ഞാൻ എന്റെ വീട്ടിലേയ്ക്ക് പോകുകയാണ്…. ഇനി ചിലപ്പോ മടങ്ങി വരില്ല….

പരിഭവം

രചന :റോസിലി ജോസഫ്

ഉദ്യോഗം കഴിഞ്ഞു റൂമിലെത്തുമ്പോൾ അയാൾ വളരെ ക്ഷീണിച്ചിരുന്നു ഒപ്പം വയറു വേദനയുടെ ആലസ്യവും.

അപ്പോഴാണ് എന്തോ മറന്നല്ലോ എന്നയാൾ ഓർത്തത്

തിരികെ വന്നു ഗേറ്റിനരികിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സ്‌ തുറന്നു ശാലിനിയുടെ കത്തയാൾ എടുത്തു.

ഒരു പുഞ്ചിരി അയാളിൽ തെളിഞ്ഞു

“ഇന്നെന്താ വയറു വേദനയോ അതോ തലവേദനയോ.. ? ”

ആദ്യത്തെ വരി തന്നെ എന്നും അവളുടെ പരിഭവങ്ങളിൽ ഒന്നായിരുന്നു

“ഹോട്ടലിലെ ഭക്ഷണം കഴിപ്പു നിർത്താൻ പറഞ്ഞാൽ കേൾക്കില്ലല്ലൊ ഓരോ ദിവസം എന്തോരം രൂപയാ കൊണ്ട് കളയുന്നെ.. ഒരു ലാൻഡ് ഫോൺ വാങ്ങണം എന്ന് പറഞ്ഞപ്പോൾ ബില്ല് കൂടുമെന്ന് പറഞ്ഞ ആളു തന്നെ അല്ലെ ഇത്..

അവളുടെ പരിഹാസം തനിക്കു വലിയ അമർഷമൊന്നും തോന്നിചില്ല

വെറുതെ ഉള്ള ചീത്ത ഫുഡ്‌ എല്ലാം കഴിച്ചു വയറു കേടാക്കണ്ട..

ഓരോന്ന് വരുത്തി വച്ചാൽ നോക്കാൻ ആരുമില്ലന്ന് ഓർത്താൽ നല്ലത്.. ”

കത്ത് മടക്കി മേശമേൽ വയ്ക്കുമ്പോൾ അയാൾക്ക് കൗതുകം തോന്നി ഇവൾക്കെങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു. തന്നോട് സ്നേഹം അഭിനയിക്കുകയാണോ..?

ഒരു സമ്പന്നന്റെ മകളായിരുന്നു ശാലിനി. അവളുടെ ആലോചന തന്റെ കുടുംബത്തിൽ വരുമ്പോൾ തനിക്കു ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല.

അമ്മയുടെ കരച്ചിലും പിഴിച്ചിലും കണ്ട് ഒടുവിൽ വിവാഹത്തിനു സമ്മതമറിയിച്ചു

വിവാഹം കഴിഞ്ഞ നാളുകൾ എല്ലാം അവൾ ഉത്തമയായ ഭാര്യയായി.

ദിനങ്ങൾ ഓടിയകന്നു, താനും ശാലിനിയും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു നിരന്തരം വഴക്കുകൾ ഉണ്ടാവാൻ തുടങ്ങി

അവൾക്ക് താൻ ഈ പ്യൂൺ ജോലിക്ക് പോകുന്നത് കുറച്ചിലാണത്രേ അതും പറഞ്ഞായിരുന്നു ആദ്യത്തെ വഴക്ക്. രണ്ടാമത്തെ വഴക്ക്, ഒരു മൊബൈൽ ഫോൺ ഇല്ല. ബില്ല് കൂടുമെന്ന് പറഞ്ഞു ലാൻഡ് ഫോണും ഇല്ല..

അങ്ങനെ ഇരിക്കെ, ഒരു ദിവസം താൻ ജോലിയും കഴിഞ് വളരെ സന്തോഷത്തിൽ വൈകിട്ടത്തേയ്ക്കുള്ള കോഴി ഇറച്ചിയും വാങ്ങി വീട്ടിലെത്തുമ്പോഴാണ് ശാലിനി വീട്ടിലേയ്ക്ക് പോകാൻ പെട്ടിയും തൂക്കി റെഡിയായി നിൽക്കുന്നത് കണ്ടത്

ബാഗും കവറും മേശപ്പുറത്ത് വെച്ച് അയാൾ ചോദിച്ചു

“നീ ഇതെവിടേക്കാ..? ”

“എന്റെ വീട്ടിലേയ്ക്ക്. ഇനി ചിലപ്പോ ഞാൻ മടങ്ങി വരില്ല.. ”

അവൾ തീർത്തു പറഞ്ഞു. പെട്ടിയും പ്രമാണവും പായ്ക്ക് ചെയ്തു മുറ്റത്തേയ്ക്കിറങ്ങുമ്പോൾ തടയാൻ തോന്നിയില്ല വാശി അവൾക്ക് മാത്രം അല്ല തനിക്കും ഉണ്ട്

പക്ഷേ, ഒരു ശനിയാഴ്ച ദിവസം പോസ്റ്മാൻ ആ ഡിവോഴ്സ് നോട്ടിസ് അയാളുടെ കയ്യിൽ കൊണ്ട് വന്നു ഏൽപ്പിക്കുമ്പോൾ അയാൾ പാടെ തകർന്ന് പോയി

“അവൾക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട.. ”

ഒരു ഉറച്ച തീരുമാനത്തോടെ അയാൾ അകത്തേയ്ക്ക് നടന്നു.

ദിവസങ്ങൾ മാസങ്ങൾ വേഗം കടന്നു പോയി

അങ്ങനെ ഇരിക്കെ ഒരുനാൾ, ആരുടെ എങ്കിലും കത്തുണ്ടോ എന്നറിയാന് പതിവ് പോലെ അയാൾ ഗേറ്റിനരികിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സ്‌ തുറന്നു നോക്കി

ചുളുങ്ങി മടങ്ങിയ ശാലിനിയുടെ കത്ത് കണ്ടതും അയാൾക്ക് കൗതുകമായി

“ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു കത്ത്.. ”

അയാൾ പൊട്ടിച്ചു വായിച്ചു പതിവിലും അധികം സ്നേഹത്തോടെ വാക്കുകൾ വളരെ മനോഹരമായ് എഴുതിയിരിക്കുന്നു

പിറ്റേന്നും കത്തുണ്ടായിരുന്നു. അങ്ങനെ അത് നാൾക്ക് നാൾ നീണ്ടു ഇന്നുവരെ..

ഓരോന്നോർത്ത്, മുഷിഞ്ഞ വസ്ത്രങ്ങളോടെ തലയിണയും കെട്ടിപിടിച്ചു കിടക്കയിലെക്കമർന്നു.

“അവളെ കുറിച്ച് ഓർമിച്ചപ്പോൾ വേദനകൾ എല്ലാം അകന്നത് പോലെ.. ”

കണ്ണുകൾ മുറുക്കി അടച്ചു കിടന്നു

ക്ളോക്കിലെ പ്ലാസ്റ്റിക് പക്ഷി സമയം ഏഴായെന്നറിയിക്കാൻ വാതിൽക്കൽ വന്നു നിർത്താതെ ചിലചപ്പോൾ ആണ് മനസ്സിലായത് താൻ ഉറങ്ങിപോയിരുന്നു എന്ന്

അയാൾ വേഗം ചാടി എഴുന്നേറ്റു.

പുറത്തെ ഇരുട്ട് അകത്തേയ്ക്കും വ്യാപിച്ചൊഴുകി.

ഒരുവിധം തപ്പി തടഞ്ഞു ലൈറ്റ്ന്റെ സ്വിച്ച് ഇട്ടു തറയിലേയ്ക്ക് കാൽ ചവിട്ടി. വേദനക്ക് ഒരു ആശ്വാസം ഉണ്ടെന്നല്ലാതെ ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല

ഉടുത്തിരുന്ന വേഷങ്ങൾ മൂലയിലേയ്ക്ക് വലിചെറിഞ്ഞു അരയിൽ ഒരു തോർത്ത്‌ മാത്രം ചുറ്റി അയാൾ അടുക്കളയെന്ന അരങ്ങത്തേയ്ക്ക് നടന്നു

കുളിക്കാൻ ചൂട് വെള്ളം വേണമെങ്കിൽ വിറക് വെച്ച് ഊതി കത്തിക്കണം ഗ്യാസ് തീർന്നിട്ട് ഇന്നേക്ക് രണ്ട് ദിവസമായി..

“ഓ ഇന്നിനി തണുത്ത വെള്ളത്തിൽ തന്നെ കുളിക്കാം. ഒന്നു കിടക്കണം നല്ല ക്ഷീണം.. ”

അടുക്കളയോട് ചേർന്നുള്ള ബാത്‌റൂമിൽ വളരെ വില കുറഞ്ഞ മഞ്ഞ ബൾബ് കത്തുന്നുണ്ടായിരുന്നു

അതിന്റെ നേരിയ പ്രകാശം ആ ചുവരാകെ നിറഞ്ഞു ഒഴുകി

തണുത്ത വെള്ളം മേലാകെ കോരി ഒഴിച്ച് ഉണങ്ങിയ ടവൽ കൊണ്ട് മേലും തലയും തുടച്ചു അകത്തേയ്ക്ക് കയറുമ്പോൾ ഒരു പൂച്ച കുറുങ്ങനെ ചാടി

“മെലിച്ചിൽ ഒന്നുമില്ല എവിടുന്നോ തട്ടി അടിക്കുന്നുണ്ട് ആശാൻ.. ”

ശാലിനിയുടെ കൂട്ടുകാരൻ ആണ് ഈ പൂച്ച

അവളുണ്ടായിരുന്നപ്പോ ഇവറ്റകൾക്കൊക്കെ നല്ല കോളായിരുന്നു ഈ തീ പിടിച്ച വിലയ്ക്കും മീൻ വാങ്ങി പൂച്ചയ്ക്ക് കൊടുക്കുമായിരുന്നു.

സമയം എട്ട് മണിയായി, അയാൾ പതിവ് പോലെ തന്റെ ഡയറി എടുത്തു അപ്പോഴാണ് ഓർത്തത് ശാലിനിക്ക് മറുപടി എഴുതിയില്ല. അല്ലെങ്കിൽ തന്നെ അവൾക്കിപ്പോ എന്തിനാ ഒരു മറുപടി. തന്നെ വേണ്ടാതെ പോയവളല്ലേ..

എങ്കിലും മനസ്സ് സമ്മതിച്ചില്ല റൂമിലെ അരണ്ട വെളിച്ചത്തിൽ അയാൾ ഭാര്യക്ക് എഴുതി

പ്രിയമുള്ള ശാലിനി അറിയുവാൻ,

നിനക്കവിടെ സുഖമല്ലേ സുഖമെന്ന് കരുതുന്നു

നീ പറഞ്ഞതു ശരിയാണ് ഇന്നെനിക്ക് നല്ല വയറു വേദന ഉണ്ട്. സ്വാമിടെ കടയിലെ പഴകിയ ഭക്ഷണം തന്നെ ആണ് ഇപ്പോഴും

ഗ്യാസ് ഒക്കെ തീർന്നടോ, ബുക്ക് ചെയ്തിട്ടുണ്ട് പക്ഷേ മറ്റന്നാളെ കിട്ടു.

നീ ഉണ്ടായിരുന്നപ്പോ ഒന്നും എന്നെ അറിയിച്ചിരുന്നില്ലല്ലോ..

സമയാസമയം ചായയും പലഹാരവും മേശപുറത്ത് എത്തിക്കും അൽപ്പമൊന്നു വൈകിയാൽ ഞാൻ നിന്നോട് ക്ഷോഭിക്കുമായിരുന്നു. ഇപ്പൊ അതൊന്നും ഇല്ല ആരോടു ക്ഷോഭിക്കാൻ..

രാവിലത്തേ ചായ പോലും മുടങ്ങിയിട്ട് ദിവസങ്ങൾ ആയി

വല്ലാതെ തണുക്കുന്നു ഇപ്പൊ കുളിചതെ ഉള്ളു എന്തൊരു തണുപ്പാ വെള്ളത്തിനു. ചൂട് വെള്ളം ഒക്കെ അനത്താൻ മടി ആയിരുന്നു

നിർത്തട്ടെ ഒന്നു കിടക്കണം വയറു വേദന കൊണ്ടാണെന്ന് തോന്നുന്നു മേലാകെ തളരുന്നു

കത്ത് മടക്കി മേശപ്പുറത്ത് വെച്ച് ദിനേശന് കിടക്കയിൽ അമർന്നു

പിറ്റേന്ന് പതിവ് പോലെ നേരത്തെ തന്നെ ഉണർന്നു.

ഉത്സാഹത്തോടെ പ്രഭാതകൃത്യങ്ങൾ എല്ലാം ചെയ്തു.

ഓഫീസിൽ പോകാനായി റെഡിയായി. ശാലിനിക്ക് കൊടുക്കാനായി വെച്ച കത്ത് ആദ്യം പോസ്റ്റ്‌ ചെയ്യണം.

അതിൽ അഡ്രസ്സ് എഴുതി പോക്കറ്റിൽ ഇട്ട് വളരെ സന്തോഷത്തോടെ ഓഫീസിലേയ്ക്ക് പോയി

പക്ഷേ ഏകദേശം ഉച്ച ഊണ് കഴിഞ്ഞപ്പോഴേക്കും വയറു വീണ്ടും പണി പറ്റിച്ചു

നല്ല വേദന

മടിച്ചു മടിച്ചു അയാൾ മാനേജർടെ റൂമിൽ എത്തി

“ഇന്നും ചീത്ത കേൾക്കണമല്ലോ ഈശ്വരാ.. ”

“സാർ.. ”

“ഉം എന്താ.. ”

“ഇന്ന് ഹാഫ് ഡേ ലീവ് വേണം.വയറിനു നല്ല സുഖമില്ല ഹോസ്പിറ്റലിൽ പോകണം..”

“എന്നും ഉണ്ടല്ലോ തനിക്കു പറയാൻ ഓരോ കാരണങ്ങൾ ജോലിക്ക് വരാൻ മടി ആണെങ്കിൽ വീട്ടിൽ ഇരുന്നു കൊള്ളൂ.. ”

“തീരെ വയ്യാഞ്ഞിട്ടാണ്.. ”

“മ്മ് ശരി ശരി ഒപ്പിട്ടിട് പൊയ്ക്കോ.. ”

വളരെ സന്തോഷത്തോടെ അയാൾ റോഡിലെയ്ക്കിറങ്ങി. കാലുകൾ ഒക്കെ കുഴഞ്ഞു പോകുന്നു.

ഭാഗ്യത്തിന് ഒരു ഓട്ടോറിക്ഷ കണ്ടു, അയാളതിനെ കയ്യ് കാണിച്ചു നിർത്തി

“ഒരു ഗാന്ധി നഗർ.. ”

വീട്ടിലെത്തിയതും വാതിൽ വലിച്ചു തുറന്നു കട്ടിലിലേയ്ക്ക് വെട്ടിയിട്ട വാഴ തടി പോലെ മറിഞ്ഞു.

ആകെ വിയർക്കുന്നുണ്ടായിരുന്നു അയാൾ

പിറ്റേന്ന് വേദനയുടെ ആലസ്യത്തിൽ അയാൾ ജോലിക്ക് പോയില്ല. ഉച്ച തിരിഞ്ഞു ഒരു മൂന്നു മൂന്നര ആയപ്പോൾ മുറ്റത്തൊരു ഓട്ടോറിക്ഷ വന്നു നിന്നു

എഴുന്നേൽക്കാൻ ആവുന്നുണ്ടായിരുന്നില്ല..

ഓട്ടോയിൽ നിന്ന് ബാഗും എടുത്തു ശാലിനി ഓടി റൂമിൽ വരുമ്പോൾ ദിനേശന് വേദന കൊണ്ട്
പുളയുകയായിരുന്നു

ശാലിനിയെ കണ്ടതും അയാൾക് നേരിയ ഒരു ആശ്വാസം തോന്നി

“എന്തിനാ നീ വന്നത് ചത്തോന്നറിയാൻ ആണോ..?

“ഈ നേരത്തെങ്കിലും ആവശ്യമില്ലാത്ത വർത്തമാനം നിർത്തികൂടെ..

വരൂ ആശുപത്രിയിൽ പോകാം.. ”

“ഇല്ല ഞാനെങ്ങും വരുന്നില്ല.. ”

“ദിനേശേട്ടാ ഞാൻ പറയുന്നതൊന്നു കേൾക്ക്. വാശി കള.. ”

“ആശുപത്രിയിൽ പോയി മരുന്ന് വാങ്ങിയിട്ട് എന്തിനാ നീ എന്നോടൊപ്പം ഇല്ലല്ലോ.. ”

“ആരു പറഞ്ഞു, ദിനേശേട്ടനൊപ്പം ഞാൻ എന്നും ഉണ്ട്.. ”

“സത്യാണോ..? ”

“മ്മ് അതേ.. ”

അവൾ മെല്ലെ അയാളെ കിടക്കയിൽ നിന്നെഴുന്നേൽപിച്ചു ഓട്ടോയുടെ അരികിലേക്ക് പോയി

തിരികെ വന്ന, അയാൾ അവളോട് ചോദിച്ചു

“ആരാ ഞാൻ മേലാതെ കിടക്കുവാണെന്ന് പറഞ്ഞത്..? ”

“കത്തിൽ എഴുതിയിരുന്നല്ലൊ..?

“അതേ, രാത്രിയിൽ എന്താ കഴിക്കാൻ വേണ്ടത്..?

അടുക്കളയുടെ സിങ്കിനടുത് പോയി അവൾ ചോദിച്ചു

” കഞ്ഞി ആയിക്കോട്ടെ.. ചീത്ത ഭക്ഷണങ്ങൾ കഴിച്ചു വയറൊക്കെ നല്ല പരിവം ആയതല്ലേ.. ”

“അടുക്കളയൊക്കെ നല്ല കോലമായിട്ടുണ്ടല്ലോ ഇതൊക്കെ ഇനി വൃത്തി ആക്കണമെങ്കിൽ മുനിസിപ്പാലിറ്റിയെ വിളിക്കേണ്ടി വരും.. ”

അവൾ അയാൾ കേൾക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഇന്നാ ഈ മരുന്നും വെള്ളവും കഴിക്ക്. എന്നിട്ട് റസ്റ്റ് എടുക്ക് അപ്പഴേക്കും ഞാൻ നല്ല കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കാം.. ”

അവൾ വാത്സല്യത്തോടെ അയാളുടെ മുടിയിൽ തലോടി നെറുകയിൽ ചുംബിച്ചു

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന :റോസിലി ജോസഫ്

Scroll to Top