മംഗല്യ ചാർത്ത് തുടർക്കഥയുടെ ഒൻപതാം ഭാഗം വായിക്കൂ…..

രചന : ശ്രീക്കുട്ടി

“പറയ് മാധു……” ഞാൻ അവനെ തട്ടി വിളിച്ചു കൊണ്ടിരുന്നു…

“അത്………..”

“എന്താ……”ഞാൻ ആകാംഷയോടെ ചോദിച്ചു…

“നീ വേഗം പോയി റെഡി ആവ് ഞാൻ താഴെ കാണും.”എന്ന് പറഞ്ഞു അവൻ താഴേക്ക് ഇറങ്ങി…

ഞാൻ വേഗം ഡ്രസ്സ്‌ മാറി താഴെ ഇറങ്ങിയതും കണ്ടത് താഴെ എന്നെയുംകാത്തു നില്കുന്ന മധുനെ ആണ്. കൂടെ അമ്മായിയും അമ്മാവനും ഉണ്ട്.

“ഇനിയെങ്കിലും പറയ് മാധവ് എന്താ കാര്യം..”അമ്മാവൻ

“അത് അച്ഛാ മുത്തശ്ശനു ഒരു നെഞ്ച് വേദന..സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. നിങ്ങൾ വായോ….”

“അയ്യോ എന്റെ അച്ഛൻ?.” എന്ന് പറഞ്ഞു അമ്മയി ഭയങ്കര കരച്ചിൽ ആണ്. എനിക്കുമെന്റെ കണ്ണ് നീരിന്റെ തടുക്കാൻ ആയില്ല….

അമ്മാവൻ അമ്മായിയെ സമാധാനിപ്പിക്കുന്നൊക്കെയുണ്ട്. ഞങ്ങൾ വേഗം കാർ എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി…..

വണ്ടിയിലിരുന്ന് അമ്മായി അമ്മാവന്റെ മടിയിൽ തലവച്ചു കിടന്നു കരയുകയാണ്…

അമ്മയിയുടെ സങ്കടം കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. എന്തൊക്കെയായാലും സ്വന്തം അച്ഛനല്ലേ….

ഹോസ്പിറ്റലിൽ എത്തി മാധവ് വണ്ടി നിർത്തിയതും അമ്മായി ഐസിയുവിൽ മുൻപിലേക്ക് ഓടി….

അമ്മായിയുടെ പിന്നാലെ ഞാനും അമ്മാവനും പോയി. മാധവ പാർക്ക് ചെയ്തു വന്നു…

♥♥♥♥♥♥♥♥

മുത്തശ്ശൻ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞ വശം അമ്മ ഭയങ്കര കരച്ചിലാണ്. അമ്മയെ അച്ഛൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി അമ്മ കരഞ്ഞു കൊണ്ടിരിക്കുകയാണ് പിന്നെ അധികനേരം ചിലവാക്കാതെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് കാർ വിട്ടു.

ഹോസ്പിറ്റലിന് മുൻപിൽ കാർ നിർത്തിയതും അമ്മ വേഗം ഓടിപ്പോയി.പിന്നാലെ മാളുവും അച്ഛനും പോയി. ഞാനാണെങ്കിൽ വേഗം തന്നെ വണ്ടി പാർക്ക് ചെയ്ത് അവരുടെ പിന്നാലെ പോയി.

ഐസിയുവിന്റെ മുമ്പിൽ ചെന്നതും കണ്ടത് അമ്മാവന്റെ തോളിൽ തലവച്ച് കിടക്കുന്ന അമ്മായിയെ ആണ്.

“മുത്തശ്ശൻ ഇപ്പോൾ എങ്ങനെയുണ്ട്”

“ഡോക്ടർ ഒന്നും പറഞ്ഞില്ല… നെഞ്ചുവേദന എടുത്ത് വശം ഇങ്ങോട്ട് കൊണ്ടുവന്നു.” അമ്മാവൻ

പെട്ടെന്നാണ് ഡോക്ടർ പുറത്തേക്ക് വന്നത്.

” സോറി ഞങ്ങളെ കൊണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, ഹാർട്ട് ബീറ്റ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

കാണണംഎന്നുള്ളവർക്ക് കയറി കാണാം. പിന്നെ അദ്ദേഹം മാളു എന്ന് പറയുന്നുണ്ടായിരുന്നു ആ കുട്ടി കയറുന്നത് ആയിരിക്കും നല്ലത്.

“ഞാന് ഡോക്ടർ മാളു ഞാൻ ഒന്ന് കയറികോട്ടെ.”

“ഒക്കെ വായോ!

“ഡോക്ടർ… ” ഡോക്ടർ പോവാൻ തുടങ്ങിയതും ഞാൻ ഡോക്ടറെ വിളിച്ചു,

“എനിക്കും കൂടി മുത്തശ്ശനെ,കാണണമെന്നുണ്ട്.

ഞാനും കൂടി കയറി കണ്ടോട്ടെ?”

Ok വായോ”

അകത്തു കയറിയതും കണ്ടു ധാരാളം ഉപകരണങ്ങൾകിടയിൽ കിടക്കുന്ന മുത്തശ്ശനെ…

മാളു ചെന്ന് മുത്തശ്ശനെ തൊട്ടതും മുത്തശ്ശൻ ആയാസപ്പെട്ടു കണ്ണുകൾ തുറന്നു….

” മോളെ……..മാ…………..ളു “മുത്തശ്ശൻ വിറയാർന്ന ശബ്ദത്തോടെ വിളിച്ചു.

” നിനക്ക് എന്നോട്……ദേഷ്യം ഉണ്ടാ…കും എന്ന് എനിക്ക് അറി….യാം. ഇങ്ങനെ ഒരു വിവാഹം ഞാനും വി……ചാരിച്ചിരുന്നത് അല്ല. പക്ഷേ മുത്തശ്ശനെ….കുട്ടി ശപിക്ക…..രുത്. മുത്തശ്ശൻ മോളുടെ നന്മ മാത്ര…മേ ആഗ്രഹി….ച്ചിട്ടുള്ളൂ.

മുത്ത…ശ്ശൻ ഈ ലോകത്തോട് വിട പറഞ്ഞാലും…… നിങ്ങളെ ഒന്നിപ്പിക്കാൻ ഉള്ള കാരണം നമ്മളെ ഭരതൻ നമ്പൂതിരിക്ക് അറി……..യാം മോ…..ള് ആളെ പോയെന്ന് കാണണം ഇത് മുത്ത…..ശ്ശന്റെ അപേക്ഷയാണ് എന്നും പറഞ്ഞ് മുത്തശ്ശൻ അവളുടെ കയ്യിൽ പിടിച്ചു. കണ്ണുനീർ ഒഴുക്കി വിക്കി വിക്കിയാണ് മുത്തശ്ശൻ ഇത് പറഞ്ഞത്.

“കുട്ടി മുത്തശ്ശന് ശപിക്കരുത്……” എന്ന് വിക്കിവിക്കി അദ്ദേഹം പറയുന്നുണ്ടായിരുന്നു.

♥♥♥♥♥♥

മുത്തശ്ശൻ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ലെങ്കിൽ കൂടി മുത്തശ്ശന്റെ അവസ്ഥ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

എന്റെ കയ്യിൽ പിടിച്ചിരുന്ന മുത്തശ്ശൻ എന്റെ കൈക്ക് ബലം നഷ്ടപ്പെട്ടു പോകുന്നത് പോലെ എനിക്ക് തോന്നി.. മുത്തശ്ശന്റെ മുഖത്തേക്ക് നോക്കിയതും മുത്തശ്ശൻ എന്റെ മുഖത്തേക്ക് നോക്കി കിടക്കുന്നതാണ് ഞാൻ കണ്ടത്. പക്ഷേ ഇത്രയും നേരം ശബ്ദിച്ചു കൊണ്ടിരുന്ന നാവ് പെട്ടെന്നാണ് നിശബ്ദമായ്.

നെഞ്ചിൽ കൈ വെച്ച് നോക്കിയതും ഞാനറിഞ്ഞു ആ ഹൃദയം എന്നെന്നേക്കുമായി നിലച്ചിരിക്കുന്നു………..

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ മാധവിനെ നോക്കിയത് അവൻ എന്റെ അടുത്തേക്ക് വന്നു….

“ഞാൻ ഡോക്ടർ വിളിക്കട്ടെ”പെട്ടെന്ന് തന്നെ നേഴ്സ് പുറത്തേക്ക് ഓടിപ്പോയി…

ഞാൻ ഒരുതരം മരവിച്ച അവസ്ഥയിൽ താഴേക്ക് വീഴാൻ പോയതും മാധവ് എന്നെ പിടിച്ച് അവന്റെ നെഞ്ചോടുചേർത്തു പുറത്തേക്കിറങ്ങി..

♥♥♥♥♥♥♥♥

” മോനെ അച്ഛൻ…….. “പുറത്തിറങ്ങിയതും അമ്മാവൻ എന്നെ നോക്കി ചോദിച്ചു……

” മുത്തശ്ശൻ പോയി അമ്മാവാ….”

അതു പറയേണ്ട താമസം അമ്മയും അമ്മായിയും ഭയങ്കര കരച്ചിൽ ആയിരുന്നു. വിഷമം അടക്കി പിടിച്ചാണ് അമ്മാവൻ നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായി…..

പിന്നീട് ചെയ്യുന്നതെല്ലാം യാന്ത്രികമായിരുന്നു.

ഹോസ്പിറ്റലിലെ പേപ്പേഴ്സ് എല്ലാം ശരിയാക്കി മുത്തശ്ശന്റെ മൃതദേഹം ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു…..

വിളിച്ചു പറയാൻ ഉള്ളവരെ എല്ലാവരെയും വിളിച്ചു പറഞ്ഞു. നാട്ടുകാരുടെയും കുടുംബക്കാരുടെയും ഒരു കുത്തൊഴുക്കായിരുന്നു പിന്നീട് എന്ന് വേണമെങ്കിൽ പറയാം… അത്രയധികം ജനങ്ങളാണ് മുത്തശ്ശനെ കാണാൻ വന്നിരുന്നത്…..

എത്രയൊക്കെ ഞങ്ങളെ ഉപദ്രവിച്ച എന്ന് പറഞ്ഞാലും ആ മനുഷ്യനോട് ഇന്നും എനിക്ക് ബഹുമാനമാണ് ഒരിക്കലും തീരാത്ത ഇഷ്ടവുമാണ്…

മുത്തശ്ശൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത് പോലും അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു മുത്തശ്ശൻ എനിക്ക്…..

അകത്താണങ്കിൽ സ്ത്രീകൾ എല്ലാം ഒരേ കരച്ചിൽ ആണ്. അമ്മ കരഞ്ഞു തളർന്ന് അമ്മായിയുടെ മടിയിൽ കിടക്കുന്നുണ്ട്. മാളുവണെങ്കിൽ ഒരു സൈഡിൽ ഇരുന്ന് എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയാണ്. കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായികവിളിലൂടെ ഒഴുകി ഇറങ്ങുന്നുണ്ട്.

♥♥♥♥♥♥♥♥♥♥..

മുത്തശ്ശൻ മരിച്ചിട്ട് ഇന്നേക്ക് 14 ദിവസം കഴിഞ്ഞു.

ഇപ്പോഴും ഒരു മരണ വീടിന്റെ മൂകത ആണ് തറവാട് നിറയെ. മാളു കുറെയധികം റിക്കവർ ആയിഎനിക്കു മനസ്സിലായി…

ഇത്രയും നാൾ ലീവ് എടുത്തത് കൊണ്ട് തന്നെ ഇന്നുമുതൽ ആണ് ഞങ്ങൾ കോളേജിലേക്ക് പോയി തുടങ്ങുന്നത്. അമ്മ പിന്നെ തറവാട്ടിൽ തന്നെ നിൽക്കുന്നതുകൊണ്ട് അച്ഛനും അവിടെ തന്നെ നിൽക്കാം എന്ന് പറഞ്ഞു.

പക്ഷേ ഞാൻ മാളുവിനെ കൊണ്ട് നേരെ പോയത് നമ്പൂതിരിയുടെ അടുത്തേക്കാണ്.

“എന്താ ഇവിടെ നമ്മൾ കോളേജിലേക്ക് പോകുന്നില്ലേ?”

” പോകുന്നുണ്ട് പക്ഷെ മുത്തശ്ശൻ പറഞ്ഞതിനെ കാരണം എനിക്ക് അറിഞ്ഞേ പറ്റൂ…”

“മാധവ് അത് വേണോ…..?”

“വേണം ഞാനും നീയും അറിഞ്ഞിരിക്കേണ്ടതാണ് അതെങ്കിൽ നമ്മൾ അറിയുക തന്നെ വേണം…

അതിന് അവൾ ഒന്നും മൂളി തന്നു….

ഞങ്ങൾ ഭരതൻ നമ്പൂതിരിയുടെ വീട്ടിലേക്ക് കയറിയതും അദ്ദേഹം ഞങ്ങളെ അവിടെ ഇരുത്തി സൽക്കരിച്ചു..

” മുത്തശ്ശൻ മരിച്ചത് തീരാദുഃഖം ആയിപ്പോയി അല്ലേ കുട്ടികളെ”

“അതെ നമ്പൂതിരി ഞങ്ങടെ മുത്തശ്ശൻ പറഞ്ഞിട്ട് വന്നതാ… ഞങ്ങളോട് പറഞ്ഞിരുന്നു ഞങ്ങളുടെഒത്തുചേരലിന് കാരണം നമ്പൂതിരിക്കും അറിയാമെന്നും..”

” ഹാ എനിക്കും അറിയാം ഞാൻ ആണല്ലോ നിങ്ങളുടെ ജാതകം കുറിച്ചത്…”

” ഞങ്ങൾക്ക് അറിയണമെന്നുണ്ട് ദയവുചെയ്ത് ഞങ്ങളോട് പറയണം..”

“നിങ്ങളുടെ കല്യാണം കഴിഞ്ഞതിന് ശേഷമാണ് നിങ്ങളുടെ ജാതകങ്ങൾ തമ്മിൽ ഞങ്ങൾ ഒത്തു നോക്കിയത്… പക്ഷേ അത് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞിരുന്നു..

മാളുവിനെ ജാതകം ഒരു പ്രത്യേക തരത്തിലുള്ള ജാതകം ആണ്. അധികം ആളുകൾ ആയിട്ട് ഒത്തുനോക്കിയാൽ മാളുവിന് പറ്റിയ ചെറുക്കനെ കിട്ടിയില്ല എന്ന് വരാം. പക്ഷേ ദേവന്റെ യും മാളുവിനെ യും ജാതകങ്ങൾ തമ്മിൽ പത്തിൽ നാല് പൊരുത്തം എങ്കിലും ഉണ്ടായിരുന്നു. മറ്റു ജാതകങ്ങൾ നോക്കിയിരുന്നെങ്കിൽ കൂടി അതിൽ നാല് പോയിട്ട് തീരെ ചേർച്ച യെ ഉണ്ടാകുമായിരുന്നില്ല

പക്ഷേ നിങ്ങൾ തമ്മിലുള്ള ജാതക പൊരുത്തം ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞിരുന്നു പത്തിൽ പത്ത് പൊരുത്തം ആണ് നിങ്ങൾ തമ്മിൽ…”

” തിരുമേനി എന്താ പറഞ്ഞു വരുന്നത്..? ”

” സത്യമാണ് കുട്ടികളെ നിങ്ങൾ പരസ്പരം ഒന്ന് ചേരേണ്ടവർ തന്നെയാണ്.അല്ലെങ്കിൽ ദേവനുമായി കല്യാണം ഉറപ്പിച്ചിരുന്ന മാളു ഇന്ന് നിന്റെ ഭാര്യയ ആവുകയില്ലയിരുന്നല്ലോ…. നിങ്ങളുടെ ഒത്തുചേരലിന് കാരണം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല… പക്ഷേ ഈ ജന്മത്തിൽവിധി കൂട്ടിച്ചേർത്തിരിക്കുന്നത് നിങ്ങളെ ആണ്.”

“നന്ദിയുണ്ട് തിരുമേനി ഇടത് പറഞ്ഞതിന് ഞങ്ങൾ ഇറങ്ങട്ടെ…..കുറച്ചു തിരക്കുണ്ട്..”

“എന്നാൽ ശരി കുട്ടികളെ..”

അവിടെനിന്ന് ഇറങ്ങിയതും മനസ്സ് കലുഷിതമായിരുന്നു. മാളുവിന്റെ അവസ്ഥ ഇതു തന്നെയാണെന്നു പറയാം. ഇന്ന് കോളേജിൽ പോകാൻ പിന്നെ തോന്നിയില്ല ഞാൻ വണ്ടി കടൽത്തീരത്തേക്ക് വിട്ടു.

ബീച്ചിൽ എത്തിയതും ഒന്നും പറയാതെ മാളു മുന്നോട്ടു നടന്നു ഒരു ബെഞ്ചിൽ പോയി വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.

പിന്നെ ഞാനും അവളുടെ അടുത്തു പോയിരുന്നു…

പതിയെ സംസാരത്തിന് തുടക്കം കുറിച്ചു.

“മാളു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…”

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ശ്രീക്കുട്ടി

Scroll to Top