ആദിതാളം, നോവൽ, ഭാഗം 5 ഒന്ന് വായിക്കൂ…..

രചന : ആമ്പൽ സൂര്യ

“വല്യേട്ടനും ഏട്ടത്തിയും….”

“അറിയില്ല അച്ചു ജീവനോടെ ഉണ്ടോന്ന് പോലും അമ്മയുടെ മുഖം കാണുമ്പോൾ എവിടെയെന്ക്കിലും ഓടി പോവാൻ തോന്നുവാ എനിക്ക്……”

“അങ്ങനെയൊന്നും പറയല്ലേ തൃക്കണ്ണൂർ തേവരു നമ്മളെ കൈ വിടില്ല നിക്കുറപ്പുണ്ട്…..”

“എനിക്കും ഉണ്ടാരുന്നു…. പക്ഷെ എന്റെ ജീവിതം നീ കണ്ടില്ലേ….. ചുട്കിയെ കണ്ടില്ലേ…….”

അവനോടൊന്നും പറയാതെയവൾ മുന്നോട്ട് നടന്നു………….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാത്രിയിൽ നിമയുടെ മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു.

അഭിയുടെ മോൾ….. ഒന്നിച്ചൊരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയതാ…. പക്ഷേ ഇപ്പോൾ സന്തോഷം തോനുന്നു അഭിക്കൊരു ജീവിതമായല്ലോ..

നിക്കും ഉണ്ട് ഒരു പൊന്ന് മോൾ…

നെഞ്ച് പൊട്ടുവാ…..

എന്റെ കുഞ്ഞ്…..

എവിടാ നിങ്ങൾ…എന്റെ മോളേയെങ്കിലും ഒന്ന് കൊണ്ടു കാണിക്കുമോ അമ്മ അല്ലെ ഞാൻ….

നൊന്തു പെറ്റതല്ലേ….. എന്റെ ആ വേദനയും കണ്ടതല്ലേ….. നേരിട്ടറിഞ്ഞതല്ലേ…..ഇട്ടേച്ചു പോയില്ലേ എന്നിട്ടും എന്നെ….. വേണ്ടാന്നു പറഞ്ഞില്ലേ…. എവിടേലും ഇറങ്ങി പോകാൻ…

എന്റെ കൈയിലും തെറ്റുണ്ട് ഇല്ലെന്നല്ല… പക്ഷെ അപ്പോഴത്തെ എന്റെ അവസ്ഥ മനസ്സിലാക്കിയോ വീട്ടുകാരുടെ മുന്നിൽ പരിഹാസ പാത്രം ആയപ്പോൾ

ഒന്ന് ചേർത്ത് പിടിച്ചിരുന്നെന്ക്കിൽ…….അത് മാത്രം മതിയാരുന്നു ഈ പൊട്ടി പെണ്ണിന്.. ”

കരഞ്ഞു കൊണ്ടു നിലത്തേക്കിരുന്നു……..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പിറ്റേന്ന് മുതൽ ഓഫീസിൽ കൂട്ടിനു നാൻസിയും അജുവും ഉണ്ടാരുന്നു. വൈകുന്നേരം അവളുടെ കൂടെയാണ് പോകുന്നത്.

“നിമ പെണ്ണെ ഇന്നേ നമുക്ക് കലാക്ഷേത്രം വഴി പോണം..”

“അതെന്നാടി..”

“ചേട്ടായിയുടെ വിത്തവിടെ ഡാൻസ് പഠിക്കുന്നുണ്ട് തിരിച്ചു വരുമ്പോൾ അവളെയും കൂട്ടണം…”

ഹ്മ്മ്…..

ഒന്ന് മൂളുക മാത്രം ചെയ്തു പെട്ടെന്ന് എന്റെ മുഖം മാറുന്നത് അവൾക്ക്‌ നന്നായി മനസ്സിലായി.

“എന്താടി?

” ഏയ്‌ ഒന്നുല്ല എന്നാ നീ പൊയ്ക്കോ ഞാൻ ബസ്സിന് ഇറങ്ങിക്കോളാം. ”

“ആഹാ അത് പറ്റില്ല പൊന്നു മോള് എന്റെ കൂടെ തന്നെ വന്നാൽ മതി…”

ഇനിയും സംസാരിച്ചാൽ അവള് പിണങ്ങുമെന്നറിയാം ഒന്നും മിണ്ടിയില്ല….

വൈകിട്ട് അവളുടെ കൂടെ കലാക്ഷേത്രയിൽ പോയി…

“തനിക്കു പ്രിയപ്പെട്ട ഗന്ധം…..

ഒരു കാലത്ത് താൻ ജീവശ്വാസം പോലെ കൊണ്ടു നടന്ന….. പൊട്ടിയ തന്റെ ചിലങ്കയാണ് ഓർമ്മ വന്നത്….

അവിടെ വച്ചിരുന്ന നടരാജ വിഗ്രഹത്തിലേക്കൊരു നിമിഷം കൈകൾ പോയി.

“തൊടരുത്…. ”

പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്….

“കാശികാമ കോടികളിൽ നിന്നും പൂജിച്ചു കൊണ്ടു വന്ന വിഗ്രഹമാണത് നാട്യശാസ്ത്രത്തിന്റെ ചരിത്രം പോലും അറിയാത്തവർ അതിൽ തൊടരുത്…”

ഒരു സ്ത്രീ ദൂരെ വന്നു പറഞ്ഞു….

കേട്ടപ്പോൾ ഒന്നും തോന്നിയില്ല…… കരണം പാടവും ഗാനവും അഭിനയവും രസവും താണ്ഡവവും ലാസ്യവും ജതികളുമെല്ലാം ഈ പെണ്ണിന് പ്രിയപ്പെട്ടവയായിരുന്നു ഒരിക്കൽ…..

ആ സ്ത്രീ രൂപം തന്റെ അടുത്തേക്ക് വന്നു……..

“സോറി മാഡം….. ഇവിടെ ഇവൾ ആദ്യാമായി വരുവാണ്…

അതാ അറിയില്ലാരുന്നു ഇവിടുത്തെ നിയമങ്ങൾ…

എന്താ നിമേ ഞാൻ നിന്നെ അവിടെയെല്ലാം തിരക്കുവാരുന്നു

വാ പോകാം….”

അവളുടെ കൈയിൽ പിടിച്ചു കൊണ്ടു നാൻസി തിരിഞ്ഞു നടന്നു…..

“ആരുട്ടാ……..”

പുറകിൽ നിന്നുള്ള ആ ഒരു വിളി മതിയായിരുന്നു അവൾക്ക്‌….

ഓടി ചെന്നാ മാറിൽ വീണു..

“എന്ത് കോലമാ കുട്ട്യേ ഇത്‌ ഇങ്ങനെ കാണാൻ ആയിരുന്നോ ഞാൻ നിന്നെ കുറിച്ച് ആഗ്രഹിച്ചത് ഏഹ്….”

“ടീച്ചർ……”

വിറയാർന്ന ശബ്ദത്തിൽ അവള് വിളിച്ചു.

“വായോ…. ”

അവരവളെ പയ്യെ മണ്ഡപത്തിലേക്ക് കൊണ്ടു പോയി….

ഇതെല്ലാം കണ്ടു എന്താ നടക്കുന്നെ എന്ന് അറിയാതെ നാൻസിയും അവരുടെ പുറകെ പോയി……

“നാൻസി തന്നിക്കറിയോ ഇവളെ..”

“മാഡം ഞങ്ങൾ ഒരുമിച്ച ഇപ്പോൾ വർക്ക്‌ ചെയ്യുന്നേ…”

“ഹ്മ്മ് ഒരു ജോലിക്കാരി ആയിട്ടറിയാം അല്ലെ….!

ഇതാണ് ഞാൻ എപ്പോഴും ഇവിടെ പറയാറുള്ള എന്റെ ബ്റൈറ്റ് ആൻഡ് ബ്യൂട്ടിഫുൾ സ്റ്റുഡന്റ്….

“””അരുണിമ ബാലചന്ദ്രൻ…..”””

“ഒ മൈ ഗോഡ്”

അവൾ തലയിൽ കൈ വച്ചു പോയി……

കാരണം പലപ്പോഴും അരുന്ധതി എന്ന ടീച്ചറിന്റെ വായിൽ നിന്നും കേട്ടിട്ടുണ്ട് തന്റെ പ്രിയ ശിഷ്യയായ അരുണിമയേ പറ്റി അവരുടെ ആരുട്ടി….. പക്ഷെ അത് നിമ ആയിരുന്നെന്നറിയില്ലാരുന്നു…..

“അതേടോ….. പതിനേട്ടാമത്തെ വയസ്സിൽ നാട്യ കോകിലം അവാർഡ് ഉൾപ്പടെ എന്തൊക്കെ പുരസ്കാരങ്ങൾ ആയിരുന്നോ എന്റെ കുട്ടിക്ക് ലഭിച്ചത്…..”

എല്ലാത്തിനും അവൾ ഒന്നു ചിരിച്ചു….

“അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ടീച്ചറെ…

ഇപ്പോൾ ആ പഴയ അരുണിമ അല്ല ഞാൻ ജീവിതത്തിന്റെ താളം തെറ്റി പോയി….

ഇനിയും ഒരു തിരിഞ്ഞു പോക്കില്ല……

ചിലങ്ക…. അന്നേ ഉപേക്ഷിച്ചു….”

“കുട്ടി….. എന്ത് അസംബന്ധമാ ഈ പറയണേ ഏഹ് നൃത്തം ഒരു തപസ്യയാണ് കോടി ജന്മങ്ങൾ തപസ്സു ചെയ്തു സ്വായതമാക്കേണ്ടുന്ന വരദാനം അത് ഉപേക്ഷിക്കുകയോ….”

“എല്ലാ എനിക്കറിയാം… പക്ഷെ ഒരു കാലത്ത് തകർത്താടിയിരുന്ന…..

മതിമറന്നു ചുവടുകൾ വെച്ചിരുന്ന അരുണിമ ഉണ്ട്…. പിന്നീടുള്ള കാലം ജീവന്റെ പാതിയാണെന്ന് കരുതിയവന് വേണ്ടി ചിലങ്ക അണിഞ്ഞു പക്ഷെ എല്ലാം കൈ വിട്ടു പോയി…..”

“മോളേ നിന്റെ പ്രശ്നം എന്താ എന്ന് എനിക്കറിയില്ല പക്ഷെ നീ മടങ്ങി വരണം…..”

“ഇനി മടക്കമില്ല…. ഒടുക്കം മാത്രേ ഒള്ളു….

എന്നിൽ നിന്നും താളം തെറ്റാതെ ഒരു ചലനം പോലും ഉണ്ടാവില്ല…”

“എന്താ കുട്ടി എന്താ പറ്റിയെ…. “”?

“ഒന്നുല്ല ടീച്ചറെ ഞങ്ങൾ ഇറങ്ങട്ടെ….”

മോളേ ഇത്രയും കൊല്ലത്തിനു ശേഷമല്ലെ കാണുന്നെ കുറച്ചു നേരം കൂടി ഇരിക്കുമോ…. ”

“ഞാൻ വരാം ഒരു ദിവസം…”

അത്രെയും പറഞ്ഞു നാൻസിടെ കൂടെ ഇറങ്ങി……

അവളുടെ മനസ്സ് ശെരി അല്ലാത്തത് കൊണ്ടു നിമയോടൊന്നും ചോദിച്ചില്ല….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“എടാ അഭി… പുതിയ ആ കൊച്ചു എങ്ങനുണ്ട്…”

“ഏത് കൊച്ചു….”

“എടാ അരുണിമ…”

അവന്റെ ചോദ്യം ജിത്തുന് പിടിച്ചില്ല.

“എടാ ടിജോ നിന്നെ എനിക്ക് നാനായിട്ടറിയാം നിന്റെ കോഴിത്തരമൊന്നും അവളുടെ അടുക്കൽ വേണ്ടാട്ടോ…”

“അയ്യോ നിനക്കെന്താടാ ഞാൻ ഒരു കാര്യം ചോദിച്ചു എന്നല്ലേ ഒള്ളു..”

“എനിക്കൊന്നുമില്ല പക്ഷേ നിന്റെ വിളച്ചിലൊന്നും കൊണ്ട് അങ്ങോട്ട് ചെല്ലരുത് കേട്ടല്ലോ..”

ഒരു താകീത് പോലെ പറഞ്ഞു.

“ഞാനില്ലേ….”

അത്രയും പറഞ്ഞവൻ പുറത്തേക്കിറങ്ങി

അവിടെയിരുന്നു ലാപ്പിൽ എന്തോ നോക്കികൊണ്ടിരിക്കുന്ന നിമയിൽ കണ്ണുകൾ ഉടക്കി.

കോട്ടൺ സാരീയിൽ അവളുടെ ശരീരത്തിന്റെ വടിവ് എടുത്തു കാണാരുന്നു അത് പോലെ ഇടുപ്പിന്റെയവിടെ സാരീ സ്ഥാനം മാറി കിടക്കുവാരുന്നു…

എന്തോ ഓർത്ത പോലെയവൻ ചിരിച്ചു കൊണ്ടു നടന്നു പോയി….

ഓഫീസിൽ കുറെയധികം തിരക്കുകൾ ഉണ്ടാരുന്നതിനാൽ നിമ ഇറങ്ങിയപ്പോൾ വൈകി…

“അരുണിമ…..

താൻ ലേറ്റ് ആയല്ലോ….”

“കുറച്ചു സർ…”

“എന്നാ കേറിക്കോ ഞാൻ കൊണ്ടു വിടാം…”

“വേണ്ടാ സർ ഞാൻ പൊക്കോളാം എനിക്ക് ഇവിടെ അടുത്തു വരെയോന്ന് കേറണം..”

“കേറിക്കോ ഞാൻ കൊണ്ടു വിടാം..”

പിന്നെയോന്നും പറഞ്ഞില്ല….

“എങ്ങോട്ടാ പോകുന്നെ ?

“”കലാക്ഷേത്രം….””

പെട്ടെന്ന് വണ്ടി സഡ്ഡൻ ബ്രേക്കിട്ടു…..

“താൻ…. താൻ വീണ്ടും…..”

“ഹ്മ്മ്…. അരുന്ധതി ടീച്ചർ ഉണ്ടവിടെ അപ്പോൾ….”

“നന്നായെടോ….. ചിലങ്ക തന്റെ ജീവൻ ആരുന്നില്ലേ…. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു വേണ്ടാന്നു വച്ചില്ലേ ഒരു പക്ഷെ ഞാനും അതിനൊരു കാരണമായി….”

“ഏയ്‌ സർ ഇല്ല എന്റെ വിധിയാണ് അത്…..”

“അല്ലടോ താൻ ഇനിയും നൃത്തം ചെയ്യണം….

എന്റെ ഒരു റിക്വസ്റ്റ്ണ്….”

“ഒന്ന് ചിരിച്ചു..”

“നിമ എനിക്കൊരു കാര്യം ചോദിക്കാൻ….”

“സർ എന്താ ചോദിക്കാൻ വരുന്നതെന്നറിയാം ഇപ്പോൾ എന്റെ കൈയിൽ അതിനുത്തരമില്ല”

അത്രയും പറഞ്ഞവൾ ഇറങ്ങി…

കലാക്ഷേത്രയിൽ എത്തിയപ്പോൾ ടീച്ചർ അവിടെ നോക്കി ഇരിക്കുവാരുന്നു….

“സന്തോഷമായി മോളേ നീ വന്നല്ലോ….

വാ….”

അരുന്ധതി ടീച്ചര് കുറച്ചു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി കൊടുത്തു

നിഷ്കളങ്കത നിറഞ്ഞ കുഞ്ഞ് മുഖകൾ കണ്ടപ്പോൾ ഉള്ളിൽ ഒരു നോവ് പോലെ…

കുറച്ചു നേരം അവിടെ ചിലവഴിച്ചു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“എന്താടി ഇന്ന് താമസിച്ചേ..”

“ഒന്നുല്ലാടി ഇന്നലെ ടീച്ചർനെ കാണാൻ പോയി വന്നപ്പോൾ ഒത്തിരി വൈകി അതാ..”

“ആഹാ എന്നിട്ടെന്താ നിന്റെ തീരുമാനം…”

“തീരുമാനം ഞാൻ നേരത്തെ പറഞ്ഞതൊക്കെ തന്നെ പിന്നെ കുറച്ചു നേരം അവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കാൻ ചെന്നിരിക്കാം എന്ന് പറഞ്ഞു..”

“ഹ്മ്മ് ഏതായാലും മതി”. നാൻസിയുടെ മുഖത്തൊരു ആശ്വാസം നിറഞ്ഞു…

“അതെ നിങ്ങൾ ഇവിടെ നിൽക്കുവാണോ..”

“എന്താ അജു എന്താ കാര്യം..”

“ഗയ്സ് ഒരു ബാഡ് ന്യൂസ്‌ ഉണ്ട്…. ”

“എന്താടാ….. ”

കാത്തിരിക്കണേ ❤❤

സ്വന്തം

ആമ്പൽ….

സസ്പെൻസ് എല്ലാം നമുക്ക് വരുന്ന ദിവസങ്ങളിൽ പൊട്ടിക്കാട്ടോ…..

രചന : ആമ്പൽ സൂര്യ