കീർത്തന എന്ന തുടർക്കഥയുടെ ആദ്യഭാഗം വായിച്ചു നോക്കൂ…..

രചന: Chilanka Rifu

അനന്തപുരം തറവാട്ടിലെ കിരീടം വെക്കാത്ത ഇളയരാജാവും താന്തോന്നിയും സർവോപരി നാട്ടിലെ തന്നെ തല്ലിപ്പൊളിയും ആയ ആദിത്യൻ വർമക്ക് ഇന്ന് രാത്രി കൂട്ട് കിടക്കാൻ ഒരാളെ വേണം എന്ന് കേട്ടപ്പോൾ തന്നെ ചാടി ഏറ്റ എന്നെ ആ വേശ്യവീട്ടിലെ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു…

വിവരം അറിഞ്ഞ സുജാതചേച്ചി എന്റെ അടുത്തേക്ക് ഓടി വന്നു.നാല്പതു വയസ്സായെങ്കിലും ആരെയും കൊതിപ്പിക്കുന്ന മേനി അഴകാണ് അവർക്ക്….

ചുവന്ന സാരിയുടുത്ത കണ്ണുകൾ നീട്ടി വരച്ച ചുവപ്പ് ചായം ചുണ്ടിൽ പൂശിയ അവര് നാട്ടിലെ മിക്ക ആണുങ്ങളുടെയും ലഹരിയായിരുന്നു… ഈ വേശ്യ തറവാട്ടിൽ ഏറ്റവും കൂടുതൽ കസ്റ്റമർസും അവർക്കാണ്.അതുപോലെ തന്നെ ഏറ്റവും നല്ല മനസ്സും.

“എന്താ *കീർത്തന* നിനക്ക് ഭ്രാന്താണോ?? രണ്ട് മാസം മുമ്പ് രാത്രി ആ മഴയത്ത് ഓടി കിതച്ചു കയറി വന്ന നീ എന്നോട് അപേക്ഷിച്ചത് മറന്നു പോയോ?????”

സുജാതചേച്ചിയുടെ ചോദ്യത്തോടൊപ്പും അവരുടെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു..എന്റെ മനസ്സിലേക്കും ആ രാത്രി ഓടിയെത്തി.

ജീവൻ കൊതിച്ചു ഓടി ഒളിക്കാൻ ഞാൻ കണ്ട ഏക സ്ഥലം ഈ വീടായിരുന്നു.എനിക്ക് നേരെ ഇവര് നീട്ടിയ വെള്ളം കുടിക്കുന്നതിന് മുമ്പ് കൈകൾ കൂപ്പി കേണപേക്ഷിച്ചത് ഒന്ന് മാത്രം.

“എന്നെ ആരുടെ മുന്നിലും വസ്ത്രം അഴിക്കാൻ ഇട്ടു കൊടുക്കരുത്…കാല് പിടിക്കാം,എന്റെ പ്രശ്നങ്ങൾ എത്രയും പെട്ടന്ന് അവസാനിപ്പിച്ചു ഇവിടുന്ന് പൊക്കോളാം… അത് വരെ രക്ഷിക്കണം..”

ആ അപേക്ഷ മറന്നിട്ടല്ലേ എന്റേയീ തീരുമാനം….

അതേ, തീർച്ചയായും അതേ… പക്ഷെ ഈ തീരുമാനത്തിൽ എനിക്ക് മാത്രം വായിക്കാൻ കഴിവുള്ള ഒരു ശെരിയുണ്ട്……

“ഈ ഒരാളെ മാത്രം ഞാൻ സൽക്കരിച്ചു കൊള്ളാം സുജാതേച്ചി…. എതിരൊന്നും പറയരുത്….”

എന്റെ ശബ്ദത്തിലെ ദാർഢ്യവും മുഖത്തെ ഭാവവും കണ്ടിട്ടാവണം ഒന്നും പറയാതെ അവർ കണ്ണുനീരൊപ്പി പുറകിലേക്ക് വലിഞ്ഞത്.

സുജാതചേച്ചിയുടെ അച്ഛനും അമ്മയും ചെറുപ്പത്തെ മരിച്ചതാണ്….സ്വന്തം എന്ന് പറയാൻ ആകെയുള്ള ചേച്ചി കല്യാണം കഴിച്ചു പോയപ്പോൾ ഇവരെയും കൂട്ടി…. പക്ഷെ, അന്ന് തൊട്ട് യഥാർത്ഥ പീഡനം അവര് അനുഭവിക്കുകയായിരുന്നു….

സുജാതേച്ചിയേയും അവരുടെ ചേച്ചിയെയും പല പുരുഷന്മാരുടെ കിടപ്പറയിലേക്കും ചേച്ചിയുടെ ഭർത്താവ് വലിച്ചെറിഞ്ഞു. ജീവിതം മടുത്തെന്നു തോന്നിയപ്പോൾ അവരുടെ ചേച്ചി ഒരു കയറിൽ ആ ജീവിതം അവസാനിപ്പിച്ചു……

പേടിച്ചോടിയ സുജാത ചേച്ചി എത്തിയത് ഈ വീട്ടിലും…. വയറ് കാലിയാവാതെ നിൽക്കാൻ വേണ്ടി വേശ്യ എന്ന പേരും ഏറ്റെടുത്തു.

ആ രാത്രി നനഞ്ഞു കയറി ചെന്ന എന്നെ ഇരുപത് വർഷം മുമ്പുള്ള സുജാതയായി ആണ് തോന്നിയത് എന്നായിരുന്നു എന്നോട് മാത്രമുള്ള പ്രത്യേക ഇഷ്ടത്തിന് ചേച്ചി കാരണം പറഞ്ഞത്.

ആദ്യമായിട്ട് അവിടെയുള്ള ചുവപ്പ് സാരി ചുറ്റി ചുണ്ടിൽ ചുവപ്പ് ചായം കട്ടിയായി ഇട്ടപ്പോൾ മറ്റുള്ള വേശ്യകൾ അസൂയയോടെ എന്നെ നോക്കുന്നത് കണ്ടു.

“ഇവള് ഇതിലേക്ക് ഇറങ്ങിയാൽ പിന്നേ നമുക്കൊന്നും കസ്റ്റമർ ഉണ്ടാവില്ല….”

എന്ന ആരുടെയോ അടക്കി പറച്ചിൽ കേട്ടപ്പോൾ സ്വന്തം ശരീരത്തോട് വെറുപ്പാണ് തോന്നിയത്.

ആദിത്യൻ പറഞ്ഞു വെച്ച ലോഡ്ജിൽ നേരത്തെ തന്നെ എത്തിയിരുന്നു…. കട്ടിലിൽ ഇരിക്കുമ്പോൾ താൻ ചെയ്യുന്നത് തെറ്റാണോ എന്ന് ഒരായിരം വട്ടം ആലോചിച്ചു.ആ ആലോചന ചെന്നു നിന്നത് പുഞ്ചിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖത്തിലായിരുന്നു.

എല്ലാം നശിപ്പിച്ചും എന്നെ ഈ അവസ്ഥയിൽ എത്തിച്ചതും അവരാണ്…. അനന്തപുരം തറവാട്….

തീർത്താൽ തീരാത്ത പകയാണ് എനിക്കവരോട്….ഒരാളെ കൊല്ലാൻ ഉള്ള മനശക്തി ഒന്നും എന്റെ അച്ഛൻ എന്നിൽ വളർത്തിയിട്ടില്ല…

അതുകൊണ്ട് തന്നെ നാണം കെടുത്തണം ആ കുടുംബത്തെ…. അതിന് പറ്റിയ ഏറ്റവും നല്ല അവസരമാണിത്…

നേരം ഇരുട്ടിയപ്പോൾ റൂമിന്റെ വാതിൽ ആരോ തുറക്കുന്നത് കേട്ട് നെഞ്ചിടിപ്പ് അതിവേഗം വർധിക്കുന്നതറിഞ്ഞു, അതിനെ നിയന്ത്രിക്കാൻ പാട് പെട്ടു കൊണ്ട് തല പതിയെ ഉയർത്തി നോക്കി.

ഉറച്ച ശരീരവും അതിനൊത്ത ഗംഭീര്യവും ഉള്ള ഒരുത്തൻ…. താടി നന്നായി തന്നെ വളർത്തിയിട്ടുണ്ട്…കുടിച്ച കള്ളിന്റെ ലഹരിയിൽ അയാളുടെ കാലുകൾ നിലത്തുറക്കാതെ ആടുന്നത് കണ്ട് മനസ്സിലേക്ക് ഭയവും കടന്ന് കൂടി.

“സബ്ബാഷ്….. നിന്നെ പോലെ ഉള്ള ചരക്കുകൾ ഒക്കെ വേശ്യയാണ് എന്ന് ഇതുവരെ അറിഞ്ഞില്ല….

ഞാൻ first time ആണ്…. മോള് അതൊക്കെ പരിഹരിക്കണം….”

വെറുപ്പോടെ മുഖം തിരിച്ചുപോയി..എന്നെ വലിച്ചടുപ്പിക്കാൻ നോക്കുന്ന അയാളിൽ നിന്ന് കുതറി മാറിയതും മുഖത്തേക്ക് ആ കരങ്ങൾ ആഞ്ഞു പതിച്ചു.

“ചീ… തെവിടിശി…. പറഞ്ഞ കാശ് വാങ്ങിയിട്ട് കിടന്ന് ഇളകുന്നോ,,,, നിനക്കറിയില്ല അനന്തപുരത്തെ ആദിത്യൻ ആരാണെന്ന്….”

അയാൾ പറഞ്ഞു തീരും മുമ്പ് ഡോറിൽ വീണ്ടും മുട്ട് കേട്ടു…. സ്വർഗം കിട്ടിയ പോലെ വേഗം നിലത്ത് നിന്നെഴുന്നേറ്റു അയാളെ തീ എരിയിച്ചൊരു നോട്ടം നോക്കി… ഞാൻ വിളിച്ച ആളുകൾ എത്തിയിരിക്കുന്നു…

പുറത്ത് തടിച്ചു കൂടിയ പോലീസുകാരെയും മാധ്യമക്കാരെയും ആദിത്യൻ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

“എന്താ മക്കളെ ഇവിടെ പരിപാടി….വല്ല അനാശാസ്യവും ആണോ???”

വഷളൻ ചിരിയോടെ ഉള്ളിലേക്ക് ചാടി കയറിയ CI ക്ക് നേരെ അയാള് മുഷ്ടി ചുരുട്ടുന്നത് തെല്ലൊരു അങ്കലാപ്പോടെയാണ് കണ്ടുനിന്നത്.

അനന്തപുരം തറവാടിന്റെ മാനത്തിൽ ഇന്നത്തോടെ കോട്ടം പതിക്കും എന്നോർത്തപ്പോൾ സന്തോഷം കൊണ്ട് അവിടെ നടക്കുന്ന ഒന്നും തന്നെ മനസ്സിൽ പതിഞ്ഞില്ല.

എന്നെ ചേർത്തു പിടിച്ചു

“ഇവൾ ഞാൻ കല്യാണം കഴിക്കാൻ പോവുന്ന പെണ്ണാണ്…”

എന്ന് ആദിത്യൻ പറയുന്നത് കേട്ട് വിറങ്ങലോടെ ഞാൻ നിന്നുപോയി.കള്ള് കുടിച്ചിട്ടാണെങ്കിലും അവന്റെ വാക്കിനു വല്ലാത്ത ശക്തി ഉള്ളപോലെ.

“കല്യാണം കഴിക്കാൻ പോവുന്ന പെണ്ണിനേം കൂട്ടി എന്താടാ ലോഡ്ജിൽ കാര്യം????”

“ഇതൊരു ഒളിച്ചോട്ടം ആണ് സാറേ…. നാളെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ചാ കല്യാണം…”

“ഇവൻ പറഞ്ഞതൊക്കെ ശെരിയാണോടി കൊച്ചേ?????”

CI വിടാൻ ഭാവം ഇല്ലായിരുന്നു… എനിക്കാണെങ്കിൽ എന്ത് പറയണം എന്നും അറിവില്ലായിരുന്നു…മനസ്സ് എത്തുന്നിടത്ത് ബുദ്ധി എത്താത്തത് പോലെ….

ഞാൻ പോലും അറിയാതെ എന്റെ തല അതേയെന്ന നിലക്ക് ആടിയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞത് കനപ്പിച്ച ഒരു മൂളലിൽ പോലീസും പത്രക്കാരും ഇറങ്ങി പോയപ്പോഴാണ്.ചേർന്നു നിൽക്കുന്ന ആ നെഞ്ചകം എന്നെ ചെയ്യിപ്പിച്ചതായിരുന്നു എന്ന് തോന്നിപ്പോയി!!

വാതിൽ തിരിച്ചടച്ച ആദിത്യൻ ദേഷ്യത്തോടെ ചുമരിൽ ആഞ്ഞടിച്ചു.എന്തൊക്കെയോ പിറുപിറുക്കുന്നത് അവ്യക്തമായി കേട്ടു. പിന്നേ മദ്യത്തിന്റെ ആഫ്റ്റർ എഫക്ട് എന്നപോലെ ബോധം നഷ്ട്ടപ്പെട്ടു കിടക്കയിലേക്ക് മറിഞ്ഞു.

ഞാൻ ഇനി എന്ത് ചെയ്യും??? എന്തിനാണ് പോലീസിനോട് അതേയെന്ന് സമ്മതിച്ചത്??? ഓടി ചെന്ന് വിളിച്ചു പറഞ്ഞാലോ ഞാൻ ഒരു വേശ്യയാണ്.. ഇയാളെന്നെ ഇന്ന് വിലക്കെടുത്തത് ആണെന്ന്…

മനസ്സ് ഒരു ചിന്തയിലും ഉറക്കാതെ ആടി കളിക്കുന്നു.അത് മാസങ്ങൾക്കു പുറകിലുള്ള ഓർമകളിലേക്ക് പോവുന്നു.

സന്തോഷം മാത്രം നിറഞ്ഞ ഒരു കൊച്ചു കുടുംബം…

അതായിരുന്നു എന്റേത്… അച്ഛനും അമ്മയും ഞാനും,,, ഭൂമി സ്വർഗ്ഗത്തിന്റെ പ്രതിരൂപം ആണെന്ന് തോന്നിയ ദിവസങ്ങൾ….

എല്ലാം നശിച്ചത് ഞങ്ങളുടെ ആ ചെറിയ നാലു കെട്ട് വീടിന് അടുത്തുള്ള ഏക്കർ കണക്കിന് സ്ഥലം നോക്കാൻ ആളുകൾ വന്നതിന് ശേഷമായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിലേക്കും ബ്രോക്കർ കയറി വന്നു… ആ സ്ഥലത്ത് വലിയ ഏതോ പ്രൊജക്റ്റ്‌ വരാൻ പോകുന്നു എന്നും ഈ വീടും അവർക്ക് ആവിശ്യം ഉണ്ട് എന്നും…..

പരമ്പരാഗതമായി കയ്മാറി വരുന്ന വീടായത് കൊണ്ട് വിൽക്കാൻ അച്ഛന് സമ്മതമല്ലായിരുന്നു… പൊന്നും വില തരാം എന്ന് പറഞ്ഞപ്പോഴും അച്ഛൻ ചെവി അവർക്ക് നേരെ കൊട്ടിയടച്ചു.

ആ സ്ഥലം വാങ്ങുന്നത് അനന്തപുരം builders ആണെന്ന് അറിഞ്ഞത് ഒരു ദിവസം രാത്രി ഗുണ്ടകൾ വീടിനെ വളഞ്ഞപ്പോഴാണ്

എന്നെ ഒരിടത്തേക്ക് മാറ്റി നിർത്തി കൊണ്ട് അച്ഛൻ അവിടുന്ന് ഒരു കാരണവശാലും മാറരുത് പറഞ്ഞത് ഭീകരമായ എന്തോ നടക്കാൻ പോവുന്നു എന്നതിന്റെ സൂചനയായിരുന്നു.

അച്ഛനയെയും അമ്മയെയും അവര് പിടിച്ചു കാറിലേക്ക് തള്ളുമ്പോൾ വായ പൊത്തി കരചിലടക്കാൻ പാടുപെട്ട് ഞാൻ വാതിലിനിടയിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു…. ഇതുവരെ ഒരു ഉറുമ്പിനെ പോലും നോവിച്ചു ശീലമില്ലാത്ത പത്തൊമ്പതുകാരിക്ക് അതല്ലാതെ വേറെ ഒന്നിനും കഴിയില്ലായിരുന്നു.

അവിടുന്ന് ഓടി രക്ഷപ്പെടുമ്പോൾ അമ്മയേയും അച്ഛനെയും ഓർത്തു കണ്ണുനീർ കാഴ്ചയെ മറച്ചു.സഹായം ചോദിച്ചു ചെല്ലാൻ മാത്രം കരുണയുള്ള കുടുംബക്കാർ ഞങ്ങൾക്ക് നാട്ടിൽ ഇല്ലായിരുന്നു… എത്തി പെട്ടത് വേശ്യ വീട്ടിലും, പക്ഷെ ഇതുവരെ അവിടേക്ക് പെണ്ശരീരാവിശ്യവും ആയി വന്നവർക്ക് മുന്നിൽ ഒരിക്കൽ പോലും സുജാത ചേച്ചിയെന്നെ ഇട്ടു കൊടുത്തിട്ടില്ല…വേശ്യ എന്നത് വൃത്തിക്കെട്ട എന്തോ ആണെന്ന് ഭാവിച്ചിരുന്നതിന് അന്ന് മുതൽ മാറ്റങ്ങൾ സംഭവിച്ചു.

പതിയെ പതിയെ എന്റെ ഉള്ളിലെ നോവ് ദേഷ്യവും വാശിയുമായി മാറി.. അച്ഛനും അമ്മയ്ക്കും എന്തു പറ്റിയെന്നോർത്ത് ഉറക്കമില്ലാതെയായി!!അവരെ രക്ഷിക്കണം എന്ന ചിന്ത അധികരിച്ചു..അപ്പോഴാണ് ഇങ്ങനെ ഒരു അവസരം ഈശ്വരൻ എന്റെ മുന്നിലേക്ക് ഇട്ട് തന്നത്.പക്ഷെ ഇപ്പൊ അതും എനിക്കിട്ട് തിരിച്ചടി കിട്ടി എന്നാ തോന്നുന്നെ….

പതിയെ ബെഡിൽ ലക്ക് കെട്ട് കിടക്കുന്നവനിലേക്ക് ഒരു നോട്ടം കൊടുത്തു എഴുന്നേറ്റു….പുറത്ത് കടന്ന് എത്രയും പെട്ടന്ന് രക്ഷപ്പെടണം എന്ന ചിന്തയിൽ വാതില് തുറക്കാൻ തുനിഞ്ഞതും അതാരോ പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു എന്ന വെളിവ്‌ എന്നിൽ ആഗാതം ഉണ്ടാക്കി.

ഞങ്ങളെ സംശയത്തോടെ നോക്കിയിരുന്ന പോലീസിനെ ഓർമവന്നു.

എന്തിനാ ഈശ്വരാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്..ഇനിയെന്തൊക്കെയാ സംഭവിക്കാൻ പോകുവാ..എല്ലാത്തിനും കാരണക്കാരി ഞാൻ തന്നെയാ….എടുത്ത് ചാടി ഒന്നും ചെയ്യരുതായിരുന്നു,,

പോലീസിനെ വിളിക്കരുതായിരുന്നു, അവർക്ക് മുന്നിൽ തലയാട്ടരുതായിരുന്നു…

കണ്ണീരോടെ ഡോറിൽ ചാരി നിലത്തേക്ക് ഊർന്നിരിക്കുമ്പോൾ പണ്ട് അച്ഛൻ എന്നെ ചേർത്തു പിടിച്ചു പറയുന്ന വാക്കുകൾ ചെവിക്കുള്ളിൽ മുഴങ്ങി.

“എന്റെ മോളേ നല്ലൊരു ചെക്കന്റെ കയ്യിൽ ഏൽപ്പിക്കണം.. അന്നീ നാട് മൊത്തം വിളിച്ചു ഞാൻ സദ്യ കൊടുക്കും… എന്റെ മോളെയും അവളുടെ രാജകുമാരനെയും കാണാൻ ആളുകൾ തിങ്ങി കൂടണം…”

ഹൃദയത്തിൽ വീണ്ടും നോവുണർന്നു…കരടിയേക്കാളും കഷ്ട്ടമായ ആ മുഖത്തൊന്ന് സൂക്ഷ്മമായി നോക്കി…മുഖം ഉണ്ടോ?? അതോ താടിയും മീശയും മാത്രേയുള്ളൂ???

പുച്ഛത്തോടെ മുഖം തിരിച്ചു കണ്ണുകൾ ഇറുക്കിയടച്ചു.

അച്ഛാ… മാപ്പ്…. ആയിരം തവണ മാപ്പ്….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പൂജിച്ചു വെച്ച താലി തിരുമേനി ആദിത്യന്റെ കൈകളിലേക്ക് കൊടുക്കുന്നത് നിർവികാരതയോടെയാണ് ഞാൻ നോക്കിയത്. ആ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിട്ടുണ്ട്….ഇന്ന് രാവിലെ അയാള് എഴുന്നേറ്റ് റൂമിൽ കിടന്ന് ബഹളം ഉണ്ടാക്കുന്നതിന് ഇടയിൽ എന്റെ നെറ്റിയിലേറ്റ മുറിവിന്റെ തുടർച്ചയായി അവിടെ ഒരു ബാണ്ടേഞ്ചും ഉണ്ട്.

“മുഹൂർത്ഥമായി… ആ താലിയങ് കെട്ടിക്കോളാ…”

പൂജാരിയുടെ നിർദ്ദേശം അനുസരിച്ചു അയാളെന്റെ കഴുത്തിൽ കെട്ടുന്ന താലി ഒരു കൊലകയറിന് തുല്യമായിട്ടാണ് തോന്നിയത്…ഞങ്ങളെ രണ്ടുപേരെയും വിജയചിരിയോടെ നോക്കുന്ന പോലീസ് ഒരു best of luck പറഞ്ഞു പോയി..അയാള് പോവാൻ കാത്തു നിന്ന പോലെ ആദിത്യനും എവിടേക്കോ നടന്നു…..

എന്തു ചെയ്യണം എന്നറിയാതെ ഞാൻ അവിടെ തന്നെ സ്തംഭിതയായി നിന്നു.താലി ചേർന്നു നിൽക്കുന്നിടം വല്ലാത്തൊരു അസ്വസ്ഥത, വെറുപ്പ് കണക്കെ!!

ഈശ്വരാ…. എന്നെ നടത്തിയ പാതയുടെ അറ്റം ഞാൻ കണ്ടു കഴിഞ്ഞു,,,, ഇനി ഏത് ദിശയിലേക്കാണ് തിരിയേണ്ടത് എന്ന് കാണിച്ചു തന്നാലും….

മനമുരുകി തന്നെ ഗുരുവായൂരപ്പന്റെ മുന്നിൽ കൈകൾ കൂപ്പി…. അടുത്ത നിമിഷം അമ്പലത്തിന്റെ മുന്നിലുള്ള ആൽത്തറയിൽ കിലുങ്ങുന്ന മണികളിലേക്ക് ശ്രദ്ധ തിരിഞ്ഞു…

ആരുടെയോ ആക്ന പ്രകാരമായിരുന്നു അവിടെ ചെന്നിരുന്നതും സന്ധ്യ ആവോളം അവിടുന്ന് എഴുന്നേൽക്കാത്തതും.

പലരും ‘എന്തെ ഇവിടിങ്ങനെ ഇരിക്കുണൂ’ എന്ന ചോദ്യത്തോടെ അടുത്തെത്തിയപ്പോൾ *”ദൈവത്തിന്റെ നിർദ്ദേശപ്രകാരം”* എന്നൊരു വേദന കലർന്ന പുഞ്ചിരി കൊടുത്തു.

ഇരുട്ടിനെ വരവേൽക്കാൻ കാത്തു നിൽക്കുന്ന ആകാശത്തിനോട്‌ മാസങ്ങളായി അടക്കി പിടിച്ച സങ്കടങ്ങളുടെ കെട്ട് അഴിക്കുമ്പോഴാണ് ഒരു ആഡംബര കാർ മുന്നിൽ വന്ന് നിർത്തിയത്…

അതിൽ നിന്നിറങ്ങിയ സ്ത്രീ എന്നെയൊന്നു നോക്കി..

നേർത്ത കരയുള്ള പട്ടുസാരി,, നര കയറുവാൻ തുടങ്ങിയ മുടി ഇല്ലിയെടുത്തു മെടഞ്ഞിട്ടിരിക്കുന്നു…

ഏകദേശം 45 വയസ്സോളം പ്രായം തോന്നിക്കും…അവരെ കണ്ടപ്പോൾ എന്റെ അമ്മയേയാണ് ഓർമ വന്നത്… അമ്മയുടെ അതേ ചിരിയായിരുന്നു ഇവർക്ക്….

എന്റെ അടുത്തേക്കാണ് അവര് നടന്നടുക്കുന്നത് എന്നറിഞ്ഞപ്പോൾ ഇപ്പൊ കരഞ്ഞു പോവും എന്ന് തോന്നി!!ആരെയെങ്കിലും ഒന്നടുത്ത് കിട്ടിയാൽ ആ നെഞ്ചിലേക്ക് വീണ് പൊട്ടി കരഞ്ഞു പോവും…

അത്രക്കുമുണ്ട് ഹൃദയത്തിലെ വിങ്ങൽ..

എന്നെ തലോടുന്ന ആ കൈകളിലും നോക്കുന്ന ആ കണ്ണുകളിലും വാത്സല്യം നിഴലിക്കുന്നുണ്ടായിരുന്നു….

അതികം വൈകിക്കാതെ കാറിലേക്ക് കയറാൻ ആവിശ്യപ്പെടുമ്പോൾ എന്താണ് നടക്കുന്നത് എന്ന് പോലും ചിന്തിക്കാതെ ഞാൻ അവരുടെ കൂടെ കയറി..മറ്റൊരു മാർഗവും മുമ്പിലില്ലായിരുന്നു..

ദൈവം കാണിച്ചു തന്ന വഴിയാണിതെന്ന് ആരോ പറയും പോലെ… ദൈവത്തിന്റെ ദൂതയാണ് ഈ സ്ത്രീയെന്ന് ആരോ മന്ത്രിക്കും പോലെ!!

കാറിൽ ഇരുന്നൊന്നും മിണ്ടിയില്ല… എന്തെങ്കിലും മിണ്ടിയാൽ ഇവരെന്നെ ഇറക്കി വിട്ടാലോ എന്ന് വരെ ഭയപ്പെട്ടു,,പെട്ടന്നാണ് കണ്ണുകൾ കഴുത്തിൽ കിടക്കുന്ന താലിയിൽ ഉടക്കിയത്… വല്ലാത്തൊരു ദേഷ്യത്തോടെ അത് ഊരി പുറത്തേക്ക് മിഴികൾ പായിച്ചു..

മൗനം കീഴടക്കിയ ആ യാത്ര അവസാനിച്ചത് അനന്തപുരം എന്ന തറവാടിന് മുമ്പിലാണ്..ആ സ്ത്രീയോടൊപ്പം പുറത്തേക്കിറങ്ങിയ എന്നെ ആദിത്യൻ വർമ രൂക്ഷത്തോടെ നോക്കുന്നത് താങ്ങാൻ കഴിയാതെ ആ സ്ത്രീയുടെ കൈകളിൽ മുറുകെ പിടിച്ചു.

മറുകയ്യിൽ അയാൾ ചാർത്തിയ താലിയെന്ന പേരുള്ള വെറും നൂൽ ചരട് ദേഷ്യത്താൽ നെരിച്ചുടക്കുകയായിരുന്നു..

തുടരും….

അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ ലഭിക്കാൻ ഈ പാർട്ടിൽ ലൈക്ക് കമന്റ് ചെയ്യുക, മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യുക….

രചന: Chilanka Rifu