ആദിതാളം, നോവൽ, രണ്ടാം ഭാഗം വായിക്കുക…

രചന: ആമ്പൽ സൂര്യ

“””””സാഗര ചലനം…… ആ…. ആ…..

പ്രകൃതിയിലനഘ ജതികളായി….. ആ… ആവനലതയിളകും…..

ലയ ഗതി പവന നടകളായി…….

സ്വര കലിക ചടുല മുഴുകുമമൃത….. ഗം….ഗേ…..”””””

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“അമ്മേ…….”

ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റ് എങ്ങനെയൊക്കെയോ ലൈറ്റ് ഇട്ടു……

ദേഹം മുഴുവൻ വിയർപ്പു തുള്ളികളായി……

മനസ്സ് പിടക്കുന്നു…..

“അമ്മ….”

പെട്ടെന്നാണ് ഓർത്തത്…..

ഫോണെടുത്ത് ഡയൽ ചെയ്യാൻ നോക്കി…..

ക്ലോക്കിൽ നോക്കിയപ്പോൾ കണ്ടു സമയം മൂന്നു മണി….

“വേണ്ടാ വിളിക്കണ്ട…. വിളിച്ചാൽ തന്നെ കുറ്റം മാത്രമായിരിക്കും പറയാൻ………..”

“””നിന്റെ താളവും രാഗവുമെല്ലാം എന്റെ മുൻപിൽ ആയിരിക്കണം ആടി തീർക്കേണ്ടത്……

അതിന് ഒരാവകാശി മാത്രേ ഒള്ളു ഈ ഞാൻ മറ്റാരും….

മാറ്റാർക്കും വിട്ടുകൊടുക്കില്ല……. എന്റെ നിഴലിൽ വേണം നീ ചിലങ്ക അണിയാൻ…..””””

പേടി തോന്നുവാ ആ വാക്കുകൾ……

“അസുരൻ ”

അവളുടെ വായിൽ അപ്പോൾ അതാണ്‌ പറയാൻ തോന്നിയത്…….

“വയ്യ മടുത്തു…..”

കരഞ്ഞു കൊണ്ടു നിലത്തേക്കിരുന്നു….

“ആരും മനസ്സിലാക്കുന്നില്ല എന്നെ…..

ഹൃദയത്തിൽ കൊണ്ടു നടന്ന പുരുഷൻ, അമ്മ സഹോദരങ്ങൾ എല്ലാം എല്ലാം നഷ്ടമായി……

ഒരു നല്ല മകളായിരിക്കാൻ തനിക്ക് പറ്റിയോ ഒരു കാമുകി, ഒരു നല്ല ഭാര്യ ഒരമ്മ….. ഒന്നും ഒന്നുമാകാൻ ഈ പൊട്ടി പെണ്ണിന് സാധിച്ചില്ല…”

ഓരോന്നോർത്തവൾ ആ നിലത്തു തന്നെ ചുരുണ്ടു കൂടി കിടന്നു…..

രാവിലെ ഫോൺ റിംഗ് ചെയ്യുന്നേ കേട്ടാണ് ചാടിയെഴുന്നേറ്റത്.

കവിത കാളിങ്…..

പെട്ടെന്ന് തന്നെ ഫോൺ എടുത്തു.

“ഹലോ……”

“ഹലോ ചേച്ചി …..”

എന്താ മോളേ ഏഹ്..?

“ഒന്നുല്ലേച്ചി ഞാൻ ചേച്ചിയെ തിരക്കാൻ വിളിച്ചത… ”

“ഹ്മ്മ്….”

“അമ്മയും ആകാശും ചേച്ചിയും….”

“എല്ലാരും സുഖയിട്ടിരിക്കുന്നു…”

“ചേച്ചിക്കവിടെ…”

“എനിക്കെന്താ മോളേ സുഖം….” അവൾ ഒന്ന് ചിരിച്ചു.

“എന്തിനാ ചേച്ചി ഇങ്ങനെ നീറി ജീവിക്കുന്നെ വന്നൂടെ ഇങ്ങ്…

എല്ലാം തുറന്നു പറഞ്ഞ തീരാവുന്ന പ്രേശ്നമേ ഒള്ളു…..

ഒന്നുമില്ലേലും അവർക്ക് വേണ്ടിയല്ലേ ചേച്ചിടെ ജീവിതം കളഞ്ഞത്….”””

എന്താ മോളേ ഞാൻ പറയേണ്ടത് ഏഹ് അവരുടെ മുൻപ്പിൽ ഞാൻ പിഴച്ചവളാ…..

സ്നേഹിച്ച പുരുഷനെ വേണ്ടാന്നും വെച്ചു പോയവൾ….

അങ്ങനെ തന്നെ ഇരിക്കട്ടെ ചേച്ചി എപ്പോഴും.

” ദേ എന്റെ കൈയിൽ ചേച്ചി മാസം അയച്ചു തരുന്ന പണം കൊണ്ടു ജീവിക്കുന്നവരാ അവര്…..

എന്തിനാ….”

“അങ്ങന മോളേ ജീവിതം ആർക്കേലും വേണ്ടി ജീവിക്കാൻ എന്നെ പോലെ….

ഞാൻ വെക്കുവാട്ടോ പുതിയ ജോലിയാ…”

“ഹ്മ്മ് ശരി ” അവളത്രെയും പറഞ്ഞു.

“കവിത…. അമ്മാവന്റെ മോളാ… എന്റെ കാര്യങ്ങൾ കുറച്ചൊക്കെ അവൾക്കും അറിയാം.

ഞാൻ നേരിട്ട് കൊടുത്താൽ അമ്മ പണം വാങ്ങില്ല..

പക്ഷെ എനിക്കറിയാം ഒരു മാസം എന്റെ ശമ്പളം ചെന്നില്ലേൽ അവിടെ അടുപ്പ് പുകയില്ല…

കവിതയും ആകാശും തമ്മിലുള്ള ജോലി ഉറപ്പിച്ചു വച്ചേക്കുവാ അത് കൊണ്ടവളുടെ കൈയിലാണ് ശമ്പളം കൊടുത്ത് വിടുന്നത്……

രാവിലെ കുളിയെല്ലാം കഴിഞ്ഞു ലൈറ്റ് പിങ്ക് ഒറ്റ കളർ സാരീയെടുത്തുടുത്തു…..

കണ്ണാടിയിൽ കൂടിയൊന്ന് നോക്കി….

വയറു ഇടിഞ്ഞു താന്നിട്ടുണ്ട്…..

അഞ്ചു വർഷം…… നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ച ഭാരം തോനുന്നു…..

കണ്ണുനീര് ചാലിട്ടൊഴുകി….

പെട്ടെന്നു തന്നെ കണ്ണെല്ലാം തുടച്ചു കൊണ്ടു റൂം പൂട്ടി വെളിലേക്കിറങ്ങി…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ബസ്സിറങ്ങി കുറച്ചു നടക്കാനുണ്ട് ഓഫീസിലേക്ക്….

“എ ആൻഡ് എ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്..”

അവിടെയെത്തിയപ്പോൾ ഒരുമാതിരിയെല്ലാരും എത്തി കഴിഞ്ഞു പയ്യെ മാനേജറിന്റെ കാബിനിൽ ചെന്നു പഞ്ച് ചെയ്തിറങ്ങി…..

എല്ലാരും വെല്യ മോടിയുള്ള വസ്ത്രങ്ങളും മറ്റും ധരിച്ചാണ് വന്നിരിക്കുന്നത് ചില കണ്ണുകളിൽ എന്തോ അവജ്ഞ പോലെ ഒന്നും പിന്നെയെന്നെ ബാധിക്കാറില്ല… ഇതെല്ലാം ഒരുപാട് അനുഭവിച്ചതാ ഇത്രയും കൊല്ലം കൊണ്ടു…..

അഭിജിത് ഓഫീസിലേക്ക് വന്നപ്പോൾ കാണുന്നത് സീറ്റിലിരുന്നു എന്തൊക്കെയോ ചെയ്യുന്ന അരുണിമേ ആണ്….

അവളെ സാരീയിൽ കുറെ കൊല്ലങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് കാണുന്നത്….

വേദന തോന്നി….

കാബിനിൽ കേറി ഇരുന്നപ്പോൾ തന്നെ അവളെ അകത്തേക്ക് വിളിച്ചു…

“ഇന്നത്തെ പ്രോഗ്രാംസ് എന്തോക്കെയാണ്…”

അവൾ വേഗം തന്നെ കൈയിൽ ഉണ്ടാരുന്ന ബുക്കെടുത്ത് ഓരോന്നും വായ്ച്ചു കേൾപ്പിച്ചു…

“ഒക്കെ യൂ മെയ്‌ ഗോ നൗ…”

“അരുണിമ…വൺ മിനിറ്റ്..”

“യെസ് സർ…”

“ഭർത്താവും കുഞ്ഞുങ്ങളുമൊക്കെ…..”

അവന്റെ ആ ചോദ്യം കേട്ടൊന്ന് ശങ്കിച്ചു നിന്നു പോയി…

“എന്തെ……”

“ഒന്നുല്ല…”

”അല്ല സ്നേഹിച്ച പുരുഷനെ വേണ്ടാന്നും വെച്ചു മറ്റൊരുത്തന്റെ കൂടെയിറങ്ങി പോയെ ആരുന്നെല്ലോ അതാ ചോദിച്ചത്..”

വീണ്ടും നെഞ്ച് കുത്തി മുറിച്ചത് പോലെ ചോര കിനിയുന്നതിൽ നിന്നും…..

“സർ….

അതൊക്കെയെന്റെ പേർസണൽ കാര്യങ്ങളാണ്….

സർ എന്റെ ബോസ്സും ഞാൻ നിങ്ങളുടെ വെറുമൊരു സ്റ്റാഫും.. അത് കൊണ്ടു ഈ തരത്തിലുള്ള വർത്താനം എന്നോട് പറയരുത്…

അത്രയും പറഞ്ഞവൾ ഇറങ്ങി നടന്നു…..

ഫോൺ റിംഗ് ചെയ്യുന്നേ കേട്ടപ്പോൾ അവനതിലേക്ക് നോക്കി……

കുഞ്ഞി പെണ്ണിന്റെ മുഖം തെളിഞ്ഞു വന്നു….

“ഹെലോ അച്ചേടെ ചുട്കി…..”

കുഞ്ഞി പെണ്ണിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ എന്തോ മനസ്സിനൊരു ആശ്വാസം തോന്നി……

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വൈകുന്നേരം തറവാട്ടിൽ ചെന്നപ്പോൾ കണ്ടു…

കൈയും കെട്ടി മുഖവും വീർപ്പിച്ചിരിക്കുന്ന കുഞ്ഞി പെണ്ണിനെ….

“അച്ചേടെ ചുട്കി….

ആഹാ കള്ളി പെണ്ണ് കലിപ്പിലാണോ….

ആയോ അപ്പോൾ അച്ഛാ കൊണ്ടു വന്ന ഈ ചോക്ലേറ്റൊക്കെ ആർക്കു കൊടുക്കും…”

അവനവളുടെ കൂടെ കസേരയിൽ ഇരുന്നു എങ്ങോട്ടോ നോക്കി ചോദിച്ചു…..

കുഞ്ഞിപ്പെണ്ണ് ഏറു കണ്ണിട്ടു നോക്കുന്നുണ്ട്….

പയ്യെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു കുഞ്ഞി വിരലുകൾ കൊണ്ടു ഞൊണ്ടി…

“അച്ചേ….”

അവൻ മിണ്ടാതെ ഇരിക്കുന്നെ കണ്ടപ്പോൾ അവൾക്ക് വിഷമമായി…

“ഷോറി അച്ചേ…..”

അവളവന്റെ കവിളിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു……

“അമ്പടി കള്ളി പാറു…”

അവൻ ആ പെണ്ണിനെ പയ്യെ ഇക്കിളിയിട്ടു.

“വായോ നമുക്കെ അച്ഛമ്മേടെ അടുത്തേക്ക് പോകാം.”

“ഹ… അവളെ എടുത്തമ്മയുടെ മുറിലേക്ക് പോയി…”

“ആഹാ ജിത്തു വന്നോ….”

“എഴുന്നേൽക്കണ്ടമ്മേ….”

“സാരൂല്ല മോനേ ഇത്രയും നേരം കിടക്കുവാരുന്നല്ലോ

മടുത്തു ഈ ജീവിതം വയ്യ എന്റെ കുട്ടീടെ കൂടി ജീവിതം നരകിക്കുന്നെ കാണാൻ…..”

അവര് വിതുമ്പി കൊണ്ടു പറഞ്ഞു.

“എന്താ അമ്മേ ഇത് അതിനിപ്പോ എന്താ പറ്റിയെ ഏഹ് എനിക്കെന്താ കുഴപ്പം ദേ അമ്മ ഇല്ലേ പിന്നെ എന്റെ ഈ പൊന്നുമോളില്ലേ…”

“മോനേ നിനക്കിനിയുമൊരു ജീവിതം..”

“വേണ്ടമ്മേ…. എനിക്കൊരു ജീവിതം ഇനി, അതൊക്കെ തീർന്നു…”

“കുഞ്ഞാ നിന്നെ കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്…… അശ്വതി….. അവളുടെ മനസ്സെന്താ നീ കാണാതെ പോകുന്നെ ഏഹ് പോയവരു പോയി അത് അടഞ്ഞ അധ്യായമല്ലെ…

ഈ എഴുന്നേറ്റ് നടക്കാൻ ത്രാണിയില്ലാത്ത ഞാൻ എങ്ങനാ ഈ കുഞ്ഞിനെ തന്നെ നോക്കുന്നെ.

അച്ചു മോൾക്ക് എല്ലാം അറിയാം അവളാകുമ്പോൾ…”””

“അവളാകുമ്പോൾ എന്താ അമ്മേ….. ഇവളെ നോക്കിക്കോളും വീട്ടു കാര്യം നോക്കിക്കോളും അല്ലെ…

പക്ഷെ എനിക്കവളെ സ്നേഹിക്കാൻ പറ്റുമോ…

ഏഹ്…..”

അവനോടുന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് മനസ്സിലായി…..

“മോനേ അമ്മക് ഇനി നീ മാത്രേ ഒള്ളു….”

“അമ്മേ…. എങ്ങനാ അമ്മേ ഇങ്ങനെ പറയാൻ സാധിക്കുന്നത്….

അമ്മക്കറിയോ ഇന്നും ഞാൻ അന്വേഷിക്കുന്ന ഒരു മുഖമുണ്ട് എന്റെ….. എന്റെ ജീവൻ……..

നമ്മുടെയെല്ലാം ജീവിതം…ഏട്ടൻ… കണ്ടു പിടിക്കും ഈ അഭിജിത്…..

എന്റെ ഈ അമ്മക്ക് വേണ്ടി നമ്മുടെ ഈ ചുട്കിക്ക് വേണ്ടി…”

അവനാ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു……..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“അരുണിമയുടെ ഭർത്താവ്….. ഹും……

എന്താ അതിന് ഉത്തരം പറയേണ്ടത്…..

ഞാൻ ഇന്നും ഒറ്റക്കാണെന്നോ…. ജീവിതം കൈ വിട്ടു പോയെന്നോ….

വയ്യ…. എങ്ങനേയെങ്കിലുമൊന്ന് മരിച്ചാൽ മതിയാരുന്നു….. പക്ഷെ കാണാൻ ആഗ്രഹിക്കുന്ന ഒരു മുഖമുണ്ട്…… അതിനു വേണ്ടി മാത്രമാണ് ഈ കാത്തിരിപ്പ്…..

അത് കണ്ടു കഴിഞ്ഞാൽ…..

മതി വരുവോളം കണ്ണു നിറയെ കണ്ടു കഴിഞ്ഞാൽ മാപ്പിരക്കണം ഈ ദോഷിയായ അമ്മയോട് ക്ഷമിക്കണം എന്ന് പറയണം……….

അന്ന് തീരും ഈ അരുണിമയുടെ ജീവിതം….

കാത്തിരിക്കണേ ❤

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: ആമ്പൽ സൂര്യ