ആദിതാളം നോവലിൻ്റെ ഭാഗം 8 വായിക്കുക……

രചന : ആമ്പൽ സൂര്യ

“ക്ഷമിക്കച്ചു നിന്നെ ഞാൻ മനസ്സിലാക്കിയില്ലാ നിന്റെ പ്രണയം ഇനി ഇല്ല പെണ്ണെ നീ ഈ അഭിജിത്തിന്റെ പെണ്ണാ………..”

അവൾ പോകുന്നതും നോക്കി അവൻ പറഞ്ഞു.

“അചുമ്മേ.”

“എന്തോ…..”

“അച്ചുമ്മ എന്തിനാ കയ്ഞ്ഞേ..”

“അച്ചുമ്മ കരഞ്ഞില്ലല്ലോ പൊന്നായ്ക്കു തോന്നിതാ…..”

“ആണൊ…”

“ആന്നെ… പൊന്നെ.”

“എന്തോ…”

“ഇനി അമ്മെന്ന് വിളിക്കുമോ എന്നെ.”

“ഹ്മ്മ് ബിളിക്കാം…”

അവള് ചിരിയോടെ പറഞ്ഞു.

“ന്നാ ഒന്ന് വിളിച്ചേ.”

“അമ്മേ……..”

അവൾ അങ്ങനെ വിളിച്ചപ്പോൾ അച്ചുവിന്റെ കണ്ണുകൾ ഇറൻനണിഞ്ഞു.

“അമ്മ ആന്നെ എന്റെ പൊന്നിന്റെ…….”

മുഖം മുഴുവൻ ഉമ്മ കൊടുത്ത്.

“നമുക്കെ അച്ഛമ്മക്ക് പാപ്പം കൊടുക്കാട്ടോ… ”

ചുട്കിയെ എടുത്തോണ്ട് അച്ചു അമ്മായിയുടെ മുറിലേക്ക് പോയി.

“അമ്മായി നമുക്ക് കഴികാം.”

“ചുട്കി കുട്ടാ അച്ഛമ്മേ വിളിച്ചേ…..”

“അച്ഛമ്മേ….. അച്ഛമ്മേ പാപ്പം കയ്ച്ചം ബാ ഇന്നിക്ക്…… അച്ഛമ്മേ…..”

“അമ്മായി…… അമ്മായി…. കണ്ണു തുറന്നെ……”

“അമ്മായി…..”

“അച്ഛമ്മേ തോക്ക് കണ്ണു…. ”

“ജിത്തുവെട്ടാ………….. ”

അവൾ വിളിച്ചു കൂവി………..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ഹെലോ……..”

“ഹ പറ മോളേ…..”

“ചേച്ചി അനു ചേച്ചിക്കൊരലോചന വന്നിട്ടുണ്ട് നല്ല കൂട്ടരാ എത്ര കാലം എന്നും വെച്ച അവൾ ഇങ്ങനെ ജീവിക്കുന്നെ..”

“അമ്മ എന്ത് പറഞ്ഞു മോളേ.”

“അമ്മയ്ക്കും ഒക്കെ ഇഷ്ട..”

“അങ്ങനെയാണെങ്കിൽ അത് നടക്കട്ട് മോളേ….

ഞാൻ കുറച്ചു ക്യാഷ് അടുത്തയാഴ്ച അയച്ചു തരാം എന്തെങ്കിലും ആവശ്യം ഉണ്ടെന്ക്കിൽ പറയണേ..”

“ഹ ചേച്ചി….”

“ഞാൻ വെക്കുവാട്ടോ ഓഫീസിലാണ്.”

ഫോൺ വെച്ച ശേഷം കുറച്ചു നേരം അവൾ ഓരോന്നൊർത്തിരുന്നു…..

അറിഞ്ഞോ എല്ലാരും വിവരം

നമ്മുടെ അഭിജിത് സാറിന്റെ അമ്മ മരിച്ചു.

അരുതാത്തത് എന്തോ കേട്ടത് പോലെ നിമ സീറ്റിൽ തന്നെ തറഞ്ഞിരുന്നു….

അവൾക്ക് കരയണം എന്നുണ്ട് പക്ഷെ താൻ ആരാ എന്നാ ചോദ്യം മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നു….

“പുള്ളിക്കാരി ബെഡ് റിഡൻ ആയിരുന്നു സൈലന്റ് അറ്റാക്ക് ന്നാ അറിഞ്ഞത്.”

“നമുക്കൊന്ന് പോയി കാണണ്ടേ” നാൻസി ചോദിച്ചു.

“ഹ അതിനാ ഞാൻ നിങ്ങളെ തപ്പി നടന്നെ എല്ലാരും പോകുന്നുണ്ട് നമുക്കും പോകാം.”അജു പറഞ്ഞു.

“ഹ്മ്മ്….”

കേട്ടപ്പോൾ നിമക്ക് വല്ലാതെ വേദന തോന്നി.

അമ്മ…… ഒരുപാട് തവണ കാണാൻ ആഗ്രഹിച്ചതാ……

ഫോണിൽ കൂടി ഒത്തിരി സംസാരിച്ചതുമാ……

“നാൻസി നമ്മൾ എങ്ങോട്ടാ പോകുന്നെ.”

” സാറിന്റെ വീട്ടിലേക്ക് തൃക്കണ്ണൂർക്കു. ”

തൃക്കണ്ണൂർ….. ആ പേര്……

“എന്താടി…. ഏയ്‌ ഒന്നുല്ല.”

നാൻസിയുടെ സ്കൂട്ടർ തറവാട്ടിലേക്ക് കടന്നു.

നിമ അതിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു.

“നിമ കൊച്ചേ നിന്റെ കഴുത്തിൽ ദേ ഈ അഭിജിത്തിന്റെ പേരെഴുതിയ താലി ചാർത്തി തൃക്കണ്ണൂർ തറവാട്ടിലേക്കു കൊണ്ടു വരണം അതാണ് എന്റെ ആഗ്രഹം…”

അഭിയുടെ വാക്കുകൾ അവൾ ഓർത്തു പോയി.

മാറോടു ചേർന്നു കിടക്കുന്ന താലി അവിടെ കിടന്നു പൊള്ളുന്നു….

വീടിനു പുറത്തും വെളിയിലുമെല്ലാം ആൾക്കാരുണ്ട്.

അഭിയുടെ പെണ്ണ് തറയിൽ ഇരിക്കുന്നു അവളുടെ മടിയിൽ എങ്ങലടിച്ചു കിടക്കുന്ന കുഞ്ഞി പെണ്ണിനേ കണ്ടു സഹിച്ചില്ല…..

ഭിത്തിയിൽ ചാരി നിന്നു കുറച്ചു നേരം.

ആംബുലൻസിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടു……

എല്ലാരും പുറത്തോട്ടിറങ്ങി നിലത്തു വാഴ ഇല വിരിച്ചു അതിൽ ആ അമ്മയുടെ ജീവനില്ലാത്ത ശരീരം കിടത്തി തലക്കൽ മുറി തേങ്ങയും സമ്പ്രാണി തിരിയും നിലവിളക്കും…

ജിത്തുവൊരു പ്രതിമ കണക്കെ അമ്മയുടെ അരികിൽ ഇരിപ്പുണ്ട്.

“അച്ഛമ്മേ……”

കുഞ്ഞി പെണ്ണ് കരഞ്ഞു കൊണ്ടോടി വരുന്നേ കണ്ടു.

“അച്ഛമ്മേ കണ്ണു തുറക്ക് ദേ ചുട്കിയല്ലെ വിളിക്കുന്നെ നാൻ വാക്കുണ്ടാക്കില്ല ഇനിയും ചാത്യമായും ഇല്ല…..”

ആ കുരുന്നിന്റെ കരച്ചിൽ ഹൃദയം വെട്ടി നുറുക്കുന്നതിനു തുല്യമായിരുന്നു.

ആരുമവളെ ശ്രദ്ധിക്കുന്നില്ലന്ന് തോന്നി….

“അച്ചേ അച്ഛമ്മയോട് കണ്ണ് തുറക്കാൻ പറയുമോ……”.

അവനവളെ ചേർത്ത് പിടിച്ചു….

ഭിത്തിയിൽ ചാരി ഏതോ സ്വപ്നത്തിൽ എന്നാ പോലെ ഇരിക്കുന്ന അച്ചുന്റെ അടുത്ത് ചെന്നും ആ കുഞ്ഞി പെണ്ണ് കരഞ്ഞു..,

“അമ്മേ….. അമ്മേ നോക്കിക്കേ അച്ഛമ്മ മോള് വിളിച്ചിട്ട് കണ്ണ് തോക്കുന്നില്ല…”

“എന്റെ പൊന്നു മോളേ….”

അവളാ കുഞ്ഞിനെ മുകർന്നു കരഞ്ഞു.

പയ്യെ കുഞ്ഞി പെണ്ണിന്റെ അടുത്തേക്ക് നിമ ഇരുന്നു.

മുടിയിൽ ഒന്ന് തലോടി.

പെട്ടെന്നെന്തോ ഉൾ പ്രേരണയാൽ ആ കുഞ്ഞവളുടെ വയറിനു കുറുകെ കെട്ടിപിടിച്ചു.

ആ പൊടിയുടെ കരച്ചിൽ നെഞ്ച് ചുട്ടു പൊള്ളിക്കുന്നത് പോലെ തോന്നി പോയി.

എന്താ തനിക്ക് സംഭവിക്കുന്നതെന്നു അറിയില്ല…

ഒരു യന്ത്രമ് കണക്കെ ഇരുന്നു. ഓഫീസിൽ നിന്നും വന്ന ആരൊക്കെയോ എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ കുഞ്ഞി പെണ്ണിനെ വിടാൻ തോന്നിയില്ല…..

“ജിത്തു…… സമയം ഒരുപാടായി എടുക്കാം……”

“അമ്മാവാ…. അമ്മ…….”

അവനയാളെ കെട്ടിപിടിച്ചു കരഞ്ഞു.

“മോനേ ഇനിയും കാക്കണോ അങ്ങ് നടത്തിയാലോ…?

“വരില്ലേ അപ്പോൾ….. എന്റെ ഏട്ടൻ…..”

“മോനേ നിനക്കെല്ലാം അറിയില്ലേ എന്തിനാ പിന്നെയും സമയം വൈകുന്നു…”

പിന്നെ അവൻ ഒന്നും പറഞ്ഞില്ല തെക്കേ തൊടിയിലെ മാവ് വെട്ടി അമ്മക്ക് ചിതയൊരുക്കി……

കർമ്മങ്ങൾ എല്ലാം ജിത്തു തന്നെ ചെയ്തു. ഈ സമയം ഒക്കെ കുഞ്ഞി പെണ്ണ് നിമയുടെ കൈയിലായിരുന്നു…..

അച്ചു ഇടക്ക് എടുക്കാൻ ചെന്നിട്ടും എന്തോ അവൾ പോയില്ല……..

ചിത കത്തി തുടങ്ങിയപ്പോൾ വീണ്ടും ജിത്തു അവിടെ നിലത്തുന്നു അലറി കരഞ്ഞു……

വന്നവരെല്ലാം പിരിഞ്ഞു പോയി…..

ഒടുവിൽ നാൻസിയും നിമയും പിന്നെ കുറച്ചു ബന്ധുക്കളും മാത്രം ഉമ്മറത്തു എല്ലാം തകർന്നിരിക്കുന്ന അവനെ കണ്ടു അവളുടെ ഉള്ളം പിടഞ്ഞു……

എന്ത് പറഞ്ഞ ആശ്വസിപ്പിക്കേണ്ടത്.

കുഞ്ഞി പെണ്ണ് മാറിലെ ചൂട് പറ്റി ഉറക്കം പിടിച്ചു.

അച്ചു ഒരു ചിരിയോടെ തന്നെ കൈയിൽ നിന്നുമവളെ എടുത്ത് തന്റെ സ്വന്തമായതെന്തോ പറിച്ചെടുക്കുന്ന പോലെ തോന്നി അവൾക്ക്‌.

“നിമേ നമുക്കും ഇറങ്ങാം ഏഹ്.”

“ഹ്മ്മ് ”

അവളുടെ കൂടെ പോകുമ്പോൾ അകത്തേക്കൊന്നു തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല ജിത്തുനെ നോക്കിയില്ല.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മൂന്നു ദിവസം എങ്ങനവയൊക്കെയോ പോയി.

ഒടുവിൽ ജിത്തു ഓഫീസിൽ വന്നു തുടങ്ങി…..

കൂടെ കുഞ്ഞി പെണ്ണും ഉണ്ടാരുന്നു.

ഇപ്പോൾ ആണ് ആ പൊന്നിനെ ഒന്ന് കാണുന്നത് നല്ല കൊലൻ മുടി ചെറിയ ഒരു ഫ്രോക്ക്കും ഇട്ട് അവിടെല്ലാം ഓടി നടന്നു. ഇടക്ക് നിമയുടെ അടുത്തേക്ക് ചെല്ലും. അപ്പോഴൊക്കെ അവൾക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെയുള്ള സന്തോഷം.

“വാവേടെ പേരെന്താ….”

“ചുട്കി….”

“ആഹാ നല്ല അടിപൊളി പേരാണെല്ലോ..”

ആന്റിടെ പേരെന്താ .?

” അരുണിമ.. ”

“ഇതും നല്ല പേരാണെല്ലോ…”

“ആണോടാ കണ്ണാ പൊന്നിന് സ്കൂളിൽ പൂവേണ്ടയോ..”

“നാൻ സ്കൂളിൽ പോണില്ല അച്ഛാ പറഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു പോകാന്ന്.”

“ആഹാ പൊന്നടെ അമ്മയോ…..”

“അമ്മ…. അമ്മ ബീട്ടിൽ ഉണ്ടല്ലോ…”

“ആന്നോടാ കണ്ണാ മുത്ത് ചോറ് കഴിച്ചോ.”

“ഇല്ല വരുന്നോ ആന്റിടെ കൂടെ..”

“ഇല്ല അച്ഛടെ കൂടാ.”

“അച്ഛാ താമസിക്കും കഴിക്കാൻ മുത്ത ആന്റിടെ കൂടെ വായോ ചോറ് കഴിച്ചം നമുക്ക്..”

കുഞ്ഞിയെ കൊണ്ടു റിഫ്രഷ്മെന്റ് റൂമിലേക്ക് ചെന്നപ്പോൾ എല്ലാരുടെയും കണ്ണുകൾ ഞങ്ങളുടെ മേൽ ആരുന്നു അജുവിന്റെയും നാൻസിയുടെയും കൂടെ പോയിരുന്നു.

“ആൻസിയെ നീ കണ്ടോ സാറിന്റെ അമ്മ മരിച്ച അന്ന് മുതൽ ലവൾ ആ പെണ്ണിനെ കറക്കിയെടുക്കാൻ നോക്കുവാ..”

രേണുക പറഞ്ഞു.

“നടക്കും നടക്കും ഈ ആൻസി ഇത്രയും കൊല്ലമായി തല കുത്തി നടന്നിട്ട് പറ്റിട്ടില്ല പിന്നല്ലേ ഇവൾ…

കുഞ്ഞി പെണ്ണിനെ തിരക്കി നടന്ന ജിത്തു കാണുന്നത് അവൾക്ക്‌ ചോറ് വാരി കൊടുക്കുന്നതാ.

അവന്റെ ശരീരവും മനസ്സും ഒരു പോലെ നിറഞ്ഞു…..

“നീ എന്റെ കൂടെ ഉണ്ടാരുന്നു എങ്കിൽ….”

അവൻ മനസ്സിൽ ഓർത്തു പോയി.

കുഞ്ഞിടെ വായും മുഖവുമൊക്കെ കഴുകിച്ചു കൊടുത്തു.

വൈകുന്നേരം ആ കവിളിൽ നിറെ മുത്തങ്ങൾ നൽകിയാണ് പറഞ്ഞു വിട്ടത്……

തനിക്കു ജനിക്കേണ്ട കുഞ്ഞയതിനാൽ ആയിരിക്കും അവളോട് ഇത്രയും പ്രിയം അവൾ മനസ്സിൽ ഓർത്തു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“അമ്മേ”…

“ആഹാ അമ്മ എത്ര നേരായി നോക്കി ഇരിക്കുവാ എന്നറിയോ എന്റെ ചുട്കിയെ.

എന്തിനാ ഏട്ടാ മോളേ കൊണ്ടു പോയെ ഞാൻ നോക്കില്ലാരുന്നോ…”

അവൾ പരിഭവം പറഞ്ഞു.

“തനിക്കൊരു ബുദ്ധിമുട്ട്..”

“എനിക്കൊ എന്റെ മോളോ എന്താ എന്നെ കുറിച്ച് കരുതിയെ ഏഹ്…. “അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.

” അല്ല അച്ചു ഞാൻ….

മോളേ…. അത് കൊണ്ടല്ല ഒരു മരണം നടന്ന വീടല്ലേ നിനക്ക് അവിടെ അമ്മാവൻറെ കാര്യം ഒക്കെ നോക്കേണ്ടേ അത് കൊണ്ട.. ”

“ഓഹോ അപ്പോൾ എന്റെ മോൾ എനിക്ക് അധികപറ്റാണോ ഏട്ടാ….”

“എടി.”

“ഒന്നും പറയണ്ട നാളെ മുതൽ ഓഫീസിൽ പോകുമ്പോൾ മോളേ വീട്ടിൽ കൊണ്ടക്കിയാൽ മതി ഞാൻ നോക്കിക്കോളാം എനിക്കും ഉണ്ട് ഇവളിൽ അവകാശം……”

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ചുട്കി……….”

ആ പേര് തന്നെ മനസ്സിൽ വരുവാ…..

അവളുടെ കണ്ണുകൾ എന്നെ ആരെയൊക്കെയോ കാണിച്ചു തരുന്നത് പോലെ……….

പയ്യെ സാരിയുടെ ഇടയിൽ പിൻ ചെയ്തു വച്ചിരുന്ന താലിയിലേക്കു കൈകൾ പോയി…….

ഇതെടുത്തു പുറത്തിടണമെന്ന് എത്രയോ നാളുകളായി കരുതുന്നു……

പക്ഷെ സാധിക്കുന്നില്ല…,.,…

അവളെഴുന്നേറ്റു നിലാവിനെ നോക്കി……

“ഈ ലോകം മുഴുവൻ എതിർത്താലും എന്തിനു നീ എതിർത്താലും ദേ ഈ നെഞ്ചിൽ എന്നും നിനക്ക് മാത്രേ സ്ഥാനമുള്ളു ആരു,……”

പെട്ടെന്നൊരു കാറ്റവളെ തഴുകി തലോടി കടന്നു പോയി…………..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഈ സമയം ബോംബെ ഫോർട്ടിൽ

“ഭായ് ദേ ടിക്കറ്റ് വൈകുന്നേരം ഏഴു മണിക്കാണ് ഫ്ലൈറ്റ് നാളെ വെളുപ്പിനെ ആകുമ്പോൾ കൊച്ചിയിലെത്തും നമ്മുടെ ആൾക്കാരവിടെ കാണും…..”

“വേണ്ടാ ആരും വേണ്ടാ ഞാൻ എന്റെ നാട്ടിലേക്ക പോണത് അവിടെ ആരുടേയും സഹായം ആവശ്യമില്ല.

കുറച്ചു കടമകൾ പൂർത്തിയാക്കാൻ കുറച്ചു പേരെ കാണാൻ ഉണ്ട് അത് കഴിയുമ്പോൾ അങ്ങോട്ട് പോയത് പോലെ ഞാൻ തിരിച്ചു വരും.”

കൈയിൽ ഇരുന്ന മദ്യ കുപ്പി വായ്‌ലോട്ട് കമഴ്ത്തികൊണ്ട് പറഞ്ഞു……….

കാത്തിരിക്കണേ ❤❤

രചന : ആമ്പൽ സൂര്യ

ചിലോർക്ക് മനസ്സിലായി ചിലോർക്ക് നാളെ മനസ്സിലാകും…. അപ്പോൾ നാളെ നമ്മുടെ നായകന്റെ എൻട്രി ആണുട്ടോ…… ഇത്രയും ദിവസം സസ്പെൻസ് ഇട്ടത് മനഃപൂർവമല്ല ഒരു സന്തോഷം 😌😌