ഈശ്വരാ ആരായിരിയ്ക്കും ഈ ക്യാമറ ബാത്റൂമിൽ വച്ചത്…..

രചന: Sajayan

സീമ കുളിയ്ക്കാൻ ബാത്ത് റൂമിൽ കയറി വാതിലടച്ചു

നൈറ്റി ഊരി മാറ്റി ഷവർ ഓൺ ചെയ്തു

തന്റെ അർദ്ധനഗ്നമായ ശരീരത്തിലേയ്ക്ക് മഴ പെയ്യും പോലെ വെള്ളം വീണപ്പോൾ ചൂടിൽ നിന്നും തെല്ലൊരു ആശ്വാസം കിട്ടിയത് പോലെ സീമയ്ക്ക് തോന്നി

നനഞ്ഞ മുടി ഒതുക്കി വച്ച് സീമ മുഖം ഷവറിന് നേരെ പിടിച്ചു

കുറച്ച് നേരം വെള്ളം മുഖത്തേക്ക് വീണപ്പോൾ സീമ ഷവർ നിറുത്തി

കൈകൊണ്ട് തുടച്ച് മുഖത്തെ വെള്ളം കളഞ്ഞു

മുഖം തുടച്ച് കഴിഞ്ഞപ്പോൾ ഷവറിനടുത്ത് ചുമരിൽ എന്തോ കറുത്ത ഒരു സാധനം പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ സീമക്ക് തോന്നി

എന്താത് വണ്ടാണോ ?

സീമ കുറച്ച് വെള്ളമെടുത്ത് ആ സാധനത്തിന്റെ മേലെ ഒഴിച്ചു

വണ്ടല്ലല്ലോ

വണ്ടാണങ്കിൽ വെള്ളം ഒഴിക്കുമ്പോൾ പറന്ന് പോകേണ്ടതല്ലേ ?

ചുമരിൽ ഇന്നലെ വരെ ഇല്ലാത്തതാണല്ലോ

ഇന്ന് ഈ സാധനം എവിടന്ന് വന്നു

സീമ ആശങ്കപ്പെട്ടു

ബാത്ത് റൂം കഴുകുന്ന ബ്രഷ് എടുത്ത് സീമ ആ സാധനത്തെ താഴേക്ക് തട്ടിയിട്ടു

അത് എന്താണെന്നറിയാൻ സീമ കയ്യിലെടുത്ത് നോക്കി

അയ്യോ ഒളിക്ക്യാമറ എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ട് സീമ ആ ചെറിയ ക്യാമറയെ ബക്കറ്റിലെ വെള്ളത്തിലേയ്ക്കിട്ടു…

വേഗം തുവർത്തെടുത്ത് ശരീരമെല്ലാം തുടച്ച് മുടി തുവർത്തി കെട്ടിവച്ച് നൈറ്റി എടുത്ത് ധരിച്ചു

വിറക്കുന്ന കൈ കൊണ്ട് ബക്കറ്റിൽ കിടക്കുന്ന ആ ചെറിയ ക്യാമറ എടുത്തു

ശരിക്കും പരിശോധിച്ചപ്പോൾ ക്യാമറയുടെ പുറകിൽ ഒരു സ്വിച്ച് കണ്ടു

സീമ ആ സ്വിച്ച് ഓഫ് ചെയ്തു

സീമ വേഗം ബാത്ത് റൂമിൽ നിന്ന് പുറത്ത് കടന്ന് തന്റെ മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു

ആ ക്യാമറയിൽ എഴുതിയിരിക്കുന്ന മോഡൽ നമ്പർ ഗൂഗിൾ ക്രോമിൽ അടിച്ചു

പെട്ടന്ന് തന്നെ ആ ക്യാമറയുടെ വിശദ വിവരങ്ങൾ മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു

ഹൊ രക്ഷപ്പെട്ടു

മെമ്മറി കാർഡിൽ സ്‌റ്റോർ ചെയ്യുന്ന ഒപ്ഷൻ മാത്രമേ ഈ ക്യാമറയിൽ ഉള്ളൂ…

അതുകൊണ്ട് ആരും ലൈവായി കണ്ടിട്ടുണ്ടാകില്ല

സീമ സമാധാനത്തോടെ കട്ടിലിൽ കയറി കണ്ണുകൾ അടച്ച് കിടന്നു

പെട്ടന്ന് തന്നെ സീമ ചാടി എഴുന്നേറ്റു

ആകെ വിയർത്തൊലിച്ചു

എന്നെക്കാൾ മുമ്പ് നയനമോൾ കുളിക്കാൻ കയറിയതാണല്ലോ

അവൾ ഇത് കണ്ടില്ല

ഈശ്വരാ ആരായിരിയ്ക്കും ഈ ക്യാമറ ബാത്ത് റൂമിൽ വച്ചത് ?

സീമയുടെ ചിന്തകൾ മരവിക്കാൻ തുടങ്ങി

സീമ ഒരു ഗൾഫുകാരന്റെ ഭാര്യയാണ്

പ്ളസ് ടു പഠിയ്ക്കുന്ന നന്ദുവും ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന നയനയുമാണ് അവരുടെ മക്കൾ

ആ വീട്ടിൽ അവർ മൂന്ന് പേരും മാത്രമേയുള്ളൂ

വർഷത്തിൽ രണ്ട് മാസം ഭർത്താവ് ഷാജു നാട്ടിൽ ഉണ്ടാകും

സ്വന്തം അമ്മയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാരെ കാണിച്ച് കൊടുത്ത ഒരു മകനെ കുറിച്ച് എവിടെയോ വായിച്ചത് സീമ ഓർത്തു

സീമക്ക് സങ്കടവും ദേഷ്യവും വന്നു

ഏയ് തന്റെ മകൻ നന്ദു അങ്ങനെ ചെയ്യില്ല അവൻ ചെറിയ കുട്ടിയാണ് അവന് ഇതൊന്നും അറിയില്ല

സീമ സ്വയം സമാധാനിപ്പിച്ചു

അല്ലങ്കിൽ നന്ദു വരുമ്പോൾ അവനോട് ചോദിച്ചാലോ

ഏയ് വേണ്ട

അവനാണെങ്കിലും അല്ലങ്കിലും അവൻ എങ്ങനെ പ്രതികരിയ്ക്കും എന്നറിയില്ല

സീമ ഒരു തീരുമാനമെടുക്കാനാകാതെ വിഷമിച്ചു

എന്നാൽ ഭർത്താവിനെ വിളിച്ച് ഈ കാര്യം പറഞ്ഞാലോ ?

ഏയ് വേണ്ട എന്തിനാ ഷാജുവേട്ടനെ വെറുതെ ടെൻഷനാക്കുന്നത് ?

സീമ കുറേ നേരം എന്ത് ചെയ്യണമെന്ന്‌ ആലോചിച്ചു

അവസാനം ഭർത്താവിനെ വിളിച്ച് പറയുവാൻ തന്നെ തീരുമാനിച്ചു

ഇതൊരു നിസ്സാര കാര്യമല്ല

ഇത് കണ്ട് പിടിച്ചേ പറ്റൂ

നിങ്ങൾ മൂന്നാള് മാത്രം താമസിക്കുന്ന നമ്മുടെ വീട്ടിലെ ബാത്ത് റൂമിൽ ക്യാമറ വച്ചത് ആരെന്ന് കണ്ട് പിടിച്ചേ പറ്റൂ

ഞാൻ എമർജൻസി ലീവെടുത്ത് രണ്ട് ദിവസത്തിനുള്ളിൽ വരാം

ഞാൻ വരുന്നത് വരെ ഇക്കാര്യം ആരോടും പറയരുത്

നന്ദുമോനോട് ഇക്കാര്യത്തെപ്പറ്റി ഒന്നും ചോദിക്കരുത്

നയന മോളോട് കാര്യങ്ങൾ പറയുക

നീയും നയനമോളും കൂടി നന്ദു മോനെ നിരീക്ഷിക്കുക

ഈ ക്യാമറയുമായി ബന്ധപ്പെട്ട് അവന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് മാത്രം നോക്കുക

അങ്ങനെ ഉണ്ടായാലും അവനോട് ദേഷ്യപ്പെടാതിരിക്കുക

ഞാൻ രണ്ട് ദിവസത്തിനുള്ളിൽ എത്താം

ഇത്രയും പറഞ്ഞ് ഷാജു ഫോൺ കട്ട് ചെയ്തു

നയന മോൾ കോളേജിൽ നിന്ന് വന്നപ്പോൾ സീമ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു

ഒരു ഞെട്ടലോടെയാണ് നയനമോൾ സീമ പറഞ്ഞതെല്ലാം കേട്ടത്

ഏയ് നമ്മുടെ നന്ദു മോൻ അങ്ങനെ ചെയ്യില്ലമ്മേ

അവൻ ചെറിയ കുട്ടിയല്ലേ ?

എന്നാലും ഒന്ന് നിരീക്ഷിക്കുന്നത് നല്ലതാണ്

ഇപ്പഴത്തെ കുട്ടികൾക്ക് എന്തൊക്കെ ചെയ്യണമെന്ന് ഒരു ബോധവും ഇല്ലാത്ത കാലമാണ്

എന്തായാലും അച്ഛൻ വരട്ടെ

ഇത് കണ്ട് പിടിച്ചിട്ട് തന്നെ ബാക്കി കാര്യം

അല്പം ഭയത്തോടെ നയന പറഞ്ഞു

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷാജു എത്തി

ഷാജു വന്ന ദിവസം നന്ദുവിനേയും നയനയേയും ക്ലാസ്സിൽ വിട്ടില്ല

വളരെ സമാധാനപരമായി ഷാജുവും സീമയും നയനയും കൂടി നന്ദുവിനോട് കാര്യങ്ങൾ ചോദിച്ചു

ഞാനല്ല അച്ഛാ

ഞാനല്ല അമ്മേ ഇത് ചെയ്തത്

എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ല

നന്ദു കരഞ്ഞ് കൊണ്ട് പറഞ്ഞു

ആദ്യം സമാധാനത്തോടെയും പിന്നെ ദേഷ്യത്തോടെയും തല്ലിയും ചോദിച്ചിട്ടും നന്ദു ഇത് തന്നെയാണ് പറഞ്ഞത്

പിറ്റേ ദിവസം നന്ദു മോൻ ക്ലാസ്സിൽ പോയി

നയനമോൾക്ക് ചെറിയ പനി

ഷാജു മകളേയും കൊണ്ട് ആശുപത്രിയിൽ പോയി

ആശുപത്രിയിൽ നിന്ന് തിരിച്ച് വരും വഴി അവർ ചായ കുടിക്കാൻ ഒരു റെസ്റ്റൊറന്റിൽ കയറി

ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ നയന പറഞ്ഞു

അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്

എന്താ മോളേ പറയൂ

ഞാൻ പറയുന്നത് കേട്ട് അച്ഛൻ വിഷമിക്കരുത്..

ദേഷ്യപ്പെടരുത്…

വിവേകപരമായി ചിന്തിച്ച് തീരുമാനമെടുക്കണം…

മോള് പറഞ്ഞോളൂ

ഞാൻ ദേഷ്യപ്പെടില്ല

വിഷമിക്കില്ല

ഷാജു മകൾക്ക് ഉറപ്പ് കൊടുത്തു

അമ്മയ്ക്ക് ഒരാളുമായി അടുപ്പമുണ്ട് അച്ഛാ

നയനയുടെ ഈ വാക്കുകൾ കേട്ടതും ഷാജുവിന് തല കറങ്ങുന്നത് പോലെ തോന്നി

ഞാൻ കോളേജ് വിട്ട് വരുമ്പോൾ നമ്മുടെ വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നത് പല ദിവസങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്

ആരാണയാൾ എന്ന് ചോദിക്കുമ്പോൾ അമ്മ ഒന്നും പറയാറില്ല

അയാൾ മിക്കവാറും രാത്രിയിൽ മതിൽ ചാടി നമ്മുടെ പറമ്പിൽ കടന്ന് അമ്മയുടെ അടുത്തേക്ക് വരുന്നുണ്ടോ എന്നും എനിക്ക് സംശയമുണ്ട്

ഒരുപക്ഷെ ഞാൻ കുളിക്കുന്നത് വീഡിയോ പിടിക്കാൻ അയാളാവും നമ്മുടെ കുളിമുറിയിൽ ക്യാമറ വച്ചത്

നയന ഇത്രയും പറഞ്ഞ് മുഴുമിപ്പിക്കും മുമ്പേ ഷാജു റെസ്റ്റോറന്റിൽ നിന്നും ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു

വീട്ടിലെത്തിയതും ഷാജു ദേഷ്യത്തോടെ ബാഗ് എടുത്ത് അതിൽ കുറച്ച് വസ്ത്രങ്ങൾ എടുത്ത് വച്ചു

ചേട്ടാ എങ്ങോട്ടാ പോകുന്നത് ?

സീമയുടെ ആ ചോദ്യത്തിന് മറുപടിയായി സീമയുടെ ചെകിട്ടത്ത് ഷാജു ആഞ്ഞ് അടിച്ചു

എന്നെ ചതിച്ചു അല്ലേ നീ

ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഷാജു ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി

എന്താ ഉണ്ടായത് എന്ന് സീമയും നന്ദുവും എത്ര ചോദിച്ചിട്ടും നയന ഒന്നും പറഞ്ഞില്ല

അവൾ മുറിയിൽ കയറി വാതിലടച്ചു

സീമയും നന്ദുവും ഒന്നും മനസ്സിലാകാതെ വിഷമിച്ച് നിന്നു

അന്ന് രാത്രി പത്ത് മണി ആയപ്പോൾ ഷാജു വീട്ടിലേക്ക് തിരിച്ച് വന്നു

ആരും അറിയാതെ വിറക് പുരയിൽ പതുങ്ങിയിരുന്നു

എന്തായാലും നയനമോൾ പറഞ്ഞ പോലെ തന്റെ ഭാര്യയുടെ അടുത്തേക്ക് ഒരാൾ വരുന്നുണ്ടെങ്കിൽ അവനെ പിടിക്കണം….

ഷാജു തീരുമാനിച്ചു

ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഒരാൾ മതിൽ ചാടുന്നത് ഷാജു കണ്ടു

ഷാജുവിൽ ഭയവും ദേഷ്യവും വർദ്ധിച്ചു

മൊബൈലിന്റെ വെളിച്ചത്തിൽ അയാൾ സീമയുടെ മുറിയുടെ ജനലരികിൽ എത്തി

ചെന്ന് പിടിച്ചാലോ ?

ഏയ് വേണ്ട

ഒച്ചയും ബഹളവുമായാൽ നാണക്കേട് തനിക്ക് തന്നെയാണ്

ഷാജു സ്വയം നിയന്ത്രിച്ച് അയാളുടെ ചലനങ്ങൾ ശ്രദ്ധിച്ചു

അയാൾ അവിടെ നിന്ന് കുറച്ചൂടെ മുമ്പോട്ട് നടന്ന് അടുത്ത മുറിയുടെ ജനലരികിൽ ചെന്നു

ആ മുറിയുടെ ജനൽ അയാൾക്കായി തുറക്കപ്പെട്ടു

ഷാജു ഞെട്ടിപ്പോയി

തന്റെ മകൾ നയനയാണ് അയാൾക്ക് വേണ്ടി മുറിയുടെ ജനൽ തുറന്നത്

ഒരു മിനിറ്റിനുള്ളിൽ ജനൽ അടഞ്ഞു

അയാൾ മതിൽ ചാടിക്കടന്ന് റോഡിലൂടെ എങ്ങോട്ടോ നടന്ന് പോയി

പിറ്റേ ദിവസം രാവിലെ ഷാജുവിന്റെ വീട്ടിലേക്ക് ഷാജുവിനോടൊപ്പം പോലീസ് വന്നു

പോലീസിനെ കണ്ടതും സീമയും നന്ദുവും നയനയും ഭയന്നു

നയനയോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്

സത്യസന്ധമായി ഉത്തരം പറഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും

എസ് ഐ നയനയോട് പറഞ്ഞു

നയന ഭയന്ന് കരയാൻ തുടങ്ങി

ആർക്കാണ് നയന ഇന്നലെ ജനൽ തുറന്ന് കൊടുത്തത് ?

എസ് ഐ യുടെ ചോദ്യം കേട്ട നയന അമ്പരന്നു

ആർക്ക് വേണ്ടിയും ഞാൻ ജനൽ തുറന്നില്ല സാർ

നയന നുണ പറയരുത്

നയനയുടെ അച്ഛൻ ദൃക്സാക്ഷിയാണ്

പറയൂ കുട്ടീ ആർക്ക് വേണ്ടിയാണ് ?

എന്റെ കാമുകന് വേണ്ടിയാണ്

ഇനി നുണ പറഞ്ഞ് പിടിച്ച് നില്ക്കാൻ പറ്റില്ലന്നറിഞ്ഞ നയന എസ് ഐക്ക് മറുപടി കൊടുത്തു

എന്താണ് അവന്റെ പേര് ?

ശ്യാം

അവന്റെ മൊബൈൽ നമ്പർ തരൂ

നയന മനസ്സില്ലാ മനസ്സോടെ ശ്യാമിന്റെ നമ്പർ എസ് ഐക്ക് കൊടുത്തു

എസ് ഐ ആ നമ്പർ കോൺസ്റ്റബിളിന് കൊടുത്തു

കോൺസ്റ്റബിൾ ആ നമ്പറുമായി വീടിന് പുറത്ത് പോയി

എസ് ഐ : എന്തിനാണ് ശ്യാം നയനയെ കാണാൻ രാത്രി വന്നത് ?

നയന : ക്യാമറ വാങ്ങാൻ

എസ് ഐ : ഏത് ക്യാമറ ?

നയന : ഞങ്ങളുടെ കുളിമുറിയിൽ നിന്ന് അമ്മയ്ക്ക് കിട്ടിയ ക്യാമറ

എസ് ഐ : ആ ക്യാമറ കുളി മുറിയിൽ വച്ചത് നയനയാണോ ?

നയന : അതെ

എസ് ഐ : എന്തിന്

നയന : അമ്മ കുളിക്കുന്നത് പകർത്തി ശ്യാമിന് കൊടുക്കാൻ

എസ് ഐ : ശെ

കുട്ടീ താങ്കൾ ചെയ്തത് എത്ര മോശം കാര്യമാണെന്ന് അറിയുമോ ?

സ്വന്തം അമ്മയുടെ നഗ്ന ശരീരം കാമുകന് വേണ്ടി വീഡിയോയിൽ പകർത്തുക കഷ്ടം..

നയനയുടെ വാക്കുകൾ കേട്ട് ഷാജുവും സീമയും ഷോക്കേറ്റ പോലെയായി

നയന പൊട്ടിക്കരഞ്ഞു…

നയന : സാറേ ശ്യാമിനെ പേടിച്ചിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്

എസ് ഐ : എന്തിനാണ് നീ അവനെ പേടിക്കുന്നത്

നയന : ഞാനും ശ്യാമും കുറേ സ്ഥലങ്ങളിൽ കറങ്ങാൻ പോയിട്ടുണ്ട്

അപ്പോൾ അവൻ മൊബൈലിൽ എന്റെയും അവന്റെയും പല തരത്തിലുള്ള ഫോട്ടോകൾ എടുത്തിട്ടുണ്ട്

അമ്മയുടെ വീഡിയോ എടുത്ത് കൊടുത്തില്ലങ്കിൽ ആ ഫോട്ടോകൾ വാട്സപ്പിലൂടെ പ്രചരിപ്പിക്കും എന്നവൻ ഭീഷണിപ്പെടുത്തി

അതാണ് ഞാൻ അങ്ങനെ ചെയ്തത്

നയന ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിറുത്തി

എന്തിനാ മോളേ നീ അമ്മക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പറഞ്ഞത് ?

ഷാജുവിന്റെ ഈ ചോദ്യം കേട്ടപ്പോൾ നയന പൊട്ടിക്കരഞ്ഞുകൊണ്ട് ഷാജുവിന്റെ കാൽക്കൽ വീണു

അച്ഛാ എന്നോട് ക്ഷമിക്കണം

എന്റെ തെറ്റുകൾ അച്ഛന്റെ മുമ്പിൽ മറയ്ക്കാൻ ഞാൻ അമ്മയെ അനാവശ്യമായി കുറ്റപ്പെടുത്തിയതാണ്

ഷാജു മകളെ എഴുന്നേല്പിച്ച് മുഖമടച്ച് ഒരു അടി കൊടുത്തു

അപ്പോഴേക്കും സീമ വന്ന് മകളെ പിടിച്ച് മാറ്റി

ഷാജു ഭാര്യയേയും മകളേയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു

അപ്പോൾ ആ വീട്ടിലേക്ക് മറ്റൊരു പോലീസ് വാഹനം വന്നു

ആ വാഹനത്തിൽ ശ്യാമിനെ പോലീസ് പിടിച്ച് കൊണ്ടു വന്നതാണ്

ശ്യാമിന്റെ കോളറിൽ പിടിച്ചു കൊണ്ട് എസ് ഐ ചോദിച്ചു

എന്തിനാടാ നീ വീഡിയോ എടുക്കാൻ പറഞ്ഞ് നയനയെ ഭീഷണിപ്പെടുത്തിയത് ?

ഭയന്ന് വിറച്ചുകൊണ്ട് ശ്യാം പറഞ്ഞു

ആ നഗ്ന വീഡിയോ കാണിച്ച് ഇവരുടെ കയ്യിൽ നിന്ന് പണം തട്ടിയെടുക്കാനാണ് സാർ

ഇവനെ വണ്ടിയിൽ കയറ്റ്

എസ് ഐ കോൺസ്റ്റബിൾമാരോട് പറഞ്ഞു

മോളേ ഇവനെപ്പോലുള്ളവന്മാരെ പ്രണയിച്ച് മാതാപിതാക്കൾ അറിയാതെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും കൂടെ കിടന്നും ഫോട്ടോകളും സെൽഫികളും എടുക്കുമ്പോൾ നിങ്ങളെപ്പോലുള്ളവർ ചെന്ന് പെടുന്നത് ഇതുപോലുള്ള ചതിക്കുഴിയിലാണെന്ന് ഇനിയെങ്കിലും ഓർക്കണം

ഇത്രയും പറഞ്ഞ് എസ് ഐ ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നയന വിതുമ്പിക്കരഞ്ഞു

ശ്യാമിനെ കയറ്റിയ പോലീസ് വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കാൻ നേരം ശ്യാമിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു

നിമ്മി എന്നാണ് പേര് എഴുതി കാണിച്ചത്

എസ് ഐ ആ കോൾ അറ്റന്റ് ചെയ്ത് സ്പീക്കർ ഫോണിൽ ഇട്ടു

ശ്യാം ഇന്ന് രാത്രി എന്റെ വീട്ടിൽ വരണം

എന്റെ അമ്മ കുളിക്കുന്ന വീഡിയോ ഞാൻ എടുത്തിട്ടുണ്ട്

എവിടെയാടാ നിമ്മിയുടെ വീട് ?

എസ് ഐ അലറിക്കൊണ്ട് ചോദിച്ചു

ശ്യാം ഭയന്ന് വിറച്ച് നിമ്മിയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു

ആ പോലീസ് വാഹനം നിമ്മിയുടെ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു

നിമ്മിയുടെ വീട് എത്തുന്നതിന് മുമ്പേ ശ്യാമിന്റെ ഫോണിലേക്ക് മറ്റ് രണ്ട് പെൺകുട്ടികളുടെ കൂടി കോളുകൾ വന്നിട്ടുണ്ടായിരുന്നു…

ലൈക്ക് ഷെയർ ചെയ്യണേ…

രചന: Sajayan

Scroll to Top