പെണ്ണ് കാണാൻ വന്ന ചെക്കൻ അന്ന് ഉച്ച വരെ പെണ്ണിന്റ വീട്ടിലെ ടോയ്‌ലെറ്റിൽ ആയിരുന്നു…..

ശിവേട്ടന്റെ പാറുട്ടി….

രചന : Fathima Sahla

ഡീ കാന്താരി….

എന്താടാ തെമ്മാടി

ഐ ലവ് യു,,

നീ പോട കുരങ എനിക്കു നിന്നെ ഇഷ്ടം അല്ല

എനിക്കു ഇഷ്ടം ആണല്ലോ

ദേ ചെക്ക എന്റെ പിറകെ നടന്നാൽ ഉണ്ടല്ലോ.

അതിനു നീ എന്റെ മുന്നിൽ അല്ലെ നടക്കുന്നത്

അപ്പോൾ എനിക്കു പിറകെ വരാൻ അല്ലെ പറ്റു..

ഹ്ർർ നീ പോടാ മങ്കി..

നീ പോടീ മാക്രി

അതു നിന്റെ കെട്ടിയോൾ..

അതന്നെ ഞാനും പറഞ്ഞത്

നീ പോടാ എനിക്കു നിന്നെ ഇഷ്ടം അല്ല.

അതു പറഞ്ഞു പാറു തുള്ളികൊണ്ട് ബസിൽ കയറി പോയി…

ഇത് പാറു……. ഒരു അസൽ വായാടി….

ആരെയും ഭയം ഇല്ല…… പാറുനെ അവിടെ ഉള്ള ചെക്കമ്മാർക് ഒക്കെ ഇഷ്ടം ആണ് പക്ഷെ അവളെ പേടിച്ചു ആരും അതു പറയില്ല…….. പക്ഷെ അവളെ മുന്നിൽ ചെന്നു നിൽക്കാൻ ഉള്ള.ധൈര്യം ഒരു ആൾക്ക് മാത്രേ ഉള്ളൂ… നമ്മുടെ ശിവന്……… പാറു ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു…

ശിവൻ ഇപ്പോൾ. ഡിഗ്രി കഴിഞ്ഞു…..

പാറു ബസിൽ കയറി അവനെ നോക്കി കോലം കാണിച്ചു….

നിന്നെ ഞാൻ എടുത്തോളാഡി കാന്താരി..

എന്റെ പാറു നിനക്കു ശിവേട്ടനെ ഇഷ്ടം അല്ലെ…

പിന്നെ എന്തിനാ വെറുതെ…

ഒരു രസം

ആ വല്ല പെൺപിള്ളേരും കൊത്തി കൊണ്ട് പോവാതെ നോക്കിക്കോ.

അങ്ങനെ കൊണ്ട് പോവില്ല മോളെ ശിവേട്ടൻ പാറുന് ഉള്ളതാ..

മ്മ് തന്നെ

അങ്ങനെ അവര് സ്കൂളിൽ നിന്നും തിരിച്ചു വന്നതും…. ബുള്ളറ്റിൽ ശിവൻ ഇരിപ്പ് ഉണ്ട്……

ആളു കലിപ്പിൽ ആണ്…

പാറു

മ്മ് എന്താ

നിനക്കു എന്നെ ഇഷ്ടം ആണോ അല്ലയോ…

അതു ഞാൻ പറന്നല്ലോ എനിക്കു നിങ്ങളെ ഇഷ്ടം അല്ല ഇഷ്ടം അല്ല…

ആണോ ഇഷ്ടം അല്ലാലോ…

ആഹ്ഹ് ഇഷ്ടം അല്ല

എങ്കിൽ ഇത് ആയിരിക്കും നമ്മുടെ അവസാന കുടി കാഴ്ച… ഗുഡ് ബായ്……. അതു പറഞ്ഞു ശിവൻ കലിപ്പിൽ ബുള്ളറ്റിൽ കയറി പോയി….

പാറു പണി പാളി എന്നാണ് തോന്നുന്നത്

എന്റെ മീനു… ആ മുതൽ പോയ പോലെ തിരിച്ചു വരും ഇത് ഒക്കെ നമ്പർ അല്ലെ.. നീ വാ…..

എന്നാൽ തുടര്ന്ന് ഉള്ള ദിവസങളിൽ ഒന്നും ശിവനെ പാറു കണ്ടില്ല.. അതു അവൾക്ക് ഒരുപാട് സങ്കടം ഉണ്ടാക്കി…

ഇനി പാറുന്നു വിളിച്ചു വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ ദുഷ്ടൻ ഇത്രയും ദിവസം എവിടെ പോയതാ

അപ്പോൾ ആണ് അവൾ ശിവന്റെ കുട്ടുകാരന് ഉണ്ണി അവിടെ നില്കുന്നത് കണ്ടത്… പാറുന് ഉണ്ണി ചേട്ടനെ പോലെയാ…..

ഉണ്ണിയേട്ട

ആഹ് ആരിത് പാറു തമ്പുരാട്ടിയോ

കളി ആക്കല്ലേ ഉണ്ണിയേട്ട.. ശിവേട്ടൻ എവിടെയാ

അഹ് നീ എന്തിനാ അവനെ പറ്റി അനേഷികുന്നത്…

പറ ഉണ്ണിയേട്ട പ്ലീസ്

എനിക്കു അറിയില്ല..

ഉണ്ണിഏട്ടൻ അറിയാതെ ശിവേട്ടൻ എങ്ങും പോവില്ല

അതു എനിക്കു അറിയാം പറ

നിനക്കു അവനെ ഇഷ്ടം അല്ലാലോ പിന്നെ എന്തിനാ അവനെ തിരക്കുന്നത്… നീ പോയെ പാറു….

എനിക്കു ഒത്തിരി തിരക്ക് ഉണ്ട്… ഉണ്ണി തിരിഞ്ഞു നടന്നതും പാറുന് അങ്ങ് സങ്കടം ആയി അവൾ കരഞ്ഞ് കൊണ്ടോടി…

ദിവസങ്ങൾ മാസങ്ങൾ ആയി എന്നിട്ട് ശിവനെ പറ്റി ഒരു അറിവ് ഇല്ല…

എന്റെ ഭഗവാനെ എന്റെ ശിവേട്ടനെ എന്റെ മുന്നിൽ എത്തിക്കണേ കണ്ണാ….. പാറു മനസു ഉരുകി കണ്ണനെ തൊഴുതു തിരിച്ചു വരുന്ന വഴി ആണ്…

ശിവന്റെ അമ്മനെ കണ്ടത്…..

ജാനു അമ്മേ…

അല്ല പാറുട്ടിയോ എന്താ മോളെ…

ശിവേട്ടൻ എന്തിയെ അമ്മേ….

മോൾ അറിന്നില്ലേ അവനു അമേരിക്കയിൽ ഒരു ജോലി കിട്ടി അവിടെയാ… ഇനിയും മൂന്നാലു വർഷം കഴിന്നെ വരു..നട അടച്ചു കാണോ എന്തോ ഞാൻ ചെല്ലട്ടെ മോളെ…

മ്മ്…

എന്നാലും എന്നോട് പറയാതെ… പോയില്ലേ

മീനു

ഡീ ഈ അമേരിക്കയിൽ പോയവരു ഒക്കെ ഏതേലും മദാമ്മയെ അടിച്ചോണ്ട് വരും… നമ്മളെ തെക്കേലെ ജാനകി ചേച്ചിടെ മോൻ ഗോപൻ അവൻ ഒരു മദാമ്മയാ കെട്ടിയെ…

നിന്റെ കാര്യം പോക്കാ മോളെ…

ഹും എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട…അതിനെകൾ നല്ല ചെക്കനെ എനിക്കു കിട്ടും….

മ്മ്മ്

അങ്ങനെ നാല് വര്ഷങ്ങള് കഴിഞ്ഞു.. ഇന്നേവരെ ശിവന് ഒരിക്കൽ പോലും.. നാട്ടിൽ വന്നിട്ട് ഉണ്ടായിരുന്നില്ല…

ഇപ്പോൾ പാറു ആകെ മാറി ഒന്നുടെ സുന്ദരി ആയി

ആരും മോഹിക്കുന്ന ഒരു സുന്ദരി കുട്ടി……

അവൾ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു….

ഒരു ദിവസം… പാറുവും മീനുവും കൂടെ കോളേജ് കഴിഞ്ഞു വരുവായിരുന്നു.

പാറു ദേ ഡീ ശിവേട്ടൻ….

പാറു ഞെട്ടി അങ്ങോട്ട്‌ നോക്കി… അവിടെ ശിവൻ.. അവൻ മുന്നത്തെ കളും ഒരുപാട് മാറി പോയി

മുണ്ടും ഷർട്ടിൽ നിന്നും… ചന്ദന കുറിയിൽ നിന്നും… ഉള്ള മാറ്റം….

മീനു

എന്റെ ദൈവമേ എന്തു ലൂക്കടി എന്റെ കോഴി അങ്ങോട്ട്‌ നോക്കാതെ ഇരിക്കാൻ സമ്മതിക്കുന്നില്ല

ഹ്ർർ

ഹിഹിഹി…..അതു ഏതാ കൂടെ ഉള്ള വാനരപട..

ആ എനിക്കു അറിയില്ല…..കൂടെ വർക്ക്‌ ചെയ്യുന്നവർ ആയിരിക്കും

അവര് അടുത്തേക് ചെന്നു……

ശിവന് വലിയ മൈൻഡ് ഒന്നും ഇല്ല….. അതു പാറുന് വിഷമം ആയി……… അവൻ….

മീനുവിനെ നോക്കി ഒന്നും ചിരിച്ച ശേഷം മുഖം മാറ്റി….

മീനു

ശിവേട്ട സുഖല്ലേ എത്ര നാളായി കണ്ടിട്ട്…

സുഖം

ഏട്ടൻ ആളു ആകെ മാറി പോയി…

മ്മ്

പാറു മുഖം വീർപ്പിച്ചു വെച്ചു അവനെ നോക്കി നില്ക്ക എങ്കിലും വഴിതെറ്റി പോലും ഒരു നോട്ടം അങ്ങോട്ട്‌ വന്നില്ല……

മീനു നീ സുഖ വിവരം അനേഷിക്കാതെ ഒന്നും വരുന്നു ഉണ്ടൊ ഞാൻ പോവാ

അതു പറഞ്ഞു പാറു പോയി..

എന്റെ അളിയാ നിന്റെ സെലെക്ഷൻ കൊള്ളാലോ

ശിവ… ആളു കുറച്ചു പ്രശ്നം ആണല്ലോ

അതു ഒക്കെ ഞാൻ ശെരി ആക്കും മക്കളെ നിങ്ങൾ കണ്ടോ

നിങ്ങളെ കല്യാണം കൂടാൻ അല്ലെ ഞങ്ങൾ വന്നത്…

മ്മ്

പട്ടി തെണ്ടി.. നാറി അമേരിക്കയിൽ പോയപ്പോൾ വലിയ ആളു ആയന്നാ വിചാരം… എന്താ ജാഡ..

എനിക്കും അറിയാം ജാഡ ഇടാൻ

എന്റെ പാറു അസൂയക്ക് മരുന്നു ഇല്ല മോളെ…

അസൂയ നിന്റെ കുഞ്ഞമ്മക്ക്…

ഹിഹിഹി

വരുന്നു ഉണ്ടൊ നീ…

വരുവാ….

പാറു തുള്ളികൊണ്ട് വീട്ടിൽ ചെന്നു..

ആാാ അച്ഛന്റെ മോളു വന്നാ…

അഹ് അച്ഛാ

മോളെ നിന്നോട് ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്….

എന്താ അച്ഛാ

മോളെ നാളെ നിന്നെ ഒരു കൂട്ടര് കാണാൻ വരുന്നു ഉണ്ട്..

ഹേ എന്നെയോ, എനിക്കു എനിക്കു ഇപ്പോൾ കല്യാണം വേണ്ട അച്ഛാ

അവര് വരട്ടെ നമ്മുക്ക് നോക്കാം….

മ്മ്

വിം വേണോ അതോ ഉറുമ്പ് പൊടി വേണോ

മുട്ടിൽ പടക്കം ഇട്ടു പൊട്ടിച്ചാലോ…. ഹോ അതികം ചെലവ് ആണ്.. അങ്ങേരെ ഭാവി തര്കരണ്ട

പാറു വലിയ പ്ലാനിങ് ഒക്കെ നടത്തി…

മോളെ പാറു അവർ എത്തി…

പാറു നൂറു ചെറുനാരങയുടെ ശക്തി ചായയിൽ കലക്കി ചെക്കന് കൊടുത്തു….

മോളെ വേണേൽ ചെക്കനെ നോക്കിക്കോ ഇനി കണ്ടില്ലന്നു പറയരുത്

ഹും എനിക്കു ഒന്നും കാണാഡാ

ഡീ കാന്താരി

ഹേ എവിടെയോ

പാറു തിരിഞ്ഞു നോക്കി.. അവിടെ ഇളിച്ചോണ്ട് ശിവൻ നില്കുന്നു…. അവൾ ഞെട്ടി തരിച്ചു പോയി…

മ്മ് എങ്ങനെ ഉണ്ട് എന്റെ പ്രതികാരം

ഉടനെ.. ശിവന്റെ മുഖം മാറി..

പാറു

കള്ള തെമ്മാടി. പാറുവിന്റെ പ്രതികാരം ഇപ്പോൾ പുറത്തു വരും

പാറുന്റെ അച്ഛാ എവിടെയാ ടോയ്ലറ്റ്

ചെക്കന് പെണ്ണിനെ കണ്ടതിന്റെ വെപ്രാളം ആണ്..

പാറു

അതു എന്താ ഞാൻ ബിപി ആണോ

അച്ഛൻ

പാറുട്ടി

വാ അടച്ചു

ശിവൻ ഒരു അരമണിക്കൂർ കഴിഞ്ഞു ആണ് ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങിയത്…..

അയ്യോ അമ്മേ ഓഹ്

എങ്ങനെ ഉണ്ട് ശിവേട്ട

നിന്റെ….അയ്യോ അതു പറഞ്ഞു ശിവൻ വീണ്ടും അകത്തു കയറി..

പെണ്ണ് കാണാൻ വന്ന ചെക്കൻ അന്ന് ഉച്ച വരെ പെണ്ണിന്റ വീട്ടിലെ ടോയ്‌ലെറ്റിൽ ആയിരുന്നു,,..

അപ്പോൾ എല്ലാം തീരുമാനീച്ചാ സ്ഥിതിക്ക് ഞങ്ങൾ ഇറങ്ങ..

മോനെ ശിവ… മോൻ എല്ലാം കഴിഞ്ഞു പതുകെ വന്നാൽ മതി……

അമ്മാ

പെണ്ണിന് കുറച്ചു കൂടുതൽ ആണ്…

അമ്മേ

ശിവൻ.. ഒരു വിധം രെക്ഷപെട്ടു പുറത്തു ഇറങ്ങി….

പാറു

ഹലോ ശിവൻ മോനെ… ഒന്ന് നിന്നെ…

മ്മ് എന്താ

എന്താ ഉദ്ദേശം

നിന്നെ കെട്ടണം അതന്നെ

എനിക്കു സമ്മതം അല്ലെകിൽ

എനിക്കു സമ്മതം ആണല്ലോ

എനിക്കു കൂടെ സമ്മതം ആവണ്ടേ

നിന്റെ സമ്മതം ആർക്ക് വേണം..

ഒരു സുപ്രഭാതത്തിൽ മുങ്ങി വേറെ ഒരു ദിവസം പൊങ്ങി…. താൻ എന്നോട് പറയാതെ എന്തിനാടോ പോയെ.. അതു പറഞ്ഞു പാറു അവന്റെ കോളറിൽ പിടിച്ചു….

നിനക്കു എന്നെ ഇഷ്ടം അല്ലാലോ.. പിന്നെ എന്തിനാ പറയുന്നത്

എന്നിട്ട് ഇപ്പോൾ എന്തിനാ വീണ്ടും വന്നത്.. ഞാൻ ഇഷ്ടം ആണന്നു പറന്നില്ലാലോ…

ഓഹോ അത് ശെരി.. നിനക്കു എന്നെ ഇഷ്ടം അല്ലലെ.. നിന്റെ ആ കൂട്ടുകാരി മീനു ഉണ്ടല്ലോ നല്ല കുട്ടിയ എനിക്കു ചേരും..അടക്കോ ഒതുക്കോ ഒക്കെ ഉണ്ട്…. നിന്നെ പോലെ..അല്ല.. പെണ്ണിന്റ രൂപവും… രാക്ഷസിയുടെയും മനസ് ഉള്ള..നിന്നെ പോലെ

പിന്നെ എന്തിനാ എന്നെ കാണാൻ വന്നത്….

ആരാന്നു വെച്ചാൽ പോയി കെട്ടിക്കൂടെ

ആ കെട്ടും കെട്ടാൻ തന്നെയാ പോണേ…….

നീ പോയാൽ വേറെ കുറെ വരും ശിവന് അതു ഒക്കെ പുല്ല്….. പോടീ

അതോടെ പാറുവിന്റെ കണ്ണ് നിറഞ്ഞ് അവൾ ചുണ്ട് കുറുപ്പിച്ചു നിൽക്കാൻ തുടങ്ങി…

അച്ചോടാ എന്തു പറ്റി മോളെ വാവക്ക് സങ്കടം ആയോ,,

പോടാ പട്ടി നീ ആരെ കെട്ടിക്കോ.. ഞാൻ നിന്നെകാളും നല്ലവനെ കെട്ടി ദേ ഇങ്ങനെ.. നിന്റെ മുന്നിൽ കൂടെ നടക്കും…. കാണിച്ചു. താരം….

നീ കെട്ടോടി… കെട്ടൊന്നു…..പും..

ഉടനെ…. ശിവൻ പാറുവിനു ഇട്ടു ഒന്ന് പൊട്ടിച്ചു…

ങ്ങി ങ്ങി ങ്ങി….എന്നെ എന്തിനാ തല്ലിയത്…

നിന്നെ കൊല്ല വേണ്ടേ ഇതു എന്നെ മൈൻഡ് ആകാത്തത്തിനു.. ബാക്കി ഓൺ തെ വേ ആണ് മോളെ….

ഇത്രയും പറഞ്ഞു സ്ലോ മോക്ഷനിൽ ശിവൻ പോയി….

എന്തൊക്കെ ആഗ്രഹങൾ ആയിരുന്നു എന്റെ മോളെ എല്ലാം വെള്ളത്തിൽ വരച്ച വര ആയില്ലേ.. എന്റെ കഷ്ട്ടകാലംനിന്നിൽ ആണ് എന്റെ സകല പ്രേതിക്ഷ

നീ ഒന്ന് വളർന്നിട്ടു വേണം അവളെ ഒരു പാഠം പഠിപ്പിക്കാൻ….

ശിവേട്ട

എന്താടി…

നിങ്ങൾ കുഞ്ഞിനോട് എന്താ പറയുന്നത്…

അതു ഒരു വയ്യ വേലി എടുത്ത…തലയിൽ വെച്ച കാര്യം പറഞ്ഞതാ പാറു….. !

അതു ഏതാ ഞാൻ അറിയാത്ത വയ്യ വേലി..

നീ അല്ലാണ്ട് ആരു

ഓഹോ ഞാൻ ആണോ.., ഇനി പാറുന്നു വിളിച്ചു കൊഞ്ചാൻ വാ തിളച്ച വെള്ളം എടുത്തു മുഖത്തു ഒഴിക്കും എന്നു പറഞ്ഞു പാറു തുള്ളികൊണ്ട് പോയി…

തൊട്ടിലിൽ കിടന്നു അവരെ ആറു മാസം പ്രായം ഉള്ള തുമ്പിമോൾ അച്ഛന്റെ അമ്മയുടെയും വഴക്ക് കണ്ട് ചിരിക്ക…

അച്ഛന്റെ ചുന്ദരി.. നമ്മുക്ക് അമ്മയെ… സോപ്പ് ഇടാം.. നീയും വാ… നിന്റെ അമ്മാ… സൈക്കോ ആണ് ചിലപ്പോൾ പറഞ്ഞത് പോലെ ചെയ്താലോ അച്ഛന്റെ സുന്ദരമായാ മുഗം നീ ഒന്ന് ആലോചിച്ചു നോക്കിയേ, ഓഹ് ദാരിദ്ര്യം.. കമോൺ മോളെ…

എവിടെ എന്റെ പ്രണസഖി…

പാറു….. ഡീ സൈക്കോ പാറു…. കൂയ്‌ എവിടെ ആടി നീ.. ഉടനെ എന്തോ ഒന്ന് പാറി വന്നു…

ഡീ കുഞ്ഞു എന്റെ കൈയിൽ ഉണ്ട്..

ഉടനെ പാറു തുമ്പിമോളെ വാങ്ങിച്ചു….. ഞാൻ എന്റെ വീട്ടിൽ പോവാ… നിങ്ങൾ ഒറ്റക്.. കിടന്നാൽ മതി….

നീ പറയുന്നത് കേട്ടാൽ തോന്നും നിന്റെ മണ്ടക്ക് ആണ് ഞാൻ കിടക്കുന്നത് എന്നു…. നിനക്കു അതിനെ പറ്റി ഒരു വിചാരം ഇല്ല… കുഞ്ഞിനു മാസം ആറു ആയി അടുത്തത് ട്രൈ ചെയ്യാൻ ടൈം ആയി..,

ഒറ്റക് ട്രൈ ചെയ്താൽ മതി ഞാൻ പോണു

ഓഹ് പൊക്കോ പിന്നെ ഇങ്ങോട്ടു വരരുത്.. അതിനു മുൻപ് ഒക്കത്തു ഉള്ള ആ മുതലിനെ ഇങ്ങു താ

നീ വന്നപ്പോൾ കൊണ്ട് വന്നത് അല്ലാലോ.. നീ കൊണ്ട് വന്നാ ആ ചീഞ്ഞ ആ ടോൾ ഉണ്ട് അതിനെ എടുത്തു ഒക്കത് വെച്ചോ…ഇതു എന്റെ… ട്രോഫി ആണ്

ഓഹോ അപ്പോൾ ഞാൻ പോവാൻ കാത്തു നിൽക്ക ആയിരുന്നു അല്ലെ കാണിച്ചു താരം…

ശേ ഇവിടെ വെച്ചോ.. ഞാൻ കൊച്ചിനെ ഉറക്കിയിട്ട് വരാം

പോ നാണകെട്ട മനുഷ്യ…അയ്യോ എന്റെ..

ബിരിയാണി…

ഇന്ന് ബിരിയാണിയാ… ബിരിയാണി.. എന്നു പറഞ്ഞു വല്ല ഉപ്പുമാവ് ആവും… കൊണ്ട് വരിക…

പരീക്ഷണങൾ ഏറ്റു വാങ്ങാൻ എന്റെ ജീവിതം ബാക്കി… പ്യാവം ഞാൻ

പാറു ഡീ…… ആ മോട്ടോർ ഫുള്ള് ആക്കിയേക്..

എനിക്കു ടോയ്‌ലെറ്റിൽ കിടന്നു ഉറങ്ങാൻ ഉള്ളതാ…..

പണി കൊടുത്തു പാറുവും…. അതു ഏറ്റു വാങ്ങാൻ ശിവനും അവരെ തുമ്പി മോളും ആയിട്ടു ഹാപ്പി ആയി ജീവിക്കട്ടെ……

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Fathima Sahla

Scroll to Top