രണ്ടുപേരും കഥപറയുന്ന കണ്ണുകളോടെ കുറച്ചുസമയം അങ്ങനെ നോക്കി നിന്നു പോയി…..

വാവച്ചി

രചന : Vijay Lalitwilloli Sathya

ആ വലിയ കോളേജ് ക്യാംപസിൽ ആ വർഷത്തെ അവസാന ദിന ആഘോഷപരിപാടികളിൽ ആണ് കുട്ടികൾ. പലരും മധുരം കൈമാറിയും, ഓട്ടോഗ്രാഫുകളിൽ കുറിച്ചും തങ്ങളുടെ സഹൃദം ഊട്ടിയുറപ്പിക്കുന്ന തിരക്കിലാണ്. ആ കോളേജിൽ വേറൊരു പ്രത്യേകത കൂടിയുണ്ട്. മന്ത്രി സോളമൻ മത്തൻ കാടിന്റെ മകൾ ജാൻസി ഡിഗ്രി പഠിക്കുന്നത് അവിടെയാണ്. ജാൻസിയുടെ ഫ്രണ്ട് ആയ ജയദേവൻ അവിടെ എം എ ഫൈനൽ ഇയർ ആണ്.

കോളേജിലെ യൂണിയൻ ചെയർമാനും, കോളേജ് ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡണ്ടും, കോളേജ് മാഗസിൻ എഡിറ്റരുമൊക്കെ ആണ് സുന്ദരനും സുമുഖനും കവിയും സാഹിത്യകാരനുമായ ജയദേവൻ.

ജാൻസി ക്ക് അയാളോട് ആരാധനയാണ്. അത് സൗഹൃദത്തിലേക്ക് വഴിമാറി.

ഇപ്പോൾ അടുപ്പം പ്രണയം ആയി മാറിയിരിക്കുന്നു.

ജയദേവനും ജാൻസിയും കാന്റീൻലാണ്. കുട്ടികൾ ഒക്കെ എല്ലാർക്കും പ്രിയങ്കരം സർവോപരി സാധുവും ആയ ഗോപാലേട്ടൻ ആണ് കാന്റീൻ നടത്തുന്നത്.

“ജ്യൂസ് ഇല്ലേ ഗോപാലേട്ടാ..”

“ഇല്ലെന്നോ”

“നിങ്ങൾക്ക് വേണ്ടിയല്ലേ ഈ കടം തന്നെ….”

മന്ത്രിയുടെ മകളെയും കോളേജ് യൂണിയൻ ചെയർമാനെയും കണ്ടപ്പോൾ ഗോപാലേട്ടന്റെ ഭവ്യത വർദ്ധിച്ചു.

വാക്കിൽ തേനും പാലും ഒഴുകി.

കുട്ടികളിൽ ചിലർ ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്.

ജയദേവൻ അത് മനസ്സിലാക്കി.

“ജ്യൂസ് ഞാൻ ഉണ്ടാക്കാം. ഗോപാലേട്ടോ ”

“ആ അത് നന്നായി.. മോൻ ആകുമ്പോൾ ആവശ്യത്തിന് വേണ്ടതൊക്കൊ ചേർത്ത് പറ്റിയ പാകത്തിന് ഉണ്ടാക്കാലോ.. ”

കറക്റ്റ്

ജാൻസി ഒരു ടേബിളിലെ ചെയറിൽ ഇരിക്കുകയാണ്.

ജയദേവൻ ജ്യൂസ് ഉണ്ടാകാൻ ഉള്ളിൽ ചെന്ന്.

ഞൊടിയിടയിൽ ഉണ്ടാക്കിയ രണ്ട് ഗ്ലാസ് ജ്യൂസുമായി ജയദേവൻ ജാൻസി അരികിലെത്തി അതിൽ നിന്നും ഒരു ഗ്ലാസ് എടുത്തവൻ ജാൻസി ക്ക് നേരെ നീട്ടി.

ജയദേവേട്ടൻ എന്താ ടാബിളിൽ വയ്ക്കാതെ.

അവൾ ഒരു നിമിഷം ആലോചിച്ചു.

സൗഹൃദവും കാണുമ്പോൾ വർത്തമാനം ഓക്കേ പറയും എങ്കിലും കാന്റീനിൽ വന്നു പുള്ളിയുടെ കൂടെ ഭക്ഷണമൊക്കെ കഴിക്കുന്നത് ആദ്യമായിട്ടാണ്.

വിറയാർന്ന കൈകളോടെ അവൾ ആ ജ്യൂസ് വാങ്ങാൻ ശ്രമിക്കവേ അവന്റെ വിരൽസ്പർശം അവളുടെ വിരലിൽ ഏറ്റു. അവർ പരസ്പരം നോക്കി. രണ്ടുപേരും കഥപറയുന്ന കണ്ണുകളോടെ കുറച്ചുസമയം അങ്ങനെ നോക്കി നിന്നു പോയി.

ജയേട്ടാ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ

കാന്റീനിൽ പെട്ടെന്ന് കയറിവന്ന ഫക്രു ജയദേവന് കണ്ടു വലിയ ശബ്ദത്തിൽ വിളിച്ചുചോദിച്ചു അതു കേട്ട് ജയദേവൻ കൈ പിൻവലിച്ചു പോയി ജാൻസിയും അത് ചെയ്തു.. ഫലമോ കസേരയിൽ ഇരിക്കുകയായിരുന്ന അവളുടെ ശരീരത്തിന് മുകളിലേക്ക് ആ ജ്യൂസും ഗ്ലാസ് മറിഞ്ഞുവീണു.

ആ തണുത്ത മധുര വെള്ളം മേനിയിൽ നെഞ്ചിൽ കൂടിയും മടിയിലും കാലിൽ കൂടിയും ഒഴുകിയിറങ്ങുന്ന അവളറിഞ്ഞു

“അയ്യോ…” അവൾ ആകെ ചമ്മി വശംകെട്ടു

സോറി

രണ്ടുപേരും ഒരേസമയം ഒരുമിച്ചു പറഞ്ഞു.

ആകെ വല്ലായ്മ തോന്നി. ടേബിളിൽ വെച്ചാൽ മതിയായിരുന്നു. താൻ വെറുതെ ഒരു ടച്ചിംഗ് മോഹിച്ചു.

എല്ലാം കൊളമാക്കി.

ജാൻസി കോളേജ് ടോയ്‌ലറ്റിൽ പോയി ഒരുവിധത്തിൽ ഷൂസ് ഒക്കെ കഴുകിത്തുടച്ച് വൃത്തിയാക്കി.

പഞ്ചസാരയുടെ വെള്ളം വീണ ശരീരത്തിന്റെ ഭാഗങ്ങളിൽ പലതും വേണ്ടത്ര വൃത്തിയാക്കാൻ അവിടെ സൗകര്യമില്ല. വീട് തന്നെ ആശ്രയം. അവൾ നേരെ വീട്ടിലേക്ക് ബസ് പിടിച്ചു. കോളജിലെ സംഭവം ഓർത്തപ്പോൾ ബസ്സിൽ ഇരിക്കുമ്പോൾ അവൾക്ക് തന്നെ താൻ ചിരിവന്നു.

ജയദേവേട്ടൻ സമീപം വരുമ്പോൾ വല്ലാത്തൊരു അങ്കലാപ്പും പരിഭ്രമവും ആണ്. പ്രേമം തുടങ്ങിയതിനുശേഷമാണ് അങ്ങനെ. അനേകായിരം സുന്ദരിമാരുടെ ആ കോളേജിൽ ജയേട്ടനെ മോഹിക്കാത്തവർ കുറവാണ്. ആദ്യമൊക്കെ തന്നോട് അയാൾ അടുപ്പം കാണിച്ചപ്പോൾ ഒരു മന്ത്രിയുടെ മകളോടുള്ള പ്രതിപത്തിയും ബഹുമാനവും ആയിരിക്കും എന്ന് കരുതി.

കോളേജ് ഡേയുടെ അന്നാണ് ആദ്യമായി ജയേട്ടൻ തന്നെ പ്രപ്പോസ് മുന്നോട്ടുവച്ചത്. ഒന്നു രണ്ടു ദിവസം ആലോചിച്ച ശേഷമാണ് മറുപടി പറഞ്ഞത്.

അതൊക്കെ ഒരു അനർഘ മുഹൂർത്തമായി അവൾക്കു തോന്നി.

ശരീരത്തിന്റെ പലഭാഗങ്ങളും ഒട്ടി പിടിക്കാൻ തുടങ്ങി.

ബസിറങ്ങി ശരം വിട്ടതുപോലെ വീട്ടിലെത്തി.!

കുളിക്കാൻ കയറി. ഒക്കെ മാറ്റി പുതിയത് അണിഞ്ഞപ്പോൾ ആണ് ഒന്നു സമാധാനമായത്.

നാളെ എക്സാം തുടങ്ങും. നാളെ തൊട്ട് കുത്തിയിരുന്നു പഠിക്കാൻ തുടങ്ങണം.

പിറ്റേന്ന്

“ചേച്ചി ..ഈ മുടിയുടെ അറ്റം ഒന്ന് ചീകി തരാവോ ?

എനിക്ക് കൈ എത്തുന്നില്ല ” പ്ലസ് ടു കാരി റിയ ചേച്ചി ജാൻസിയുടെ അടുത്ത് പോയി കെഞ്ചി . ”

നോക്കു റിയ എനിക്ക് നാളെ എക്സാം ആണെന്നറിയാലോ എന്നെ എന്തിനാ എപ്പോഴുമെപ്പോഴുമിങ്ങനെ ബുദ്ധിമുട്ടിക്കുന്നത് നിനക്ക് തന്നത്താൻ ചെയ്താൽ പോരെ

” ജാൻസി ചൂടായി .അവൾ രാവിലെ ഉളള പഠന യജ്നത്തിൽ ആണ്‌. അനിയത്തി റിയ എന്തെങ്കിലും ആവശ്യം കൊണ്ട് ചിണുങ്ങി വന്നു ചേച്ചിയെ ആശ്രയിച്ചു കൊണ്ട് എപ്പോഴും സഹായം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അവളുടെ ഫ്രണ്ടും സഹായിയും ഒക്കെയായി ആകെ കൂടിയുള്ള ഒരേ ഒരു ചേച്ചിയാണ് അവൾക്ക് ജാൻസി ”

ഓ ഒരു പഠിപ്പിസ്റ്റ് ..” എന്നിട്ട് റിയ ജാൻസി കാണാണ്ട് പഠിച്ചോണ്ടിരുന്ന ഒരു പ്രോസ് ആവർത്തിച്ച് ചൊല്ലി കളിയാക്കി നടന്നു പോയി. “ദി സിന്ധു റിവർ കൾച്ചർ ഈസ് ബെറ്റർ ദൻ മൊസപോട്ടമിയൻ കൾച്ചർ….” അതു കേട്ടു ഹിസ്റ്ററി ഉപന്യാസം ഹൃദിസ്ഥമാക്കുകയിരുന്ന ജാൻസി ചാടി എണീറ്റു ”

പോടീ പൊട്ടി കാളി ..എബിസിഡി അറിയാത്തവളെ .

എന്നുപറഞ്ഞു സോഫയിലെ ഫില്ലോ എടുത്തു അവളുടെ നേരെ എറിഞ്ഞു .റിയ ഏറു കൊള്ളാതെ ഓടി രക്ഷപെട്ടു .അപ്പോഴും അവൾ “ദി സിന്ധു റിവർ കൾച്ചർ ഈസ് ബെറ്റർ ദൻ മൊസപോട്ടമിയൻ കൾച്ചർ….” എന്നു പറഞ്ഞു ഓടി! റിയ ഓടി നേരെ അടുക്കളയിൽ ചെന്നു .എന്നിട്ട് അമ്മയോട് പരാതി പറഞ്ഞു .

“നോക്കു അമ്മേ നിങ്ങളുടെ മൂത്ത മോൾക്ക് എന്തു അഹങ്കാരം എന്നറിയോ .ഒരു പാവം അനിയത്തി കൊച്ചിന്റെ മുടിയൊന്നു ചീകിക്കൊടുക്കാൻ നേരമില്ല…..ഫുള്ളായി ചീകണ്ട അതു ഞാൻ ചീകിയിട്ടുണ്ട് .എങ്കിലും അറ്റത്തു ഒന്ന് കറക്റ്റ് ചെയ്തു തരുമോ എന്നു ചോയ്ച്ചപ്പോൾ ആ ഫില്ലോ വെച്ച് എന്നെ എറിയുവാ ..” ..

“അവൾ പഠിക്കുകയല്ലേ മോൾ വാ അമ്മ ശരിയാക്കാം ” എന്നു പറഞ്ഞു അമ്മ സതി റിയാമോൾടെ മുടി പിന്നിൽ നേരെ ചീകി ഒപ്പിച്ചു .

അടുക്കളയിൽ ഇരിക്കെ സതി ടീച്ചർ ഓരോന്നു ചിന്തിച്ചു

അച്ഛൻ ദിവാകര കൈമളുടെ മകളായ സതി ടീച്ചർ എന്ന താനും സോളമനച്ചായനും പ്രേമിച്ചു വിവാഹം ചെയ്തവരാണ്..! മക്കളില്ലാതെ വിവാഹ ശേഷം ദുഖിക്കുകയായിരുന്നു താനും ഭര്ത്താവായ സോളമൻ അച്ചായനും…..ഏഴെട്ടു വർഷം ഇന്നാകും നാളെയാകും എന്നു പറഞ്ഞു കഴിച്ചു കൂട്ടി. പക്ഷെ വർഷങ്ങൾ പിന്നിട്ട കണക്കുകൾ അവരെ കുറെ ദുഖിപ്പിച്ചു . അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രിയിൽ അസുഖമായ അപ്പച്ചിയെ ഹോസ്പിറ്റൽ കാണിച്ചു ഏറെ വൈകി സോളച്ചായൻ കാറിൽ തിരിച്ചു ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു മടങ്ങി വരവേ കാർ ഒരിടത്ത് നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്നു.

ആ സമയത്ത് റോഡരികിലുള്ള കുപ്പത്തൊട്ടിയിൽ ഒരു സ്ത്രീ എന്തോ ഒന്ന് കളഞ്ഞു ധൃതിയിൽ പോകുന്നത് കണ്ടു. ഫോണിൽ സംസാരിച്ചിരിക്കുകയായിരുന്ന അയാൾക്ക് അപ്പോൾ അതൊരു വലിയ കാര്യമായി തോന്നിയില്ല. പക്ഷേ കുറെ കഴിഞ്ഞപ്പോൾ ഫോൺ കാൾ കട്ട് ചെയ്ത് കാറിൽ കയറാൻ ശ്രമിക്കവേ അവിടെനിന്നും ഒരു കരച്ചിൽ കേട്ടു. സംശയിച്ചത് ചെന്ന് പരിശോധിച്ചപ്പോൾ ഒരു പിഞ്ചു കുഞ്ഞ്. അതിനെ അവിടെ ഉപേക്ഷിച്ചു കളയുകയാൻ വന്നതായിരുന്നു അവർ. കുഞ്ഞിനെ ഉപേക്ഷിച്ചു കാറിൽ കേറി പോവുന്നത് കണ്ടു. .പെട്ടെന്ന് അയാൾ കുഞ്ഞിനെ കയ്യിലെടുത്തു. നല്ല അരുമയായ ഒരു മകൾ.

ചുണ്ടുകൾ കൊണ്ടും കൈകൾ കൊണ്ടും അത് എന്തോ പരതുകയാണ്.. അതിന്റെ ചുണ്ടു വരണ്ടിരിക്കുന്നു. വെള്ളം കിട്ടിയിട്ട് പോലും മണിക്കൂറുകളായി എന്ന് തോന്നുന്നു. അദ്ദേഹം അതിനെ ആശ്ലേഷിച്ചു സന്താന ദുഃഖം അനുഭവിക്കുന്ന തങ്ങളുടെ അവസ്ഥയ്ക്ക് ദൈവം തന്ന സമ്മാനമായി അവർ അതിനെ ഇവിടെ കൊണ്ടുവന്നു തന്നെ ഏല്പിച്ചു. .പെണ്കുഞ്ഞു..

പൊന്നു മോൾ.. നമുക്ക് ഇതിനെ വളർത്താം അല്ലേ സോളച്ചായൻ ചോദിച്ചപ്പോൾ കണ്ണീരണിഞ്ഞ് സന്തോഷംകൊണ്ട് താൻ സമ്മതം അറിയിച്ചു.

അയല്പക്കത്തെ ആളുകളോട് ദത്തു കൊണ്ടതാണെന്നു പറഞ്ഞു ജൻസിയെ വളർത്തി . തുടര്ന്നു നാലു വർഷത്തിന് ശേഷം കഴിഞ്ഞാണ് റിയ മോളെ ഗർഭിണി ആയതു റിയയുടെ വരവ് ജാൻസി യിൽ വളരെ നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്.

അവൾക്ക് എന്നും അവൾ സ്വന്തം വാവച്ചി ആണ്.

താഴത്തും തറയിലും വെക്കാതെ അവൾ റീയയെ തന്നെക്കാൾ ഏറെ സ്നേഹിച്ചു. റിയ ക്കും ചേച്ചിയോട് അളവറ്റ സ്നേഹമാണ്.

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ് സോളമൻ മത്തൻ കാടു….! സോളച്ചായൻ സ്വന്തം മണ്ഡലത്തിൽ രാഷ്ട്രീയമായി ചേക്കേറിവന്നപ്പോൾ വീടും കുടിയും അങ്ങോട്ട്‌ പറിച്ചു നടപെട്ടു .

അതോടു കൂടി ജാൻസിയുടെ ജന്മരഹസ്യം ആർക്കുമറിയതായി . എല്ലാവർക്കും ഞങ്ങളുടെ രണ്ടു കുട്ടികളാണ് അവർ . ജാൻസിയോ റിയയോ ആരും അറിയാതെ ഞങ്ങൾ നോക്കി . വളരെ പെട്ടെന്നായിരുന്നു സോളച്ചായൻ രാഷ്ട്രീയരംഗത്തെ വളർച്ച . അർപ്പണ മനോഭാവമുള്ള സാമൂഹ്യ പ്രവർത്തകനെ ജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ സ്വീകരിക്കുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ്, സോളമൻ അച്ചായന്റെ മന്ത്രി പദത്തിലേക്കുള്ള വളർച്ച. ”

അയ്യോ…സതി ടീച്ചർ അടുക്കളയിൽ ഇരുന്നു ഒരു സ്വപ്നത്തിൽ ആണല്ലോ ” പുറത്തു പോയിട്ട് വന്ന മന്ത്രി സോളമൻ മത്തൻ കാട് അടുക്കളയിൽ ഇരുന്ന് ദിവാസ്വപ്നം കാണുന്ന കണ്ടിട്ട് പ്രിയതമയോട് ചോദിച്ചു .

‘ഈശോ സോളച്ചായൻ ‘ സതി ആത്മഗതം ചെയ്തു ചിന്തയിൽ നിന്ന് ഉണർന്നു .

“എന്താ ശ്രീമതി സതി മാഡം .ഒരു പകച്ചു പോയ അവസ്ഥ ”

” സോളച്ചായാ സത്യം പറഞ്ഞാൽ ഞാൻ ഏതോ ചിന്തയിലായിരുന്നു.. അത് എന്നെ പഴയ ലോകത്തേയ്ക്ക് കൊണ്ടുപോയി .”

“നിന്റെ ചിന്ത എത്ര ദൂരേദൂരെ പോയാലും ജാൻസിയേ കിട്ടിയ ആ കുപ്പത്തൊട്ടി യിലെ സുന്ദര മുഹൂർത്തത്തിലെ അവസാനിക്കുമെന്ന് എനിക്കറിയാം . എന്റെ പൊന്നു സതി ടീച്ചറെ”

“ശൊ പതുക്കെ അവൾ അവിടെ പഠിച്ചിണ്ടിരിക്കുകയാ .”

ആ സമയത്തു അവിടെ ജാൻസി വന്നു. ഫ്രിഡ്ജിൽ നിന്നും വെള്ളമെടുക്കാൻ വേണ്ടി. വെള്ളം കുടിച്ച് അവൾ വീണ്ടും പഠിക്കാൻ പോയി.

“ഭാഗ്യം അവളൊന്നും കേട്ടില്ല .”

സതി നെടുവീർപ്പിട്ടു.

അച്ഛനെ കണ്ടപ്പോൾ തൊട്ടുപിറകിൽ വന്ന അവൾ അതു കേട്ടിരുന്നു… തന്നെ കുപ്പത്തൊട്ടി പോലുള്ള ഏതോ സ്ഥലത്തു നിന്നും കിട്ടിയതാണെന്ന സത്യം അപ്പച്ഛന്റെയും അമ്മച്ചിയുടെയും സംഭാഷണത്തിൽ നിന്നും അവൾക്കു മനസിലായി…….

താൻ അതു കേട്ടു എന്നു അവരറിഞ്ഞാൽ ,ഈശോ അവൾക്കു ചിന്തിക്കാൻ ആയില്ല . കേട്ട ആ സത്യം ഉൾക്കൊള്ളാനുമാകുന്നില്ലല്ലോ… ദൈവമേ.. താൻ അറിഞ്ഞു എന്നറിഞ്ഞാൽ തന്നോട് പിന്നെ സഹതാപം കൊണ്ട് അവർക്ക് നന്നായി പെരുമാറാൻ തന്നെ പറ്റുമോ ?

തന്റെ ധാർഷ്ട്യം , ജാൻസി എന്ന വ്യക്തിത്വം മുഴുവനും ഇരിക്കുന്നത് ഈ അപ്പച്ഛന്റെയും അമ്മച്ചിയുടെയും മകൾ എന്ന നിലയിലുള്ള ക്രെഡിബിലിറ്റിയി ലാണ് . അതു തന്റെ ഉള്ളിൽ തകർന്നു പോയിരിക്കുന്നു ഇപ്പോൾ..

അതു പുറത്തറിയിക്കാൻ പറ്റില്ലല്ലോ .

ഇല്ല താൻ കേട്ടത് വെറൊന്തോ ആണ്. ചെന്ന് വിശ്വസിക്കാനാണ് അവൾക്ക് ഇപ്പോൾ തോന്നുന്നത്…!

അവര് പറഞ്ഞത് തന്നെ കുറിച്ചല്ല…!

ഏതു നശിച്ച സമയത്താണ് വെള്ളം കുടിക്കാൻ അടുക്കളയിൽ പോയത് . അപ്പച്ഛനും അമ്മച്ചിയും വർത്തമാനം പറയുന്നത് കേൾക്കുമ്പോൾ ഏതൊരു മക്കൾക്കും സന്തോഷം ആണ് . അതു കാണാൻ അവരുടെ വാക്കുകളിൽ പങ്കാളിയാവാൻ ഏതൊരു മക്കൾക്കും ഇഷ്ടമാണ്. അങ്ങനെ ആണ്‌ അപ്പച്ഛൻ വീട്ടിൽ കയറിവന്നപ്പോൾ പിന്നാലെ പയ്യെപ്പയ്യെ ചെന്നത്.. ഇല്ല തന്നെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല താനൊന്നും കേട്ടിട്ടുമില്ല …

താൻ അനാഥയല്ല.. സനാഥ തന്നെയാണ്.. ആ ഒരു ചിന്തയെ അവൾ എന്നെന്നേക്കുമായി മനസ്സിൽ നിന്നും ആട്ടിയോടിച്ചു.

ദുഃഖം ഘനീഭവിച്ച മനസ്സുമായി അന്ന് അവൾ കിടന്നുറങ്ങി. രാവിലെ എണീറ്റപ്പോൾ ആ ചിന്ത അവളെ ലവലേശം ബാധിച്ചില്ല…

കാരണം അവൾക്ക് ശക്തമായ ബന്ധത്തിന്റെ കെട്ടുറപ്പ് ഉണ്ടാകുമ്പോൾ ആസ്തിത്വം ആരാണെന്നതിന് എന്തു പ്രസക്തി…?

പിറ്റേന്ന്…

“ചേച്ചീ ഈ മുടി മുന്നിലോട്ടു ഇട്ട് ചീകാൻ ഞാൻ പഠിച്ചു .കൂട്ടുകാരി ക്ലാസ്സിൽ നിന്നും കാണിച്ചു തന്നു ..ഇനി എന്റെ ചേച്ചീ വിഷമിക്കേണ്ട കേട്ടോ .”

അതും പറഞ്ഞു റിയ ചേച്ചീ ജൻസിയുടെ കവിളിൽ അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു .

റിയയേ ചേർത്ത് പിടിച്ചു ജാൻസി കരഞ്ഞു

റിയ ചുംബിച്ച കവിളിൽ കൂടി ആ കണ്ണീർ കണം ഒലിച്ചിറങ്ങി . ജാൻസി കണ്ണീർ തുടച്ചു ,റിയ ചുംബിച്ച കവിളിൽ പതിയെ തലോടി ആ കൈത്തലം അവൾ വീണ്ടും ചുണ്ടോട് ചേർത്തു

” വാ മോളെ.. എന്റെ വാവച്ചി..ചേച്ചീ നന്നായി മുടി ചീക്കിത്തരാം.. ”

“അപ്പോൾ എക്സാം ..”

“അതൊക്കെ ചേച്ചീ പഠിച്ചിട്ടുണ്ട് ”

“നല്ല ചേച്ചി ”

ജാൻസി റിയയെ മടിയിൽ ഇരുത്തി മുടി ചീകി ഒതുക്കി. പിന്നിൽ നിന്നും മുടി മുന്നിലേക്കിട്ടു അറ്റത്ത് ചീകുമ്പോൾ തങ്ങി കൂടി നിൽക്കുന്ന കൊഴിഞ്ഞ മുടി കളെ മുടിയുടെ അറ്റം ശക്തിയിൽ പിടിച്ച് മറ്റേ കൈകൊണ്ട് ചെവി വൃത്തിയാക്കുന്ന രീതി കാണിച്ചുകൊടുത്തു.

” മോളെ വാവച്ചി എങ്ങനെയാണ് നമ്മൾ സ്വയം ചെയ്യേണ്ടത്… ഇത് ചെയ്തില്ലെങ്കിൽ ഇവിടെ ജടപിടിച്ച പോലെ മുടി കിടക്കും.. ”

“ശരി ചേച്ചി..”

അത് പറഞ്ഞ് വാവച്ചിക്ക് മുടി കെട്ടി കൊടുക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ അനിയത്തി റിയയുടെ മുടിയിഴകളിൽ വീണലിഞ്ഞു.

വർഷങ്ങൾക്കുശേഷം സ്നേഹിച്ച പുരുഷനായ ജയേട്ടനെ തന്നെ അപ്പച്ഛൻ കൈപിടിച്ച് ഏൽപ്പിച്ചു വിവാഹം ചെയ്തയച്ചപ്പോഴും ജയേട്ടന്റെ കുട്ടികളെ പെറ്റു പോറ്റി വളർത്തു മ്പോഴും മനസ്സിന്റെ ഏഴയലത്തുപോലും താൻ അനാഥയായിരുന്നു എന്ന ഒരു ചിന്ത വന്നില്ല…… ❤❤

വായിച്ചു കഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ

രചന : Lalitwilloli Sathya