അന്ന എനിക്ക് വേണ്ടി കാത്തിരിക്കണ്ട… നിങ്ങൾ അവൾക്കു മ റ്റൊരാളെ ആ ലോചിച്ചോളൂ പപ്പ…

രചന : കണ്ണൻ സാജു

ആർത്തു പെയ്യുന്ന മഴയുടെ സമ്മാനമെന്നോണം അവളുടെ നെറുകയിൽ നിന്നും കവിള്കളിലേക്കൊഴുകിയ മഴനീർ തുള്ളികളെ വിഴുങ്ങിക്കൊണ്ട് അവൻ കവിളിൽ മെല്ലെ കടിച്ചു.

” ആഹാ… ഈ മനുഷ്യൻ…. ” എന്ന് പറഞ്ഞുകൊണ്ട് കാതു കണ്ണനെ തള്ളിമാറ്റി… ഒരു ചിരിയോടെ അവൻ പായലു പിടിച്ച തൂണിലേക്ക് ചെന്നു ഇടിച്ചു നിന്നു. ചുവന്നു തുടുത്ത കവിളുകളിൽ തിരുമ്മിക്കൊണ്ട് ചിരിയോടെ കാതു അവനെ നോക്കി.

കുന്നിൻ മുകളിലെ പണി തീരാതെ കിടക്കുന്ന ആ ബിൽഡിങ്ങിന് ചുറ്റും പാറക്കല്ലിന്മേൽ മഴത്തുള്ളികൾ താളം പിടിച്ചുകൊണ്ടിരുന്നു… ആ താളവും കണ്ണന്റെയും കാതുവിന്റെയും പ്രണയത്തിന്റെ താളവും ഏറെക്കുറെ ഒരേപോലെ ആയി തുടങ്ങിയിരുന്നു.

വള്ളികൾ പടർന്നു കയറി സർപ്പക്കാവ് പോലെ തോന്നിക്കുന്ന ആ തൂണുകളാൽ താങ്ങി നിർത്തപ്പെട്ട ആ കൊച്ചു കെട്ടിടം അവരുടെ പ്രണയത്താൽ മഴയിലും ജ്വലിച്ചു നിന്നു…

അവളുടെ കൈകളിൽ പിടിച്ചു വലിച്ചുകൊണ്ടു കണ്ണൻ അവളെ തന്നിലേക്ക് അടുപ്പിച്ചു..

മുഖാമുഖം നോക്കി നിൽക്കെ ശ്വാസം പരസ്പരം മുഖങ്ങളിൽ തലോടി ചൂട് പകരുമ്പോൾ ശക്തമായ മിന്നൽ അവരുടെ ഇടയിലൂടെ ഒരു ശല്യമായി കടക്കാൻ ശ്രമിച്ചിട്ടും ഇരുവരും അറിഞ്ഞതെ ഇല്ല…

” ഇതെന്നാ മോനേ സർഫെക്സലിന്റെ പരസ്യമോ?

ഈ കോലത്തിൽ വീട്ടിലേക്കു ചെന്ന അമ്മ ചൂലെടുക്കും ” അവന്റെ മേശയിൽ പിരിച്ചു കൊണ്ടു ദേഹത്ത് പായലിൽ നിന്നും പറ്റിയ ചെളിയെ നോക്കി അവൾ പറഞ്ഞു

” അതിനേ കോലത്തിൽ പോയാൽ അല്ലേ? ”

” പിന്നെ? ”

” താഴെ അരുവി ഇണ്ട് ”

അവളുടെ അരക്കെട്ടിനു ചുറ്റിപ്പിടിച്ചു മുകളിലേക്ക് ഉയർത്തി തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ടു കണ്ണൻ കാതുവിന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു..

” അല്ലെങ്കിലേ കയ്യീന്ന് പോയിരിക്കുവാണ്…

ഓരോന്നു പറഞ്ഞു കൊതിപ്പിക്കല്ലേ മനുഷ്യാ ”

” ഓഹ്! കൊച്ചിന് കൊതിയാവണ്ടോ? ”

” എനിക്ക് എങ്ങും പോവണ്ട… ഇങ്ങനെ കൊറേ നേരം നിന്നാ മതി ” അവന്റെ നെഞ്ചിലേക്ക് മുഖം അടുപ്പിച്ചു വട്ടം കെട്ടിപ്പിടിച്ചു കൊണ്ടു കാതു കണ്ണുകൾ അടച്ചു നിന്നു.

” കണ്ണേട്ടാ ”

മഴയിലേക്കും നോക്കി തന്റെ ഭൂതകാലം ഓർമിച്ചു വീടിന്റെ ബാൽക്കണിയിൽ നിന്ന കണ്ണനെ അന്ന വിളിച്ചു.ഒരു ഞെട്ടലോടെ അവൻ തിരിഞ്ഞു…

” പപ്പേം മമ്മേം വന്നിട്ടുണ്ട് എന്റെ കൂടെ… തിരിച്ചു പോവുന്നതിനു മുന്നേ കണ്ണേട്ടനെ കാണണം എന്ന് പറഞ്ഞു ” അത് പറയുമ്പോൾ വല്ലാത്തൊരു ഭയം അന്നയുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.

അന്നയ്ക്കൊപ്പം അവൻ ഹാളിൽ എത്തി. കണ്ണന്റെ ചേട്ടനും ചേട്ടത്തിയും മക്കളും അന്നയുടെ മാതാ പിതാക്കളോട് സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു.

” എങ്ങനിണ്ട് മോനേ പുതിയ എഴുത്തുകൾ ഒക്കെ ?

ഒരു തുടക്കത്തിനായി അവളുടെ പപ്പ ചോദിച്ചു…

” പുതിയ ഫിലിം തുടങ്ങുവാണു… അടുത്ത മാസം ഷൂട്ട് ഉണ്ടാവും ”

” പപ്പാ ഇത്തവണ കണ്ണേട്ടൻ ആണ് ഡയരക്ഷനും ”

അത് പറയുമ്പോൾ അന്നയുടെ മുഖത്തെ സന്തോഷം എല്ലാവരും ശ്രദ്ധിച്ചു…

വീണ്ടും ചെറിയൊരു മൗനം തളം കെട്ടി നിന്നു…

കണ്ണൻ താഴേക്ക് നോക്കി ഇരുന്നു… മറ്റുള്ളവർ പരസ്പരം നോക്കി.

” മോനേ ഞങ്ങൾ വന്നത് എന്തിനാണെന്ന് നിനക്കറിയാലോ…? ഇത് മൂന്നാം തവണയാണ് ഞങ്ങൾ പ്രതീക്ഷയോടെ വന്നു നിരാശയോടെ മടങ്ങുന്നത്.. അന്ന കണ്ണനെ ഇഷ്ടമാണെന്നു ഞങ്ങളോട് പറഞ്ഞിട്ട് കൊല്ലം അഞ്ചു കഴിയാറായി… ഇനിയും എത്ര നാൾ ഞങ്ങൾ കാത്തിരിക്കണം? ഒരച്ഛന്റേം അമ്മേടേം നൊമ്പരം എഴുത്തുകാരനായ ഒരാളെ പറഞ്ഞു ഞാൻ മനസ്സിലാക്കി തരാണോ? ”

കണ്ണൻ പുറത്ത് ആർത്തു പെയ്യുന്ന മഴത്തുള്ളികളിൽ ശ്രദ്ധിച്ചു… അവക്ക് കാതുവിന്റെ കൊലുസിന്റെ നാദം ഉള്ളത് പോലെ അവനു തോന്നി….

” കാതൂ…… ”

ആർത്തു പെയ്യുന്ന മഴയത്തു കുന്നിൻ മുകളിലൂടെ ഓടുന്ന അവൾക്കു പിന്നാലെ അലറിക്കൊണ്ട് ഓടിയത് അവൻ ഓർത്തു

” നിക്ക് മോളേ…. ”

” ഇല്ല.. നിക്കില്ല… ”

” കാതു വഴുക്കും…. നല്ല തെന്നലുണ്ട്… ”

” ആ വഴുക്കട്ടെ… വീണാൽ പിടിക്കാൻ ആളുണ്ടല്ലോ ”

അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു….

” മോനേ… കണ്ണാ ” ചിന്തിച്ചുകൊണ്ടിരുന്ന കണ്ണനെ ഏടത്തി തട്ടി വിളിച്ചു.. അവൻ അവരെ നോക്കി

” നീ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കാതെ അവരോടു ഒരു തീരുമാനം പറ ” ഏടത്തി അവസാനമായി ഇതേ ഒരു വഴി എന്നോണം പറഞ്ഞു…

” ഞാൻ പറഞ്ഞില്ലേ… അന്ന എനിക്ക് വേണ്ടി കാത്തിരിക്കണ്ട… നിങ്ങൾ അവൾക്കു മറ്റൊരാളെ ആലോചിച്ചോളൂ പപ്പ ”

അന്നക്കു അത് താങ്ങാവുന്നതിലും ഏറെ ആയിരുന്നു

” മോനേ അവളൊരു ഇഷ്ടം പറഞ്ഞപ്പോ ജാതിയോ മതമോ ഒന്നും നോക്കാതെ ഞങ്ങൾ കൂടെ നിന്നതു അവൾ എന്നും സന്തോഷത്തോടെ ജീവിച്ചു കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ… അവൾക്കു അത്രക്കിഷ്ടാണ് മോനേ… പിന്നെ നടന്നതൊന്നും ഇല്ലാതാക്കാൻ നമുക്ക് പറ്റില്ലല്ലോ.. കാതു ഇന്നില്ല…

നാളെ വരാനും പോവുന്നില്ല.. ആ യാഥാർഥ്യം മോൻ ഇനിയെങ്കിലും ഉൾക്കൊള്ളണം.. നമുക്ക് പ്രിയപ്പെട്ടവർ എത്രയോ നമ്മളെ വിട്ടു പോവും..

എന്ന് കരുതി നമുക്ക് ജീവിക്കാതെ പറ്റുവോ?

അന്നയുടെ മമ്മിയുടെ വാക്കുകൾ കേട്ടു കണ്ണൻ കാതുവിന്റെ വാക്കുകൾ ഓർത്തു

” ഹാ… എന്നാലും ചുമ്മാ പറയ്‌ കണ്ണേട്ടാ.. നാളെ ഞാൻ ഇല്ലാതെ പോയാൽ കണ്ണേട്ടൻ എന്ത് ചെയ്യും?

കണ്ണൻ മഴയിൽ മൗനമായി നിന്നു

” ഞാൻ തമാശക്ക് ചോദിക്കുന്നതല്ലേ പറാ ”

” എനിക്കറിയില്ല ! നീയാണ് എനിക്കെല്ലാം…

നീയില്ലാത്തൊരു നിമിഷത്തെ പറ്റി ചിന്തിക്കാൻ പോലും എനിക്ക് ആവുന്നില്ല ”

അവൾ കണ്ണന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി… മഴയിൽ ആ കണ്ണുകൾ നനയുന്നത് മറ്റാരും കാണാതെ പോയാലും അവൾ കാണുമായിരുന്നു…

” നാളെ മുതൽ ഞാൻ കണ്ണേട്ടന്റെ മാത്രം അല്ലേ…

പിന്നെന്തിനാ കരയുന്നെ? ”

” സന്തോഷം കൊണ്ടു ”

” കണ്ണേട്ടന് പേടി ഒന്നും ഇല്ലേ? ”

” എന്തിനു? ”

” എന്റച്ഛനും ചേട്ടന്മാരും എന്തേലും ചെയ്യുവോന്നു?

” പേടി ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. പക്ഷെ ആ ഭയത്തെക്കാൾ വലുതാണ് എനിക്ക് നിന്നോടുള്ള സ്നേഹം.. അതുകൊണ്ടു ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നിന്നെ ഒരാളും തൊടില്ല..

നാളത്തെ രജിസ്റ്റർ മാര്യേജ് കൂടി കഴിഞ്ഞോട്ടെ ”

” കണ്ണാ ” ആലോചനയിൽ മുഴുകിയ കണ്ണനെ പപ്പ വീണ്ടും വിളിച്ചു.

” പപ്പാ.. എനിക്കൊരിക്കലും അന്നയെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയില്ല.. നിങ്ങൾ പറയുന്നത് ശരിയായിരിക്കാം, എല്ലാം മറന്നു ജീവിക്കുന്നതായിരിക്കാം ജീവിതം. പക്ഷെ എല്ലാവരും അങ്ങിനെ ആവണം എന്ന് വാശി പിടിക്കണോ?

എന്റെ ഉള്ളിൽ കാതു മാത്രമേ ഉളളൂ… എനിക്ക് അവളയെ സ്നേഹിക്കാൻ പറ്റുന്നുള്ളു.. ”

എല്ലാവരും വിഷമത്തിൽ ആയി..

” അപ്പൊ ഇനി ഒരിക്കലും കണ്ണേട്ടന് മറ്റൊരു പെണ്ണ് വേണ്ട എന്നാണോ? ”

” അന്ന.. മറ്റൊരു പെണ്ണ് എന്നൊരു ചിന്ത ഉണ്ടായിരുന്നെങ്കിൽ അവടെ നിന്നെക്കാൾ നല്ലതായ ഒരു ഓപ്ഷൻ വേറെ ഉണ്ടാവില്ല.. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനൊന്നു ഇല്ല.എന്റെ പ്രണയം കാതുവിൽ തുടങ്ങി അവളിൽ തന്ന അവസാനിക്കും.”

കണ്ണൻ സോഫയിലേക്ക് ചാരി കണ്ണുകൾ അടച്ചു

കല്ല്യാണം കഴിഞ്ഞു പുറത്തേക്കിറങ്ങിയ നിമിഷം തങ്ങൾക്കു നേരെ ഉണ്ടായ ആ ആക്രമണം കണ്ണൻ ഓർത്തു… ഒന്ന് കണ്ണടച്ച് തുറക്കും മുന്നേ രണ്ട് കൂട്ടുകാർ നിലം പതിച്ചു… പിന്നെ താൻ ഒരു ഭ്രാന്തനെ പോലെ ആയിരുന്നു.. കണ്ണിൽ കണ്ടവരെ ഒക്കെ തല്ലി.. പക്ഷെ തന്നെ ജയിക്കാൻ അയ്യാൾ ആദ്യം സ്വന്തം മകളെ കുത്തും എന്ന് കണ്ണൻ കരുതിയില്ല.. കണ്മുന്നിൽ അവൾ കുത്തുകൊണ്ടു പിടഞ്ഞു വീണത്.. ജാതി വെറി പൂണ്ട ചെന്നായകൾ… ദുരഭിമാനത്തിനു വേണ്ടി സ്വന്തം മകളെ പോലും കൊന്നു കളഞ്ഞു.

” കണ്ണേട്ടാ…ഞാ.. ഞ… ” കണ്ണന്റെ മടിയിൽ കിടന്നു ശ്വാസത്തിനായി അവൾ പിടഞ്ഞു.അവസാനമായി അവളുടെ നെറ്റിയിൽ ഒന്ന് ചുമ്പിക്കാനായി കുനിയുമ്പോൾ ആയിരുന്നു തന്റെ പുറത്തിനു വെട്ടു കിട്ടുന്നത്…കണ്ണൻ ഓർത്തു..

തന്നെ ചവിട്ടി മെത്തിക്കുന്നത് കണ്ടുകൊണ്ടു വേദനയോടെ കാതു കണ്ണുകൾ അടക്കുന്നത് ഇന്നലെ എന്നോണം മനസ്സിൽ ഉണ്ട്.

” ഉണ്ണീ.. ഇനി കാത്തിരിക്കുന്നതിൽ അർത്ഥം ഇല്ല… ഞങ്ങൾ ഇവളെ അങ്ങോടു കൊണ്ടു പോവാ..

എണീറ്റു നടക്കാനാവാതെ കിടന്ന കിടപ്പു ഒന്നരക്കൊല്ലം ഇവൻ കിടന്നപ്പോൾ ഇവന്റെ എല്ലാ കാര്യവും കൂടെ നിന്നു നോക്കിയത് ഇവളാ..

എന്നിട്ടും ഒരല്പം അലിവ് പോലും ഇവളോട് തോന്നാത്ത ഇവന്റെ മനസ്സെന്താ കല്ലാണോ? ”

പപ്പയുടെ വാക്കുകൾ കേട്ടു കണ്ണൻ കണ്ണുകൾ തുറന്നു.. മെല്ലെ എഴുന്നേറ്റു ” പപ്പാ.. അന്നയെ കല്ല്യാണം കഴിക്കാൻ എനിക്ക് പറ്റും, കുട്ടികളെ കൊടുക്കാൻ എനിക്ക് പറ്റും, ഭക്ഷണവും വസ്ത്രവും കൊടുക്കാൻ എനിക്ക് പറ്റും..

എനിക്കെന്നല്ല ഇതൊക്കെ ഏതൊരു ആണിനും പറ്റും.. പക്ഷെ മനസ്സിൽ നിറയെ കാത്തുവിനോടുള്ള സ്നേഹം വെച്ചു അന്നയെ സന്തോഷത്തോടെ വെക്കാൻ എനിക്ക് പറ്റില്ല.. അവൾ ആഗ്രഹിക്കുന്ന ഒന്നും ആത്മാർത്ഥതയോടെ നല്കാൻ എനിക്ക് കഴിയില്ല…

മറ്റുള്ളവർക്ക് പറ്റുമോ ഇല്ലയോ പക്ഷെ മറിച്ചു പോയെങ്കിലും കാതുവീനോടുള്ള സ്നേഹം ഉള്ളിൽ വെച്ചു അന്നയെ സ്വീകരിക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല.

എല്ലാവരും മൗനമായി നിന്നു….

” ഒരുപാട് സ്നേഹിച്ചവൾ പെട്ടന്ന് ഇല്ലാതാവുമ്പോൾ ഉണ്ടാവുന്ന വേദന… നീറ്റൽ… സ്വന്തം പെണ്ണെന്നു പറയുമ്പോ അമ്മയെ പോലെയും പെങ്ങളെ പോലെയും കൂട്ടുകാരിയെ പോലെയും അദ്ധ്യാപികയെ പോലെയും ഒക്കെ മാറി മാറി നമ്മളെ സംരക്ഷിക്കുന്നവൾ ആണ്. അവളുടേത്‌ മാത്രമായ മനസ്സും ശരീരവും നമുക്ക് നൽകുന്നവളാണ്…

അത് ഒരുനാൾ ഇല്ലാതാവുമ്പോൾ നഷ്ടപ്പെടുന്നത് ഭാര്യ എന്ന ഒരു പദവി മാത്രം അല്ലാ. ഒരാണിന്റെ എല്ലാം ആണ്… ഈ ജീവിതം മുഴുവൻ എനിക്ക് അവളുടെ ഓർമകളിൽ ജീവിക്കാനാണ് ഇഷ്ടം.

എന്നെ തടയാൻ ശ്രമിക്കരുത്. അന്നും ഇന്നും എന്നും എനിക്ക് ഒരേ ഒരു വാക്കേ ഉളളൂ… എനിക്കീ ജന്മം മറ്റാരെയും പ്രണയിക്കാൻ കഴിയില്ല.

The End.

ലൈക്ക് ചെയ്ത്, അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

രചന : കണ്ണൻ സാജു