അനാമിക തുടർക്കഥ, ഭാഗം 27 വായിക്കുക…..

രചന: ശിൽപ്പ ലിന്റോ

അവന്റെ കണ്ണുകളിൽ നിന്ന് ഒഴുകുന്ന ഓരോ തുള്ളി കണ്ണുനീർ തുള്ളികളിലും അവന്റെ പ്രാണൻ പോകുന്ന നോവ് ആയിരുന്നു…

ആമിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല…

അവന്റെ നെഞ്ച് പിടഞ്ഞപ്പോൾ അവളുടെ നെഞ്ചിലും ആ പിടച്ചിൽ അനുഭവപെട്ടു…

” ചില അകലങ്ങൾ അങ്ങനെ ആണ്, അകലും തോറും ആഴമേറുന്ന സ്നേഹം…”

പരസ്പരം അകന്നിരിക്കുമ്പോഴാണ് നമ്മൾ ഒരാളെ എത്രത്തോളം സ്നേഹിച്ചിരുന്ന്, അവർ നമ്മളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് നമ്മൾക്ക് സ്വയം ബോധ്യപെടുന്നത്…

അങ്ങനെ ഒരു ബോധ്യപ്പെടൽ ഇന്റെ വക്കിൽ ആണ് ഇന്ന് ആമിയും, ദേവും…

ഒരിക്കലും അവരുടെ സ്നേഹം അവർ പരസ്പരം പറഞ്ഞിട്ടില്ല..

പകരം അവരുടെ സ്നേഹവും, പ്രണയവും എല്ലാം അവർ പ്രകടിപ്പിച്ചിരുന്നത് വ്യത്യസ്തമായ രീതിയിൽ ആയിരുന്നു..

കാണുമ്പോഴെല്ലാം പരസ്പരം വാശി കാണിക്കുകയും, തല്ല് പിടിക്കുകയും, വെല്ലുവിളികൾ നടത്തിയും വ്യത്യസ്തമായ രീതിയിൽ അവർ പ്രണയിച്ചത് അവർ പോലും അറിഞ്ഞിരുന്നില്ല എന്നത് ആണ് സത്യം…

പക്ഷെ ഇന്ന് ഈ നിമിഷം അവർ തിരിച്ചറിയുന്നു അവരുടെ ഉള്ളിലെ പിണക്കങ്ങളും, വാശിയും, ദേഷ്യവും എല്ലാം അവർക്ക് ഇടയിലെ പ്രണയം ആയിരുന്നു എന്ന്….

ആ ഇരുട്ട് മുറിയിൽ അവളുടെ ശരീരം തളർന്നു വന്നപ്പോഴും അവളുടെ മനസ്സ് ഒരിക്കലും തളർന്നില്ല…

അവളുടെ മനസ്സിന്റെ ധൈര്യവും, പ്രതീക്ഷയും ആയിരുന്നു അവൻ…

ക്യാബിനിലേക്ക് കയറി വന്ന കാർത്തിയും, അർജുനും, ആകെ തകർന്ന് ഇരിക്കുന്ന ദേവിനെ കണ്ടപ്പോൾ ഒരേ പോലെ അവർക്ക് സങ്കടവും, അത്ഭുതവും വന്ന്…

അവൻ ഇത്രത്തോളം അവളെ സ്നേഹിച്ചിരുന്നു എന്നത് അവർക്കും ഒരു പുതിയ അറിവ് തന്നെയായിരുന്നു…

പെട്ടെന്ന് ആണ് ദേവിന്റെ ഫോൺ ശബ്ദിച്ചത്..

ഫോൺ എടുത്ത ദേവിന്റെ മുഖത്ത് പ്രതീക്ഷയുടെ ഒരു നിഴൽ തെളിഞ്ഞത് കണ്ടപ്പോൾ കാർത്തിക്കും, അർജുനും ആശ്വാസമായി..

ഫോൺ വെച്ചതിനു ശേഷം അവൻ ഓടി ചെന്ന് അവരെ ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു…

ഞാൻ പറഞ്ഞില്ലേ അവൾ എങ്ങും പോകില്ല ഇവിടെ തന്നെ ഉണ്ടാകുമെന്ന്…. എന്റെ മനസ് എന്നോട് പറയുന്ന് ഉണ്ടായിരുന്നു അവൾ ഇവിടെ ഉണ്ടെന്ന്….

അവളുടെ സാമീപ്യം എനിക്ക് ഇവിടെ ഫീൽ ചെയ്യാം….

അവളുടെ ഫോൺ ഇന്റെ ലാസ്റ്റ് ടവർ ലൊക്കേഷൻ നമ്മുടെ ഓഫീസ് തന്നെ ആണ്…

അർജുൻ : ദേവ്.. ഈ ഓഫീസിന്റെ ഏത് കോണിൽ അവൾ ഉണ്ടെങ്കിലും നമ്മൾ കണ്ട് പിടിക്കും..

അവളെ ഒരിക്കൽ കൂടി നഷ്ടപ്പെടുത്താൻ വയ്യ എനിക്ക്…

ദേവ് : അവളെ നിന്റെ പഴയ ആമി ആയി ഞാൻ തിരികെ നൽകാം എന്ന് പറഞ്ഞ വാക്ക് ഞാൻ പാലിചിരിക്കും അജു…

കാർത്തി : ഞങ്ങൾ പോലും അറിയാതെ പോയെല്ലോടാ നീ അവളെ ഇത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്…

ദേവ് : അവൾ എന്റെ പ്രാണനാടാ… എന്റെ മാത്രം പെണ്ണ്… അവൾക്ക് എന്ത് എങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ ഈ ശരീരത്തിൽ ജീവന്റെ ഒരു തുടിപ്പ് പോലും ബാക്കി ഉണ്ടാവില്ല…

ദേവിന്റെ വാക്കുകളിൽ അവന്റെ മാത്രമല്ല അർജുന്റെയും, കാർത്തിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു…

പുറത്ത് നിന്ന ആരോടും ഒന്നും പറയാതെ അവർ അവളുടെ സീറ്റിലേക്ക് ആണ് ആദ്യം പോയത്…

അവിടെ എല്ലാം അവളുടെ ഫോൺ ഉം ബാഗ് ഉം ഒക്കെയും അനേഷിച്ചു… പക്ഷെ ഒരു ഫലവും ഉണ്ടായില്ല…

അവൾ ചെയ്തോണ്ടിരുന്ന പ്രൊജക്റ്റ് അപ്പോഴാണ് ദേവിന്റെ കണ്ണിൽ പെട്ടത്… അവൻ അവൾ ഉണ്ടാക്കിയ പ്രൊജക്റ്റ് ഇലേക്കും, അവൾ യൂസ് ചെയ്ത മെറ്റീരിയൽസിലേക്കും വെറുതെ ഒന്ന് കണ്ണോടിച്ചു.. അപ്പോഴാണ് പകുതിക്ക് വെച്ച് അവൾ നിർത്തിയത് അവന്റെ ശ്രദ്ധയിൽപ്പെടുന്നത്…

പിന്നെ ഒന്നും അവന് ആലോചിക്കേണ്ടി വന്നില്ല നേരെ അവൻ റെക്കോർഡ് റൂം ലക്ഷ്യമാക്കി നടന്ന്..

അവന്റെ പുറകെ അർജുനും പോയി…

അവിടെ അവർക്ക് സംശയിക്ക തക്ക ഒന്നും കാണാൻ സാധിച്ചില്ല… എല്ലാ ഫയൽ ഉം അതാത് സ്ഥാനത്തുണ്ട്… എന്നിരുന്നാലും ദേവിന്റെ മനസ് ആമി അവിടെ തന്നെ ഉണ്ടെന്ന് വിളിച്ചു പറഞ്ഞ് കൊണ്ടേ ഇരുന്നു..

തിരികെ പോകാനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ദേവിന്റെ ശ്രദ്ധയിൽ അവൾ ചെയ്തോണ്ട് ഇരുന്ന പ്രൊജക്റ്റ്‌ ഓർമയിൽ വന്നത്… അവൻ വെറുതെ ആ ഫയൽ റാക്കിന് അടുത്തേക്ക് പോയി..

അവിടെ ഫയൽ തിരിഞ്ഞും, മറിഞ്ഞും ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ ദേവിന് സംശയങ്ങൾ ബലപ്പെടാൻ തുടങ്ങി…

ദേവ് അവിടെ നിൽക്കുന്നത് കണ്ടപ്പോൾ ഇറങ്ങിയ കാർത്തി തിരികെ അവന്റെ അടുക്കലേക്ക് വന്ന്..

പെട്ടെന്ന് അവന്റെ എന്തിലോ ചവിട്ടിയത് പോലെ തോന്നി…..

താഴേക്ക് നോക്കിയപ്പോൾ സ്വർണ കൊലുസ്…

അവൻ അത് എടുത്ത് കൈയിൽ വെച്ച് നോക്കി കൊണ്ട് നിന്നപ്പോൾ ആണ് ദേവിന്റെ കണ്ണുകൾ അതിൽ ഉടക്കുന്നത്….

അവന്റെ സംശയങ്ങൾക്ക് കൂടുതൽ തെളിച്ചം നൽകി കൊണ്ട് അവളുടെ സ്വർണ കൊലുസ് കൂടി കിട്ടിയപ്പോൾ അവന് ഏകദേശം കാര്യങ്ങൾ വ്യക്തായി…

ദേവ് : നിനക്ക് ഇത് എവിടെ നിന്നാണ് കിട്ടിയത് അർജുൻ… എന്ന് ചോദിച്ചു അവൻ ആ കൊലുസ് അവന്റെ കയ്യിൽ നിന്ന് വാങ്ങി…

അർജുൻ : ഇപ്പോൾ ഈ കൊലുസ് ആണോ വലിയ കാര്യം…

ദേവ് : അതെ ഇത് തന്നെ ആണ് വലിയ കാര്യം..

ഇത് അവളുടെ കൊലുസ് ആണ്…

അർജുൻ : നീ അവളുടെ കൊലുസ് നോക്കി കൊണ്ട് നടക്കുക ആയിരുന്നോ ഇത്ര കൃത്യമായി തിരിച്ചറിയാൻ…

ദേവ് : ഇത് ഞാൻ വാങ്ങി കൊടുത്തത് ആണ് അവൾക്ക്…

അർജുൻ : ഇത് ഒക്കെയും എപ്പോൾ നടന്ന്…

ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ…

ദേവ് : ഇപ്പോൾ അത് അറിയുന്നത് ആണോ ഇവിടെ പ്രധാനം… അതോ നീ ഇത് എവിടുന്ന് കിട്ടി എന്ന് പറയുന്നതോ..

അർജുൻ റാക്കിന്റെ സൈഡ് ചൂണ്ടി കൊണ്ട് പറഞ്ഞ്..

ഇവിടെ നിന്ന് ആണ് കിട്ടിയത്…

അപ്പോഴേക്കും അവർ റെക്കോർഡ് റൂം ഫുൾ അനേഷിക്കാൻ തുടങ്ങി… അർജുൻ കുറച്ചു കൂടി ഉള്ളിലേക്ക് കയറി നോക്കിയപ്പോൾ ആണ് സൈഡ് ഇൽ ആയി ഒരു വാതിൽ കണ്ടത്…

അവൻ പതിയെ ദേവിനെ കൂടി കാണിച്ച് കൊടുത്ത ശേഷം.. അവർ രണ്ട് പേരും ഒരുമിച്ച് അങ്ങോട്ടേക്ക് ചെന്ന്… പക്ഷെ പൂട്ടിയേക്കുന്നത് കൊണ്ട് അവർക്ക് തുറക്കാൻ സാധിച്ചില്ല…

പിന്നെ രണ്ട് പേരും ഒന്നും നോക്കി ഇല്ലാ… തള്ളി തുറന്ന് അങ്ങ്…

ഇരുട്ട് ആയിരുന്നത് കാരണം ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല…

അർജുൻ പതിയെ ഫോണിലെ ടോർച് ഓൺ ചെയ്ത്…

ബോധം ഇല്ലാതെ കിടക്കുന്ന ആമിയെ കണ്ടപ്പോൾ ദേവിന്റെ ജീവൻ നിലച്ചു പോകുന്നത് പോലെ ആണ് തോന്നിയത്…

അവളുടെ അരികിൽ എത്തി അവളെ വാരി പുണരുമ്പോൾ… നഷ്ടപ്പെട്ടു പോയ അവന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു..

അവളുടെ നെറുകയിലും, കവിളും എല്ലാം അവൻ ചുംബനം കൊണ്ട് മൂടുമ്പോഴും, അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നു..

അവന്റെ മടിയിലേക്ക് കോരി എടുത്ത് കിടത്തിയപ്പോൾ അവന്റെ കണ്ണുനീർ അവളുടെ കവിളിലേക്ക് വീണപ്പോൾ ഒന്ന് ഞരങ്ങി കൊണ്ട് അവനിലേക്ക് അവൾ കൂടുതൽ ചേർന്ന്…

അവളുടെ കവിളിൽ തട്ടി അവളെ ഉണർത്താൻ നോക്കിയപ്പോൾ ചെറുകെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് പൂർണമായി കണ്ണുകൾ തുറക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല…

അവളെ കോരി കൈയിൽ എടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആണ് ദേവിന്റെ ശ്രദ്ധയിൽ എന്തോ പെട്ടത്… അവൻ ഒരു നിമിഷം അവിടെ നിന്നിട്ട്…

ആമിയെ പതിയെ അർജുന്റെ കൈകളിലേക്ക് ഏല്പിച്ചിട്ട് പറഞ്ഞു, നീ ഇവളെയും കൊണ്ട് പുറത്തേക്ക് പൊക്കൊളു… ഞാൻ വന്നോളാം..

ആമിയുടെ അവസ്ഥ കണ്ടപ്പോൾ കൂടുതലൊന്നും ദേവിനോട് ചോദിക്കാനും അർജുന് തോന്നിയില്ല..

അവളെ തന്റെ കൈകളിലേക്ക് ഏറ്റ് വാങ്ങി അവൻ പുറത്തേക്ക് പോയി…

അർജുൻ ആമിയുമായി വരുന്നത് കണ്ടപ്പോൾ എല്ലാവർക്കും എന്താ അവൾക്ക് പറ്റിയത് എന്ന് അറിയാൻ ഉള്ള ആശങ്ക ആയിരുന്നു…

ഒരാളുടെ മുഖത്ത് മാത്രം ഇവളെ എങ്ങനെ ഇവൻ കണ്ടെത്തി എന്ന ചോദ്യം ആയിരുന്നു…

ശ്രീ ഹരി വേഗം തന്നെ ആമിയുടെ പൾസ് ചെക്ക് ചെയ്ത് നോക്കി, പതിയെ അവളുടെ മുഖത്ത് വെള്ളം തളിച്ച്… പതിയെ കണ്ണുകൾ തുറന്ന അവൾ ആദ്യം തേടിയത് ദേവിനെ ആയിരുന്നു…

പിന്നെ ദയനീയമായി അർജുനെ നോക്കി…

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൻ പതിയെ അവൾക്ക് അരികിലേക്ക് ചെന്ന്..

അവളെ അവൻ ചേർത്ത് പിടിച്ചു…

ഈ കാഴ്ച അവിടെ കൂടി നിന്ന എല്ലാവരിലും അമ്പരപ്പ് ആണ് ഉണ്ടാക്കിയത്…

പക്ഷെ അവൾ ഒന്നും ഓർക്കാതെ അവനെ കെട്ടിപിടിച്ച് കൊണ്ട് വിളിച്ച്…

അജു….

കേട്ടത് വിശ്വസിക്കാനാകാതെ സന്തോഷം കൊണ്ട് അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ച് കൊണ്ട് അവളുടെ നെറുകയിൽ ചുംബിച്ചു…

എത്രകാലം ആയെന്ന് അറിയുമോ നിന്റെ വായിൽ നിന്ന് ഇങ്ങനെ ഒരു വിളി കേൾക്കാൻ ഞാൻ കൊതിക്കുന്നു…

എന്റെ പഴയ ആമി ആയി നിന്നെ എനിക്ക് വേണം..

എനിക്ക് അറിയാമായിരുന്നു നിന്റെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നു എന്ന്..

പുറമെ എന്നെ വെറുക്കുന്നെങ്കിലും ഉള്ളിൽ എന്നോട് ഉള്ള സ്നേഹം ഒരിക്കലും അവസാനിച്ചിരുന്നില്ല എന്ന്…

ആമി ഇല്ലാതെ അജു ഉണ്ടായിരുന്നില്ല….

പെട്ടെന്ന് ആയിരുന്നു ശ്രീ ഹരി അവനെ തള്ളി മാറ്റിയത്…

ആമിയെ ശ്രീക്ക് അഭിമുഖമായി നിർത്തിക്കൊണ്ട് അവൻ ചോദിച്ച്…

എന്താണ് ആമി ഇത് ഒക്കെയും…

നിന്നോട് ആണ് ചോദിച്ചത്…

നിനക്ക് അർജുനെ നേരത്തെ അറിയുമോ??

അവനുമായി എന്താണ് നിനക്ക് ബന്ധം??

ആമിയുടെ മൗനം ശ്രീ ഇൽ വല്ലാത്ത ഒരു സ്തംഭനം ആണ് ഉണ്ടാക്കിയത്…

പൂജ : ആമി… നിനക്ക് അറിയുമോ അർജുൻ സാർ ഇനെ…??

നന്ദു : നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ എന്താണ്..??

എല്ലാവരുടെയും ചറ പറ എന്ന് ഉള്ള ചോദ്യത്തിൽ അവൾ ആകെ തകർന്ന് പോയി… എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ…

അപ്പോഴേക്കും ദേവും അങ്ങോട്ടേക്ക് എത്തി…

ആമിയുടെ നിസ്സഹായാവസ്ഥയിൽ ദേവിന്റെ മനസ്സ് പിടയുന്നുണ്ടായിരുന്നെങ്കിലും അവൻ സമീപനം പാലിച്ചു നിൽക്കുക ആയിരുന്നു…

ആമിയുടെ നിശബ്ദത ശ്രീഹരിയെ വല്ലാതെ മുറിവേൽപ്പിച്ചു പെട്ടെന്ന് തോന്നിയ ഒരാവേശത്തിൽ അവൻ അവൾക്ക് നേരെ കൈകൾ ഉയർത്തി…

പക്ഷെ അർജുൻ അത് തടഞ്ഞപ്പോൾ രംഗം കൂടുതൽ വഷളാവുക ആണ് ചെയ്തത്…

ലച്ചു അർജുനെ പിടിച്ചു മാറ്റി… ശ്രീയെ ദേവും പിടിച്ചു മാറ്റിയെങ്കിലും… കാര്യങ്ങൾ കൈ വിട്ട് പോയി തുടങ്ങി…

ലച്ചു : ഏട്ടാ… ഏട്ടൻ എങ്കിലും പറ നിങ്ങൾ തമ്മിൽ എന്താണ് ബന്ധം… ഏട്ടന്റെ കാമുകി ആണോ ഇത്..?

ദേവ് : ലച്ചു… വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക…

ശ്രീ : ഓഹ്… അപ്പോൾ ദേവ് ഇതിന് എല്ലാം സപ്പോർട്ട് ആണ് അല്ലേ… മറ്റൊരുത്തന്റെ പെണ്ണിനോട് ബന്ധം പുലർത്തുന്നതിന് കുട പിടിക്കാനും മാത്രം ചീപ്പ്‌ ആണോ ദേവ് പദ്മനാഭൻ…

ദേവ് വേഗം ശ്രീ ഹരിയുടെ കോളറിൽ കയറി പിടിച്ച് പറഞ്ഞ് ഇനി ഒരക്ഷരം അവരെ കുറിച്ച് പറഞ്ഞാൽ ദേവിന്റെ മറ്റൊരു മുഖം ആയിരിക്കും നീ കാണുന്നത്…

എന്നിട്ട് ദേവ് നേരെ ആമിക്ക് അരികിലേക്ക് ചെന്ന് അവളെ അവന് നേരെ പിടിച്ച് നിർത്തിട്ട് കരണം പൊകച്ച ഒരു അടി അങ്ങ് ഇട്ട് കൊടുത്ത്…

ഇത്രയൊക്കെ ഇവിടെ സംഭവിച്ചിട്ടും നിനക്ക് നിന്റെ തിരുവ തുറക്കാർ ആയില്ല അല്ലേ ഡി.. നിന്റെ വാശി നടക്കട്ടെ അനൂ…

എല്ലാവരെയും തോൽപ്പിച്ചിട്ട് നീ മാത്രം ജയിക്ക്…

എന്ന് പറഞ്ഞ് അവൻ തിരികെ നടന്നപ്പോൾ…

അവൾക്ക് മനസ്സിലായി എന്നെന്നേക്കുമായി തന്റെ സന്തോഷങ്ങൾ ഒലിച്ചു പോകുകയാണ് എന്ന്..

എല്ലാം മറന്ന് അവൾ അവനെ വിളിച്ചു…

ആദി…. ആം സോറി…

കേട്ടത് വിശ്വസിക്കാൻ ആകാതെ അവളെ തിരിഞ്ഞു നോക്കിയ അവനെ അവൾ ഓടി പോയി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…

നിന്റെ എടുത്ത് തോൽക്കാൻ തയ്യാർ ആണ് ആദി ഞാൻ ഇനി എന്നും….

അവളെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ ലോകം വെട്ടി പിടിച്ച സന്തോഷമായിരുന്നു അവന്…

പക്ഷെ ഇത് കണ്ട് നിന്ന ആർക്കും ഒന്നും മനസ്സിലായില്ല, ഇത്രെയും നേരം അർജുനും ആയി ആമിക്ക് എന്തോ ബന്ധം ഉണ്ടെന്ന് വിചാരിച്ചപ്പോൾ ദേ ഇപ്പോൾ ദേവ്..

എല്ലാവരുടെയും കിളി പോയി എന്ന് പറഞ്ഞാൽ മതിയെല്ലോ…

ദേവ് പതിയെ അവളെ ചേർത്ത് പിടിച്ച് എല്ലാർക്കും മുന്നിലേക്ക് ചെന്നിട്ട് പറഞ്ഞ്…

ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും എല്ലാവർക്കും പക്ഷെ അതിന് ഉള്ള ഉത്തരങ്ങൾ തരുന്നതിനു മുന്നേ എനിക്ക് ഒരു കണക്ക് തീർക്കാൻ ഉണ്ട്… ഇന്ന് എന്റെ പെണ്ണിനോട് ഈ ചതി കാണിച്ചതിന് ഒരു സമ്മാനം കൊടുക്കണ്ടേ അത് ചെയ്തവൾക്ക്..

ദേവ് പതിയെ അവിടെ കൂടി നിന്ന പെൺപടക്ക് അടുത്തേക്ക് നടന്ന് ( നന്ദു, പൂജ, ദക്ഷ, ധാരിണി, അഞ്‌ജലി, കാവ്യ )

പെട്ടെന്ന് ആണ് അവിടെ കൂടി നിന്ന ഒരാളിന്റെ കവിളിൽ ദേവിന്റെ കൈകൾ പതിഞ്ഞത്…

തുടരും….

ഇനി അങ്ങോട്ട് ആരൊക്കെ അടി വാങ്ങി കൂട്ടുമോ ആവോ… എനി guess ആർക്ക് ആയിരിക്കും അടി കിട്ടിയത് എന്നാലും…. അങ്ങനെ രണ്ട് പാർട്ട്‌ കൊണ്ട് ഞാൻ നിങ്ങളോട് വിട പറയുകയാണ്…

നാളെ ഒരു സർപ്രൈസ് തരാട്ടോ എല്ലാർക്കും

ലൈക്ക് കമന്റ് ചെയ്യൂ…

രചന: ശിൽപ്പ ലിന്റോ