മംഗല്യ ചാർത്ത്, തുടർക്കഥ, ഭാഗം 6 വായിച്ചു നോക്കൂ…..

രചന : ശ്രീക്കുട്ടി

” മോൾക്ക് ആരാ ഈ അഡ്രസ്സിൽ ലെറ്റർ അയക്കാൻ……”

“അത്………”

എന്താ മോളേ നിനക്ക് ഒരു വെപ്രാളം “പോലെയൊക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

“ദേവുവിന്റെ കത്താണ് അമ്മായി.”

“ഏത് നമ്മുടെ മാധവിനെ ഇഷ്ടായിരുന്ന/കുട്ടിയുടെ ആണോ? ”

“അവളുടെ തന്നെ.. ”

“എന്നിട്ട് മോൾ കത്ത് വായിച്ചു നോക്കിയില്ലേ?”

“എന്തോ വായിക്കാൻ തോന്നുന്നില്ല അമ്മായി.”

“മോൾ ഇങ്ങനെ വിഷമിക്കാതെ എന്താണെന്ന് വായിച്ചു നോക്ക്.”

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ കത്ത് വായിച്ച് നോക്കി…..

പ്രിയപ്പെട്ട മാളു ചേച്ചിക്ക്,

ഞാൻ ചേച്ചിയുടെ ദേവുവാ.ചേച്ചി ഹോസ്പിറ്റലിൽ ആയത് ഒക്കെ ഞാൻ അറിഞ്ഞു. പക്ഷെ വരാൻ പേടി ആയിരുന്നു. ഞാനും കൂടി കാരണം അല്ലെ ചേച്ചി ആത്മഹത്യാ ചെയ്യാൻ ശ്രെമിച്ചത്.

പിന്നെ ഞാൻ ഇനി ഒരിക്കലും ചേച്ചിയുടെ മുന്നിൽ വരില്ല.. ഞാൻ ഇറ്റലിയിൽ പോകുവാണ്. പപ്പ കൊറേ ആയി വിളിക്കുന്നു പക്ഷെ പോയിരുന്നില്ല.

മാധവിനെ ഓർത്തു പോകാതിരിന്നതാ. പക്ഷെ ഇനി അത് വേണ്ടല്ലോ..ഇനി ഞാൻ കേരളത്തിൽ വരില്ല ചേച്ചി. ഇവിടെ ഇനി എനിക്ക് ആരും ഇല്ലല്ലോ…

പെറ്റമ്മക്ക് പോലും വേണ്ട. ഞാൻ ചേച്ചിയെ ഇത്രയും നാള് വിളിക്കാതിരുന്നത് വേറൊന്നും കൊണ്ടല്ല.

എന്നെ കൊണ്ട് പറ്റുന്നുണ്ടായില്ല ചേച്ചിയെ വിളിക്കാൻ. എന്റെ നമ്പറിൽ വിളിക്കണ്ടാട്ടോ അത് ഞാൻ കളഞ്ഞു. ഒരുപക്ഷെ എനിക്ക് നിങ്ങളുടെ ജീവിതം തകർക്കാൻ തോന്നിയാലോ? ഞാൻ ഒരിക്കലും എന്റെ മാളു ചേച്ചിയുടെ ജീവിതം തകർക്കാൻ ഒരു കാരണം ആവില്ല. കുറച്ച് നാളുകൾ കൊണ്ട് തന്നെ നിങ്ങൾ എനിക്ക് ആരൊക്കെയോ ആയി മാറിയിരുന്നു. ചേച്ചിക്ക് നല്ല ഇഷ്ടമാണെന്ന് എനിക്ക് അറിയാം അതുപോലെ എനിക്കും എന്റെ ഈ ചേച്ചി കുട്ടിയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്.

ചിലപ്പോൾ മാധവി നേക്കാൾ ഏറെ……. എന്നെ ചേച്ചി യെക്കാൾ കൂടുതൽ ആരും ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.

അഥവാ ഞാൻ ഇവിടെ നിന്ന് പോയാലും ഞാൻ ചേച്ചി കുട്ടീനെ ഒരുപാട് മിസ്സ് ചെയ്യും. പക്ഷേ എനിക്ക് പോയേ പറ്റൂ ചേച്ചി. ഒരിക്കലും ഇനി ചേച്ചിയുടെ ജീവിതത്തെ തകർക്കാൻ എന്നെക്കൊണ്ട് കഴിയില്ല ഒരുപക്ഷേ ഞാൻ ഇവിടെ ഉണ്ടെങ്കിൽ ചേച്ചിക്ക് മാധവിനെ ഭർത്താവായി കാണാൻ കഴിഞ്ഞെന്നു വരില്ല… എനിക്കറിയാം ചേച്ചിയുടെ മനസ്സ് ചേച്ചിക്ക് ഒരുപാട് സമയം വേണമെന്നും അറിയാം. പക്ഷേ ഞാൻ ഒന്നുമാത്രം ചേച്ചിയോട് പറയുകയാണ് ഒരിക്കലും മാധവിന് ഉപേക്ഷിക്കരുത്…..

ഈ ലെറ്റർ ഞാൻ ഇന്ന് തന്നെ പോസ്റ്റ് ചെയ്യും. ഇന്ന് തന്നെ ഞാൻ ഇവിടെ നിന്നു പോവുകയും ചെയ്യും.

ചേച്ചിക്ക് എപ്പോഴാണ് എന്റെ ഈ ലെറ്റർ ലഭിക്കുക എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നുമാത്രം അറിയാം കയ്യിൽ ഈ ലെറ്റർ എത്തുമ്പോഴേക്കും ഞാൻ ചേച്ചിയിൽ നിന്നും ഒരുപാട് ദൂരം അകലെയായിരിക്കും. എന്നെ എപ്പോഴും ഓർക്കണം എന്ന് ഞാൻ പറയില്ല എന്നെ മറക്കുന്നതാണ് നല്ലത്

എന്നാൽ ചേച്ചി മാധവനെ സ്നേഹിക്കൂ……

എനിക്ക് സുഖം ആയിരിക്കും ചേച്ചി എന്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട……

എന്ന്

ചേച്ചിയുടെ സ്വന്തം ദേവു..

ലെറ്റർ വായിച്ചു കഴിഞ്ഞതും എനിക്ക് എന്റെ കണ്ണുനീരിനെ തടയാനായില്ല. അവൾ ഇവിടെ നിന്നും പോയെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

അവൾ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല… കയ്യിൽ നിന്നും ലെറ്റർ താഴെ വീണു. ഞാൻ വേഗം റൂമിലേക്ക് ഓടി കതകടച്ചു…….

💖💖💖💖💖

“എടാ വിശാലെ എന്തുവാടാ ഈ തള്ള പഠിപ്പിക്കുന്നത്? ”

“അറിഞ്ഞുടാ അളിയാ എന്തോ പറയുന്നു. ഞാനും നിന്നെപ്പോലെ കിളിപോയ അവസ്ഥയിലാണ് ഇരിക്കുന്നത്.”

“ഈ തള്ള കാരണം ഞാൻ ഇപ്പൊ കെമിസ്ട്രി വെറുക്കും എന്ന തോന്നുന്നത്.”

“ഓ അപ്പോ നീ ഇതുവരെ വെറുത്തില്ലേ ഞാൻ എന്നെ വെറുത്തു..”

“അതിന് നിനക്ക് ഏത് സബ്ജക്ട് ആണ് ഇഷ്ടം ഉള്ളത് എല്ലാ സബ്ജക്ടിനെയും വെറുത്തിട്ടുള്ളതല്ലേ ആദ്യം നീ പോയി സപ്ലി ഇല്ലാണ്ട് ബിടെക് പാസ്സാവാൻ നോക്ക്.”

“എന്റെ പൊന്നളിയാ ഈ ബിടെക് എന്നുള്ളത് സപ്ലി എഴുതി കൂട്ടാൻ വേണ്ടി മാത്രമുള്ളതാണ്.😌”

“ആ സപ്ലി കൂട്ടി സപ്ലി കൂട്ടി നീ ഇവിടെ ഇരിക്ക മാത്രമേ ഉണ്ടാവൂ ട്ടാ…”

“ഓ പിന്നെ…..”

“എന്തുവാടെ രണ്ടുംകൂടി കലപില കലപില.

“അനന്തു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് പറഞ്ഞു.

“ആഹാ ആശാന്റെ ഉറക്കം കഴിഞ്ഞോ”

“നിങ്ങൾ രണ്ടും ഇവിടെ കിടന്നു അലറുമ്പോ പിന്നെ ഞാൻ എങ്ങനെയാ ഉറങ്ങാ”

“ആ തള്ള നീ ഉറങ്ങാതെ കാണാത്തത് നിന്റെ ഭാഗ്യം ആണെന്ന് വിചാരിച്ചാൽ മതി.”വിശാൽ

“ഓ പിന്നെ അവരെന്നെ ഒലത്തും….”

“അനന്തു വിശാൽ മാധവ് എന്താ അവിടെ മൂന്നു പേരും കൂടി. “ടീച്ചർ കലിപ്പോടെ ചോദിച്ചു.

“അതു മിസ്സ് ഞങ്ങൾ….”വിശാൽ

ഒന്നും പറയണ്ട മൂന്നുപേരും ക്ലാസിനു പുറത്തു കടക്ക്. ഞാൻ എടുത്തത് 50 തവണ എഴുതിയിട്ട് ക്ലാസ്സിൽ കയറിയാൽ മതി മൂന്ന് പേരും.

“മിസ്സ് അത്……”

“ഗെറ്റ് ഔട്ട്…” മിസ്സ് അലറി പറഞ്ഞു.

പിന്നെ അധികനേരം അവിടെ നിന്നില്ല ബുക്കും ബാഗെടുത്തു നേരെ ഇറങ്ങി.

“എന്തുവാടാ നമ്മൾ എന്താ എൽകെജി പിള്ളേര് 50വട്ടം ഇമ്പോസിഷൻ എഴുതി ക്ലാസ്സിൽ കയറിയ മതി എന്നൊക്കെ പറയാൻ,….” അനന്ദു

“പറഞ്ഞിട്ട് കാര്യമില്ല തെറ്റ് നമ്മുടെ ഭാഗത്ത് അപ്പൊ അത് വിട്ടുകള.”

“ഓ നിനക്ക് അങ്ങനെ പറയാം നിനക്ക് എഴുതി തരാൻ മാളു ചേച്ചി ഉണ്ടല്ലോ.”വിശാൽ

“ഹേ മാളു എഴുതില്ല ഞാൻ തന്നെ എഴുതണം.

പിന്നെ ഞാൻ പോണ് ഇനി ക്ലാസിൽ കയറാൻഞാൻ ഇല്ല ഞാൻ വീട്ടിൽ പോകുവാ….”

“എന്നാ ഒക്കെ ഞങ്ങളും വരാം…..”അനന്ദു

പിന്നെ അധികനേരം കോളേജിൽനിക്കാതെ ഞാൻ വീട്ടിലേക്ക് പോയി,

വീട്ടിലെത്തി അകത്ത് കയറിയതും ജസ്റ്റ് ഒന്ന് അടുക്കളയിലേക്ക് നോക്കി അവിടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“അമ്മ മാളുഎവിടെ?”

“ആ റൂമിൽ ഉണ്ട് നീ എന്താ ഇത്ര നേരത്തെ?”

“അതൊന്നുമില്ല മിസ്സ് ഗെറ്റ് ഔട്ട് അടിച്ചു അവിടെ നിൽക്കാൻ തോന്നിയില്ല.”

ഇ”ങ്ങനെ ഒരു ചെക്കൻ പിന്നെ ഇല്ലെടാ മാളു കുറച്ച് സങ്കടത്തിലാ ആ നീയതിനെ പോയി ശല്യപ്പെടുത്താൻ നിൽക്കണ്ട.”

“അവൾക്ക് എന്തുപറ്റി?”

“ഇന്ന് ഒരു ലെറ്റർ വന്നിരുന്നു”

“ആരുടെ ലെറ്റർ?” ഫ്രിഡ്ജിൽ നിന്നും ഒരു ആപ്പിൾ എടുത്തു ഞാൻ ചോദിച്ചു

“ദേവുവിന്റെ…”

” ദേവു…….അവളെന്തിനാ മാളുവിന് ലെറ്റർ അയക്കുന്നത്…. അല്ല എന്നത് ലെറ്റർ എവിടെ..?

“അകത്ത് ദേ മേശപ്പുറത്തിരിക്കുന്നു എടുത്തു വായിച്ചോ”

പിന്നെ അധികനേരം അടുക്കളയിൽ നില്കാതെ വേഗം ലെറ്റർ എടുത്തു വായിച്ചു.ശരിക്കും പറഞ്ഞാൽ അതു വായിച്ചിട്ട് എനിക്ക് സന്തോഷമാണ് വന്നത് കാരണം ദേവു ഇത്രയും പെട്ടെന്ന് ഇതെല്ലാം അംഗീകരിക്കുമെന്ന് എനിക്ക് തോന്നിയില്ല.

മാളുവിന്റെ അവസ്ഥ എന്താവും അവൾ എന്തായാലും കരയായിരിക്കും…

പിന്നെ അധികനേരം താഴെ ചുറ്റിക്കറങ്ങാൻ റൂമിലേക്ക് പോയി. എത്ര തട്ടിയിട്ടും വാതിൽ തുറക്കാത്തത് കണ്ടപ്പോ ഭയം എന്നെ ചുറ്റി വരിക്കാൻ തുടങ്ങി. ഇനി അന്നത്തെപ്പോലെ എന്തെങ്കിലും കടുംകൈ ചെയ്യാൻ ശ്രമിച്ചാലോ…………

💖💖💖💖💖💖

ശക്തിയായി ഡോറിൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.

നേരത്തെ കരഞ്ഞു ഉറങ്ങിയത് ആണെന്നു തോന്നുന്നു.

ഡോറിൽ തട്ടലിന്റെ ഒപ്പം മാധവിന്റെ ഭയതോടെ ഉള്ള ശബ്ദവും കൂടി കേട്ടതും ഞാൻ വേഗം പോയി വാതിൽ തുറന്നു…..

“മാളു നീ എവിടെയായിരുന്നു……

നിനക്കെന്തെങ്കിലും പറ്റിയോ?.. നീ എന്റെ വാതിൽ തുറക്കാതെ ഇരുന്നത് ഞാൻ എത്രമാത്രം പേടിച്ചു എന്ന് അറിയോ….. “എന്നെല്ലാം അവൻ വളരെ ഭയപ്പെട്ട് പറയുന്നുണ്ടായിരുന്നു….

“അത് ഞാൻ ഉറങ്ങിപ്പോയി….”

“എന്തു ഉറക്കമാ ഇത് ഞാൻ പേടിച്ചുപോയി ഇനി അന്നത്തെ പോലെ എന്തെങ്കിലും …..”

“നി പേടിക്കണ്ട പെട്ടെന്ന് ദേവുന്റെ ലെറ്റർ കണ്ടപ്പോൾ കരഞ്ഞു ഉറങ്ങിപ്പോയതാ ..”

“നീ എന്തായാലും പോയി റെഡിയാവ് നമ്മുക്ക് ഒരിടം വരെ പോവാ”

“എവിടേക്കാ?”

“അതൊരു സ്ഥലത്തേക്ക് പോയി റെഡി ആവാൻ നോക്കൂ ഞാൻ ഫ്രഷ് ആയിട്ട് വരാം…. “എന്നും പറഞ്ഞ് അവൻ ബാത്റൂമിൽ കയറി കതകടച്ചു.

അവൻ ബാത്ത് റൂമിൽ നിന്ന് ഇറങ്ങി വരുമ്പോഴെക്കും ഞാൻ ഒരു റെഡ് കളർ പാന്റും ഷോളും ഒരു ബ്ലാക്ക് കളർ ടോപ്പും എടുത്തിട്ടു.

മുടിയെല്ലാം വാരികെട്ടി ക്രാബ് ഇട്ടു. ഒരു കുഞ്ഞി പൊട്ടും സിന്ദൂരവും ചാർത്തി നേരെ താഴേക്ക് പോയി….

കുറച്ചുനേരം കഴിഞ്ഞപ്പോൾ മാധു ഇറങ്ങി വന്നു.

“എന്നാ ഞങ്ങൾ പോയിട്ട് വരാം അമ്മ ” മാധു

“ആ മക്കളെ വേഗം പോയിട്ട് വായോ”

“എങ്ങോട്ടാണ് പോകുന്നത്?”

“അതൊക്കെയുണ്ട്…….”

ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ വണ്ടി വന്നു നിന്നത് കടൽത്തീരത്താണ്.

കുറച്ചു നേരം കടൽ തീരത്തിലൂടെ ഞങ്ങൾ നടന്നു…… മൗനമായി ഒരു യാത്ര……

കടൽകാറ്റിനെ ആസ്വദിച്ചുകൊണ്ട്…….

ധാരാളം പേർ ഇവിടെ വന്നിട്ടുണ്ട്. കുട്ടികളുമായി വന്നവർ. പ്രണയിതാക്കൾ.., പുതുമോടികൾ…..

അങ്ങനെ പലരും…….

കൊറച്ചു നേരം കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും മണൽപരപ്പിൽ ഇരുന്നു.

വിദൂരതയിലേക്ക് കണ്ണും നാട്ടുകൊണ്ട്….

പെട്ടന്നാണ് എന്റെ ഫോൺ ബെൽ അടിച്ചത്….

വിളിച്ച ആളെ കണ്ടതും ഒരു നിമിഷം ഞാൻ ഞെട്ടി പോയി……

അരുൺ……….

തുടരും…..😉

എല്ലാരോടും ഒരുപാട് സ്നേഹം ഉണ്ട്….

ഒരുപാട് സന്തോഷം ഉണ്ട്. ഇങ്ങൾ എല്ലാരും എൻ്റെ സ്റ്റോറിയേ സ്നേഹിക്കുന്നതിന്…ലെങ്ത് കുറവാണ് സോറി. ഇന്നത്തെ part ബോർ ആയോ എന്നൊരു സംശയം. ഉറക്കപ്പിച്ചയിൽ എഴുതിയതാണ് 😁.

Nb:ഞാൻ അത്ര വല്യ എഴുത്തുകാരി ഒന്നും അല്ല…

ചിലപ്പോൾ ധാരാളം തെറ്റുകൾ ഈ കഥയിൽ ഉണ്ടാകും… അത്ര ചെറിയ കുട്ടി അല്ലെങ്കിൽ പോലും ഞാൻ കൊച്ചു കുട്ടി ആണ് 😌.

തെറ്റുകൾ തിരുത്തി തരണം…..

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ശ്രീക്കുട്ടി

Scroll to Top