നന്ദൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു….

രചന : സ്വരാജ് രാജ് എസ്

ആ വാർത്ത കേട്ട് നന്ദൻ സന്തോഷം കൊണ്ട് മതി മറന്നു

2007 ലെ സയൻസ് ബാച്ച് വീണ്ടും ഒത്തു ചേരുന്നു

പത്ത് വർഷത്തിനു ശേഷം എല്ലാവരെയും ഒന്ന് കാണാം മത്രമല്ല താൻ തന്നെക്കാൾ ഏറെ സ്നേഹിക്കുന്ന അമൃതയോട് തന്റെ ഇഷ്ടം തുറന്നു പറയാനുള്ള അവസരം വന്നു ചേർന്നതിന്റെയും സന്തോഷത്തിലാണ് നന്ദൻ

അമൃത അവരുടെ ബാച്ചിലെ പഠിപ്പിയിയ കുട്ടിയാണ്

പഠിപ്പിമാത്രമല്ല അതിസുന്ദരിയുമായിരുന്നു…

പലരും അവളൊട് ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും ആരിലും വീഴാതെ അവൾ നടന്നു. നന്ദനും അവളൊട് മുടിഞ്ഞ പ്രണയമായിരുന്നു. പക്ഷേ അവൻ അവളൊട് തുറന്നു പറഞ്ഞിരുന്നില്ല

ക്ലാസ്മേറ്റും ആത്മസൂഹൃത്തുമായ വരുൺ അവനെ കുറേ നിർബന്ധിച്ചെങ്കിലും പറയാൻ ശ്രമിച്ച നന്ദൻ അവസാനം പിൻമാറുകയായിരുന്നു

ഇത്തവണ എന്തായാലും തുറന്നു പറയാൻ നന്ദൻ ഉറപ്പിച്ചു. അവൾ കല്യാണം കഴിച്ചിട്ടില്ല ഇപ്പോൾ മുംബൈയിൽ സോഫ്റ്റ് വയർ എൻജീനീയർ ആണെന്നുമാണ് വരുൺ പറഞ്ഞത്. താനും ഒരു എൻജീനീയർ ആണല്ലോ അപ്പോൾ അവൾ തന്നെ ഇഷ്ടപ്പെടാതിരിക്കില്ല നന്ദൻ മനസിലുറപ്പിച്ചു

ഒടുവിൽ ആ ദിവസം വന്നെത്തി എല്ലാവരും കാത്തിരുന്ന ദിവസം തങ്ങൾ പഠിച്ച കോളെജിൽ എല്ലാവരും എത്തി തുടങ്ങി

എല്ലാവരും അവരവരുടെ ഫാമിലിയെ പരിചയപ്പെടുത്തുകയും വിശേഷങ്ങൾ പങ്കുവെയ്ക്കും ചെയ്തു

നന്ദൻ ചുറ്റും നോക്കി അമൃത ഇതുവരെ എത്തിയില്ല

അവൻ വരുണിനോട് ചോദിച്ചു

“ഡാ അവള് വരില്ലേ ”

ആ ഞാൻ ഇന്നലേ വിളിച്ചിരുന്നു വരുമെന്ന് പറഞ്ഞു നീയിങ്ങനെ ടെൻഷൻ അടിച്ചിരിക്കാതെ

പെട്ടന്ന് വരുൺ നന്ദന്റെ ചുമലിൽ കൈ വച്ചു കൊണ്ട് പറഞ്ഞു

“ഡാ അതാ അവൾ വരുന്നു”

നന്ദൻ തിരിഞ്ഞു നോക്കി കൈയിൽ ഒരു ബാഗുമായി അമൃത വരുന്നു. നന്ദൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു. അവൾ പഴയതിലും സുന്ദരിയായിരിക്കുന്നതായി നന്ദനു തോന്നി

അവൾ എല്ലാവരോടും വിശേഷങ്ങൾ പങ്കു വച്ചു നന്ദനെ കണ്ടതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു

അതു കണ്ട് വരുൺ നന്ദനോട് പറഞ്ഞു

ഡാ നീ പോയി അവളോട് ഇഷ്ടമാണെന്നു പറ.

ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ അവളെ കിട്ടില്ല

നാളെ അവൾ പറക്കും മുംബൈയിലേക്ക്

അതു കേട്ടതും നന്ദൻ അമൃതയുടെ അടുത്തേക്ക് നടന്നു. നന്ദൻ അവളുടെ അവളുടെ അടുത്തെത്തുമ്പോളെക്കും അവൾ എല്ലാവരൊടുമായി ചോദിച്ചു

സുമിഷ് വന്നില്ലേ

അത് കേട്ട് നന്ദൻ അടക്കം എല്ലാവരും ഞെട്ടി

ക്ലാസിലെ ഉഴപ്പനും ഇപ്പോൾ തേപ്പുപണിക്കും പോകുന്ന സുമിഷിന്നെ കുറിച്ചാണ് അവൾ ചോദിച്ചത്

അതോടെ എല്ലാവരുടെ മനസിലും സംശയങ്ങൾ ഉണ്ടായി. ഇവളും സുമീഷും പ്രണയത്തിലായിരുന്നോ

അവനു വേണ്ടിയാണോ അവൾ വിവാഹം കഴിക്കാതെ കാത്തു നിൽക്കുന്നത്. നന്ദന്റെ മനസിലും ഒരായിരം സംശയങ്ങൾ മൊട്ടിട്ടു. അമ്മ വിവാഹം കഴിക്കാൻ പറയുമ്പോൾ എല്ലാം ഒഴിവാക്കിയത് ഇവൾക്ക് വേണ്ടിയല്ലേ നന്ദൻ മനസിൽ കരഞ്ഞു

സുമിഷ് ഇപ്പോൾ എന്താ ചെയ്യുന്നത്. അവൻ വരില്ലേ

അമൃതയുടെ ചോദ്യം എല്ലാവരെയും സംശയങ്ങളിൽ നിന്നും ഉണർത്തി

അവൻ ഇപ്പൊ തേപ്പുപണിയാണ് വരാമെന്ന് അവൻ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു. വരുൺ ഇഷ്ടക്കേടോടെ പറഞ്ഞു എന്നിട്ട് നന്ദന്റെ മുഖത്ത് നോക്കി അവൻ ഒന്നും പറയാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു

അവന്റെ കല്യാണം കഴിഞ്ഞോ അമൃത വീണ്ടും ചോദിച്ചു

ഇല്ല കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു

അത് കേട്ട് അവളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് എല്ലാവരും കണ്ടു

ഈ സമയം കോളേജ് ഗ്രൗണ്ടിൽ ഒരു ബുള്ളറ്റ് വന്ന് നിന്നു അതിൽ നിന്നും കട്ടത്താടിക്കാൽ ഇറങ്ങി

അതാ സുമീഷ് വന്നു ആരോ വിളിച്ചു പറഞ്ഞു

നന്ദൻ അവനെ നോക്കി പല്ലുറുമ്മി സുമിഷിനെ കണ്ടാൽ ചാർളിയിലെ ദുൽഖറിനെ പോലെയുണ്ടായിരുന്നു

അമൃത നടന്നു അവനടുത്തെത്തി. നന്ദനും വരുണും മുഖത്തോട് മുഖം നോക്കി

പ്ടേ

ശബ്ദം കേട്ട് നന്ദൻ നോക്കുമ്പോൾ ഉണ്ട് സുമീഷ് ഇടതു കവിൾ പൊത്തിപിടിച്ചു നിൽക്കുന്നു.

അമൃത സുമീഷിനെ അടിച്ചതാണെന്ന് നന്ദനു മനസിലായി

അമൃത സുമീഷിനു നേരെ ‘ചീറിയെടുത്തു

“എടാ കള്ള ഹിമാറ സുമീഷേ നിന്നോട് പ്ലസ് ടു ഫിസിക്സ് ലാബ് എക്സാമിനു അഞ്ച് ദിവസം മുന്നേ എന്റെ റെക്കോർഡ് തിരിച്ചു തരാൻ പറഞ്ഞിട്ടു എക്സാമിന്റെ തലേ ദിവസം ഫ്രണ്ടിന്റെ കൈയിൽ കൊടുത്തു മുങ്ങി അല്ലേടാ അത് കാരണം പഠിക്കാൻ പറ്റാത്തത് കൊണ്ട് എനിക്ക് രണ്ട് മാർക്കാണ് കുറഞ്ഞത് അത് ഞാൻ ചത്താലും മറക്കുല്ലടാ ”

എന്നും പറഞ്ഞ് അമൃത പിന്നെയും സുമീഷിന്റെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു. പിന്നെയും അടിക്കാൻ കൈയോങ്ങിയപ്പോൾ സുമീഷ് ഇറങ്ങിയോടി. ബുള്ളറ്റുമെടുത്ത് വന്ന വഴിയെ ഓടിച്ചു വിട്ടു

ഇത് കണ്ട വരുൺ നന്ദന്റെ ചെവിയിൽ പറഞ്ഞു

“അളിയാ കല്യാണം കഴിക്കാൻ പറ്റിയ പെണ്ണ് ”

ഗുണപാഠം : പഠിപ്പിയെന്നും പഠിപ്പിയായിരിക്കും അവരിൽ നിന്നും പ്രണയം പോലു പ്രതീക്ഷിക്കരുത്

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : സ്വരാജ് രാജ് എസ്