അനാമിക തുടർക്കഥയുടെ അവസാന ഭാഗം വായിക്കുക…

രചന: ശിൽപ്പ ലിന്റോ

തന്നോട് ക്ഷമിക്കാൻ അവർക്ക് കഴിയും എന്ന പൂർണ വിശ്വാസത്തോടെ ആണ് അവൾ അവർക്ക് അരികിലേക്ക് നടന്നത്…

അവൾ അവരോട് എന്ത് എങ്കിലും പറയുന്നതിന് മുന്നേ തന്നെ അവർ മൂവരിൽ ഒരാളുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു…

അവൾ ഒരിക്കലും അങ്ങനെ ഒരു മറുപടി അവരിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് പെട്ടെന്ന് എന്താണ് അവിടെ സംഭവിച്ചത് എന്ന് അവൾക്കും ഉൾക്കൊള്ളാനായില്ല….

എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് മാത്രം ആയി…

ആമിക്ക് അടുത്തേക്ക് പോകാൻ ദേവ് ഒരുങ്ങിയപ്പോൾ അർജുൻ തടഞ്ഞു കൊണ്ട് പറഞ്ഞ്…

വേണ്ട ദേവ്.. അവരെ തടയേണ്ട അവർക്ക് പറയാൻ ഉള്ളത് അവർ പറയട്ടെ… അത് കേൾക്കാൻ അവൾ ബാധ്യസ്ഥയാണ്…

അർജുന്റെ വാക്കുകൾ ശെരിയാണെന്ന് തോന്നിയത് കൊണ്ട് ദേവും അങ്ങോട്ടേക്ക് പോകാൻ ഉള്ള ശ്രമം ഉപേക്ഷിച്ചു…

നിശബ്ദത ഭേദിച്ചു കൊണ്ട് നന്ദു ആണ് സംസാരിച്ചു തുടങ്ങിയത്…

ഈ തല്ല് നിനക്ക് ഞാൻ തരണം എന്ന് കരുതിയത് ആണ്.. പക്ഷെ എന്നെക്കാൾ മുന്നേ പൂജ നിനക്ക് അത് തന്ന്… അവളെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, ഈ അടി നീ ചോദിച്ചു വാങ്ങിയത് ആണ്..

കൂടെ നടന്ന ഞങ്ങളെ നീ ഒരു വിഡ്ഢി ആക്കുക അല്ലായിരുന്നോ…

ആമി : ഒരിക്കലും അങ്ങനെ ഒന്നും പറയല്ലേ നന്ദു..

എല്ലാം തുറന്ന് പറയാൻ ഇരിക്കുക ആയിരുന്നു ഞാൻ…

പൂജ : എന്ന്…. കല്യാണത്തിന്റെ അന്നോ…??

ആമി : ഞാൻ തന്നെ മറക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇത് എല്ലാം.. പിന്നെ ഞാൻ അത് എങ്ങനെ ആണ് നിങ്ങളോട് പറയുക…

നന്ദു : പൂജ ദേവ് സാറിനെ ആണ് സ്നേഹിക്കുന്നത് എന്ന് പറഞ്ഞപ്പോൾ എങ്കിലും നിനക്ക് ഒരു വാക്ക് പറയാമായിരുന്നു…

പൂജ : ദേവേട്ടൻ ഒരിക്കലും എന്റെ പ്രൊപ്പോസൽ അക്‌സെപ്റ് ചെയ്യില്ല എന്ന് നീ പറഞ്ഞപ്പോഴും ഞാൻ ചോദിച്ചു നിനക്ക് അത് എങ്ങനെ അറിയാം എന്ന്…

അപ്പോഴും നീ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവളെ പോലെ ഇരുന്ന് എന്നെ വിഡ്ഢി വേഷം കെട്ടിച്ചു…

ആമി : നിന്റെ ഒരു തമാശ മാത്രമായേ ഞാൻ അത് കണ്ടിട്ട് ഉണ്ടായിരുന്നോള്ളൂ പൂജ…

നന്ദു : സ്വന്തം ഭർത്താവിനെ കൂട്ടുകാരി പ്രൊപ്പോസ് ചെയ്യാൻ പോകുന്നത് നീ ഒരു തമാശ ആയിട്ടേ കണ്ടോള്ളൂ എന്ന്.. എങ്ങനെ പറയാൻ കഴിയുന്നു ആമി നിനക്ക് ഇത്…

ആമി : എന്റെ ഭാഗത്ത്‌ തെറ്റില്ല എന്ന് അല്ല…

പക്ഷെ ഒന്നും തുറന്ന് പറയാൻ പറ്റാത്ത സാഹചര്യം ആയിരുന്നു…

എന്ന് പറഞ്ഞ് അവൾ ഒരു ആശ്രയത്തിന് ദേവിനെ ദയനീയമായി ഒന്ന് നോക്കി… അവൻ അവളെ ഒന്ന് ചേർത്ത് പിടിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടെന്ന് അവളുടെ കണ്ണുകൾ അവനോട് പറയാതെ പറഞ്ഞു…

അവൾ തിരിഞ്ഞതും പെട്ടെന്ന് അവളുടെ തോളിൽ തന്റെ കൈകൾ ചേർത്ത് പിടിച്ച് അവളെ തന്നിലേക്ക് അവൻ ചേർത്ത് നിർത്തി…

ദേവ് : പൂജ.. ഞാൻ ഒരിക്കലും ഇവളെ ന്യായീകരിക്കുകയല്ല, അവൾ ഒരിക്കലും എന്നെ തന്നെ അംഗീകരിക്കാൻ തയ്യാറായില്ല, പിന്നെ എങ്ങനെയാണ് നിങ്ങളോട് ഇത് ഒക്കെയും തുറന്ന് പറയുന്നത്…

തെറ്റ് എന്റെ ഭാഗത്ത്‌ ആയിരുന്നു അവളുടെ പോലും സമ്മതം ചോദിച്ചിട്ട് അല്ല ഞാൻ ഈ താലി അവളുടെ കഴുത്തിൽ കെട്ടിയത്…

പൂജ : ദേവേട്ടനോട് ഞങ്ങൾക്ക് ഒരു പരാതിയും ഇല്ല.. പിന്നെ ഭാര്യയെ ന്യായീകരിച്ച് കഷ്ടപ്പെടണമെന്നില്ല…

നന്ദു : അവൾ ഞങ്ങളോട് ചെയ്തതിന് എന്ത് ന്യായം പറഞ്ഞാലും ഞങ്ങൾക്ക് അത് അംഗീകരിക്കാൻ സാധിക്കില്ല…

ആമിയുടെ പ്രവർത്തി നന്ദുനെയും, പൂജയും വല്ലാതെ മുറിവേല്പിച്ചെന്ന് മനസ്സിലാക്കിയത് കൊണ്ട് അർജുനും, കാർത്തിയും അവർക്ക് അരികിലേക്ക് ചെന്ന് പറഞ്ഞു…

കാർത്തി : കുറച്ചു സമയം നിങ്ങൾ രണ്ട് കൂട്ടരും പരസ്പരം കൊടുക്കുക.. നിങ്ങൾക്ക് ഒരിക്കലും എന്നെന്നേക്കുമായി പിരിയാനോ, പിണങ്ങാനോ സാധിക്കില്ല… അത് നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം..

അർജുൻ : ചില പിണക്കങ്ങൾ അത് ഒരുപാട് സ്നേഹം ഉള്ളവർക്ക് ഇടയിൽ മാത്രം സംഭവിക്കുന്ന കാര്യം ആണ്… ഈ പിണക്കം നിങ്ങൾക്ക് ഇടയിലെ സ്നേഹം കൂട്ടുകയേ ഒള്ളൂ…

പൂജ : ഇവൾ കാരണം നെഞ്ച് പൊട്ടി നിൽക്കുന്ന ഒരു മനുഷ്യൻ ഉണ്ട് ഇവിടെ… എന്താണ് ഇവൾക്ക് അതിന് മറുപടി പറയാൻ ഉള്ളത്…

അപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധ ശ്രീ ഏട്ടനിലേക്ക് തിരിയുന്നത്… പുള്ളിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളും ഉണ്ടായിരുന്നില്ല… ചിരിക്കാനും, കരയാനും ഒന്നിനും കഴിയാത്ത ഒരു ദയനീയാവസ്ഥ..

ആമി ദേവിനെ ഒരു നിമിഷം നോക്കിയ ശേഷം അവനിൽ നിന്ന് മൗനാനുവാദം വാങ്ങി ശ്രീക്ക് അരികിലേക്ക് ചെന്ന് അവന്റെ മുന്നിൽ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു…

” അറിഞ്ഞു കൊണ്ട് എന്റെ ശ്രീ ഏട്ടനെ വിഷമിപ്പിക്കാൻ ആമിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ…”

അവളെ ചേർത്ത് പിടിച്ച് അവൻ പറഞ്ഞു…

എന്നോട് എല്ലാം തുറന്ന് പറഞ്ഞു കൂടായിരുന്നോ നിനക്ക്… നീ അല്ലാതെ മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും എന്തിനാണ് നീ മൗനം പാലിച്ചത്…

അവൾ അവനിൽ നിന്ന് അടർന്ന് മാറി അവന്റെ രണ്ടു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

സത്യമായും ശ്രീ ഏട്ടാ എനിക്ക് അറിയില്ല ആദി എങ്ങനെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നെന്ന്..

ആദിയെ ഞാൻ സ്നേഹിക്കുന്നു എന്ന് പോലും ഞാൻ തിരിച്ചറിഞ്ഞത് ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ്…

ശ്രീ ഏട്ടനോട് എല്ലാം തുറന്ന് പറയാൻ ഞാൻ ഒരുപാട് തവണ ശ്രമിച്ചു, പക്ഷെ അപ്പോഴെല്ലാം ഓരോ തടസങ്ങൾ വന്ന് എനിക്ക് ഒന്നും പറയാൻ പറ്റാതെ ആയി… ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ..

ഇത് ഒന്നും ഒരു കാരണം അല്ല എന്ന് എനിക്ക് നന്നായി അറിയാം…

ദേവ് പതിയെ ശ്രീ ഹരിയുടെ തോളിലേക്ക് കൈകൾ വെച്ച് കൊണ്ട് പറഞ്ഞു..

മാപ്പ് പറയുക എന്നത് അല്ലാതെ വേദനിപ്പിച്ചതിന് ഒന്നിനും മറ്റൊരു പരിഹാരം ചെയ്യാനും ഞങ്ങൾക്ക് ഇപ്പോൾ കഴിയില്ല…

എന്റെ വീഴ്ചയുടെ ആഖം കുറവാണ് ദേവ്…

അതിന് കാരണം കാർത്തിയാണ്… എന്നെ കാണാൻ കാർത്തി വന്നിരുന്നു… എല്ലാം ഒന്നും എന്നോട് പറഞ്ഞില്ലെങ്കിലും, എന്തും സഹിക്കാൻ മനസ്സിനെ പാകപ്പെടുത്താൻ പറഞ്ഞെന്നോട്…

പരസ്പരം രണ്ടുപേരും മത്സരിച്ചപ്പോൾ നിങ്ങൾക്കു ചുറ്റും വേദനിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന് ഓർത്താൽ മതിയായിരുന്നു… ആരെങ്കിലും തുറന്ന് പറയാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവില്ലായിരുന്നു….

അർജുൻ : ദേവ്… അഞ്ജലിയെ സഹായിച്ചത് ആരാണ്…??

ദേവ് : പറ അഞ്‌ജലി.. നീ ആയിട്ട് പറയുന്നോ അതോ.. ഞാൻ ആയിട്ട് പറയണോ…

അഞ്ജലിയുടെ മൗനം കണ്ടപ്പോൾ അവൾ ആയി അത് പറയില്ല എന്ന് ബോധ്യമായി…

പതിയെ ദേവ് പ്യൂൺ മധു ചേട്ടന്റെ അരികിലേക്ക് ചെന്ന് ചോദിച്ചു… ചേട്ടന്റെ ഐഡി കാർഡ് എവിടെ..

പെട്ടെന്ന് ഉള്ള ദേവിന്റെ ചോദ്യത്തിൽ ആകെ വിയർത്തു, പരിഭ്രമിച്ചു, നിൽക്കുകയാണ് മധു ചേട്ടൻ…

സാർ അത്….

ദേവ് പോക്കറ്റിൽ നിന്ന് അത് എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു എനിക്ക് ഇത് സ്റ്റോർ റൂമിൽ നിന്ന് കിട്ടിയത് ആണ്…. ഒരു പ്യൂൺ ആയിട്ട് അല്ല ഞങ്ങൾ കണ്ടത് പിന്നെ എന്തിന് വേണ്ടി ആയിരുന്നു അഞ്ജലിക്ക് ഒപ്പം ഇതിന് കൂട്ട് നിന്നത്…

കുറച്ചു പൈസക്ക് അത്യാവശ്യം വന്നപ്പോൾ എനിക്ക് മറ്റ് നിവർത്തി ഇല്ലാതെ ഞാൻ ഇതിനൊക്കെ കൂട്ട് നിന്ന് പോയത് ആണ്… നിങ്ങൾ എല്ലാവരും എന്നോട് ക്ഷമിക്കണം…

ആമിയുടെ കാലിലേക്ക് വീഴാൻ പോയപ്പോൾ അവൾ പറഞ്ഞു അരുത്… എനിക്ക് ഒരു ദേഷ്യവും ഇല്ല..

ആർക്കാണ് തെറ്റ് പറ്റാത്തത് എനിക്കും പറ്റിയില്ലേ ഒരുപാട് തെറ്റുകൾ ഞാനും ഒരുപാട് പേരെ വേദനിപ്പിച്ചു…

ആമിക്കും, ദേവിനും എല്ലാം അനുകൂലം ആയപ്പോൾ മറ്റ് ചില ബദ്ധങ്ങൾ തകർച്ചയിലേക്കും വീഴാൻ തുടങ്ങി… അന്ന് പരസ്പരം എല്ലാരും പിരിയുമ്പോൾ എല്ലാവരുടെ മനസ്സിലും കാറ്റും, കോളും നിറഞ്ഞ ഒരു വൈകുന്നേരം ആയിരുന്നു..

തൽക്കാലം നന്ദുന്റെയും, പൂജയുടെയും, ചൂട് ഒന്ന് ആറി തണുക്കുന്നത് വരെ അവരെ ശല്യപെടുത്തണ്ട എന്ന തീരുമാനം നേരത്തെ എടുത്തത് കൊണ്ട് ത്രിമൂർത്തികൾക്കൊപ്പം അവൾ ഡാഫൊഡിൽസിലേക്ക് ആണ് പോയത്…

അന്ന് അവൾ ദേവിനെ കൂടുതൽ അറിയുക ആയിരുന്നു… അവളുടെ മനസ്സ് വേദനിച്ചപ്പോൾ അവന്റെ നെഞ്ചും പിടയുന്നത് അവൾ അന്ന് ആദ്യമായി കണ്ട്….

ഭക്ഷണം വേണ്ടന്ന് പറഞ്ഞപ്പോൾ നിർബന്ധിച്ചു അവൻ അവൾക്ക് അന്ന് വാരി കൊടുത്ത്…

ഉറങ്ങാതെ അവൻ അന്ന് അവൾക്ക് കാവലിരുന്ന്…

അവന് അവളോട് ഉള്ള കരുതലും, സ്നേഹവും എല്ലാം മനസ്സിലാക്കാൻ അവൾക്ക് ആ നിമിഷങ്ങൾ തന്നെ ധാരാളം ആയിരുന്നു…

ആമിക്കും, ദേവിനും അവരുടേതായ സ്പേസ് കൊടുക്കാൻ ആയിട്ട് രാവിലെ തന്നെ അവരോട് യാത്ര പറഞ്ഞ് അർജുനും, കാർത്തിയും നാട്ടിലേക്ക് പോയി…

ഇത് ഒക്കെയും അറിയുമ്പോൾ വീട്ടിൽ ഉണ്ടാകാൻ പോകുന്ന പൊട്ടി തെറികൾ ഒഴുവാക്കാൻ വേണ്ടി ഉള്ള മുൻ‌കൂർ പദ്ധതികളുമായി ആണ് രണ്ടും നാട്ടിലേക്ക് പോയേക്കുന്നത്…

അവിടെ ഉണ്ടാകാൻ പോകുന്ന സംഭവങ്ങൾ പ്രവചനാതീതമാണ്… ദേവിനെ ഇത് ഒന്നും ബാധിക്കുന്നില്ല എന്ന ആറ്റിട്യൂഡിൽ ആണ് കക്ഷി..

നഷ്ടപ്പെട്ട ജീവനും, ജീവിതവും തിരിച്ച് കിട്ടിയ സന്തോഷത്തിൽ വരുന്നത് എന്തും നേരിടാൻ അവൻ മനസ്സ് കൊണ്ട് തയ്യാറായി കഴിഞ്ഞിരുന്നു…

ദേവ് പതിയെ ആമിയുടെ തോളിലേക്ക് കൈകൾ ഇട്ട് നടന്ന് കൊണ്ട് അവളോട്‌ പറഞ്ഞു..

“നമുക്ക് ഒരു യാത്ര പോയാലോ… ”

എവിടേക്ക്..??

ഭൂമി ഉരുണ്ടത് അല്ലേ അനൂ…. നമുക്ക് എങ്ങോട്ട് വേണമെങ്കിലും പോകാല്ലോ… നിന്റെ മനസ്സിന് ഇപ്പോൾ ആവിശ്യം ഇവിടെ നിന്നൊരു മാറ്റം ആണ്…

എന്നാൽ പോയാലോ..??

അവന്റെ ചോദ്യത്തിന് അനുസരണ ഉള്ള കുട്ടിയെ പോലെ തലയാട്ടി അവന് പിന്നാലെ അവൾ പോയി…

അവരുടേത് മാത്രമായ ലോകത്തേക്ക്…

കാറിന്റെ ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് നോക്കി ഇരുന്ന അവളുടെ കൈകളിൽ പതിയെ അവന്റെ കൈകൾ ചേർന്നപ്പോൾ ഒരു പുഞ്ചിരിയോടെ അവൾ അവനെ നോക്കി ചോദിച്ചു…

എന്തേ പതിവില്ലാത്ത ഒരു സന്തോഷം മുഖത്ത്…

ദേവ് : നീ എന്റെ കൂടെ ഉള്ളപ്പോൾ എന്റെ മുഖത്ത് എപ്പോഴും സന്തോഷമല്ലേ ഉണ്ടായിട്ട് ഒള്ളൂ…

ആമി : ആഹാ…. അത്രക്ക് സന്തോഷം ആണോ ഇപ്പോൾ..

ദേവ് : അതേല്ലോ… ഭയങ്കര സന്തോഷം ആണ്…

കാരണം തൽക്കാലം നമുക്ക് ഇടയിലേക്ക് കട്ടുറുമ്പുകളായി വരാൻ ആരും ഇല്ലല്ലോ… നീയും, ഞാനും മാത്രം അല്ലേ ഒള്ളൂ…

ആമി : എന്താണ് ഉദ്ദേശം…

ദേവ് : പച്ചക്ക് പറയണോ ഉദ്ദേശം, അതോ കാവ്യാത്മകമായി പറയണോ…

ആമി : രണ്ടും കേൾക്കട്ടെ..

എന്നാൽ എന്റെ മോള് കേട്ടോ…

അനൂ… നീ നെരൂദയുടെ കവിതകൾ വായിച്ചിട്ട് ഉണ്ടോ…

ഉണ്ട്…

അതിൽ പുള്ളിയുടെ ഏറ്റവും ഫേമസ് ആയ വരികൾ ഉണ്ട്…

” I Want To Do With You What Spring Does With The Cherry Trees… !! ”

ഇത് തന്നെയാണ് മോളെ എന്റെ ഉദ്ദേശം…

സിംപിൾ ആയിട്ട് പറഞ്ഞാൽ… അല്ലെങ്കിൽ വേണ്ട…

പച്ചക്ക് പറഞ്ഞാൽ ‘ ദുരുദ്ദേശം ‘ ആണ് മോളെ ഉദ്ദേശം…

ഇന്ന് നിന്നെ ഞാൻ മണിച്ചിത്രത്താഴ് ഇട്ട് പൂട്ടും മോളെ… ഒരിക്കലും ഊരി പോകാൻ പറ്റാത്ത പോലത്തെ പൂട്ട്…..

ആമി : ഓഹോ… എങ്കിൽ ആ പൂട്ട് ഇട്ട് പൂട്ടുന്നത് ഞാൻ ഒന്ന് കാണട്ടെ…

കാണാൻ ഒന്നുമില്ല അനൂ… എന്നിൽ അലിഞ്ഞു ചേരാൻ നീ തയ്യാർ ആയിക്കോളൂ…

അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിന്റെ വേഗത കൂട്ടി… തന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത് ഓർത്തപ്പോൾ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞെങ്കിലും അവന് കാണാതെ അത് മറച്ചു മുഖത്ത് ഗൗരവം വരുത്തി അവനെ കണ്ണ് ഉരുട്ടി കാണിച്ച്….

സന്ധ്യ മയങ്ങാൻ തുടങ്ങുന്നത് കണ്ടപ്പോൾ അവൾ അവനോട് ചോദിച്ചു എങ്ങോട്ട് ആണ് ഈ പോകുന്നത്…

ദേവ് : നമ്മൾ നമ്മുടെ ഡെസ്റ്റിനേഷൻ എത്തിയല്ലോ.. നീ കണ്ണ് തുറന്ന് പുറത്തേക്ക് നോക്ക്..

അവൾ പുറത്തേക്ക് നോക്കിയപ്പോൾ അവന്റെ കാർ ഒരു പ്രൈവറ്റ് റിസോർട്ട് ഇലേക്ക് കയറുന്നു…

അവിടുത്തെ കാറ്റ് വീശിയപ്പോൾ തന്നെ വല്ലാത്ത ഒരു കുളിർമ മനസ്സിനും, ശരീരത്തിനും…

അവർ പതിയെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..

ആമിയുടെ മുഖത്തെ സന്തോഷത്തിൽ നിന്ന് തന്നെ ദേവിന് മനസ്സിലായി അവൾക്ക് ഈ സ്ഥലം ഒരുപാട് ഇഷ്ടമായെന്ന്…

അവൻ പതിയെ അവൾക്ക് അരികിലേക്ക് ചെന്ന് കാറിൽ ചാരി നിന്ന് അവളുടെ തോളിൽ കൂടി കൈ ഇട്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി ചോദിച്ചു…

എങ്ങനെ ഉണ്ട് എന്റെ സർപ്രൈസ്….??

വളരെ മനോഹരമായ സ്ഥലം ബീച്ചിനോട് ചേർന്ന് ഒരു പ്രൈവറ്റ് റിസോർട്ട്… മുൻ വശത്തെ ഗാർഡനോട് ചേർന്ന് ഒരു ഊഞ്ഞാൽ, നിറയെ ചെടികൾ…

അവൻ പറഞ്ഞത് പോലെ അവരുടേത് മാത്രമായ ഒരു ലോകം… അവളുടെ മനസ്സിനെ ശാന്തമാക്കാൻ അവിടുത്തെ കാറ്റ് തന്നെ ധാരാളം ആയിരുന്നു…

അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി അവന്റെ ഹൃദയതാളത്തിന് അന്ന് ആദ്യമായി അവൾ ചെവി ചേർത്ത്…..

അവൻ പതിയെ അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തി…

ദേവ് : അനൂ…. നമുക്ക് ഒന്ന് നടന്നാല്ലോ…

പതിയെ കൈകൾ കോർത്ത് അവർ ബീച്ചിലേക്ക് നടന്ന്… അവർ ചേർന്ന് നിന്ന് അന്ന് ആദ്യമായി അസ്തമയ സൂര്യനെ കണ്ടു… ആ മണൽ തരികളിൽ അവരുടെ കാൽ പാദങ്ങൾ പതിഞ്ഞു..

അവൻ പതിയെ അവളെ അവന് അഭിമുഖമായി നിർത്തി കൊണ്ട് ചോദിച്ചു…

ഞാൻ കാരണം വീണ്ടും നീ തനിച്ചായി അല്ലേ..

ആര് പറഞ്ഞു ഞാൻ തനിച്ചാണെന്ന്… ഇങ്ങനെ ചേർത്ത് പിടിക്കാൻ നീ ഇല്ലേ കൂടെ… “ചാരെ നീ കൂടെയുള്ളപ്പോൾ ഞാൻ എങ്ങനെ തനിച്ചാവും സഖീ….”

അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

” ഈ അസ്തമയ സൂര്യനെ സാക്ഷിനിർത്തി ഞാൻ നിന്നോട് പറയുന്നു… നിനക്ക് നഷ്ടപ്പെട്ടതെല്ലാം ഞാൻ നിനക്ക് തിരിച്ചു തരും… ചിന്നി ചിതറിയ എല്ലാ ബന്ധങ്ങളും നമ്മൾ ഒരുമിച്ച് നിന്ന് കൂട്ടി ചേർക്കും… ”

അവൾ പതിയെ അവളുടെ കാൽ പാദങ്ങൾ അവന്റെ പാദത്തിന് മുകളിലേക്ക് ചവിട്ടി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത്…

അവന്റെ വിരലുകൾ തന്റെ മുടിയിഴകളെ തലോടുന്നത് ആസ്വദിക്കുകയായിരുന്നു അവൾ…

അവരുടെ പ്രണയത്തിന് പൂർണ്ണ സമ്മതം അറിയിച്ച് അവരുടെ പാദങ്ങളിലൂടെ തിരമാലകൾ അവരെ തഴുകി പോയി…

അവളെ കയ്യിൽ കോരിയെടുത്തവൻ അകത്തേക്ക് നടന്ന്…. എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന് ഓർത്തപ്പോൾ അവളുടെ ഹൃദയതാളം കൂടാൻ തുടങ്ങി… എങ്കിലും ഒരു ചിരിയോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന്…

അവളെ അവൻ പതിയെ കട്ടിലിലേക്ക് കിടത്തി…

അവനും കട്ടിലിലേക്ക് കിടന്ന് ചരിഞ്ഞു തലക്ക് കയ്യും കൊടുത്തു അവളെ നോക്കി…

നിന്റെ പൂർണ്ണ സമ്മതമില്ലാതെ ഒരിക്കലും നിന്നെ ഞാൻ സ്വന്തമാക്കില്ല അനൂ…

അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ പതിയെ മറ്റൊന്നും ആലോചിക്കാതെ അവനെ അവൾ വാരി പുണർന്നു… അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു മുഖം ഒന്ന് താഴ്ത്തി അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു… ഒന്ന് പിടഞ്ഞവൾ തിരിഞ്ഞു കിടന്നു..

അവളുടെ മുടിയിഴകളെ ഒരു വശത്തേക്ക് മാറ്റിയിട്ട് പിൻകഴുത്തിൽ മൃദുവായി പല്ലുകൾ ആഴ്ന്നിറക്കി…

ഇരു കരവലയങ്ങളിൽ അവളെ കൂടുതൽ ആവേശത്തോടെ തന്നിലേക്ക് ചേർത്ത് അവളുടെ അധരങ്ങളെ നുകരാൻ തുടങ്ങിയതും, അവൾ അവന്റെ മുടിയിഴകളിൽ വിരലുകൾ കോർത്ത് പിടിച്ചു… അവന്റെ കൈകളും, ചുണ്ടുകളും മറ്റ് പല ദിശയിലേക്കും മാറിയപ്പോൾ അവൾ അവന്റെ മേൽ ഉള്ള പിടി മുറുകി കൊണ്ട് ഇരുന്നു. തങ്ങളുടെ ആ സ്വകാര്യ നിമിഷത്തിൽ അവർക്ക് ഇടയിൽ തടസ്സം ആയത് എല്ലാം അവൻ അവളിൽ നിന്നും ഒഴിവാക്കിക്കൊണ്ടേയിരുന്നു… അവളുടെ ശരീരം മുഴുവൻ അവന്റെ ചുണ്ടുകൾ ഓടി നടന്നു…

പതിയെ ഒരു കുഞ്ഞു നോവ് അവൾക്ക് സമ്മാനിച്ചു കൊണ്ട് അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവളും അത് ആവോളം ആസ്വദിക്കുകയായിരുന്നു…

പതിയെ അവളുടെ കാതുകളിൽ അവൻ മന്ത്രിച്ചു..

Happy Birthday അനൂ….

അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു…

നിനക്ക് ഇതിലും നല്ലൊരു ഗിഫ്റ്റ് നൽകാൻ എനിക്ക് കഴിയുമോ കൊച്ചേ…

അവൾ അവനെ തന്നിലേക്ക് കൂടുതൽ ചേർത്ത്…

ആ നിമിഷം അവന് വേണ്ടി അവളുടെ ഓരോ അണുവും തുടിക്കുന്നുണ്ടായിരുന്നു.. അവളുടെ ആ പ്രവർത്തി അവനിൽ കൂടുതൽ ആവേശം ഉണ്ടാക്കി…

അവളിലേക്ക് കൂടുതൽ ആവേശത്തോടെ അവൻ വീണ്ടും വീണ്ടും ആഴ്ന്നിറങ്ങി….

അവന്റെ കൈത്തണ്ടയിൽ തലയും വെച്ച് നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ അവനെ അന്ന് ആദ്യമായി വിളിച്ചു…

ആദിയേട്ട…

അവളുടെ ആ വിളിയിൽ അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…

പറ കൊച്ചേ…

ഇത് എപ്പോൾ തുടങ്ങി കൊച്ചേ എന്ന വിളി…

ദേവ് : അതോ… നിന്നോട് ഇങ്ങനെ ഒരുപാട് സ്നേഹം തോന്നുമ്പോൾ വിളിക്കുന്നത് ആണ്…

എന്തേ… ഇഷ്ടപെട്ടില്ലേ ആ വിളി…

ആമി : ഏട്ടന്റെ ആ വിളി എനിക്ക് നന്നായിട്ട് അങ്ങ് ബോധിച്ചു…. ഇത്രത്തോളം എന്നെ സ്നേഹിച്ചിരുന്നോ…

ദേവ് : എന്റെ സ്നേഹം നീ അറിയാൻ കിടക്കുന്നത് അല്ലേ ഒള്ളൂ… ഇത് ഒക്കെയും സാമ്പിൾ അല്ലേ…

പിന്നെ എനിക്കും ബോധിച്ചുട്ടോ… നിന്റെ ഏട്ടാ വിളി

ആമി : പക്ഷെ അത് റയർ ഐറ്റം ആണ് അത് അങ്ങനെ എപ്പോഴും ഒന്നും കേൾക്കാൻ പറ്റില്ല…

ഒന്നുകിൽ എനിക്ക് ഒരുപാട് സ്നേഹം തോന്നുമ്പോൾ അല്ലെങ്കിൽ എന്ത് എങ്കിലും കാര്യം സാധിക്കാനോ, ചോദിക്കാനോ ഉള്ളപ്പോൾ മാത്രമേ ഈ വിളി ഞാൻ വിളിക്കൂ…

ദേവ് : ആഹാ… എന്ത് മനോഹരമായ ആചാരങ്ങൾ..

അതും പറഞ്ഞ് അവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ച്…

(ഒരുമിച്ച് ഉള്ള ഒരു പുതിയ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ദിവസങ്ങളിലേക്ക് ഉള്ള അവരുടെ ആദ്യത്തെ നാൾ… )

അവന്റെ നെഞ്ചിന്റെ ചൂട് പറ്റി മറ്റ് എല്ലാ സങ്കടങ്ങളും മറന്ന്, അവൾ അന്ന് സുഖമായി ഉറങ്ങി..

രാവിലെ അവൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ അവളെ കാണുന്നില്ല… പെട്ടെന്ന് ചാടി എഴുനേറ്റ് റൂമിൽ എല്ലാം നോക്കി എങ്ങും കാണാതെ പുറത്തേക്ക് നോക്കിയപ്പോൾ ഗാർഡൻ ഇൽ അവൾ നിൽക്കുന്നത് കണ്ട്… അവൻ പതിയെ അങ്ങോട്ടേക്ക് ചെന്ന്…

നീ ഇവിടെ നിൽക്കുക ആയിരുന്നോ…??

അവന്റെ ശബ്ദം കെട്ടവൾ തിരിഞ്ഞു നോക്കി ചോദിച്ചു…

എഴുന്നേറ്റോ… ഞാൻ നോക്കിയപ്പോൾ നല്ല ഉറക്കം ആയിരുന്നു അതാണ് വിളിക്കാഞ്ഞത്…

ദേവ് : രാവിലെ എന്താണ് ഇത്ര ആലോചന..

എന്നും ചോദിച്ചു അവൻ അവിടുള്ള ഉഞ്ഞാലിലേക്ക് ഇരുന്ന്… എന്നിട്ട് അവൻ അവളെ വലിച്ചു മടിയിൽ ഇരുത്തി…

അവൾ അവന്റെ മടിയിൽ ഇരുന്ന് കൊണ്ട് കഴുത്തിൽ കൈ ചുറ്റിപിടിച്ചു ചോദിച്ചു..

നമ്മൾ ഒരിക്കലും പരിചയപെട്ടില്ലായിരുന്നെങ്കിലോ, കണ്ട് മുട്ടിയില്ലായിരുന്നെങ്കിലോ… എന്ത് ചെയ്തേനെ…??

അവൻ ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു..

നിനക്ക് ഡെസ്ടിനി ഇൽ വിശ്വാസം ഉണ്ടോ…

എനിക്ക് ഉണ്ടായിരുന്നില്ല.. പക്ഷെ നീ എന്റെ ജീവിതത്തിലേക്ക് വന്ന അന്ന് മുതൽ ഞാൻ ഡെസ്ടിനിയിൽ വിശ്വസിക്കുന്നു…

” Because We Are Destined To Be Together.”

അവൻ അത് പറഞ്ഞ് തീർന്നപ്പോൾ ഉദയ സൂര്യന്റെ കിരണങ്ങൾ അവരിലേക്ക് വീണ്…

അപ്പോഴേക്കും അവന്റെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി.. അവൾ പതിയെ അവന്റെ മടിയിൽ നിന്ന് എഴുനേറ്റ്, അവൻ ഫോൺ എടുക്കാനായി അകത്തേക്ക് പോകാൻ പോയപ്പോൾ എന്തോ ഒന്ന് ആലോചിച്ച ശേഷം അവൾ അവനെ

ആദിഎട്ടാ… ന്ന് വിളിച്ചു….

അവൻ അവളെ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി ചോദിച്ചു…

എന്തോ എന്നോട് ചോദിക്കാൻ നിന്റെ മനസ്സ് ആഗ്രഹിക്കുന്നു അല്ലേ..

അതെ എന്നർത്ഥത്തിൽ അവൾ തലയാട്ടി…

അതിന് ശേഷം അവൾ ചോദിച്ചു…

മറ്റൊരാളുടെ സ്വന്തമെന്ന് അറിഞ്ഞിട്ടും, എന്നെ എന്ന് മുതലാണ് സ്നേഹിച്ചു തുടങ്ങിയത്..?? ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളോട് ഇഷ്ടം തോന്നുമോ..??

ഒരിക്കൽ പോലും എനിക്ക് മുന്നിൽ വരാതെ എന്തിനായിരുന്നു ആ ഒളിച്ചു കളി..??

നിറഞ്ഞ പുഞ്ചിരിയോടെ അവൻ അവൾക്ക് അരികിലേക്ക് വന്ന് അവളെ അവനിലേക്ക് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു…

എന്റെ കൊച്ചിന് അറിയണോ… ഞാൻ എന്ന് മുതലാണ് നിന്നെ സ്നേഹിച്ചു തുടങ്ങിയത് എന്ന്..

അവൾ അറിയണം എന്നർത്ഥത്തിൽ തല കുലുക്കി..

” അത് എന്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം ആയിരുന്നു അനൂ… ”

” അർജുന്റെ ഹൃദയസഖീ ആയ നീ എന്റെ പ്രാണസഖി ആയി മാറിയ കഥ… !!”

അത് അങ്ങനെ പെട്ടെന്ന് പറഞ്ഞാൽ അതിന്റെ ത്രിൽ അങ്ങ് പോവില്ലേ എന്നാലും എന്റെ കൊച്ച് ആദ്യമായിട്ട് എന്നോട് ഒരു കാര്യം ചോദിച്ചത് അല്ലേ പറഞ്ഞേക്കാം…..

(ഈ കഥ ഇവിടെ അവസാനിക്കുന്നില്ല…)

അനാമികയുടെ ആദ്യ ഭാഗം മാത്രമാണ് ഇവിടെ അവസാനിക്കുന്നത്…

ആമിയുടെയും, ദേവിന്റെയും പ്രണയം ഇവിടെ തുടങ്ങുകയാണ്…

ഒരുപാട് ചോദ്യങ്ങൾ എല്ലാർക്കും ഉണ്ടെന്ന് അറിയാം അതിനുള്ള എല്ലാ ഉത്തരങ്ങളുമായി ഞാൻ അനാമികയുടെ രണ്ടാം ഭാഗവുമായി വരുകയാണ്….. അതിന്റെ ഭാഗമായിട്ടാണ് വളപൊട്ടുകൾ പേജിന്റെ തന്നെ സബ് പേജായ കഥയിടത്തിൽ അനാമികയുടെ ആദ്യഭാഗം റിപോസ്റ്റ് ചെയ്തത്… അപ്പോൾ പറഞ്ഞു വരുന്നത് ഇതിന്റെ രണ്ടാംഭാഗം നാളെ മുതൽ Valentine’s Day Special സ്റ്റോറി ആയിട്ട് വളപൊട്ടുകൾ പേജിൽ രാത്രി 8.30ന് ആരംഭിക്കുന്നു…. അനാമിക 2ഇന്റെ നോട്ടിഫിക്കേഷൻ കിട്ടാനായി ഈ പാർട്ട്‌ ലൈക് ചെയ്ത് കമന്റ് ചെയ്യുക… എങ്കിൽ മാത്രമേ ലിങ്ക് ഇടുമ്പോൾ നോട്ടിഫിക്കേഷൻ കിട്ടു…. ആദ്യമായി ഈ കഥ വായിക്കുന്നവരോട് എങ്ങനെ ഉണ്ടായിരുന്നു ആദ്യ ഭാഗം…? നേരത്തെ വായിച്ചവരോട് ചോദിച്ചാൽ അവരെന്നെ പഞ്ഞിക്കിടും… പക്ഷേ അവരോടു ഒന്നേ പറയാനുള്ളു നിങ്ങളുടെ കാത്തിരിപ്പ് വെറുതെ ആവില്ല പ്രണയത്തിന്റെ തീവ്ര മഴയിൽ നിങ്ങളെ എല്ലാരേയും ഞാൻ മുക്കി കൊല്ലും അപ്പോൾ മിസ്സ്‌ ആക്കാതെ വേഗം ലൈക് ആൻഡ് കമന്റ് ചെയ്തോളു…

രചന: ശിൽപ്പ ലിന്റോ


Comments

Leave a Reply

Your email address will not be published. Required fields are marked *