തളർന്നു കിടപ്പാണേലും ആ മനുഷ്യനെ ഉപേക്ഷിക്കാൻ വയ്യ.. നിന്നെ മറക്കാനും കഴിയുന്നില്ല….

രചന : ഛായാമുഖി

ആദിയുടെ നെഞ്ചിൽ തല വെച്ചു കിടക്കുമ്പോൾ അവനെന്റെ മുടിയിൽ തഴുകുകയായിരുന്നു.

നിന്റെ മുടിയാ പെണ്ണെ എന്നെ പിഴപ്പിച്ചെതെന്ന് എപ്പോഴും പറയും.

അവനു വേണ്ടി മാത്രമാണ് ഈ മുടി ഇത്ര ഭംഗിയായി മുട്ടോളം നീളത്തിൽ സൂക്ഷിക്കുന്നതു തന്നെ.

ക്ലോക്കിൽ 3:00 മണി അടിച്ചപ്പോൾ അറിയാതെ ഞാൻ ചാടിയെഴുന്നേറ്റു.

എന്താ ഇത്ര തിടുക്കം പിന്നെ പോകാന്നു പറഞ്ഞ അവന്റെ കൈകൾ തട്ടി മാറ്റി ബാത്ത് റൂമിലേക്കോടി.

ഫ്രെഷായി വേഗം തിരിച്ചു വന്നു.

വേഗത്തിൽ സാരി വലിച്ചുടുത്തു.

എണ്ണിക്ക് ആദി റെയിൽവേ സ്റ്റേഷൻ കൊണ്ടു വിട്.

വേഗം പോകണം.

ഇന്നാണേൽ മാധവിയമ്മ വരില്ല. ജോലിയൊക്കെ ഞാൻ തന്നെ ചെയ്യണം.

മോളാണേൽ 3.30 ആവുമ്പോൾ വരും.

അപ്പുറത്തെ വീട്ടിലെ റോസാന്റിയോട് പറഞ്ഞിട്ടുണ്ട് മോളെ നോക്കാൻ.

എന്നാലും എന്നും ചെല്ലുന്ന നേരത്തു ചെല്ലണ്ടായോ.

ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ് ആദി പറഞ്ഞു.

എത്ര നാളായി ലച്ചു നിന്നോടു ഞാൻ പറയുന്നു.

ഡിവോർസ് ചെയ്യാൻ.

എനിക്ക് വയ്യ മടുത്തു. നിന്നേം മോളേം ഞാൻ പൊന്നു പോലെ നോക്കൂ ലെ.

അറിയാം ആദി പക്ഷെ ഞാൻ ചെല്ലുന്നതും നോക്കിയിരിക്കുന്ന ഒരു പാവം അമ്മയുണ്ടവിടെ

കാഴ്ചയില്ലാന്നേയുള്ളു.

എന്റെ ഭർത്താവിന്റെ അമ്മയാ. പിന്നെ എന്റെ ഹരിയേട്ടനും.

തളർന്നു കിടപ്പാണേലും എല്ലാം കാണാം , കേൾക്കാം

വയ്യ ആദി ആ മനുഷ്യനെ ഉപേക്ഷിക്കാൻ വയ്യ.

നിന്റെ ഒടുക്കത്തെ സെന്റി. അയാളൊരുത്തൻ കാരണമാ നിന്നെ എനിക്ക് നഷ്ടപ്പെട്ടേ അറിയില്ലേ നിനക്കതൊക്കെ.

അറിയാം ആദി.

പക്ഷെ വയ്യ.

എന്റെ പൊന്നൂട്ടി.

അവൾടെ അമ്മ പിഴയാണെന്ന് പറയിപ്പിക്കാൻ വയ്യ ആദി.

നിന്നെ മറക്കാനും, ഏട്ടനെ ഉപേക്ഷിക്കാനും വയ്യെനിക്ക്.

ഞാനൊന്നും പറയണില്ല നിന്റെ ഇഷ്ടം. പക്ഷെ ആദിക്കൊരു പെണ്ണുണ്ടേൽ അതെന്റെ ലക്ഷ്മിയാണ്.

ലച്ചു മാത്രം.

എനിക്ക് ബാധ്യതകളൊന്നുമില്ല കാത്തിരിക്കാം എത്ര നാൾ വേണേലും.

ട്രെയിനിൽ ഇരിക്കുമ്പോഴും ഓർത്തതു മുഴുവൻ കോളേജ് ലൈഫാണ്.

പാറി പറന്നു നടന്ന 3 വർഷങ്ങൾ

ഹരിയേട്ടൻ ആ കോളേജിൽ ലക്ച്ചറായി ചാർജെടുത്തതോടു കൂടി ആ സന്തോഷങ്ങളും അവസാനിച്ചു.

അയാളുടെ ഭാര്യാ പദവിയിൽ തന്റെ പ്രണയം മനസ്സിൽ തന്നെ കുഴിച്ചു മൂടി.

മോളുണ്ടായതിനു ശേഷമാണ് ഒരാക്സിഡന്റിൽ ഹരിയേട്ടൻ തളർന്നു കിടപ്പായത്..

ഉണ്ടായിരുന്ന പൈസ മുഴുവൻ ചികിത്സക്കായി എടുത്തു.

ഇപ്പോ ഈ വീട് മാത്രമുണ്ട്.

അതും ലോണാണ്.

ഒടുവിൽ വീടു നോക്കാൻ വേണ്ടി പട്ടിണി കിടക്കാതിരിക്കാൻ ഒരു സ്കൂളിൽ ജോലിക്ക് കയറി.

ആ സമയത്താണ് അപ്രതീക്ഷിതമായി ആദിയെ വീണ്ടും കാണുന്നത്.

ആ പഴയ കോളേജ് ലൈഫ് തിരികെ വന്ന പ്രതീതി.

അതിനിടയിലെപ്പോഴോ മനസ്സ് കൈവിട്ടു പോയി.

തെറ്റാണെന്നറിഞ്ഞിട്ടും കൈവിട്ടു കളയാനോ സ്വന്തമാക്കാൻ സാധിക്കാത്ത നിസ്സഹായത

കാമുകനു വേണ്ടി ഭർത്താവിനേം കുഞ്ഞുങ്ങളേം കൊല്ലുന്ന നാട്ടിൽ, അതിനു കഴിയാത്തതിനാൽ അവിഹിതമാണെന്നറിഞ്ഞിട്ടും ഞാനെന്റെ പ്രണയത്തെ നെഞ്ചോടു ചേർക്കുന്നു.

അവസാനം വരേയും നെഞ്ചിലുണ്ടാവട്ടെ എന്റെ പ്രണയം. അവളിതുപറഞ്ഞു നിർത്തുമ്പോൾ എന്റെ ഹൃദയം നിലക്കുന്നതു പോലെ തോന്നി.

സ്റ്റോപ്പിലിറങ്ങി അടുത്ത ബസ് സ്റ്റാൻഡിലേക്കോടുന്ന അവളെ നോക്കി ഞാനറിയാതെ പ്രാർത്ഥിച്ചു പോയി.അവൾക്ക് നല്ലതുമാത്രം വരുത്തണേ ദൈവമേന്ന്.

NB : ഇതൊരു പെണ്ണിന്റെ കഥയാണ്. എല്ലാ സ്ത്രീകളും ഇങ്ങനെയല്ല.

അങ്ങനെയാവാതെയിരിക്കട്ടെ ഓരോ സ്ത്രീകളും.

ലൈക്ക് കമന്റ് ചെയ്യണേ…

രചന : ഛായാമുഖി