മംഗല്യ ചാർത്ത് എന്ന തുടർക്കഥയുടെ ഒന്നാം ഭാഗം വായിച്ചു നോക്കൂ…..

രചന : ശ്രീക്കുട്ടി

“മുത്തശ്ശൻ എന്താ ഈ പറയുന്നത് എനിക്ക് ഇതിനോട് യോജിക്കാൻ കഴിയില്ല……….”

” രവി….എന്റെ വാക്ക് ഇവിടെ ആരും ധികാരിച്ചിട്ടില്ല…നീ നിന്റെ മോളെ പറഞ്ഞു മനസ്സിലാക്കാൻ നോക്ക്.. മുഹൂർത്തത്തിന് ഇനി അരമണിക്കൂർ മാത്രമാണ് ഉള്ളത് വേഗം മോളെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക്…..”

” അച്ഛാ അത്……”

അയാൾ എന്തോപറയാൻ വന്നതും അയാൾക്ക് കിട്ടിയത് രൂക്ഷമായ ഒരു നോട്ടമായിരുന്നു…പിന്നെ അയാൾ ഒന്നും പറയാൻ പോയില്ല.

” മോളെ നീ ഇതിനു സമ്മതിക്കണം.”

“അച്ഛാ എന്താ ഈ പറയണത് ഞാൻ…….ഞാനെങ്ങനെ മാധുവിനെ…….”

ഞാൻ വിങ്ങിപ്പൊട്ടി.

“മോളെ നീ ഇത് സമ്മതിച്ചില്ലെങ്കിൽ നമ്മുടെ മാനം പോകും മുത്തശ്ശനെ നിനക്കറിയാലോ..”

” ഞാൻ ഈ വിവാഹത്തിനു സമ്മതിച്ചാൽ എന്റെ മാനം പോകും അതെന്താ നിങ്ങൾ ആരും ചിന്തിക്കാത്തത്. എന്നെ എല്ലാവരുടെയും മുമ്പിൽ ഒരു പരിഹാസപാത്രമാക്കുന്നവരോട് നിങ്ങളെല്ലാവരും ആഗ്രഹിക്കുന്നത്.”

” മോളി അപ്പച്ചി പറയുന്നത് കേൾക്ക് നിന്നെ ആരും കുറ്റം പറയില്ല.മോളെ നീ ഈ വിവാഹത്തിനു സമ്മതിക്കണം അപ്പച്ചി വേണ്ടി…”

” അപ്പച്ചി………” അത് വിളിക്കുമ്പോൾ എന്റെ തൊണ്ട ഇടറിയിരുന്നു. “അവൻ സമ്മതിച്ചോ?”ഞാൻ റൗദ്രഭാവത്തിൽ ചോദിച്ചു.

“അത് ഞങ്ങൾ നോക്കിക്കോളാം നീ റെഡി ആവാൻ നോക്ക്..”

ആരൊക്കെയോ എന്നെ ഒരുക്കുന്നുണ്ട്. അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുകൾ എല്ലാം നിറഞ്ഞിട്ടുണ്ട്. ഞാൻ ഒരുങ്ങി കൊണ്ടിരിക്കുമ്പോഴാണ് അപ്പച്ചി അങ്ങോട്ട് വന്നത്.

ഒരു സന്തോഷവാർത്ത പ്രതീക്ഷിച്ച എന്നെ അപ്പച്ചി പറഞ്ഞ വാക്കുകൾ സങ്കടത്തിന്റെ നീർചുഴിയിലേക്ക് ആണ് പറഞ്ഞുവിട്ടത്.

“അതെ മാധു സമ്മതിച്ചിരിക്കുന്നു……”ഞാൻ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാചകം

ഇന്നെന്റെ വിവാഹമാണ്. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിവാഹം മനസ്സുകൊണ്ട് ഞാൻ ഇതിനു തയ്യാറല്ല.കാരണം വിവാഹം എനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല..

ആരൊക്കെയോ ചേർന്ന് എന്നെ ദൈവസന്നിധിയിൽ കൊണ്ടുപോയി.കുറച്ചു സമയത്തിനു ശേഷം മാധവ് എന്റെ കഴുത്തിൽ താലിചാർത്തി. സിന്ദൂരരേഖയിൽ കുങ്കുമം പൂശി എന്തുകൊണ്ടും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരിറ്റു കണ്ണുനീർ കവിളിലൂടെ ഒലിച്ചു ഭൂമിയിൽ പതിച്ചു. സഹോദരനെ പോലെ കണ്ടവനാണ് ഇന്നുതന്റെ ഭർത്താവ് എന്ന് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ല.

ഒന്നിനും പ്രതികരിക്കാതെ വെറുമൊരു ശില പോലെ ഞാൻ നിന്നു.കുടുംബക്ഷേത്രത്തെ മൂന്ന് വട്ടം വലം വയ്ക്കുമ്പോഴും എന്റെ മനസ്സ് എന്തെന്നില്ലാതെ തിളച്ചുമറിഞ്ഞു.

ഇന്നൊരു ദിവസം കൊണ്ട് ജീവൻ ഇല്ലാത്ത വെറുമൊരു ജഡമായി മാറിയോ ഞാൻ…

ആരൊക്കെയോ ചേർന്ന് എന്നെ കാറിൽ കൊണ്ടിരുത്തി. കാർ സഞ്ചരിക്കാൻ തുടങ്ങിയപ്പോഴും എന്റെ മനസ്സ് ഇവിടെയൊന്നും അല്ലായിരുന്നു..

നിങ്ങൾ എന്റെ വിവാഹം കണ്ടല്ലോ പക്ഷേ ഞാൻ ആരാണെന്ന് അറിയുമോ നിങ്ങൾക്ക്… കേണൽ രാജശേഖരന്റെയും ദേവകിയുടേയും മൂത്ത പുത്രൻ ദി ബിസിനസ് മാൻ രവിശങ്കരന്റെയും ലക്ഷ്മിദേവിയുടെയും ഏക സന്താനം ♥മാളവികാ രവിശങ്കർ♥ പിന്നെ ഞാൻ പറഞ്ഞില്ലേ ഇന്ന് എന്റെ വിവാഹം ആയിരുന്നു എന്ന് എന്റെ ഭർത്താവാണ് ♥മാധവ് ദേവദാസ് ♥എന്റെ മുത്തശ്ശന്റെ രണ്ടാമത്തെ മകൾ രാധിക യുടെയും ദേവദാസിന്റെയും രണ്ടാമത്തെ പുത്രൻ……

മാധവ് അവൻ എനിക്ക് എന്റെ സഹോദരനെ പോലെ ആയിരുന്നു. തിരിച്ച് അവനും ഞാൻ അവന്റെ അമ്മയെ പോലെ ആയിരുന്നു. ചേച്ചി അമ്മേ എന്നാണ് അവൻ എന്നെ വിളിച്ചിരുന്നത്..അവൻ എല്ലാ കാര്യങ്ങളും ആദ്യം വന്നു പറയുക എന്നോടാണ്.അവന്റെ ഒട്ടുമിക്ക കാര്യങ്ങളെല്ലാം അവന്റെ അമ്മയെ കാൾ നോക്കിയത് ഞാനാ……

പക്ഷേ ഇപ്പോൾ ഞാൻ അവന്റെ ഭാര്യയണ്.

വിവാഹം എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല പിന്നെ അവൻ എങ്ങനെ….😔

തുടരും…

എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ… മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ…

രചന : ശ്രീക്കുട്ടി