അനാമിക 2, തുടർക്കഥ, നാലാം ഭാഗം വായിച്ചു നോക്കൂ…..

രചന : ശിൽപ ലിന്റോ

ഫ്രഷ് ആയി പുറത്തേക്ക് വന്ന കാർത്തിയും , പൂജയും, നന്ദുവും കാണുന്നത് പുറത്ത് മായയോട് സംസാരിച്ചു നിൽക്കുന്ന അർജുനെയാണ്…..

രണ്ട് വർഷങ്ങൾക്ക് ശേഷം അർജുനെ കണ്ട സന്തോഷത്തിൽ കാർത്തി ഓടി അവനരികിലേക്ക് എത്തി, പെട്ടെന്നുള്ള സന്തോഷത്തിൽ പരസ്പരം കെട്ടിപ്പിടിച്ചപ്പോൾ ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞു…

വെറുതെ അവിടെ ഒരു കണ്ണീർ പുഴ ഒഴുക്കണ്ടെന്ന് കരുതി പൂജ അർജുണിനോട്‌ പറഞ്ഞു….

” ഞങ്ങളെയും കൂടി മൈൻഡ് ചെയ്യാട്ടോ… ”

” അവളുടെ പറച്ചിൽ കേട്ട് ചിരിച്ചു കൊണ്ട് അർജുൻ പറഞ്ഞു ആഹാ കല്യാണം കഴിഞ്ഞിട്ടും പൂജക്ക് ഒരു മാറ്റവുമില്ലല്ലോ…”

” മാറ്റമൊക്കെ അവിടെ നിൽക്കട്ടെ… ഈ പറയുന്ന ആള് എന്തേ ഞങ്ങളുടെ കല്യാണത്തിന് വരാഞ്ഞത്…. ”

” അന്ന് വരാൻ പറ്റാത്ത കടം ദേ ഇപ്പോൾ വീട്ടിയേക്കാം പോരെന്ന് പറഞ്ഞു അവളെയും കാർത്തിയെയും അവന്റെ ഇരു വശങ്ങളിലായി ചേർത്തു പിടിച്ചു അപ്പോഴാണവൻ മാറി നിൽകുന്ന നന്ദുവിനെ ശ്രദ്ധിക്കുന്നത്

” എന്താടോ താൻ മാത്രം മാറി നിൽകുന്നത്….”

” ഏയ്യ്… നിങ്ങളുടെ സ്നേഹ പ്രകടനമൊക്കെ കഴിഞ്ഞു രംഗത്തേക്ക് വരാമെന്ന് കരുതി… ”

എങ്കിൽ നിങ്ങൾ സംസാരിച്ച് നിൽക്കെന്ന് പറഞ്ഞു മായ മീരയെയും കൂട്ടി പോയി….

കുറച്ചു സമയം സംസാരിച്ചു നിന്നതിന് ശേഷം അർജുൻ ഫ്രഷ് ആകാനായി പോയി….

അപ്പോഴേക്കും മറ്റുള്ളവർ മറ്റ് കാര്യങ്ങളിലെ തിരക്കിലേക്ക് കടന്നിരുന്നു….

ഫ്രഷ് ആയി വന്നതും അവനെ കാത്ത് നന്ദു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു….

അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി എന്തോ സംസാരിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിൽ ആണെന്ന്….

” എന്താടോ ഇങ്ങനെ മിഴിച്ച് നോക്കുന്നത്… ”

” ഏയ്യ്… അർജുൻ വല്ലാതെ മാറി പോയിരിക്കുന്നു…. ആ പഴയ കളിയും, ചിരിയുമൊന്നുമില്ല… ”

” എന്നും ഒരേപോലെ ഇരിക്കാൻ പറ്റുമോ നന്ദു….

മനുഷ്യരല്ലേ മാറില്ലേ….”

” എന്നാലും രണ്ടു വർഷം ഞങ്ങളെയൊക്കെ വിട്ട് മാറി നിൽക്കണമായിരുന്നോ…?? ”

” ചില സാഹചര്യങ്ങളിൽ ചില മാറ്റങ്ങൾ അത്യാവശ്യമാടോ…. ”

” അതിന് അർജുൻ ചെയ്തത് മാറ്റമല്ലല്ലോ ഒളിച്ചോട്ടമല്ലേ…? ”

” അങ്ങനെയും പറയാം നന്ദു… പക്ഷേ അതിനൊക്കെ എനിക്ക് എന്റേതായ ന്യായങ്ങൾ ഉണ്ട്….”

” അർജുന് അർജുന്റെതായ കാരണങ്ങൾ, പൂജക്ക്‌ അവളുടെതായ കാരണങ്ങൾ, ആമിക്കും, ദേവിനും അവരുടെ ന്യായങ്ങളും വാദങ്ങളും…

ഇതൊന്നുമില്ലാതെ പോയത് എനിക്കും, കാർത്തിക്കും മാത്രമാണ്… ”

” പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു നന്ദു…

ദേവ് ആമിയുമായി ശ്രീമംഗലത്തേക്ക് വന്നപ്പോൾ അവിടെ ഉണ്ടായ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയില്ലേ തനിക്ക്…. ഒരാഴ്ച തികച്ച് അവർക്ക് അവിടെ നിൽക്കാൻ കഴിഞ്ഞോ… ശാപ വാക്കുകളും, കുറ്റപ്പെടുത്തലുകളും ഒന്നും പോരാഞ്ഞിട്ട് അവൾക്ക് ചീത്തപ്പേരും….

അവളെ കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ ഞാൻ പ്രതികരിച്ചു… കാരണം അവളാ കുറ്റപ്പെടുത്തലുകൾ ഒക്കെ കേൾക്കേണ്ടി വന്നത് ഞാൻ കാരണം ആണല്ലോന്നോർത്ത്… പക്ഷേ അതിനെ മറ്റുള്ളവർ വ്യാഖ്യാനിച്ചത് വീട്ടിലെ രണ്ട് ആൺ തരികളെയും അവൾ വശീകരിച്ച് എടുത്തെന്നായിരുന്നു….

സാഹചര്യം മോശമാണെന്നു തോന്നിയപ്പോൾ ദേവ് അവളുമായി അബ്രോഡ് പോയി… അവരില്ലാത്ത ആ വീട്ടിൽ ഞാൻ എന്തിനാണ് എന്ന ചോദ്യമാണ് അവിടുന്ന് എന്നെ ഇറങ്ങി പോരാൻ പ്രേരിപ്പിച്ചത്.. ”

” അത് കൊണ്ട് എന്തായി…. ഒരു പെണ്ണിന് വേണ്ടി രണ്ടുപേരും അടിച്ചു പിരിഞ്ഞുന്ന് നാട്ടുകാർക്ക് പറയാൻ എല്ലാരും കൂടി അവസരമുണ്ടാക്കി അല്ലേ…. ”

” തെറ്റുകൾ ഒരുപാട് എല്ലാവരുടെയും ഭാഗത്തു നിന്ന് സംഭവിച്ചിട്ടുണ്ട്, പക്ഷേ ഇത്തവണ അത് തിരുത്തണമെന്ന് കരുതി തന്നെയാണ് തിരികെ വന്നത്…. ”

അർജുൻ അത് പറഞ്ഞു നിർത്തുകയും മീര അവർക്ക് ഇടയിലേക്ക് കടന്ന് വന്നിട്ട് പറഞ്ഞു….

” ആഹാ നിങ്ങൾ രണ്ടാളും ഇവിടെ നിന്ന് കഥ പറയുകയാണോ അവിടെ എല്ലാരും നിങ്ങളെ വെയിറ്റ് ചെയ്ത് ഇരിക്കിവാ ഭക്ഷണം കഴിക്കാനായി….”

അവൾ അത് പറഞ്ഞതും അവർ അവൾക്ക് ഒപ്പം ഭക്ഷണം കഴിക്കാനായി പോയി…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് ഗാർഡൻ സൈഡിൽ നിന്ന് സംസാരിക്കുന്ന കാവ്യയേയും, ആദർശിനെയുമൊക്കെ അവർ കാണുന്നത്…..

( ബിബിസിക്ക് ഒരു മാറ്റവുമില്ല പഴയത് പോലെ തന്നെ…. വായിനോട്ടവും, പരദൂഷണവുമൊക്കെയായി പോകുന്നു….)

നന്ദുനെയും, പൂജയേയും കണ്ട പാടെ കാവ്യ ഓടി വന്ന് കെട്ടിപിടിച്ച് സ്നേഹ പ്രകടനമൊക്കെ നടത്തി കഴിഞ്ഞപ്പോൾ ബിബിസിടെ വക ഒരു ചോദ്യം….

” അതേ ഈ വാർഷികം കഴിഞ്ഞു നമുക്ക് പഴയ എല്ലാരേയും ചേർത്ത് ഒരു ഗെറ്റ് ടുഗെതർ നടത്തിയാല്ലോ….? ”

” നല്ല ഐഡിയയാണെന്ന് പറഞ്ഞു കാർത്തിക്ക് അപ്പോൾ തന്നെ അവളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു… ”

ജീവിതത്തിൽ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നിമിഷങ്ങളിൽ നമുക്ക് ഒപ്പം ഉണ്ടായിരുന്നവരെയെല്ലാം ഒരു കുട കീഴിൽ ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹിക്കാത്ത ആരാണ് ഈ ലോകത്തുള്ളത്……

((( നമ്മളിൽ പലരും ആഗ്രഹിച്ചിട്ടില്ലേ പഴയ സുഹൃത്തുക്കൾക്ക് ഒപ്പം ഒരു ഗെറ്റ് ടുഗെതർ….🤔🤔)))

എല്ലാവരും അത് ആഗ്രഹിച്ചത് കൊണ്ടാവും ആരും എതിർപ്പ് പറഞ്ഞില്ല… എങ്കിൽ അതിന്റെ ഫുൾ കാര്യങ്ങളും ഞങ്ങൾ ഏറ്റുന്ന് പറഞ്ഞു കാവ്യയും, ആദർശും ആ ജോലി ഏറ്റെടുത്തു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇതേ സമയം എയർപോർട്ടിൽ ദേവും, ആമിയും അവരുടെ boarding കഴിഞ്ഞു വെയിറ്റ് ചെയ്യുകയാണ്….

നഷ്ടപ്പെട്ടതെല്ലാം അവൾക്ക് തിരികെ നൽകുമെന്ന ആത്മവിശ്വാസത്തോടെ ദേവും…. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന പേടിയോടെ ആമിയും ആ യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു…

അവരുടെ ജീവിതം മാറ്റി മറിച്ച അതേ സ്ഥലത്തേക്ക് ഒരു തിരിച്ചു പോക്ക്, ഇനിയും ചില മാറ്റങ്ങൾക്കായുള്ള ഒരു തിരിച്ചു പോക്ക്..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മീരയിലെ കോഴി ഉണർന്നത് കൊണ്ടാണോ അതോ ബാക്കി കഥ കേൾക്കാനുള്ള ക്യൂരിയോസിറ്റിയാണോ എന്താണ് ആക്ച്വൽ സംഭവമെന്ന് ഒരു പിടിയുമില്ല…. പക്ഷേ കക്ഷി നമ്മുടെ അർജുന്റെ പിന്നാലെ ഓരോ കാര്യങ്ങൾ പറഞ്ഞും, എടുത്തും കൂടെ കൂടിയിട്ട് ഉണ്ട്….

പഴയത് പോലെ എല്ലാവരും കൂടിയപ്പോൾ കളിയും, ചിരിയുമൊക്കെയായി സന്ധ്യ ആയതു പോലുമാരുമറിഞ്ഞില്ല…

തിരക്കുകളിൽ നിന്ന് എല്ലാം ഒഴിഞ്ഞു അർജുൻ പതിയെ ആ പഴയ വാക മര ചോടിനെ ലക്ഷ്യം വെച്ച് നടന്ന്….

ഒരുപാട് നാളുകൾക്ക് ശേഷം വാകമര ചോട്ടിൽ നിന്ന് കൊണ്ട് കുന്ന് നോക്കിക്കാണുമ്പോൾ എന്തോ അവന് മനസ്സിന് വല്ലാത്ത ഒരു കുളിർമ്മ അനുഭവപ്പെട്ടു….

വെറുതെ താഴേക്കുള്ള താഴ്ചയിലേക്ക് അവനൊന്ന് എത്തി നോക്കുമ്പോഴാണ് മീര പതിയെ പുറകിൽ കൂടി ചെന്ന് അവന്റെ തോളിൽ തട്ടുന്നത്…..

ഓർക്കാപ്പുറത് ഉള്ള തട്ടൽ ആയത് കാരണം ചെക്കൻ പേടിച്ചു തിരിഞ്ഞു നോക്കുകയും കാല് സ്ലിപ് ആയി താഴ്ചയിലേക്ക് വീഴാൻ തുടങ്ങി….

പെട്ടെന്ന് മീര അവന്റെ ഇടത് കൈയിൽ കയറി പിടിച്ചത് കാരണം അവൻ താഴേക്ക് വീഴാതെ ബാലൻസ് ചെയ്തു നിന്നു…

പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അവൻ അവളോട്‌ ചോദിച്ചു…

” താൻ എന്തിനാടോ ഇങ്ങോട്ട് വന്നത്… ”

” ങേ…. ഞാൻ അറിഞ്ഞോ സാർ ഇതിന്റെ മുകളിൽ നിന്ന് ചാടാൻ പോവാണെന്ന്… ”

” വാട്ട്‌…. എനിക്ക് എന്താടോ പ്രാന്താണോ ഇതിന്റെ മുകളിൽ നിന്ന് ചാടാൻ…. ”

” അപ്പോൾ ചാടാൻ പോയത് അല്ലേ…? ”

” എന്റെ പൊന്നു കുഞ്ഞേ ഇനിയും താൻ സംസാരിച്ചു കൊണ്ട് നിന്നാൽ നമ്മൾ രണ്ടും ഒരുമിച്ച് താഴെക്ക് കിടക്കും… ”

അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത് പൂർണ്ണമായി അവൻ താഴ്ചയിൽ നിന്ന് കയറിയിട്ടില്ലെന്ന്…

സർവശക്തിയുമുപയോഗിച്ച് അവൾ ആഞ്ഞൊരു വലി കൊടുത്തു….

ദാണ്ടെ കിടക്കുന്നു രണ്ടുംകൂടി നടൂവും തല്ലി താഴേക്ക്….

അവരുടെ വീഴ്ചക്ക് ഒപ്പം ഒരു വലിയ നില വിളി കൂടി അവൾ സ്പോൺസർ ചെയ്തു….

ആരെങ്കിലും കേട്ടാൽ തെറ്റിദ്ധരിക്കുമെന്ന് കരുതി അവൻ വേഗം അവളുടെ വാ പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞു….

” ഞാൻ തന്നെ പീഡിപ്പിച്ചത് പോലെ എന്തിനാടോ താൻ ഇങ്ങനെ നില വിളിക്കുന്നത്…. ”

വാ പൊത്തിപ്പിടിച്ചിരിക്കുന്നത് കാരണം അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചിട്ടും അവന് ഒന്നും മനസ്സിലായില്ല…. പിന്നെ ഗതികെട്ടവൾ അവന്റെ കയ്യിൽ കടിച്ചു….

വേദനിച്ചത് കാരണം പെട്ടെന്നവൻ കൈ വലിച്ചു കൊണ്ട് ചോദിച്ചു….

” എന്തിനാടി പിശാചേ നീ ഇപ്പോൾ എന്നെ കടിച്ചത്….? ”

” വിശദമായിട്ട് പറഞ്ഞുതരാം… പക്ഷേ അതിനു മുന്നേ തന്റെ ഈ ബോഡി ഒന്ന് എടുത്തു മാറ്റുമോ….?

എന്തൊരു weight ആണ്…. ”

അപ്പോഴാണ് അവനത് ശ്രദ്ധിക്കുന്നത്… ഇത്രയും സമയം അവൻ അവളുടെ മുകളിൽ ആയിരുന്നു എന്നുള്ളത്….

പെട്ടെന്നവൻ അവളിൽ നിന്ന് പിടഞ്ഞു മാറിയെങ്കിലും… അവൾ അയ്യോ, അമ്മേ എന്നൊക്കെ നില വിളിക്കുകയായിരുന്നു….

” ഞാൻ എഴുന്നേറ്റു മാറിയില്ലേ… പിന്നെ ഇപ്പോൾ എന്തിനാ നീ ഇങ്ങനെ നിലവിളിക്കുന്നത്…. ”

” ഇപ്പോൾ എഴുന്നേറ്റ് മാറിയെങ്കിലും…. എന്റെ മണ്ടക്കോട്ട് വീണതിന്റെ കേട് മാറില്ലല്ലോ എനിക്ക്…”

” വാട്ട്‌… ”

” വാട്ടും, കോട്ടും അവിടെ നിൽക്കട്ടെ മര്യാദക്ക് എന്നെ പിടിച്ച് എഴുനെല്പിക്ക്…. അല്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് നില വിളിക്കും… ”

മണ്ണിൽ എഴുനേൽക്കാൻ പറ്റാതെ കിടക്കുന്ന അവളെ കണ്ടപ്പോൾ അവന് ചെറിയ ചിരി ഒക്കെ വന്നെങ്കിലും അത് കടിച്ചു പിടിച്ചു കൊണ്ട് അവളെ മണ്ണിൽ നിന്ന് കൈകളിൽ കോരി എടുത്തു വാകമര ചോട്ടിലേക്ക് ഇരുത്തി….

ആ കടിച്ചു പിടിച്ച അവന്റെ ചിരി അവളുടെ ഒറ്റ ഡയലോഗിൽ പുറത്തേക്ക് വന്നു…

ഡയലോഗ് എന്തെന്നല്ലേ….😜

” ശോ… എന്റെ ഈ നടു കൊണ്ട് ഇനി വലിയ പ്രയോജനമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല…

അമ്മാതിരി വീഴ്ച അല്ലേ എന്റെ മണ്ടക്കോട്ട് സാർ വീണത്…. ഇനി എങ്ങാനും എന്റെ ഭാവി കുടുംബ ജീവിതത്തിൽ ഈ വീഴ്ച ഒരു വില്ലനായി വരുമോ ആവോ…?? ”

അവളുടെ പറച്ചിൽ ഒക്കെ കേട്ടിട്ട് അവൻ അവളോട് ചോദിച്ചു….

” ശെരിക്കും താൻ മായയുടെ അനിയത്തി തന്നെയാണോ…”

” അത് എന്താ സാർ അങ്ങനെ ചോദിച്ചത് എനിക്ക് ചേച്ചിനേക്കാൾ സൗന്ദര്യം കൂടുതൽ ഉള്ളതുകൊണ്ടാണോ….?? ”

” ഇത് ഏതാണ്ട് മുന്തിയ ഇനമാണെന്ന് ചുരുങ്ങിയ സമയത്തിൽ തന്നെ അവന് മനസ്സിലായത് കൊണ്ട് അവൻ ചോദിച്ചു അല്ല… താൻ ഇപ്പോൾ എന്തിനാ എന്റെ പിന്നാലെ ഇങ്ങോട്ട് വന്നത്….? ”

” ഓഹ്… അതോ… ക്യൂരിയോസിറ്റി കൊണ്ടാ…?

” എന്തിന് ക്യൂരിയോസിറ്റി….?? ”

” ബാക്കി കഥ അറിയാൻ… ”

” കഥയോ എന്ത് കഥ…. ”

” സാറിന്റെ കഥ…? ”

ഇത്രയൊക്കെ എനിക്ക് അറിയാമെന്ന് പറഞ്ഞു അവൾക്ക് മായയിൽ നിന്ന് കിട്ടിയ ഇൻഫർമേഷനൊക്കെ അവൾ അവനോടു പറഞ്ഞു…. ഇനി ഇതിന്റെ ബാക്കി സാർ പറയണം….

അങ്ങനെ പ്രത്യേകിച്ച് കഥയൊന്നും ഇല്ലെന്നു പറഞ്ഞു അവൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അവൾ ഒരു സ്വസ്ഥതയും കൊടുക്കാതെ അവനോടു ചോദിച്ചു കൊണ്ടേ ഇരുന്ന്

” പ്ലീസ് സാർ എന്നോട് പറ….

ഒന്നുമല്ലെങ്കിൽ സാറിനു വേണ്ടി ഞാനെന്റെ കുടുംബജീവിതത്തിൽ ഏറ്റവും ആവശ്യമായി വേണ്ട നടു വരെ ത്യാഗം ചെയ്തില്ലേ… അപ്പോൾ പറ എന്നോട്…. ”

” എടോ… താൻ കരുതുന്നത് പോലെ ഒന്നുമില്ല എന്റെ ജീവിതത്തിൽ… ”

” ഓക്കെ… എനിക്ക് മനസ്സിലാക്കാൻ പറ്റും, സാറിന് കഥ പറയാൻ ഒരു ഫ്ലോ ഇല്ലാത്തത് കൊണ്ട് അല്ലേ… ആ ഫ്ലോ ഞാൻ ഇപ്പോൾ ശെരിയാക്കി തരാമെന്ന് പറഞ്ഞു കൊണ്ട് അവൾ ചോദിച്ചു….

സാറും ആ ചേച്ചിയും തമ്മിൽ പ്രണയം ആയിരുന്നോ…? ”

” ഏത് ചേച്ചി….? ആമിയെയാണോ ഉദേശിച്ചത്‌…? ”

” അതേ ആ ചേച്ചി തന്നെ… ”

” തനിക്ക് അറിയുമോ താൻ ഉൾപ്പെടെ ഒരുപാട് പേർ ഞങ്ങളോട് ഈ ചോദ്യം ചോദിച്ചിട്ട് ഉണ്ട്….”

ആണും പെണ്ണും ചേർന്നാൽ അതിന് പ്രണയമെന്ന അർത്ഥം മാത്രമല്ല സൗഹൃദമെന്ന അർത്ഥം കൂടിയുണ്ട്….

എല്ലാ ആണിന്റെയും, പെണ്ണിന്റെയും ജീവിതത്തിലും അവർക്ക് ഒരുപാട് പ്രിയപ്പെട്ട ഒരു ആൺ സുഹൃത്തോ, പെൺ സുഹൃത്തോ ഉണ്ടാവും ശെരിയല്ലേ തനിക്കുമുണ്ടാവില്ലേ അങ്ങനെ ഒരു സുഹൃത്ത്…??

” അത് സാർ പറഞ്ഞത് 100 ശതമാനം വാസ്തവമാണ്… ”

” സൗഹൃദമാണോ, പ്രണയമാണോ ഞങ്ങൾക്ക് ഇടയില്ലെന്ന് ചോദിച്ചാൽ ഞങ്ങൾ പറയുമായിരുന്നു അതുക്കും മേലെന്ന്…❣️❣️ ”

പരസ്പരം പറയാതെ തന്നെ മനസ്സിലാക്കുന്നവർ, ഉയർച്ചയിലും, താഴ്ചയിലും താങ്ങാവുന്നവർ…

എന്തും ഷെയർ ചെയ്യാൻ പറ്റുന്നവർ…

അതുപോലെ ഒരു മാജിക്കൽ റിലേഷൻഷിപ്പ് ആയിരുന്നു ഞങ്ങളുടേത്….

ഒരു പ്രത്യേക പേരിട്ട് അതിനെ വിളിക്കാൻ ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം….

” സത്യം പറഞ്ഞാൽ സാർ ഈ പറഞ്ഞത് കേട്ടിട്ട് എനിക്ക് ലേശം അസൂയയൊക്കെ തോന്നുന്നുണ്ട്….

അല്ല നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയപ്പെടുന്നത്….?? ”

” കമ്പനി ആവശ്യത്തിനായി ഞാനും, ദേവും കൂടി vizag (വിശാഖപട്ടണം) ഇൽ പോയിരുന്നു….

ദേവിന് എന്തോ തിരക്ക് വന്നത് കാരണം അവൻ അറ്റൻഡ് ചെയ്യണ്ട ഒരു ഫങ്ക്ഷന് എനിക്ക് പോകേണ്ടി വന്നു….

Vizag ഇൽ കൂടുതലും തെലുഗു ആൻഡ് ഹിന്ദിയാണ് യൂസ് ചെയ്യുന്നത്… അപ്പോഴാണ് പെട്ടെന്ന് ആരോ മലയാളം സംസാരിക്കുന്നത് കേട്ടത്….

പരിചയമില്ലാത്ത ആളുകൾ ആയത് കാരണം എനിക്കും ലേശം ബോറിങ് ആയി തുടങ്ങിയിരുന്നു…

അപ്പോഴാണ് ഈ മലയാളം കേട്ടതിന്റെ ഉറവിടം അനേഷിച്ച് ഇറങ്ങിയത്…

അപ്പോഴാണ് ഒരു മൂലക്ക് ഒതുങ്ങി കൂടി ഇരിക്കുന്ന അവൾ എന്റെ കണ്ണിൽ പെടുന്നത്…. ഒപ്പം ഒരു മലയാളി ലുക്ക്‌ കൂടി ഫീൽ ചെയ്തപ്പോൾ ആ മലയാളത്തിന്റെ ഉറവിടം അവൾ തന്നെ ആകുമെന്ന് ഞാൻ അങ്ങ് ഉറപ്പിച്ചു….

പിന്നെ ഒന്നും നോക്കിയില്ല രണ്ടും കല്പിച്ചു ചെന്ന് അങ്ങ് മുട്ടി….

ഈ മലയാളിക്ക് അന്യ നാട്ടിൽ ചെല്ലുമ്പോൾ മലയാളിയോട് ഒരു പ്രത്യേക സ്നേഹമൊക്കെ തോന്നുമെന്ന് പറയുന്നത് അവിടെ ഞങ്ങളുടെ കാര്യത്തിൽ സത്യമായി….

അപ്പോഴാണ് കക്ഷി പറയുന്നത് അവിടെ Intern ആയിട്ട് ജോയിൻ ചെയ്ത ഫസ്റ്റ് ഡേയാണ്…

ഫ്രണ്ട്‌സ് ഇനെയും, ഫാമിലിയേയുമൊക്കെ ഫസ്റ്റ് ടൈമാണ് പിരിഞ്ഞു നിൽക്കുന്നത് എന്നൊക്കെയുള്ള സ്ഥിരം ഗേൾസ് സെന്റി സ്റ്റോറി പറയുന്നത്….

അതൊരു തുടക്കമായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ ഒപ്പം ഞങ്ങളുടെ ജീവിതത്തിലെ നിറയെ ട്വിസ്റ്റ്‌ ആൻഡ് ടേൺസിന്റെയും….

💕💕💕💕💕💕💕💕💕💕💕

പാസ്ററ് അറിയാൻ കാത്തിരുന്ന എല്ലാവരും ഹാപ്പി ആയി കാണുമെല്ലോ…. അങ്ങനെ നമ്മൾ ഇന്ന് മുതൽ പാസ്ററ് തുടങ്ങി ഇരിക്കുകയാണ്… ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി ക്ലിയർ ആയി കാണുമെന്നു കരുതുന്നു അല്ല കഥയിൽ ഇനിയും എന്ത് എങ്കിലും കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഇന്നത്തെ കമന്റ് ബോക്സിൽ ചോദിക്കാട്ടോ റിപ്ലൈ തരുന്നതാണ്…

വേറെ എന്തെങ്കിലും suggestions ഉണ്ടെങ്കിൽ അതും പോരട്ടെ… ഇത്രേം പറഞ്ഞത് വെച്ച് എനി guess ദേവിന്റെയും, ആമിയുടെയും കല്യാണം നടന്നതിനെ കുറിച്ച്…. പോരട്ടെ നിങ്ങളുടെ ഭാവനകൾ പുറത്തേക്ക്… കമോൺ യൂ ക്യാൻ… ഭാവനക്ക് ഒപ്പം അഭിപ്രായങ്ങളും, ലൈക്കും പോരട്ടെ….

തുടരും…

രചന : ശിൽപ ലിന്റോ