എന്തിനാ സച്ചു ഏട്ടാ കണ്ട പെമ്പിള്ളേരോട് പിക്ചർ ആവശ്യപെടുന്നേ…

പവർ ഓഫ് സിബ്ലിങ്ങ്സ്

രചന: Vijay Lalitwilloli Sathya

“സച്ചുവേട്ട അമ്മൂസ് അമ്മു എന്ന ഫേക്ക് ഐഡി നിങ്ങളുടേതാണോ ?” റീജയുടെ മുനവെച്ചx ചോദ്യത്തിന് മുന്നിൽ സച്ചിൻ ഒന്ന് പരുങ്ങി ,എങ്കിലും അത് പുറത്തു കാട്ടാതെ

“നിനക്കെന്താടി.. വട്ടാ ?”

ഒരു മറുചോദ്യം ചോദിച്ചു

അതിന്റെ മുന ഓടിച്ചു.

“അല്ല ഞാൻ ചുമ്മാ ചോയ്ച്ചെന്നെ ഉള്ളൂ”

“അതെന്താ ഇപ്പൊ അങ്ങനെ ഒരു ചുമ്മാ ചോദ്യം ?”

“അതെയ് എനിക്ക് മാത്രം ഈ അമ്മുസ് അമ്മൂനെ എഫ്ബിയിൽ സെർച്ച് ചെയ്താൽ കിട്ടണില്ല .എന്നെ മാത്രം ബ്ലോക്കാക്കിയിട്ടേക്കന്നു തോന്നി.എന്റെ കൂട്ടുകാരികളുടെ എല്ലാം ഫേസ് ബുക്ക് ഫ്രണ്ടാണ് ഈ അമ്മൂസ് അമ്മു..! അവർക്കൊക്കെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയതാത്രേ

നല്ലവളാണ് എന്നു തോന്നി അവരൊക്കെ ഈ അമ്മൂസ് അമ്മുനെ അക്സെപ്റ്റ് ചെയ്തു .പക്ഷെ എന്നെ മാത്രം ഒഴിവാക്കികളഞ്ഞു .എനിക്ക് റിക്വസ്റ്റ് വന്നതുമില്ല ഞാൻ അങ്ങോട്ട്‌ തപ്പിയിട്ട് കിട്ടുന്നതുമില്ല.ഈ ലോകത്തു ഒരു ഉപദ്രവവും ചെയ്യാതെ എന്നെ മാത്രം വെറുക്കണത് ആരാ ..?

ഇത്രയും പറഞ്ഞു അവൾ ഗജപോക്കിരിയായ പുന്നാര സഹോദരനെ ഒന്ന്‌ പാളി നോക്കി

“ആവോ ആരാ ?”

അവൻ കൈമലർത്തി . പിടി തരുന്നില്ലല്ലോ അവൾ മനസ്സിൽ കരുതി.എന്നിട്ട് തുടർന്നു..

“അങ്ങനെ ഞാൻ അന്വേഷണം തുടങ്ങി. ഞാൻ ആരാ മോള് ഏട്ടന് അറിയാലോ… ഞാൻ വിടുമോ എന്നെ വെറുക്കാൻ ആളില്ലെന്നിരിക്കെ ഞാൻ ആർക്കൊക്കെ ഉപദ്രവമാകും എന്നു ചിന്തിച്ചു…

ഒരാൾക്ക് തന്റെ സ്വന്തം ഐഡിയിൽ കയറി അവർ ഉദ്ദേശിച്ച ആൾക്കാരുടെ അടുത്തെത്തുമ്പോൾ അയാളെ വ്യക്തിപരമായി അറിയുന്ന ബന്ധുക്കൾ ഉണ്ടെങ്കിൽ അവളുടെ പദ്ധതി വിജയിക്കുമോ?

ഇല്ല…! അപ്പോൾ ആ ബന്ധുക്കളെ അവർ ആദ്യം ബ്ലോക്ക് ചെയ്യും.. അപ്പോൾ ഞാൻ ആർക്കോ ജന്തു (ബന്ധു)ആയിട്ടുണ്ട്. എന്റെ കൂട്ടുകാരികളോട് കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന എന്റെ ബന്ധു ആരാണ് …പറ ആരാ ?”

വീണ്ടും അവൾ സച്ചിനെ നോക്കി ചോദിച്ചു

” ആവോ ആരാ ?”

ഇപ്രാവശ്യം സച്ചിന് ചുണ്ടിൽ ഇത്തിരി ചിരി ഉണ്ടായിരുന്നു.

” അതൊക്കെയുണ്ട്”

“നീ ആള് കൊള്ളാലോ ഇത്രയും ബുദ്ധി നിനക്ക് ഉണ്ടോ?”

“ഉണ്ടല്ലോ…ബുദ്ധിപൂർവ്വം ഞാൻ ആളെ കണ്ടെത്തിയിട്ടുണ്ട്.”

“എങ്ങനെ?…. ഒന്ന് പോടീ”

” പോവാൻ ഒക്കെ വരട്ടെ ഞാൻ ഇതൊന്നു പറഞ്ഞു തീർക്കട്ടെ ഞങ്ങൾ കൂട്ടുകാരികൾ ഒറ്റക്കെട്ടാണ്.കാരണം ഞങ്ങളുടെ എഫ്ബിയിൽ ഉള്ള കൂട്ടുകാരികൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും സുഹൃദ്‌വലയം ഉണ്ടാക്കിയിട്ടുണ്ട് .അപ്പോൾ ആരെങ്കിലും ഒരാൾ ന്യൂ ഫ്രണ്ടിനെ ആഡ് ചെയ്താൽ എല്ലാരും അറിയും, തുടർന്നു എല്ലാവരും ആഡ് ചെയ്യുകയോ റിക്വസ്റ്റ് അയക്കുകയോ ചെയ്തു ഫ്രണ്ട് ആക്കും .ഇവിടെ എന്നെ മാത്രം അഡ്വാൻസ് ആയി ബ്ലോക്ക്‌ ചെയ്യാൻ ആരാ ഉള്ളത് .?”

“നിർത്തിയേ നിന്റെ ഒരു സി ബി ഐ അന്വേഷണം ”

സച്ചിൻ അല്പം ചൂടായി

” സച്ചുവേട്ടൻ ചൂടാണ്ടാട്ടോ ,തെളിവ് ഉണ്ടു….നോക്ക് ഈ പൂർണ ചന്ദ്രന്റെ പിക്ചർ ഈ തിരുവോണത്തിന് ഞാൻ ഏട്ടന് ഇട്ടു തന്നതല്ലേ .പിന്നെ ഈ റെഡ് റോസ് ഞാൻ അയച്ചു തന്നത് ,പിന്നെ ഈ ലൗ വിനെ കുറിച്ചുള്ള ഡയലോഗ് ബ്ലോഗ് ഇത് ഞാൻ നെറ്റിൽ നിന്നു ഡൌൺലോഡ് ചെയ്തത് ഇത് ആരും ഫേസ് ബുക്കിൽ കണ്ടിട്ടുണ്ടാവില്ല .ഇത് ഞാൻ ഏട്ടന് വാട്സ്ആപ്പ് ഇൽ മാത്രം അയച്ചു തന്നതല്ലേ .”

ഇവിടെ സച്ചിൻ ശരിക്കും കുടുങ്ങി. തെളിവുകളെല്ലാം അവന് എതിരായിരുന്നു. ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല. അവൻ ഇത്തിരി ദേഷ്യം കലർന്ന സ്വരത്തിൽ

“ആണ് സമ്മതിച്ചു .ഞാൻ ആ അക്കൗണ്ടിൽ കേറി ആർക്കും ഒരുപദ്രവവും ചെയ്തിട്ടില്ലല്ലോ ”

“അങ്ങനെ വഴിക്ക് വാ .ഇൻബോക്സിൽ കയറുന്നുണ്ടല്ലോ ,ചാറ്റുന്നുണ്ടല്ലോ കൂട്ടുകാരികളുടെ കൂടെ കൂടി പെണ്ണായി നിന്ന് രഹസ്യങ്ങൾ അറിയുന്നുണ്ടല്ലോ ?”

” ഛെ… അങ്ങനെ ഒന്നുമില്ല …”

സച്ചിൻ സമ്മതിച്ചില്ല

” അതു പോട്ടെന്നു വെയ്ക്കാം ”

റീജ പറഞ്ഞു.

” ങേ പിന്നെന്താ കാര്യം ?”

“എന്തിനാ സച്ചു ഏട്ടാ കണ്ട പെമ്പിള്ളേരോട് പിക്ചർ ആവശ്യപെടുന്നേ”

അവന്റെ തൊലിയുരിഞ്ഞപോലെയായി.

അതൊക്കെ ദേഷ്യം ആയി മാറുമോ എന്ന് അവൻ ഭയന്നു. മൂതിർന്നതിനുശേഷം അവളെ താൻ തല്ലിയിട്ട് ഒന്നുമില്ല. താൻ വളരെ രഹസ്യമാക്കി വെച്ച് പലകാര്യങ്ങളും അവൾ തുറന്നു പറയുന്നുണ്ട്.

എങ്ങനെയെങ്കിലും തടി കഴിച്ചാൽ ആക്കണം. ഈ കുരിപ്പിന്റെ ഫ്രണ്ട്സും ആയിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം. അവൻ തീരുമാനിച്ചു എന്നിട്ട് അവളോട് പറഞ്ഞു

“ശോ കഷ്ടം നീയൊന്നു പോയെ ..നിന്റെ നാലു ഒണക്ക കൂട്ടുകാരികളെ കണ്ടല്ല സച്ചിൻ ആ അക്കൗണ്ട് ഉണ്ടാക്കിയത് അവരെ ഞാൻ ഇപ്പത്തന്നെ ബ്ലോക്ക് ചെയ്യുന്നുണ്ട് ..”

” അതും അറിയാം സോഷ്യൽ മീഡിയയിൽ വരുന്ന നെറികേടുകൾ ചോദ്യം ചെയ്തു ആളാവാൻ.”

“അതിന് എനിക്ക് എന്റെ അക്കൗണ്ടിൽനിന്ന് ചെയ്താൽ പോരെ? ”

“പോരല്ലോ.. തിരിച്ചുവരുന്ന നാറിയ അവിഞ്ഞ വൃത്തികേടുകൾ നിറഞ്ഞ മറുപടി സ്വന്തം അക്കൗണ്ടിലെ നല്ലവരായ സുഹൃത്തുക്കൾ കാണുമല്ലോ അതല്ലേ പേടി.. ഫേക്ക് ഐഡി ആകുമ്പോൾ കണ്ണിൽ കണ്ടവൻമാരെയൊക്കെ തെറി പറഞ്ഞു തിരിച്ചു കിട്ടിയാലും ആരും അറിയില്ലല്ലോ ?”

അവൾ വിട്ടില്ല

” നീ പോടീ ഞാഞ്ഞൂലെ ”

” നീ പോടാ മരത്തലയ ”

അപ്പോൾ അകത്തു നിന്നു അച്ഛന്റെ ശബ്‌ദം മുഴങ്ങി

” കീരിയും പാമ്പും പോലെ തുടങ്ങിയല്ലോ രണ്ടും എന്തൊരു കലപില.. പോകിനെടാ അപ്പുറം ”

പെട്ടെന്നു രണ്ടുപേരും കണ്ടംവഴി ഓടി ,അവരവരുടെ റൂമിൽ പോയി

സച്ചിൻ മൊബൈൽ എടുത്തു fb എടുത്തു റീജയുടെ കൂട്ടുകാരികളെ മുഴുവൻ ബ്ലോക്ക്‌ ചെയ്തു

” ശവങ്ങള്…ഒരെണ്ണം പോലും വേണ്ട .എനിക്ക് എന്റെ അശ്വതി അച്ചൂസ് മതി ”

സച്ചിൻ പിറുപിറുത്തു കൊണ്ട് ,അമ്മൂസ് എന്ന അമ്മുവായ അവന്റെ ഐഡിയിൽ കയറി അശ്വതി അച്ചൂസ് എന്ന പ്രിയ കൂട്ടുകാരിയുടെ ഇൻബോക്സിൽ കയറി ചാറ്റാൻ തുടങ്ങി.

” മോളെ ഗുഡ്‌ ഈവെനിംഗ് ”

മിന്നൽവേഗത്തിൽ ആരോടോ ചാറ്റി കൊണ്ട് ഉണ്ടായിരുന്ന അച്ചുസിന്റെ മറുപടി വന്നു

“ഗുഡ്‌ ഈവെനിംഗ് ”

“പറ മോളെ എന്തൊക്കെയുണ്ട് വിശേഷം”

“ഏട്ടന് സുഖം തന്നെയല്ലേ”

സുഖം ഒക്കെ തന്നെയാണ്… അച്ചൂസേ ഞാൻ ബോയ് ആണെന്നു അറിഞ്ഞിട്ടും എന്നെ സ്നേഹിക്കാൻ വന്ന ചക്കരയല്ലേ?

“അതിനിപ്പോ എന്താ സംശയം”

” എന്റെ മുത്തിന്റെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞ ആ രാത്രിയിൽ ഞാൻ എഴുതിയ കവിത മോൾക്ക്‌ അയച്ചു തന്നില്ലേ? ”

“ഉവ് തന്നിരുന്നു”

“ഏറെ ഇഷ്ടം എന്നല്ലേ പറഞ്ഞത് .”

“ആണെന്നേ”

അപ്പോൾ അവൾ എഴുതി

“ഹൃദയതിൻ തേരിൽ നീ വന്ന നേരം …എന്നു തുടങ്ങുന്ന വാരിയല്ലേ? ”

“യെസ് അതെ ”

“ഏട്ടാ ഞാൻ അതു പഠിച്ചു വരുന്നതേ ഉള്ളു .മുഴുവൻ പഠിച്ചിട്ടു ചൊല്ലവേ”

“ഉം ”

അവൻ കുറിച്ചു

“ഏട്ടാ ഒരു കാര്യം ഉണ്ടു .ഇന്നു ഒരുകൂട്ടർ ഇവിടെ പെണ്ണുകാണാൻ വന്നു എന്നെ .”

“ങേ ” അവൻ ഞെട്ടി

“സത്യം.. അവർക്ക് വിവാഹം പെട്ടെന്ന് വേണമെന്ന് പറഞ്ഞു .എന്നെ ചെറുക്കനും വീട്ടുകാർക്കും ഇഷ്ടപ്പെട്ടു . ഇപ്പോൾ ഞങ്ങളുടെ വീട്ടുകാരും എല്ലാവിധ ഒരുക്കങ്ങളും തുടങ്ങി ..”

“ഇത്രേം പെട്ടെന്ന് …”

സച്ചിൻ അന്തം വിട്ടു ചോദിച്ചു. അവളോട്‌ അവനു വല്ലാത്ത പ്രണയമായിരുന്നു .അവൾക്കു അവനോടും .പെട്ടെന്ന് ഇങ്ങനെ ഒരു ആലോചന ഇടിത്തീ പോലെ വരുമെന്നു ആരുകണ്ടു

“ഞാൻ പോട്ടെ അമ്മ വിളിക്കുന്നു” അശ്വതി അച്ചൂസ് നെറ്റ് ഓഫ് ചെയ്തു.

രാത്രി ഫുഡ്‌ കഴിക്കാൻ വിളിക്കാൻ പെങ്ങൾ റീജ റൂമിൽ വന്നു

” സച്ചുവേട്ടാ ചോറുവിളമ്പി വാ ഉണ്ണാം ”

” എനിക്ക് വേണ്ട…നീയും അമ്മയും കഴിച്ചോ എനിക്ക് വിശപ്പില്ല ..”

അവന്റെ ശബ്‌ദം ഇടറുന്നതു റീജ ശ്രദ്ധിച്ചു . “ഞാൻ ഫേക്ക് ഐഡി കണ്ടുപിടിച്ച കലിപ്പാണോ ?”

“ഏയ്യ് അതല്ല ”

“പിന്നെ എന്റെ കൂട്ടുകാരികളെ ബ്ലോക്ക്‌ ചെയ്യേണ്ടി വന്ന വിഷമമാണോ ?”

“നീയൊന്നു പോയെ അതൊന്നുമല്ല”

” പിന്നെ ?” എന്നു പറഞ്ഞു റീജ കമിഴ്ന്നു ബെഡിൽ കിടക്കുയായിരുന്ന സച്ചു ഏട്ടന്റെ മുഖത്തേക്ക് നോക്കി . തന്റെ ഗജപോക്കിരി ചേട്ടന്റെ കണ്ണിൽ ഒരു കടൽ വെള്ളം നിറഞ്ഞു നില്കുന്നത് അവൾ കണ്ടു

അതു കണ്ടു അവൾക്കു ആധിപേരുകി

സ്വന്തം റൂമിലേക്ക്‌ അവൾ യാന്ത്രികമായി എത്തി .മൊബൈൽ കയ്യിലെടുത്തു. നെറ്റ് ഓൺ ചെയ്തു അവൾ അശ്വതി അച്ചൂസ് എന്ന അവളുടെ ഫേക്ക് ഐഡിയുടെ ഇൻബോക്സിലെ ക്യാമറ ഓൺ ചെയ്തു അവളുടെ ഒരു സ്റ്റിൽ ഫോട്ടോ എടുത്തു അമ്മൂസ് അമ്മുവിനു ഇട്ടു കൊടുത്തു .എന്നിട്ട് നിസ്സംഗയായ അവൾക്കു ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങി…. പ്രത്യാഘാതം എന്താണെന്ന് നിശ്ചയവുമില്ല

നോട്ടിഫിക്കേഷൻ ശബ്‌ദം കേട്ടു സച്ചിൻ മൊബൈൽ എടുത്തു ഇൻബോക്സിൽ നോക്കിയപ്പോൾ അശ്വതി അച്ചുസിന്റെ ഐഡിയിൽ തന്റെ പെങ്ങൾ റീജയുടെ കൊഞ്ഞനം കുത്തുന്ന ഫോട്ടോ കണ്ടു…. ദുഃഖം നിറഞ്ഞ ആ മുഖം പെട്ടെന്ന് ജാള്യതയാൽ നാറി….ഈ കുരിപ്പായിരുന്നോ…

“എടി നിന്നെ ഞാൻ…..”

അവൻ വടിയെടുത്തു ഓടി….. അവൾ സുല്ലിട്ടു ഏട്ടനെ തണുപ്പിച്ചു. ❤❤

വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

ശുഭം….

രചന: Vijay Lalitwilloli Sathya

Scroll to Top