അമ്മ ഏത് നിമിഷവും കയറി വരാം…. അതുകൊണ്ട് കിട്ടുന്ന സമയം മാക്സിമം വിനിയോഗിക്കണം…

അന്താക്ഷരി

രചന : Vijay Lalitwilloli Sathya

കഴിഞ്ഞ മൂന്ന് ദിവസം മുമ്പാണ് രഘു വിവാഹിതനായത്. സുന്ദരി കുട്ടിയായ ചൈത്രയാണ് വധു.

വിവാഹാവശ്യത്തിനായി ലീവ് എടുത്തതാണ് പത്ത് ദിവസം. അതിൽ ആറാം ദിവസമാണ് വിവാഹം നടന്നത്. ലീവിന്റെ ഒമ്പത് ദിവസവും കഴിഞ്ഞു. ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

രഘുവിന്റെ ജോലിസ്ഥലം ഇത്തിരി അകലെയാണ്.

രാവിലെ പോയാൽ രാത്രിയിലെ കയറി വരാൻ പറ്റൂള്ളൂ.

അവർക്ക് തമ്മിൽ മധുവിധുന്റെ മാധുര്യം പരസ്പരം കൈമാറി കൊതി തീർന്നില്ല.

ഈ കഴിഞ്ഞ രണ്ടുമൂന്ന് പകൽനേരങ്ങളിൽ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. പുതുപെണ്ണിനെ കാണാനും കുശലാന്വേഷണം നടത്താനും അയൽപക്കക്കാർ വരുന്നത് തടയാൻ പറ്റുമോ? പിന്നെ അടുത്ത ചില ബന്ധുക്കളും ഒന്ന് രണ്ട് ദിവസം തങ്ങിയാണ് പോയത്.. അതുകൊണ്ടുതന്നെ സ്വകാര്യനിമിഷങ്ങൾ പങ്കുവയ്ക്കാനും സ്വപ്നങ്ങൾ കൈമാറാനും കിട്ടുന്ന ഏക ആശ്രയം രാത്രി മാത്രം….!

പക്ഷേ ഇന്ന് ഒരു പകൽ ഭാഗ്യവശാൽ അവർക്ക് വീണു കിട്ടിയിരിക്കുന്നു.

എല്ലാവരും ഒഴിഞ്ഞു പോയിരിക്കുന്നു.

അമ്മ ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയാണ്. ഉച്ച കഴിഞ്ഞെ വരുള്ളൂ.

ഇന്നത്തെ അടുക്കള ഭരണം മകളെ ഏൽപ്പിച്ചു പോയതാണ് അവർ.

ചൈത്രയെ ഉച്ച ഭക്ഷണം ഒക്കെ റെഡിയാക്കിയാക്കാൻ രഘുവും കഴിയുന്നവിധത്തിൽ സഹായിച്ചു.

എല്ലാം റെഡി ആയപ്പോൾ രണ്ടുപേരും ഒന്നിച്ച് ഉണ്ണാൻ ഇരുന്നു.

ആദ്യമായി ലഭിച്ച ശാന്തസുന്ദരമായ ആ പകൽ അവർക്ക് പ്രിയങ്കരമായി തോന്നി.

പങ്കാളിയും ഒത്തുള്ള ഏകാന്തതയ്ക്ക് ഇത്രയും ഭംഗി ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. വെറുതെയല്ല പലരും കൂട്ടുകുടുംബം വിട്ട് ഒറ്റയ്ക്ക് താമസിക്കാൻ പോകുന്നത്. എന്തൊരു സുഖം. എന്തൊരു സുഖം….

രഘുവിനും ചൈത്രക്കും ജീവിതം സ്വർഗ്ഗ സുന്ദരം ആണെന്ന് തോന്നിപോയി…

കൊച്ചു ഗായികയാണ് ചൈത്ര. രഘുവും തട്ടി മുട്ടി പാട്ടൊക്കെ പാടാറുണ്ട്.

അന്താക്ഷരി ഗാന മത്സരം അവർക്ക് രണ്ടുപേർക്കും ഇഷ്ടമാണ്.

ഭക്ഷണത്തിനുശേഷം കുറച്ചുനേരം ആ മത്സരം കളിച്ചു പൊളിച്ചു ആസ്വദിച്ചു.

അമ്മ ഏത് നിമിഷവും കയറി വരാം….!

അതുകൊണ്ട് അതിനുള്ളിൽ കിട്ടുന്ന ആ സമയം മാക്സിമം വിനിയോഗിക്കണം. രണ്ടുപേരും ഒന്നിച്ചു തീരുമാനിച്ചു.

പിന്നെ പറയണോ അൽപസമയത്തിനുശേഷം അവിടെ നിന്നും കേട്ടത്.

“രഘുവേട്ടാ വേദനിക്കുന്നു”

“അതിന് ഞാൻ തുടങ്ങിയിട്ടല്ലേ ഉള്ളൂ ”

“ഉം ”

അവൾ മൂളി കൊണ്ടു പുഞ്ചിരിച്ചു.

അല്പസമയം കഴിഞ്ഞപ്പോൾ പറഞ്ഞു.

” സത്യമായിട്ടും രഘുവേട്ടാ… എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ”

“പിന്നെ…. ഒരു വേദന ചുമ്മാതിരി ഒന്ന്”

രഘു ചൈത്രയുടെ ഭയ വിഹ്വലത കാര്യമാക്കിയില്ല.

“അയ്യോ അമ്മ” ഇപ്പോൾ ഉച്ചത്തിൽ നിലവിളിച്ചുപോയി അവൾ. ”

എന്താ എവിടെയെങ്കിലും മുറിഞ്ഞോ

രഘു ചോദിച്ചു.

“ഇല്ല”

ഒച്ച വച്ചതിന്റെ നാണത്തിൽ അവള് അല്പം സങ്കോചത്തോടെ പറഞ്ഞു.

അവൾ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്ന് തോന്നുന്നു.

അവനു തോന്നി.

“നിർത്തണോ”

രഘു ചോദിച്ചു

“വേണ്ട… ഏട്ടൻ ശ്രദ്ധിച്ച് ധൃതി കൂട്ടാതെ ചെയ്താൽ മതി”

“ശരി”

“നീ ശരീരമിട്ടു ഇളക്കരുത് എനിക്കതത്ര പിടിക്കുന്നില്ല”

“ഇല്ല ചേട്ടാ ഇനി ഇളക്കുകയില്ല”

“ഉം…ഞാൻ വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടല്ലോ മോളെ പിന്നെന്തിനാ ഈ ഒരു പരിഭ്രമം. ”

“ഇല്ല ചേട്ടൻ വേഗം ഫിനിഷ് ചെയ്യ്”

അവൾ തിടുക്കം കൂട്ടി.

“ഇപ്പ തീരും നീയൊന്ന് സമാധാനിക്ക്.. ”

“അമ്മ വന്നാൽ എന്തു ചെയ്യും അമ്മയ്ക്ക് ഇഷ്ടമാകുമോ ഇങ്ങനെയൊക്കെ? ”

അവൾ പതിയെ ചോദിച്ചു.

“അമ്മയ്ക്ക് ഇഷ്ടമാവില്ല. അവര് പഴയ ആളുകളല്ലേ.. ”

രഘു പറഞ്ഞു.

“അപ്പോൾ അമ്മ വരുമ്പോഴേക്കും കഴിയണം അല്ലെ”

ചൈത്ര ഭയത്തോടെ ചോദിച്ചു.

“അത് ശരിയാ ” അവനത് സമ്മതിച്ചു.

“കഴിഞ്ഞാൽ ഇതെവിടെയാ കളയുക”

അവനും ആലോചിച്ചു. ഇതിനൊക്കെ ഒരു ചിട്ടയുണ്ട്.

വല്യമ്മ പറഞ്ഞു തന്നിട്ടുണ്ട്. അവൻ ഓർത്തു.

“പുറത്തു കളയം അല്ലെ?”

അവൻ അത് കേട്ടപ്പോൾ സങ്കടമായി. പഴമക്കാർ പറയുന്നത് പോലെ അല്ല ചെയ്യേണ്ടത്.. ഇവൾ എന്താ ഇങ്ങനെ അവൻ ചിന്തിച്ചു. തൽക്കാലം അങ്ങനെ തന്നെ ചെയ്യാം ഓരോ ആൾക്കാരുടെ ഇഷ്ടമല്ലേ..

ന്യൂജനറേഷൻ തലമുറയ്ക്ക് എന്ത് ആചാരം എന്ത് വിശ്വാസം എടി അവസാനത്തെതാ ഇനി ഒരു മിനിറ്റിനുള്ളിൽ കഴിയും.

“ഉം ഓക്കെ…”

അവൾ കാതരമായി മൂളി. ചേട്ടൻ ഇത്രയും നന്നായി ചെയ്യുമെന്ന് അവൾ കരുതിയിരുന്നില്ല. അവൾ ക്ക് നല്ല ഭയമുണ്ടായിരുന്നു. രഘുവേട്ടൻ മുറിവുണ്ടാക്കി കളയുമോ എന്നാണ്.. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു അന്യ വ്യക്തി ഇങ്ങനെ… എല്ലാം സ്വയം ഭംഗിയിൽ ചെയ്തു സന്തോഷം കണ്ടെത്തി ജീവിക്കുകയായിരുന്നു വിവാഹത്തിനുമുമ്പ് വരെ.

“തീർന്നെടി ” രഘു തന്റെ കടമ പൂർത്തിയാക്കിയ സന്തോഷത്തോടെ പറഞ്ഞു. അപ്പോഴേക്കും അമ്മ അടച്ച മുൻ ഡോർ സ്വയം തുറന്നു കയറി വന്നു.

കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. “ഫാ…കഴുതകളെ വീടിന്റെ ഹാളിനകത്ത് ആണോടാ നഖം വെട്ടി ഇടുന്നത്..!!!!!…”

അന്താക്ഷരി കളിച്ചു തോറ്റാൽ തന്റെ നഖം വെട്ടി തരണമെന്ന് ചൈത്ര ബെറ്റ് വെച്ചിരുന്നു. അതാണ് രഘു വളരെ ഭംഗിയായി ചെയ്തു തീർത്തത് 😂 ❤❤

വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്ക് പറഞ്ഞു പോകാൻ മറക്കല്ലേ…

രചന : Vijay Lalitwilloli Sathya

Scroll to Top