എന്തു വേദനയിലും അത് മറച്ചു വെക്കാൻ പെണ്ണിനൊരു കഴിവുണ്ടെന്ന് അമ്മയിൽ നിന്നും ഞാൻ അറിഞ്ഞിട്ടുണ്ട്….

രചന : മനു പി എം

അനിയത്തിയെ കല്ല്യാണം കഴിക്കാൻ പോകുന്ന ചെക്കൻെറ വീട് കാണാൻ പോയപ്പോൾ

അളിയനാകൻ പോകുന്ന ആ മനുഷ്യനോട് ..

ആദ്യം ഞാൻ ചോദിച്ചത് മദ്യപിക്കുമോ എന്നായിരുന്നു

കാരണം എൻറെ അച്ഛനൊരു മദ്യപാനിയായിരുന്നു

അച്ഛൻെറ മദ്യപാനം കൊണ്ട് ഒരുപാട് നാണക്കെട്ടിട്ടുണ്ട് ജീവിതത്തിൽ

അന്ന് തൊട്ട് അച്ഛനെന്ന വെക്തിയോട് വെറുപ്പായിരുന്നു..

പെങ്ങളെ കൊണ്ട് സ്ക്കൂളിൽ പോകുമ്പോഴും വഴിയിൽ അച്ഛനെ കാണുമ്പോൾ പേടിയോടെ നിന്നിട്ടുണ്ട്.

പരിഹാസങ്ങളിൽ സങ്കടം കൊണ്ട് തിരിച്ചു പോന്നിട്ടുണ്ട്…

അച്ഛന് കിട്ടുന്ന കാശിനൊക്കെ കുടിക്കുകയും കിട്ടാതെ വരുമ്പോൾ അമ്മ ഞങ്ങൾക്കായി മാറ്റിവെക്കുന്നതും എടുത്തു കൊണ്ടും പോകും

അതുകൊണ്ട് ഒന്നുമില്ലാത്തവരെ പോലെ ആയിരുന്നു ഞങ്ങളുടെ ജീവിതം അതോർത്തു അമ്മ എത്രയോ കരഞ്ഞിട്ടുണ്ട് ..

സ്ക്കൂളിൽ നിന്നും (ഏസ്സ്. സി ) കുട്ടികൾക്ക് കാശുണ്ട് പറയുമ്പോൾ ആ ഇത്തിരി തുകയിൽ വർഷങ്ങളുടെ കാത്തിരിപ്പിൽ നാടക്കാനൻ അഗ്രഹിച്ച ഒത്തിരി സ്വപ്നങ്ങൾ ഉണ്ടാകും..

നല്ല ചെരിപ്പ്. ബാഗ്.. കുട .അങ്ങനെ ഒരുപിടി ആഗ്രഹങ്ങൾ..

അതല്ലെ കിട്ടണമെങ്കിൽ അമ്മ വന്നു ആ കാശ് വാങ്ങണമെന്നും ഞങ്ങൾ ആഗ്രഹിച്ചിട്ടുണ്ട്

പക്ഷെ അച്ഛനതറിഞ്ഞ് ആ കാശിന് വേണ്ടി വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത് കൊണ്ട് അമ്മയ്ക്ക് അച്ഛനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല…

അതുകൊണ്ട് അച്ഛനായിരുന്നു അത് വാങ്ങാൻ സ്ക്കൂളിൽ വരുന്നത് അപ്പോഴും മദ്യപിച്ചിട്ടായിരിക്കും വരുക..

ആ നിമിഷം ടീച്ചർമാരിൽ നിന്നും കുട്ടികളിൽ നിന്നും അവരുടെ അച്ഛനമ്മമാരിൽ നിന്നും ഏൽക്കുന്ന സഹതാപത്തിൻെറ നോട്ടവും എത്രയോ തവണ ഞങ്ങൾ കണ്ടിട്ടുണ്ട്..

പലരും അച്ഛനെന്ന തണല് പറയുമ്പോൾ എന്നിൽ വെറുപ്പായിരുന്നു….

ഒരുപാട് രാത്രികളിൽ അച്ഛൻെറ വെളികെട്ട മനസ്സിൻെറ ക്രൂരതയിൽ സഹിക്കാനകാതെ കരഞ്ഞിട്ടുണ്ട്…

കുഞ്ഞുങ്ങളെ ഒന്നും ചെയ്യാതയ ഇരിക്കാൻ അമ്മ അച്ഛൻെറ കൈകളിൽ സ്വന്തം ശരീരം ഒരു ഇരയെപോലെ കീഴടങ്ങി കൊടുക്കും..

പലപ്പോഴും ഞങ്ങളെ മുറിക്ക് അകത്താക്കി ശേഷം അമ്മ അച്ഛൻെറ ക്രൂരതകളെ ചെറുത്തു നിൽക്കുന്നത് വാതിലിനു വിടവിലൂടെ എത്രയോ വട്ടം നോക്കി നിന്നിട്ടുണ്ട്..

അമ്മയുടെ മുടിക്കുത്തിൽ പിടിച്ചു വലിക്കുന്നതും അമ്മയിട്ട വസ്ത്രം വലിച്ചു കീറുന്നതും കണ്ടു

ജീവിതത്തിൽ മുഴുവനും അച്ഛനോടുള്ള പകയുടെ കനലെരിഞ്ഞിട്ടുണ്ട്

ഒടുവിൽ അച്ഛൻ തളർന്നു ഉറങ്ങുമ്പോൾ ചോറു വിളമ്പി തന്നു ഒന്നും കഴിക്കാതെ ഞങ്ങൾക്ക് കാവലിരിക്കുന്ന അമ്മ….

” പലവട്ടം പറയും എൻറെ മോന് അച്ഛനെ പോലെ ആകെരുതെന്ന്..

അച്ഛൻെറ മദ്യപാനം അതുവരുത്തി തീർത്ത ഞങ്ങളുടെ ജീവിത മുഹുർത്തങ്ങൾ ഓർത്തു കൊണ്ടാവണം എനിക്ക് മദ്യം അറപ്പായിരുന്നു..

പിന്നെൻെറ കുഞ്ഞു പെങ്ങളെ ഓർത്തു

മദ്യപിച്ച് വരുന്ന അച്ഛനെ കണ്ടു വളർന്ന അവൾക്ക് കുടിയൻമാരെ പേടിയാണ് അവള് കരഞ്ഞു പോകാറുണ്ട്..

അപ്പോഴോക്കെ ഞാനവളുടെ ഭാവിയെ കുറിച്ച് ഓർത്ത് അമ്മ അനുഭവിച്ച ജീവിതം പോലെ അവളും അനുഭവിക്കെരുത് ഞാൻ ആഗ്രഹിച്ചിരുന്നു..

അതുകൊണ്ട് ആയിരുന്നു ഞാനെൻെറ പെങ്ങളുടെ കഴുത്തിൽ തലിക്കെട്ടാൻ പോകുന്ന ആ മനുഷ്യനോട് ആ ഒരു വാക്കുമാത്രം ചോദിച്ചതും അയാളിൽ ഒരു മറുപടി പ്രതീക്ഷിച്ചതും..

അയാളുടെ നല്ല കുടുംബമായിരുന്നു സ്നേഹമുള്ളവർ വളരെ മാന്യമായ ജോലിയുള്ള ആളായിരുന്നു കൊണ്ടും കുടിക്കില്ലെന്ന് അറിഞ്ഞാപ്പോൾ ഞാനൊരു നിമിഷം കരഞ്ഞു പോയി..

നിറഞ്ഞു വന്ന സന്തോഷം കൊണ്ടും പെങ്ങളുടെ സുരക്ഷിതമായ ജീവിതവും ഓർത്ത് അയാൾക്ക് മുന്നിൽ കൈക്കൂപ്പി നിൽക്കുമ്പോൾ ചോദിച്ചു പോയതിൻെറ കുറ്റബോധം ആ നിമിഷം എന്നിലുണ്ടായ്..

പതിയെ ഞാൻ അയാളുടെ ഇരുകരങ്ങളിലും മുറുകെ പിടിച്ചു ചേർത്തതിൽ എൻറെ പ്രതീക്ഷകൾ എല്ലാം ഉണ്ടായിരുന്നു.. .

ഒടുവിൽ വിശ്വാസത്തിന്റെ കെട്ടുറപ്പിൽ പെങ്ങളെ കൈപിടിച്ച് അയാളെ ഏൽപ്പിച്ചതും….

ജീവിതത്തിൽ തനിച്ചായ് തോന്നുമ്പോഴൊക്കെ ഒരോ തവണ കാണാൻ ചെല്ലുമ്പോഴും ഞാനവളുടെ മുഖത്തേക്ക് നോക്കും…

” അവള് കരഞ്ഞിട്ടുണ്ടോ..?

എൻറെ അമ്മയെ പോലെ മറ്റുള്ളവരുടെ മൂന്നിൽ സങ്കടം മറച്ചു പിടിച്ചിട്ടുണ്ടോ ?

അത് അറിയാൻ എൻെറ കണ്ണുകൾ അവളിലേക്ക് ആഴത്തിൽ ചെല്ലുമായിരുന്നു.

മുഖത്തെ ഭാവങ്ങളെ ശ്രദ്ധിക്കും അവളുടെ ഉള്ളമെനിക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നോ എന്നൊരു ആധിയെനിക്ക് ഉണ്ടായിരുന്നു….

ഒടുവിൽ വീട്ടിലേക്ക് മടങ്ങാൻ നേരം അവളുടെ കരങ്ങളിൽ യാത്ര ചൊല്ലിയ എൻറെ കരങ്ങളുടെ മുറുകലിൽ ഒരേട്ടൻെറ സങ്കടം അവളൊരു നിമിഷം അറിഞ്ഞു കാണുമെന്നോർത്ത്..

ഒരുവേള ഞാനവളെ തിരിഞ്ഞു നോക്കിയില്ല ചിലപ്പോൾ അവൾ കരഞ്ഞാൽ.

എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഒടുവിൽ അവളിൽ നിന്നും വേദനയോടെ നടന്നു അകലുമ്പോൾ ഞാനോർത്തു..

എന്തു വേദനയിലും അത് മറച്ചു വെക്കാൻ പെണ്ണിനൊരു കഴിവുണ്ടെന്ന് അമ്മയിൽ നിന്നും ഞാൻ അറിഞ്ഞിട്ടുണ്ട്.

വീട്ടിലെ ക്രൂരതകൾക്ക് ഇടയിൽ ജീവിക്കുമ്പോഴും അവധിക്കാലത്തോ അല്ലെങ്കിൽ വിശേഷങ്ങൾക്ക് വിരുന്നു പോകുമ്പോഴോ ഒന്നും അമ്മയുടെ മുഖത്ത് നിരാശയോ സങ്കടമോ കുറ്റബോധമോ വേദനയോ ഞാൻ കണ്ടിട്ടില്ല…

ആരോടും പറയുന്നതും ഞാൻ കേട്ടിട്ടില്ല…

ഒരിക്കൽ പോലും അമ്മയിൽ നിന്നും വായിച്ചെടുക്കാത്തവണ്ണം അമ്മയത് മനസ്സിൽ എത്രയോ ആഴത്തിൽ കുഴിച്ചു മുടിയിരുന്നു..

പക്ഷെ ഉള്ളുകൊണ്ട് ഒരോ നിമിഷവും അമ്മ മൗനമായി ജീവിതത്തെ ശപിച്ചിരിക്കണം….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ….

ശുഭം 🙏❤️

രചന : മനു പി എം