ആദിതാളം, നോവൽ, ഭാഗം 14 വായിക്കുക…..

രചന : ആമ്പൽ സൂര്യ

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി.

“അശ്വതി…..”

നാൻസി ആണ് ആ പേര് പറഞ്ഞത്….

വിളറിയ ചിരി നൽകി….

“ഏട്ടത്തി ………”

ഒരിക്കലും ആ വിളി പ്രതീക്ഷിച്ചതല്ല……

“അച്ചു…”

“ഞാൻ… ഞാനിവിടെ അടുത്തുള്ള അമ്പലത്തിൽ പോയതാ… അപ്പോളാ നിങ്ങൾ എവിടെ നിൽക്കുന്നെ കണ്ടത് ഇനി ജിത്തൂവേട്ടന്റെ ജീവിതത്തിലോട്ട് കടന്നു വരരുതെന്ന് പറയാനാ ഞാൻ വന്നത്..

ഒന്നും… ഒന്നുമാരും അറിഞ്ഞില്ലല്ലോ….

എന്റെ ജിത്തൂവേട്ടന്റെ നിമയാണെന്ന് കരുതി ഞാനും ഒരു നിമിഷം വെറുത്തു പോയി…

പക്ഷെ വല്യേട്ടന്റെ ആ പ്രാണൻ ആണ് ഇതെന്നറിഞ്ഞില്ലല്ലോ….”

അവള് പൊട്ടി പൊട്ടി കരഞ്ഞു.

“മോളേ ദേ നോക്കിക്കെ…..

എന്താ ഇത് ഏഹ്….

എന്റെ ഏട്ടത്തിയ അല്ലെ……

ഒത്തിരി ആഗ്രഹിച്ചതാ വെല്യേട്ടന്റെ പെണ്ണിനെ കാണണന്ന് കാരണം എന്റെ ഏട്ടൻ ഒരു പാവ കുടുംബക്കാര് തമ്മിലുള്ള സ്വത്തിന്റെ വഴക്കിൽ ആ പാവത്തിന് സ്വന്തം ജീവിതമാ ബലി കൊടുക്കേണ്ടി വന്നത്…..

ജിത്തൂവേട്ടനോട് പോലും ഏട്ടത്തിയെ പറ്റി പറഞ്ഞിട്ടില്ല. പക്ഷെ അന്നും എന്നോട് പറഞ്ഞിരുന്നു.

ഫോട്ടോയും കാണിച്ചതാ.

ചേച്ചി നൃത്തം ചെയ്യുന്ന ഒരു ഫോട്ടോ പക്ഷെ ആ…

ആ ഫോട്ടോയും ഈ രൂപവും തമ്മിൽ എന്തോരം വ്യെത്യാസം ഉണ്ട്….”

അവളെ നോക്കി ഒന്ന് ചിരിച്ചു….

“അച്ചു…. നിനക്കറിയോ കാര്യങ്ങൾ….”

“എല്ലാമൊന്നും അറിയില്ല ചേച്ചി…

പക്ഷേ ഒരു കാര്യം അറിയാം ചുട്കിയെ കൊണ്ടു തൃക്കണ്ണൂർക്ക് വെല്യേട്ടൻ അല്ല വന്നത്……”

“എന്താ…. എന്താ മോളേ പറഞ്ഞേ……”

“അതെ ഏട്ടത്തി….”

“ജിത്തൂവേട്ടൻ …. ജിത്തൂവേട്ടനാ മോളേ കൊണ്ടു വന്നേ…

അന്നും വീട്ടിൽ അമ്മാവൻ വെല്യ പ്രശ്നം ആയിരുന്നു…. പക്ഷെ ജിത്തൂവേട്ടൻ ഒറ്റ കാലിൽ തന്നെ നിന്നു അമ്മായിയും. കാരണം ഇനി അവളെ കൂടി നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ട്…..

അവസാന നാളുകളിൽ അമ്മാവനും ആഗ്രഹം ഉണ്ടാരുന്നു ഏട്ടനെ കാണാൻ….

ചെയ്ത് കൂടിയ പാപങ്ങൾക്കെല്ലാം മാപ്പ് ചോദിക്കാൻ….

പച്ച ജീവനോടെ ആ പാവത്തിനെ കൊന്നിട്ട് മാപ്പ് ചോദിച്ചാൽ എങ്ങനാ ചേച്ചി…….”

“മനസിലായില്ല അല്ലെ……

അമ്മാവന്റെ ഒക്കെ ഒരു ചേട്ടൻ ഉണ്ടാരുന്നു

അയാളായിരുന്നു എല്ലാത്തിനും കരണം ഒത്തിരി കാലങ്ങൾ കഴിഞ്ഞ അമ്മാവനും അമ്മായിക്കും വെല്യേട്ടൻ ഉണ്ടായത്.അന്ന് തന്നെ ജാതകം എഴുതിച്ചത് പക്ഷെ അതിൽ അവര് തന്നെ മറിപ്പ് കാണിച്ചു…..”

“എന്താ… എന്താ മോളേ…”

“അതെ… ഏട്ടന്റെ ജാതകത്തിനു ഒരു ദോഷവും ഇല്ല ഏട്ടത്തി…. ആ പാവത്തിനെ വീട്ടിൽ നിന്നും മാറ്റി നിർത്താൻ വേണ്ടി അവര് കളിച്ച കളിയാ അതിൽ അവര് തന്നെ വിജയ്ച്ചു….

ഒടുവിൽ ജിത്തൂവേട്ടൻ ഉണ്ടായപ്പോൾ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ നോക്കി. പിന്നെ ആശ്വസിച്ചത് അയാളുടെ ഭാര്യയുടെ സഹോദരന്റെ മോളേ കൊണ്ടു ജിത്തൂവേട്ടനെ കെട്ടിക്കാം എന്നു കണക്ക് കൂട്ടി ഒടുവിൽ ഒന്നും ഒന്നും നടന്നില്ല…..

അയാൾ മരിക്കാറായി കിടന്നപ്പോൾ നടത്തിയ അയാളുടെ കുമ്പസാരം..”

അവളുടെ മുഖത്തു പുച്ഛം നിറഞ്ഞു….

“അത് കൊണ്ടിപ്പോ എന്തായി ഏട്ടത്തി നിങ്ങൾ മൂന്നു പേരും മൂന്നു വഴിയായില്ലേ…..”

“മോളേ….

ഏട്ടത്തിയ… ഞാൻ ആ സ്ഥാനത് നിന്ന് കൊണ്ടു തന്നെ പറയുവാ ഇനി എന്റെ മനുവേട്ടനും ജിത്തുവും കൂടി തമ്മിൽ അടിക്കുന്നത് കാണാൻ വയ്യ….

അത് കൊണ്ടു ഇവിടെ പറഞ്ഞതൊന്നും ആരും അറിയരുത്.

ദേ ഈ ഏട്ടത്തിടെ തലയിൽ കൈ വെച്ചു സത്യം ചെയ്യ്……”

“എന്താ ഏട്ടത്തി ഇത് ഇനിയും നീറി നീറി കഴിയണോ….

ഇത്രയും നാൾ മാറി നിന്നില്ലേ….

എനിക്കുറപ്പുണ്ട് ഒരിക്കലും ജിത്തൂവേട്ടൻ ചേച്ചിയെ വെറുക്കില്ല കാരണം ആരും ഇല്ലാതെ അനാഥനായി ജീവിച്ച ഞങ്ങളുടെ ഏട്ടനെ ഒന്നിന്റെ പേരിൽ പോലും വേദനിപ്പിക്കാതെ അത്രയും കാലം പൊന്ന് പോലെ കൂടെ നിന്നില്ലേ… ചേച്ചിയുടെ പ്രശ്നങ്ങൾ പോലും അറിയിക്കാതെ എല്ലാം സഹിച്ചില്ലേ…. മതി ചേച്ചി ഇനി… ഇനി വേണ്ടാ…. ചുട്കി മോളേ ഓർത്തെങ്കിലും….”’

“വേണം മോളേ ഇതെനിക്ക് ഞാൻ തന്നെ വിധിച്ച ശിക്ഷയ എന്റെ ആമി മോളേ നീ സ്വന്തം കുഞ്ഞായ് തന്നെ നോക്കുന്നുണ്ടല്ലോ അത് തന്നെ വെല്യ കാര്യ…..

നിക്ക് സത്യങ്ങൾ അറിയണം അതും നിന്റെ വല്യേട്ടന്റെ വായിൽ നിന്ന് തന്നെ….

ഒരു പക്ഷെ എല്ലാം അറിഞ്ഞതിനു ശേഷം മാത്രം അയാൾ തന്നെ പറയണം ഞാൻ അയാളുടെ ഭാര്യയാണെന്ന്….

പക്ഷെ മനുവേട്ടന്റെ ജീവിതത്തിലേക്ക് ഇനി അരുണിമക്ക് ഒരു മടക്കമില്ല…ഒറ്റയ്ക്ക് ജീവിച്ചു ശീലായ്.

പക്ഷെ കുഞ്ഞിയെ ഒന്ന് കാണണം എനിക്ക് ഒരുമ്മ കൊടുത്ത മാത്രം മതി അമ്മ ആണെന്ന് പോലും ഞാൻ പറയില്ല…..”

അച്ചുവിന്റെ അടുത്ത് കൈ കൂപ്പിയവൾ പറഞ്ഞു….

“ഏട്ടത്തി….”

“വാക്ക് താ ഈ ഏട്ടത്തിക്ക് ഒന്നും… ഒന്നും ആരും അറിയില്ല എന്നു….”

കരഞ്ഞു കൊണ്ടാ ആ പെണ്ണ് അവൾക്ക് വാക്ക് കൊടുത്തത്……….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“അച്ചേ……..”

ഓഫീസിൽ നിന്നും അഭി വന്നപ്പോൾ ചുട്കി ഓടി അവന്റെ അടുത്തേക്ക് വന്നു.

“അച്ചേടെ ആമി കുട്ടൻ എന്താ ഇവിടെ ഇരിക്കുന്നെ…..”

“അമ്മ അമ്പോറ്റിയെ കാണാൻ പോയി. അതോണ്ട് മോളേ ഇവിടെ കൊണ്ടു വിട്ടു….”

“ആന്നോടാ കണ്ണാ…. ജിത്തുവച്ച എന്തിയെ….”

“മുറിയിൽ ഇരുന്നു ഫോണിൽ കളിക്കുവാ….”

“അഹ വായോ… നമുക്ക് പോയി നോക്കാട്ടോ…..”

“അഹ ഏട്ടൻ വന്നോ…..”

“ഹ്മ്മ്….”

“എങ്ങനുണ്ട് ഏട്ടാ ഓഫീസൊക്കെ കൊള്ളാം…..

എല്ലാ സ്റ്റാഫിനെയും പരിചയപെട്ട്….”

“ഹ്മ്മ്…..”

“പിന്നെ…”

“എന്താ ഏട്ടാ…..”

“നിന്റെ പി എസ്……”

“ഹ … അരുണിമ… കണ്ടില്ലേ അവരെ….”

“ഹ്മ്മ്… കണ്ടു…….”

“കുറച്ചു ദിവസം ലീവ് ആയിരുന്നു…..”

എന്തെ…….

“സ്റ്റാർ ഇന്ത്യടെ ഒരു മീറ്റിംഗ് ഉണ്ടാരുന്നു വൺ വീക്ക്‌ മുൻപ് പാർക്ക്‌ റെസിഡൻസിയിൽ വെച്ചു …

ആക്ച്വലി അന്ന് അത് നടന്നില്ല അവര് പോയി കഴിഞ്ഞ എന്നെ കമ്പനിയിൽ നിന്നും വിളിച്ചു പറഞ്ഞത്….

അന്ന് ആ ഹോട്ടലിൽ പോയ വഴിക്ക് എങ്ങാണ്ട് വീണെന്നോ മറ്റോ പറയുന്നേ കേട്ടു…”

അവൻ വെറും ലാഘവത്തോടെ പറയുന്നെ കേട്ടപ്പോൾ മനുവിന്റെ ഉള്ളം വിങ്ങി……..

ആ ഹോട്ടലിൽ നടന്ന കാര്യങ്ങൾ ഓർമയിൽ വന്നു….

“പിന്നെ ഏട്ടാ എന്റെ ചങ്ക്‌ ഒരുത്തൻ ഉണ്ട് ടിജോ നെക്സ്റ്റ് ഡേ മുതൽ അവനും കാണും ഓഫീസിൽ….”

“ഹ്മ്മ്…..”

അവന്റെ കണ്ണുകളിൽ അഗ്നി എരിഞ്ഞു……

“എന്താ ഏട്ടാ…. ഒന്നുല്ലടാ ചോദിച്ചതാ…”

“ഹ്മ്മ്…. ഏട്ടനറിയോ… അവള എന്റെ നിമ……

ഏട്ടൻ കണ്ടിട്ടില്ലല്ലോ….”

വിദൂരതയിലേക്ക് നോക്കി കൊണ്ടവൻ പറഞ്ഞു…….

അഭിയുടെ മുഖത്ത് ഒരു ഭാവം ഭേദവും ഉണ്ടാരുന്നില്ല…..

“പിന്നെ…”

അവൻ ചോദിക്കാതെ നിർത്തി…..

“അവളെ ഒരിക്കൽ…. ഒരിക്കൽ ഞാൻ വിളിച്ചിരുന്നു ഏട്ടാ…. എന്റെ ജീവിതത്തിലേക്ക് മടങ്ങി വരാൻ….

അന്ന് ഞാൻ ഭ്രാന്ത് എടുത്തു നടന്ന സമയമായിരുന്നു…. ഒരു സ്ത്രീയും സ്വന്തം ഭർത്താവിനെയോ കുഞ്ഞിനെയോ ഉപേക്ഷിച്ചു വരില്ലന്ന് പോലും ഞാൻ മനസ്സിലാക്കിയില്ല ഏട്ടാ…..

അത് എന്റെ തെറ്റാരുന്നു.

ഇപ്പോൾ അച്ചുവാണ് എന്റെ ധാരണകൾ എല്ലാം മാറ്റി തന്നത്.

ആദ്യമായി വീണ്ടും ഇത്രയും വർഷത്തിന് ശേഷം കണ്ടപ്പോൾ സത്യം പറഞ്ഞ ദേഷ്യമാ തോന്നിയത്.

പക്ഷെ അറിയില്ല അവൾക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ട്…..

തന്നെ ഒരു ഫ്ലാറ്റിൽ ആണ് താമസം ഭർത്താവും കുഞ്ഞും എവിടെ എന്ന് ചോദിച്ചപ്പോൾ പോലും അവൾ കൃത്യമായി മറുപടി പറഞ്ഞില്ല…. “””

“എങ്ങനെ പറയും അവൾ……”

ആരു…..

എന്റെ പെണ്ണ്….. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു….. അറിഞ്ഞില്ലല്ലോ പെണ്ണെ ഞാൻ നീ…

നീ ഒറ്റക്കാണെന്ന്… നിന്റെ നല്ലതിന് വേണ്ടി ആയിരുന്നില്ലേ ഞാൻ…. ഞാനെല്ലാം ഉപേക്ഷിച്ചു പോയത്……എന്റെ പെണ്ണിന്റെ മേത്ത അവൻ കൈ വച്ചത്…. അത് കൊണ്ടു മാത്ര ഈ അഭിമന്യു തിരികെ വന്നത് തന്നെ….. അവനു ഇനിയും നന്നാവാൻ ഉദ്ദേശമില്ലന്ക്കിൽ നന്നാക്കി എടുക്കും….

ഇനി ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ല പെണ്ണെ നിന്നെ…… എനിക്ക് വേണം…. നമ്മുടെ മോൾക്ക് അവൾടെ അമ്മേ വേണം…..അതിനു മുൻപ് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട് മോളേ.

എനിക്ക് നിന്നോട് പറയാനും….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വീട്ടിൽ തിരിച്ചു വന്നിട്ടും നിമ ഓരോന്നൊർത്തു ഇരിക്കുവാരുന്നു.

മനുവേട്ടൻ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്..

എന്തിനാ എന്റെ കുഞ്ഞിനെ തൃകണ്ണൂർക്ക് കൊടുത്തു വിട്ടത്…. തന്നെ ജീവിക്കാൻ ആയിരുന്നോ അപ്പോൾ ഇതൊക്ക ചെയ്ത് കൂട്ടിയെ ഞാൻ…

ഞാനിപ്പോഴും തോറ്റു പോയല്ലോ…… ആ കണ്ണുകളിൽ ഇപ്പോൾ എന്നോട് തോന്നുന്ന വികാരം എന്താന്ന് പോലും അറിയില്ല…

ഒരു കാലത്ത് എന്റെ സ്നേഹത്തിനു വേണ്ടി കാത്തിരുന്നു ഇപ്പോൾ ഞാൻ തിരിച്ചും……

ഓരോന്നോർത്തവൾ ഉറങ്ങി പോയി….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഈ സമയം മറ്റൊരിടത്തു….

“അന്ന് നീ എന്റെ കൈയിൽ നിന്നും രക്ഷപെട്ടു അരുണിമ ഇനി ഞാൻ നിനക്കായ്‌ ഒരുക്കുന്ന കെണി അതിലും ഭീകരം ആയിരിക്കും….”

ടിജോ മനസ്സിൽ ഊറി ചിരിച്ചു…..

രാവിലെ ഓഫീസിലേക്ക് പോകാൻ അഭിക്ക് നല്ല ഉത്സാഹമായിരുന്നു.

ജിത്തു വേറെ ഒരു പ്രൊജക്റ്റ്‌ന്റെ ആവശ്യത്തിന് കോഴിക്കോട് വരെ പോയി… അത് കൊണ്ടു ചുട്കിയെ അച്ചുവിന്റെ വീട്ടിലാക്കാമെന്ന് കരുതി.

“വല്യേട്ട…. മോളേ ഇന്ന് കൂടെ കൊണ്ടു പോകാവോ നിക്ക് അച്ചനെ കൊണ്ട് ഹോസ്പിറ്റലിൽ വരെ പോണാരുന്നു…”

“ആണൊ..”

ഒരു നിമിഷം ആലോചിച്ചപ്പോൾ അഭിക്കും തോന്നി ഓഫീസിൽ കൊണ്ടു പോകാമെന്ന്….

“എന്നാ ശരിയടി പോയിട്ട് വരാമേ….!

അവര് പോകുന്നതും നോക്കി അച്ചു മുറ്റത്തു തന്നെ നിന്നു.

“അങ്ങനെയെന്ക്കിലും എന്റെ ഏട്ടത്തി മോളേ ഒന്ന് കാണട്ടെ…”

അവള് മനസ്സിൽ ഓർത്തു.

രാവിലെ ഓഫീസിൽ പോകാൻ നിമക്ക് വെല്യ താല്പര്യമുണ്ടാരുന്നില്ല…..

എന്തോ പേടി പോലെ…

പോകുന്ന വഴിയൊന്നും അവൾ സംസാരിച്ചില്ല…..

ഓഫീസിൽ ചെന്നപ്പോൾ എം ഡി എത്തീട്ടില്ല പെട്ടെന്ന് പോയി പഞ്ച് ചെയ്തു സീറ്റിൽ ഇരുന്നു….

“അച്ചേ…”

“എന്തോ…..”

“നിമ ആന്റി കാണും അവിടെ….”

കുഞ്ഞ് പെട്ടെന്നങ്ങനെ പറയുന്നേ കേട്ടപ്പോൾ അവനൊന്ന് ശങ്കിച്ചു നിന്നു.

“പാബമ അച്ചേ ആന്റി മോളേ ഒത്തിരി ഇസ്ത….”

“ആണൊ….”

“ആന്നെ….”

“മോൾക്ക് ചോറ് വായി വച്ചു തരൂല്ലോ….”

കുഞ്ഞിന്റെ വർത്താനം കേട്ടപ്പോൾ അവനു അത്‍ഭുതമാ തോന്നിയത്…..

അമ്മക്ക് തന്റെ കുഞ്ഞിന്റെ സാമീപ്യം തിരിച്ചറിയാൻ പറ്റും എന്നത് എത്ര സത്യമാ……കണ്ണു നിറഞ്ഞു വന്നു പക്ഷെ ചുട്കിടെ മുന്നിൽ വിദഗ്ധമായി മറച്ചു വച്ചു.

ഓഫീസിൽ കേറി ചെന്നപ്പോൾ തന്നെ ചുട്കിയൊടി നിമേടെ അടുത്ത് പോയി.

“ആന്റി……”

പെട്ടെന്ന ആ വിളി കേട്ടപ്പോൾ ഒന്ന് ഞെട്ടി കാരണം ഇപ്പോൾ… ഇപ്പോൾ അവൾക്കറിയാം അത് അവൾടെ കുഞ്ഞണെന്ന്….

അടുത്തേക് ചെന്നു വാരിയെടുത്തു മുത്തങ്ങൾ കൊടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ഇന്നലെ അയാൾ പറഞ്ഞത ചെവിയിൽ……

അമ്മയാ പൊടിയെടെ മനസ്സിൽ ആയിരം തവണ പറഞ്ഞു..

ഒരമ്മയുടെ നിസ്സഹായവസ്ഥയാ അയാൾ ചോദ്യം ചെയ്തത് പരാതിയൊന്നുമില്ല…..

മോളേ നോക്കിയൊന്ന് ചിരിച്ചു ജോലിയ്‌ലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു….

അവളുടെ ആ രീതികൾ എല്ലാം അവൻ ശ്രദ്ധിച്ചു.

ഇന്നലെ അങ്ങനൊന്നും പറയണ്ടാരുന്നു…. ഇനി പറഞ്ഞിട്ട് എന്താ കാര്യം…..

അവൻ തല ചൊറിഞ്ഞു….

ഈ സമയത്തായിരുന്നു ടിജോ കേറി വന്നത്.

വന്ന ഉടനെ ആൻസിയവനെ കണ്ണു കാണിച്ചു…

സീറ്റിൽ ഇരിക്കുന്ന നിമയെ അവനൊന്നു നോക്കി…

“”എന്താടാ…. ഇങ്ങനെ നോക്കുന്നെ ഏഹ് കുറെ ആയല്ലോ കണ്ടിട്ട്

അവളും കുറച്ചു ദിവസം ലീവിലായിരുന്നു ക്ഷീണം തീർക്കുവാരുന്നോ രണ്ടും… മ്മ് മ്മ് നടക്കട്ടെ..”

അവിടെ നടന്ന കാര്യങ്ങളൊന്നും ആൻസിയോട് പറയാൻ അവന്റെ അഭിമാനം അനുവദിച്ചില്ല.

അത് കൊണ്ടവൻ ഒരു കള്ള ചിരിയോടെ എം ഡിയുടെ കാബിനിൽ ചെന്നു.

അവനെ കണ്ടപ്പോൾ മുതൽ നിമക്ക് കൈയും കാലും വിറക്കാൻ തുടങ്ങി..

“സർ….”

“യെസ്… വരൂ….”

ടിജോ അഭിയെ കണ്ടോന്ന് ഞെട്ടി….

“സർ…. സറാരുന്നോ ജിത്തുവിന്റെ…”

“അതേല്ലോ.”

“ടിജോ അല്ലെ…”

“യെ… യെസ് സർ.

എന്താ ടിജോ വിയർക്കുന്നല്ലോ….”

“ഇ… ഇല്ല… ഒന്നുല്ല… സർ അന്ന് ഹോട്ടലിൽ…”

“ഏഹ് ഹോട്ടലോ ഏത് ഹോട്ടൽ……”

അവന്റെ ചോദ്യം കേട്ടപ്പോൾ വീണ്ടും സംശയം തോന്നി….

“താൻ എന്തൊക്കെ ആടോ ഈ പറയുന്നേ എനി വേ കണ്ടതിൽ ഒരുപാട് സന്തോഷം ഇനി എല്ലാ കാര്യങ്ങൾക്കും ടിജോയും കൂടെ കാണണം ട്ടൊ..”

“ഷുവർ സർ..”

“എന്നാ ചെല്ല്…”

അവൻ പോകുന്നതും നോക്കി പകയോടെ നോക്കിയവൻ നിന്നു..

റൂമിൽ നിന്നുമിറങ്ങി വന്ന ടിജോയുടെ മുഖത്തോരാശ്വാസചിരി ഉണ്ടാരുന്നു.

“അയാൾക്കൊന്നും ഓർമയില്ല അപ്പോൾ..”

“അതെ എന്താടി നോക്കുന്നെ ഏഹ്…

അന്ന് നീ രക്ഷപെട്ടു…

ഇനി… ഇനി നീ രക്ഷപെടുമെന്ന് കരുതണ്ട….”

“അവളുടെ അടുത്ത് നിന്നവൻ പറഞ്ഞു….

നോക്കി പേടിപ്പിക്കാതെടി….”

അവൻ പോകുന്നതും നോക്കി അവൾ ഇരുന്നു..

പെട്ടെന്ന ഫോൺ ബെല്ലടിച്ചത്….

അഭി റൂമിലോട്ടു വിളിപ്പിച്ചതാ….

എഴുന്നേൽക്കാൻ നോക്കിയപ്പോളാണ് ആൻസി അടുത്തേക്ക് വന്നത്….

“എന്താ അരുണിമ…. ടിജോ സാറിനെയും വളച്ചോ…”

അവളുടെ ചോദ്യം കേട്ടപ്പോൾ കൊല്ലാനുള്ള കാലിയാ വന്നത്

ഒന്നും മിണ്ടിയില്ല…

“എന്താടി അടുത്ത ആളിനെ പിടിക്കാൻ പോവണോ…..

“ഞങ്ങളൊക്കെയറിഞ്ഞു എല്ലാം… പാർക്ക്‌ റെസിഡൻസിയിൽ നടന്നത്…..”

അവളെ ദനീയമായി നിമയൊന്ന് നോക്കി…..

കേട്ടപ്പോൾ തകർന്നു പോയി…

താലി കെട്ടിയ പുരുഷന് വരെ സംശയം ആണ് പിന്നെ മറ്റുള്ളോരെ പറഞ്ഞിട്ടെന്തു കാര്യം..

അഭിയുടെ കാബിനിൽ ചെന്നു…..

അവളെ അടിമുടിയൊന്ന് നോക്കി

മുഖത്തെ വേദന അവനു നന്നായി മനസ്സിലായി……

“എന്താ… എന്താ ആരു പറ്റിയെ….”

അവൻ പെട്ടെന്നു എഴുന്നേറ്റ് അടുത്തേക്ക് വന്നു.

കൈ പൊക്കിയവനെ തടഞ്ഞു…

“അരുണിമ…. എങ്ങനെ ആണ് സർ എന്റെ പേര്…..

പിന്നെ പ്രേത്യേകിച്ചൊന്നും അവിടെ നടന്നില്ല ഭർത്താവ് ഇല്ലാതെ തന്നെ താമസിക്കുന്ന സ്ത്രീകളെ പറ്റി പൊതുവെ പറയുന്നതൊക്കെ തന്നെ….”

അവളുടെ വാക്കുകൾ കൂരമ്പ് പോലെ തോന്നി….

ഒരു കാറ്റ് പോലെ അവൻ അവളുടെ അടുത്തേക്ക് വന്നു.

ഇടുപ്പിൽ കൈ മുറുക്കി ഭിത്തിയോട് ചേർത്ത് നിർത്തി.

നിമക് ചെറിയ പേടി തോന്നാത്തിരുന്നില്ല….

“അതെ… ഭർത്താവ് ഇല്ലാതെ ഒറ്റയ്ക്ക് തന്നെയാ നീ ഇത്രയും കാലം ജീവിച്ചത്….

അത് കൊണ്ടു ഇനി അത് വേണ്ടാ….”

ഇടുപ്പിൽ കൈ മുറുകുന്നതിനനുസരിച്ചവൾ പൊള്ളി പിടഞ്ഞു പോയി……

പെട്ടെന്നാവൻ അവളുടെ തോളിൽ കിടന്നിരുന്ന മുടി വകഞ്ഞു മാറ്റി…..

വിയർപ്പ് തുള്ളികൾ പൊടിഞ്ഞു…..

പയ്യെ അവളുടെ ബ്ലൗസിന്റ ഭാഗം ഒന്ന് നീക്കി….

എന്തോ ആവശ്യത്തിന് അവന്റെ റൂമിലേക്ക് കേറി വന്ന ടിജോയും ആൻസിയും ഇത് കണ്ടു സ്തബ്ദരായി നിന്നു.

പെട്ടെന്നു തന്നെ ഇറങ്ങിയവര്…..

നിമ പേടി കൊണ്ടു കണ്ണുകൾ ഇറുക്കിയടച്ചിരിക്കുവാരുന്നു…..

കഴുത്തിൽ ഒരു ഭാരം അനുഭവപെട്ടപ്പോൾ കണ്ണു തുറന്നു തന്റെ മുന്നിൽ കൈ കെട്ടി നിൽക്കുന്ന അഭിയെ കണ്ടപ്പോൾ ദേഷ്യം കൊണ്ടു മുഖം ചുമന്നു…

“ഇനി… ഇനി മേലിൽ ഇത് അകത്തിട്ടു കണ്ടാൽ ബാക്കി അപ്പോൾ തരാം കേട്ടോടി… ആരു പെണ്ണെ…..”

അടുത്തേക്ക് വന്നു താലി മാല പൊക്കി കൊണ്ടു പറഞ്ഞു…..

ശെരിയാ….. ഒരു കാലത്ത് ഇത് കൊലക്കയർ ആണെന്ന് പറഞ്ഞതാ… പക്ഷെ അന്നും ഇന്നും അത് ഊരി മാറ്റിട്ടില്ല….. പ്രാണൻ പോലെ എന്നും കൂടെയുണ്ട്…

“പക്ഷെ ഈ അസുരന് എങ്ങനെ മനസിലായി…”

“എന്താ പെണ്ണെ…. നിന്റെ ഓരോ ചാലനങ്ങളും നിന്റെ ഈ അസുരന് കാണാപാടമാ കേട്ടോടി…..

പിന്നെ നമ്മുടെ മോൾക്ക് ഡാൻസ് പഠിക്കണമെന്ന് വാശി….

അമ്മയുടെ ആ സ്വഭാവം തന്നെയാ

ഡാൻസ് സ്കൂളിൽ വിടണ്ട കാര്യം ഇല്ലല്ലോ അവളുടെ അമ്മ പ്രശസ്ത നർത്തകിയല്ലെ…. അപ്പോൾ നല്ല ദിവസം നോക്കി ക്ലാസ്സങ്ങ് തുടങ്ങിക്കോ…”

മീശ ഒന്ന് പിരിച്ചവൻ പറഞ്ഞു..

“ചെല്ല്…”

പുറത്തേക്കിറങ്ങാൻ പോയപ്പോൾ വീണ്ടും കൈയിൽ പിടി വീണു….

ഇടുപ്പിൽ സ്ഥാനം തെറ്റി കിടന്ന സാരീ പിടിച്ചു നേരെയിട്ടു.

“ഔച്….. കാലൻ.”

അവള് പയ്യെ പറഞ്ഞു…

“സാരമില്ല ഇതിന്റെ പലിശയെല്ലാം കൂടി ചേർത്ത് ചേട്ടൻ പിന്നെ തരാമേ…..”

പുറത്തേക്കിറങ്ങിയപ്പോൾ തന്നെ നോക്കുന്ന കണ്ണുകളെയെല്ലാം പാടെ അവഗണിച്ചു……

നേരെ വാഷ് റൂമിലേക്ക് ചെന്നു…

തനി അസുരൻ എന്താണോ കാട്ടി കൂട്ടിയെ….

പയ്യെ സാരിടെ വിടവിൽ കൂടി ഇടുപ്പിൽ നോക്കി…

കാലൻ പിടിച്ചടം തിണർത്ത് കിടപ്പുണ്ട്…

“ഹും…. താലി…..

നിങ്ങളെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഡാൻസ് പഠിപ്പിക്കണം പോലും എന്നെ ഇട്ടേച്ചു പോയതറിഞ്ഞിട്ട് മതി ബാക്കിയൊക്കെ….

ഈശ്വരാ അതറിയുന്നതിനു മുന്നേ ആ കാലൻ എന്നെ കൊല്ലുമെന്ന തോന്നുന്നേ…

അങ്ങേരോട് ദേഷ്യം കാണിക്കാനും പറ്റുന്നില്ലല്ലോ നിക്ക്… എങ്ങനെ പറ്റും ഭ്രാന്തായി പോയില്ലേ…..”

പയ്യെ മുഖം കഴുകി സീറ്റിൽ പോയി ഇരുന്നു.

“രണ്ടു ദിവസമങ്ങനെ കഴിഞ്ഞു

ഇടക്ക് അഭിമന്യു പഴയ ആ മനുവായി മാറും.

ചെറിയ കുറുമ്പുകൾ ആരുവിനോട് കാട്ടും. പക്ഷെ നിമക്ക് അവനോട് അടുക്കാൻ ഭയമായിരുന്നു…..

“ഏട്ടാ…..”

“എന്താടാ.”

“എനിക്കൊരു കാര്യം അറിയാൻ..”

“എന്ത് കാര്യം നീ ചോദിച്ചാലല്ലെ മനസ്സിലാകു.”

“ഏട്ടനും നിമയും തമ്മിൽ എന്താ……”

അവന്റെ ചോദ്യം കേട്ടപ്പോൾ അഭിക്ക് ചിരിയാ വന്നത്.

“ഏത് നിമ.”

“ഏട്ടന് എത്ര നിമേ അറിയാം…”

“എന്താടാ ഈ പറയുന്നേ…”

“കിടന്നുരുളണ്ട കള്ള കാമുകാ…

എല്ലാം ഞാൻ അറിയുന്നുണ്ട്….

അവിടെ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ ടിജോ എന്നോട് പറയും…”

“ഓഹോ അപ്പൊ അതാണ്‌ കാര്യം അല്ലെ എന്നിട്ട്…

ഇപ്പോൾ അതിനു എന്താ ജിത്തുട്ടാ….”

“ഏട്ടാ…. ഏട്ടനൊരു ജീവിതം ഉണ്ടായി കാണാൻ ഏറ്റവുംകൂടുതൽ ആഗ്രഹിക്കുന്ന ആളാ ഞാൻ പക്ഷേ… പക്ഷേ അവൾ… അവള് വേണ്ടാ ഏട്ടാ…..”

“ടിജോ കുറച്ചു കാര്യങ്ങൾ എന്നോട് പറഞ്ഞു…….”

“എന്ത് കാര്യങ്ങൾ…”

“അത് ഏട്ടനോട് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്….

പക്ഷെ അവൾ വേണ്ടാ നമുക്ക് ഈ കാര്യത്തിൽ ഏട്ടൻ എന്റെ വാക്ക് കേൾക്കണം.”

“എടാ ഞാൻ പറയുന്നത്…..”

“ഒന്നും പറയണ്ട ഏട്ടൻ അരുണിമ എന്നാ അദ്ധ്യായം ഇവിടെ വച്ചവസാനിക്കുന്നു.”

അത്രെയും പറഞ്ഞവൻ പോയി.

“എങ്ങനാ അവസാനിക്കുന്നത് കുഞ്ഞാ…. എന്നിൽ തുടങ്ങി എന്നിൽ തന്നെയാ അവൾ അവസാനിക്കുന്നത് നീ ഒത്തിരി മാറി പോയി ജിത്തു അവളെ ഇത് വരെയും മനസ്സിലാക്കാൻ നിനക്കെന്നല്ല ദേ ഈ എനിക്ക് പോലും പറ്റിട്ടില്ല…..”

ഇതെല്ലാം കേട്ട് കൊണ്ടു അച്ചു അവിടെ നിൽക്കുന്നുണ്ടാരുന്നു.

ഇനിയും മിണ്ടാതെ ഇരുന്നാൽ ശെരി ആവില്ല…..

അവൾ മനസ്സിലോർത്തു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“അയ്യോ ഇതാരാ… ജയാമ്മേ…. അച്ചേ…. വാ കേറി വാ ഒരറിയപ്പും ഇല്ലാരുന്നല്ലോ…”

“അഹ ഞങ്ങടെ മോളേ കാണാൻ അറിയിപ്പ് ഒക്കെ വേണോ മോളേ…”

ഒത്തിരി കാലത്തിനു ശേഷം ആയിരുന്നു അങ്ങനെയൊരു കൂടി കാഴ്ച. അഭിയുടെ കാര്യങ്ങൾ എല്ലാം നിമ അവരോട് പറഞ്ഞു.

രാത്രിയിലെ ഭക്ഷണം എല്ലാരും ചേർന്നു കഴിച്ചു…..

“ഏട്ടാ…”

“ഹ്മ്മ്.”

“എന്താ തീരുമാനം…”

“എന്തായാലും ഞാൻ ഒന്ന് അഭിയെ കാണട്ടെ…..

മോൾ അറിയണ്ട കേട്ടോ….”

“ഹ്മ്മ്……”

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“അങ്കിൾ…. എത്ര കൊല്ലമായി കണ്ടിട്ട്….”

“ഹ്മ്മ്… കൊല്ലം കുറെ ആയി അഭി കണ്ടിട്ട് സുഖണോ നിനക്ക്..”

“ഹമ്…. നിങ്ങൾക്കെല്ലാം എന്നോട് ദേഷ്യമാണല്ലെ…”

“എന്തിനാ മോനേ നിന്നോട് ദേഷ്യം.”

“ഞാനന്ന് ഒന്നും പറയാതെ ഇറങ്ങി പോയത്….”

“കഴിഞ്ഞത് കഴിഞ്ഞു അഭി ഇനി മുന്നോട്ട് എന്ത് അതാണ്‌ തീരുമാനിക്കേണ്ടത്….

അഭി ഞാൻ ഇപ്പോൾ വന്നത് ഒരു കാര്യം പറയാനാ…

ഞങ്ങൾ പോകുമ്പോൾ നിമ മോളേ കൂടി കൊണ്ടു പോകാനാണ്…”

“എന്താ അങ്കിൾ…. അവളെയെന്തിനാ കൊണ്ടു പോകുന്നെ. ”

“അവൾക്കൊരു കല്യാണം ശെരിയായിട്ടുണ്ട്.

“അങ്കിൾ… അങ്കിളെന്താ പറഞ്ഞേ…. ന്റെ ആരു…. ആരുവിനു കല്യാണമൊ…”

“ഹ്മ്മ്… കൊല്ലം ഇത്രയുമായില്ലേ അവൾ ഒറ്റയ്ക്ക് കഴിയുന്നു നേരത്തെ ഞങ്ങൾ തീരുമാനിച്ചേയായിരുന്നു….”

ഇല്ല…. ഞാനിതിനു സമ്മതിക്കില്ല… ”

“നിന്റെ സമ്മതം എന്തിനാ അഭി ഏഹ്

ഒരു പെണ്ണിനെ അവളുടെ നിസഹായഅവസ്ഥയിൽ ഭീഷണിപെടുത്തി വിവാഹം കഴിച്ചു… എന്നിട്ട് അതിലോരു കുട്ടി ഉണ്ടായപ്പോൾ അവളെ ഒറ്റയ്ക്ക് അറിയാൻ പാടില്ലാത്ത നാട്ടിൽ ഇട്ടേച്ചു പോയി….

അങ്ങനെയുള്ള നീയെങ്ങനാ അഭി അവളുടെ ഭർത്താവാകുന്നെ….”

“അങ്കിൾ ഞാൻ പറയുന്നതൊന്നു കേൾക്കു….”

“ഇല്ല അഭി നീ അവളെ ഡിവോഴ്സ് ചെയ്യണം അത് പറയാനാണ് ഞാൻ വന്നത്…”

അത്രയും പറഞ്ഞയാൾ നടന്നു പോയി

“ഇല്ല… എന്റെയാ… എന്റെ മാത്രമാ….

ആരു…. വിട്ടു കൊടുക്കില്ല ആർക്കും….”

അവൻ വണ്ടി എടുത്ത് നേരെ പോയി

കാത്തിരിക്കണേ ❤❤❤

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ആമ്പൽ സൂര്യ