അനാമിക തുടർക്കഥ, ഭാഗം 24 വായിച്ചു നോക്കൂ…

രചന : ശിൽപ ലിന്റോ

ദേവ് : Then it’s fine… മിസ്സിസ്. അനാമിക ആദിദേവ് നിനക്ക് ഉള്ള ആദ്യത്തെ ടെസ്റ്റ്‌ ഡോസ് താഴെ വെയ്റ്റിംഗ് ആണ്…

പതിയെ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് അവൻ അവളോട്‌ പറഞ്ഞു..

Let’s the war begins…. !!!

ദേവിന്റെ വാക്കുകൾ കേട്ട് കണ്ണും തള്ളിയുള്ള നിൽപ്പാണ് ആമി…..

ദേവ് : എന്റെ അനൂ…. നീ ഇപ്പോഴേ ഇങ്ങനെ കണ്ണ് തള്ളാൻ വരട്ടെ… ഇത് ഒരു തുടക്കം ആയതല്ലേ ഒള്ളൂ..

അവളുടെ തോളിൽ കൂടി കൈ ഇട്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ദേവ് പറഞ്ഞ് വേഗം നടക്ക് താഴേക്ക്… മോൾക്ക് ചേട്ടൻ റെഡി ആക്കി വെച്ചിരിക്കുന്ന സർപ്രൈസ് വേഗന്ന് ഒപ്പിട്ട് വാങ്ങിച്ചോ…

ദേവിന്റെ പറച്ചിൽ നിന്നുതന്നെ അവൾക്ക് മനസ്സിലായി എന്തോ എട്ടിന്റെ പണി അവൾക്ക് വെയ്റ്റിംഗ് ആണെന്ന്…

എന്നാൽ അവർ പോലും അറിയാതെ അവരെ ശ്രദ്ധിക്കുന്ന രണ്ട് കണ്ണുകൾ അവർക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു…

പതിയെ ദേവ് ആമിയുടെ തോളിൽ നിന്ന് കൈകൾ എടുത്ത് കോൺഫറൻസ് റൂം ലക്ഷ്യമാക്കി നടന്ന്…

പുറകെ ആമിയും, ഡോർ തുറന്ന് അവിടെ ശ്രീ ഏട്ടനെ കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി…

അങ്ങോട്ടേക്ക് വന്ന കാർത്തിയോട് ദേവ് പറഞ്ഞു നമ്മുടെ ടീം ഇനെ മൊത്തവും ഇങ്ങോട്ട് വിളിച്ചേ…

ഒരു ഹാപ്പി ന്യൂസ്‌ പറയാൻ ഉണ്ട്, കുറച്ചു സ്വീറ്റ്സ് കൂടി എടുത്തോ…

അഞ്ചു മിനിറ്റിൽ തന്നെ എല്ലാവരും ഓഫീസ് റൂമിലേക്ക് എത്തി… ശ്രീ ഹരിയെ ആ സമയത്ത് അവിടെ കണ്ടത് എല്ലാവർക്കും അത്ഭുതമായിരുന്നു… കാർത്തി ഒരു ചെറിയ സ്വീറ്റ് ബോക്സ് ദേവിനെ ഏൽപ്പിച്ചു…

പൂജ : ശ്രീ ഏട്ടൻ എന്താ ഇവിടെ…?? ഇനി ഇവിടെ എങ്ങാനും വെച്ച് താലി കെട്ടാൻ ഉള്ള വല്ല പരിപാടി ഉണ്ടോ?

അർജുൻ : അതെന്താ പൂജ അങ്ങനെ ചോദിച്ചേ…

പൂജ : അല്ല ആശുപത്രിയിൽ വച്ച് മോതിരം ഇടുന്ന ടീംസ് അല്ലേ… വേണമെങ്കിൽ ഒരു ചെയ്ഞ്ച് ആയിക്കോട്ടെ എന്ന് കരുതി ഓഫീസിൽ വച്ച് എങ്ങാനും താലികെട്ട് നടത്തിയാലോ… പറയാൻ പറ്റത്തില്ലേ….

ദേവ് : പൂജ… നീ ഒന്നുകൊണ്ടും പേടിക്കേണ്ട…

ഈ കല്യാണം നമ്മൾ അങ്ങനെ വല്ലതും നടത്തുമോ… അതിലും വലിയ, വലിയ പ്ലാൻസ് ആണ് എനിക്ക്… അതിന്റെ ആദ്യപടിയായി ഒഫീഷ്യൽ ആയിട്ട് നമ്മൾ ഇവരുടെ എൻഗേജ്മെന്റ് നടത്തുന്നു…

അതും എന്റെ എൻഗേജ്മെന്റ്നൊപ്പം….

ദേവ് പറഞ്ഞതിന്റെ അർത്ഥം അവിടെ നിന്ന ആർക്കും മനസ്സിലായില്ലെങ്കിലും കാർത്തിക്കും, അർജുനും ഒരു കാര്യം വെക്തമായി മനസ്സിലായി കലാശ കൊട്ടിന് സമയം ആയിന്ന്…

എന്തൊക്കെയോ കണക്ക് കൂട്ടി ആണ് ദേവ് ഈ തീരുമാനമെടുത്തതെന്ന് ദക്ഷക്കും മനസ്സിലായി…

എല്ലാവരും വന്ന് ശ്രീ ഹരിയേയും, ആമിയെയും ആശംസകൾ കൊണ്ട് മൂടി… പക്ഷെ ആമിയുടെ നോട്ടം മുഴുവനും ദേവിൽ ആയിരുന്നു…

(സ്നേഹം കൊണ്ട് ഉള്ള നോട്ടം ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്, അവനെ കൊല്ലാൻ ഉള്ള കലിപ്പ് നോട്ടം ആണ്… )

കാരണം ഇങ്ങനെ ഒരു പണി ആമി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല…

ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ആറ്റിട്യൂട് ഇൽ ആണ് നമ്മുടെ കഥാനായകന്റെ നിൽപ്പ്… അത് കാണുമ്പോൾ സ്വാഭാവികമായും ആർക്ക് ആണെങ്കിലും കുരു പൊട്ടുമല്ലോ….

ബാക്കി കുരു കൂടി പൊട്ടിക്കാൻ ഉള്ളത് ധാരിണിയും സ്പോൺസർ ചെയ്തു….

ധാരിണി : സൂപ്പർ ഐഡിയ ദേവ്… ഇത് നമ്മൾ പൊളിക്കും എന്ന് പറഞ്ഞ് അവൾ അവനെ ഹഗ് ചെയ്തു…

അവൻ പതിയെ ധാരിണിയുടെ കയ്യിലേക്ക് സ്വീറ്റ് ബോക്സ്‌ കൊടുത്തിട്ട് എല്ലാവർക്കും കൊടുക്കാൻ പറഞ്ഞു, എന്നിട്ട് അവൻ അതിൽ നിന്ന് ഒരെണ്ണം എടുത്ത് നേരെ ആമിക്ക് അരികിലേക്ക് നടന്ന്…

അവൾക്ക് നേരെ സ്വീറ്റ് നീട്ടി എല്ലാവരും അവളെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയതുകൊണ്ട് അവൾ പതിയെ ദേവിന്റെ കൈയിൽനിന്ന് സ്വീറ്റ് വാങ്ങിച്ചു..

അവൻ പതിയെ അവൾക്ക് നേരെ കരങ്ങൾ നീട്ടി മറ്റ് വഴികൾ ഇല്ലാത്തതുകൊണ്ട് അവളും അവന്റെ കൈകളിലേക്ക് തന്റെ കരങ്ങൾ ചേർത്ത് വെച്ചു….

” ആരും കേൾക്കാതെ അവൻ അവളോട്‌ പതിയെ പറഞ്ഞു Congratulations wifey…..”

അറിയാതെ ആമി മനസ്സിൽ ചിന്തിച്ചു പോയി ഈശ്വര ഇങ്ങേര് ഇത് എന്ത് ഭാവിച്ചാ… ഇങ്ങേര് എന്നെയും കൊണ്ടേ പോകുക ഒള്ളോ…

പക്ഷെ ഇതിന് ശേഷം ഉള്ള ദേവിന്റെ പെരുമാറ്റം ആമിയെ ശെരിക്കും ആശയക്കുഴപ്പത്തിലാക്കി… പല വട്ടം അവൾ ദേവിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോഴും അവൻ മനപ്പൂർവ്വം അവളിൽ നിന്ന് ഒഴിഞ്ഞുമാറി നടന്ന്…

എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പുറത്തുപോയി… അവിടെ ധാരിണിക്ക് ഒപ്പം ചിരിയും, കളിയുമായി ദേവ് ആമിയെ പാടേ അവഗണിച്ചു… അത് കൂടി കണ്ട് കണ്ടു കഴിഞ്ഞപ്പോഴേക്കും ആമിക്ക് ദേവിന്റെ തല തല്ലി പൊളിക്കാനാ തോന്നിയത്…

പക്ഷെ ദേവിന്റെ അവഗണന ആമിയിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടാക്കി… ശ്രീ ഏട്ടനോട് എല്ലാം തുറന്നു പറയണം എന്ന് കരുതിയത് ഒന്നും പറയാൻ പറ്റുന്നില്ല… പെട്ടെന്ന് ദേവ് അവളെ അവഗണിച്ചത്തിന്റെ കാരണം തേടുക ആയിരുന്നു അവളുടെ മനസ്… എങ്ങനെയെങ്കിലും വീട്ടിൽ തിരികെ എത്തിയാൽ മതി എന്ന ചിന്തയായിരുന്നു ആമിയുടെ മനസ്സ് നിറയെ…

തലവേദന എടുക്കുന്നു നമുക്ക് പോകാം എന്നും പറഞ്ഞ് ആമി പൂജയും, നന്ദുവും ആയി തിരികെ വീട്ടിലേക്ക് പോയി… വീട്ടിൽ എത്തി നേരെ ചെന്ന് ബെഡിലേക്ക് കിടന്നപ്പോഴും, അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു… അവൾ അന്ന് ആദ്യമായി ഫോൺ എടുത്ത് ദേവിനെ വിളിച്ചു… ഒരുപാട് തവണ വിളിച്ചിട്ടും കാൾ എടുക്കുന്നുണ്ടായിരുന്നില്ല…

കുറച്ചു സമയം കഴിഞ്ഞു പൂജയും, നന്ദും, കിടക്കാനായി വന്ന്.. അവർ ഉറങ്ങി കഴിഞ്ഞിട്ടും അവൾക്ക് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല…

രണ്ടിൽ ഒന്ന് അറിഞ്ഞിട്ട് തന്നെ കാര്യം എന്ന് മനസ്സിൽ തീരുമാനിച്ചു അവൾ കട്ടിലിൽ നിന്ന് എഴുനേറ്റ് നേരെ പോയി കപ്ബോർഡ് തുറന്ന് അതിൽ നിന്നും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ ഉള്ള സാരിയുമെടുത്ത് വാഷ് റൂമിലേക്ക് പോയി…

അവൾ ഇറങ്ങി വന്ന് നോക്കിയപ്പോൾ രണ്ടും നല്ല ഉറക്കമാണ്… അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ റൂമിന് പുറത്തേക്ക് ഇറങ്ങി…

പൂജയുടെ സ്കൂട്ടിയുടെ കീയും എടുത്ത് ആമി പുറത്തേക്ക് ഇറങ്ങി ഡോർ ലോക്ക് ചെയ്തു…

അവൾ സ്കൂട്ടിയുമായി നേരെ പോയത് ഡാഫൊഡിൽസ് ഇലേക്ക് ആയിരുന്നു… അവൾക്ക് അറിയാമായിരുന്നു ദേവ് അവിടെ ഉണ്ടാകും എന്ന്..

രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു അവൾ അവിടേക്ക് ചെന്നപ്പോൾ.. ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു…

അവൾ പതിയെ പോർച്ചിൽ ദേവിന്റെ കാർ കിടക്കുന്നതിന്റെ പുറകിലായി സ്കൂട്ടി നിർത്തി അകത്തേക്ക് നടന്ന്.. ബെൽ അടിക്കാനായി നോക്കിയപ്പോൾ ആണ് ഡോർ തുറന്ന് കിടക്കുന്നത് കണ്ടത്…

ദൈവമേ ഇനി വല്ല കള്ളനും കയറിയത് ആണോ..

അല്ലെങ്കിൽ ഈ സമയത്ത് ആരെങ്കിലും ഗേറ്റ്ഉം, ഡോർ ഉം ഒക്കെയും തുറന്ന് ഇടുമോ… ഒരു നിമിഷം ഒന്ന് ആലോചിച്ചു നിന്നതിനു ശേഷം അവൾ അകത്തേക്ക് കയറി…

സോഫയിൽ ലാപ്ടോപിൽ എന്തോ കാര്യം ആയി പണിത് കൊണ്ടിരിക്കുന്ന ദേവിനെ കണ്ടപ്പോൾ..

” ഓഹ്… ഇങ്ങേര് ഇവിടെ ഉള്ളപ്പോൾ പുറത്തുന്ന് ഇനി വേറെ ഒരു കള്ളൻ എന്തിനാണ്… ”

എന്ന ആത്മഗതം പറഞ്ഞ് കൊണ്ട് അവൾ മുന്നോട്ട് നടന്ന്…

അവളെ കണ്ടിട്ടും കാണാത്ത പോലെ ഇരുന്ന ദേവിനെ കണ്ടപ്പോൾ അവൾക്ക് ദേഷ്യം സഹിക്കാൻ പറ്റിയില്ല… കയ്യിൽ ഇരുന്ന മൊബൈൽ എടുത്ത് അവന്റെ നേർക്ക് ഒറ്റ ഏർ ആയിരുന്നു…

അവൾ എന്തെങ്കിലും എടുത്ത് അവനിട്ട് എറിയും എന്ന് അവന് ഉറപ്പ് ഉണ്ടായിരുന്നത് കൊണ്ടും..

അവനും കരുതി ഇരിക്കുക ആയിരുന്നത് കൊണ്ടും കറക്റ്റ് ആയിട്ട് അവൾ എറിഞ്ഞ ഫോൺ അവൻ ക്യാച്ച് പിടിച്ചു…

ദേവ് : എന്താടി പിശാശേ… നിന്റെ മേത്ത് വല്ല ബാധയും കൂടിയോ പാതിരാത്രിയിൽ…

ആമി : നിങ്ങൾ ഇത് എന്ത് ഭാവിച്ചാ…??

ദേവ് : ” ഈ പാതിരാത്രിയിൽ എന്റെ വീട്ടിൽ വന്ന് കയറിയിട്ട്… എന്നെ ഫോണെടുത്ത് എറിഞ്ഞിട്ട്…

എന്നോട് ചോദിക്കുന്നു ഞാൻ എന്ത് ഭാവിച്ചാണെന്ന്… കാലം പോയ ഒരു പോക്കേ… ”

ആമി : ഞാൻ ചോദിച്ചത് എന്റെ എൻഗേജ്മെന്റ് നടത്താൻ നിങ്ങൾ എന്റെ ആരാണെന്ന്..

ദേവ് ലാപ്ടോപ് സോഫയിലേക്ക് വെച്ചിട്ട് പതിയെ എഴുനേറ്റ് ആമിക്ക് അരികിലേക്ക് ചെന്ന് കൊണ്ട് ചോദിച്ചു…

” അറിയണോ ഡി നിനക്ക് ഞാൻ നിന്റെ ആരാണെന്ന്… ”

എന്താടി… നിന്റെ നാക്ക് ഇറങ്ങി പോയോ..

ആമി : ആ അറിയണം…

ശെരി അറിയിച്ചേക്കാം… എന്നും പറഞ്ഞ് ദേവ് അവളെയും പൊക്കിയെടുത്ത് അവന്റെ റൂമിലേക്ക് നടന്ന്…

ദേവിന്റെ ഈ നീക്കം അവൾ ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ട് ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം അവന്റെ തോളിൽ കിടന്ന് അവൾ വിളിച്ചു പറഞ്ഞു….

ഡോ… മര്യാദയ്ക്ക് എന്നെ താഴെ നിർത്തഡോ….

കിടന്ന് പിടക്കാതെഡി…

അവൻ അവളെ നേരെ അവന്റെ റൂമിലേക്ക് ആണ് കൊണ്ട് പോയത്… അവളെ താഴെ നിർത്തി ദേവ് പറഞ്ഞ്….

“എന്താടി… നീ വല്ല ഉലക്കയും ആണോടി രാത്രി വിഴുങ്ങിയത്… എന്തൊരു വെയിറ്റ് ആണ്…”

ആമി : നിങ്ങളോട് ആരെങ്കിലും ആവശ്യപ്പെട്ടോ എന്നെ പൊക്കാൻ…

ദേവ് : നിന്റെ കയ്യിൽ ഇരുപ്പ് വെച്ച് പൊക്കി ബെഡ്റൂമിലേക്ക് അല്ല വല്ല പൊട്ട കിണറ്റിൽ ആണ് കൊണ്ട് ഇടേണ്ടത്…

ആമി : പിന്നെ നിങ്ങൾ ഇങ് വാ എന്നെ പൊട്ട കിണറ്റിൽ ഇടാൻ എന്നും പറഞ്ഞ് അവനെ തല്ലാനായി പോയത് ആണ്…

അടിപിടിക്ക് ഇടയിൽ ബാലൻസ് കിട്ടാതെ രണ്ടു പേരും കൂടി കട്ടിലിലേക്ക് വീണു… അവനു മുകൾ ഭാഗത്തായി അവന്റെ നെഞ്ചിലേക്ക് ആണ് അവൾ വന്ന് വീണത്… അത് കണ്ട് ഒരു കള്ള ചിരിയോടെ അവൻ അവളെയും കൊണ്ട് ബെഡിലേക്ക് രണ്ടു വട്ടം തിരിഞ്ഞുമറിഞ്ഞു…

അവൻ അവൾക്ക് മുകളിലായി കൈ കുത്തി നിന്ന്…

” അവരുടെ കണ്ണുകൾ തമ്മിൽ പരസ്പരം കൊരുത്ത്.. അവളെ നോക്കിയ അവന്റെ കണ്ണുകളിലും അവനെ നോക്കുന്ന അവളുടെ കണ്ണുകളിലും ഒരുപോലെ അവരുടെ ഉള്ളിലെ പ്രണയം തുളുമ്പി നിൽക്കുകയായിരുന്നു… ”

പതിയെ ദേവ്, അവന്റെ കാലിലെ തള്ള വിരൽ അവളുടെ കാലിലെ സ്വർണ കൊലുസിലേക്ക് ചലിപ്പിച്ചു…

കാൽ വിരൽ കൊലുസിൽ കോർത്ത് മേലേക്ക് പൊക്കി… അവന്റെ വിരലുകൾ കൊലുസിലും, അവളുടെ കാലുകളിലും ഒരേ പോലെ ഓടി കളിച്ചു…

അവൾ അവനെ നോക്കിയതും, അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ച് കൊണ്ട് അവളിലേക്ക് മുഖമടുപ്പിച്ചു.. അവളുടെ കഴുത്തിലെ മറുക് ആയിരുന്നു അവന്റെ മനസ് നിറയെ..

ആ മറുകിലേക്കും അവളുടെ കഴുത്തിലേക്കും അവന്റെ ചുണ്ടുകൾ ആവേശത്തോടെ ആഴ്ന്നിറങ്ങി…

അവന്റെ ചുംബനത്തിന്റെ തീവ്രതയിൽ അലിഞ്ഞു ഇല്ലാതായി പോവുക ആയിരുന്നു അവൾ… അവൾ പോലും അറിയാതെ അവളുടെ കൈകൾ അവന്റെ പുറത്ത് അള്ളിപിടിച്ചു…

അപ്പോഴേക്കും തെന്നിമാറിയ സാരിക്ക് ഇടയിലേക്ക് അവന്റെ കൈകൾ തട്ടിയതും… അവന്റെ കൈകൾ പതിയെ അവളുടെ നഗ്നമായ വയറിൽ അമർന്നു..

അവൻ പതിയെ അവളിലൂടെ ഊർന്ന് ഇറങ്ങി, താഴേക്ക് വന്ന് അവളുടെ സാരി മാറ്റി അവളുടെ വെണ്ണ നിറമുള്ള വയറിലെ പൊക്കിൾചുഴിയെ ലക്ഷ്യമാക്കി അവന്റെ ചുണ്ടുകൾ നീങ്ങി..

അവളുടെ കൈകൾ അവന്റെ മേൽ ഒന്നുകൂടെ മുറുകി…

അവളുടെ ചുണ്ടുകൾ അവനെ മാടി വിളിക്കുന്നത് പോലെ തോന്നി… അവളുടെ ചുണ്ടുകളിലേക്ക് ഉള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്ന്…

പെട്ടെന്ന് അവരുടെ മേലേക്ക് പുഷ്പങ്ങൾ വന്ന് വീണു…! ! ! !

തുടരും….

എനിക്ക് അറിയാം ഇപ്പോൾ നിങ്ങളുടെയെല്ലാം മനസ്സിൽ ഉള്ളത് ട്വിസ്റ്റ്‌ ഇടുന്നത് ഒന്നും പോരാതെ ഈ പെണ്ണ് സ്വസ്ഥമായി അവരെയൊന്ന് പ്രേമിക്കാനും സമ്മതിക്കില്ലല്ലോന്ന് അല്ലേ…. നാൻ അത്തരക്കാരി നഹി ഹേ…. ഇപ്പോ ശരിയാക്കി തരാട്ടോ എല്ലാം…

വേഗന്ന് എല്ലാം സെറ്റ് ആക്കണമെങ്കിൽ ലാവിഷ് ലൈക് ആൻഡ് കമന്റ് ഇട്ടോ…

രചന : ശിൽപ ലിന്റോ


Comments

Leave a Reply

Your email address will not be published. Required fields are marked *