്രത്തിൽ നിന്നും തല പൊക്കി അവളെ ഒന്ന് നോക്കി,,,

“ഗുഡ് ആഫ്റ്റർനൂൺ,,,, അമ്മ കലി തുള്ളി നിൽക്കുന്നുണ്ട്,, പിറന്നാൾകാരിയെ കാണാഞ്ഞിട്ട്,,

നീ ചെന്ന് കിട്ടുന്നത് വാങ്ങിക്കോ,,, ”

“അത് ഞാൻ വാങ്ങിക്കോളാം,,, മുത്തശ്ശൻ ഈ കണ്ണട ഒന്ന് മാറ്റാൻ നോക്ക്,, കാണാതെ ഇങ്ങനെ തപ്പി പിടിക്കാതെ,, ”

അതും പറഞ്ഞു കൊണ്ട് അവൾ ഉള്ളിലേക്ക് പോയതും ഹാളിൽ മുല്ലപ്പൂ കോർക്കുന്ന അമ്മ,,

“മുത്തശ്ശി,,, മരത്തിൽ ഉണ്ടായിരുന്നത് മുഴുവൻ പൊട്ടിച്ചോ,,, ”

അവളുടെ സ്വരത്തിൽ പരാതി നിറഞ്ഞു,,, അമ്മ ഒരു ചിരിയോടെ അവളെ നോക്കി,,,

“ഇല്ല അമ്മൂട്ടിയെ,,, കുറച്ചേ പൊട്ടിചൊള്ളൂ,,, നീ സംശയം ഉണ്ടേൽ പോയി നോക്കിക്കോ,,,, ”

“ഞാൻ നോക്കിക്കോളാം,,, ”

അവൾ അതും പറഞ്ഞു കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു,, അടുക്കളയിൽ നിന്നും എന്തോ മുറുമുറുപ്പ് കേൾക്കുന്നുണ്ട്,, അവൾ ആദ്യം ഒന്ന് തലയിട്ട് നോക്കിയതും ഉള്ളിൽ എന്തോ ഉണ്ടാക്കി കൊണ്ടിരിക്കുന്ന തുമ്പി,, അവൾ എന്തൊക്കെയോ പറയുന്നുണ്ട്,, തൊട്ടടുത്ത് തേങ്ങ ചിരകി കൊണ്ടിരിക്കുന്ന സഖാവ് അത് കേട്ടു അടക്കി ചിരിക്കുന്നും ഉണ്ട്,,അവളെ കണ്ടതും സഖാവ് തുമ്പിയെ ഒന്ന് കാണിച്ചു കൊടുത്തു,,, ആള് അല്പം ചൂടിൽ ആണെന്ന് മനസ്സിലായതും അമ്മു മെല്ലെ ഉള്ളിലേക്ക് കയറി,,,

“തുമ്പിമ്മാ,,, ”

അവളുടെ വിളി കേട്ടിട്ടും തുമ്പി ശ്രദ്ധിക്കാത്തത് പോലെ നിന്നു,,,

“ചുമ്പിമ്മാ,,, ”

ഇപ്രാവശ്യം അവളുടെ ചുണ്ടിൽ ചിരി ഊർന്നു വന്നു,,,

“നീ ഇത് വരെ എവിടെയായിരുന്നഡി,,, ”

തുമ്പി കലിപ്പിച്ച് ഒന്ന് ചോദിച്ചതും അമ്മു റാക്കിൽ കയറി ഇരുന്നു,,,

“അതൊന്നും പറയാതിരിക്കുകയാണ് ബേധം അമ്മ,,, ഒരുപാട് നോട്ട് എഴുതി എടുക്കാൻ ഉണ്ടായിരുന്നു, ”

അവൾ പറയുന്നതിനോടൊപ്പം സഖാവിനെ ഒന്ന് നോക്കിയതും സഖാവ് അവളെ നോക്കി ചിരിക്കുന്നുണ്ട്,,,

“എന്നിട്ട് അവർക്ക് നേരെ ഭീഷണി മുഴക്കിയിട്ട് അല്ലെ വരവ്,,,”

“ഭീഷണി ഒന്നും ഇല്ല,,, നടത്തി തരണം എന്ന് ഉറപ്പിച്ചു പറഞ്ഞു,,,, ”

തുമ്പി ചോദിച്ചതിന് അറിയാതെ ഉത്തരം പറഞ്ഞു കൊണ്ട് അമ്മു ചിരകിയ തേങ്ങ എടുത്ത് വായയിൽ ഇട്ടതും പെട്ടെന്ന് എന്തോ ഓർത്ത പോലെ അബദ്ധം പിണഞ്ഞത് മനസ്സിലായതും കണ്ണ് ഇറുക്കെ അടച്ചു,,,സഖാവ് വേണമായിരുന്നഡി എന്ന ഒരു നോട്ടം,, അപ്പോഴും തുമ്പി അവളെ അതെ നോട്ടം തന്നെ,,

“എനിക്കറിയാലോ നിന്നെ,, എങ്ങനെയാ അച്ഛന്റെ തനി പകർപ്പ് അല്ലെ,, ഞാനൊന്നും പറയുന്നില്ല,,,

ഇന്ന് വൈകിയിട്ട് അമ്പലത്തിൽ വന്നോണം,,, ”

“അയ്യേ ഞാൻ എങ്ങും ഇല്ല,,, തുമ്പിമ്മ പോയാൽ മതി,, ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌കാര് അമ്പലത്തിൽ കയറില്ല,, അല്ലെ സഖാവെ,, ”

അതും പറഞ്ഞു കൊണ്ട് അവൾ സഖാവിന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു,,, സഖാവും ചിരിക്കുന്നത് കണ്ടതും തുമ്പി ചെറിയ ചിരി നൽകി എങ്കിലും അത് പൂർത്തിയായില്ല,,, അപ്പോഴാണ് അമ്പു എക്സാംകഴിഞ്ഞു വന്നത്,അവൻ വന്ന ഉടനെ സോഫയിലേക്ക് മറിഞ്ഞു, ,,

“അമ്പു,, എക്സാം എങ്ങനെ ഉണ്ടായിരുന്നു,, ”

തുമ്പി ചോദിച്ചതും അമ്പു ഒന്ന് തല ഉയർത്തി നോക്കി,, അവന്റെ നോട്ടം കണ്ടതും മൂന്ന് പേരും ചിരി കടിച്ചു പിടിച്ചു,,,

“അമ്പുവല്ല അമ്മ,,, ആദി ദേവ്,,, അല്ലേടാ,,, ടാ മോനെ ആദി ദേവേ,,,പറയടാ കുട്ടാ,,, എങ്ങനെ ഉണ്ടായിരുന്നു,,, ”

“പേടിക്കാനില്ല സപ്പ്ളി ഉണ്ടല്ലോ,,, ”

അവൻ ഒരു കൂസലും കൂടാതെ പറയുന്നത് കേട്ടു അമ്മു ഉറക്കെ ചിരിച്ചു പോയി,,, തുമ്പിയാണെൽ സഖാവിനെ ഒരു നോട്ടം,,,

“നീ എന്തിനാഡി എന്നെ നോക്കുന്നെ,,, നിന്നെ പോലെ തന്നെ,,, ”

“ഓഹോ സഖാവ് വലിയ പഠിപ്പിസ്റ് ആയിരുന്നല്ലോ,,,, ”

“പഠിപ്പിസ്റ് ഒന്നും അല്ലായിരുന്നു എങ്കിലും കൃത്യമായി ക്ലാസിന് പോയിരുന്നു,,, നീയോ,, കുത്തി പൊക്കി വിടുകയല്ലായിരുന്നോ,,, ”

“അടി ഉണ്ടാക്കാൻ അല്ലെ പോകുന്നെ,,, അല്ലാതെ പഠിക്കാൻ ഒന്നും അല്ലല്ലോ,,, ”

“തുടങ്ങി രണ്ട് പേരും,,, എന്റെ അമ്മ,,,,നല്ലൊരു ദിവസം ആയിട്ട് വഴക്ക് കൂടല്ലേ,,, ഇപ്പോൾ പ്രശ്നം എന്താ,,,, അമ്പു,,,സോറി ആദി ദേവ്,,,അവനെ ഇങ് വിട്ടേക്ക്,,, ഞാൻ നോക്കിക്കോളാം,,, ടാ മോനെ ഇങ് വന്നേ ചേച്ചിയൊന്നു ഉപദേശിക്കട്ടെ,,,”

അമ്മു എഴുന്നേറ്റ് കൊണ്ട് അവന്റെ അടുത്തേക്ക് പോയതും അവന് ഉപദേശം നല്ലോണം അറിയുന്നത് കൊണ്ട് തന്നെ അവളുടെ അടുത്ത് നിന്നും പരമാവധി മാറാൻ ശ്രമിക്കുന്നുണ്ട്,,, അവൾ അവനെ ബലമായി പിടിച്ചു കൊണ്ട് പോയതും അവരുടെ പോക്ക് കണ്ട് തുമ്പിയും സഖാവും ഒരുപോലെ ചിരിച്ചു പോയി,,,

“അമ്മു,,, നീ വേണ്ടാത്തത് ഒന്നും കാണിക്കല്ലേ,,,”

റൂമിലേക്ക്‌ കയറുന്നതിനിടയിൽ പറയുന്നുണ്ട്,,,അമ്മു അതൊന്നും മൈന്റ് ചെയ്യാതെ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ഉള്ളിലേക്ക് ഇട്ടു കൊണ്ട് ഡോർ ലോക്ക് ചെയ്തു,,, ഷർട്ടിന്റെ കൈ തെരുത്ത് കയറ്റുന്നത് കണ്ടതും അമ്പു നേരെ ബെഡിലേക്ക് ചാടി കയറി,,

“ടാ ഇറങ്ങി വാടാ,,, ”

“അങ്ങനെ ഇപ്പോൾ നീ എന്നെ തല്ലണ്ട,,, ഒരു എക്സാം ഒക്കെ തോൽക്കുന്നത് സാധാരണയാണ്,,,, ”

“ഒന്നാണെങ്കിൽ വേണ്ടിയില്ല,,, നീ ഏതിലാടാ ജയിച്ചിട്ടുള്ളത്,,,ഞാൻ വാക്ക് പറഞ്ഞിട്ടാ നിന്നെ കഴിഞ്ഞ തവണ വെറുതെ വിട്ടത്,,, എന്നിട്ട് എന്റെ കാല് തന്നെ വരുന്നോ,,,,, ഇറങ്ങി വാടാ കോപ്പേ,,,, ”

“ഡി ചേച്ചി വേണ്ടഡി,,, നീ ഇടിച്ചാൽ എനിക്ക് വേദനിക്കും,, നീ ബോക്സിങ് ഒക്കെ പഠിച്ചിട്ടുള്ളതാ,,,,”

“വേദനിക്കണം,,,ഇറങ്ങി വാടാ,,, ”

“നീ ധൈര്യമുണ്ടെങ്കിൽ കയറി വാടി,, ആഹാ,,,

എനിക്കും അറിയാം ബോക്സിങ്,,, ”

രണ്ട് കയ്യിന്റെയും മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് അവൻ പറഞ്ഞതും അമ്മു അവളുടെ നീളൻ തല മുടിയെ ഒന്ന് ഉയർത്തി കെട്ടി കൊണ്ട് ബെഡിലേക്ക് ചാടി കയറിയതും അമ്പു ഒരു തലയണ എടുത്ത് അവളുടെ മേലേക്ക് ഇട്ടു കൊണ്ട് ഇറങ്ങി ഓടി,,,,,അവന്റെ പിന്നാലെ അവളും,,,അവൻ ഓടി വന്നു അമ്മയെ ഒന്ന് ചുറ്റി കൊണ്ട് അവളുടെ അടുത്ത് നിന്ന് ഒഴിഞ്ഞു മാറി അടുക്കളയിൽ തുമ്പിയുടെ അടുത്തേക്ക് ഓടി,,, അത് കണ്ടതും അമ്മുവും അവളുടെ പിറകെയോഡി രണ്ട് പേരും തുമ്പിയുടെ ചുറ്റിലും ഓടുമ്പോൾ സഖാവും തുമ്പിയും ചിരിക്കുകയായിരുന്നു,,,, ഉള്ളിൽ ഒരുപാട് സന്തോഷം നിറയും പോലെ,,, അമ്മു ഇപ്പോൾ പിജി ഫൈനൽ ഇയർ ആണ്,,, അമ്പു ഡിഗ്രി സെക്കന്റ്‌ ഇയറും,,, രണ്ട് പേർക്കും ഒരുപോലെ ഇഷ്ടമുള്ള വിഷയം ഒന്ന് മാത്രമാണ് രാഷ്ട്രീയം,,, അവർ ഒരുമിച്ച് ഉണ്ടാകുമ്പോൾ വീട് ഒരു സ്വർഗം ആണ്,,,കളിചിരികൾ മാത്രം ആ വീട്ടിൽ മുഴങ്ങി കേട്ടു,,, കുഞ്ഞ് കുഞ്ഞ് നൊമ്പരങ്ങളിലും അവർ സന്തോഷിക്കാൻ പഠിച്ചു,,, അമ്പുവിനു അവന്റെ ചേച്ചിയെയും തിരിച്ചും ജീവൻ ആയിരുന്നു,,

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അമ്പലത്തിൽ നിന്നും വന്നു തുമ്പി വീട്ടിൽ കയറിയതും കാണുന്നത് ലാപ്പിന്റെ മുന്നിൽ ഇരിക്കുന്ന സഖാവിനെയും മക്കളെയും ആണ്,, അവൾ അവരുടെ അടുത്തേക്ക് പോയി ചന്ദനം തൊട്ടു കൊടുത്തു കൊണ്ട് ലാപ്പിലേക്ക് ഒന്ന് നോക്കിയതും ഇന്നത്തെ സ്ട്രൈക്കിന്റെ ഫോട്ടോസ് ആണെന്ന് കണ്ടതും അവൾ സഖാവിനെ ഒന്ന് നോക്കി കൊണ്ട് ഉള്ളിലേക്ക് പോയി,,, അവൾ പോയതും അമ്പുവും അമ്മുവും ഒരുപോലെ ചന്ദനം മായ്ച്ചു കളഞ്ഞു,,,,

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“എന്താടോ,,, ഇവിടെ വന്നു നിൽക്കുന്നെ,,, ”

ജനാലക്കരികിൽ നിൽക്കുന്ന തുമ്പിയെ കണ്ട് സഖാവ് അവളുടെ പിന്നിൽ സ്ഥാനം പിടിച്ചു കൊണ്ട് ചോദിച്ചു,,, അവൾ അവനിലേക്ക് ഒന്ന് ചാരി നിന്നു,,,അപ്പോഴും അവളുടെ കണ്ണുകൾ മഴയിൽ കുടചൂടി ചിരിച്ചു കളിച്ചു നടക്കുന്ന തന്റെ മക്കളിൽ ആയിരുന്നു,,, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു,,,

“ആഗ്രഹിച്ച പോലെയല്ലെ,,, ”

അവൻ അത് മാത്രമെ ചോദിചൊള്ളൂ,,, അവൾ മെല്ലെ തല ഒന്ന് കുലുക്കി കൊണ്ട് അവനിലേക്ക് തിരിഞ്ഞു നിന്നു,,,ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചു വെച്ചു,,,

*”ആഗ്രഹിച്ചതിലും മനോഹരമാണി ജീവിതം”*

അവൾ മെല്ലെ മൊഴിഞ്ഞു,,, അവന്റെ കണ്ണുകൾ പുറത്തെ മഴയിൽ ചെന്നു നിന്നു,,,

കാതുകളിൽ ആ പ്രണയമഴയോടൊപ്പം തന്റെ മക്കളുടെ സന്തോഷമേറിയ ശബ്ദവും,,,,,

ശുഭം…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അങ്ങനെ നമ്മുടെ പ്രണയമഴ ഇവിടെ അവസാനിച്ചിരിക്കുകയാണ്,,, എന്താണ് പറയേണ്ടത് എന്നറിയില്ല,,

ഒരുപാട് സന്തോഷം ഉണ്ട്,,, ഒരുപാട് സ്നേഹിച്ചതിനും സപ്പോർട്ട് ചെയ്തതിനും,,,ഇത് മുഴവൻ ആക്കാൻ കഴിയോ എന്ന് പോലും സംശയം ആയിരുന്നു,,, നിങ്ങളുടെ സപ്പോർട്ട് കണ്ടു കൊണ്ട് മാത്രമാണ് സാഹചര്യം കണക്കിലെടുക്കാതെ എഴുതിയത്,, എത്രത്തോളം നന്നായി എന്നറിയില്ല,,,, എങ്കിലും ഇതായിരുന്നു എന്റെ മനസ്സിലെ കുഞ്ഞ് കഥ,, പ്രണയമഴ നിങ്ങളെ വിട്ട് പോകുമ്പോഴും ഞാൻ നിങ്ങളെ വിട്ട് പോകുന്നില്ല,,,

ഇത് എഴുതി തീർക്കുമ്പോൾ തന്നെ മനസ്സിൽ തോന്നിയ ഒന്നാണ് ഇതിന്റെ ഒരു സെക്കന്റ്‌ പാർട്ട്‌,,,

ആലോചിച്ചു ആലോചിച്ചു ഒരു തീരുമാനം എത്തി,,,,

എഴുതണം,,, ബട്ട്‌,,,,, ഒരു സർപ്രൈസ് ഉണ്ട്,,,

ഇതൊരിക്കലും തുമ്പിയുടെയോ സഖാവിന്റെയോ കഥ ആയിരിക്കില്ല,,, ആകെ കിളി പാറിയോ,,,

യെസ്,,,, ഇത് വേറെ ഒരു സ്റ്റോറി,,,, കണ്ടന്റും ഡിഫെറെൻസ് ബട്ട്‌ ഒന്ന് മാത്രം സെയിം,,,,പ്രണയം,,,. ഇത് തത്തയുടെയും ആദിത്യയുടെയും കഥ ആയിരിക്കും,,,അവരുടെ പ്രണയം അടങ്ങുന്ന ഒരു കൊച്ചു വലിയ സ്റ്റോറി,,,,,

ഒരു പ്രണയമഴ,,,,,ബട്ട്‌ ഒരുപക്ഷെ ഈ കാരെക്റ്റെഴ്സ് തുമ്പിക്കും സഖാവിനും ഒരുപടി മുന്നേ നിൽക്കും,,, എനിക്കെന്തോ കോൺഫിഡന്റ്സ് ഉണ്ട്,,,

നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം,,,

അഭിപ്രായം അറിയിക്കണം,,,,കഷ്ടപ്പെട്ടു എഴുതുമ്പോൾ അതിന് ഒരു പ്രതിഫലം ആരായാലും ആഗ്രഹിക്കും,,, നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എനിക്കുള്ള പ്രതിഫലം,,, “ഒരു പ്രണയ മഴ” ഉടനേ പോസ്റ്റ് ചെയ്യണോ, അങ്ങനെ എങ്കിൽ നാളെ തുടങ്ങാം… അഭിപ്രായങ്ങൾ പോരട്ടെ…

രചന : Thasal