മനസു തുറന്നു ഒന്ന് പുഞ്ചിരിക്കാൻ പോലും താൻ മറന്നു പോയിരിക്കുന്നു…..

രചന: അശ്വതി സുജിത്ത്

അതിരാവിലെ അമ്പലത്തിൽ നിന്നുമുള്ള ദേവീ സ്തുതി കേട്ടുകൊണ്ടാണ് ദിവ്യ എഴുന്നേറ്റത് ..ഒരു ദീർഘ നിശ്വാസത്തോടെ എഴുന്നേറ്റു ബെഡിൽ തന്നെ ഇരുന്നു.കണ്ണുകൾ അടച്ചു ആ ഇരുപ്പു തുടർന്നു..വർഷങ്ങൾ ആയി ഒരു മാറ്റവും വന്നിട്ടില്ലാത്ത വിരസതയാർന്ന ജീവിതത്തെ ഓർത്തു അവൾ നെടുവീർപ്പിട്ടു..

വിവാഹം കഴ്ഞ്ഞു ഇന്നേക്ക് 12 വർഷം തികഞ്ഞിരിക്കുന്നു.. ദാസേട്ടനുമൊത്ത് ഒരുമിച്ചു കഴ്ഞ്ഞത് ഏതാനും മാസങ്ങൾ മാത്രം.. വിദേശത്തെ ജോലി വിട്ടിട്ട് വരാൻ ഒരിക്കലും അദ്ദേഹം തയ്യാറല്ല..

ജീവിക്കണേൽ പണം വേണം പണം ഇല്ലാത്തവൻ പിണം ആണ് എന്നാണ് എപ്പോളും പറയാറ്. ശെരി ആണ് പണം വേണം.. അപ്പോൾ ജീവിതം വേണ്ടേ? പണം മാത്രം മതിയോ?

ആരോടെന്നില്ലാതെ അവൾ മനസിൽ പറഞ്ഞു.

മൊബൈൽ അലാറം ശബ്‌ദിക്കുന്നത് കേട്ടാണ് അവൾ ചിന്തകളിൽ നിന്നും തിരികെ ബോധത്തിലേക്കു വന്നത്.

പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു കണ്ണാടിയിൽ നോക്കി അലസമായി കിടന്ന മുടി വാരി ഒതുക്കി വച്ചു.കണ്ണാടിയിൽ തെളിഞ്ഞ അവളുടെ മുഖത്തേക്കു നോക്കി കുറച്ചു നേരം നിന്നു… മുഖം ചുളിവുകൾ വീഴാൻ തുടങ്ങിയിരിക്കുന്നു.. കണ്ണിനു താഴെ കറുപ്പ് പടർന്നിട്ടുണ്ട്.. മനസു തുറന്നു ഒന്ന് പുഞ്ചിരിക്കാൻ പോലും താൻ മറന്നു പോയിരിക്കുന്നു..തന്റെ ജീവിതം ഇത് ആർക്കു വേണ്ടി ആണ്.. രണ്ടു മക്കൾക്കു വേണ്ടിയോ .. എല്ലാവരേം പോലെ ഞാനും ജീവിച്ചു ഒരിക്കൽ മണ്ണിൽ അലിഞ്ഞു ഇല്ലാതാവും.. .

ജീവിതത്തിലെ ഒരു സുഖവും അനുഭവിക്കാതെ ആർക്കോ വേണ്ടി ജീവിച്ചു മരിക്കുന്ന ഒരു സാധാരണ മനുഷ്യനെ പോലെ ഞാനും ഒരു നാൾ…. അവളുടെ ചിന്തകൾ ദിശ അറിയാതെ സഞ്ചരിച്ചുകൊണ്ട് ഇരുന്നു..

പെട്ടന്നു അമ്മയുടെ വിളി കേട്ടപ്പോൾ ആണ് അവൾ ക്ലോക്കിലെ സമയം നോക്കിയത്..നേരം വൈകിയിരിക്കുന്നു. ദിവ്യ ബാത്രൂമിലേക്കു ധൃതിയിൽ നടന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കുളി കഴ്ഞ്ഞു വിളക്ക് വച്ചു പ്രാർത്ഥിച്ച ശേഷം ഒരു നുള്ള് ഭസ്മം എടുത്തു നെറ്റിയിൽ തൊട്ടുകൊണ്ട് അടുക്കളയിൽ എത്തി എന്നത്തേയും പോലെ ജോലികൾ ആരംഭിച്ചു.

അവൾ തന്റെ വിവാഹത്തിന്റെ ആദ്യ നാളുകളെ കുറിച്ച് ഓർത്തു. എന്ത് സന്തോഷമായിരുന്നു അന്നൊക്കെ..

വീട്ടുകാർ ആലോചിച്ചു കണ്ടുപിടിച്ചു തന്ന ബന്ധം താൻ പൂർണ മനസോടെ സ്വീകരിച്ചത് ദാസേട്ടന്റെ സ്വഭാവ ശുദ്ധികൊണ്ടും പെരുമാറ്റം കൊണ്ടും ആയിരുന്നു.. നല്ല പഠിപ്പും വിദേശത്ത് നല്ല ജോലിയും സൽസ്വഭാവിയും ആയ ഒരു ചെറുപ്പകാരനെ ഏതു പെണ്ണാണ് ഇഷ്ടപ്പെടാതെ ഇരിക്കുക.. എന്നാൽ പോകെ പോകെ അദ്ദേഹം ബന്ധങ്ങളെ കാൾ വില പണത്തിനു ആണ് കൊടുക്കുന്നത് എന്ന് മനസിലായി..

അദ്ദേഹത്തിന്റെ ആ തെറ്റിദ്ധാരണ മാറ്റാൻ പല തവണ ശ്രമിച്ചു എങ്കിലും എല്ലാ ശ്രമവും പാഴായതു മിച്ചം…

പണം കൊടുത്തു എല്ലാവരെയും സന്തോഷിപ്പിക്കാൻ കരുതും എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം..

ദിവ്യയുടെ ഫോൺ റിങ് ചെയുന്നുണ്ടായിരുന്നു..

“”മോളെ നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടാല്ലോ നീ കേള്കുന്നില്ലേ “”

അമ്മ പറഞ്ഞപോളാണ് ദിവ്യ പഴയ ഓർമകളിൽ നിന്നും തിരികെ എത്തിയത്..

ദാസേട്ടൻ കാളിങ്….എന്ന് ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞത് കണ്ടു അവൾ ഫോൺ എടുത്തു..

“” ഹലോ ദിവ്യെ.. നീ ഇത് എവടെ ആയിരുന്നു..

കുറെ നേരം റിങ് ചെയ്തു എടുക്കാത്തപ്പോൾ ഫോൺ കട്ട്‌ ചെയ്യുവാൻ തുടങ്ങുവായിരുന്നു..

ഞാൻ വിളിച്ചത് ഒരു പുതിയ ബിസിനസ്‌ തുടങ്ങുന്ന കാര്യം നിന്നോട് പറഞ്ഞിരുനിലെ അത് കൺഫേം ആയി.1cr ന്റെ turn over ആണ് പ്രതീക്ഷിക്കുന്നത്.. അതിന്റെ തിരക്കിൽ ആകും ഇനി ഞാൻ.അതുകൊണ്ട് അടുത്ത വർഷം ലാസ്റ്റ് എങ്ങാനും നാട്ടിൽ എത്താൻ നോകാം.. അല്ലെങ്കിലും അവിടെ ഇപ്പോ പെട്ടന്നു വരണ്ട ആവശ്യവും ഇല്ലാലോ..വെറുതെ വേസ്റ്റ് ഓഫ് ടൈം അല്ലെ.. ആ സമയം ഇവിടെ ബിസിനസ്സിൽ ശ്രദ്ധിച്ചാൽ അതിന്റെ ഗുണം നമക്ക് തന്നെ..

“”ഉം..ദിവ്യ ഒന്ന് ഇരുത്തി മൂളുക മാത്രം ചെയ്തു.””

“”വേറെ വിശേഷം ഒന്നും ഇല്ലാലോ.. എങ്കിൽ ശെരി..”” അതും പറഞ്ഞു ദാസ് ഫോൺ കട്ട്‌ ചെയ്തു..

ദിവ്യയുടെ മുഖത്ത് യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല.. ഇതൊക്കെ തന്നെ ആണ് അവൾ പ്രതീക്ഷിച്ചതും.

കല്യാണം കഴ്ഞ്ഞു ഇന്നേ വരെ ഒരു വെഡിങ് ആനിവേഴ്സറിയും അവർ ഒരുമിച്ചു കൂടിയിട്ടില്ല..

ഒരിക്കൽ പോലും അയാൾ ആ ദിവസം ഓർക്കാറുമില്ലായിരുന്നു..

വീണ്ടും ഫോൺ റിങ് ചെയ്തു..

നീനു ആയിരുന്നു.. ദിവ്യയുടെ ഏറ്റവും അടുത്ത സുഹൃത്ത്‌..

“” ഹാപ്പി ആനിവേഴ്സറി ഡി.. എന്താ ഇന്നു സെപ്ഷ്യൽ. പുള്ളികാരന്റെ വക എന്താ ഗിഫ്റ്റ് കിട്ടിത്..

ഇന്നു എന്താ പരിപാടികൾ “”

“” നീനു നീ വീണ്ടും വീണ്ടും പറഞ്ഞു ആ നശിച്ച ദിവസതെ കുറിച്ച് ഓർമിപ്പിക്കാതെ.. “”

“”ഞാൻ നിന്നെ ഒന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ ഡി..

ഇന്നു എത്ര രൂപയുടെ കണക്കാ പുള്ളി പറഞ്ഞത്..””ഒരു ചിരിയോടെ നീനു ചോദിച്ചു.

“”നീ അത് വിട്.. നീ ഒന്ന് ഇവിടെക്ക് വാ ഡി..

എത്ര ആയി കണ്ടിട്ട്. ഞാൻ ഇവിടെ കിടന്നു ശ്വാസം മുട്ടുകയാണ്.. എനിക്ക് ഭ്രാന്ത് പിടിക്കും ഇങ്ങനെ പോയാൽ.””

“”ഞാൻ വരാം “”

അവൾ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു.

വീണ്ടും അവൾ ഓരോരോ ജോലികളിൽ ഏർപ്പെട്ടു..

ജോലിക്കിടയിലും അവളുടെ ചിന്തകൾ നിറഞ്ഞു നിന്നിരുന്നത്

തന്റെ അർഥമില്ലാത്ത ജീവിതത്തെ കുറിച്ചായിരുന്നു… പണത്തെ മാത്രം സ്നേഹിക്കുന്ന ദാസ്സിന്റെ മനസിനെ ഓർത്തായിരുന്നു.. പണം മാത്രമല്ല ജീവിതത്തിൽ വലുത് എന്ന സത്യം മനസിലാക്കിയുള്ള ദാസിന്റെ തിരിച്ചുവരവ് അവൾ സ്വപനം കാണാറുണ്ടായിരുന്നു…..നടക്കാത്ത സ്വപനം ആണെന് അറിഞ്ഞിട്ടുകൂടി അവൾക്ക് എന്നും ആ സ്വപനം പ്രിയപ്പെട്ടതായിരുന്നു..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കുഞ്ഞു നാളുകളിൽ മുട്ടായികളോടുള്ള അതിയായ ഇഷ്ടം കൊണ്ട് വിചാരിക്കും വലുതായി പൈസ സാമ്പാദിച്ചിട്ടു കുറെ മുട്ടായി വാങ്ങി കഴിക്കണമെന്ന് .. എന്ന് കരുതി പൈസ ഉണ്ടാകുമ്പോൾ നമ്മൾ കുറെ പൈസക്ക് മുട്ടായി വാങ്ങി കഴിക്കാറില്ല..അതുപോലെ ആണ് ജീവിതവും ജീവിതത്തിൽ നമ്മൾ ആസ്വദിക്കണ്ട നിമിഷങ്ങൾ ആസ്വദിക്കുക തന്നെ വേണം അത് പിന്നീട് ആസ്വദിക്കാം എന്ന് കരുതി മാറ്റി വക്കപെട്ടാൽ മറ്റൊരാവസരം കിട്ടിയിലെന്നും വരാം..

വിഡ്ഢികളായ മനുഷ്യർ ജീവിതത്തിന്റെ നല്ലൊരു ഭാഗവും പണം ഉണ്ടാക്കുന്ന നെട്ടോട്ടത്തിലാണ് .പണം വേണ്ടുവോളം ഉണ്ടാക്കിയിട് ജീവിതം ആസ്വദിക്കാൻ ഇരിക്കുന്നവർ പലപ്പോളും ജീവിക്കാൻ മറന്നു പോകുന്നു..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

(അവസാനിച്ചു )

രചന: അശ്വതി സുജിത്ത്