അനാമിക 2, തുടർക്കഥയുടെ അഞ്ചാം ഭാഗം വായിക്കുക….

രചന : ശിൽപ ലിന്റോ

പിന്നീട് പലപ്പോഴും ഞാൻ കാരണങ്ങൾ തേടി കണ്ടു പിടിച്ച് ആമിയുടെ ഓഫീസിലേക്ക് പോകാൻ തുടങ്ങി…. അവളെ കാണാൻ വേണ്ടി മാത്രം….

സാധാരണ ദേവിന്റെ കൂടെ ഓഫീസ് ആവിശ്യത്തിനെന്ന് പറഞ്ഞു എങ്ങോട്ട് എങ്കിലും പോയാൽ അവിടെ തെണ്ടി തിരിഞ്ഞു നടക്കുമെന്ന് അല്ലാതെ യാതൊരു ഗുണവും എന്നെ കൊണ്ട് അവന് ഉണ്ടാവാറില്ല…

പക്ഷേ ഇത്തവണ ആ ഓഫിസിലേക്ക് പോകാനുള്ള ഉത്സാഹം കണ്ടപ്പോൾ തന്നെ അവന് കാര്യം മനസ്സിലായി എന്തോ ഒന്ന് എന്നെ അങ്ങോട്ട് ആകർഷിക്കുന്നുണ്ടേന്ന്…

അവൾക്കും അവിടെ അധികമാരെയും പരിചയം ഇല്ലാത്തതുകൊണ്ടും, ഭാഷയും വലിയ പിടിയൊന്നും ഇല്ലാത്തതുകൊണ്ട് സ്ഥലം പരിചയപ്പെടാനുമൊക്കെ അവൾ എന്നെ തന്നെ ആശ്രയിച്ചു…. ആദ്യമൊക്കെ എനിക്ക് തോന്നി എനിക്ക് അവളോട്‌ വല്ല പ്രണയവുമാകുമെന്ന്….

എന്നാൽ പിന്നീട് മനസ്സിലായി ഇത് പ്രണയമൊന്നുമല്ല….. Something Special ആണെന്ന്….

ഓഫീസിലെ കൂടിക്കാഴ്ചക്ക് ശേഷം ഞങ്ങൾ പുറത്ത് ബീച്ചിലും, മാളിലുമൊക്കെ വെച്ച് കാണാൻ തുടങ്ങി…. അങ്ങനെ അവളോട്‌ കൂടുതൽ അടുത്തപ്പോൾ, അവളുടെ ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളെയുമൊക്കെ കുറിച്ച് എന്നോട് പറയാൻ തുടങ്ങി… പക്ഷേ അവളുടെ ആ പറച്ചിലുകളിൽ… എനിക്ക് ശെരിക്കും അത്ഭുതമായിരുന്നു….

സ്വഭാവം കൊണ്ട് ആകാശവും ഭൂമിയും പോലെയുള്ള അന്തരമുണ്ടെങ്കിലും അവളുടെയും, ദേവിന്റെയും ഇഷ്ടങ്ങൾ എല്ലാം ഒരേ പോലെയായിരുന്നു…..

വായനയിൽ തുടങ്ങി ഒരുപാട് കാര്യങ്ങളിലുള്ള അവരുടെ ഇഷ്ടങ്ങളുടെ സാമ്യം എന്നിൽ ശെരിക്കുമൊരു ക്യൂരിയോസിറ്റിയാണ് ഉണ്ടാക്കിയത്…. ചുരുക്കി പറഞ്ഞാൽ ഒരേ പ്രാന്ത് ഉള്ള രണ്ടുപേർ….

അങ്ങനെ ഞങ്ങൾക്ക് ഇടയിലെ സംസാരങ്ങളിലേക്ക് ദേവ് കടന്നു വന്ന് തുടങ്ങി….

പ്രണയത്തിലും, സ്നേഹത്തിലുമൊന്നും ഒരു വിശ്വാസവുമില്ലാത്ത ദേവിനെ കുറിച്ച് കേട്ടപ്പോൾ ആദ്യം അവൾക്ക് അത്ഭുതവും പിന്നെ അവനെ കുറിച്ച് കൂടുതൽ അറിയാനുള്ള ഒരു excitement ഉം കാണിച്ചു…

“ഒരു മിനിറ്റ് ഒരു മിനിറ്റ്….

അപ്പോൾ പുള്ളികാരിക്കും ഇഷ്ടമായി തുടങ്ങിയോ….?? അതെങ്ങനെ ശെരിയാവും ആ ചേച്ചിടെ കല്യാണം ഉറപ്പിച്ചത് അല്ലായിരുന്നോ….?”

“എടോ…. ഞാൻ എന്തേലും പറഞ്ഞു തീരുന്നതിനു മുന്നേ ഇയാള് തോക്കിൽ കയറി വെടി വെച്ചാലെങ്ങനെയാ….? ”

” സോറി സോറി…….. ഇനി ഇടക്ക് കയറില്ല സാർ continue ചെയ്തോ…. ”

അന്ന് പതിവുപോലെ എനിക്ക് ഓഫിസിൽ പോകാൻ കഴിഞ്ഞില്ല അതുകൊണ്ട് ഈവെനിംഗ് അവൾ ഇറങ്ങുമ്പോൾ ഞാൻ ചെന്ന് പിക്ക് ചെയ്യത്തോളം എന്നിട്ട് ബീച്ചിൽ പോകാമെന്നു ഞങ്ങൾ പ്ലാൻ ഇട്ടു…..

അന്ന് ബീച്ചിൽ ഇരുന്ന് ഞങ്ങൾ ഓരോന്ന് സംസാരിച്ചോണ്ട് ഇരുന്നപ്പോൾ അവൾ ചോദിച്ചു…..

” അല്ല അജു എന്ത് പറ്റി, ഇന്ന് ദേവ് പുരാണമില്ലേ…?? ”

” എന്താണ് മോളേ ആ വശത്തേക്ക് ഒരു സൈഡ് വലിവ്…. ”

” പിന്നെ സൈഡ് വലിവ്…. ദേ… എന്റെ കയ്യിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയെന്ന് പറഞ്ഞു അവൾ എനിക്ക് നേരെ അവളുടെ മോതിര വിരൽ ചൂണ്ടി കാണിച്ചു….”

അപ്പോഴാണ് ശെരിക്കും പറഞ്ഞാൽ ഞാനും അവളുടെ കയ്യിൽ ശ്രീഹരി എന്ന പേരെഴുതിയ മോതിരം കിടക്കുന്നത് ശ്രെദ്ദിക്കുന്നത്….

അതിൽ നോക്കി ഞാൻ വായും പൊളിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ പൊട്ടി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…

” സോറി ഡിയർ ഈ ജന്മത്തിൽ I’m Engaged..

വേണമെങ്കിൽ അടുത്ത ജന്മത്തേക്ക് നോക്കാം നിന്റെ റോൾ മോഡൽ ദേവ് പത്മനാഭനെ…. ”

അന്നേരമാണ് അവൾ പറയുന്നത് അവളും ശ്രീഹരിയും അയൽക്കാർ ആണെന്നും, കുഞ്ഞിലേ ഉറപ്പിച്ചതാണ് അവർ തമ്മിലുള്ള വിവാഹമെന്നുമൊക്കെ….

വർഷങ്ങളായുള്ള അവളുടെ പ്രണയമാണ് ശ്രീഹരിയെന്നൊക്കെ…. ഇന്റേൺഷിപ് തീർന്നു ചെന്നാൽ ഉടനെ അവരുടെ വിവാഹമാണെന്നും….

അവർ നല്ല ഫ്രണ്ട്‌സ് ആണെന്നും, എന്റെ കാര്യം അവൾ ഇന്ന് അവളുടെ ഫ്രണ്ട്സിനോടും, ശ്രീഹരിയോടും പറയാൻ ഇരിക്കുകയാണ് എന്ന് പറയുകയും… കറക്റ്റ് ആയി അവളുടെ ഫോണിലേക്ക് ശ്രീഹരിയുടെ കാൾ വന്ന്…..

ആ കാൾ കണ്ടതും അവൾ ആവേശത്തോടെ എന്നെ അവർക്ക് എല്ലാം പരിചയപ്പെടുത്തുന്നതിനെ കുറിച്ച് പറഞ്ഞു…

എന്തോ അന്നേരം വായിൽ വന്നത് അവളോട്‌ ഇങ്ങനെ പറയാൻ ആയിരുന്നു….

വേണ്ടാ ആമി… ഇപ്പോൾ അവരോട് എന്നെ കുറിച്ച് ഒന്നും പറയണ്ട നിന്റെ കല്യാണത്തിന് ഞാൻ വരുമ്പോൾ സർപ്രൈസ് ആയിട്ട് അന്നേരം എല്ലാരെയും നേരിട്ട് പരിചയപ്പെടുത്തി തന്നാൽ മതിന്ന് പറഞ്ഞു… അവൾക്കും ആ സർപ്രൈസ് ബോധിച്ചത് കൊണ്ട് എന്നോട് ഓക്കെ പറഞ്ഞു….

ഇനി ഞങ്ങൾ ഒരുമിച്ച് കുറച്ചു ദിവസം കൂടിയേ ഒള്ളൂ എന്ന് ആലോചിച്ചപ്പോൾ എവിടെയോ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെടാൻ തുടങ്ങി….

അന്ന് രാത്രി ഞാൻ ഉറങ്ങാതെ ബാൽക്കണിയിൽ നിൽകുന്നത് കണ്ടത് കൊണ്ടാവും ദേവ് എനിക്ക് അരികിലേക്ക് വന്നിട്ട് ചോദിച്ചു….

“എന്താടാ അവൾ തേച്ചിട്ട് പോയോ…. ”

“ങേ…. ഏത് അവൾ….? എന്തോന്ന് തേക്കാൻ…? ”

“വേണ്ട മോനേ എന്നോട് നമ്പർ ഒന്നും വേണ്ടാ….

നമ്മൾ ഈ ഫീൽഡ് ഒക്കെ പണ്ടേ വിട്ടതാ… പിന്നെ ഇത് എവിടെ വരെ പോകുമെന്ന് അറിയാൻ ആയിട്ടാണ് ഞാൻ കാത്തിരുന്നത്….”

” ദേവ് നീ എന്തിനെ കുറിച്ചാണ് ഈ പറയുന്നത്….? ”

” വീണിടത്ത് കിടന്ന് ഉരുളാതെ, വേഗം കാര്യം പറ… ഞാൻ കുറച്ചു ദിവസമായി നിന്റെ മാറ്റം ശ്രദ്ധിക്കുകയാണ്… ഏതാ നിന്റെ മനസ്സിൽ കൂടിയ ആ പെണ്ണ്…..? ” ദേവ് അത് ചോദിക്കുകയും അർജുൻ അങ്ങോട്ട്‌ ചിരിക്കാനും തുടങ്ങി….

” അവൾ എന്റെ something സ്പെഷ്യൽ ആടാ പൊട്ടാ… അല്ലാതെ ഞങ്ങൾ തമ്മിൽ പ്രേമവും, തേപ്പുമൊന്നുമില്ല….

പക്ഷേ നിങ്ങൾ തമ്മിൽ നല്ല മാച്ച് ആയേനെ but it’s too late…. അല്ലെങ്കിൽ ഒരു കൈ നോക്കാമായിരുന്നു….

അന്ന് ആദ്യമായാണ് ദേവിനോട് ഞാൻ ആമിയെ കുറിച്ച് പറയുന്നത്…. പിന്നീട് പലപ്പോഴും ഞങ്ങൾക്ക് ഇടയിലേക്ക് ആമി കടന്നു വരാൻ തുടങ്ങി….

എന്നിലൂടെ അവർ പരസ്പരം നന്നായി അറിഞ്ഞു, മനസ്സിലാക്കി എന്നൊക്കെ വേണേൽ പറയാം….

അവരെ കണക്ട് ചെയ്യുന്ന ഒരു intermediate പാലമായിരുന്നു ഞാൻ….

എന്നെ അത്ഭുതപ്പെടുത്തി ഇരുന്നത് പെൺപിള്ളേരുടെ കാര്യങ്ങൾ കേൾക്കാൻ അത്ര വലിയ interest ഒന്നും കാണിക്കാത്ത അവൻ എന്ത് കൊണ്ടോ ഞാനവളെ കുറിച്ച് പറഞ്ഞ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു കേൾക്കുന്നത് കണ്ടു…. തമാശയിൽ ഞാൻ ദേവിനോട് ഒരു ദിവസം പറഞ്ഞു ഈ ജന്മം അവൾ എൻഗേജ്ഡ് ആയി പോയി അല്ലെങ്കിൽ നിന്നെ അവൾ ഒരു കൈ നോക്കിയേനെമെന്ന്….

” ആഹാ അത്രക്ക് കോൺഫിഡൻസ് ഉണ്ടോ എന്റെ കാര്യത്തിൽ അവൾക്ക്….. അല്ല മോൻ എവിടുന്നു പിടിച്ചു ഈ മൊതലിനെ..? ”

” അതൊക്കെ കിട്ടി…. എന്തേ നീ പരിചയപ്പെടുന്നുണ്ടോ ആ മുതലിനെ….”

” മ്മ്…. പറഞ്ഞു പോകാൻ തുടങ്ങിയ ദേവ് അന്ന് എന്നോട് പറഞ്ഞു….

നെക്സ്റ്റ് ജന്മത്തിലേക്ക് എന്നെ ബുക്ക്‌ ചെയ്ത ആ മുതലിന് എന്നെ കണ്ടാൽ ഈ ജന്മത്തിൽ തന്നെ സ്വന്തമാക്കാൻ തോന്നിയാല്ലോ സോ പാവം ജീവിച്ചു പോട്ടേന്ന് പറഞ്ഞു അവൻ അകത്തേക്ക് പോയി….

” അന്ന് ഫോൺ ചെയ്തപ്പോൾ തമാശയായി ഞാൻ അവളോട് പറഞ്ഞു ദേവ് ഇങ്ങനെ പറഞ്ഞുന്ന്… ”

” ആഹാ എങ്കിൽ നാളെ തന്നെ അങ്ങേരെ നേരിട്ട് കണ്ടിട്ട് തന്നെ കാര്യമെന്ന് പറഞ്ഞു…

എന്നെ കണ്ടിട്ട് അങ്ങേർക്ക് ഈ ജന്മത്തിൽ എന്നെ സ്വന്തമാക്കണമെന്ന് ഒന്നും തോന്നിയേക്കരുത് becoz ഞാൻ ആൾറെഡി എൻഗേജ്ഡ് ആയി പോയിന്ന് നീ ഒന്ന് പറഞ്ഞേക്കണമെന്ന് പറഞ്ഞു…..”

ശക്തമായ വെല്ലുവിളി രണ്ടാളും നടത്തിയപ്പോൾ ഞാൻ കരുതി ആഹാ എങ്കിൽ എന്താ സംഭവിക്കുകയെന്ന് നേരിട്ട് കണ്ടിട്ട് തന്നെ കാര്യമെന്ന് കരുതി അവർ തമ്മിൽ കാണാനുള്ള മീറ്റിംഗ് ഞാൻ തന്നെ അടുത്ത ദിവസം അവർ അറിയാതെ ഒരുക്കി…

കട്ടക്ക് വെല്ലുവിളി നടത്തിയത് അല്ലേ രണ്ടാളും….

എന്നാൽ പിന്നെ അതിൽ ആരാണ് ജയിക്കാൻ പോകുന്നതെന്ന് അറിയാനുള്ള എന്റെ ക്യൂരിയോസിറ്റിയും കൂടി…

അർജുൻ അത് പറഞ്ഞു നിർത്തുകയും ആ വാകമര ചോട്ടിലേക്ക് അജു നീ ഇവിടെ നിൽക്കുകയാണോന്ന് ചോദിച്ചു കാർത്തി അവിടേക്ക് കയറി വന്നു…..

” ആഹാ മീരയും ഇവിടെ ഉണ്ടായിരുന്നോ…??

എങ്കിൽ രണ്ടാളും വേഗം വന്നേ എനിക്ക് ആണെങ്കിൽ വിശന്നിട്ട് കണ്ണ് കാണാൻ വയ്യ… കഴിക്കാൻ ഇരുന്നപ്പോഴാണ് നന്ദു പറഞ്ഞത് അജുനെ കാണുന്നില്ലെന്ന്…. ഇവനെ അവിടെയെങ്ങും കണ്ടില്ലേ പിന്നെ മറ്റ് എങ്ങും അനേഷിക്കണ്ട ഇതിന്റെ ചോട്ടിൽ തന്നെ കാണുമെന്നു എനിക്ക് ഉറപ്പ് ആയിരുന്നതുകൊണ്ട് നേരെ ഇങ് പോരുന്നു…. ”

എങ്കിൽ പോകാമെന്നു പറഞ്ഞു അജു നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് മീര….

” അതേ അങ്ങനെ അങ്ങ് പോയാലോ…. എനിക്ക് ഒരു കൈ സഹായം തന്നിട്ട് പോന്നേ….”

” സോറി സോറി… താൻ damaged ആയി ഇരിക്കുവാരുന്ന കാര്യം ഞാൻ മറന്നു പോയി…. ”

ഡാമേജ് ഓ… അത് എന്ത് പറ്റി മീരക്ക് എന്ന് കാർത്തി ചോദിക്കുകയും….

” ഓഹ് അങ്ങനെ പ്രേത്യേകിച്ച് ഒന്നുമില്ല ഒന്ന് നടുവും തല്ലി വീണു അത്രേ ഒള്ളൂ….. അല്ലേ മീര….”

” പോടാ ദുഷ്ടാന്ന് മനസ്സിൽ പറഞ്ഞു അജുവിന് നേരെ അവൾ കൈ നീട്ടി…. ”

പതിയെ അവർക്ക് ഒപ്പം നടക്കുന്നതിന് ഇടയിൽ അവൾ അവരോട് പറഞ്ഞു അതേ എനിക്ക് അത്രക്ക് വലിയ കുഴപ്പമില്ല ചെറിയ ഒരു starting ട്രൗബിൾ അത് കുറച്ചു കഴിഞ്ഞു അങ്ങ് ശെരിയായിക്കൊള്ളും… അതുകൊണ്ട് ഇത് പോയി അവിടെ ആരോടും പറയാൻ നിൽക്കണ്ട…

അവളുടെ പറച്ചിൽ കേട്ട് അവർക്ക് ചിരി വന്നെങ്കിലും…. അത് കടിച്ചു പിടിച്ചു രണ്ടാളും അവൾക്ക് ഒപ്പം നടന്നു….

രാത്രിയിലെ ഭക്ഷണത്തിനുശേഷം എല്ലാവരും കുറച്ചു സമയം ഒരുമിച്ച് ഇരുന്ന് ഗെറ്റ് ടുഗെതർ ഇന്റെ പ്ലാൻസ് ഒക്കെ ഉണ്ടാക്കി പഴയ ടീമ്സിനെ ഒക്കെ കോൺടാക്ട് ചെയ്യണ്ട ലിസ്റ്റ് ഒക്കെ സെറ്റ് ആക്കിയപ്പോൾ തന്നെ സമയം പന്ത്രണ്ടു മണിയായി…. ഒരുപാട് രാത്രിയായി ബാക്കിയൊക്കെ നാളെ പ്ലാൻ ചെയ്യാമെന്ന് പറഞ്ഞു എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി….

പക്ഷേ ആരും അറിയാതെ രണ്ട് കണ്ണുകൾ, അവരിൽ ഒരാൾക്ക് പിന്നാലെ കൂടിയിരുന്നു, ഓരോ ചുവടിലും ആ രണ്ട് കണ്ണുകൾ ആ ഒരാളെ മാത്രം പിന്തുടരുന്നുണ്ടായിരുന്നു…

എന്തൊക്കെയോ ആലോചിച്ചു ചെറുതായി ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോഴാണ് അർജുന്റെ മുറിയുടെ ജനലിൽ കൂടി ആരോ കറുത്ത കരിമ്പടം പുതച്ചു അകത്തേക്ക് കയറിയത്….

അകത്ത് കടന്ന ആ നിഴൽരൂപം മെല്ലെ അവന് അരികിലേക്ക് നീങ്ങി വന്നു, എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന അർജുൻ മെല്ലെ കണ്ണ് തുറന്നപ്പോൾ കാണുന്നത് അവന്റെ മുന്നിലെ നിഴൽ രൂപത്തെയാണ്…

പെട്ടെന്നവൻ പേടിച്ചു നില വിളിക്കാൻ വാ തുറക്കുകയും ആ രൂപത്തിൽ നിന്ന് ഉയർന്നു വന്ന കൈ അവന്റെ വാ പൊത്തി പിടിച്ചതും ഒരുമിച്ച് ആയിരുന്നു….

എന്നാലും അർജുന്റെ നേർക്ക് അങ്ങനെ ഒരു നിഴൽ അ ക്രമണം നടത്താൻ ആർക്കാണ് അവിടെ ധൈര്യം….?

ലേശം ലെങ്ത് കുറവാണ് ഇത്തിരി തിരക്ക് ആയി പോയത് കൊണ്ടാണ് നാളെ പരിഹരിക്കാട്ടോ… അപ്പോൾ past ആൻഡ് present ഒരുമിച്ച് കൊണ്ട് പോകാനാണ് ആഗ്രഹം അതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്….

നിങ്ങളുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും കേൾക്കാൻ ഞാൻ ഇവിടെ കമന്റ് ബോക്സിൽ കാത്തിരിക്കുകയാണ് ബേഗം ബേഗം പറയൂ… ഒപ്പം ലൈക്കും വാരി കോരി ഇട്ടൊള്ളു….

( തുടരും…..)

രചന : ശിൽപ ലിന്റോ