ശ്രേയ ഞെട്ടിപ്പോയി.. പോലീസുകാരെ കണ്ട് അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി…

ഒരു കല്യാണം കൂടാൻ പോയ കഥ

രചന : Vijay Lalitwilloli Sathya

ശ്രേയ കൂട്ടുകാരിയുടെ കല്യാണത്തിന് വേണ്ടി പുറപ്പെട്ടതാണ്. അവൾ കയറിയ ബസിൽ നല്ല തിരക്കുണ്ട്.

കല്യാണപ്പെണ്ണിനുള്ള പ്രസന്റെഷൻ വാങ്ങിച്ചു കൂട്ടുകാരികൾ ശ്രേയയേ വെയിറ്റ് ചെയ്ത് ടൗണിൽ ഒത്തുകൂടിയിരിക്കുകയാണ്

ടൗണിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങവേ അവളുടെ കാലിലെ ചെരുപ്പിൽ ആരോ തിരക്കിനിടയിൽ ചവിട്ടി. ബലം ഉപയോഗിച്ച് ഇറങ്ങുകയായിരുന്നു അവൾ ചെരുപ്പ് ചവിട്ടി പിടിച്ചത് കാരണം താഴേക്ക് വീണു.. കയ്യിലെ തോലു പോയി കൂടെ ചെരുപ്പിന്റെ വാറു പൊട്ടി.

ചാടി എണീറ്റ് ഒന്ന് പൊട്ടിക്കണം എന്നുണ്ടു.!

അതിനു അവൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞിട്ടു വേണ്ടേ..

ഒരു പ്രായമായ തടിച്ച സ്ത്രീയായിരുന്നു അതു.ആരോ ഒരു സ്ത്രീ അവളെ എടുത്തുയർത്തി.അവൾക്ക് ആകെ ചമ്മൽ ആയി.

കാലിലെ ചെരുപ്പിന്റെ സ്ട്രാപ് പോയി…

ആൾക്കാരൊക്കെ അവളെ പരിഹാസത്തോടെ നോക്കുന്നുണ്ട്. സുന്ദരി പെൺകുട്ടിയുടെ കാലിന്റെ ചെരൂപ്പിന്റെ വള്ളി പൊട്ടിയപ്പോൾ അവളുടെ ചമ്മൽ ആസ്വദിക്കാൻ പലർക്കും തിരക്ക്.

മോളു വിഷമിക്കേണ്ട ദേ അവിടെ കെട്ടിടങ്ങളുടെ പിറകിൽ വീട്ടിൽ വച്ച് ചെരുപ്പ് തുന്നുന്ന ഒരാളുണ്ട്

ഇവിടെ പൊയ്ക്കോളൂ…

ശ്രേയ ചെരുപ്പ് രണ്ടും കയ്യിലെടുത്തു ആ പൊള്ളുന്ന വെയിലിൽ അവർ ചൂണ്ടിക്കാണിച്ച കെട്ടിടത്തിന് പിറകിലേക്ക് നടന്നു.

അപ്പോഴേക്കും കൂട്ടുകാരികളുടെ ഫോൺ വന്നു.

” എടീ ശ്രേയ കെഎസ്ആർടിസി ബസ്റ്റാൻഡ് ലേക്ക് വാ”

കെഎസ്ആർടിസി ബസ്റ്റാൻഡിലോ.. കഷ്ടം ഞാൻ പ്രൈവറ്റ് സ്റ്റാൻഡ് ഇറങ്ങിയിട്ടുള്ളത്….

എടീ എന്റെ ചെരിപ്പ് പൊട്ടി.. ഒരു കാലമാടി തള്ള ചെരിപ്പുമ്മേകേറി ചവിട്ടി. ഞാൻ വീണു.. എന്റെ കൈമുട്ടും പൊട്ടി.. ”

സങ്കടത്തോടെ അതോടെ അതിലേറെ ആശങ്കയോടെ അവൾപറഞ്ഞു

“ശോ കഷ്ടം നീ വേഗം ഒരു പുതിയ ചെരുപ്പ് വാങ്ങിയിട്ട് വരാൻ നോക്കൂ.. ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യുകയാണ് ”

അവൾ പേഴ്സ് എടുത്തു നോക്കി.. ഒരു നൂറ്റി അമ്പതു രൂപ കാണും..!. ഇതിന് എന്ത് ചെരുപ്പ് കിട്ടുക..

തിരിച്ചുപോകാൻ വണ്ടിക്കൂലി വേണ്ടേ…!

ഏതായാലും ഇത്തിരി സമയം ആയാലും വേണ്ടില്ല തുന്നാൻ ചെറിയ പൈസ മതിയല്ലോ..

റോഡിൽ നിന്ന് കാണുന്ന ആ കെട്ടിടങ്ങളുടെ പിറകിൽ ഒരുപാട് ജനവാസകെട്ടിടങ്ങൾ ജനങ്ങൾ താമസിക്കുകയും ചെറുകിട കച്ചവട കടകളും ഉണ്ട്..

“അമ്മ ചെരുപ്പ് തുന്നുന്ന ആൾ ഇവിടെ എവിടെയാ ഉള്ളത്?”

അവൾ അവിടെ കണ്ട ഒരു സ്ത്രീയോട് ചോദിച്ചു..

“അങ്കെ മുകളിലെ റൂമിൽ വെള്ളൂങ്ങ ഇറുക്ക് അയാൾ ചപ്പൽ റെഡി പണ്ണിടും”

അവർ അവളുടെ കയ്യിലുള്ള ചെരുപ്പ് നോക്കി പറഞ്ഞു പറഞ്ഞു

ആ കെട്ടിടത്തിന് സ്റ്റെയർകേസ് വഴി അവർ മുകളിലേക്കു കയറി..

മുകളിലെ നിലയിൽ എത്തിയ അവൾ ചെരുപ്പു നന്നാക്കുന്ന വെള്ളൂങ്ങയുടെ റൂം ഏതാണെന്ന് തിരയുകയായിരുന്നു.

“സാർ ഇവിടെ ഒരെണ്ണം ഉണ്ട്”

“തൂക്കൂ”

ശ്രേയ ഞെട്ടിപ്പോയി.. പോലീസുകാർ അവരെ കണ്ട് അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.!

മൂന്നാല് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു

ഹെഡ് കോൺസ്റ്റബിളിനെ നേതൃത്വത്തിൽ കുറെ വനിതാ പോലീസുകാർ ഇടനാഴിയിലൂടെ നടന്നുവരികയായിരുന്നു..

ചെരിപ്പും കയ്യിൽ പിടിച്ച് അവരെ കണ്ടു ഭയന്നു പിന്തിറിയുന്ന അവളെ വനിതാ പോലീസ് പിടികൂടി..

” ചെരിപ്പും കൈയിലെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് അല്ലെ.. ”

“സാർ ഞാൻ”

” നീയൊക്കെ . ഒന്നും പറയണമെന്നില്ല.ഈ കെട്ടിടത്തിൽ സംസ്കാരം ഇവിടെ എല്ലാവർക്കും അറിയാം. ”

ഹെഡ് കോൺസ്റ്റബിൾ പറഞ്ഞു..

പിന്നെ ഒന്നും മിണ്ടാൻ അനുവദിച്ചില്ല.

ഒരു വനിതാ പോലീസ് കരുണയില്ലാതെ അവളെ കയ്യിൽ ബലമായി പിടിച്ചു തള്ളി നടത്തിച്ചു

ആ സ്ത്രീകൾക്കൊപ്പം അവളെയും കസ്റ്റഡിയിലെടുത്ത ജീപ്പിൽ കയറ്റി പോലിസ് സ്റ്റേഷനിൽ കൊണ്ടിട്ടു..

“ഫോൺ ഒക്കെ വാങ്ങിവെക്കു.. ഇവർക്കും കാണും വല്ല എമ്പോക്കികളും വിളിച്ചുപറയാൻ.. നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യിക്കണം എല്ലാത്തിനെയും..”

ഹെഡ് കോൺസ്റ്റബിൾ പറഞ്ഞതു കേട്ട എല്ലാ സ്ത്രീകളുടെ കയ്യിൽ നിന്നും വനിതാ പോലീസ് മൊബൈൽ ഫോൺ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു വെച്ചു.

ആ സ്ത്രീകൾക്കൊപ്പം അവൾ സ്റ്റേഷനിലെ ബെഞ്ചിലിരുന്നു!

“ഏതാ ഡി നീ …പുതിയതാ.. അല്ലെ..ഒരു ചുന്ദരി…വെറുതെയല്ല നാട്ടിൽ പാട്ടായി റൈഡ് ആയത്..

മറ്റുള്ളവരുടെ കഞ്ഞി കുടി മുട്ടിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും ഭൂലോക രംഭകൾ..”

അതിൽ ഒരു സ്ത്രീ അവളോട് കയർത്തു

“ചേച്ചി ഞാൻ..”

“മിണ്ടരുത് നീ”

അവർ ചുണ്ടത്തു വിരൽ വെച്ചു കണ്ണുരുട്ടികാണിച്ചു.

“വാസു സാർ എഫ്ഐആർ റെഡിയാകൂ”

ഹെഡ്കോൺസ്റ്റബിൾ റൈറ്റർക്ക് നിർദ്ദേശം നൽകുന്നത് ശ്രേയ കേട്ടു.. തന്റെ ജീവിതം ഇവിടെ ഒടുങ്ങാൻ പോകുന്നു… എഫ്ഐആർ റെഡിയാക്കി നേരെ കോടതിയിലേക്ക് അവിടെനിന്നും നേരെ ജയിലിലും…

ഇതെന്തു വിധിയാണ് ഈശ്വരാ

“ഇവിടുത്തെ എസ്ഐ ആരാണെന്നറിയാമോ..

ഇപ്പോ വരും അപ്പോൾ കാണാം ഓരോ പ്രാവശ്യവും ഇവിടെ വന്നാൽ ഞങ്ങളുടെ ചോര ഊറ്റി കുടിച്ച് എല്ലാം മാന്തി പൊളിച്ചു തിന്നിട്ടുണ്ട് പിന്നാമ്പുറത്തു വെച്ച്…നിന്നെ പോലുള്ള കിളുന്തിനെ എന്താ ചെയ്യുന്നു കണ്ടറിയണം.. ഹാ ഹാ ”

“ഈശ്വരാ”

അവൾ നടുങ്ങി.

ആ സ്ത്രീ ഓരോന്ന് പറഞ്ഞു പേടിപ്പിച്ചു കൊണ്ടിരുന്നു…!

“ചെലക്കാതെ ഇരിക്കെടി..എസ്ഐ വരുന്നുണ്ടു…”

അവരുടെ ചിരി കേട്ടു പുറത്തുനിന്ന് പാറാവു പോലീസ് വിളിച്ചു പറഞ്ഞു

ഒരു ചെറുപ്പക്കാരൻ എസ്ഐ കയറിവന്നു..

“എന്റെ അമ്മച്ചി ആളു മാറിയല്ലോ”

ആ സ്ത്രീ പിറുപിറുക്കുന്നത് കേട്ട അവൾ ചെറുപ്പക്കാരനായ എസ് എ യേ നോക്കി.

‘ചടപടാന്ന്..’

മറ്റു പോലീസുകാർ എഴുന്നേറ്റുനിന്നു സല്യൂട്ട് അടിച്ചു.

“സാർ ടൗണിൽ ഇന്ന് നടത്തിയ റെയ്ഡിൽ കിട്ടിയതാ..”

ഹെഡ്കോൺസ്റ്റബിൾ പിടികൂടിയ സ്ത്രീകളെ കാണിച്ചു പറഞ്ഞു.

എസ് ഐ അവരുടെ അടുത്ത് വന്നു സസൂക്ഷ്മം നിരീക്ഷിച്ചു.

അപ്പോഴാണ് ശ്രേയ ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കുന്നത് ഇത് തന്റെ കോളേജിലെ സീനിയർ രഘുരാജല്ലേ

അവളുടെ ഉറ്റ മിത്രം…

പിന്നെ അവൾ ഒന്നും നോക്കിയില്ല

ഓടിച്ചെന്ന് രഘുവിന് വട്ടം കേറി ചുറ്റിപ്പിടിച്ചു.

സ്ത്രീകളുടെ കൂട്ടത്തിൽ പെട്ടെന്ന് ഇങ്ങനെ ഒരു പ്രതികരണം അവൻ പ്രതീക്ഷിച്ചില്ല..

ശ്രേയ എങ്ങനെ ഇവരുടെ കൂട്ടത്തിൽ…ശ്രേയയേ കണ്ടു രഘുവും പകച്ചു പോയി…

“എന്തുപറ്റി ശ്രേയ”

കരഞ്ഞുകൊണ്ടിരിക്കുന്ന അവളോട് അവൻ ചോദിച്ചു

ഒറ്റ ശ്വാസത്തിൽ അവൾ എല്ലാം പറഞ്ഞു പൊട്ടിയ ചെരുപ്പ് കാണിച്ചുകൊടുത്തു..

” സാരമില്ല.. നീ വിഷമിക്കേണ്ട..ഞാൻ ഇന്നലെയാണ് ചാർജ് എടുത്തത് പുതിയ നിയമനം ആണ്.. ”

അവൻ അവൾ അടർത്തിമാറ്റി പറഞ്ഞു.

അവൾക്ക് സന്തോഷമായി.

എല്ലാം കണ്ടു പകച്ചുനിൽക്കുന്ന ഹെഡ്കോൺസ്റ്റബിളിനെ രൂക്ഷമായി രഘുരാജ് ഒന്ന് നോക്കി..

“സോറി സാർ അറിയാതെ പറ്റി പോയതാ.”

“നിനക്ക് വച്ചിട്ടുണ്ട്….”

രഘുരാജ് വിരൽ ഉയർത്തിക്കാണിച്ചു

“ശ്രേയ വരൂ”

അവളെക്കൊണ്ട് അയാൾക്ക് എസ് ഐയുടെ ക്യാബിനിൽ പ്രവേശിച്ചു.

“ഇരിക്കൂ”

തനിക്ക് മുമ്പിലുള്ള സീറ്റിൽ ഇരുത്തിച്ചു കുടിക്കാൻ വെള്ളം നൽകി..

“ആ കല്യാണം എനിക്കുമുണ്ടെടി..നമുക്ക് ഒന്നിച്ചു പോകാം..”

രഘുരാജ് ഇരുന്നിരുന്ന സീറ്റിനു താഴെ നിന്ന് എന്തോ എടുത്തു.

“ഇത് ഇട്ടോളൂ”

വാട്സാപ്പിൽ ഭാര്യ രാവിലെ ഇട്ടു തന്ന മോഡൽ അനുസരിച്ച് വാങ്ങിച്ച ആ പുതിയ ചെരുപ്പ് പായ്ക്ക് പൊട്ടിച്ച് രഘുരാജ് എസ്ഐ ശ്രേയയുടെ കാലിൽ ഇട്ടുകൊടുത്തു.

“മിക്കവാറും പാകമാകും

അവൻ പറഞ്ഞു.. എന്റെ ഭാര്യയെ പോലെ ഉള്ള ശരീരപ്രകൃതി ആണല്ലോ നീ..”

ശ്രേയ അതുകേട്ട് കുണുങ്ങി ചിരിച്ചു

” അതെ..കല്യാണത്തിന് ഞങ്ങളൊക്കെ വന്നായിരുന്നു അല്ലോ സ്മിതയ്ക്ക് സുഖമാണല്ലോ..”

അവൾ ചോദിച്ചു

“പ്രഗ്നന്റാ.. അവൾക്കിതു എട്ടാം മാസം”

“കൺഗ്രാറ്റ്സ്”

” താങ്ക്സ് ഡി ”

ഹെഡ് കോൺസ്റ്റബിൾ വന്നു ശ്രേയയുടെ മൊബൈൽ തിരിച്ചേൽപ്പിച്ചു.

അയാൾ അവളോട് ഒന്നുകൂടി മാപ്പ് ചോദിച്ചു.

ശ്രേയ ചിരിച്ചു തലയാട്ടി..

ഫോൺ ഓൺ ചെയ്തു

കൂട്ടുകാരികളോടൊക്കെ ശ്രേയ സംഭവിച്ച കാര്യം പറഞ്ഞു..

ഞങ്ങൾ കല്യാണ വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് ശ്രേയ അങ്ങോട്ട് അങ്ങോട്ട് പോന്നോളൂ..

ശ്രേയ കുറിച്ച് വിവരം ഇല്ലാതെ വിഷമിച്ച അവർക്കും ആശ്വാസമായി..

ശ്രേയയെയും കൂട്ടി രഘുരാജ് എസ് ഐ കല്യാണത്തിന് പുറപ്പെട്ടു.

ലൈക് കമന്റ് ചെയ്യണേ……

രചന : Vijay Lalitwilloli Sathya