നിന്റെ ദേഹത്ത് എന്താടീ ഒരു ആണിന്റെ ഗന്ധം… വല്ല ചുംബനവും കിട്ടിയോ….

രചന : ദീപക് ശോഭനൻ

നിന്റെ ദേഹത്ത് എന്താടീ ഒരു ആണിന്റെ ഗന്ധം സ്പ്രേ എങ്ങാണം മാറ്റി പ്രയോഗിച്ചോ അതോ വല്ല ചുംബനവും കിട്ടിയോ…………..

അവളുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഞാൻ ഒന്നും അറിയാത്ത പോലെനിന്നു………….

നി ഇന്നലെ എവിടെയാ പോയെ രമ്യ പറഞ്ഞല്ലോ നി ഇവിടെ വന്നിട്ടാണ് പോയതെന്ന് കല്യാണം ഉറപ്പിച്ചപ്പോഴെ ക്ലാസ് കട്ട് ചെയ്ത് കറക്കം തുടങ്ങിയോടി ഇതൊന്നും അത്ര ശരിയല്ല കേട്ടോ……

ഓ പിന്നെ നല്ലയാളാണ് പറയുന്നെ…. നിശ്ചയം കഴിഞ്ഞത് മുതൽ രണ്ടും പാർക്കിലും ബീച്ചിലും ആയിരുന്നു കറക്കം പിന്നെ നമ്മളെ കൂടി വല്ലപ്പോഴും കൂട്ടുന്നത് കൊണ്ട് നമ്മളങ്ങ് ക്ഷമിച്ചൂ…..

നീ അത് വിട് ഞാൻ ചോദിച്ചതിന് ഉത്തരം പറയ് എവിടെയാ രണ്ടും കൂടി ഇന്നലെ പോയതെന്ന്

നിയായിട്ട് പറയുന്നോ അതോ ഞാൻ “ദീപുഏട്ടനോട് “വിളിച്ച് ചോദിക്കണോ………

നി ഒന്ന് പോയെ…. ഞാൻ എങ്ങും പോയില്ല എനിക്ക് വയ്യാണ്ട് ഞാൻ വീട്ടിലേക്കാ പോയെ…..

മോളെ നി ആരോടാ ഈ പറയണേ എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസല്ലെ ആയുള്ളു ഞാനും ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുള്ളതല്ലെ ഇങ്ങനെയൊന്നും തള്ളല്ലേ ഞാനങ്ങ് വിശ്വാസിച്ച് പോകും നീ സത്യം പറ എവിടെയാ പോയെ……..

അത് ടീ ഞാൻ…………

ഏത് ഞാൻ..

പറയ് പറയ് കേൾക്കട്ടെ……….

അത് ഏട്ടൻ വന്ന് വിളിച്ചപ്പോൾ…..

അത് പിന്നെ കുറെ ആയില്ലെ വിളിക്കുന്നു ഒന്ന് കറങ്ങാൻ ചെല്ലാൻ നിങ്ങളൊക്കെയല്ലെ നിശ്ചയം കഴിഞ്ഞതല്ലെ വല്ലപ്പോഴും ഒക്കെ കറങ്ങാൻ കൂടെ ചെല്ലാനും പറഞ്ഞെ അത് കൊണ്ട് ഞാൻ ഇന്നലെ ഏട്ടന്റ കൂടെ ബീച്ചില് പോയി…………….

ഓഹോ അങ്ങനെ വരട്ടെ….

ഞാനൊന്ന് എറിഞ്ഞ് നോക്കിയതല്ലെ

പാവം തല കുത്തനെ വീണു

ഇനി കിടന്ന് ഉരുളണ്ട പറയ് എവിടൊക്കെ പോയിന്ന്………..

അതൊന്നും പറയണ്ട വല്ലാത്തൊരു ചതിയായിപ്പോയി

ജീവിതത്തിൽ മറക്കാൻ പറ്റില്ല എല്ലാരും കൂടി എന്നെ പെടുത്തിയതാ ഞാനാകെ ചമ്മി ശശിയായിപ്പോയി………….

നി എന്താന്ന് പറയ് കേൾക്കട്ടെ………….

അത് ഞാൻ രാവിലെ കോളേജിൽ എത്തിയപ്പോൾ ഏട്ടൻ ഇവിടെ വന്ന് വിളിച്ചു കല്യാണ സാരി എടുക്കാൻ കുറെ ഫോട്ടോസ് എന്നെ കാണിക്കാൻ വന്നു അപ്പോൾ ഇന്നിവിടെ fest അല്ലെ കറങ്ങാൻ പോയാലോന്ന് ചോദിച്ചൂ ഞാൻ വേണ്ടാന്ന് പറഞ്ഞൂ

ഈ രമ്യയൊക്കെയാ എന്നെ തള്ളിവിട്ടത് എന്നിട്ട് അവൾ ഇപ്പോൾ നല്ല പിള്ളയായി അല്ലെ…………….

അങ്ങനെ ഏട്ടന്റെ കൂടെ ബീച്ചിൽ പോയി അവിടെ എത്തിയപ്പോൾ വീട്ടീന്ന് ഏട്ടൻ വിളിക്കുന്നു നി എവിടെയാ അവന്റെ വീട്ടീന്ന് ഡ്രസ് എടുക്കാൻ പോകുന്നു ക്ലാസ് ഇല്ലല്ലോ വരാൻ പറഞ്ഞു……………….

ഞാനാകെ പെട്ട് പോയി ദീപുഏട്ടൻ പറഞ്ഞത് ഫോട്ടോ സെലക്ട് ചെയ്ത് കൊടുത്താൽ മതി അവര് പോയി ഡ്രസ് വാങ്ങും എന്നാ ബീച്ചിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ ഏട്ടനും ഏട്ടത്തിയും മുന്നിൽ നിൽക്കുന്നു……………

ഞാനാകെ വിയർത്ത് കുളിച്ചു……

നിന്റെ കോളേജ് എന്നാ ബീച്ചിലേക്ക് മാറ്റിയേ എന്നും ചോദിച്ച് ഏട്ടൻ രണ്ട് ചാട്ടം പിന്നെ നോക്കുമ്പോൾ അച്ഛനും അമ്മയും ദീപു ഏട്ടന്റെ അച്ഛനും അമ്മയും എല്ലാരും ഉണ്ട് അപ്പോഴാണ് മനസിലായെ എനിക്ക് എല്ലാരും കൂടി പണി തന്നതാണെന്ന്…..

പിന്നെയാ എട്ടൻ പറഞ്ഞെ ഡ്രസ് എടുക്കാൻ പോകാൻ എന്നെ വിളിച്ചപ്പോൾ കിട്ടാത്തത് കൊണ്ട് രമ്യയെ വിളിച്ചു അവളാണ് ഞാൻ അറിയാതെ ഇതെല്ലാം പ്ലാൻ ചെയ്തതെന്ന് പിന്നെ വിളിച്ചിട്ട് അവൾ എടുത്തില്ല…………..

വഞ്ചകി എനിക്ക് പണിയും തന്നിട്ട് ഇന്ന് വന്നതും ഇല്ല……………

അവിടെ നിന്ന് എല്ലാവരും ഡ്രസ് എടുക്കാൻ പോയി

അതിനിടയിൽ ഏട്ടത്തിടെ കമന്റും മിണ്ടാപൂച്ചകളാ ഇപ്പോൾ കൂടുതൽ കലം ഉടക്കാറെന്ന് എന്ത് ചെയ്യാനാ പറ്റിപ്പോയില്ലെ……….

അതൊക്കെ കഴിഞ്ഞ് ആഹാരവും കഴിച്ച് ഇറങ്ങിയപ്പോൾ ഏട്ടന്റെ അമ്മ പറയുവ അവരൊന്ന് കറങ്ങിയിട്ട് വരട്ടെ നമുക്ക് വീട്ടിലേക്ക് പോകാന്ന് എന്തായാലും കോളേജ് ചാടി വന്നതല്ലേ അവരുടെ കറക്കം മുടക്കണ്ടാന്ന് പറഞ്ഞു……………

ഹാ.. നല്ല അമ്മായി അമ്മ എനിക്കും ഉണ്ട് ഒരെണ്ണം

എവിടെലും പോകാൻ ഇറങ്ങിയാൽ അവര് ആദ്യം ചാടിയിറങ്ങും……………

നിനക്ക് അത് തന്നെ വേണം………

പിന്നെ എപ്പോൾ വീട്ടിൽ പോയി…….

വൈകിട്ടായി ഏട്ടൻ എന്നെ വീട്ടിൽ കൊണ്ടാക്കി

എന്റെ അമ്മയും അച്ഛനും അവിടെ ഉണ്ടായിരുന്നു

അവർ ഒരുമിച്ച് തിരികെ പോയി……

പോകാൻ നേരം ഏട്ടന്റെ അമ്മ പറയുവാ ഇവൻ ഇനിയും ഇത്പോലെ പല കളവും പറഞ്ഞ് മോളെ കോളേജിൽ വന്ന് വിളിച്ചാൽ ഈ പരിപാടി സ്ഥിരം ആക്കല്ലേ മോളെയെന്ന്……

എന്ത് ചെയ്യാനാ ആദ്യത്തെ കറക്കം എല്ലാരും കൂടി ജോളിയാക്കി തന്നു……..

ലൈക്ക് കമൻ്റ് ചെയ്യണേ..

രചന : ദീപക് ശോഭനൻ