ഇവിടെ നടക്കുന്നത് സ്വപ്നമാണോ ഈശ്വരാ…താൻ സ്നേഹിച്ച വിഷ്ണു ഏട്ടൻ തന്നെയാണോ…. അത്…..

ഭദ്ര…

രചന : ശ്രീലക്ഷ്മി വിഷ്ണു

“ശ്രുതീ….. എടീ …. ശ്രുതി….. ”

“ദാ ……….. വരുന്നെടീ….. ”

“ഒന്നു വേഗം വാടീ … സമയം വൈയ്കീ…. ”

“അമ്മേ ഞാൻ ഇറങ്ങുന്നേ…”

“ഒന്നു വേഗം വാടീ …. എത്ര നേരായി ഞാൻ കാത്ത് നില്ക്കണേ….. ”

“ഓ…… പിന്നേ നിന്റെ വിളി കേട്ടാ തോന്നും കോളേജിൽ പോകാൻ അത്രയ്ക്ക് ഉത്സാഹമാന്ന്…..

നിനക്ക് ബസ് റ്റോപ്പിൽ പോയി നിന്റെ വിഷ്ണു ഏട്ടനെ കാണാനല്ലേ …….?”

“ഓ… ഒന്ന് പോടീ ……”

“എത്ര നാളായടീ ….. 10 ൽ പഠിക്കുമ്പോൾ തുടങ്ങിയതല്ലേ, നിന്റെയീ അസ്ഥിക്ക് പിടിച്ചപ്രേമം

കൊല്ലം അഞ്ചാവുന്നു, രാവിലെ ബസ് റ്റോപ്പിൽ പോയി പുള്ളിയെ നോക്കി നില്ക്കുന്നു

നീയാണെങ്കിൽ ഇഷ്ടമാണ് എന്ന് പറയേം ഇല്ല ….

അയാളാണെങ്കിൽ നിന്നെ ഒന്നു നോക്കുക പോലും ഇല്ല; രണ്ട് പേരും ഒരേ സ്റ്റോപ്പി ന്ന് കയറും, ഒരേ ബസ്സിൽ പോകും എന്നിട്ടും ഇഷ്ടം പറയാൻ പറ്റീട്ടില്ല

” അതു പിന്നെ ഇഷ്ടം പറഞ്ഞാൽ ആളെങ്ങിനെ പ്രതികരിക്കും എന്നറിയില്ലല്ലോ?അതാ ഞാൻ…..

എന്നാലും ഞാൻ പറയും.. എന്റെ സ്നേഹം വിഷ്ണു ഏട്ടൻ അറിയാതെ പോകരുത്….. ”

” ഉം….. നീയിതു പറയാൻ തുടങ്ങീട്ട് കാലം കുറെയായി;ഇന്ന് പറഞ്ഞില്ലെങ്കിൽ നോക്കിക്കോ

പറഞ്ഞ് തീർന്നില്ല ദേ നിക്കണ് നിന്റെ വിഷണു ഏട്ടൻ….. ബസ്സ് വരാൻ ഇനിയും സമയമുണ്ട്

വേറെ ആരും ഇല്ല നീ പോയി പറ…. പോ…. ”

” അത് പിന്നെ ഇപ്പോവേണ്ട എന്റെ കൈയ്യും കാലുമൊക്കെ വിറയ്ക്കണപോലെ…. പിന്നെ പറയാം.. ”

” എന്റെ ഭദ്രേ… നീയിപ്പോ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാ പറയാ….. ഇന്നത്തോടെ college തീരും പിന്നെ കാണാനും പറ്റില്യ ആള് വേറെ ആരേങ്കിലും കെട്ടും…. നീ പോയി പറയ ടീ ….”

“ദേ ആൾ ഇങ്ങട് നോക്കണുണ്ട്…… പോയി പറ…….പോ”

“ശ്രുതി….. വേണ്ട ടീ ….”

“നിന്നെ ഞാനിന്ന് കൊല്ലും; എന്റെ കൈ പിടിച്ച് ഇറുക്കാതെ പോയി പറയിടീ …….. വിഷ്ണു ഏട്ടൻ ….വിഷ്ണു ഏട്ടൻ എന്ന് ഒറ്റ കാലിൽ തപസ്സു ചെയ്ത്, അമ്പലത്തിൽ അർച്ചന കഴിച്ച് നടന്നാ പോരാ; പ്രേമിക്കാൻ കുറച്ച് ചങ്കൊറപ്പ് വേണം…. പോയി പറയടീ … ഭദ്രേ ..”

“ഇന്ന് വേണ്ട ടീ..”

” ദേ…..നോക്കടീ ….ആളിങ്ങ് വരുന്നു …..”

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

” ഭദ്രേന്നല്ലേ പേര് ?”

” അതേ ”

“എന്റെ പേര് വിഷ്ണു;എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്, ഒന്നിങ്ങ് വരോ?”

” ഉം… ”

“എടീ ഭദ്രേ ആൾക്ക് നിന്നെ ഇഷ്ടാന്ന് പറയാനാവും;നീ വേഗം പോ…”

എന്ത് ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ച് നിന്ന ഭദ്ര യേ, ശ്രുതി വിഷ്ണുവിന്റെ അടുത്തേക്ക് തള്ളിവിട്ടു….

” ഭദ്രേ എനിക്കൊരു കാര്യം പറയാനുണ്ട്…. താൻ ഇതെങ്ങിനെ എടുക്കും എന്ന് എനിക്കറിയില്ല; എനിക്ക് തന്റെയൊരു സഹായം വേണം … ”

“എന്താ …. ഞാൻ എങ്ങിനെയാ സഹായിക്ക്വാ?”

“അതേയ്, തന്റെ കുട്ടുകാരി ശ്രുതിയെ എനിക്കിഷ്ടമാണ്, താൻ അവളോടൊന്ന് സംസാരിക്കോ? ആ കുട്ടിയോട് നേരിട്ട് പറയാനൊരു പേടി…. ആ കുട്ടി എങ്ങിനെ പ്രതികരിക്കും എന്നറിയില്ല.. താനൊന്ന് സംസാരിക്കോ?”

“ടീ …എടി ഭദ്രേ….

നീയിത് ഏതു ലോകത്താ? എന്താ ആള് പറഞ്ഞേ?

നീ ഇഷ്ടാന്ന് പറഞ്ഞോ? എന്താ കണ്ണീരൊക്കെ വരുന്നേ ?എന്താ നിന്റെ മുഖം വല്ലാതെ?

എന്താടീ..എന്തു പറ്റി നിനക്ക്?”

“ഏയ് ഒന്നു ലാ ടീ….. ഞാൻ വെറുതെ ഓരോ ..”

“എന്താ ഭദ്രേ….. എന്താ ടീ …… എന്തിനാ നീ കരയണേ? ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു …..

എന്താ വിഷ്ണു ഏട്ടൻ പറഞ്ഞേ….?”

” ഒന്നും ഇല്ല; ഞാൻ പറയാം… ദാ ബസ്സ് വരുന്നു ”

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“എടാ ….. ഭദ്രേ എന്ത് പറ്റി നിനക്ക്?

ക്ലാസ്സിലിരുന്നു നീ ഇടയ്ക്ക് കരയുന്നത് ഞാൻ കണ്ടിരുന്നു….

പിന്നെ മറ്റുള്ളവരെ കൂടെ അറിയിക്കണ്ടല്ലോന്ന് കരുതിയാ ചോദിക്കാഞ്ഞേ;

ബസ്സിലിരുന്നപ്പോഴും ഒന്നും പറഞ്ഞില്ല ….. എന്താ?

എന്താ രാവിലെ അയാൾ പറഞ്ഞേ?”

” അത്…. ഏട്ടന് നിന്നെ ഇഷ്ടമാണെന്നും,

നിന്നോട് പറഞ്ഞാൽ നീയെങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ട് എന്നോട് പറഞ്ഞതാ….. ”

” ഭദ്രേ….. ഞാൻ ….”

“സാരില്ലടാ ….. എന്റെ മനസ്സിലെ ആഗ്രഹങ്ങൾ അങ്ങിനെ തന്നെ ഇരിക്കട്ടേ, എല്ലാം എന്റെ തെറ്റാ വിഷ്ണു ഏട്ടന്റെ മനസ്സിൽ എന്താന്നറിയാണ്ട് …..

എനിക്ക് കുഴപ്പമൊന്നും ഇല്ലടാ ….. നിനക്ക് നന്നായി ചേരും….. എന്നെ ഓർത്ത് നീ വിഷമിക്കേണ്ട

ഞാൻ ഒരിക്കലും നിങ്ങൾ ടെ ഇടയിൽ ശല്യം ആയി വരില്ല…. സ്നേഹിക്കുന്ന ആൾടെ സന്തോഷത്തിന് നമ്മുടെ ആഗ്രഹങ്ങൾ ത്യജിക്കുന്നതും സ്നേഹം തന്നെയാണ്…. ഞാൻ പോണ ടീ ….

മനസ്സിലെ സങ്കടം പുറത്ത് കാട്ടാതെ ഭദ്ര നടന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ആ… ഇതാരാ ശ്രുത മോളോ? മോള് വാ”

“ഭദ്രയെ വിടെ അമ്മേ? ”

” ഇന്ന്, ഭദ്രേ കാണാൻ ഒരു കൂട്ടരുവരുന്നുണ്ട്, മോൾ അവളോടൊന്ന് പറ…. ഞാൻ പറഞ്ഞ് മടുത്തു.

അവൾക്ക് ഇപ്പോ കല്യാണമൊന്നും വേണ്ടാന്ന് പറഞ്ഞ് വാശി പിടിച്ച് മുറിയിൽ കയറി ഇരിപ്പാ;അവൾടെഅച്ഛന്റെ സ്വഭാവം അറിയാലോ അദ്ദേഹത്തിന്റെ വാക്കേ ഇവിടെ നടക്കു…. ദല്ലാൾ രാമൻ കുട്ടി കൊണ്ട് വന്നൊരാ ലോചനയാ ഇവിടെ അടുത്തു തന്നെയാ സഹകരണ ബാങ്കിൽ ജോലിയുണ്ട് ചെക്കന്;മോള് അവളോടൊന് പറയ്

നിങ്ങൾ നല്ല കൂട്ടുകാരികൾ അല്ലേ, മോൾവേഗം അവളെ ഒന്ന് ഒരുക്കി നിർത്ത്…. ഇല്ലേ അവൾ ടേ അച്ഛൻ വന്ന് എന്താ ചെയ്യാന്ന് പറയാൻ കഴിയൂല്യ .”

” ഞാൻ നോക്കി കോളാം അമ്മേ…. അമ്മ മറ്റ് ഒരുക്കങ്ങൾ നടത്തിക്കോ ”

“എടാ… ഭദ്രേ…. ഇതെന്തു കോല മാടി? രണ്ട് ദിവസം കൊണ്ട് ആൾ ആകെ മാറിയല്ലോ? ഇന്ന് നിന്നെ പെണ്ണുകാണാൻ വരുന്നെന്ന് പറഞ്ഞു അമ്മ ….. എന്നിട്ട് കല്യാണ പെണ്ണ് ഇങ്ങനാണോ നിക്കണേ നീ പോയി കുളിച്ച് ഡ്രെസ്സൊക്കെ മാറിക്കേ….. നല്ല സുന്ദരികുട്ടിയായിട്ട് വേണ്ടെ ചെക്കന്റെ മുമ്പിൽ നിക്കാൻ; നിന്നെ പറഞ്ഞ് സമ്മതിപ്പിക്കാന്ന് നിന്റെ അമ്മയ്ക്ക് വാക്കു കൊടുത്തിട്ടാ ഞാൻ വന്നേ….. ”

“നിനക്കെല്ലാം അറിയാവുന്നതല്ലേശ്രുതീ: ..?.”

“അതൊക്കെ കഴിഞ്ഞില്ലേ? നീയല്ലേ നിന്റെ വിഷ്ണു ഏട്ടനെ എനിക്ക് വിട്ടു തന്നെ? എനിക്കിഷ്ടാ ന്ന് ഞാൻ പറഞ്ഞു; എന്റെ കാര്യം ഓക്കെയായി…….

നീ പോയി വേഗം കുളിച്ചിട്ടുവാ…. ”

നിറഞ്ഞ മിഴികളോടെ നിൽക്കുന്ന ഭദ്ര യേ ശ്രുതി കണ്ടില്ലന്ന് നടിച്ചു…….

“ഒരുക്കം കഴിഞ്ഞില്ലേ? ഭദ്രേ ദാ.. അവര് വന്നു….

അച്ഛൻ വിളിക്കണുണ്ട് താഴേക്ക് വാ വേഗം .. ”

“സാരിയൊക്കെ ഉടുത്തപ്പോ സുന്ദരിയായിട്ടുണ്ട്

കണെന്നൊക്കെ തുടച്ച് നല്ല കുട്ടിയായ് ചായകൊടുത്തിട്ട് വാ…..”

അമ്മ കൊടുത്ത ചായയുമായി, ഒരു പാവ കണക്കെ അവൾ നിന്നു; കണ്ണുകൾ നിറഞ്ഞ് വിതുമ്പി നിന്നു… അച്ഛന്റെ മുഖം കണ്ടപ്പോൾ ചുണ്ടിൽ ചിരി വരുത്തിയെന്ന് ധരിപ്പിച്ച് ചായ നീട്ടി….. ചെറുക്കന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തി അവൾക്കുണ്ടായില്ല, തിരിഞ്ഞ് പോകാൻ ഒരുങ്ങിയപ്പോൾ

“ചെറുക്കന്റെ മുഖത്തേക്ക് നോക്കിക്കോ കുട്ടി പിന്നെ കണ്ടില്ലാന്ന് പരാതി പറഞ്ഞേക്കരുത്”

ദല്ലാൾ രാമൻകുട്ടിയുടെ സംസാരത്തിൽ ഒരു ചെറു ചിരിയുയർന്നു….. ഭദ്ര പതിയെ തലയുയർത്തി നോക്കി ;അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല;താ നീ കാണുന്നത് സ്വപ്നേമാ യാഥാർത്യമോ എന്ന് ആലോചിക്കും മുൻപേ

” കുട്ടികൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കട്ടെ ” എന്ന് ചെറുക്കന്റെ അച്ഛൻ പറഞ്ഞത് …..

ഇവിടെ നടക്കുന്നത് സ്വപ്നമാണോ ഈശ്വരാ ?താൻ സ്നേഹിച്ച സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച വിഷ്ണു ഏട്ടൻ തന്നെയാണോ? അത്? എന്റെ കണ്ണുകൾ എന്നെ ചതിക്കുന്നതാണോ? അവൾ മനസ്സിൽ പറഞ്ഞു…

“താൻ എന്താടോ സ്വപ്നം കാണുകയാണോ?

എന്നോട് ഒന്നും സംസാരിക്കാനില്ലേ?”

എന്ന ചോദ്യം കേട്ടപ്പോൾ ആണ് ഭദ്രയ്ക്ക് സ്ഥലകാലബോധം വന്നത്……. സത്യമാണ് എന്റെ മുൻപിൽ നിൽക്കുന്നത് വിഷ്ണു ഏട്ടൻ തന്നേ……

“ഭദ്രേ എന്താടോ ഒന്നും മിണ്ടാത്തെ?”

“ശ്രുതി…. ?അവൾ …..?അന്ന് പറഞ്ഞത്?”

” അതിനുള്ള മറുപടി ഞാൻ പറയാ ടീ മോളേ.”

ഭദ്ര അമ്പരപ്പോടെ രണ്ട് പേരയും മാറി മാറി നോക്കി….

” ഈ വിഷ്ണു ഏട്ടനെ എന്റെ വല്യമ്മേടെ മോനാ..

നിന്റെ മനസ്സിലെ ദിവ്യ പ്രേമം പണ്ടെ ഞാൻ വിഷ്ണു ഏട്ടനോട് പറഞ്ഞതാ….. വിഷ്ണു ഏട്ടനെ കാണാൻ വേണ്ടി മാത്രം ബസ് റ്റോപ്പിലേക്ക് ഓടുന്നതും, അർച്ചന കഴിക്കണതും, വിഷ്ണു ഏട്ടനെ കല്യാണം കഴിക്കാൻ വൃതം എടുത്ത് നടക്കണ തൊക്കെ ഞാൻ പറഞ്ഞിരുന്നു…

നിന്നെ കാണാനാ വണ്ടിയുണ്ടായിട്ടും ബസ്സിൽ വന്നോണ്ടിരുന്നത് വിഷ്ണു ഏട്ടൻ; നീയെന്നെങ്കിലും ഇഷ്ടം പറയോന്ന് നോക്കാന്ന് കരുതിയല്ലേ ഇത്രയും നാൾ വെയിറ്റ് ചെയ്തത്….. ”

” എന്നെ പ്രണയിക്കുന്ന കാര്യം ഞാനെങ്കിലും അറിയണ്ടേ മാഷേ?

താനെന്നാലും നല്ല ആളാ കൂട്ടുകാരിയെ ഇഷ്ടമാന്ന് പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ നിന്നില്ലേ?”

“അതു പിന്നെ ….. എന്റെ ഇഷ്ടം പറഞ്ഞാൽ…

തിരിച്ച് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റില്ലായിരുന്നു എനിക്ക് ….. പിന്നെ ശ്രുതിയെയാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായി പോയി…. പിന്നെ ആലോചിച്ചപ്പോ അവളെയാണ് ഇഷ്ടമെങ്കിൽ ഞാൻ ഒരു തടസ്സം ആകരുത് എന്ന് കരുതി….. അത് സ്നേഹക്കുറവുകൊണ്ടല്ലാ…

സ്നേഹ കൂടുതൽ കൊണ്ടാ.. നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷം അല്ലേ നമ്മൾ ആഗ്രഹിക്കേണ്ടത്……..”

” ഉം…. മതി…. മതി….. നീ അത്രയക്ക് ത്യാഗിയൊന്നും ആകണ്ട ….. പിന്നെ ദല്ലാൾ രാമൻകുട്ടിയൊന്നും അല്ല ഈ ആലോചന കൊണ്ടു വന്നേ;അത് കൊണ്ട് നല്ല കമ്മീഷൻ വേണം ……

എന്നാ പിന്നെ നിങ്ങൾ സംസാരിക്ക് … ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആ കണില്ല …. ”

” ഇനിയെങ്കിലും ഒന്ന് പറയടോ…?”

“എന്ത്?”

“I Love you …….ന്ന് ”

“അയ്യട…… ഞാൻ പറയൂല….”

“ആഹാ.. കഴിഞ്ഞ 5 വർഷായിട്ട് കേൾക്കാൻ കൊതിച്ചിരുന്നതാ…. എന്നിട്ട് ഇപ്പോ പെണ്ണ് പറയണകേട്ടില്ലെ? നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി കാന്താരീ …….

ആ …. അപ്പഴേ എനിക്ക് കൂട്ടുകാരിയെ അല്ലാട്ടോ …… ഈ ഭദ്രേ തന്നെയാ ഇഷ്ടം… ”

” മതി മതി…. രണ്ടും സംസാരിച്ചത്; ബാക്കി കല്യാണം കഴിഞ്ഞ് സംസാരിക്കാം….. വല്യച്ഛൻ അന്വേക്ഷിക്കുന്നുണ്ട്……

അപ്പോഴേ എന്റെ കമ്മീഷന്റെ കാര്യം മറക്കണ്ട രണ്ടും

” സമ്മതിച്ചേ ….”

മൂന്നു പേരും പൊട്ടിച്ചിരിച്ചു…….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ശ്രീലക്ഷ്മി വിഷ്ണു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top