അപ്പുറത്തെ വീട്ടിലെ മഞ്ജു ചേച്ചി കുഞ്ഞിന് മുല കൊടുക്കുന്നത് അറിയാതെ നോക്കി നിന്നു പോയി……

രചന: അരുൺ നായർ

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും തിരിച്ചു വരും വഴി അപ്പുറത്തെ വീട്ടിലെ മഞ്ജു ചേച്ചി കുഞ്ഞിന് മുല കൊടുക്കുന്നത് അറിയാതെ നോക്കി നിന്നു പോയി…… ആ കുഞ്ഞു,,, ചേച്ചിയുടെ മുല കുടിക്കുന്നതും ചേച്ചി അത് ആസ്വദിച്ചു കുഞ്ഞിനെ മാറോടു ചേർത്ത് പിടിക്കുന്നതും കണ്ടു നിൽക്കാൻ തന്നെ വളരെ രസം ആയിരുന്നു……പക്ഷെ കയ്യോടെ പിടി കൂടിയ മഞ്ജു ചേച്ചിയുടെ ഭർത്താവ് രുദ്രൻ ചേട്ടൻ എൻ്റെ പ്രായം നോക്കാതെ ഒറ്റ പൊട്ടിരു തന്നു,,,,,അടിയും കൊണ്ടു ഓടാൻ തുടങ്ങിയ എന്നെ അവിടെ പിടിച്ചു നിർത്തിയിട്ടു നാട്ടുകാരെ വിളിച്ചു നടന്ന കാര്യവും പറഞ്ഞു…….അന്ന് മുതൽ കിട്ടിയത് ആണ്‌ മുല കൊതിയൻ എന്നുള്ള പേര് നാട്ടിലും വീട്ടിലും……

ആ സംഭവത്തിനു ശേഷം നാട്ടിൽ ഉള്ള ചേച്ചിമാർ എന്നെ കണ്ടാൽ പരിഹാസത്തോടെ ഉള്ള ചിരിയും ചിരിച്ചു ശരീരം മുഴുവൻ പൊതിഞ്ഞു പിടിച്ചു മാത്രമേ നടന്നിട്ടുള്ളൂ……

എങ്ങോട്ട് ഇറങ്ങിയാലും നാട്ടുകാരും കൂട്ടുകാരും ചോദിക്കും ഇന്നു ആരുടെ ഒളിഞ്ഞു നോക്കാൻ പോകുക ആണ്‌…..ഇതു വരെ എത്ര പേരുടെ കണ്ടിട്ടുണ്ട്……

വളരെ അധികം വിഷമം ഉണ്ടാകുമെങ്കിലും ഞാൻ ആരെയും ഒന്നും പറയാറില്ല….. അവരെ ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല അവർ അങ്ങനെ ഒരു സിറ്റുവേഷനിൽ അല്ലേ എന്നെ കണ്ടത്…..

എന്തിനു അധികം പറയുന്നു അച്ഛൻ കള്ള് കുടിച്ചിട്ട് വരുന്ന ദിവസങ്ങളിൽ അച്ഛനും എന്നെ വിളിക്കുന്നത് മുല കൊതിയൻ എന്നുള്ള പേരാണ്……

ബന്ധുക്കൾ ഒന്നും ആ സംഭവത്തിനു ശേഷം വീട്ടിലേക്കു വരാറില്ല…..

പെൺപിള്ളേരോ,,, പ്രായം കുറഞ്ഞ ചേച്ചിമാരോ ഉള്ള വീട്ടുക്കാർ എല്ലാവരും എൻ്റെ കുടുംബവും ആയുള്ള എല്ലാ ബന്ധവും വേണ്ടെന്നു വച്ചു……

ആ സംഭവത്തിനു ശേഷം അടുത്ത ദിവസം ക്ലാസ്സിൽ പോയപ്പോൾ പെൺകുട്ടികളും ആൺകുട്ടികളും എന്നെ എൻ്റെ പുതിയ വിളി പേര് ബോർഡിൽ തന്നെ എഴുതി വച്ചു സ്വീകരിച്ചു……ആരോടും ഒരു പരിഭവവും ഇല്ലാതെ ഞാൻ അത് ബോർഡിൽ നിന്നും തുടച്ചു നീക്കി….. ക്ലാസ്സിൽ ആരോടും മിണ്ടാതെ തലയും കുനിച്ചു ഇരുന്നപ്പോളാണ് ബയോളജി ടീച്ചർ എന്നെ പീരീഡ് കഴിഞ്ഞപ്പോൾ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിച്ചത്,,,

അതു എന്നിലും എന്റെ കൂടെ പഠിക്കുന്നവരിലും ഒരു ഞെട്ടൽ ഉണ്ടാക്കി……

“”സുബിൻ, ഇന്നു ക്ലാസ് കഴിയുമ്പോൾ എന്നെ വന്നു കണ്ടിട്ട് മാത്രമേ വീട്ടിലേക്കു പോകാവൊള്ളൂ….””

ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു…..

“”വരാം ടീച്ചർ….””

ഞാൻ പേടിയോടെ പറഞ്ഞു….

എൻ്റെ വീട് കഴിഞ്ഞു മൂന്നാമത്തെ വീട് ആണ്‌ ടീച്ചറിന്റേത്,,,, ടീച്ചർ എന്തായാലും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്……

ടീച്ചറിന്റെ വിളി കേട്ടതും ക്ലാസ്സിലെ അലമ്പന്മാർ എല്ലാം എൻ്റെ അടുത്തേക്ക് വന്നു…..

‘”എൻ്റെ പൊന്നളിയാ നിന്റെ ഒരു യോഗം…..

നാട്ടിൽ നീ ഫേമസ് ആയപ്പോൾ ടീച്ചർ സുഖം കിട്ടാൻ വേണ്ടി വിളിക്കുന്നതാണ് അളിയാ……

പുള്ളികാരിയുടെ കെട്ടിയോൻ തട്ടി പോയത് അല്ലെ

ആകെ ഒരു മകൾ അല്ലെ ഉള്ളു,,,, അവളും നല്ല അടിപൊളി പീസ് ആണ്‌….. അളിയാ,, അളിയന്റെ സമയം അടിപൊളി സമയം തന്നെ…””

ഞാൻ കൂട്ടുകാരുടെ വർത്തമാനം കേട്ടപ്പോൾ ഒന്ന് ചിരിച്ചതേ ഉള്ളു…..

കൂട്ടുകാർ പറഞ്ഞത് സത്യം ആണ്‌,,,, ടീച്ചർ ബോർഡിൽ എഴുതുമ്പോൾ ആ ശരീരം ഒന്ന് കാണാൻ ഞങ്ങൾ എല്ലാം തലകുത്തി ശ്രമിക്കാറുണ്ട്,,,, ആ ടീച്ചർ ആണ്‌ എന്നെ വിളിച്ചേക്കുന്നത്……

കാര്യം നാല്പത്തി മൂന്ന് വയസ് ഉണ്ടെങ്കിലും ടീച്ചറിനെ കണ്ടാൽ ഒരു മുപ്പത് വയസിൽ കൂടുതൽ പറയില്ല,,,,, ടീച്ചറുടെ മകൾ ഇപ്പോൾ കോളേജിൽ പഠിക്കുക ആണ്‌…..പക്ഷെ ടീച്ചറെ കണ്ടാൽ ആരും പറയില്ല അത്രയും വയസുള്ള മോൾ ഉണ്ടെന്നു……

ഭർത്താവ് നേരത്തെ മരിച്ചു പോയതും ആണ്‌…..

ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക്‌ പോകും വഴി ഞാൻ ഓർത്തു…..കല ടീച്ചർ എന്തിനു ആകും എന്നെ വിളിച്ചത്….. കൂട്ടുകാർ പറഞ്ഞത് പോലെ എന്തിനു എങ്കിലും ആകുമോ….???

ആണെങ്കിൽ എൻ്റെ കണ്ട്രോൾ പോകും….

നല്ല തുമ്പപ്പൂവിന്റെ നിറം ആണ്‌ ടീച്ചർക്ക്‌,,,, ഒത്ത ശരീരവും ആരും കൊതിക്കുന്ന മുഖവും,,,,

ദൈവമേ എന്നെ നീ തന്നെ കാത്തോളണേ അടുത്ത ചീത്ത പേര് ഉണ്ടാകാതെ….. ഞാൻ മനസ്സിൽ കണ്ട്രോൾ ഭഗവാനെ ഒരായിരം തവണ സ്മരിച്ചു…..

ഞാൻ പേടിച്ചു പതുക്കെ സ്റ്റാഫ്‌ റൂമിലേക്ക് കയറി ചെന്നു

“”ടീച്ചറെ,,, കല ടീച്ചറെ വന്നു കാണണം പറഞ്ഞിരുന്നു…. “”

ഞാൻ ചെന്നപ്പോൾ എന്താണെന്നു ചോദിച്ച സാറിനോട് പറഞ്ഞു… സാർ എന്നെയൊന്നു സൂക്ഷിച്ചു നോക്കി…..

“”ആ,, സുബിൻ വന്നോ…???

മോൻ ഇങ്ങു വന്നേ….

എന്തായിരുന്നു ഇന്നലെ വീടിൻറെ അടുത്ത് സംഭവിച്ചത്…..

ആകെ നാണക്കേട് ആയല്ലോ മോനെ…. “”

ടീച്ചറുടെ മോനെ വിളി കേട്ടപ്പോൾ ശരിക്കും ഞാൻ തകർന്നു പോയി…… എന്നെ ഇത്രയും സ്നേഹത്തോടെ ഇത് വരെ ആരും മോനെ എന്നു വിളിച്ചിട്ടില്ല…… ഞാൻ അറിയാതെ നിശബ്ദൻ ആയി നിന്നു പോയി……

“”സുബിനെ നിന്നോട് ആണ്‌ ടീച്ചർ ചോദിച്ചത്….

എന്ത് പറ്റി തെറ്റു ചെയ്തു പോയോ….??? “”

“”ഇല്ല ടീച്ചറെ,,, തെറ്റായി ഒന്നും ചെയ്തത് അല്ല…..

അമ്മയും കുഞ്ഞും തമ്മിൽ ഉള്ള ബന്ധം കണ്ടപ്പോൾ അറിയാതെ ആ സ്നേഹം കൊതിച്ചു നിന്നു പോയത് ആണ്‌ ഞാൻ….

എൻ്റെ അമ്മ എന്നെ പ്രസവിച്ചതോടെ മരിച്ചു പോയത് അല്ലെ ടീച്ചറെ…..

ഫീഡ് ചെയ്യുന്നത് കണ്ടപ്പോൾ അറിയാതെ അമ്മയുടെ സ്നേഹം ഞാനും കൊതിച്ചു പോയി…..

ആരും ഇതൊന്നും പറഞ്ഞാൽ വിശ്വസിക്കില്ല,,,,,അതുകൊണ്ടാ ഞാൻ ഒന്നും പറയാത്തത്….. “”

“”സുബിൻ മോൻ എന്നെ അമ്മ ആയി കണ്ടോ…..

നമ്മുടെ വീടുകൾ അടുത്തടുത്തു അല്ലേ,,, എപ്പോൾ വേണമെങ്കിലും വന്നു മോനു ഈ അമ്മയെ കാണാം കേട്ടോ…..

ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്….

എങ്കിൽ മോൻ പൊക്കോ…. “”

ഞാൻ ശരിക്കും ഞെട്ടി പോയി ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ…. തൊഴു കൈകളോടെ ഞാൻ അവിടെ നിന്നുമിറങ്ങി……

എൻ്റെ വീട്ടുകാരും, ബന്ധുക്കളും, കൂട്ടുകാരും, നാട്ടുകാരും എല്ലാവരും എന്നെ പരിഹസിച്ചപ്പോൾ,,

ഞാൻ മോശം ആയി ആഗ്രഹിച്ചിട്ടുള്ള ടീച്ചർ എന്നെ മനസിലാക്കുന്നു,,,,, എനിക്ക് അമ്മ ആകുന്നു…..

ഒരിക്കലും എൻ്റെ ടീച്ചർ അമ്മയെ ഞാൻ ഇനി മോശം ആയി കാണില്ല…..അതു എന്റെ മനസ്സിൽ ഒരു ശപഥമായി മാറിയിരുന്നു…..

അതിനു ശേഷം ക്ലാസ്സ്‌ വിട്ടു വന്നാൽ ഞാൻ അപ്പോൾ തന്നെ ടീച്ചർ അമ്മയുടെ വീട്ടിൽ പോകും…..

ഞാൻ അങ്ങോട്ടു പോകും വഴി കാണുന്ന നാട്ടുകാർ മുഴുവൻ പറയും….

“”ദേ സുബിൻ ട്യൂഷൻ പഠിക്കാൻ പോകുന്നു…..

അതും ബയോളജി, പഠിപ്പിക്കുന്നത് കലയും,,,

ഓരോരുത്തരുടെയും ഒരു യോഗമേ……

ട്യൂഷൻ പഠിക്കാൻ ഇടയ്ക്കു ഞങ്ങളെ കൂടി കൊണ്ടു പോകുമോ സുബിനെ…..

നിന്നെക്കാൾ നന്നായി ക്രിയ ഞങ്ങൾക്ക് അറിയാമെന്നു പറയടാ നിന്റെ ട്യൂഷൻ ടീച്ചറോട്…””

ഇത് പതിവ് ആയപ്പോൾ ഞാൻ ടീച്ചർ അമ്മയോട് കാര്യം തുറന്നു പറഞ്ഞു…. നാട്ടിൽ ഇങ്ങനെ ഒരു സംസാരം ഉണ്ട്,,, ഞാൻ വരുന്നില്ല,,, ടീച്ചർ അമ്മക്കു കൂടി നാണക്കേട് ആകും…..

“”അതൊന്നും കാര്യം ആക്കണ്ട മോനെ……

ജോലിയും കൂലിയും ഇല്ലാത്ത വിവരം ഇല്ലാത്തവന്മാർ പലതും പറയും…..

അവനൊന്നും അമ്മയെയും പെങ്ങളെയും തിരിച്ചറിയില്ല…..

എനിക്ക് ജനിക്കാതെ പോയ മകൻ ആണ്‌ നീ….””

ടീച്ചർ അമ്മയുടെ സ്നേഹം എന്നെ നല്ലൊരു മനുഷ്യനും വിദ്യാർത്ഥിയും ആക്കി മാറ്റിയിരുന്നു……

അങ്ങനെ ഞാൻ നന്നായി പഠിച്ചു കോളേജിൽ വരെയെത്തി ഇപ്പോൾ….

ആറു വർഷം കടന്നു പോയി കഴിഞ്ഞിരിന്നു…..

ആദ്യമൊക്കെ ഓരോന്നും പറഞ്ഞുകൊണ്ട് ഇരുന്ന നാട്ടുകാർ ഇപ്പോൾ എന്നെ അസൂയയോടെ നോക്കി നിൽക്കൽ മാത്രമായി…..

ഇപ്പോൾ നാട്ടുകാരുടെ സംശയം ഹൈസ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ കോളേജിൽ പഠിക്കുന്ന എനിക്ക് എന്ത് ട്യൂഷൻ ആണ്‌ എടുക്കുന്നത്……

അതോർത്തു തല പുകക്കുന്ന നല്ലൊരു ശതമാനം ആൾകാർ ഞങ്ങളുടെ നാട്ടിൽ ഉറക്കം പോയി ജീവിക്കുന്നുണ്ടായിരുന്നു…..

ഇന്നു കോളേജിൽ നിന്നും നേരിട്ട് ടീച്ചറമ്മയുടെ അടുത്തേക്ക് ചെല്ലണമെന്നു എന്നോട് വിളിച്ചു പറഞ്ഞിരുന്നു…..

ക്ലാസ്സ്‌ കഴിഞ്ഞതും ഞാൻ പെട്ടന്ന് തന്നെ ടീച്ചറമ്മയുടെ വീട്ടിൽ എത്തി…..

“”സുബിൻ മോനെ നീ വന്നോ….???

ഇരിക്ക് ഞാൻ ചായ എടുക്കാം…. “”

അതും പറഞ്ഞു ടീച്ചറമ്മ ചായ എടുക്കാൻ അകത്തേക്ക് പോയി…..

ചായ എടുക്കാൻ ടീച്ചറമ്മ പോയപ്പോൾ അവരുടെ മകളും ഭർത്താവും ഇറങ്ങി വന്നു.,,,എന്നിട്ടെന്നോട് പറഞ്ഞു….

“”ഇനി സുബിൻ ഈ വീട്ടിൽ വരരുത്….

ഞങ്ങളുടെ അമ്മയെയും തന്നേം കൂട്ടി നാട്ടുകാർ പലതും പറയുന്നു….. ഞങ്ങൾക്കതു സഹിക്കാൻ പറ്റുന്നില്ല….

ഇനിയും ഇത് തുടരാൻ ആണെങ്കിൽ ഞങ്ങൾ ഇവിടെ ഒരിക്കലും ഉണ്ടാവില്ല….. “”

ഞാൻ അവരോട് മറുപടി പറയാതെ ഇറങ്ങി പോകാൻ തുടങ്ങിയപ്പോൾ ടീച്ചറമ്മ ഓടി എൻ്റെ അടുത്തേക്ക് വന്നു…..

“”എൻ്റെ മോൻ എവിടേയും പോകണ്ട….

മോനെയും എന്നെയും വിശ്വാസം ഇല്ലാത്ത ആരും ഈ വീട്ടിൽ നിൽക്കണം എന്നും എനിക്ക് ഇല്ല…..”‘

ടീച്ചറമ്മയുടെ കണ്ണുകൾ നിറഞ്ഞു ആ വാക്കുകൾ പറഞ്ഞപ്പോൾ …

“”ടീച്ചർ അമ്മേ വേണ്ട….

ഞാൻ കാരണം എൻ്റെ അമ്മയുടെ ജീവിതം തകരരുത്,,, എനിക്ക് അത് സഹിക്കാൻ കഴിയില്ല…..

ജനിച്ചപ്പോൾ തന്നെ അമ്മയെ നഷ്ടപെട്ട എനിക്കു എന്റെ ടീച്ചറമ്മ എത്രയും കാലം ആ സ്നേഹം തന്നില്ലേ…. അതെനിക്ക് അനുഭവിക്കാൻ കഴിഞ്ഞില്ലേ…. അത്രയും ഭാഗ്യം ദൈവം തന്നില്ലേ അത് തന്നെ ജീവിതത്തിലെ വലിയൊരു അനുഗ്രഹം ആണ്…. “”

“”അങ്ങനെ പറയരുത് മോനെ….

ഇവൾ ജനിച്ചു അധികം വൈകാതെ ഇവളുടെ അച്ഛൻ മരിച്ചിട്ടും ഞാൻ ഒരു സുഖത്തിനും പോയിട്ടില്ല…… അതു പോലെ ഇവൾക്ക് വേണ്ടി ജീവിച്ച എന്നെ അവൾക്കു സംശയം ആണെങ്കിൽ എന്തിനാ മോനെ ഞാൻ അവളെ ഇനിയും നോക്കി ഇരിക്കുന്നത്…..

എൻ്റെ മോൻ ഇവിടുന്നു പോയാൽ പിന്നെ ടീച്ചർ അമ്മ ജീവനോടെ ഉണ്ടാവില്ല….

ഇത് എന്റെ നെഞ്ചിൽ നിന്നുമുള്ള വാക്കുകൾ ആണ്……””

ടീച്ചറമ്മയുടെ വാക്കുകൾക്കു മുൻപിൽ എനിക്കു മറുപടി ഇല്ലായിരുന്നു പക്ഷെ അതുകൊണ്ട് തന്നെ നടക്കരുതാത്തത് തന്നെ ആ വീട്ടിൽ നടന്നു….

ടീച്ചറുടെ മകളും ഭർത്താവും അന്ന് തന്നെ ആ വീട്ടിൽ നിന്നും ഇറങ്ങി….

ഞാൻ എൻ്റെ വീട്ടിൽ നിന്നും ടീച്ചറുടെ വീട്ടിലേക്കു താമസവും മാറി…….

നാട്ടുകാർ തെണ്ടികൾ എന്ത് പറഞ്ഞാലും എനിക്കു എന്റെ അമ്മയെ സംരക്ഷിച്ചേ പറ്റുക ഉള്ളായിരുന്നു…..

ഇപ്പോൾ രണ്ടു വർഷം ആയി ഞാൻ ടീച്ചറമ്മയുടെ വീട്ടിൽ തന്നെ ഉണ്ട് ….. ഒരു അമ്മയുടെ സ്നേഹം അനുഭവിച്ചുകൊണ്ട്…..

പക്ഷെ ദൈവത്തിന്റെ ക്രൂരത തീർന്നില്ലെന്നു തോന്നുന്നു…..

നമ്മുടെ ലാലേട്ടന് തന്മാത്ര സിനിമയിൽ വന്നത് പോലെ ടീച്ചറമ്മയുടെ ഓർമകളും പതുക്കെ പതുക്കെ നശിച്ചു പോകുക ആയിരുന്നു…….

ഇപ്പോൾ ഓർമ ഇല്ലാത്ത ടീച്ചറമ്മയും ആയി ഞാൻ ആ വീട്ടിൽ താമസിക്കുക ആണ്‌….

ടീച്ചർ അമ്മയുടെ കാര്യം നോക്കാൻ ഒരു സ്ത്രീയെയും ഞാൻ നിർത്തിയിട്ടുണ്ട്….

ഒരു ദിവസം ടീച്ചറെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വന്നപ്പോൾ വീട്ടിലേക്കു അത്യാവശ്യം ആയി മേടിക്കാൻ ഉള്ള സാധനം കണ്ടു വണ്ടി നിർത്തി ഞാൻ ഇറങ്ങി……

ടീച്ചർ അമ്മ കാറിൽ തന്നെ ഇരുന്നു….. പെട്ടെന്ന് ഒരാൾ എന്നെ തൊണ്ടിയിട്ടു ചോദിച്ചു…..

“”അതെ,, കുറെ കൊല്ലം ആയില്ലേടാ നിന്റെ ട്യൂഷൻ ടീച്ചറെ നീ സുഖിക്കുന്നു…..

ഇനി എനിക്ക് കൂടി താടാ……

അവർക്കു ആണെങ്കിൽ ഇപ്പോൾ ഓർമയും ഇല്ല,,,,

ഞാൻ ആണോ നീ ആണോ എന്നു അറിയില്ല…..

നിനക്ക് പൈസ വേണമെങ്കിൽ ഞാൻ തരാം…..

പണ്ട് തൊട്ടേ ഉള്ള എൻ്റെ ഒരു മോഹം ആണ്‌ അവർ…. “”

അവൻ പറഞ്ഞു തീരും മുൻപ് ഞാൻ ഒറ്റ അടി കൊടുത്തു….

ഒരു നിമിഷം ഞാൻ ഒന്നു ഞെട്ടി….

അതുകൊണ്ടാണ് അവനു അത്രയും പറയാൻ കഴിഞ്ഞത് തന്നെ….

“”നിന്റെ അമ്മക്ക് മേലാതെ വന്നാൽ നീ പങ്കു വെക്കുമോടാ നാറി….

മേലാൽ എൻ്റെ അമ്മയെ പറ്റി ഒരു അക്ഷരം പറഞ്ഞു പോകരുത്….

നിനക്ക് ഒക്കെ സ്വന്തം ആയി അമ്മയും പെങ്ങളും ഉള്ളതുകൊണ്ട് അത് ഇല്ലാത്തവന്റെ വേദനയും വിഷമങ്ങളും മനസിലാകില്ല…..

അത് മനസ്സിലാക്കി തരാൻ ഞാൻ ഉദ്ദേശിക്കുന്നും ഇല്ല……

എന്നെ പ്രസവിച്ചിട്ടില്ല എന്നേയുള്ളു എന്റെ അമ്മ ആണെടാ ആ ഇരിക്കുന്നത്….. ഇനി എൻ്റെ അമ്മയെ ഒന്നും പറയരുത്,,,, പറയുന്നവനെ ഞാൻ കൊന്നു കളയും….. “”

ഒരു അലറിച്ച പോലെയായിരുന്നു എന്റെ സംസാരം….

കേട്ട നാട്ടുകാരെല്ലാം അന്തം വിട്ടു നിൽക്കുമ്പോൾ ഞാനൊരു മകന്റെ അധികാരത്തോടെ എന്റെ അമ്മയുടെ അടുത്തേക്ക് നടന്നു…..

എൻ്റെ അമ്മയുടെ അഭിമാനം കാത്തു കാറിലേക്ക് ഞാൻ കയറുമ്പോളും എൻ്റെ ടീച്ചർ അമ്മ ഒന്നും അറിയാത്ത ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു…….

രചന: അരുൺ നായർ

അഭിപ്രായം പറയണേ കൂട്ടുകാരെ….

Scroll to Top