അനാമിക 2, തുടർക്കഥയുടെ ഭാഗം 6 വായിച്ചു നോക്കൂ……

രചന : ശിൽപ ലിന്റോ

അകത്ത് കടന്ന ആ നിഴൽരൂപം മെല്ലെ അവന് അരികിലേക്ക് നീങ്ങി വന്നു, എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന അർജുൻ മെല്ലെ കണ്ണ് തുറന്നപ്പോൾ കാണുന്നത് അവന്റെ മുന്നിലെ നിഴൽ രൂപത്തെയാണ്…

പെട്ടെന്നവൻ പേടിച്ചു നില വിളിക്കാൻ വാ തുറക്കുകയും ആ രൂപത്തിൽ നിന്ന് ഉയർന്നു വന്ന കൈ അവന്റെ വാ പൊത്തി പിടിച്ചതും ഒരുമിച്ച് ആയിരുന്നു….

ശബ്ദമെടുക്കാൻ പറ്റാതെ വന്നപ്പോൾ അർജുൻ തന്റെ സർവശക്തിയുമുപയോഗിച്ച് ഒരൊറ്റ ചവിട്ട് കൊടുത്തു…. നിഴൽ രൂപം പൊത്തോന്ന് പറഞ്ഞു ദാ… കിടക്കുന്നു താഴേക്ക്….

അതിനൊപ്പം തന്നെ അർജുൻ ബെഡ് ലാമ്പും ഓൺ ചെയ്തു….

അവന്റെ ഒരൊറ്റ ചവിട്ടിൽ താഴേക്ക് വീണ് കിടക്കുന്ന ആ നിഴൽ രൂപത്തിലേക്ക് നോക്കിയതും അർജുൻ ചാടി ബെഡിൽ നിന്ന് എഴുനേറ്റ് കൊണ്ട് ചോദിച്ചു….

” നീയോ…. നീ എന്തിനാടാ എന്നെ കൊല്ലാൻ നോക്കുന്നത്….? ”

” എന്ത് കൊല്ലാൻ നോക്കിയെന്നോ…? എപ്പോ…?

” പിന്നെ നീ എന്തിനാടാ ഈ പാതിരാത്രിക്ക് കള്ളനെ പോലെ എന്റെ റൂമിലേക്ക് വന്ന് എന്റെ വായ പൊത്തി പിടിച്ചത്…. ”

” നീ കൂവി വിളിച്ചു ആൾക്കാരെ കൂട്ടണ്ടല്ലോന്ന് കരുതി വായ പൊത്തി പിടിച്ചതാണ്… അല്ലാതെ ഞാൻ ആരെയും കൊല്ലാനോ, കക്കാനോ വന്നതല്ല… ലവന്റെ ഒടുക്കത്തെ ഐഡിയ കേട്ട് ഇങ്ങോട്ട് വന്ന എന്നെ പറഞ്ഞാൽ മതിയെല്ലോ…. ”

” നീ ഇത് ഏത് ലവന്റെ കാര്യമാണ് പറയുന്നത്…?

” അതൊക്കെ പറയാം നീ തൽക്കാലം എന്നെ ചവിട്ടി ഇട്ടിടത് നിന്ന് ഒന്ന് പിടിച്ചു എഴുനേൽപ്പിക്ക്…..”

{{{ എനിക്ക് അറിയാം ഈ ചവിട്ട് കൊണ്ട് കിടക്കുന്നത് ആരാണെന്ന് അറിയാനല്ലേ നിങ്ങളും വെയ്റ്റിംഗ്…. മീര ആയിരിക്കുമെന്ന് പറഞ്ഞ എല്ലാരും ഇത് വായിച്ചു കഴിഞ്ഞു നേരെ കമന്റ് ബോക്സിലേക്ക് പോന്നോള്ളൂട്ടോ….. }}}

” എന്നാലും ഒരു മയത്തിന് ഒക്കെ ചവിട്ടണ്ടേഡാ….

എനിക്ക് ഇനി കല്യാണം കഴിക്കാനുള്ളതാണ്… ”

” പിന്നെ പാതിരാത്രി വന്ന് മനുഷ്യനെ പേടിപ്പിക്കുന്നവനെയൊക്കെ ഞാൻ പിടിച്ചു ഉമ്മ വെക്കാം…. ”

അർജുൻ നിലത്ത് കിടക്കുന്ന ആളെ പിടിച്ചു എഴുനേൽപ്പിക്കുമ്പോഴേക്കും അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി…

അർജുൻ നോക്കിയപ്പോൾ കാർത്തി കാളിങ് എന്ന് എഴുതി കാണിക്കുന്നു…

അർജുൻ ആ കാൾ എടുക്കുകയും കാർത്തി ചോദിച്ചു….

” എടാ ആദർശേ…. നീ ഇത് വരെ അവനെ കൂട്ടി ഇറങ്ങിയില്ലേ അവിടുന്ന്….? ”

വേഗം ആദർശ് അർജുന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിക്കൊണ്ടു പറഞ്ഞു…

” നിന്റെ ഓഞ്ഞ ഐഡിയ കാരണം ഇവൻ എന്നെ ചവിട്ടി താഴെ ഇട്ടിട്ടത് നിന്ന് ഒന്ന് എഴുനേറ്റതെ ഒള്ളേടെ… കിടന്ന് പിടക്കാതെ ഇപ്പോൾ എത്തും…. ”

” ആദർശ് ഫോൺ വെച്ചു അർജുനോട് പറഞ്ഞു…..

നീ വേഗം വന്നേന്ന് പറഞ്ഞു ജനലിൽ കൂടി അർജുനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി…. ”

{{{ എനിക്ക് അറിയാമായിരുന്നു എല്ലാരും മനസ്സിൽ മീരയെ calculate ചെയ്യുമെന്ന്….

പക്ഷേ ട്വിസ്റ്റ്‌ കൊണ്ട് വരുക എന്നത് എന്റെ ജോലി ആയത് കൊണ്ട് ഞാനും ഒട്ടും കുറച്ചില്ല ആദർശിനെ കരിമ്പടം പുതപ്പിച്ച് ഇങ് ഇറക്കി….}}}

അവർ നേരെ പോയത് ഗാർഡന് ബാക്ക് സൈഡിൽ ഉള്ള ചെറിയൊരു സ്ഥലത്തേക്കാണ്….

അവിടെ കാർത്തിയെ കണ്ടതും അർജുൻ അവനോട്‌ ചോദിച്ചു….

” എന്തോന്നെടെ ഈ പാതിരാത്രി ഇവിടെ വന്ന് ഇരിക്കുന്നത്…. നിനക്ക് ഒന്നും ഉറക്കവുമില്ലേ…? ”

” ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ കിടന്ന് ഉറങ്ങിയാൽ പോരെന്ന് ചോദിച്ചു ആദർശ് കാർത്തിക്ക് അരികിലേക്ക് ഇരുന്നു കൊണ്ട് അവനിട്ട് ഒരു ഇടി കൊടുത്തു… എന്നിട്ട് പറഞ്ഞു നിന്റെ ഊള ഐഡിയ കാരണം ഇവന്റെ കയ്യിൽ നിന്ന് ചവിട്ട് വരെ ഞാൻ വാങ്ങി കൂട്ടി……. ”

” സോറി അളിയാ…. ഇപ്പോൾ തന്നെ അതിന് പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞു അവന് നേരെ രണ്ട് ബിയർ കുപ്പി എടുത്തു പൊക്കി കാണിച്ചു… ”

” ഇത് മതിന്ന് പറഞ്ഞു ആദർശ് വേഗം അവന്റെ കയ്യിൽ നിന്ന് ബിയർ കുപ്പി വാങ്ങി…”

കാർത്തിയെ തുറിച്ചു നോക്കുന്ന അർജുനെ കണ്ടപ്പോൾ അവൻ പറഞ്ഞു….

” നീ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുക ഒന്നും വേണ്ടാ…..

മനസ്സമാധാനമായിട്ട് രണ്ട് ബിയർ അടിക്കാൻ കമ്പനിക്ക് കൂടുന്നുണ്ടോന്ന് ചോദിക്കാൻ വിളിച്ചതാടാ…..”

” അതിന് എന്തിനാടാ ഇത്രേയും build അപ്പ്‌… നേരെ അങ്ങ് ചോയിച്ചാൽ പോരെ…. ”

” നീ കല്യാണം കഴിച്ചിട്ടില്ലല്ലോ…? കഴിച്ചു നോക്ക് അപ്പോൾ മനസ്സിലാവും… എന്നെ പോലുള്ളവരുടെ മനോവിഷമം…

പിന്നെ ഇങ്ങനെ കണ്ണ് വെട്ടിച്ച് ബിയർ അടിക്കുന്നതും ഒരുതരം കിക്ക് ആണ് മോനേ…. ”

” എന്തായാലും രണ്ടും കൂടി എന്റെ ഉറക്കം കളഞ്ഞു എങ്കിൽ ഒരു ബോട്ടിൽ എനിക്ക് കൂടി എടുത്തോന്ന് പറഞ്ഞു അവർക്ക് ഒപ്പം അർജുനും കൂടി…. ”

കൃത്യമായി അവർ ബിയർ ബോട്ടിൽ പൊട്ടിച്ച് വായിലേക്ക് കമിഴ്ത്തുകയും പുറകിൽ നിന്നൊരു അശരീരി….

” ആഹാ…. അപ്പോൾ പാതിരാത്രി എല്ലാരുടെയും കണ്ണ് വെട്ടിച്ച് ഇതാണല്ലേ ഇവിടെ പരിപാടി…. ”

മൂന്നുപേരും ഒരേ പോലെ തിരിഞ്ഞു നോക്കുകയും രണ്ടും കയ്യും പിണഞ്ഞു കെട്ടി നിൽക്കുന്നു….

ആരാന്ന് അല്ലേ വേറെ ആര് നമ്മുടെ മീര….

” അവളെ കണ്ടതും അർജുൻ ആത്മഗതിച്ചു

ഈ കുട്ടി പിശാചിന് രാത്രി ഉറക്കവുമില്ലേ… ”

ഇപ്പോൾ തന്നെ ഞാൻ എല്ലാരേം കൂട്ടിട്ട് വരാമെന്ന് പറഞ്ഞു അവൾ തിരികെ നടക്കാൻ തുടങ്ങിയതും കാർത്തി വേഗം അവൾക്ക് മുന്നിൽ കയറി നിന്നു കൊണ്ട് പറഞ്ഞു….

” എന്റെ പൊന്ന് മോളേ ചതിക്കല്ല്…. പകരം ഞങ്ങൾ എന്ത് വേണേലും ചെയ്യാം… ”

” ആണോ എന്ത് വേണേലും ചെയ്യുമോ….?”

” ഞങ്ങൾക്ക് ഒര് വാക്കേ ഒള്ളു… ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യും….. ”

” ആണോ… എങ്കിൽ അർജുൻ സാറിനോട് വേഗം ബാക്കി കഥ പറയാൻ പറ… ”

” അവളുടെ ആവശ്യം കേട്ടതും കാർത്തി….

കഥയോ ഏത് കഥ….?? ”

” അതൊക്കെ സാറിന് അറിയാം… വേഗം ബാക്കി പറയാൻ പറഞ്ഞാൽ മതി…. അല്ലെങ്കിൽ എനിക്ക് ഇന്ന് രാത്രി മനസമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റില്ല…

കഥയുടെ ബാക്കി അറിയാഞ്ഞിട്ട് എനിക്ക് ഉറക്കം വരാതെ ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാ ജനലിൽ കൂടി നിങ്ങൾ ഇങ്ങോട്ടേക്കു നടന്നു വരുന്നത് കണ്ടത്….. എന്തോ ഉടായിപ്പ് ആണെന്ന് അപ്പോഴേ എനിക്ക് തോന്നി അതാണ് ഞാൻ ഫോളോ ചെയ്ത് ഇങ്ങോട്ട് പോരുന്നത്…. ”

” അത് കേട്ടതും ആദർശ്…

ഇത് ഏതാണ്ട് മുന്തിയ ഇനമാണ് അല്ലേ കാർത്തി…. ”

” അത് കേട്ടതും കാർത്തി അർജുനെ നോക്കി

ഇതൊക്കെ എപ്പോഴേടെ….”

” എന്റെ പൊന്ന് കാർത്തി നീ വിചാരിക്കുന്ന മോഡൽ കഥയൊന്നുമല്ല ഇത്….

എവിടുന്നൊക്കെയോ മുക്കും മൂലയും കേട്ടിട്ട് എന്റെ പിന്നാലെ കൂടിയതാണ് ആമിയുടെയും, ദേവിന്റെയും കഥ അറിയാൻ…. ”

” ഓഹ്…. ലാ കഥ….

എന്തായാലും ആ കഥ പറയാൻ നീ തന്നെയാണ് മോനേ ബെസ്റ്റ് എന്ന് ആദർശ് പറയുകയും….”

” കാർത്തി പറഞ്ഞു വളരെ ശെരിയാണ് ആ കഥ ഉണ്ടാവാൻ കാരണക്കാരനായ നീ തന്നെ അത് പറയുന്നതല്ലേ അതിന്റെ ഒരു ഇത്….

ഏത്….അത് തന്നെ…..

You Continue…. ഞങ്ങളും കേൾക്കട്ടെന്ന് പറയുകയും… ”

മീരയും അവർക്ക് ഒപ്പം അവിടേക്ക് ഇരുന്നു ബാക്കി കഥ കേൾക്കാൻ….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പിറ്റേ ദിവസം തന്നെ അവരെ നേരിട്ട് മീറ്റ് ചെയ്യിക്കാനുള്ള സകല പ്ലാനുമായി തന്നെയാണ് ഞാൻ ആമിയുടെ ഓഫീസിലേക്ക് പോയത്….

പക്ഷേ അന്ന് ഞാൻ ഓഫീസിൽ ചെന്നപ്പോൾ അവൾ ഉണ്ടായിരുന്നില്ല കമ്പനി ബോസ്സിന്റെ മകന്റെ കൂടെ ഏതോ ഒഫീഷ്യൽ മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പോയേക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്….

അവളെ വിളിച്ചിട്ട് കാൾ എടുക്കുന്നുമില്ല….

ഞാൻ തിരിച്ചു ഞങ്ങളുടെ സ്ഥിരം മീറ്റിംഗ് പ്ലേസ് ആയ restaurant ഇൽ ചെന്ന് ഒരു കോഫി കുടിക്കാൻ തുടങ്ങുകയും പെട്ടെന്ന് എന്റെ പുറത്ത് ആരോ തട്ടി….

തിരിഞ്ഞു നോക്കിയപ്പോൾ അവൾ….

” എന്താടി പോത്തേ നിനക്ക് ഞാൻ വിളിച്ചാൽ ഫോൺ എടുത്താൽ…? ”

” ആഹാ…. ആൽവേസ് കൂൾ ബേബി ഇന്ന് ഹോട്ട് ആണെല്ലോന്ന് പറഞ്ഞു എനിക്ക് തൊട്ട് അടുത്തുള്ള ചെയറിലേക്ക് ഇരുന്നു…. ”

” അറ്റ്ലീസ്റ്റ് നിനെക്കൊരു മെസ്സേജ് എങ്കിലും ഇട്ട് കൂടാരുന്നോ…? ”

” പിണങ്ങല്ലേ സോറി ഡാ…. നാളെ നിനക്ക് ഞാനൊരാളെ പരിചയപ്പെടുത്തി തരാം എന്റെ ചോട്ടാ ബോസ്സ് ആണ്….

നല്ല ചുള്ളൻ ചെക്കൻ ഹാഫ് മലയാളി, ഹാഫ് തെലുഗു…. ഇന്നത്തെ യാത്രയോടെ ഞങ്ങൾ ചെറുതായിട്ട് കമ്പനി ആയി…. ”

” അത് എന്താടി ഒരു ഹാഫ് ഹാഫ് കോമ്പോന്ന് ചോദിച്ചു അർജുൻ ഫോണിൽ എന്തോ urgent ആയി ടൈപ്പ് ചെയ്തു… ”

” ലവ് മാര്യേജ് അല്ലാതെ എന്താന്ന് പറഞ്ഞു അവൾ നോക്കുമ്പോൾ അജു ഫോണിൽ കുത്തി കൊണ്ട് ഇരിക്കുന്നു…. അത് കണ്ടതും അവിടെ ഇരുന്ന tissue അവന് നേരെ ചുരുട്ടി എറിഞ്ഞിട്ട് പറഞ്ഞു….

ഞാൻ ഇവിടെ സംസാരിച്ചോണ്ട് ഇരിക്കുന്നു നീ ഇവിടെ ഫോണിൽ കുത്തി കളിക്കുന്നു അല്ലേ….. ”

” relax ബേബി….. നിനക്ക് ഒരു സർപ്രൈസ് തരാനുള്ള ഫൌണ്ടേഷൻ വർക്കിൽ ആയിരുന്നു ഡിയർ… ”

” എന്തോന്ന് സർപ്രൈസ്…. ”

” ഓഹ്…. അതോ നിങ്ങൾ രണ്ട് പേരും കൂടി ഭയങ്കര വെല്ലുവിളി ആയിരുന്നെല്ലോ എങ്കിൽ ആരാണ് ആ വെല്ലുവിളിയിൽ ജയിക്കാൻ പോകുന്നതെന്ന് കാണാൻ എനിക്ക് ഭയങ്കര interest… നിങ്ങളിൽ ആര് ആരെ കാണുമ്പോഴാണ് ഫ്ലാറ്റ് ആവുകയെന്ന് നമുക്ക് കാണാല്ലോ….”

” എടാ സാമദ്രോഹി നീ എനിക്ക് ഉള്ള കുഴി വെട്ടുകയായിരുന്നു അല്ലേ underground ഇൽ കൂടിന്ന് പറഞ്ഞു അവനെ ഇടിക്കാനായിട്ട് കൈ പൊക്കുകയും ആമിയോട് അർജുൻ പറഞ്ഞു …. ”

” Chill Dude Chill….

I’m Really Excited For Your Meeting…. ”

അർജുൻ അത് പറഞ്ഞു തീരുകയും മീരക്ക് പെട്ടെന്ന് ഇക്ക്ള് വെട്ടാൻ തുടങ്ങി….

എടാ ആ കൊച്ചിന് വെള്ളം കൊടുക്കടാന്ന് കാർത്തി പറയുകയും ആദർശ് കയ്യിൽ ഇരുന്ന ബിയർ കുപ്പി അവൾക്ക് നേരെ നീട്ടുകയും, അന്നേരത്തെ വെപ്രാളത്തിൽ എന്താന്ന് പോലും ആലോചിക്കാതെ അവൾ ഒരൊറ്റ വലിക്ക് ആ ബിയർ ബോട്ടിൽ അകത്താക്കുകയും ചെയ്തു…

ഇത് കണ്ടു കണ്ണ് തള്ളി ഇരിക്കുകയാണ് അർജുനും, കാർത്തിയും….

ആദ്യമായി കുടിച്ചത് കൊണ്ടാവും പാവം മീര ആകെ കിറുങ്ങി ഇരിക്കുകയാണ്… ഇത് കണ്ടതും കാർത്തി ആദർശിനോട്….

” എന്ത് പണിയാടാ നീ കാണിച്ചത്… ”

” ഞാൻ എന്ത് കാണിച്ചു നീ അല്ലേ വെള്ളം കൊടുക്കാൻ പറഞ്ഞത്… ”

” വെള്ളം കൊടുക്കാൻ അല്ലേ പറഞ്ഞത് അല്ലാണ്ട് ബിയർ കൊടുക്കാനാണോ പറഞ്ഞത്…. ”

” എന്റെ കയ്യിൽ ഉണ്ടായിരുന്ന വെള്ളം ഞാൻ ഒന്ന് നീട്ടി…. പക്ഷേ ഈ പെണ്ണ് ആക്രാന്തം മൂത്ത് എന്റെ ഒരു ബോട്ടിൽ ബിയറും കുടിച്ചു തീർത്തു….

എന്നിട്ട് അതിൽ ആർക്കും ഇവിടെ ഒരു ദെണ്ണവുമില്ല…”

” എന്റെ കാർത്തി നീയൊന്ന് മിണ്ടാതെ ഇരിക്ക്….

ആരെങ്കിലും ഇങ്ങോട്ട് വന്നാൽ ഇവിടെ ആകെ പ്രശ്നമാകുമെന്ന് അർജുൻ പറയുകയും… ”

മീര ചാടി എഴുനേറ്റ് എല്ലാരോടുമായി പറഞ്ഞു…

” ഷൈലൻസ് പ്ലീസ്….. ”

എന്നിട്ട് പതിയെ അവൾ അർജുന് അരികിലേക്ക് ചെന്നിട്ട് വിളിച്ചു….

” ഡോ…. നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയെ…. ”

സാറേ, സാറേന്ന് വിളിച്ചു പുറകേ നടന്ന പെണ്ണാണ്… ഒരു ബിയർ അങ്ങോട്ട് ചെന്നപ്പോഴേക്കും ഡോന്ന് വരെ ആയിന്ന് പറഞ്ഞു അർജുൻ ആത്മഗതിച്ചു….

” അപ്പോഴേക്കും ആദർശ് ചാടി കയറി മീരയോട് പറഞ്ഞു നമ്മൾ പറഞ്ഞു നിർത്തിയത് കല്യാണകാര്യം…

” കല്യാണമോ ആരുടെ….?? ”

” നിങ്ങളുടെ….? ”

” ഈശ്വരാ ഇവന്റെയും കിളി പോയോന്ന് പറഞ്ഞു നേരെ കാർത്തി ആദർശിന്റെ അടുത്തേക്ക് ചെന്ന്… ”

എന്നാൽ മീര കല്യാണകാര്യമെന്ന് കേട്ടത്തോടെ നേരെ അർജുന്റെ കഴുത്തിലേക്ക് ഇരു കൈയും ഇട്ടിട്ട് ചോദിച്ചു….

” ശെരിക്കും താൻ എന്നെ കെട്ടാൻ പോവാണോ…?”

പണി പാളിന്ന് മനസ്സിലായപ്പോൾ കാർത്തി അർജുനോട് പറഞ്ഞു എടാ ആദർശിനെ ഞാൻ നോക്കിക്കോളാം നീ ആ കൊച്ചിനെ എങ്ങനെ എങ്കിലും ആരുടെയും കണ്ണിൽ പെടാതെ റൂമിൽ എത്തിക്കാൻ….

” അത് കേട്ടതും മീര….

ഇല്ലാ ഞാൻ പോവില്ല കല്യാണം കഴിഞ്ഞിട്ടേ പോകു…. ”

ഇനി ഇവിടെ നിന്നാൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് ഉറപ്പായപ്പോൾ അർജുൻ മീരയോട് പറഞ്ഞു….

” അയ്യേ അതിന് ഇന്നല്ലല്ലോ കല്യാണം നാളെ അല്ലേ…. ഇപ്പോൾ ഉറങ്ങിയാലെ രാവിലെ കല്യാണം കൂടാൻ പറ്റു…. ”

” ആണോ… എങ്കിൽ വാ നമുക്ക് ഉറങ്ങാം….”

” എങ്കിൽ വാ റൂമിൽ കൊണ്ട് പോയി ആക്കാമെന്ന് പറഞ്ഞു അവൻ മുന്നിൽ നടക്കാൻ തുടങ്ങി…

പക്ഷേ അവളുടെ അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് അവനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒരുമാതിരി കുഞ്ഞി പിള്ളേർ പിണങ്ങി നിൽക്കുന്നത് പോലെ അവൾ അവിടെ പിണങ്ങി നിൽക്കുന്നു….

എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ മീര പറയുവാ….

അവളെ എടുത്തോണ്ട് പോകണമെന്ന്…..

” ബോധമില്ലാത്ത പെണ്ണിനോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായത് കൊണ്ട് അവൻ മറിചൊന്നും പറയാതെ അവളെ കൈകളിൽ കോരി എടുത്തു…. ”

ഇത് കണ്ടതും കാർത്തി….

” എടാ ഈ കല്യാണത്തിന് സാക്ഷ്യം വഹിക്കാൻ എന്നെ കൂടി വിളിക്കണേ…. ദേവിന്റെയോ കണ്ടില്ല…

ഇതെങ്കിലുമോന്ന് കാണാൻ അടിയന് ഒരു അവസരം ഉണ്ടാക്കി തരണേ….”

” പോടാ പട്ടി…. നീ ഒരൊറ്റ ഒരുത്തൻ കാരണമാണ് ഞാൻ ഈ പെട്ട് നിൽക്കുന്നത് നിനക്ക് ഉള്ളത് ഞാൻ വന്നിട്ട് തരാമെന്ന് പറഞ്ഞു അവൻ അവളുമായി റൂമിലേക്ക് പോയി…. ”

ചാരി കിടന്ന വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറി ലൈറ്റ് ഇട്ടപ്പോൾ കത്തിയത് അരണ്ട വെളിച്ചമുള്ള സീറോ വാൾട്ട് ബൾബ് ആയിരുന്നു….

അബോധാവസ്ഥയിൽ അവൾ അവന്റെ കയ്യിൽ കിടന്ന് കഥയെ കുറിച്ചും, കല്യാണത്തെ കുറിച്ചും സംസാരിക്കുന്നത് കേട്ടപ്പോൾ അവന്റെ ചുണ്ടിലുമൊരു പുഞ്ചിരി വിടർന്നു….

മെല്ലെ അവളെ ബെഡിലേക്ക് കിടത്തിയപ്പോഴേക്കും അവന്റെ ഷർട്ടിന് മേലുള്ള അവളുടെ പിടി മുറുകി……

പിടി വിടീയിപ്പിച്ച് പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും അവൾ ഒന്നു കൂടി ശക്തമായി അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവളുടെ ശരീരത്തിലേക്ക് വലിച്ച് അടുപ്പിച്ചു….

അവളുടെ മാറിന് നേരെ അവന്റെ രോമാവൃതമായ നെഞ്ചും, അവന്റെ ചുണ്ടുകൾക്ക് നേരെ അവളുടെ അധരങ്ങളും തൊട്ടു തൊട്ടില്ല എന്ന രീതിയിൽ വന്നു നിന്നു…

ആ അരണ്ട വെളിച്ചത്തിൽ അവളുടെ ചുവന്നു തുടുത്ത പവിഴാധരങ്ങൾ അവനിൽ അതു വരെ ഇല്ലാത്ത വികാരങ്ങൾ സൃഷ്ടിച്ചു…

തുടരും…

ഇന്ന് ട്വിസ്റ്റ്‌ ഒന്നുമില്ല പകരം ലേശം പ്രണയാർദ്രമാക്കി കളയാമെന്ന് കരുതി…. നിങ്ങൾക്ക് വിരോധമൊന്നുമില്ലല്ലോ…..

പിന്നെ മീരയെ guess അടിച്ച എല്ലാവരും വേഗം താഴെ കമന്റ് ബോക്സിൽ വന്ന് ഹാജർ വെച്ചേക്കണം…

പിന്നെ ഉഷാറായി എന്നെ അങ്ങോട്ട് പ്രോത്സാഹിപ്പിച്ചോണം…. അപ്പോൾ പറഞ്ഞു വന്നത് വേഗം ലൈക് ചെയ്തു അഭിപ്രായം പറഞ്ഞോളു….

രചന : ശിൽപ ലിന്റോ

Scroll to Top