ചിത്രജനും അവളെ ഇഷ്ടമായി… അവരുടെ പ്രണയം പൂത്തുലയാൻ അധികം സമയം വേണ്ടി വന്നില്ല…..

ആ ഒരു നിമിഷം കഴിഞ്ഞാൽ

രചന : Vijay Lalitwilloli Sathya

ചിത്രജൻ മോട്ടിവേറ്ററും മീര ഇൻസ്ട്രക്ടറുമായ ആ വികലാംഗ മന്ദിരത്തിൽ വച്ച് തന്നെ വളരെ ചെറിയ ചടങ്ങോടെ കൂടി ചിത്രജൻ മീരയെ താലികെട്ടി അവന്റെ വീട്ടിലേക്ക് കൊണ്ടുവന്നു…

വളരെ പരിശുദ്ധമായ പ്രണയം ആയിരുന്നു അവരുടേത്.. ഒരു തെറ്റും ചെയ്യാതെ പരസ്പരം പ്രണയിച്ചവർ… പക്ഷേ അതുകൊണ്ട് തന്നെ കൂടുതൽ വർത്തമാനത്തിൽ ഒന്നുംമൂഴുകി ഇല്ല..അവർ!

സംഗമോൽസുകാരായ കമിതാക്കളുടെ ചപലത ഇവിടെ വർണ്ണിക്കുന്നില്ല..!

കഴിഞ്ഞ ഒരു വർഷമായി ചിത്രജനൊപ്പം മീരയും ആ സ്ഥാപനത്തിൽ വർക്ക് ചെയ്യുന്നത്…!

ചിത്രജൻ സൈക്കോ ഫിലോസഫിയിൽ പി എച്ച് ഡി എടുത്ത ആളാണ്..

നാട്ടിൽ അറിയപ്പെടുന്ന മോട്ടിവേറ്റർ കൂടിയാണ്…

മീര ഒരു സാധാരണ നാട്ടിൻപുറത്തുകാരി ആയിരുന്നു… ദുർബലമായ മനസ്സിന് ഉടമ…

അങ്ങനെയുള്ള ഒരു അവസരത്തിൽ അവളെ രക്ഷിച്ചു ആശ്രയം നൽകിയത് ചിത്രജന്റെ അവസരോചിതമായ ഇടപെടലുകൾ ആണ്.

അതെന്താണെന്ന് നമുക്ക് നോക്കാം… ”

ആ തകർന്ന കടൽ പാലത്തിന്റെ മുനമ്പിലേക്ക് അവൾ നടന്നടുത്തു…!

അവൾ ചുരിദാറിന്റെ പാന്റിന്റെ വള്ളി ഒന്നുകൂടി മുറുക്കി കെട്ടി…

ചത്തുമലച്ചു കിടക്കുമ്പോൾ നഗ്നയായിട്ട് നാണംകെടണ്ടല്ലോ…!

എന്തൊരു പ്രതീക്ഷയോടെയാണ് താനാ ഇന്റർവ്യൂന് പോയത്….

ബസ്സിൽ വെച്ച് താൻ തന്നെത്തന്നെ മറന്നു..!

അല്ലെങ്കിൽ ഒന്നു വേച്ചു വീണുപോയ;

അടുത്തകാലത്തൊന്നും ബസ്സിൽ കയറി പരിചയമില്ലാത്ത,ആ കമ്പനി മാനേജറേ അടിക്കണമായിരുന്നോ..?

അവൾ കടൽ പാലത്തിന്റെ മുനമ്പിൽ നിന്നും താഴോട്ടു നോക്കി..

ആർത്തലച്ചു തിമിർക്കുന്ന തിരമാലകൾ..

ആഴിയുടെ ആഗാധതയും അപാരതയും വിളിച്ചോതുന്ന ഘനം ഭവിച്ച ഇരുണ്ട ജല പരപ്പ്..

അവൾക്ക് തലകറങ്ങുന്നതുപോലെ തോന്നി…

ഇവിടുന്ന് ചാടിയാൽ പിന്നെ നീന്തലറിയാത്ത താനൊരിക്കലും രക്ഷപ്പെടില്ല.. സ്ഥലം കൊള്ളാം..അവൾക്ക് വളരെ ഇഷ്ടപ്പെട്ടു…

സർട്ടിഫിക്കറ്റുകൾ അടങ്ങിയ അവളുടെ കൊച്ചു ബാഗ് പാലത്തിന്റെ കൈവരിയിൽ തൂക്കിയിട്ടു

പാർക്കിൽ വെച്ച് എഴുതിത്തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് എടുത്തു..

ഇത് എവിടെയാ വെക്കേണ്ടത് ബാഗിനുള്ളിൽ വെച്ചാൽ മതിയോ അത് ശരീരത്തിൽ വെക്കണോ…

ബാഗും കുറിപ്പും ഒരിടത്തും ശരീരം വല്ലേടത്തും ചെന്നാൽ ഈ ഗ്രൂപ്പ് ആരാ കാണുക..

ശരീരത്തിൽ സൂക്ഷിച്ചാൽ ഈ കടലാസ് കുതിർന്നു നശിക്കുകയോ മഷി ഇളകി വായിക്കാനോ പറ്റില്ല…

അവൾ അത് കയ്യിൽ തന്നെ ചുരുട്ടി പിടിച്ചു.

ഇപ്പോഴും രാവിലെ നടന്ന ആ സംഭവം തികട്ടി തികട്ടി വരുന്നു..

മൊട്ടത്തലയനായ ഇന്റർവ്യൂ ബോർഡിന്റെ തലവനെ കണ്ടു മീരക്കു ബോധക്കേട് ഉണ്ടായി.

“കുട്ടി ഈ വെള്ളം കുടിക്കൂ…”

അയാൾ നൽകിയ വെള്ളം ഒറ്റവലിക്ക് കുടിച്ചു തീർത്തു…

പ്രതീക്ഷ ഒക്കെ അസ്തമിച്ചു. ഇനി ജോലി ഒന്നും കിട്ടാൻ പോകുന്നില്ല.

ശാന്തനായി പുഞ്ചിരിക്കുകയാ ബോസ് മീരയെ നോക്കി….!

ഇരുന്നു വിയർക്കുകയാണ് മീര….

എന്തുമാത്രം ഉത്സാഹമായിരുന്നു തനിക്ക്….

“മുത്തശ്ശിയോട് വാങ്ങിച്ച കാശ് ഒക്കെ ഇനി തിരിച്ചു തരാട്ടോ. ഇന്ന് എന്റെ ജോലിക്കുള്ള ഇന്റർവ്യൂവാ എന്തായാലും ജോലി കിട്ടും”

“ഭഗവാൻ സഹായിക്കും മോളെ ”

മുത്തശ്ശിയും അനുഗ്രഹിച്ചു

“മോനൂട്ട നിനക്കു പെൻസിലിനും പുസ്തകത്തിനും കാശു ഇനി ചെറിയമ്മ തരാട്ടോ”

“ഓ പിന്നെ അതിനു ജോലി കിട്ടിയിട്ട് വേണ്ടേ”

“കിട്ടും ഇപ്രാവശ്യം നോക്കിക്കോ”

“എന്നാൽ കാക്ക മലർന്നു പറക്കും”

മോനൂട്ടൻ ചെറിയമ്മയെ വാശി പിടിപ്പിച്ചു,

ഈ ജോലിയെങ്കിലും കിട്ടിയേ പറ്റൂ അവൾ ഉറപ്പിച്ചു

നേരത്തെ ഉണർന്നു ഇന്റർവ്യൂന് എന്തൊക്കെ ചോദിക്കും എന്ന് അറിയില്ല ഏകദേശം കാര്യങ്ങളൊക്കെ പഠിച്ചു വെച്ചു

പ്രാതൽ കഴിച്ച് പെട്ടെന്ന് ഒരുങ്ങി ബസ് സ്റ്റോപ്പിലേക്ക് കുതിച്ചു.

അവളുടെ ബസ് സ്റ്റോപ്പിലേക്ക് ബസ് എത്തുന്നതിന് രണ്ടു മൂന്നു സ്റ്റോപ്പ് മുമ്പ്

ഒരു മൊട്ടത്തലയൻ ആ ബസ്സിൽ കയറിയിരുന്നു

പട്ടണത്തിലേക്ക് പോകാൻ വേണ്ടി…

അങ്ങേരുടെ കാറിന്റെ ടയറു പഞ്ചർ ആയി വഴിയരികിൽ ആണ്.. ഡ്രൈവർക്ക് വേണ്ടത്ര ഉത്തരവാദിത്വമില്ല അതുകൊണ്ടുതന്നെ സ്റ്റെപ്പിനി പോലും പഞ്ചർ അടച്ചു വച്ചിട്ട് ഉണ്ടായിരുന്നില്ല.!

എല്ലാം കണ്ടറിഞ്ഞു ചെയ്യേണ്ട ഡ്രൈവറെ നാലു വഴക്കും പറഞ്ഞയാൾ ആ ബസ്സിൽ കയറുകയായിരുന്നു..

മീരയുടെ സ്റ്റോപ്പിൽ ബസ് എത്തി.

പട്ടണത്തിലേക്ക് പോകുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

അവൾ ഏന്തിവലിഞ്ഞ് അകത്തുകയറി.

സ്ത്രീകളുടെ ഭാഗത്തുള്ള ഒരു കമ്പിയിൽ പിടിച്ചു

തൂങ്ങി നിന്നു

പിറകിൽ ഒരു മൊട്ടത്തലയൻ ടൈയും കോട്ടും കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് നിൽക്കുന്നു.

മീര തിരിഞ്ഞുനോക്കിയപ്പോൾ അയാൾ പൊട്ടനെ പോലെ ചിരിക്കുന്നു.

‘രാവിലെ തന്നെ വേഷംകെട്ടി ഇറങ്ങിക്കോളും’

അവൾ പിറുപിറുത്തു

ബസ് സുഗമമായി മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കെ

ഒരു ഗട്ടർ കട്ടാക്കാൻ വേണ്ടി ബ്രേക്ക് അടിച്ചു വെട്ടിച്ചു.

നീരയുടെ പിറകിൽ ഉണ്ടായിരുന്നു ആ മനുഷ്യൻ ബസ്സിലെ കമ്പിയിൽ നിന്നും പിടി വിട്ടു മീരയുടെ പുറത്തേക്കു ചാഞ്ഞു വീണു..

വീണ്ടും വീണു നിലത്ത് വീഴാൻ പോയ ആൾ ഇ മീരയെ കോർത്ത് പിടിച്ചു ബാലൻസ് ചെയ്തു

“അയാം സോറി”

അയാൾ ക്ഷമാപണം നടത്തിയതെന്നും അവൾ കൂട്ടാക്കിയില്ല. വീഴാൻ പോയ മനുഷ്യന്റെ കൈ തന്റെ ശരീരത്തിൽ അരുതാത്ത ഇടത്തൊക്കെ പതിച്ചപ്പോൾ അവൾ അറിയാതെ അയാളുടെ കവിളിൽ ഒന്നു പൊട്ടിച്ചു.

” എടോ മനുഷ്യാ തനിക്ക് കണ്ണ് കണ്ടു കൂടെ.. ”

മീര ചൂടായി.

“എന്താ ചേച്ചി പ്രശ്നം”

കുറച്ചു ചെറുപ്പക്കാർ ചോദിച്ചു.

“ഇയാൾ എന്നെ കേറി പിടിച്ചു”

ഒരു ആവേശത്തിന് അങ്ങനെ പറഞ്ഞു പോയി.

പിന്നെ ബസിൽ ഉള്ള ആൾക്കാരൊക്കെ കൂടി അയാളെ പഞ്ഞിക്കിട്ടു പുറത്തിറക്കി വിട്ടു.

ഇന്റർവ്യൂ ബോർഡിലെ മറ്റുള്ളവരൊക്കെ മീരയുടെ കോളിഫിക്കേഷൻ ഒക്കെ ചെക്ക് ചെയ്തു

“നമ്മുടെ ജോബിന് ഈ കുട്ടി ആപ്റ്റ് ആണ് സാർ”

അംഗങ്ങൾ എംഡി ആയ ബോസിനെ അറിയിച്ചു.

“നോ നോ….! ഇവൾ കാരണമാണ് രാവിലെ എനിക്ക് ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടായത്…

ഒരു മനുഷ്യൻ ആപത്തിൽ പെട്ടു വീഴുമ്പോൾ താങ്ങാൻ പോലും ഉപകരിക്കാത്ത ഈ ശരീരങ്ങൾ കൊണ്ട് എന്തു പ്രയോജനം.. നാടിന്റെ നശിച്ച ഈ സദാചാര ചിന്ത പേറുന്ന അവൾക്ക് തന്നെ ഈ കമ്പനിയിൽ ജോലി കൊടുത്തു മാതൃകാപുരുഷൻ ആവാനുനൊന്നും ഞാനില്ല.. അവളെ പറഞ്ഞു വിടൂ….

എവിടെയെങ്കിലും പോയി തുലയട്ടെ ”

“ശരി സാർ”

തന്റെ സർട്ടിഫിക്കറ്റുകൾ വലിച്ചെറിഞ്ഞു അവർ…!

“കണ്ട്രി ഫെല്ലോസ്”

സർട്ടിഫിക്കറ്റുകൾ പെറുക്കിയെടുത്തു അവൾ അവിടെനിന്നും എഴുന്നേറ്റു കൈകൂപ്പി

” സോറി സാർ എന്നോട് ക്ഷമിക്കണം”

അവൾ പറഞ്ഞു

” എന്തിനു….എന്റെ കാറിൽ ഡ്രൈവർ കൃത്യസമയത്ത് വാഹനം ചെക്ക് ചെയ്തു വേണ്ട ജോലി ചെയ്യാത്ത കുറ്റത്തിന് മഹതി കയറിയ ബസ്സിൽ കയറി പോയത്..

വർഷത്തിനുശേഷം ആദ്യമായിട്ടാണ് ഞാൻ ഒരു ലൈൻ ബസ്സിൽ കയറുന്നത് അതിന്റെതായ പരിചയക്കുറവ് ഉണ്ടായിരുന്നു… അതുകൊണ്ട് ആ കാര്യത്തിൽ സോറി ഞാനാ പറയേണ്ടത്…

പറഞ്ഞിരുന്നു.. നിങ്ങൾ കേട്ടില്ല..മാത്രമല്ല നിങ്ങളൊരു കള്ളത്തരം പറഞ്ഞു.. ഞാൻ മനപ്പൂർവ്വം കേറി പിടിച്ചതാണെന്ന്..”

ബോസ്സ് അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞുപോയി.

കുറ്റബോധത്താൽ അവൾ വേഗം അവിടെ നിന്ന് ഇറങ്ങി നടന്നു..

അവിടെ നിന്നുള്ള പെരുമാറ്റം അവളുടെ മനസ്സിനെ തകർത്തു… എല്ലാവിധ ആത്മവിശ്വാസവും ചോർന്നു..

അയാളുടെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങുന്നു. ഒരാൾക്കും ഉപകാരം ചെയ്യാൻ പറ്റാത്ത ശരീരം എന്തിന്..

എവിടെയെങ്കിലും പോയി തുലയട്ടെ..

ജോലിയൊന്നുമില്ലാതെ ഇനി നാട്ടിൽ തിരിച്ചു പോകാൻ വയ്യ.. പകൽ സമയങ്ങളിൽ പാർക്കിൽ കറങ്ങി..

അപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്..ഇപ്പോൾ നേരം വൈകിട്ട് ആയിരിക്കുന്നു.. ഒരു മണിക്കൂർ ഇത്തിരി കഴിഞ്ഞാൽ ആൾക്കാർ ഒക്കെ കുറയും ശൂന്യമാകുന്ന കടൽതീരത്ത് അത് വേഗത്തിൽ നടപ്പാക്കാം..

ആ സമയത്ത് ചാടാം അവൾ തീരുമാനിച്ചു…

“എന്താ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത്?”

ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി..

ഫ്രീക്കൻ ആയ ഒരു യുവാവ് കൈയ്യിലൊരു സഞ്ചിയും ഉണ്ട് ജുബ്ബയും മുണ്ടും ആണ് വേഷം..

അയാൾ ശബ്ദമുണ്ടാക്കാതെ ആണ് വന്നത്…

അതാണ് ഇത്ര അടുത്തെത്തിയിട്ടും തനിക്ക് അറിയാതെ പോയത്…

“ചുമ്മാ വെറുതെ”

അവൾ പറഞ്ഞു

“വേറെ ആരുമില്ലേ? ”

അയാൾ ചോദിച്ചു..

“ഇല്ല ഞാൻ തനിച്ച്”

അതുകേട്ടപ്പോൾ അയാൾക്ക് എന്തോ പന്തികേട് തോന്നി

യുവാവു തന്റെ ദൃഷ്ടികൾ അവളുടെ കണ്ണിൽ ഉറപ്പിച്ചു മീരയോട് ചോദിച്ചു

“എന്തോ പ്രശ്നം ഉണ്ടല്ലോ പറയൂ എന്താണ് നിങ്ങളെ അലട്ടുന്ന പ്രശ്നം..”

“പ്രശ്നമോ അങ്ങനെ ഒന്നുമില്ല ഞാൻ ചുമ്മാ….

കാറ്റുകൊള്ളാൻ..”

കള്ളം പറയരുത് പാലത്തിന്റെ നടുവിൽ സ്ഥാപിച്ച ബോർഡിൽ മലയാളത്തിൽ എഴുതി വെച്ചിട്ടുണ്ടല്ലോ അങ്ങോട്ട് പ്രവേശിക്കരുതെന്നും പിന്നെന്തിന് ഈ അപകടകരമായ മുനമ്പിലേക്ക് പോന്നതു… ”

അയാൾ പെട്ടെന്ന് അവളുടെ കയ്യിൽ ഉള്ള ആ കടലാസു വലിച്ചെടുത്തു.. എന്നിട്ട് വായിച്ചു…

എന്നിട്ട് പുഞ്ചിരിച്ച് അവളെ നോക്കി….!

പിന്നെ അവൾക്ക് പിടിച്ചുനിൽക്കാനായില്ല..

അവൾ എല്ലാ കാര്യവും അയാളോട് പറഞ്ഞു..

നോക്കു മീര ഞാനൊരു മോട്ടിവേറ്റർ ആണ്

അതു കണ്ടോ പാലത്തിലേക്ക് കയറി വരുന്ന കുട്ടികൾ അവരയൊക്കെ സാധാരണ ജീവിതത്തിലേക്ക് അവരുടെ മനസ്സിനെയും ശരീരത്തെയും ബലപ്പെടുത്തി കൈപിടിച്ച് കൊണ്ട് ഉയർത്തിക്കൊണ്ടു വരികയാണ് ഞങ്ങൾ ചെയ്യുന്നത്… പരസഹായമില്ലാതെ ജീവിക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്… അവർ തളർന്നു പോയാൽ അവർക്കും മറ്റുള്ളവർക്കും അതൊരു ഭാരമാകും….. ”

കുട്ടികളുടെ ശബ്ദം കേട്ട് അയാൾ പകുതിക്ക് വച്ച് നോക്കി

അപ്പോഴാണ് പാലത്തിലേക്ക് ഒരു കൂട്ടംകുട്ടികൾ ജാഥ പോലെ വരുന്നത് കണ്ടത്..അവർ കാഴ്ച കാണാൻ ഇറങ്ങിയതാണോ ആവാം ഒന്നുരണ്ടുപേർ അവരെ നയിക്കുന്നുണ്ട്.. അടുത്തെത്തിയപ്പോൾ മനസ്സിലായി വികലാംഗരായ കുട്ടികളാണ്..

കണ്ണിനും കാതിനും കൈയ്ക്കും കാലിനും ഒക്കെ വൈകല്യമുള്ള ഒരുപാട് കുട്ടികൾ…

പാലത്തിന്റെ മുനമ്പിലേക്ക് അവർ വന്നില്ല..

കൈവരികളിൽ പിടിച്ചവർ കടൽ തിരമാല കൊണ്ട് ഭംഗി ആസ്വദിക്കുകയാണ്.. അസ്തമയാർക്കന്റെ പ്രഭയേറ്റ ചുവന്നുതുടുത്ത ആകാശം വർണാഭ പൂക്കുട പോലെ അന്തരീക്ഷത്തിൽ മലർ മേഘങ്ങൾ സൃഷ്ടിച്ചു ഒഴുകി സഞ്ചരിക്കുകയാണ്..

ഒരുപാട് വൈകല്യങ്ങളിൽ നിന്നും ഒരു മനുഷ്യന്റെ പൂർണ്ണതയിലെത്തിക്കാൻ ശ്രമിക്കുകയാണ് ആ മോട്ടിവേറ്റർമാർ..

അവൾ തന്നിലേക്ക് നോക്കി… എന്തെങ്കിലുമൊരു കുറവുണ്ടോ… അംഗങ്ങൾക്ക് യാതൊരു കുറവുമില്ല..

മാത്രമല്ല മനോഹരമായ ഒരു ദേഹവും.

ഇതിനെയാണ് നിരാശയുടെ പേരിൽ നശിപ്പിക്കാൻ വന്നത്… കണ്ണില്ലാത്ത ദുഃഖം കയ്യില്ലാത്ത ദുഃഖം കാലും ദേഹവും നേരെ ഇല്ലാത്ത ദുഃഖം

ജീവിതകാലം മുഴുവൻ പേറി ജീവിക്കുന്ന ഇവരുടെ ദുഃഖത്തിനു ഇടയ്ക്ക് തന്റെ ജോലി ഇല്ലായ്മ എന്ന ദുഃഖം തീർത്താൽ തീരാത്തതാണോ…

എന്നോട് ക്ഷമിക്കൂ സാർ…

“കുട്ടി വിഷമിക്കേണ്ട… ഈ കുട്ടികളെ ശുശ്രൂഷിക്കാൻ തയ്യാറാണെങ്കിൽ ഞങ്ങളുടെ സ്ഥാപനത്തിൽ ഒരു ജോലി തരാം… ഇതാണ് മേൽവിലാസം നാളെത്തന്നെ പോന്നോളൂ…”

“താങ്ക്സ്‌ സാർ… ഒരുപാട് നന്ദിയുണ്ട്..”

കുട്ടികളെല്ലാം പാലത്തിന്റെ നടുവിലുള്ള നിരോധിത മാർക്ക് തന്നെ നിൽക്കുകയാണ്…

അവളും അയാളും അവിടുത്തേക്കു ചെന്നു..

“നാളെ തൊട്ട് ഈ ടീച്ചറും നിങ്ങളെ പഠിപ്പിക്കാൻ വരും”

അയാൾ കുട്ടികളെ നോക്കി പറഞ്ഞു…

“ഗുഡ് ഈവനിംഗ് ടീച്ചർ”

“ഗുഡ് ഈവെനിംഗ്’”

മീര ജോലി കിട്ടിയ സന്തോഷത്തോടെ വീട്ടിലേക്ക് പോയി…

കുറച്ചു സമയം കഴിഞ്ഞപ്പോൾ കുട്ടികളെയും കൂട്ടി അവർ പോയി…..

പിറ്റേന്ന് തൊട്ട് വികലാംഗ മന്ദിരത്തിൽ എത്തിയ മീര കുട്ടികളെ പഠനത്തിൽ സഹായിക്കാൻ തുടങ്ങി..!

മിരാ തനിക്ക് വശം ഇല്ലാതിരുന്ന ടീച്ചിംഗ് ചിത്രജന്റെ സഹായത്തോടുകൂടി പഠിച്ചെടുത്തു…

നാളുകൾ പോകെ അവൾ അതിൽ പ്രാഗത്ഭ്യം നേടി…!.

ഇതിനിടയിലെപ്പോഴോ ചിത്രരജനെ അവൾ മനസ്സിലേറ്റി തുടങ്ങിയിരുന്നു..

തനിക്കിത് പുനർജന്മമാണ്.. അന്ന് ചിത്രജനും കുട്ടികളും അവിടെ വന്നില്ലായിരുന്നുവെങ്കിൽ താനിന്നു ഈ മുഖത്ത് ഉണ്ടാകുമായിരുന്നില്ല…

ചിത്രജനും അവളെ ഇഷ്ടപ്പെട്ടു… അവരുടെ പ്രണയം പൂത്തുലയാൻ അധികം സമയം വന്നില്ല…

ഒരു നിയോഗം പോലെ അവർ അടുത്തു.. സ്വപ്നവും ഹൃദയവും പങ്കുവച്ചു.

അങ്ങനെ ഇന്ന് അത് നടന്നു.. ചിത്രജനും മീരയും ആയിട്ടുള്ള വിവാഹം…!

വായിച്ചു കഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

രചന : Vijay Lalitwilloli Sathya


Comments

Leave a Reply

Your email address will not be published. Required fields are marked *