ആദിതാളം നോവലിൻ്റെ ആദ്യഭാഗം വായിക്കുക……

രചന: ആമ്പൽ സൂര്യ

“ഈ കുട്ടിയെ ഒന്ന് വിളിക്കു…..”

മുൻപിലെ പേപ്പറിൽ ഇന്റർവ്യൂ നടത്താനുള്ള അപ്ലിക്കന്റ്സ്ന്റെ പേരുകൾ ഓടിച്ചു നോക്കി കൊണ്ടു അഭിജിത് പി എസ് നോട്‌ പറഞ്ഞു.

“മെയ്‌ കം ഇൻ സർ.?

“യെസ്……”

തന്റെ മുൻപിൽ ഇരിക്കുന്നവനെ കണ്ടവൾ ഒരു നിമിഷം പതറി പോയി.

പക്ഷെ അവന്റെ മുഖത്തു യാതൊരു ഭാവമാറ്റവും ഉണ്ടാരുന്നില്ല…

അവനും നോക്കി കാണുവാരുന്നു ആ പെണ്ണിനെ……

പണ്ട് കിലുക്കാംപെട്ടിപോലെ ഓടി നടന്നിരുന്നവൾ, എപ്പോഴും കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന തിളക്കം ചുണ്ടുകളിലെ മന്ദാഹാസം ഇടതൂർന്ന മുടിയെല്ലാം….

താഴിട്ടു പൂട്ടിയിരുന്ന ഓർമ്മകളിൽ നിന്നും ഓടി വരുന്ന പോലെ….

ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത് തനിക്കപരിചിതയായവളാണ്……

“പ്ളീസ് ബി സീറ്റഡ്….”

“ഓക്കേ… മിസ്സ്‌. അരുണിമ ബാലഭാസ്കർ പ്ളീസ് ഇൻട്രോടുസ് യുവർ സെൽഫ്.”

അവൾക്കെന്തൊ പറയാൻ ബുദ്ധിമുട്ട് പോലെ തോന്നി..

“എന്താ എനി പ്രോബ്ലെം?

“നോ സർ.”

അവളൊന്ന് ശ്വാസമെടുത്ത് വിട്ടു…

എന്നിട്ട് ഭംഗിയായി തന്നെ പറഞ്ഞു.

“ഒക്കെ….”

“ഇവിടെ വാക്കാൻസിയുള്ളത് എന്റെ പേർസണൽ അസിസ്റ്റന്റയിട്ടാണ് മിസ്സ്‌ അരുണിമ ഡിഗ്രി പൂർത്തിയാകാതെയുള്ള തനിക്ക് അതൊരു ബുദ്ധിമുട്ടാകുമോ….”

അവന്റെ അർഥം വച്ചുള്ള സംസാരം നെഞ്ചിലാണ് കൊണ്ടത്….

അറിയാം താൻ തെറ്റുകാരിയാണെന്ന്…..

ആരോടും തന്റെ ഭാഗത്തെ ശരികളെ പറ്റി പറയാനും പറ്റില്ല കാരണം മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം നൽകിയ പെണ്ണാ ഈ അരുണിമ…..അവിടെ ഞാൻ എന്റെ ശരികൾ മാത്രമേ കണ്ടുള്ളു.

“എന്താ ചോദ്യം മനസ്സിലായില്ല എന്നുണ്ടോ?”

“ഇല്ല സർ മനസ്സിലായി എനിക്ക് പ്രശ്നം ഇല്ല…”

“ഒക്കെ എന്നാൽ പിന്നെ നാളെ മുതൽ ഓഫീസിൽ ജോയിൻ ചെയ്തോളു. പിന്നെ ജോലിയുടെ ഭാഗമായി ചിലപ്പോൾ പുറത്ത് ബിസിനസ്‌ മീറ്റിംഗിനോക്കെ പോകേണ്ടി വരും അപ്പോൾ എന്നെ അസ്സിസ്റ്റ്‌ ചെയ്യേണ്ടതായി ഉണ്ട് കേട്ടല്ലോ…..”

“ഉവ്വ്….”

“ഓക്കേ യു മെയ്‌ ഗോ നൗ…”

“താങ്ക് യൂ സർ…..”

അത്രയും പറഞ്ഞവൾ ഇറങ്ങി…..

അവളാ ഗേറ്റ് കടന്നു പോകുന്നത് വരെ അവന്റെ മിഴികൾ അവളെ നോക്കി നിന്നു………

ഫ്ലാറ്റിൽ ചെന്നിട്ടുമവളുടെ മനസ്സ് ആ ഓഫീസിൽ തന്നെ ആയിരുന്നു…

അറിഞ്ഞില്ല താൻ അങ്ങോട്ടേക്കാണ് എത്തി പെട്ടതെന്നു….

“അഭിജിത്….. ന്റെ അഭി……”

പൊള്ളുന്നു നെഞ്ചകം……..

അറിയാതെ തന്നെ പയ്യെ ആ കൈകൾ ഉദരത്തിലേക്കു ചെന്നു……

നെഞ്ചം വിങ്ങുന്നതിലും വേദന ദേ ഇവിടെയാണ്……..

“അറിയില്ല ഭഗവാനെ ഇനി എന്തൊക്കെയാ തന്റെ മുന്നിൽ എത്തി പെടാനിരിക്കുന്നതെന്ന്….”

ശാപം പിടിച്ച ജന്മം അമ്മയുടെയും ചേച്ചിയുടെയും കുഞ്ഞനിയന്റെയും വാക്കുകൾ ഓടി എത്തുന്നു…..

അവർക്കറിയില്ല ഈ അരുണിമ ഇന്നും ജീവിക്കുന്നതവർക്ക് വേണ്ടിയാണെന്ന്.

പയ്യെ അലമാര തുറന്നു ചെറിയ ബോക്സിൽ പൊതിഞ്ഞു വച്ചിരുന്ന മണികൾ പൊട്ടി പോയ തന്റെ ചിലങ്ക…..

അതെടുക്കുമ്പോൾ കൈകൾ വിറക്കുന്നു……

ചെവിയിൽ ആദി താളവും രൂപക താളവും രാഗവും, നിറഞ്ഞ വേദിയിൽ കാണികളുടെ ഹർഷാരവവുമെല്ലാം അലയടിക്കുന്നു…..

രണ്ടു കൈ കൊണ്ടും ചെവികൾ കൊട്ടിയടച്ചു…..

പെട്ടെന്ന് അതെടുത്തവിടെ തന്നെ വച്ചു.

“നിമ…….

വീണ്ടും പഴയതൊക്കെ ഓർമിപ്പിക്കാനാണൊ പെണ്ണെ നീ എന്നിലേക്ക്‌ കടന്നു വന്നത്……

ഇല്ല ഈ തവണ അഭി തോൽക്കില്ല……….

നിന്റെ മുന്നിൽ…..

കാരണം എന്നെ ഞാൻ തോറ്റു പോയി……

ഇപ്പോൾ കാണുന്നത് എന്റെ മറ്റൊരു രൂപം ആണു അരുണിമ…….

തൃക്കണ്ണൂർ തറവാട്ടിലെ അഭിജിത് റാം ഗോവിന്ദ്…….

സിഗരറ്റിലെ അവസാന പുകയും വിട്ട് അവൻ എഴുന്നേറ്റ് പോയി…………..

അമ്മയുടെ മുറിയിൽ കിടക്കുന്ന കുഞ്ഞി പെണ്ണിന്റെ നെറ്റിയിലൊരു മുത്തം നൽകി………

തിരികെ അവന്റെ മുറിയിൽ വന്നു കിടന്നു……

ഉറക്കം കൺപോളയിൽ പോലുമില്ല…..

ആല്ലെങ്ക്കിൽ തന്നെ ഉറങ്ങിട്ടു കാലങ്ങളായി……

കുഞ്ഞി പെണ്ണ് ജീവിതത്തിലേക്കു വന്ന അന്നു മുതൽ തുല്യ സൂക്ഷം പറഞ്ഞാൽ അഞ്ചു കൊല്ലം ആകുന്നു……

ജീവിതം എവിടെക്കാ പോകുന്നെ ഇനിയുമെറെ അറിയാൻ കിടക്കുന്നു……

ആരെയൊക്കെയോ കണ്ടു പിടിക്കാൻ കിടക്കുന്നു…….

“അരുണിമ…….

എന്റെ….. എന്റെ മാത്രം നിമ………

ആർക്കുമില്ല പെണ്ണെ എന്റെ മനസ്സിൽ സ്ഥാനം….

എത്ര വെറുക്കാൻ ശ്രമിച്ചാലും പറ്റില്ല…..

ഒറ്റ വാക്കിലെല്ലാം പറഞ്ഞു നീ പോകുമ്പോൾ നെഞ്ച് പൊട്ടി കരഞ്ഞത് ദേ ഈ ചെക്കന…….

കോളേജ് നൽകിയ പ്രണയം…………….

അത് നൽകിയ വിരഹം…………

“എത്രയൊക്കെ അകന്നാലും നീയെന്ന പേരെന്നിൽ നിന്നുമായുകില്ല…..

ഈ ലോകം മുഴുവൻ ഭ്രാന്തെന്ന് വിളിക്കുന്ന പോലെ എപ്പോഴുമെന്റെ ഉള്ളം നിനക്കായ്‌ കാത്തിരിക്കുന്നു…

അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ഈ പാർട്ട് ലൈക്ക് കമന്റ് ചെയ്യുക, ഒപ്പം കഥയിടം പേജ് ലൈക്ക് ഫോളോ ചെയ്യുക…

രചന: ആമ്പൽ സൂര്യ