ഏട്ടാ അച്ചു നിങ്ങടെ മോളല്ല…കണ്ണീരോടെ ദീപ അത് പറയുമ്പോ ഡേവിഡില്‍ ഒരു ഭാവമാറ്റവും സംഭവിച്ചിരുന്നില്ല……

രചന: Filza Mehar

“ഏട്ടാ..

അച്ചു നിങ്ങടെ മോളല്ല..”കണ്ണീരോടെ ദീപ അത് പറയുമ്പോ ഡേവിഡില്‍ ഒരു ഭാവമാറ്റവും സംഭവിച്ചിരുന്നില്ല….

അഞ്ച് നിമിഷത്തെ മൗനത്തിന് ശേഷം പതിയെ ഡേവിഡ് പറഞു തുടങ്ങി

” നീ ഇത് പറയുന്നതിന് മുൻപേ എനിക്കറിയാം ദീപാ അച്ചു എന്റെ മകളല്ലാന്ന്

പക്ഷേ എന്റെ മകളായി തന്നെ കണ്ട് ഈ നെഞ്ചോട് ചേർത്ത് ഒരച്ഛന്റെ വാത്സല്യവും സ്നേഹവും കൊടുക്കുമ്പോ എന്റെ മോളല്ലാന്നുള്ള ചിന്തയെ എന്നില്‍ നിന്നും അകന്ന് പോയിരുന്നു…

ഇന്ന് അവളൊരു ഭർത്യമതിയാണ്

ദീപാ…

നീ എനിക്കൊരു വാക്ക് തരണം

നമ്മുടെ മരണം വരെ ഈ രഹസ്യം നമ്മളില്‍ തന്നെ ഇരിക്കട്ടേ അച്ചു എന്റെ മോളാണ് എന്റെ സ്വന്തം മോള് …” ഡേവിഡ് ഇത് പറഞ്ഞ് ദീപയുടെ നേർക്ക് മുഖമുയർത്തിയപ്പൊ പൊട്ടി വരുന്ന കരച്ചില് അടക്കി നിർത്താനാവാതെ സങ്കടപ്പെടുന്ന ദീപയേയാണ് കണ്ടത്

നിറകണ്ണോടെ ദീപ തോളിലേക്ക് വീഴുമ്പോ ചുക്കിചുളിഞ്ഞ ആ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു

വാർദ്ധക്യം പിടിപ്പെട്ട അവരിൽ പ്രണയം അപ്പഴും നിറഞ്ഞൊഴുകുകയായിരുന്നു

ഡേവിഡിന്റെ നരബാധിച്ച മുടിയിഴകില്‍ തഴുകി കൊണ്ടിരിക്കുമ്പോള്‍ ദീപയുടെ മനസ്സിലേക്ക് നഷ്ടപ്പെടുത്തിയ ആ സുന്ദര കാലങ്ങള്‍ ഇന്നലെ കഴിഞ്ഞപോലെ ഓടി എത്തി സുന്ദരമായ സ്കൂള്‍ കാലകഘട്ടം

വീട്ടില്‍ ദാരിദ്ര്യമാണേലും ദീപയെ അച്ഛനതൊന്നും അറിയിച്ചിരുന്നില്ല

പഠിക്കാനും മിടുക്കി ആയിരുന്ന ദീപ സ്കൂൾ പഠനം കഴിഞ്ഞ് നല്ലൊരു കോളേജിൽ തന്നെ അഡ്മിഷന്‍ എടുത്ത് അവിടെ ചേർന്നു

കാണാനും സുന്ദരി ആയിരുന്ന ദീപക്ക് ഫസ്റ്റ് ഇയറില്‍ തന്നെ സീനിയറായ നന്ദനില്‍ നിന്നും പ്രപ്പോസല്‍ വന്നപ്പൊ നിരസിക്കാനായില്ല

കാണാന്‍ മിടുക്കനും ,കോളേജിൽ അറിയപ്പെടുന്ന ഗ്യാങ്ങിന്റെ ലീഡറുമൊക്കെ ആയ അവന്റെ പ്രണയം അവള്‍ ആഗ്രഹിച്ചതായിരുന്നു

പ്രണയം അതിന്റെ വഴിക്ക് പോയി കൊണ്ടിരിക്കുന്നതിനിടക്കാണ് കുടുംബത്തില്‍ ഒരു കല്ല്യാണം വന്നത്

ആ കല്ല്യാണത്തില്‍ വച്ചായിരുന്നു ദീപയെ ഡേവിഡ് ശ്രദ്ധിച്ച് തുടങ്ങിയത്

എല്ലാവരോടും മിണ്ടിയും പറഞ്ഞും ഓടിനടക്കുന്ന ദീപ ഡേവിഡിലൊരു കൗതുകം തന്നെ തീർത്തു….

ആ കൗതുകം വിവാഹം ചെയ്യാമെന്ന ആഗ്രഹത്തിലേക്കെത്തിച്ചു…

വൈകാതെ വിവരം വീട്ടിലറിയിച്ചപ്പൊ അവർക്കെല്ലാവർക്കും ഈ വിവാഹത്തിന് സമ്മതമായിരുന്നു

അത് പോലെ തന്നെ ദീപയുടെ അച്ഛനമ്മക്കും കാരണം….

ഉയർന്ന ജോലിയും നല്ല തറവാടും ആയിരുന്ന ഡേവിഡിന്റെ ആലോചന അവരെങ്ങിനെ വേണ്ടാന്ന് വെക്കുന്നത്…

വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയപ്പഴേ ദീപ അവള്‍ടെ വിസമ്മതം അച്ഛനോട് തന്നെ തുറന്ന് പറഞ്ഞു

നന്ദനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പും പറഞ്ഞപ്പൊ മകള്‍ടെ മുന്‍പില്‍ ആ അച്ഛന് നിസ്സഹയനായി നില്‍കേണ്ടി വന്നു…

അവസാനം മകളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നറിഞ്ഞ അച്ഛൻ നന്ദനെ കുറിച്ചന്വേഷിച്ചപ്പഴാണ് തന്റെ മകളെ കൊടുക്കാന്‍ പറ്റിയ ഇടമോ ആളോ അല്ല നന്ദനെന്ന് അദ്ദേഹം മനസ്സിലാക്കിയത്

നന്ദന്റെ വീട്ടില്‍ പോകുവാണെന്ന് പറഞ്ഞിറങ്ങിയ അച്ഛനെയും കാത്ത് ആ സന്തോഷവാർത്തക്കായ് ഉമ്മറപടിയില്‍ തന്നെ ദീപ ഉണ്ടായിരുന്നു…

വീടിന്റെ പടി കയറി വരുന്ന അച്ഛന്റെ മുഖത്തെ മ്ലാനത ശ്രദ്ധിച്ചപ്പൊ തന്നെ എന്തൊക്കയോ പന്തികേട് ഉണ്ടെന്ന് ദീപക്ക് തോന്നി…

കോലായില്‍ കയറി ഇരുന്ന് ദീപയോട് ഒരു കട്ടന്‍കാപ്പിയും പറഞ്ഞ് അദ്ദേഹം ചാരുകസേരയില്‍ ഇരിപ്പുറപ്പിച്ചു

ചായയുമായി വരുന്ന ദീപ കാണുന്നത് ആലോചനയില്‍ മുഴുകി ഇരിക്കുന്ന അച്ഛനെ ആയിരുന്നു…

അച്ഛാ….

എന്താ പ്രശ്നം അച്ഛൻ നന്ദേട്ടനെ കണ്ടില്ലേ ?

മൗനിയായി ഇരുന്ന അച്ഛൻ പതിയെ പറഞ്ഞു തുടങ്ങി…

“മോള്‍ നന്ദനെ മറന്നേക്ക് ന്റെ കുട്ടിയെ അങ്ങോട്ട് അയക്കാന്‍ ഈ അച്ഛനാവില്ല….

ഒരു ജോലിയോ ,വീടോ ഒന്നും ഇല്ലാതെ ഊരുതെണ്ടി നടക്കുന്ന ഒരുത്തന് ന്റെ മോളെ അച്ഛന്‍ കൊടുക്കില്ല ഇനി മോള്‍ക്ക് അവനെ മതി എങ്കില്‍ പിന്നെ ഈ അച്ഛയേം അമ്മയേം മോള് മറന്നേക്കൂ…”

ഇതും പറഞ്ഞ് അച്ഛന്‍ അകത്തേക്ക് പോയി

കരയുക എല്ലാതെ ദീപക്ക് മറ്റൊന്നും ചെയ്യാനായിരുന്നില്ല…

അവള്‍ടെ ജീവിതത്തിലെ ഏറ്റവും വലിയ നിധി അച്ഛനും അമ്മയും തന്നെ ആയിരുന്നു…

പക്ഷേ അതോടൊപ്പം അവള്‍ ജീവനേകാളേറേ സ്നേഹിച്ചവനെ വിട്ട് കൊടുക്കാനും സമ്മതമല്ലായിരുന്നു…

കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പഴും ദീപയും നന്ദനും അവരുടെ പ്രണയത്തില്‍ തന്നെ ആയിരുന്നു

എന്ത് സംഭവിച്ചാലും ഞങ്ങളെ പിരിക്കാനാവില്ലാന്നുള്ള ഉറപ്പില്‍…

ഡേവിഡ് ജീവിതത്തിലേക്ക് വന്നപ്പഴും ദീപയില്‍ ഒരു മാറ്റവും വന്നില്ല

തന്റെ പ്രാണനെ തന്നില്‍ നിന്നകറ്റി

സ്വപ്നം കണ്ട ജീവിതം ഇല്ലാതാക്കിയ ഡേവിഡിനോട് ദീപക്ക് അടങ്ങാത്ത ദേഷ്യവും വെറുപ്പുമായി പിന്നീട്

തന്റെ ശരീരത്തില്‍ ഒന്ന് തൊടാന്‍ പോലും സമ്മതിക്കാതെ ദീപ അവള്‍ടെ മേനി കാത്ത് സൂക്ഷിച്ചു

പക്ഷേ പരാതി ഒന്നും പറയാതെ മുഖം കറുപ്പിക്കാതെ ഡേവിഡ് അവളെ സ്നേഹിച്ച് കൊണ്ടേ ഇരുന്നു

ശരീരം കൊടുക്കില്ലെന്ന് മാത്രമല്ല അതോടൊപ്പം ഒരു പ്രതിക്ഞയും എടുത്തു…

നന്ദന്‍ തന്റെ ശരീരത്തില്‍ തൊട്ടിട്ടല്ലാതെ ഡേവിഡിനെ ഒന്ന് സ്പർശിക്കാന്‍ പോലും സമ്മതിക്കില്ലാന്ന്

ആദ്യം ജന്മം നല്‍കുന്ന കുഞ്ഞ് അത് നന്ദന്റെ ആയിരിക്കുമെന്ന്…”

ദിവസങ്ങള്‍ കൊഴിഞ്ഞ് കൊണ്ടിരുന്നു

അന്നൊരു വൈകുന്നേരം അച്ഛനും അമ്മക്കും അത്യാവശ്യമായി പുറത്ത് പോവേണ്ടതിനാല്‍ ദീപയെ വീട്ടിലാക്കി അവര് പോയി

ഇത് തന്നെ നന്ദനെ കാണാനുള്ള അവസരം എന്ന് ചിന്തിച്ച് ദീപ നന്ദനെ വീട്ടിലേക്ക് ക്ഷണിച്ചു…

ദീപയുടെ വിളി പ്രതീക്ഷിച്ചിരിക്കുന്നത് പോലെ നന്ദന്‍ ഉടനെ വീട്ടിലെത്തുകയും ചെയ്തു…

ഇത് വരെ മനസ്സ് കൊണ്ട് പ്രണയിച്ചിരുന്ന അവർ പിന്നീട് ശരീരം കൊണ്ടും ഒന്നായി

ദിവസങ്ങള്‍ കടന്ന് പോയി ശരീരത്തില്‍ വന്ന മാറ്റങ്ങള്‍ ദീപ അറിയുന്നുണ്ടായിരുന്നു…

മാസമുറ തെറ്റിയിരിക്കുന്നു

ശരീരത്തിന് തളർച്ചയും ക്ഷീണവും തുടങ്ങികഴിഞ്ഞിരിക്കുന്നു….

അതില്‍ നിന്നും ദീപക്ക് ഉറപ്പായി നന്ദന്റെ കുഞ്ഞ് ജീവന്‍ തന്റെ വയറ്റില്‍ വളരുന്നുണ്ടെന്ന്…

ആ സത്യം അറിഞ്ഞ നിമിഷം ഒരു ഞെട്ടലും കൂടെ സന്തോഷവും ഒന്നിച്ചനുഭവിച്ച പ്രതീതി ആയിരുന്നു അവളില്‍

അതിന് ശേഷം അവള്‍ ഡേവിഡുമായി ഭാര്യാഭർതൃ ബന്ധത്തിലേക്ക് പ്രവേശിച്ചു

എല്ലാം കീഴടക്കിയവളുടെ സന്തോഷത്തില്‍ പിന്നീട് ഡേവിഡിന് ശരീരവും നല്‍കി…

പത്ത്മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞ് മാലാഖക്ക് ജന്മം കൊടുക്കുമ്പോ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ദീപക്ക്…

ഈ സമയം തന്നെ നന്ദനില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് തുടങ്ങി…

പ്രണയത്തിന്റേയും സ്നേഹങ്ങള്‍ടെയും വിശ്വാസങ്ങളുടെയും അളവ് കുറഞ്ഞ് വന്നു

നന്ദന്‍ പിന്നീട് വിളിക്കാതെയായി തിരിച്ച് വിളിച്ചാല്‍ തന്നെ തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി തുടങ്ങി

കൂടുതൽ വൈകാതെ നന്ദന്റെ വിവാഹം ഉറപ്പിച്ചപ്പൊ പൂർണമായും ദീപയെ ഒഴിവാക്കി നന്ദന്‍ അവന്റെ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു…

വേറേ വഴി ഇല്ലാത്തതിനാല്‍ ദീപ അവള്‍ടെ ജീവിതവുമായി മുന്നോട്ട് പോയി

മകള്‍ വളർന്ന് വലുതായി

അവള്‍ക്ക് ആവശ്യമായ വിദ്യഭ്യാസവും ജോലിയും വാങ്ങിച്ച് ഡേവിഡ് നല്ലൊരു കുടുംബത്തിലേക്കവളെ കെട്ടിച്ചയച്ചു

“ഇത്രയും കാലം താനാരോടും പറയാതെ കൊണ്ട് നടന്ന ആ രഹസ്യം അതെങ്ങിനെ ഡേവിഡറിഞ്ഞു ”

“ദീപാ…

ചിന്തയില്‍ മുഴുകി ഇരുന്ന ദീപയെ കുലുക്കി വിളിക്കുന്നത് കേട്ടാണ് അവള്‍ ഞെട്ടി തിരിഞ്ഞ് നോക്കിയത്…

“ഞാനതെങ്ങിനെ അറിഞ്ഞെന്നല്ലെ ഇപ്പൊ നീ ചിന്തിക്കുന്നേ?

അതേ എന്ന മട്ടില്‍ ദീപ തലയാട്ടിയപ്പൊ

ചെറു ചിരിയോടെ ഡേവിഡ് പറഞ്ഞു തുടങ്ങി

“മകള്‍ടെ ജനനത്തിന് ശേഷം പിന്നീട് അവളായിരുന്നു നമ്മുടെ ലോകം അവള്‍ വളർന്ന് വന്നപ്പൊ പിന്നീടൊരു കുഞ് കൂടി വേണം എന്ന് നമ്മളാഗ്രഹിച്ചത്

പക്ഷേ നമ്മുടെ ആ ആഗ്രഹം മാത്രം സഫലീകരിച്ചില്ല ആ ഇടയ്ക്കാണ് ഞാനെന്റെ സുഹൃത്തായ ഡോക്ടർ കിഷോറിനോട് ഈ കാര്യം സംസാരിച്ചത്

അവന്റെ തീരുമാനപ്രകാരം ചില പരിശോധനകളും നടത്തി

റിസള്‍ട്ട് വന്നപ്പൊ അതെന്നെ ഞെട്ടിക്കുന്നതായിരുന്നു

കിഷോർ പറഞ്ഞ വാക്കുകള്‍ ഒരു നെഞ്ചിടിപ്പോടെയാണ് ഞാന്‍ കേട്ടിരുന്നത്

” ഈ ജന്മം എനിക്കൊരു കുഞ്ഞിന്റെ അച്ഛനാവാന്‍ കഴിയില്ല….

എന്റെ രക്തത്തില്‍ ഒരു കുഞ്ഞ് ജനിച്ച് അച്ഛാ എന്നൊരു വിളി ഞാന്‍ കേള്‍ക്കില്ലെന്ന സത്യം..

അന്നറിഞ്ഞിരുന്നു അച്ചു എന്റെ മകളല്ലെന്ന്…

ജന്മം കൊണ്ടെനിക്ക് അച്ഛനാകാന്‍ കഴിഞ്ഞിലെങ്കിലും കർമ്മം കൊണ്ട് ഇന്നെന്റെ മകളാണ് അച്ചു

അത് മതി എനിക്ക്…

ഡേവിഡ് ഇത് പറഞ്ഞു പൂർത്തിയാക്കിയപ്പഴേക്കും ദീപ ആ മുഖത്ത് കണ്ണീർ ചുംബനം കൊണ്ട് മൂടികഴിഞ്ഞിരുന്നു

ശുഭം…..

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Filza Mehar


Comments

Leave a Reply

Your email address will not be published. Required fields are marked *