ഇതിലും നല്ലൊരു ജീവിതം എനിക്ക് ഇനി വേണ്ടാ…. ഏട്ടനെ ഞാൻ നോക്കിക്കോളാം പൊന്നുപോലെ…

രചന : ️ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

” നിങ്ങളുടെ കാലുകൾക്ക് ഇനി ചലനശേഷി ഇല്ലാ മിസ്റ്റർ സോറി….”

ഒരു അശരിരീ പോലെ ആ ശബ്ദതം കാതുകളിൽ തുളച്ച് കയറുന്നുണ്ടായിരുന്നു… കല്യാണം കഴിഞ്ഞ് ദിവസങ്ങൾ കഴിയും മുമ്പ് ഇങ്ങനെ ഒരു അപകടം നടന്നാൽ അത് എന്തായലും സ്വാഭാവികം മായി അവളുടെ മേൽ ആ പഴിവരും …… പക്ഷെ എല്ലാവർക്കും സ്ന്തോഷമായിരുന്നു ഉള്ളിൽ തലതെറിച്ച് നടന്നവൻ ഒന്നു വീണാപ്പോൾ… കൂടെ നിന്നവരും കൂടെപിറപ്പുകളും ശകാരങ്ങൾ കൊണ്ട് മൂടിയപ്പോൾ

അന്ന് ആദ്യമായി എൻ മിഴികൾ അവളെ തിരഞ്ഞു… ഒരു ശത്രുവിനെ പോലെ കല്യാണം കഴിഞ്ഞ് നാൾ മുതൽ ഇന്നുവരെ കരയിച്ചവളെ..

ഒരു താലി കൊണ്ട് സ്വന്തമാക്കി അപരിചിതരെ പോലെ ഒരു മുറിക്കുള്ളിൽ കഴിയെണ്ടി വന്നവൾ..

ഒരു പക്ഷെ അവളുടെ കണ്ണീരാവും എന്നെ ഇവിടെ എത്തിച്ചത്… ദൂരെ നിന്ന് കണ്ണീർവാർക്കുന്നുണ്ട് അവൾ….

” അച്ചു…. ഈ പുതപ്പ് ഒന്നു നേരയാക്കി തരാമോ….”

ഏന്തോ കണ്ട് മിഴിച്ച് നിന്ന് പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു അവൾ… അതിശയമില്ലാ…

ഇതുവരെ അവളെ പുലഭം പറഞ്ഞ് നാവ് ആദ്യമായി ആ പേര് വിളിച്ചപ്പോൾ… ഉള്ള സന്തോഷമാണ് അവളിൽ ഓടിവന്ന് എന്റെ അരികിൽ ഇരുന്നു കാലിൽ തലവച്ച് കണ്ണിര് ഒഴുക്കുവാണ്…

“നിനക്ക് വലതും പറയാൻ ഉണ്ടോ പെണ്ണെ… ഒരുപാട് കരയിച്ചത് അല്ലെ നിന്നെ ഞാൻ…. നീ പ്രർത്ഥിച്ചിരുന്നോ….?.. ”

പറഞ്ഞ് തീരും മുമ്പ് ആ വിരലുകൾ ആദ്യമായി എന്റെ ചുണ്ടുകളെ നിശ്ബദതമാക്കി…

“ഇന്നുവരെ മനസ്സിൽ ഒരു മാത്ര പോലും ചിന്തിച്ചിട്ടില്ലാ അപ്പു ഏട്ടാ ഞാൻ … ഇപ്പോഴും ഇഷ്ടമാണ് ഇത്രയെക്ക നോവിച്ചിട്ടും വെറുക്കാൻ കഴിഞ്ഞിട്ടില്ലാ ഇതുവരെ…..”

” ഇനിയെപ്പോ പോടിക്കാണ്ടാട്ടോ തല്ലു കൂടാനും ചവിട്ടി താഴെ ഇടാനും ഒന്നും ഈ കാലുകൾക്ക് ശേഷി ഇല്ലാ അച്ചു… ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ… ആലോച്ചിച്ച് തീരുമാനം പറഞ്ഞാൽമതി… ”

” എന്നെ നിങ്ങളുടെ ജീവിതത്തിൽ ഒഴുവാക്കുന്നത് ഒഴിച്ച് മറ്റ് എന്തും പറയാം.. ”

ജനാലയിൽ മുഖം ചേർത്ത് നിറഞ്ഞ് ഒഴുകിയ കണ്ണീര് പതിയെ തുടയ്ക്കുന്നുണ്ടായിരുന്നു..

“ഇന്നു വരെ ഒരു ഭാര്യയായി ഞാൻ നിന്നെ അനുഭവിച്ചിട്ടില്ലെ…. കുറെ തല്ലി വിഷമങ്ങൾ തന്നു

അതിനു ഉള്ളത് ഇപ്പോൾ എനിക്കി കിട്ടി…. പിന്നെ ഇപ്പോ കൂടെ പിറപ്പുകളും എല്ലാം തള്ളി പറയാനും തുടങ്ങി….

എന്റെ ഈ അവസ്ഥയിൽ നിന്നെ കൂടെ നോക്കുക എന്ന് പറഞ്ഞാൽ ഇത്തിരി വിഷമം ഉള്ളാ കാര്യമാണ്… നിനക്ക് ഇനിയൊരു നല്ല ജീവിതം കിട്ടും അച്ചു ഇപ്പോഴും വൈകിയിട്ടില്ല…. എന്നെ ഉപേക്ഷിച്ചുടെ…. ‘ഞാൻ നിന്നെ അർഹിക്കുന്നില്ലാ….. ”

കുറച്ച് നേരത്തെ മൗനത്തിനു ശേഷം അടുത്തു വന്നിരുന്നു…. അവൾ

“ഞാൻ നിങ്ങൾക്ക് കഴുത്ത് നീട്ടിയത്… സ്വത്തും പണവും, കൂടെ ഉള്ളവരുടെ ആൾ ബലവും കണ്ടിട്ടില്ലാ… പിന്നെ കരയിച്ചിട്ടുണ്ട് ഒരുപാട്… അത് ഞാൻ ആസ്വദിക്കുവായിരുന്നു..

ഓരോ നിമിഷവും കാരണം ഇത്രയധികം വെറുക്കാൻ സാധിക്കുന്നാ എന്റെ ഏട്ടൻ സ്നേഹിക്കാൻ തുടങ്ങിയാൽ…..

ഇതിന്റെ ഇരട്ടിയായിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ… അപകടം പറ്റിയെന്ന് അറിഞ്ഞപ്പോൾ അറിയാതെ മനസ്സ് പറയുന്നുണ്ടായിരുന്നു.. കുടെ ഉണ്ടാകണം മായിരുന്നു എന്ന്… ഇതിലും നല്ലൊരു ജീവിതം എനിക്ക് ഇനി വേണ്ടാ…. ഏട്ടനെ ഞാൻ നോക്കിളോം പൊന്നുപോലെ…. കാലുകൾക്ക് മാത്രമേ ചലനശേഷി ഇല്ലാതായിട്ടുള്ള ആ മനസ്സ് മാത്രമതി എനിക്ക് ഞാൻ കാണിച്ച് തരാം ഇനിയൊരു നൂറ് ജന്മം എങ്ങനെ ജീവിക്കാം എന്ന് ഈ മാറൻ ചൂട് പറ്റി….”

ആ കൈകൾ ചേർത്ത് പിടിച്ച് ചുംബിച്ചപ്പോൾ നിറഞ്ഞ് ഒഴുകിയിരുന്നു ആ മിഴികൾ…. ഇവളെ പോലെ ഇനിയൊരു പെണ്ണ് ഉണ്ടോ ഈ ഭൂമിയിൽ എന്ന് അറിയില്ലാ…. പക്ഷെ ഒന്ന് ഉറപ്പാണ് ഒരു പുരുഷന്റെ ഏറ്റവും വലിയ സമ്പാദ്യം പൊന്നും പണവും ഒന്നും അല്ലാ….. ഇതെ ഇതുപോലെത്തെ ഒരു മനസ്സ് ആണ്.. അവനെ മറ്റ് ആരെക്കാളും മനസ്സിലാക്കാൻ കഴിവ് ഉള്ള ഒരു ഭാര്യയാണ്… കെട്ടി പൊക്കിയ സാമ്രജ്യയും ഒറ്റ് ദിവസം കൊണ്ട് തകർന്നപ്പോൾ കുടെ നിന്നവർ എല്ലാം ആവുന്നത് ഒക്കെ വാരി നടന്നു…

ഒരു പട്ടിയുടെ വില പോലും കൊടുക്കാതെ വേദനിപ്പിച്ചവൾ മാത്രം ബാക്കി കൂടെ… ഒന്നും കരയാൻ പോലും ആവാതെ ജീവിച്ചവമായി കിടക്കുമ്പോഴും അവൾ കൂട്ടിരുന്നു എന്നിൽ സന്തോഷം നിറയ്ക്കുവാണ്…..

അവളുടെ ജീവിതം ഇല്ലാതാക്കി.. വഴിപാടുകളും പാർത്ഥനകളുമായി അമ്പലങ്ങളിൽ കയറി ഇറങ്ങുവാണ്

ഈ പാവിയെ ഗുണപ്പെടുത്താൻ വേണ്ടി….. ഇന്ന് അവളുടെ തോളിൽ ഏറി ലോകം കാണുവാ..

ഓരോ നിമിഷവും ആസ്വദിക്കുവാണ്….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ️ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Scroll to Top